12–ാം നിലയിലെ ബാൽക്കണിയിൽ തൂങ്ങിക്കിടന്ന് വ്യായാമം ചെയ്യുന്ന ഒരു മനുഷ്യൻ🧨 ഫരീദാബാദിലെ ഗ്രാൻഡുര സെക്ടറിലാണ് സംഭവം.
ഏകദേശം 56 -60 വയസ്സ് തോന്നിക്കുന്ന ഒരാൾ കെട്ടിടത്തിൻെറ 12ആം നിലയിലെ വലിയ സുരക്ഷയൊന്നും ഇല്ലാത്ത ഫ്ളാറ്റിൻെറ കമ്പികളിൽ പിടിച്ചു നിന്നു കൊണ്ടു വ്യായാമം ചെയ്യുകയാണു🧨
തികച്ചും ഭീതിതമായ ഈ ദൃശ്യം കാണുക അരോചകമായി തന്നെ നമുക്കു തോന്നാം🧨 ഒരു പക്ഷെ മാനസിക നില തെറ്റിയ ഒരു മനുഷ്യൻ വീട്ടിലെ മറ്റു അംഗങ്ങൾ ശ്രദ്ധിക്കാത്ത സമയത്ത് ചെയ്യുന്നതുമാവാം🧨 ഫാളാറ്റുകളിലെ ഇത്തരം കമ്പിവേലികൾക്കു തൂങ്ങിനിന്ന് ആടുവാൻ തക്കവണ്ണം ഉള്ള ബലമൊന്നും കാണുകയില്ല🧨 അൽപം കൂടി ബലമൊക്കെ കൊടുത്താൽ ആ ആളിനേയും കൊണ്ടു താഴേക്കു പോകാനുള്ള സകല സാദ്ധ്യതകളും ഉണ്ടുതാനും🧨 അയൽ ഫ്ളാറ്റിലെ ആരോ ഒരാൾ എടുത്തു ഷെയർചെയ്ത ദൃശ്യമാണതു🧨 ഈയ്യാളുടെ വീട്ടിലെ മറ്റു അംഗങ്ങളെ ഇതു അറിയിക്കുകയും, മേലാൽ ഇത്തരം പ്രവർത്തികൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അടുത്ത പോലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടാവുകയും ചെയ്യേണ്ടതു തന്നെയാണു🧨 മറ്റുള്ളവരുടെ കണ്ണുകൾക്കും ഹൃദയത്തിനും അരോചകമായ അപകടകരമായ പ്രവർത്തികൾ സുരക്ഷയും, മുൻപരിചയങ്ങളും ഇല്ലാതെ ഒറ്റ തിരിഞ്ഞു ചെയ്യുന്നതും അനുവനദീയമല്ലതന്നെ🧨
BLOGGER,TWITTER
💧വായനക്കാരുടെ Stat Counter Weekly Analytics report പ്രകാരം ഏറെ റീഡർഷിപ്പുള്ളതു💧
No comments:
Post a Comment