വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും വൈദ്യുതി ബിൽ സംബന്ധിച്ച വിവരങ്ങളും തത്സമയം ഉപഭോക്താക്കളിലേ ക്ക് എത്തിക്കുവാനുള്ള കെ എസ് ഇ ബിയുടെ സംവിധാനമാണ് Bill Alert & Outage Management System.
ഈ സംവിധാനത്തിൽ അനായാസം രജിസ്റ്റർ ചെയ്യാം.
hris.kseb.in/ OMSWeb/ registration എന്ന വെബ്സൈറ്റിൽ നമ്മുടെ 13 അക്ക കൺസ്യൂമർ നമ്പരും തൊട്ടു മുമ്പുള്ള ബിൽ നമ്പരും നൽകി ലോഗിൻ ചെയ്യാം. തുടർന്ന് മൊബൈൽ നമ്പരും ഇ മെയിലും നൽകി രജിസ്റ്റർ ചെയ്യാം.
ലോഹങ്ങളിലുള്ള തോട്ടികൾ ഉപയോഗിക് കുമ്പോൾ വൈദ്യുതാഘാതം; 5 കൊല്ലത്തിനിടെ മരണമടഞ്ഞത്132പേർ. സമീപകാലത്ത് വൈദ്യുതിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുണ്ടായ അപകടങ്ങളിൽ ഭൂരിഭാഗവും സംഭവിച്ചത് വൈദ്യുതി ലൈനുകൾക്ക് സമീപം ഇരുമ്പ്/ അലുമിനിയം തോട്ടി ഉപയോഗിക്കുമ്പോൾ എന്ന് കണക്കുകൾ. നിരവധി പേർക്കാണ് ഇത്തരത്തിൽ വൈദ്യുതാഘാതമേറ് റ് ജീവഹാനിയുണ്ടാവു കയോ ഗുരുതരമായി പരിക്കേൽക്കുകയോ ചെയ്തിട്ടുള്ളത് .
കഴിഞ്ഞകൊല്ലം മാത്രം 41 പേർക്കാണ് ലോഹ തോട്ടിയുപയോഗിക് കുമ്പോൾ വൈദ്യുതിലൈനിൽ നിന്ന് ഷോക്കേറ്റത്. അതിൽ 21 പേരും തൽക്ഷണം മരണമടഞ്ഞു. 20 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇക്കൊല്ലം നാളിതുവരെ 7 പേരാണ് മരണമടഞ്ഞത്. 2 പേർക്ക് പൊള്ളലേറ്റു. 2017 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ മനസ്സിലാക്കാം ഈ അപകടസാധ്യതയുടെ ഗൗരവം. ലോഹതോട്ടി വില്ലനായി മാറിയപ്പോൾ ഇക്കഴിഞ്ഞ അഞ്ചുകൊല്ലത്തിന ിടെ 250 അപകടങ്ങളിലായി 132 പേരാണ് മരണമടഞ്ഞത്.
അപകടങ്ങളിലേറെയു ം സംഭവിച്ചത് വൈദ്യുതി ലൈനിനു സമീപത്തെ പ്ലാവിൽ നിന്നോ മാവിൽ നിന്നോ ഒക്കെ ഫലം ശേഖരിക്കുമ്പോഴാ ണ്. സൗകര്യപ്രദമായ തോട്ടിയായി രൂപാന്തരം പ്രാപിച്ച പഴയ ദൂരദർശൻ ആന്റിന പൈപ്പും അരയിഞ്ച് ജി ഐ പൈപ്പുമൊക്കെയാണ ് ഇവിടെ വില്ലൻമാരാകുന്ന ത്. ആവശ്യാനുസരണം നീളം ക്രമീകരിക്കാവുന ്ന അലുമിനിയം തോട്ടികളും ഇപ്പോൾ അഗ്രി ഹാർഡ്‌വെയർ ഷോപ്പുകളിൽ സുലഭമാണ്.
ലോഹനിർമ്മിത തോട്ടികളും കോണികളും ഉപയോഗിക്കുമ്പോൾ സമീപത്തെങ്ങും വൈദ്യുതി ലൈനില്ല എന്ന് ഉറപ്പുവരുത്തേണ് ടതുണ്ട്.
ജാഗ്രത പുലർത്താം, അപകടം ഒഴിവാക്കാം.
GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു 🍒
🍎BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ച തു
ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's ¶





No comments:
Post a Comment