theflashnews.blogspot.com

Sunday, 10 April 2022

This is how a matchbox is made in any country തീപ്പെട്ടിഏതു നാട്ടിൽ ഉണ്ടാക്കിയാലും ഇങ്ങനെ തന്നെയാവും

 

This is how a matchbox is made in any country തീപ്പെട്ടിഏതു നാട്ടിൽ ഉണ്ടാക്കിയാലും ഇങ്ങനെ തന്നെയാവും

പല രസായനികളും ഉപയോഗിച്ചുള്ള തീപ്പെട്ടികൾ നിലവിൽ വന്നെങ്കിലും അവയിൽ മിക്കതും അപകടസാദ്ധ്യതകൾ നിറഞ്ഞതായിരുന്നു. മഞ്ഞ ഫോസ്ഫറസ്സും സൾഫറുമൊക്കെ ആദ്യകാലത്ത് ഉപയോഗിച്ചു നോക്കിയിരുന്നു. എന്നാൽ ഇവയിൽ പലതും അനിയന്ത്രിതവും അപ്രതീക്ഷിതവുമായി തീ പിടിക്കുന്നവയും വിഷമയവും ആയിരുന്നു. ഇന്നു കാണുന്ന രീതിയിലുള്ള അപകടരഹിതങ്ങളായ തീപ്പെട്ടികൾ (safety matches)നിലവിൽ വരുന്നത് പത്തൊമ്പതാം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ മാത്രമാണു. തിരികളുടെ അറ്റത്ത് പൊട്ടാസിയം ക്ലോറേറ്റും പശയും ചേർന്ന ഒരു മിശ്രിതം കൊണ്ടുള്ള ഒരു തല ഉണ്ടായിരിക്കും. പെട്ടിയുടെ ഒരു വശത്ത് ഗ്ലാസ് പൊടിയും ചുവന്ന ഫോസ്ഫറസ്സും ചേർന്ന മറ്റൊരു മിശ്രിതം നേർത്ത കനത്തിൽ തേച്ചിരിക്കും. തീപ്പെട്ടിത്തിരിയുടെ തല പെട്ടിയുടെ മിശ്രിതം തേച്ച വശത്ത് ഉരസുമ്പോൾ അവിടത്തെ ഗ്ലാസ് പൊടിയുമായുള്ള ഘർഷണം കൊണ്ട് ചൂടുണ്ടാകുകയും അതിൽ നിന്ന് തീപ്പെട്ടിത്തിരിയുടെ തലപ്പിലെ പൊട്ടാസിയം ക്ലളോറേറ്റിന് തീ പിടിക്കുകയും ചെയ്യുന്നു. തുടർന്ന് ഇത് തീപ്പെട്ടിത്തിരിയുടെ തണ്ടിലേക്കു പടരുന്നു

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 






No comments:

Post a Comment