theflashnews.blogspot.com

Thursday, 3 April 2025

Hindi,നഷ്ട,ബാബുല്



ഇന്നോർക്കുമ്പോൾ ഏറെ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഷോലെ എന്ന മെഗാഹിറ്റ് സിനിമാ ഇറങ്ങി അൻപതു വർഷമായി രിക്കുന്നു. സിനിമാനടന്മാരെ കുറിച്ചു വലിയ ധാരണകളൊന്നുമില്ലാതിരുന്ന നന്നേ ചെറുപ്പ ത്തിൽ കണ്ടതാണീ സിനിമ.  തിരുവനന്തപുര ത്തെ എല്ലാ തീയേറ്ററുകളിലും, പുത്തരി കണ്ടത്തു(ഇന്നത്തെ പഴവങ്ങാടി) സർക്കസ്സിനും പിതാവിനു പാസ് ഉണ്ടായിരുന്നു. തീയേറ്റർ ഉടമകളെല്ലാം കൂടെപഠിച്ചവരും, പരിചയക്കാ രുമായിരുന്നു. വീട്ടിൽ നിന്നും  ഞങ്ങളെ കൊണ്ടു പോവുക തമിഴ് അല്ലെങ്കിൽ ഹിന്ദി സിനിമക്കു മാത്രമായിരുന്നു💃

                   2️⃣ അതിനു അന്നൊരു  പ്രത്യേക  കാരണവുമുണ്ടായിരുന്നു. അടുത്ത സ്വന്തത്തിലുള്ളവരിൽ ചിലർ അന്നൊക്കെ സിനിമയിൽ അഭിനയിക്കുന്നുണ്ടായിരുന്നു. എങ്കിലും മതപരമായ ഇസ്ലാമിക വിശ്വാസമനു സരിച്ച് സിനിമാഭിനയം അന്നു ഹറാമാണു (നിഷിദ്ധം). കൂത്താടികൾ (കൊഞ്ചി കുഴഞ്ഞാ ടുന്നവർ)എന്നാണു അവരെ പറയുക.  അഥവാ വളരെ ചെറിയ കുട്ടികളായ  ഞങ്ങൾ സിനിമാ കണ്ടോ, പോസ്റ്ററുകൾ കണ്ടോ, സിനിമാ പാട്ടു പുസ്തകത്തിലെ ചിത്രം കണ്ടോ മുതിർന്ന വരോട് സംശയം  ചോദിച്ചാൽ  ഉടനെ ഇങ്ങനെ  മറുപടി കിട്ടും--നടനേയും നടിയേയും  പ്രത്യേകം  പ്രത്യേകം ഫ്രെയിമിൽ  നിർത്തി എടുത്ത ശേഷം, സിനിമാ ടെക്നിക്കിലൂടെ ഒന്നിച്ച്  ചേർക്കും. അപ്പോഴാണു കെട്ടിപ്പിടിക്കുന്ന തായും, ചുംബിക്കുന്നതായുമൊക്കെ സിനിമ കാണുന്നവർക്ക്തോന്നുകയത്രേ.....എങ്ങനെ യുണ്ടുത്തരം?  അല്പം വളർന്നപ്പോഴാണു.... ആ ടെക്നിക്കും, ഈ ടെക്നിക്കും, രണ്ടു സ്ത്രീ പുരുഷ അഭിനേതാക്കളുടെ ഒന്നിച്ചുള്ള ടെക്ക്നിക്കും, സിനിമാ സെറ്റിലെ 'മറ്റു' ടെക്നിക്കുകളുമൊക്കെ  ഞങ്ങൾക്കും മനസ്സിലാവാൻ തുടങ്ങിയതു. ബച്ചൻ്റെ ആദ്യ പടമായി ഞാൻ കണ്ടതു സജ്ജീർ ആയിരുന്നു.  പിന്നെ  തുടർച്ചയായി ദീവാർ, ഷോലെ, കഭി കഭി, ഹേരാ ഫേരി, അമർ അക്ബർ അൻ്റണി, പർവരീഷ്, കസ്മേ വാദെ, ഡോൺ, ത്രിശൂൽ, മുഖദ്ദർ കാ സിക്കന്ദർ, സുഹാഗ്, ദോസ്താന, നസീബ്, ലാവാരിസ്, നമക് ഹലാൽ, അന്ധ കാനൂൻ, അങ്ങനെ കുറേ ഹിന്ദിയും, ഇംഗ്ലീഷും കണ്ടു. SSLCക്കു ഹിന്ദിക്കു എനിക്കു നല്ല മുട്ടൻ മാർക്കായിരുന്നു.

                                3️⃣ 8ലും9ലും ഒക്കെ മുഴുത്ത മാർക്കു തന്നെയാണു നേടിയതു. വരയിൽ തൂങ്ങി കിടക്കുന്ന ഭാഷക്കു നല്ല മാർക്കു വാങ്ങാൻ എളുപ്പമാ. പക്ഷേ സംസാരിക്കാൻ ഇന്നും പറ്റില്ലെന്നു മാത്രം. ഒരു നാൾ പാങ്ങോട് മിലിട്ടറി ക്യാമ്പിൽ നിന്നും  കുറേ ഉയർന്ന ഉദ്യോഗസ്ഥർ  കൂട്ടമായി ഓഫീസിൽ എത്തി. എല്ലാവരും തിളങ്ങുന്ന  സ്ഥാന ചിഹ്നങ്ങൾ ഉള്ള മിലിട്ടറി യൂണിഫാമിലാണു ജീപ്പിൽ എത്തിയതു.  ഞാനവരെ കണ്ടതും എണീറ്റു അഭിവാദ്യം ചെയ്തു. വാട് കാൻ ഐ ഡു യൂ ഫോർ, സർ? എന്നു ചോദിച്ചു.  എൻ്റെ മുറി നിറച്ചും യൂണി ഫോമിന്റെ പച്ചമയം. എനിക്കു ഭയമായി. തല്ലാ നാണോ, കൊല്ലാനാണോ കൂട്ടത്തോടെയുള്ള ഇവരുടെ വരവെന്നറിഞ്ഞു കൂട. വന്നയാൾ കൈനീട്ടി. ഞാൻ തിരിച്ചും. മേജർ ജനറലാണെ ന്നു പേരു പറഞ്ഞ്  പരിചയപ്പെടുത്തി. ഞാനയ്യാളുടെ നെയിം പ്ലേറ്റിലേക്കു നോക്കി.... രണ്ടു  ഓഫീസർമാരേയും ഇരിക്കാൻ പറഞ്ഞു. അടുത്തു നിൽക്കുന്നത് ഒരു കേണലാണു... മറ്റുള്ള നാലഞ്ചു പേർ ഇവരുടെ ഓഡർളിമാരും.  മേജറും കേണലും കൂടി ഹിന്ദിയിലാണു എന്നോട് സംഭാഷണം. എനിക്കു അവർ പറ ഞ്ഞതൊക്കെ വള്ളിപുള്ളി വിസർഗ്ഗം വിടാതെ മനസ്സിലായി.  ഇതിനു മുമ്പും പലതവണ മിലിട്ടറി ബാരക്സിൽ നിന്നും വിദേശ കോഡ് ലെസ് ഫോണുകളുടെ  ബില്ലുകളിലെ കറക്ഷൻ ശരിയാക്കാനായി ഉദ്യോഗസ്ഥർ ഇവിടെ വന്നിട്ടുണ്ട്. വിവിധ  ആവശ്യങ്ങൾക്കായിട്ടു.  വലിയ ഒരു ബില്ലിലെ തുക കുറച്ച് കിട്ടുന്നതിനാ യാണു ഇപ്പോൾ ഈ പരിവാരത്തോടെയുള്ള ആഗമനം. 

                         4️⃣ഹിന്ദിയും ഇംഗ്ലീഷും ചേർത്ത് അവരെ തൃപ്തിപ്പെടുത്തി  മടക്കാൻ എനിക്കു  കഴിഞ്ഞു. പൂർണ്ണമായും ഹിന്ദിയിൽ ഫ്ലൂവൻസി  കിട്ടി സംസാരിച്ചു ശീലിക്കാൻ  വേണ്ടി ബംഗാളികളോടൊപ്പം പണിയെടുക്കാൻ രണ്ടു ദിവസം ചെന്നു നിൽക്കണമെന്നു ഞാനും മനസ്സിൽ കരുതിയിട്ടുണ്ടു. ഈ വേനലൊന്നു കഴിയട്ടെ!!! തുടക്കത്തിൽ സംസാരിച്ചു തുടങ്ങിയത് ബച്ചനെ കുറിച്ച് ആയിരുന്നല്ലോ. ബച്ചൻ , അശോക് കുമാർ, പ്രാൺ, രാജ്കപൂർ, രാജേഷ്ഖന്ന, വിനോദ്ഖന്ന ഇവരൊക്കെ കേരളത്തിൽ വരുമോ എന്നു തിരക്കി നടന്നു ഞാൻ. ഇല്ല. ഇവർക്കാർക്കും കേരളമേ അറിയില്ല. ആകെ അറിയുന്നതു അന്നത്തെ മദ്രാസ് മാത്രം.  ആയിടക്കാണ് സെക്രട്ടേറി യറ്റിനു മുന്നിൽ സ്റ്റാച്ച്യൂവിൽ ആസാദ്  ഹോട്ടലിനു സമീപത്തായി സിനിമാ നടന്മാരുടെ  താമസത്തിനു വേണ്ടി കൂടി ഒരു ഹോട്ടൽ തുറക്കുന്നതു. ഹോട്ടൽ പങ്കജ്. ചന്ദ്രസേനൻ നായരെ  അറിയാം. മേനകസുരേഷ് കുമാറിന്റെ സഹോദരീ ഭർത്താവാണു ചന്ദ്രസേനൻ നായർ. അയ്യാൾ ആണു അതിന്റെ ഉടമസ്ഥൻ. അവിടെ രാപാർക്കാൻ രണ്ടു സിനിമാക്കാരും,   ബച്ചനും വരുമെന്നു കേട്ടു . മറ്റു രണ്ടു പേർ പ്രാണും, അശോക് കുമാറാണു.  അവർ രണ്ടു പേരുമാ ണു  അന്നു കത്തിജ്വലിച്ചു നിൽക്കുന്ന താരങ്ങൾ.  പോൾ ഡൽഫിൻ നെറ്റാർ എന്ന എൻ്റെ അടുത്ത ഒരു കൂട്ടുകാരനെയും കൂട്ടി ഹോട്ടലിന്റെ റിസപ്ഷനിൽ പോയി കാത്തിരു ന്നു.  സിനിമാക്കാരെ റൂമിൽ  പോയി കാണാൻ  അനുമതി കിട്ടി. കൂട്ടുകാരനായ പോൾ ഡെൽഫിൻ നെറ്റാറിനു ഹിന്ദി സിനിമയെ ക്കുറിച്ച് നല്ല ഗ്രാഹ്യമുണ്ടു. ഹിന്ദിയും അറിയാം. 

                     5️⃣അവൻ്റെ മാതാപിതാക്കൾക്കും സഹോദരിമാർക്കുമെല്ലാം ഞങ്ങളോട് വളരെ ബഹുമാനവും സ്നേഹവുമാണു. അവനും കുടുംബത്തിനും ഇപ്പോൾ ആസ്ട്രേലിയൻ പൗരത്വമാണു. പാളയത്തെ ബേക്കറി ജംഗ്ഷൻ എന്നറിയപ്പെടുന്ന സഥലത്തിനെ പണ്ടൊക്കെ സിറ്റി പ്രസ് ജംഗ്ഷൻ എന്നു കുടിയാണു വിളിച്ചി രുന്നത്.  നെറ്റാറിൻ്റെ അമ്മയടെ അച്ഛനു അന്ന വിടെ വലിയ ഒരു പ്രിന്റിംഗ് പ്രസ്സ് ഉണ്ടായിരുന്നു. അതാണു CityPress.  ആദ്യ കാലത്തെ എണ്ണം പറഞ്ഞ അച്ചടിശാലകളിൽ ഒന്നായിരുന്നു അതു. താരങ്ങളെ കാണാൻ മുറിയിലെത്തിയ ഞങ്ങൾക്കു ഊഷ്മളമായ സ്വീകരണമാ യിരുന്നു കിട്ടിയതു. അതിനു കാരണമുണ്ട്.  ഇൻറർവ്യൂ ചെയ്യാനായെത്തിയ പ്രമുഖ  പത്രത്തിൻ്റെ ജേണലിസ്റ്റ് ആയാണു അന്നേ എന്റെ കൂട്ടുകാരൻ എന്നെ വിശേഷിപ്പിച്ചിരു ന്നതു.  ബച്ചൻ അവരുടെ മുന്നിൽ വിനീതമായി നിൽക്കുന്നതായാണു തോന്നിയതു. ബച്ചനോട് അന്നു ഒന്നും ചോദിക്കാനുണ്ടായിരുന്നില്ല. എങ്കിലും ചോദിച്ചു... ഇത്രയും പൊക്ക മുള്ളയാൾ ഒരു കുളളത്തിയെ തിരഞ്ഞെടു ക്കാനെന്ത് കാരണമെന്നു ഹിന്ദിയിൽ ചോദിച്ചു?.  റൂമിലെ മറ്റ് താരങ്ങൾ അതു കേട്ട് പൊട്ടിച്ചിരിച്ചു.അമിതാഭ് കൈയ്യോടെ ഹിന്ദി യിൽ പറഞ്ഞു:- എൻ്റെ ഉയരമാണെൻ്റെ ഉയർച്ച.  എൻ്റെ പൊക്കത്തിലുള്ള ആളെ കണ്ടെത്താൻ ഞാൻ താഴോട്ട് നോക്കി നടന്നു. അത്രേള്ളൂ അതിന്റെ പിന്നിൽ. ചോദ്യം ചോദിച്ച യാൾക്കുമില്ലേ എന്നോളം പൊക്കം? എല്ലാ രുടേയും ചിരി പെട്ടെന്ന് നിന്നു. ആകാശത്തെ  നക്ഷത്രങ്ങളെ കണ്ട ആഹളാദത്തോടെ യാത്ര ചൊല്ലി ഞങ്ങൾ പുറത്തേക്കിറങ്ങി💃 
പാളയം നിസാർ അഹമ്മദ്  
Copy © rights all rightsreserved 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    
Author 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    

Statcounter weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു
TIPS ARE HIGHLY APPRECIATED         🌐 Pyatm +919447688232       
 
             
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑


























No comments:

Post a Comment