2️⃣അവസാനത്തെ മുഗൾ ചക്രവർത്തിയുടെ പിൻഗാമികൾക്കു ബ്രിട്ടീഷ് കാർ പെൻഷനായി 60പൗണ്ട് നൽകി. ഇവരിൽ പലരും ജീവിക്കുന്നത് കൽക്കത്തയിലെ ഇരുളടഞ്ഞ രണ്ട് മുറി കുടിലുകളിലാണു ഇന്നു ജീവിക്കുന്നതു. ഇവരുടെ പൂർവ്വികർ വിശാലവും സമ്പന്നവുമായ ഇന്ത്യൻ സാമ്രാജ്യം ഭരിക്കുമ്പോൾ ആഡംബര കൊട്ടാരങ്ങളിൽ പണ്ടത്തെക്കാലത്തു രാജകീയമായി താമസിച്ചു വന്നിരുന്നവരാണു 🧨ആ രാജഭരണം ഇന്നും നിലനിന്നി രുന്നു വെങ്കിൽ ഇന്നും ഇവരൊക്കെ ആർഭാടമായിത്തന്നെ അന്തപ്പുരങ്ങളിൽ കഴിഞ്ഞിരുന്നേനേ🧨മുഗൾ ട്രസ്റ്റ് കൽക്ക ത്തയിലും, ഔറംഗബാദിൽ നിന്നും ഈ വംശ പരമ്പരയിലെ 500 പേരെ കണ്ടെത്തി യിട്ടു ണ്ടു. പലരും പലായനം ചെയ്തതായി വിശ്വസിക്ക പ്പെടുന്നു. മറ്റുള്ളവർ പാകിസ്ഥാ നിലും ബർമ്മയിലും താമസിക്കുന്നതായി അറിയുന്നു 🔬 അവരെല്ലാം കടുത്ത ദാരിദ്ര്യത്തിലാ ണ് കഴിയുന്നതു. ഒരു നേരത്തെ ആഹാരത്തിനു പോലും നിവർത്തിയില്ലാതെ.. സൈക്കിൾ റിക്ഷ ചവിട്ടിയും , ചായത്തട്ടുവച്ചും , താജ്മഹലും, റെഡ്ഫോർട്ടും കാണാൻ വരുന്നവരുടെ ചെരുപ്പ് സൂക്ഷിച്ചും, അതിൽനിന്നു കിട്ടുന്ന ചില്ലറകൾ കൊണ്ടു കഴിയുന്നു.അതൊക്കെ തന്നെയാണു കാലം നമുക്ക് നൽകുന്ന പാഠം🔬 നമ്മുടെ പിൻതുടർച്ചയായി വരുന്ന മക്കളും, അവരുടെ മക്കളും എന്നും ഉന്നതിയിൽ കഴിയുമെന്നും സങ്കല്പിക്കാനാവില്ല.
പാളയംനിസാർ അഹമ്മദ്
Copy right © all rights reserved
No comments:
Post a Comment