theflashnews.blogspot.com

Tuesday, 22 February 2022

താൽക്കാലിക വളർത്തു രക്ഷിതാക്കൾ...






    




 ആരോരുമില്ലാത്ത ഒരു കുട്ടി നമ്മുടെ കുട്ടിയായി നമ്മുടെ വീട്ടിൽ അതിഥിയായി താമസിക്കുന്നത് ഓർത്താൽ മാത്രം മതി,  സർവ്വശക്തൻെറ മാലാഖമാർ നമ്മുടെ നെറ്റിയിൽ മുത്തമിടാൻ ക്യൂ നിൽക്കും🌶️വെക്കേഷനു വീട്ടിൽ വന്ന കൊച്ചു അതിഥി ഇന്നലെ തിരിച്ചു പോയി🌶️അവധിക്കാലത്തു രണ്ടു മാസം അനാഥാലയത്തിലെ കുട്ടികളെ വീട്ടിൽ താമസിപ്പിക്കുന്ന സർക്കാർ പ്രോഗ്രാമുണ്ട്🌶️ അതിന്റെ ഭാഗമായി ഞങ്ങൾക്ക് കിട്ടിയ സമ്മാനമായിരുന്നു ഈ പെൺകുട്ടി🍅

             2️⃣ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സ്നേഹവീട് പദ്ധതിയിൽ ഞങ്ങൾ അപേക്ഷ സമർപ്പിച്ചു🥕 DCP യൂണിറ്റ് വീട് സന്ദർശിച്ചു, ഞങ്ങളുമായി സംസാരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിലാണു   തെക്കൻ ജില്ലയിലെ എട്ട് കുടുംബങ്ങളിൽ  ഒരംഗമായി ഞങ്ങളേയും തെരഞ്ഞെ ടുത്തതു🌶️അങ്ങനെ ഞങ്ങൾ ഫോസ്റ്റർ പാരന്റ് ആയി 🌶️ അതായതു~ വളർത്തു രക്ഷിതാക്കൾ🥬ആരോരു മില്ലാത്ത കുട്ടി നമ്മുടെ വീട്ടിൽ വന്നു നിൽക്കുക, കുട്ടികൾക്കും നമുക്കും തീൻ മേശയിലിരുന്നു ഭക്ഷണം കഴിക്കാനാവുക.

 വീട്ടിലെ 2 കിടപ്പു മുറികളിൽ ഒന്ന് അവൾക്കായി നൽകുക, അവളുടെ കൊച്ചു കൊച്ചു ആവശ്യങ്ങൾ നിറവേറ്റുക, വേണ്ട അത്യാവശ്യ സാധനങ്ങൾ വാങ്ങി കൊടുക്കുക🌶️ ഇടക്കിടെ അവളുടെ അച്ഛാ അമ്മേ വിളികൾക്ക് ചെവികൊടുക്കുക, ഇടക്ക് ആർദ്രമായി അവളെ മോളെ എന്ന് വിളിക്കുക.5 വയസുകാരിയെ ചോദിച്ചിട്ട് 15 വയസ്സുകാരിയെയാണ് ഞങ്ങൾക്കു കിട്ടിയത്🥬 അതോടെ കാര്യബോധമുള്ള ടെൻഷനുള്ള രക്ഷിതാക്കളായി ഞങ്ങൾ🌶️ഒരു പെൺകുട്ടിയുള്ള കുടുംബം ഏറ്റവും ശ്രദ്ധയാലുവാകണം എന്ന ബോധം ആർജിച്ചു, കാലം മോശമാണെന്ന് അറിഞ്ഞവർ ഓർമ്മപ്പെടുത്തി. സമ്മാനവുമായി എത്തിയ കൂട്ടുകാരു മുണ്ടു🧎


                3️⃣ തൊട്ടടുത്തു ബിൽഡിംഗ് പണി നടക്കുന്നിടത്തുള്ള അണ്ണന്മാരുടെയും ഹിന്ദിക്കാരുടെയും കഴുകൻ കണ്ണുകളിൽ നിന്നും കോഴി കുഞ്ഞിനെ ചിറകിലൊ തുക്കുന്ന പോലെ എന്റെ ഭാര്യ അവളെ കാത്തു🥒 യഥാർത്ഥത്തിൽ അപേക്ഷ കൊടുക്കുന്നതു മുതൽ കുട്ടിയെ കൊണ്ടുവരാൻ മുന്നിട്ടിറങ്ങിയത് അവളായിരുന്നു 🌶️കുട്ടികളാടൊപ്പം പാട്ടു പാടി കളിച്ചും ടി വി കണ്ടും സിനിമക്ക് പോയും തേയിലക്കാട്ടിൽ കളിച്ചു രസിച്ചും ഈസ്റ്റർ ആഘോഷിച്ച് പള്ളിയിൽ പോയും രാത്രി പഠനത്തിൽ മുന്നിലെത്തിക്കാൻ എളിയ ശ്രമങ്ങൾ ചെയ്തും,ഭാര്യ അവളുടെ ഇഷ്ടത്തിനനുസരിച്ചായി വീട്ടിൽ ഭക്ഷണം തയ്യാറാക്കുന്നതു പോലും🥕 പ്രായത്തിനനുസരിച്ച് മാർഗ്ഗ നിർദേശ ങ്ങളും ഉപദേശങ്ങളും നൽകി അമ്മയായി🥕കുട്ടിക്ക് മധുരം ഇഷ്ടമല്ലായിരുന്നു, ജീവിതത്തിൽ അത്ര മാത്രം കയ്പ്പ് കുടിച്ചു ശീലമായിരുന്നു അവൾക്കെന്ന് തോന്നി🥒

അവൾ പതിയെ മധുരം ഇഷ്ടപ്പെടാൻ തുടങ്ങി🥕 നിഷ്ക്കളങ്കമായാണ് അവൾ മനസ്സ് തുറന്നതു🥕 ഭാര്യ തുടർച്ചയായ താൽക്കാലിക അദ്ധ്യാപനത്തിന് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുള്ളതിനാൽ ഒരാഴ്ച നേരത്തെ കുട്ടിയെ തിരിച്ചയച്ചു എന്ന സങ്കടമുണ്ട്    ആ വകയിൽ 2 ദിവസം ഞാൻ ലീവുമെടുത്തു🥒ശരിക്കും    ഞങ്ങളുടെ പുതിയ വീട്ടിൽ ദൈവം വന്നു താമസിച്ച അനുഭവമായിരുന്നു 🥕 ഈ കുട്ടി തന്നതു🧎


           4️⃣ഒരു പെൺകുട്ടി, നമ്മുടെ മകളായി  അതിഥിയായി താമസിക്കുന്നത് ഓർത്താ ൽ മതി🥕 സ്കാനിംഗ്   റിപ്പോർട്ടിൽ പെൺകുട്ടിയാണെന്നു അറിഞ്ഞാൽ വയറു ഞെരിച്ചു എങ്ങനെയും ഗർഭാവസ്ഥയിൽ കൊന്നു കളയുന്ന നാടുകൾ ഇന്നും പല സംസ്ഥാനങ്ങളിലും ഉണ്ടു🌶️പരിസര ബന്ധു ക്കളിൽ പെൺകുട്ടികൾ കൂടുതലുണ്ടെ ങ്കിൽ  ജനിക്കുന്ന പെൺകുട്ടിയെ  സുരക്ഷിതയായി വളർത്തി കൊണ്ടു പോകാൻ ഒരു പാടുപെടേണ്ട അവസ്ഥ ഇന്നും നിലനിൽക്കുന്നു എന്നതും ദു:ഖകരമായ സത്യമത്രേ. പെണ്ണായി ജനിച്ചാൽ "എടീ, പെണ്ണേ" എന്നല്ലാതെ വായിൽ  വിളി വരാത്ത സംസകാര രഹിതമായ കുടുംബങ്ങളേയും നാം ഫേസ്ചെയ്യണ്ട അവസ്ഥ ഇന്നുമുണ്ടു🌶️ അവനൊരു പെണ്ണല്ലേയിരിക്കുന്നതു  കെട്ടിച്ചയക്കാറാവുബോൾ തന്ത നമ്മുടെ കാൽക്കൽ വന്നു വീഴുമെന്നു ദിവാസ്വപ്നം കണ്ടു കഴിയുന്ന കാരണവന്മാരെന്നു പറഞ്ഞു നടക്കുന്ന ധാരാളം അമ്മാവ ന്മാരും  നമ്മുടെ നാട്ടിലുണ്ടേ🧎 തരം കിട്ടിയാൽ കെട്ടിപ്പിടിക്കാൻ നടക്കുന്ന      ഇത്തരം ഒറ്റ ഹിമാറുകളേയും വീട്ടിൽ കയറ്റരുതു🧎എങ്കിലും സുഹൃത്തെ, ഈ സന്തോഷം നിങ്ങളോടും പറയാതെ വയ്യ🥒സ്നേഹത്തോടെ നിർത്തുന്നു✒️

20-2-2022ൽ പ്രസിദ്ധീകരിച്ചതു.

പാളയം നിസാർ അഹമ്മദു💧

വായനക്കാരുടെ Stat Counter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ റീഡർഷിപ്പുള്ളതു💧

 




No comments:

Post a Comment