theflashnews.blogspot.com

Friday, 8 April 2022

വിമാനം പറത്താൻ കൂടെപ്പോകാമോ


       വിമാനം പറത്താൻ കൂടെപ്പോകാമോ


തീരേ കുഞ്ഞായിരിക്കുബോഴാണു ഞാൻ വിമാനം കണ്ടതു 🌴 ആകാശത്തിലൂടെ ഒരു ചെറിയ മുഴക്കത്തോടെ ഒഴുകി പോവുന്ന വിമാനം, ആകാശത്തേക്ക് നോക്കി ഞാനും ഓടും, ആ ഓട്ടത്തിൽ ചിലപ്പൊ കാലിന്റെ വിരൽ മുറ്റത്തെ പൊന്തി നിൽക്കുന്ന കല്ലിന്മേൽ തട്ടി ചോര വരുകയും ചെയ്യും, കുറച്ച് കൂടി പ്രായമായപ്പൊ വിമാനം നോക്കിയുള്ള ആ ഓട്ടത്തിൽ ദുബായിലുള്ള ഡാഡിയെ ഡാഡ്യേ ഡാഡ്യേ എന്ന് വിളിക്കാനും തുടങ്ങി.ആദ്യമായി വിമാനം കുറച്ചെങ്കിലും താഴ്ന്ന് പറക്കുന്നത് കണ്ടത് ഡാഡിയെ സ്വീകരിക്കാൻ എയർപോർട്ട് പോയപ്പോഴായിരുന്നു, അന്നവിടെ വിമാനം പറന്നുയരുന്നത് ഞാൻ അൽഭുതത്തോടെ നോക്കി നിന്നു.
വർഷങ്ങൾ കഴിഞ്ഞു , വിമാനം ഇവിടെ താഴ്ന്ന് പറക്കാൻ തുടങ്ങി, വല്ലാത്തൊരു കാഴ്ച്ചയായിരുന്നു അത്.വിദേശത്ത് നിന്ന് ആര് വെരുമ്പോഴും അവരെ സ്വീകരിക്കാൻ ഞാനും മുന്നിൽ പോവും, വിമാനം കണ്ടില്ലെങ്കിലും അത് താഴെ നിർത്തിയിടുമ്പോൾ കേൾക്കുന്ന ആ ശബ്ദമൊന്ന് കേട്ടാലും മതി അന്നെനിക്ക്.
എന്റെ ഉപ്പുപ്പായുടെ തറവാടിന്റെ പുറക് വശത്ത് ഒഴിഞ്ഞ് കിടക്കുന്ന ഒരു തെങ്ങിൻ തോപ്പായിരുന്നു, അവിടെ നിന്നും ദൂരെ നോക്കിയാൽ ഏകദേശം അഞ്ചു കിലോമീറ്റർ അകലെ വിമാനത്താവളത്തിന്റെ റൺവേ കാണാമായിരുന്നു. വിമാനം പറന്നുയരാൻ വേണ്ടി ആദ്യം വിമാനം റൺവേയുടെ ഒരറ്റത്തേക്ക് പതുക്കെ പതുക്കെ വരും, ശേഷം തിരിച്ച് നിർത്തിയ ശേഷം ഭീഗരമായ ശബ്ദത്തോടു കൂടി പതുക്കെ പതുക്കെ വേഗത വർദ്ധിച്ച് പറന്നുയരുന്ന കാഴ്ച്ച ഞാനെത്രയോ തവണ കണ്ടിട്ടുണ്ട്.
സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ മുഷിപ്പ് വരുന്ന ക്ലാസാണെങ്കിൽ വിമാനത്തിന്റെ ചിത്രം വരക്കുന്നതായിരുന്നു പ്രധാന വിനോദം.ഞാൻ ഇടയ്ക്കിടെ ആത്മഗതം നടത്തും" എന്നെങ്കിലും ഒരിക്കൽ ഞാനും കയറും വിമാനത്തേല്, ഞാനും പോവും വിദേശത്തേക്കു.🌷

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 







No comments:

Post a Comment