theflashnews.blogspot.com

Monday, 25 April 2022

പരിശുദ്ധ നുയമ്പുകാലം വരുന്നു🥀 ധർമ്മവിരുദ്ധമായ(ഹറാം)കാര്യങ്ങളിലും നോമ്പുകാർ ഇടപെടരുതു 📣

 

ഏഴുവയസ്സു കഴിഞ്ഞവർ മുതൽ വൃതം അനുഷ്ഠിക്കുക എന്നതാണു കീഴ്  വഴക്കം നുയമ്പു മാത്രം പോരാ...🥀 റംസാൻ മാസത്തിൽ പ്രാർത്ഥനയിലും, ഭജനയിലും മുഴുകിയിരിക്കുക എന്നതും കർശനം തന്നെയാണു🥀നുയമ്പനുഷ്ഠിക്കുകയെന്നാൽ ശരീരത്തിനേയും, വയറിനേയും കഷ്ടപ്പെടുത്തുക എന്നല്ല അർത്ഥം🥀രോഗം വർദ്ധിപ്പിക്കുന്ന പ്രവർത്തികളിൽ ഏർപ്പെടുകയെന്നല്ല അർത്ഥം🥀 നുയമ്പുകാരനാണെന്നു മറ്റുള്ളവരെ കാണിക്കാൻ ഉമിനീര് വരെ ഇറക്കുന്നില്ല എന്നു മറ്റുള്ളവരെ കാണിക്കാൻ തുപ്പി, തുപ്പി നടക്കുക എന്നതുമല്ല അതിനർത്ഥം🥀റംസാൻ നുയമ്പുകാലം തുടങ്ങുന്നതിനു മുൻപു തന്നെ വീടും, പരിസരവും ഭംഗിയായി ശുചിയാക്കുകയും, ശുദ്ധിയാക്കുകയും ചെയ്യുക എന്നതാണു ഏതൊരു ഇസ്ലാം മതവിശ്വാസിയുടെയും പ്രഥമ കർത്തവ്യം🥀 

      2️⃣സൂര്യ വെളിച്ചം ഭൂമിയിൽ വീഴുന്നതിനു മുമ്പു ബിസ്കറ്റ്, റസ്ക്, ചായ, വയറിനു അനുകൂലമായ ഏതു ഭക്ഷണവും ലളിതമായ രീതിയിൽ ഭക്ഷിച്ചു കൊണ്ടു പ്രാർത്ഥനയോടെ വൃതം ആരംഭിക്കാം🥀സുബഹി(പ്രഭാത) നമസ്‌കാരം അത്യാവശ്യം🥀സൂര്യനുദിച്ചുയരും വരെ ദിക്റിലും, നിസ്കാരത്തിലും തന്നെയായിരിക്കണം ഒരോ ഇസ്ലാംമത വിശ്വാസിയും ഏർപ്പടേണ്ടതു🥀ഇവിടെയും പ്രാർത്ഥനയാണു മുഖ്യം🥀മനസ്സും, ശരീരവും, നാവും, കാതുകളും ശുദ്ധമായിവക്കുക എന്നതും പ്രാഥമിക കർമം തന്നെ 🥀രോഗികൾ, സഞ്ചാരികൾ, മരുന്നുകൾ കൊണ്ടല്ലാതെ വേദനകൾ ശമിപ്പിക്കാൻ കഴിയാത്തവരൊക്കെ റിസ്ക്‌ ഇക്കാലത്ത് എടുക്കാൻ നിൽക്കരുതു🧑‍🦽അസുഖങ്ങൾ വർദ്ധിപ്പിച്ചു ആശുപത്രിയിൽ പോയി കിടന്നാൽ നിങ്ങൾക്കും കുടുംബത്തിനും തന്നെയാണു മിനക്കേടു🥀റംസാൻ മാസത്തിൽ വേറേയും നല്ല പുണ്യപ്രവർത്തികൾ ചെയ്യാമല്ലോ🥀നുണയും ഏഷണിയും കുത്തിത്തിരിപ്പും നടത്താതെ നാവും, ശരീരവും, മനസ്സും നിയന്ത്രിച്ചു ശാന്തമായി പ്രാർത്ഥനകളിലും ഭജനയിലും ഇരിക്കണം🥀 നാവും, മനസ്സും പ്രവർത്തിയും, ശുദ്ധവും, പവിത്രവുമാക്കണം, അതിനായി സദാ പ്രാർത്ഥനയോടെ തന്നെയിരിക്കണം🥀മനസ്സിനെ ദുഷിപ്പിക്കുന്ന ടീവി സീരിയലും കണ്ട് നേരം കളഞ്ഞിട്ടു, നോമ്പാണു, നോമ്പാണു പറഞ്ഞു നടക്കുന്നവർ ഇതു പ്രത്യേകം ശ്രദ്ധിക്കണം.....🥀 നുയമ്പുകാലം പകൽ ഉറങ്ങി തീർക്കുന്നവരേയും, മെബൈൽ ഫോണിൽ ഒരുപാടു  സമയം ചിലവഴിച്ചു, സമയം കളയുന്നവരെയും കുറിച്ച് എന്തു പറയാനാണു. നുയമ്പു കാലത്തെങ്കിലും  പ്രാർത്ഥനയും ദാന ധർമ്മവും, സദ്പ്രവർത്തനങ്ങളുമായി കഴിയുക എന്നതാണു അഭികാമ്യം 🥀 അല്ലാത്തവർക്കുള്ള  ശിക്ഷ നുയമ്പു മാസം കഴിയുന്നതിനു മുൻപു തന്നെ സർവ്വശക്തൻ അണാപൈസ കുറവില്ലാതെ ഇപ്പോ തരുന്നു എന്നതും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവുമല്ലോ🥀 ദുരിതാനുഭവങ്ങൾ വന്ന ശേഷം പിന്നെ ഇരുന്നു തേങ്ങി,തേങ്ങി കരഞ്ഞിട്ടെന്തു കാര്യം🥀
   
         3️⃣പിണങ്ങിയിരിക്കുന്ന ബന്ധുക്കളേയും സഹോദരങ്ങളേയും, ചെന്നു കണ്ട് സൗഹാർദ്ദം പുലർത്താം, ആ വീടുകൾ സന്ദർശിക്കാം🤲 സന്ദർശനം എന്നതുകൊണ്ടു ഉദ്ദേശിക്കുന്നതു  ക്ഷമാപണത്തിനു തുല്ല്യം തന്നെ🤲ഇതൊക്കെ നുയമ്പിനോളം പുണ്യം ലഭിക്കുന്നവയാണെന്നോർക്കുക🤲 സൂര്യരശ്മികൾ മറയുബോൾ വൃതം സന്ധ്യാ പ്രാർത്ഥനയയോടെ അവസാനിപ്പിക്കാം🤲

ലഘു ഭക്ഷണ പാനീയങ്ങൾ തന്നെയാണു നുയമ്പു തുറക്കും എല്ലാവരുംസ്വീകരിക്കുക🤲
നോമ്പുതുറക്കു ശേഷം എന്നും കഴിക്കുന്ന ആഹാരാദികൾ തന്നെയാണു എല്ലാവരും കഴിക്കുന്നതു🥀മറ്റു കഠിനമായ ഭക്ഷണങ്ങൾ വയറിനേയും, ശരീരത്തേയും രോഗാവസ്ഥയിലാക്കുമെന്നതു എല്ലാവർക്കും ഇപ്പോൾ നന്നായി അറിയാം ⭐നുയമ്പനുഷ്ടിച്ചവരെ ക്ഷണിച്ചു വരുത്തി ഒരാൾക്കോ-ഒരുകൂട്ടം ബന്ധുക്കൾക്കോ നോമ്പു തുറക്കാനുള്ള ഭക്ഷണ പാനീയങ്ങൾ നൽകി പ്രാർത്ഥനക്കു അവസരം നൽകി സന്തോഷത്തോടെ യാത്രയയക്കുന്നതു ഏറേ നന്മനിറഞ്ഞതും പുണ്യവുമാണു🤲 

എവിടെയെങ്കിലും അൽപ്പജ്ഞാനികൾ പള്ളികളിൽ പറയുന്നതോ,വാക്കാൽ കേട്ടറിവോ, ഏതേലും ഒരു പത്രവായനയിൽ ആരെങ്കിലും എഴുതിയതു വായിച്ചറിവോ , മറ്റു മത വിശ്വാസികൾ പടച്ചു വിടുന്ന വാട്‌സ്ആപ്പു , ഫോസ്ബുക്കു അപ്ടേറ്റല്ലിതു⭐നിരന്തരമായ വായന, വിവിധ രാജ്യങ്ങളിലെ ഇംഗ്ലീഷ്, മലയാളം, അറബി മുതലായ വിവിധ ഭാഷകളിലെ പരിശുദ്ധ ഖുറാൻ തർജ്ജമകൾ, ഹദീസ്സു ഗ്രന്ഥങ്ങൾ, വിവിധ നാടുകളിലെ നോമ്പനുഷ്ഠാനങ്ങൾ ഒക്കെ നേരിട്ടുള്ളതും, വായാനാനുഭവങ്ങളിൽനിന്നും ശേഖരിച്ചു ക്രോഡീകരിച്ചു ആധികാരികമായി ആഗോള വ്യാപകമായ പബ്ലിക് വായനക്കായി പ്രസിദ്ധീകരിക്കുന്നു🌹 പാളയംനിസാർഅഹമ്മദ്,     Copyrights©allrights reserved                          🍎Weekly Stat Counter Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ  വായനക്കാരുളളതു









P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

My profile : 

I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Tvm. Government Intermediate College, Thycaud, Tvm. H.H the Maharaja Government University College, Tvm. My professors(HODs) are Sarvasree:- O.N.V. Kurup ,Jagathy Velayudhan Nair, Panmana Ramachandran and Namboothiri.

Working for various print,visual and website medias in India and abroad.


ഗവേഷണം :
ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ.








No comments:

Post a Comment