theflashnews.blogspot.com

Monday, 21 April 2025

Have you seen anyone's mind? No. If the answer is No, then I have seen minds.


സ്വന്തം മനസ്സ് ആരും കണ്ടിരിക്കില്ല♟️എന്നാൽ മറ്റൊരാളുടെ മനസ്സ് കണ്ടിരിക്കാൻ വഴിയു ണ്ടല്ലോ♟️അങ്ങനെ അതും താങ്കൾ കണ്ടിട്ടി ല്ലെങ്കിൽ, ഞാൻ പറയുന്നു, ഒരുപാട് മനസ്സു കളെ ഞാൻ കണ്ടിരിക്കുന്നു എന്നു തന്നെ പറയുന്നു♟️വിവിധ വേദനകൾ കാരണം നീറുന്ന മനസ്സുകളെ കണ്ടിരിക്കുന്നു♟️ജീവിത പ്രരാബ്ധ ങ്ങളാൽ ഉഴറുന്ന-ദാമ്പത്യ ബന്ധത്തിലെ തകർ ച്ചകളാൽ ഉഴറുന്ന-സന്താന ദുഖത്താൽ ഉഴറുന്ന മനസ്സുകളെ കണ്ടിരിക്കുന്നു♟️    

                                 

                                     2️⃣ജനിച്ചു വീഴുന്ന നാൾ മുതൽ പത്തുവയസ്സു വരെ ദൈവതുല്ല്യമായ  മനസ്സാണ് എല്ലാർക്കും❣ അതുകഴിഞ്ഞാൽ എതിർ ലിംഗത്തെ ശ്രദ്ധിച്ചു തുടങ്ങുന്നതു മുതൽ വേറെ ഒരു മനസ്സാണു മനുഷ്യവർഗ്ഗ ത്തിനാകെ❣ കുരങ്ങന്റെ പോലെയുള്ള ഒരു മനസ്സ്❣ ഈ ചിത്രത്തിലെ കുരങ്ങച്ചനെ പോലെ മനസ്സു ചാടി ചാടി നടക്കും, ഒരു കൊമ്പിൽ നിന്നും മറ്റൊരു  കൊമ്പിലേക്കു❣ പലപ്പോഴും ഏകാന്തതയിലെ യാമങ്ങളിൽ ഞാൻ ചിന്തിച്ചിട്ടുണ്ട്❣  ഒരുപാടു തെറ്റിദ്ധരിപ്പിക്കപ്പെട്ട വ്യക്തിത്വം ആണു എന്റേതെന്നു❣ അങ്ങനെ ധരിക്കുന്നവർക്കു അതിനുള്ള കാരണങ്ങൾ ഉണ്ടാവാം❣ അവരൊക്കെ എന്നെ കാണാൻ തുടങ്ങി പത്തു നാല്പത്തി അഞ്ചു വർഷങ്ങൾ ക്കുള്ളിലെ വരൂ❣ അതിനും മുൻപു ഒരു ജീവിതം ഉണ്ടായിരുന്നെന്ന സത്യം മനുഷ്യർ മറന്നു പോകുന്നു❣ മകൻ, സഹോദരൻ,  അമ്മാവൻ, അനന്തരവൻ, അമ്മാവന്റെ മകൻ❣അങ്ങനെ ഒക്കെ പല വേഷങ്ങൾ .....❣ അത് പോട്ടെ !!! അവ മറ്റൊരവസരത്തിൽ പറയാം ♟️ ഭര്‍ത്താ വിന്റെ എല്ലാമെല്ലാമാണ് ഭാര്യ❣ സുഹൃത്ത്, സഹോദരി, അഭ്യുദയകാംക്ഷി, ഭൃത്യ, ഗുരു, സഖാവ്, സമ്പത്ത്, സന്തോഷം, ശാസ്ത്രം, മറുകരകടക്കാനുള്ള തോണി, അടിമ, എല്ലാമാണവൾ♟️അങ്ങിനെയുള്ള ഭാര്യ എല്ലാക്കാലത്തും പൂജാര്‍ഹയാണ്❣എല്ലാ സുഹൃത്തുക്കൾക്കെല്ലാം വളരെ ഇഷ്ടമാ ണെന്നെ, സ്നേഹമാണു❣ വളരെയധികം മെസ്സേജുകൾ ഇൻ ബോക്സിൽ ദിനവും വരാറുണ്ട്‌❣ അതിൽ നിന്ന് തന്നെ അത് ബോധ്യമാവും ❣ മറുപടി എഴുതാൻ നെറ്റിനു ആസ്തിയില്ല❣ 
   

                                   3️⃣അതു കൊണ്ട് മറുപടി ചുരുക്കും, കണ്ടില്ല്യാന്നു നടിക്കും❣ അത്രേള്ളൂ❣പലർക്കും പല ആവശ്യങ്ങൾ♟️പുറത്തു പറയാൻ കഴിയാത്ത പ്രശ്നങ്ങൾ ഏറെ ♟️ അവരും ചോദിക്കുന്നു-ഉപദേശം❣ വിളഞ്ഞ വിത്ത് എന്നു ചിലർക്കെങ്ങിലും തോന്നി യിരിക്കണം ❣ അതൊന്നും സാരമില്ല ❣  എല്ലാവരേയും കുറിച്ച് എല്ലാ ആളുകളും അങ്ങനെ തന്നെയാണു വിചാരിക്കുക എന്നതും ഞാൻ മനസ്സിലാക്കിയിട്ടുള്ളതു♟️അടുത്തു നിന്നു പലതവണ സംസാരിച്ചു കഴിയുമ്പോ ഴാണു മനസ്സിലാവുക, അയ്യോ ഇത്രയും പാവത്താൻ ആയിരുന്നോ ഇയ്യാളെന്നു. എല്ലാരുടെ കാര്യവും ഇങ്ങനെയൊക്കെ തന്നെയാണ്♟️ഒരു കുടുംബാംഗത്തെ പോലെ സംസാരിക്കുന്നവർ ധാരാളം❣ പലരും വിവിധ സഹായങ്ങൾ എന്നോടു ചോദിക്കാറുണ്ട് ❣ഒന്നും സാംമ്പത്തികത്തിൽ അധിഷ്ഠിതമായവ യല്ല ❣കൂട്ടത്തിൽ എപ്പോഴാണ് ലോട്ടറി അടി ക്കുന്നതെന്നും,  വീട് കെട്ടുകയെന്നും, കടം കൊടുത്തു വീടാൻ എപ്പോഴാണ് ആവുക യെന്നും, കുട്ടികളുടെ വിദ്യാഭ്യാസം ഉൾപ്പടെ പലതും ഡീപ്പായി  ചോദിച്ചറിയുന്നവരുണ്ടു❣ ചിലർ നല്ല കാലം എന്നു വരുമെന്നും അന്വേ ഷിക്കും❣ ഞാൻ പറയുന്നതൊക്കെ ഫലിക്കാ റുണ്ടത്രേ ചിലർക്ക് ❣ ആ....... എനിക്കറിഞ്ഞു കൂടാ♟️ ഓരോരുത്തരുടെ വിശ്വാസങ്ങൾ❣ പക്ഷേ ഒന്നുണ്ടു.....🙏 വേണ്ടുവോളം ഈശ്വരാധീനവും, കറയറ്റ പ്രാർത്ഥന യും..പരമനസ്സുകളെ കണ്ടറിഞ്ഞു  സംസാരി ക്കാനുള്ള കഴിവും എല്ലാവർക്കും ഉണ്ട് ❣ ഞാനതു യൗവനത്തിലേ ബന്ധുക്കളുടെ മുമ്പിൽ  നിന്നു ശീലിച്ചു വന്നൂ എന്നുമാത്രം♟️         
                                         4️⃣ഹിപ്‌നോട്ടൈസിങ്ങും, ടെലിപ്പതിയും, അതീന്ദ്രിയ ധ്യാനവും,  കരഗതമാ ക്കാൻ  കൗമാരത്തിൽ ശ്രമിച്ചതിൽ നിന്നും  കൈവന്ന മനസ്സിൻെറ ഒരു കോൺസെൻ ട്രേഷൻ..👀  നല്ല സമയം നാവെടുത്തു വളച്ചാൽ നല്ലതേ നടക്കൂ അത്രയേയുള്ളൂ-അതിൻ്റെ മനഃ ശാസ്ത്രം ❣ കിഴക്കു മഴക്കാറു കാണുമ്പോഴും,  തെക്കൻ കാറ്റു വീശുമ്പോഴും ഇപ്പോൾ മഴ പെയ്യും എന്നു അനുഭവം കൊണ്ടു പറയാൻ അധികം പാണ്ഡ്യത്തത്തിൻെറ അവശ്യമൊന്നും വേണ്ട ❣അല്ലെങ്കിലും എനിക്കെന്തറിയാം❣ഒരു ചുക്കും അറിയില്ല്യ ❣ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു ❣പഠിച്ചു,  പഠിപ്പിച്ചു- അതിനായി വഴി കാട്ടാൻ  ആരും ഉണ്ടായിരുന്നില്ല്യ❣ ഗൈഡ് ആയി നില്ക്കേണ്ടവർ ..അടിയിൽ കൂടി കാൽചോട്ടിലെ മണ്ണു ചുമന്നു മാറ്റാൻ ശ്രമിച്ച അനുഭവമാണുള്ളതു❣എനിക്കു ഒന്നേ പറയാ നുള്ളൂ❣ യഥാർഥത്തിൽ വിശന്നിരിക്കുന്ന കുറേ സാധുക്കളെ കണ്ടെത്തി വിശപ്പിനുള്ള വക വയറു നിറയെ വാങ്ങി കൊടുക്കാൻ  നിങ്ങൾക്കു  കഴിയുമോ❣ ഒരു പൊതിയിലാക്കി നല്ല മനസ്സോടെ  കൊണ്ടു കൊടുത്താലും മതി♟️എങ്കിൽ~എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കൈയ്യോടെ ലഭ്യമാവും ❣ നല്ല മനസ്സമാധാനവും കിട്ടും♟️നിശ്ചിത എണ്ണം വേണം,  മാതാപിതാക്കളുടെ അനുഗ്രഹവും വേണം~അതായതു ഗുരുത്വം വേണമെന്നു~ അത്രേള്ളൂ ❣ അതിനു കഴിയുന്നില്ലെങ്കിൽ ബദ്ധപ്പാട് തുടരുക തന്നെ ചെയ്യും❣ ഏവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കു ന്നു ❣ഇന്നത്തേക്ക് വിട❣---  
                    Palayam Nizar Ahmed©                                  copyright© all rights reserved  
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    
Author:
  Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    

Statcounter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു
TIPS ARE HIGHLY APPRECIATED         🌐 Pyatm +919447688232       
 
             

🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧🚧

      

No comments:

Post a Comment