theflashnews.blogspot.com

Friday, 17 December 2021

ബുദ്ധിമാന്ദ്യം വരാം-വിവിധ ചിന്തകൾ മനസ്സിനെ അലട്ടുമ്പോൾ



     കുറച്ചുനാളുകൾക്കു മുൻപു പേരകുട്ടിയുമായി ചെന്നൈ പട്ടണത്തിലേക്ക് ഒരു യാത്ര പോകേണ്ടിയിരുന്നു.
തീരെ ചെറിയ കുഞ്ഞാണ്. പ്രാം എന്ന കുട്ടികൾക്കുള്ള ഉരുട്ട വണ്ടിയിൽ കുഞ്ഞിലേ ലണ്ടൻ നഗരി ആകെ ചുറ്റി കറങ്ങീട്ടാവാം , ഉച്ചത്തിൽ ശബ്ദം കേട്ടാലും അപരിചിതർ കൈ നീട്ടിയാലും,വലിയ വായിലെ ഉച്ചത്തിൽ നിലവിളിക്കുന്ന പ്രകൃതമാണ്.  മാതാപിതാക്കളുടെ അനുവാദമില്ലാതെ ചെറികുട്ടികളെ കൈയ്യിൽ എടുക്കുകയോ, കൈമാടി വിളിക്കുകയോ,കോക്രി കാണിക്കുകയോ,അടുത്തവർക്കു അലോസരമുണ്ടാക്കുന്ന യാതൊന്നും യൂറോപ്പിൽ പതിവല്ല.അവരൊട്ടു അതിഷ്ടപ്പെടുകയില്ല, അനുവദിച്ചു തരികയുമില്ല🗣️

 ബ്രിട്ടീഷ്‌ എയർ വേയിസ്സു ആവുമ്പോൾ അല്പം മണിക്കൂർ ലാഭം ആവും.തിരുവനന്തപുരത്തു അതിനു പറ്റില്ല. രക്ഷിതാക്കൾ ചെന്നൈയിൽ എത്തുമ്പോൾ അവനെ ബ്രിട്ടീഷ്‌ എയർ വേയിസ്സിൽ കേറ്റിവിടണം.  അതിനയിട്ടയിരുന്നു യാത്ര.  ഞാനും ഭാര്യയും പത്തുനാൾ ചെന്നൈ പട്ടണം കണ്ടു നടന്നു.
അതിനിടക്കു ഫേസ് ബുക്കിലെ കുറേ ഫ്രെണ്ട്സ്സിനെ മീറ്റ് ചെയ്യാൻ ശ്രമിച്ചു നോക്കി. പഞ്ചാര പോലെ സംസാരിച്ചിരുന്ന പല കഴുതകളും  ഫേസ് ബുക്കും പൂട്ടി സ്ഥലം കാലി ആക്കി ....അവർക്കൊക്കെ എന്നെ കുറിച്ചു നല്ല മതിപ്പാണ് എന്നു അപ്പോഴാ ബോധ്യം വന്നതു. വ്യർഥവും അശ്രീകരവും ആയ കുറേ  കഥയില്ലാ   സൗഹൃദങ്ങൾ.    നേരത്തേ തന്നെ അറിയാം എങ്കിലും ആൾക്കാരെ വിലയിരുത്തീട്ടു വേണമല്ലോ എഴുതാൻ !!! ഞാൻ ഒരു സ്ത്രീ സുഹൃത്ത്‌ ആയിരുന്നു വെങ്കിൽ അത്തറും കൊണ്ട് വന്നു  ഇവനും, ഇവളുമാരുമൊക്കെ  ക്യൂ  നിന്നേനേ ...............
അതുപോട്ടെ !!!
എൻെറ ആവശ്യം കഴിഞ്ഞു .ഞാനും ഭാര്യയും ചെന്നൈ/ തിരുവനന്തപുരം സുപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിൽ തിരുവനന്തപുരത്തേക്കു തിരിചൂ.
ഉച്ചക്ക് മൂന്നു മണി സമയം ആണു . എഗ്മൂർ റെയിൽവേ സ്റ്റേഷൻ  ചുട്ടു പൊള്ളുന്നു.  അൽപ ദിവസത്തേക്കു എത്തുന്ന മലയാളിക്ക് ആ ചൂട് താങ്ങാൻ ആവില്ല.
കുറേ ഏറെ സ്റ്റേഷനുകൾ നിമിഷം കൊണ്ടു പിന്നിടുന്ന വേഗതയിലാണ് ട്രെയിൻ എങ്കിലും ജനാലയിലൂടെ ശക്തമായി വരുന്ന ആ കാറ്റിൽ പോലും ചൂടും വിയർപ്പും വിട്ടകലുന്നില്ല.  മണി രാത്രി പന്ത്രണ്ടോളം അടുത്തിട്ടുണ്ടാവും🗣️ 

സേലം - ഈറോട് അടുക്കുംബോഴേക്ക് അല്പം തണുത്ത കാറ്റു ബോഗിയിലേക്കു വന്നു തുടങ്ങി. എനിക്കു എതിരേ ഉള്ള ലോവർ ബർത്തിൽ ഭാര്യ സുഖസുഷുപ്തിയിൽ ആണു. എന്നെ എന്റെ പാട്ടിനു വിട്ടു
7 മണിക്ക് തുടങ്ങിയ പള്ളി ഉറക്കമാണ്.പാവം.
സ്നേഹം എന്തെന്നു അറിയാത്ത അവൾ ജീവിതത്തിൽ ആദ്യമായി ആണു പേരകുട്ടിയിൽ നിന്നു സ്നേഹം പങ്കിടുന്നതു. അവന്റെ കളിയിലും, ചിരിയിലും ആഹാരാദി ക്രമത്തിലും മതി മയങ്ങി കുറേ മാസങ്ങൾ ചിലവിട്ട അവൾക്കു അവന്റെ വേർപിരിയൽ കനത്ത അഘാതമായിരുന്നു. അവനും അതേ.
എയർ പോട്ടിലേ യാത്ര അയപ്പു പോലും എനിക്കു കണ്ടു നിൽക്കാൻ ആവുമായിരുന്നില്ല. അവൻെറ കണ്ണുകളിൽ നിന്നു ഉതിർന്നു വീണ കണ്ണുനീർ കണങ്ങൾ പോലും , തീവ്രമായ വിരഹ ദുഖം ഉണ്ടാക്കുന്നു .ഇപ്പോഴും .
ആ ക്ഷീണത്തിൽ ഉള്ള ഉറക്കം ആണു , ഞാനും പതിയെ നിദ്രയിലേക്ക് വീണൂ!
ട്രെയിനിനുള്ളിലെ ബഹളം കേട്ടാണു ഞാനുണർന്നതു.
യാത്രക്കാർ ഇറങ്ങാൻ തിരക്കു കൂട്ടുന്നു .
അപ്പർ ബർത്തിൽ നിന്നു ചാടി ഇറങ്ങിയ  ഒരു ആളോടു ഞാൻ ആരാഞ്ഞൂ "എവിടാ സ്ഥലം ". അയ്യാൾ പറഞ്ഞു "തിരുവനന്തപുരം ".
ഭാര്യയെ തട്ടി ഉണർത്തി ഞാൻ പറഞ്ഞു ,വേഗം ഇറങ്ങു തിരുവനന്തപുരം എത്തി🗣️

ഉറക്കച്ചടവോടെ വിരിപ്പും ബാഗും കൈയ്യിൽ കിട്ടിയതുമായി ഞങ്ങൾ വാതിലിനു അടുത്തേക്ക് പാഞ്ഞൂ .സംശയ നിവർത്തിക്കു വേണ്ടി വാതിൽക്കൽ
നിന്ന മറ്റൊരാളോടും ആരാഞ്ഞൂ "എവിടാ സ്ഥലം ".അയ്യാളും പറഞ്ഞൂ "തിരുവനന്തപുരം".
ഭാര്യയുടെ കൈയ്യും വലിച്ചു ഫ്ലാറ്റ് ഫാമിലേക്കു ചാടി . ഫ്ളാറ്റ്ഫാം ഗേറ്റ് കടന്നു മെയിൻ റോഡിലേക്ക് ഞങ്ങൾ ചെന്നു. ഒരു auto മുന്നിലേക്ക്‌ വന്നു..അവനോടു പോകേണ്ട സ്ഥലം പറഞ്ഞു .ആ സ്ഥലം അവനു അറിയില്ലാത്രേ . അവനെ സൂക്ഷ്മം ആയി ഞാൻ നോക്കി......കുടിച്ചിട്ടുണ്ട്.
മറ്റൊരു auto അടുക്കലേക്കു വന്നു.അവനോടും ഞാൻസ്ഥലം പറഞ്ഞു .അവനും സ്ഥലം അറിയില്ലാത്രേ. അവനേം ഞാൻ സൂക്ഷിച്ചു നോക്കി ..ഊം ..അവന്റെം കണ്ണുകൾ ചുവന്നിട്ടാണ് ..കുടിച്ചിട്ടുണ്ട് . സമയം തിരഞ്ഞു വാച്ചില്ല . മൊബൈൽ ഓഫ് ആണു .വേറെ രണ്ടെണ്ണം ഉള്ളത് ബാഗിലാണു .തപ്പി എടുക്കണമെങ്കിൽ കൊറേ നേരം ആവും .ആ സമയം കൊണ്ടു അടുത്ത auto ക്കാരൻ മുന്നിൽ എത്തി.   അവനോടും പറഞ്ഞു എനിക്കു പോകാൻ ഉള്ള സ്ഥലം ...പക്ഷേ ..അവന്റെ വശം കെട്ട ദൃഷിടികൾ എൻെറ പിന്നിൽ നിൽക്കുന്ന ഭാര്യയിലാണ് . ഞാൻ ഒന്നു പകച്ചു. യൗവ്വനം ഓടി വന്നപോലെ അവന്റെ കരണ കുറ്റിക്ക് രണ്ടു പൊട്ടിക്കാൻ കൈ തരിച്ചു .അതാണു പ്രകൃതം.പക്ഷേ സമാധാനം എടുക്കാൻ മനസ്സുപദേശിച്ചു🗣️

നിമിഷങ്ങൾക്കു ഉള്ളിൽ അവന്റെ ചോദ്യം വന്നു . എവിടാ മാഷേ നിങ്ങൾക്കു പോവേണ്ടത്‌ . കേറ് കൊണ്ട് വിടാം .ആ സംസാരം തുടരുംബോഴേക്കു അകലെ നിന്നു ഒരാൾ ഞങ്ങളുടെ അടുത്തേക്കു വേഗം വന്നു. വെള്ള മുണ്ടും ഷർട്ടുമാണു വേഷം. അയാൾ ഇത്രേം പറഞ്ഞു . "ഇതു തിരുവനന്തപുരം അല്ല .കോട്ടയം റയിൽവേ സ്റ്റേഷനാണു. മണി മൂന്നേ മുക്കാലേ ആയിട്ടുള്ളൂ , അടുത്തു മലബാർ എക്സ്പ്രസ്സ്‌ വരണുണ്ട് . അതിൽ കേറി പൊക്കൊള്ളൂ"- അയ്യാളും എന്നെ വഴി തെറ്റിക്കുകയാണെന്നു മനസ്സി കരുതി ഞാൻ ചോദിച്ചു.  "നിങ്ങൾ ആരാണ് ?"
അയാൾ ഉടൻ ഉത്തരം തന്നു "സ്പെഷ്യൽ ബ്രാഞ്ചു മഫിതി പൊലീസാണു".  ഓകെ, താങ്ക്യൂ പറഞ്ഞു തിരികെ ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്കു നടന്നു. അവിടെ ആ ആട്ടോറിക്ഷാക്കാരന്മാരുടെ പൊടിപോലും കാണാനുണ്ടായിരുന്നില്ല🗣️
എന്റെ ചോദ്യം ആണ് എന്നെ കുഴപ്പിച്ചത് ..എവിടാ സ്ഥലം എന്നു ഞാൻ ചോദിച്ചതു, കേട്ടവർ ധരിച്ചത് അവർക്കു ഇറങ്ങേണ്ട സ്ഥലം ഏതെന്നു ഞാൻ ചോദിക്കുന്നൂ എന്നു അവരൊക്കെ ധരിച്ചു .
ഇതു ഏതാ സ്റ്റേഷൻ എന്ന് ചോദിച്ചിരുന്നുവെങ്കിൽ അസമയത്തു ഉറക്കച്ചടവിൽ ഇങ്ങനെ ഒരു മിനക്കേട് വന്നു ഭവിക്കില്ലായിരുന്നു.  ഇശ്വരോ രക്ഷതു!!!!!
ബുദ്ധി വൈകി വന്നിട്ടു എന്താ കാര്യം . വിവിധ ചിന്തകൾ മനുക്ഷ്യ മനസ്സിനെ അലട്ടുമ്പോൾ ബുദ്ധി മാന്ദ്യം ഉണ്ടായില്ലെങ്കിലേ അത്ഭുതം ഉഉള്ളൂ .
✍️"ആപത്തും, ചതിയും,വക്രതയും, വഞ്ചനയും നമുക്കു വരുമെന്നു തോന്നിയാൽ ചില ദിവ്യരുടെ അദൃശ്യകരങ്ങൾ നമുക്കരികിലേക്കു ഓടി എത്തും. പല രൂപത്തിൽ,പല വേഷത്തിൽ. അതാണു കഠിന പ്രാർത്ഥനകളുടെ ഫലം. നിങ്ങൾക്കറിയില്ലേ, മങ്ങട്ടച്ചൻെറ വേഷത്തിൽ പൂന്താനത്തെ രക്ഷിക്കാൻ എത്തിയതു ആരെന്നു?✍️"
🗣️ഒരാൾക്കും ഒരു അമളിയും ജീവിതത്തിൽ ഉണ്ടാവാണ്ടിരിക്കാൻ നമുക്കു    പ്രാർത്ഥിക്കാം .
എല്ലാ നന്മയും നേരുന്നു !!!!!!!!!🗣️

Copyright (c) All Rights Reserved.   BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ  പ്രസിദ്ധീകരിച്ചതു.
**💎ഗൂഗിളിൻെറ Stat Counter Weekly Analytics report പ്രകാരം ഏറെ വായനക്കാരെ നേടിയതു⛑️












Wednesday, 15 December 2021

സ്വപ്‌നം വായിച്ചെടുക്കാൻ പഠിച്ചു

 







                   ജാപ്പനീസ് ശാസ്ത്രജ്ഞർ , ആളുകളുടെ സ്വപ്നങ്ങൾ "വായിക്കാൻ" ഒരു വഴി കണ്ടെത്തി. എടിആർ കംപ്യൂട്ടേഷണൽ ന്യൂറോ സയൻസ് ലബോറട്ടറികളിലെ ഗവേഷകർ രാത്രികാല സ്വപ്നങ്ങളുടെ "ലോകത്തിലെ ആദ്യത്തെ ഡീകോഡിംഗ്" എന്ന് പറയുന്നതിന് മാഗ്നറ്റിക് റെസൊണൻസ് ഇമേജിംഗ് (എംആർഐ) ഉപയോഗിച്ചു. ഗവേഷകർ പറയുന്നത് "ഉറക്കത്തിനിടയിലെ ദൃശ്യ ഇമേജറി ദീർഘകാലം സ്ഥിരമായ ഊഹക്കച്ചവടത്തിന്റെ വിഷയമാണ്, എന്നാൽ അതിന്റെ സ്വകാര്യ സ്വഭാവം വസ്തുനിഷ്ഠ വിശകലനത്തെ തടസ്സപ്പെടുത്തിയിരിക്കുന്നു. ഇവിടെ, ഞങ്ങൾ ഒരു ന്യൂറൽ ഡീകോഡിംഗ് സമീപനം അവതരിപ്പിക്കുന്നു, അതിൽ മെഷീൻ ലേണിംഗ് മോഡലുകൾ ഉറക്കത്തിൽ ദൃശ്യ ഇമേജറിയുടെ ഉള്ളടക്കം പ്രവചിക്കുന്നു." 60 ശതമാനം കൃത്യതയോടെ അവരുടെ സന്നദ്ധപ്രവർത്തകർ കണ്ട ചിത്രങ്ങൾ പ്രവചിക്കാൻ അവർക്ക് കഴിഞ്ഞു. മസ്തിഷ്കത്തെ കുറിച്ച് പഠിക്കാൻ ലക്ഷ്യമിട്ടുള്ള വിപുലമായ പരിപാടിയുടെ ഭാഗമാണ് ഗവേഷണം. വൈകല്യമുള്ളവരെ തലച്ചോറിന്റെ പ്രവർത്തനം ഉപയോഗിച്ച് കൃത്രിമ അവയവങ്ങൾ ചലിപ്പിക്കാൻ സഹായിക്കുന്നതിന് അബോധ മനസ്സിന്റെ രഹസ്യങ്ങൾ അൺലോക്ക് ചെയ്യുമെന്ന് ഇത് പ്രതീക്ഷയുളവാക്കുന്നു ഡിമെൻഷ്യയും മറ്റ് ന്യൂറോളജിക്കൽ അവസ്ഥകൾ ഉള്ളവരെയും ഇത് ഒരുപാട് സഹായിക്കും. "സ്വപ്ന പഠനത്തിൽ നിന്നുള്ള പ്രതീക്ഷകൾ വളരെ ഉയർന്നതാണ്, എന്നാൽ സാങ്കേതികവിദ്യയുടെ ധാർമ്മിക വശങ്ങളും ശ്രദ്ധാപൂർവ്വം നോക്കുന്നു, അത് മറ്റൊരാളുടെ ചിന്തകൾ പരിശോധിക്കാൻ മൂന്നാമനെ അനുവദിച്ചേക്കാം." പ്രധാന ഗവേഷകനായ യുകിയാസു കമിതാനി പറഞ്ഞു, "സ്വപ്‌നങ്ങൾ പുരാതന കാലം മുതൽ ആളുകളെ ആകർഷിച്ചിരുന്നു, എന്നാൽ അവയുടെ പ്രവർത്തനവും അർത്ഥവും അടഞ്ഞിരിക്കുന്നു". തന്റെ ഗവേഷണം "സ്വപ്‌നങ്ങൾ കൂടുതൽ കൃത്യമായി വായിക്കുന്നതിനുള്ള ഒരു പ്രധാന ചുവടുവയ്പാണ്" ഇതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. മനശ്ശാസ്ത്രത്തിന്റെ അച്ചടക്കം വികസിപ്പിച്ചെടുത്ത സിഗ്മണ്ട് ഫ്രോയിഡ്, 1900-ന്റെ തുടക്കത്തിൽ സ്വപ്ന സിദ്ധാന്തങ്ങളെക്കുറിച്ചും അവയുടെ വ്യാഖ്യാനങ്ങളെക്കുറിച്ചും വിപുലമായി എഴുതിയിട്ടുണ്ട്. , പലപ്പോഴും അടിച്ചമർത്തപ്പെട്ട ബാല്യകാല ഓർമ്മകളുമായോ ആസക്തികളുമായോ സ്വപ്നം ബന്ധപ്പെട്ടിരിക്കുന്നു. ദി ഇന്റർപ്രെട്ടേഷൻ ഓഫ് ഡ്രീംസിൽ, ഫ്രോയിഡ് സ്വപ്നങ്ങളെ വ്യാഖ്യാനിക്കുന്നതിനുള്ള ഒരു മനഃശാസ്ത്ര സാങ്കേതികത വികസിപ്പിച്ചെടുക്കുകയും നമ്മുടെ സ്വപ്നങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ചിഹ്നങ്ങളും രൂപങ്ങളും മനസ്സിലാക്കാൻ മാർഗ്ഗനിർദ്ദേശങ്ങളുടെ ഒരു പരമ്പര രൂപപ്പെടുത്തുകയും ചെയ്തു.
പാസ് വാർഡുകൾ:
വിരലടയാളം കൊണ്ട് ലോക്കു മാറ്റാവുന്നതു പോലെ
യൂണിവേഴ്സിറ്റി ഓഫ് ബെർക്ക്‌ലിയുടെ സ്കൂൾ ഓഫ് ഇൻഫർമേഷനിലെ ഗവേഷകർ, ഒരു ദിവസം വൈകാതെ, പാസ്‌വേഡുകളുടെ ആവശ്യകതയെ മാറ്റിസ്ഥാപിക്കാവുന്ന ഒരു തന്ത്രപ്രധാനമായ ഉപകരണവുമായി എത്തിയിരിക്കുന്നു. "നിങ്ങളുടെ പാസ്‌വേഡ് ടൈപ്പുചെയ്യുന്നതിനുപകരം, ഭാവിയിൽ നിങ്ങളുടെ പാസ്‌വേഡ് ചിന്തകൊണ്ട് മാത്രം തുറക്കാവുന്ന രീതിയിലാക്കി മാറ്റിയാൽ അതല്ലേ കൂടതൽ എളുപ്പം........പാസ്‌വേഡ് മറന്നു പോയാൽ അപ്പോൾ എന്താണ് നമുക്കു ചെയ്യാൻ പറ്റുക പാസ്‌വേഡുകൾക്ക് പകരമായി ബ്രെയിൻ വേവ് അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടർ പ്രാമാണീകരണത്തിന്റെ സാധ്യതയെക്കുറിച്ച് ഗവേഷണ പര്യവേക്ഷണം നടക്കുന്നു. ഇത് ന്യൂറോസ്‌കി മൈൻഡ്‌സെറ്റ് ഹെഡ്‌സെറ്റിന്റെ സൃഷ്ടിയിൽ കലാശിച്ചു - മസ്തിഷ്ക തരംഗങ്ങൾ വായിക്കാൻ കഴിയുന്ന $100 ൻെറ ഒരു ഉപകരണം. ഈ പുതിയ സാങ്കേതികവിദ്യ സുരക്ഷിതവും കൃത്യവും ഉപയോക്തൃ സൗഹൃദവുമാണെന്നാണു റിപ്പോർട്ടുകൾ. പാസ്‌വേഡുകൾക്ക് പകരം പാസ്‌വേഡുകൾ മാറ്റിസ്ഥാപിക്കാൻ ആളുകൾ തയ്യാറാവുമെന്നും അവർ വിശ്വസിക്കുന്നു. ഫിനാൻഷ്യൽ ക്രിപ്‌റ്റോഗ്രഫി ആൻഡ് ഡാറ്റ സെക്യൂരിറ്റി സംബന്ധിച്ച പതിനേഴാമത് ഇന്റർനാഷണൽ കോൺഫറൻസിൽ യൂസബിൾ സെക്യൂരിറ്റിയെക്കുറിച്ചുള്ള വർക്ക്‌ഷോപ്പിൽ പദ്ധതിയുടെ കണ്ടെത്തലുകൾ അനാച്ഛാദനം ചെയ്തു. വിരലടയാള സ്കാനുകൾ, റെറ്റിന സ്കാനുകൾ, മുഖമോ ശബ്ദമോ തിരിച്ചറിയൽ എന്നിവയെക്കാളും കൂടുതൽ പരാജയപ്പെടാത്തതും വിലകുറഞ്ഞതുമായ പരിഹാരമാണ് പുതിയ സാങ്കേതികവിദ്യ നൽകുന്നതെന്ന് ടീം ലീഡർ പ്രൊഫസർ ജോൺ ചുവാങ് പറയുന്നു. തന്റെ ടീമിന്റെ ചെലവുകുറഞ്ഞ ഹെഡ്‌സെറ്റ് ബ്ലൂടൂത്ത് ഉപയോഗിച്ച് വയർലെസ് ആയി കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കാമെന്നും മൊബൈൽ ഫോണുകൾ, മ്യൂസിക് പ്ലെയറുകൾ, മറ്റ് കമ്പ്യൂട്ടിംഗ് ഉപകരണങ്ങൾ എന്നിവയ്‌ക്കൊപ്പം ഉപയോഗിക്കുന്ന ഹെഡ്‌സെറ്റുകളിൽ നിന്ന് വളരെ വ്യത്യസ്തമാണെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, എടിഎം പിൻ പോലുള്ള കാര്യങ്ങൾ എക്‌സ്‌ട്രാക്‌റ്റുചെയ്യാൻ ആളുകളുടെ മനസ്സിനെ "ഹാക്ക്" ചെയ്യാൻ കഴിയുന്ന സോഫ്‌റ്റ്‌വെയറിന്റെ കഴിവിനെക്കുറിച്ച് സുരക്ഷാ വിദഗ്ധർ ആശങ്ക പ്രകടിപ്പിക്കുന്നു.

സുരക്ഷാ വീഴ്ച--------ടെക്നോളജി ലോകം അമ്പരപ്പിൽ

 





വെള്ളിയാഴ്ച മുതല്‍ ലോകമെമ്പാടും ഉള്ള ടെക്‌നോളജി ലോകത്തിനെ ആശങ്കയില്‍ നിര്‍ത്തുന്ന "Log4j " സുരക്ഷ വീഴ്ച പ്രശ്നമായി. കംപ്യൂട്ടർ ഉപകരണങ്ങള്‍ മുതല്‍ വന്‍കിട സെര്‍വറുകളിലേക്ക് വരെ ഹാക്കര്‍മാര്‍ക്ക് കടന്നുകയറാന്‍ വഴിയൊരുക്കുന്ന വളരെ വലിയ പ്രശ്നം എന്നാണ് പ്രഥമികമായി ഇതിനെ സാങ്കേതിക വിദഗ്ധര്‍ പറയുന്നത്.
ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്ത പ്രശ്നം കഴിഞ്ഞ വെള്ളിയാഴ്ച ലൂണാ സെക് എന്ന ഓപ്പണ്‍ സോഴ്സ് ഡാറ്റാ സെക്യൂരിറ്റി ഗവേഷകരാണ് ലോകത്തെ അറിയിച്ചത്. ലോഗ്4ഷെല്‍ എന്നു ഈ സുരക്ഷ പ്രശ്നം അറിയപ്പെടുന്നു.
ഒരു ഓപ്പണ്‍ സോഴ്സ് ലോഗിംഗ് സോഫ്റ്റ്വെയറാണ് Log4j. ഓണ്‍ലൈന്‍ ഗെയിമുകള്‍ തൊട്ട് വന്‍കിട സോഫ്റ്റ്വെയര്‍ കമ്പനികള്‍ മുതല്‍ ക്ലൗഡ് ഡാറ്റ സെന്‍ററുകള്‍ വരെ ഇത് ഉപയോഗിക്കുന്നു. ജാവയില്‍ ഒരു അപ്ലിക്കേഷനിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും രേഖപ്പെടുത്തുന്ന ഒരു ലൈബ്രറിയായി ഇതിനെ കാണാം. അതിലാണ് ഇപ്പോള്‍ പ്രശ്നം കണ്ടെത്തിയിരിക്കുന്നത്. ലോകത്തിലെ ഒരുവിധം എല്ലാ മുന്‍നിര സേവനങ്ങളും Log4j ഉപയോഗപ്പെടുത്തുന്നതു എന്നതിനാല്‍ വലിയൊരു സുരക്ഷ പ്രശ്നമായി ഇത് വ്യാപിക്കും.
ഈ പ്രശ്നം കണ്ടെത്തിയ ലൂണാ സെക് മൈക്രോസോഫ്റ്റിന്‍റെ മൈന്‍ ക്രാഫ്റ്റിലാണ് ഈ പ്രശ്നം ആദ്യം റിപ്പോര്‍ട്ട് ചെയ്തതു. ഇപ്പോഴത്തെ അവസ്ഥയില്‍ ആപ്പിള്‍, ടെന്‍സെന്‍റ്, ട്വിറ്റര്‍, ബൈദു, ക്ലൗഡ് ഫെയര്‍, ആമസോണ്‍, ടെസ്ല, ഗൂഗിള്‍, ലിങ്ക്ഡ് ഇന്‍ തുടങ്ങിയ എണ്ണിയലൊടുങ്ങുത്ത സേവനങ്ങള്‍ Log4j ഉപയോഗപ്പെടുത്തുന്നതിനാൽ ഇത് പരിഹരിക്കാന്‍ സെക്യൂരിറ്റി അപ്ഡേറ്റ് ലഭ്യമാക്കിയിട്ടുണ്ട്. ചില കമ്പനികള്‍ അത് ഉപയോഗപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.
പക്ഷെ ലോഗ് 4 ജെ അപ്ഡേറ്റ് ചെയ്യണമെങ്കിൽ പല സർവ്വീസുകളും ഷട്ട്ഡൗൺ ചെയ്ത് റീസ്റ്റാർട്ട് ചെയ്യണം. കൂടാതെ അപ്ഡേറ്റിൽ തന്നെ ചില പ്രശ്നങ്ങളുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതുകൊണ്ട് ഈ പ്രശ്നം രൂക്ഷമാക്കാനും പല സൈറ്റുകളും താൽകാലികമായി ഡൗൺ ആകാനും സാധ്യതയുണ്ടെന്നാണ് വിദഗ്ദ്ധ
ന്മാർ മൂന്നറിയിപ്പു നൽകുന്നതു.
ലോകത്തിലെ തന്നെ മുന്‍നിര സംവിധാനങ്ങള്‍ മണിക്കൂറുകള്‍ നിലച്ചാല്‍ ഉണ്ടാകുന്ന അവസ്ഥ വളരെ വലുതായിരിക്കും. ഓഹരി വിപണിയും, സാമ്പത്തിക രംഗത്തും ഇത് പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. ലോഗ്4ഷെല്‍ പ്രശ്നം കണ്ടെത്തിയിട്ട് അതിന്‍റെ വ്യാപ്തി ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ലെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ തന്നെ ഈ പ്രശ്നം എത്രത്തോളം വളരുമെന്നു കാണുകയേ തൽക്കാലം നിവർത്തിയുള്ളൂ.

വൻ സുനാമി വരും, വർഷങ്ങൾക്കുള്ളിൽ ഭൂമിയെ വിഴുങ്ങാൻ😯


ഭൂമിയെ വിഴുങ്ങാനുള്ള വന്‍ സുനാമി തിരമാലകളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം നാസയാണു പുറത്ത് വിട്ടതു. ലോകാ വസാനത്തെ കുറിച്ച് നിരവധി പ്രവചനങ്ങളും വാര്‍ത്തകളും പുറത്ത് വന്നിട്ടുണ്ടെങ്കിലും നാസയുടെ ഈ റിപ്പോര്‍ട്ടോടെ ലോകം നടുങ്ങലിലാണ്. നാസ ശാസ്ത്രജ്ഞർ പറയു മ്പോൾ വെറുതെയാവാൻ ഒരു വഴിയുമില്ല🧜


          2️⃣ഭൂമിയെ ഒന്നാകെ സെക്കന്റുകള്‍ കൊണ്ട് വിഴുങ്ങാന്‍ സാധിക്കുന്ന ഭീമന്‍ സുനാമി നമുക്ക് തൊട്ടടുത്തുണ്ടെന്നാണ് ശാസ്ത്ര ലോകം പറയുന്നത്. പെര്‍സിയൂസ സൗരയൂഥത്തിലാണ് ഭൂമിയെ ഒറ്റയടിയ്ക്ക് നശിപ്പിക്കാന്‍ തക്ക ശക്തിയുള്ള കോസ്മിക് സുനാമി; രൂപം കൊണ്ടിരിക്കുന്നത്. നമ്മുടെ ക്ഷിര പഥത്തിന് തൊട്ടടുത്തായാണ് പെര്‍സിയൂസ് സൗരയൂഥം. അത്‌കൊണ്ട് തന്നെ എപ്പോള്‍ വേണമെങ്കിലും ഒരപകടം പ്രതീക്ഷിക്കാം. ഈ കോസ്മിക് സുനാമിയുടെ ഭീകരത അളക്കുന്നത് പോലും സാദ്ധ്യമല്ലെന്നാണ് നാസയിലെ ശാസ്ജ്ഞര്‍ പറയുന്നത്. രണ്ട് ലക്ഷം പ്രകാശ വര്‍ഷമാണ് ഈ കോസ്മിക് സുനാമിയുടെ വലിപ്പം.ഏറ്റവും ഭയപ്പെടുത്തുന്ന കാര്യം ഈ കോസ്മിക് സുനാമിയുടെ വലിപ്പം ദിവസവും വര്‍ദ്ധിക്കുന്നു  ഇപ്പോഴുള്ള വലിപ്പം തന്നെ ഭൂമിയും മറ്റ് ഗ്രഹങ്ങളും ഉള്‍പ്പെടുന്ന ക്ഷീരപഥത്തിന്റെ ഇരട്ടിവരും🧑‍🦼തിരുവനന്തപുരത്തു കോവളം എന്നൊരു പ്രസിദ്ധമായ  വിനോദ സഞ്ചാര സ്ഥലം ഉണ്ട് . അവിടത്തെ ഇന്നത്തെ സയാഹ്ന്ന സന്ധ്യയാണ് നിങ്ങൾ കാണുന്ന ഈ ഫോട്ടോ.🧑‍🦼 ഈ ചിത്രം ഞാൻ എടത്തതു തന്നെയാണു🧑‍🦼 ആകാശം ഒരു  ചുവന്ന കുഴമ്പ് പോലെ ആയിരിക്കുന്നു . മനോഹരം എങ്കിലും ഭീതിതം ആയ ഒരു ദൃക്ഷ്യം എന്നുവേണം ഇതിനെ പറയാൻ ⛹️

                  3️⃣ചില മതഗ്രന്ഥങ്ങളിൽ പറയുന്നുണ്ട്🧑‍🦼കൃത്രിമം, ചതി , വഞ്ചന,  വ്യഭിചാരം, വാഗ്ദാന ലംഘനം, പലിശ വാങ്ങൽ, ഒസ്സ്യത്ത് തെറ്റിക്കൽ; കള്ളസ്സാക്ഷി പറയൽ ഒക്കെ വർദ്ധിക്കുമ്പോൾ .....ഒരു നാൾ സർവശക്തനായ ദൈവം ആകാശമാകെ ചുവന്ന കുഴമ്പു രൂപത്തിൽ ആക്കി തീർക്കുമെന്നു  ഉറപ്പിച്ചു പറയുന്നുണ്ട്⛹️ ഇതുപലെ ഒരടുത്ത നാൾ പടിഞ്ഞാറ് സൂര്യൻ ഉദിക്കുമെന്നും, പ്രഭാതം വിടരുമ്പോൾ, കുട്ടികൾ സ്കൂളിലോ, കോളേജിലോ പഠനത്തിന് ഇറങ്ങുമ്പോൾ, മുതിർന്നവർ  അവരവരുടെ തൊഴിലിനായി വീട്ടിൽ നിന്നു മിറങ്ങുമ്പോൾ ---  വലിയ ഒരു കാഹളം എവിടെ നിന്നോ കേൾക്കാ ൻ തുടങ്ങുമെന്നും, ആ കാഹളത്തിൻ്റെ ഒച്ച കർണ്ണപുടം പൊട്ടുന്ന തരത്തിൽ അത്യു ഛസ്ഥായയിൽ ആകുമെന്നും   മതഗ്രന്ഥങ്ങൾ  പറയുന്നു ⛹️ ആ കഠിനമായ കാഹള ശബ്ദം കേട്ട്,  ആളുകൾ ഭൂമിക്കിതെന്തു പറ്റിപ്പോയി എന്നു പരസ്പരം ചോദിച്ചു കൊണ്ടു ചിതറിയ ആട്ടിൻ പറ്റങ്ങളെപ്പോലെ  ഓടി വരുമെന്നും, ആകാഹള ശബ്ദത്തിന്റെ ഉച്ചാസ്ഥയയിൽ,  ആളുകൾ ഓരോന്നായി മയങ്ങി വീഴുമെന്നും പറയുന്നു⛹️ അണു മണിയോളം നന്മ ചെയ്തിട്ടുള്ളവർ അതവിടെ കാണും, അണു മണിയോളം തിന്മ ചെയ്തിട്ടുള്ളവർ അതും അവിടെ കാണും⛹️ ഇതു 'സൂർ' എന്ന കാഹളമാണെന്നും, ഇസ്രയീൽ എന്ന മലക്കാണു ഈ കാഹളമൂതുന്നതെന്നും  സത്യ ഗ്രന്ഥത്തിൽ പറഞ്ഞു വച്ചിരുന്ന "കിയാമംനാൾ" (അന്ത്യദിനം-ലോകാവസാനദിനം) ഇതാണെന്നും മനുഷ്യൻ്റെ ഈ വെപ്രാളത്തിൽ മനസ്സിലാവുകയില്ല⛹️ 

                4️⃣സത്യ ഗ്രന്ഥം അർത്ഥം അറിയാതെ പാരായണം ചെയ്തുവന്ന മൂഢർക്കു ഇതൊന്നും മനസ്സി ലാവുകയുമില്ല⛹️എന്നാണ്  ഇങ്ങനെയാകുന്ന  ദിനം വരികയെന്നു നമുക്കാർക്കും അറിയില്ല്യ....🦸പക്ഷേ ലോകത്താകെ കൊള്ളരുതായ്മകൾ വർദ്ധിച്ചു ⛹️ അവയുടെ നാന്നിയാവാം ഇങ്ങനെ യുള്ള ആകാശ ദൃക്ഷ്യങ്ങളെ നാം കാണേണ്ടി വരുന്നതു🦸സ്നേഹിക്കുന്നവർ ഇണ പിരിയാതെ  ഇരിക്കുക🦸 എന്തു കാര്യത്തിനാ യാലും വാഗ്ദാന ലംഘനം ഒരിക്കലും നടത്താ തിരിക്കുക 🦸സാർവ്വ ശക്തനായ ദൈവം അനുഗ്രഹിക്കട്ടെ! നമ്മളെ കാത്തുകൊള്ളട്ടെ!!!പാളയം നിസാർ അഹമ്മദു,                  Copyrights© allrights reserved🧧  StatCounter Weekly Analytics Report പ്രകാരം വിവിധ രാജ്യങ്ങളിൽ വായനക്കാരെ നേടിയത് 

 19-1-2025 ഞായർ A,R,N,M,S

Tuesday, 14 December 2021

അഹങ്കാരം ഈ ദുരന്തത്തിലും മുഖത്ത് തെളിഞ്ഞു നിൽക്കുന്നുണ്ടു

      


 ഇന്നലെ രാത്രി ഏറെ വൈകി തുടങ്ങിയ ട്രെയിൻ യാതയാണു. ഒരു പ്രത്യേക അസുഖത്തിൻെറ ചികിത്സക്കായി വടക്കൻ ജില്ലകളിൽ നിന്നും തലസ്ഥാന നഗരിയിലെ ശ്രീ ചിത്രാ മെഡിക്കൽ സെൻററിലും, റീജിയണൽ കാൻസർ സെൻററിലും മാസങ്ങളായി വന്നു നിന്നു ചികിത്സ നടത്തി മടങ്ങുന്ന ദമ്പതികളുടേയും കുട്ടികളുടേയും തിരക്കാണു ഈ ട്രെയിൻ നിറയെ.  ഏഴുമാസവും, ആറു മാസവും പ്രായമുള്ള ചന്തമുള്ള അതിമനോഹര ഓമനത്തമുള്ള കുട്ടികൾ. പത്തു വയസ്സ്നു കീഴേയും മേലേയും ഉള്ള കുട്ടികളുണ്ടു. ഘനീഭവിച്ച ദു:ഖത്തോടുകൂടിയ മാതാപിതാക്കളുടെ ഒക്കത്തും മടിയിലുമിരുന്നു വേദന കൊണ്ടു ചിണുങ്ങുന്ന കൈകളിൽ എടുത്തു നമുക്കു കൊഞ്ചാൻ കൊതിയൂറുന്ന കിടാങ്ങൾ.....

 മൂക്കിൽ നിന്നു തലയിലേക്ക് ഒട്ടിച്ചു വച്ചിരിക്കുന്നു ആശുപത്രി കുഴലുകൾ .തലയിൽ നിന്നു തുരന്നു എടുത്ത കുഴലുകൾ ഇട്ടിരിക്കുന്ന പിഞ്ചു കൈകുഞ്ഞുങ്ങളേം ഞാൻ കണ്ടു.. .. ശ്വസനത്തിനാവാം.....അല്ലെങ്കിൽ ഭക്ഷണവും,   മരുന്നും, സമയാസമയം നൽകുന്നതിനുമാവും കുഞ്ഞുങ്ങളുടെ ശരീരത്തിലേക്ക് തുളച്ചിട്ടിരിക്കുന്ന ഈ ആശുപത്രി ട്യൂബുകൾ. നാൽപ്പതു, അൻപതു വയസ്സിനകത്തുള്ള മാതാപിതാക്കളാണു എല്ലാവരും. ഈ മാതാപിതാക്കളുടെ തന്തമാരോ തള്ളമാരോ ഒക്കെ ട്രെയിൻ യാത്രയിൽ കൂടെ അനുധാവനം ചെയ്യുന്നുണ്ട്. അങ്ങനെ അല്ലാത്തവരും ഉണ്ട്. .സ്വയം സഹിക്കാൻ വിധിക്കപെട്ട ചില  ജന്മങ്ങളേയും  കൂട്ടത്തിൽ കണ്ടു. ഞാൻ കിടക്കുന്ന ബോഗി നിറയെ പർദ്ദയും മഫ്തയും ധരിച്ചവർ ആണു ഏറിയ പങ്കും. വർഷങ്ങളായി കരഞ്ഞു കലങ്ങിയ ദയനീയ മുഖമുള്ള ദമ്പതികളാണു എനിക്കു എതിരേയുള്ള സീറ്റിൽ. പുരുഷനും സ്ത്രീക്കും കൈയിൽ ഇരിക്കുന്ന കുഞ്ഞിനും നല്ല മുഖ ശ്രീയുണ്ടു. കുഞ്ഞിനു ഒരു 4 വയസ്സ് വരാം. ഓമനത്തമുള്ള പെൺകുഞ്ഞാണു. നാസികയിൽ നിന്നു ഒരു കുഴൽ തലയിലേക്ക് കേറ്റി ഒട്ടിച്ചു വച്ചിരിക്കുന്നു. ആശുപത്രി കിടക്കയിൽ ട്രിപ്പ് നൽകിയ ഇഞ്ചക്ഷൻ സിറിഞ്ചിൻെറ ബാക്കി വലതു കൈയ്യിൽ ഒട്ടിച്ചു വച്ചിരിക്കുന്നു. ഇതിൻെറ ഒക്കെ അസ്വസ്ഥത മാതാവിനോടു അവൾ ചിണുങ്ങി കാണിക്കുന്നു. മാതാവിനു 45 വയസ്സ് ഉണ്ടാവും തോന്നണു. ഭർത്താവിന് ഒരു 50 ഉം ഞാൻ ഊഹിച്ചു. മെലിഞ്ഞ ആളാണു. ഒരു പ്രൈമറി അദ്ധ്യാപകൻ ആവാനുള്ള ലുക്ക് ഒക്കെ കണ്ടു അയ്യാളിൽ. ഒരു ഊശാൻ താടിക്കാരനാണു. അതുകൊണ്ടാണു ക്ഷണനേരം കൊണ്ടു ആ ഫാമിലിയെ പറ്റി ഈ മന:ഗണനമൊക്കെ നടത്താനായതു.

ഞാൻ കിടക്കുന്ന സീറ്റിലേക്കാണു മാതാവു കാലുകൾ നീട്ടിവച്ചിരിക്കുന്നതു. കാണാൻ നല്ല ചൊവ്വും നിരപ്പുമുള്ളതിൻെറ  അഹങ്കാരം ഈ ദുരന്തത്തിലും മുഖത്ത് മിന്നുന്നുണ്ടു. കുഞ്ഞിനെ മടിയിൽ നേരെ ഇരുത്താനുള്ള അവളുടെ ശ്രമത്തിനിടയിൽ എൻെറ ശരീരത്തിൽ മൂന്നു നാലു തവണ അവളുടെ കാലിൻെറ ചവിട്ടേറ്റു.. രോഗിയായ കുഞ്ഞിൻെറ മാതാവല്ലേ അസ്വസ്ഥമായ മനസ്സാവുമെന്നോർത്തു ഞാൻ മിണ്ടാതെ ഇരുന്നു.
എൻെറ പ്രായം മാനിക്കാൻ അവൾക്കെന്തോ മടിയുള്ള പോലെ.
 അവർ വന്നു വണ്ടിയിൽ കയറിയ നേരം മുതൽ   ഞാൻ വശ പെശകായി നോക്കണൂ എന്നു അവൾക്കു തോന്നിയിരിക്കുമോ  ആവോ?  കുഞ്ഞുങ്ങളുടെ ഈ ആശുപത്രി കാഴ്ചകൾ ഞാൻ ട്രെയിനിൽ കാണുന്നത് ജീവിതത്തിൽ  ആദ്യമായിട്ടാണു. ആ ദുരിതം അതിശയമായി ഞാൻ ശ്രദ്ധിച്ചതു, അവരെ നോക്കുന്നതായി അവർക്കു തോന്നിയതു പോലെ എൻെറ മനസ്സ് പറഞ്ഞു.
പൊതുസ്ഥലത്തു ഞാൻ എക്സ്ട്രാ ഡീസൻറാണേ. അല്ലാത്ത സ്ഥലത്തും അങ്ങിനെ തന്ന്യാ. ഈ സർട്ടഫിക്കറ്റു എനിക്കു അടിച്ചു തന്നതു ഒരു പെണ്ണു തന്ന്യാ--മുറപ്പെണ്ണ്.

അതു അവിടെ നിക്കട്ടെ , നമുക്കു സഹയാത്രികയെ നോക്കാം. രാത്രി മുഴുവൻ ഞാനീ   ചവിട്ടേൽക്കണമല്ലോ  അതുകൊണ്ട് ഒന്നു പരിചയപെടാമെന്നോർത്തു . കുരുന്നു കുട്ടിയുടെ അസുഖവും അറിയാൻ ആശ തോന്നി...
   ആ കൈക്കുഞ്ഞിനു  ബ്രയിൻ ട്യൂമറോ, കാൻസറോ ആവാം.
അല്ലെങ്കിൽ , ഇത്രയും അകലേക്കുള്ള, തിരക്കുള്ള ട്രെയിനിൽ  മലബാറിലേക്കു   priority ticket കിട്ടാൻ ഒരു സാദ്ധ്യതയുമില്ല.
  People's Welfare Council എന്ന ചാരിറ്റബിൾ സംഘടനയുടെ അമരക്കാരനായി മനസ്സ് സ്വസ്ഥമാക്കി .... ......... ഞാൻ കാതുകൂർപ്പിച്ചു വച്ചു. 
അവളുടെ ഒരു ചിരിക്കായി  കാത്തു.!!!!!!!!
അടുത്ത ചവിട്ടിനു ചോദിക്കാം....
അതിനായി ഞാൻ ഏറേ നേരം കാത്തു ...............................ഉറങ്ങാതെ...........

ട്രെയിൻ അതിൻെറ മാക്സിമം വേഗതയിലാണു. ബോഗിക്കുള്ളിലെ സുഖമുള്ള ചാഞ്ചാട്ടവും രസിച്ചു ആ കുഞ്ഞിൻെറ ചിണുങ്ങലും നോക്കി ഞാൻ കിടന്നു.......കുഞ്ഞിനെ നോക്കുക എന്നുവച്ചാൽ മാതാവിനേയും നോക്കാനാവുമെന്നതാണു പുരുഷ വർഗ്ഗത്തിൻെറ പൊതുതത്ത്വം.
ഇതു ഞാൻ പറയണതല്ലാട്ടോ!
ആറ്റം ബോംബിന്റെ തിയറി പറഞ്ഞ സാക്ഷാൽ ആൽബർട്ട് ഐൻസ്റ്റീനും പണ്ട് ഇതു പറഞ്ഞിട്ടുണ്ട്. അതി മനോഹരിയായ സ്ത്രീയുടെ ആകാരവടിവു നോക്കിയിരുന്നാൽ യുഗങ്ങൾ നിമിഷങ്ങളായി ഓടിപ്പോകുമെന്നു. എനിക്കും നല്ല അനുഭവങ്ങൾ കിട്ടിയിട്ടുണ്ടു.
5മിനിറ്റ് പോലും കണ്ണു അടഞ്ഞിട്ടു ഉണ്ടാവില്ല കുഞ്ഞിൻെറ വേദനയോടെയുള്ള അലറി കരച്ചിൽ കേട്ടാണു ഞാൻ കണ്ണു തുറന്നതു. എന്താ സംഭവമെന്ന അമ്പരപ്പോടെ ആ സ്ത്രീയുടെ മടിയിലേക്കു നോക്കി. അവൾ ആ കുഞ്ഞിനെ നിശബ്ദമാക്കാൻ കിണഞ്ഞു ശ്രമിക്കണൂ. അടുത്തിരുന്ന ആ ഊശാൻ താടിക്കാരനെ കാണാനില്ല. hus എവിടെ എന്നു ഞാൻ ചോദിച്ചു. ബോഗിക്കു എൻഡിലെ ബർത്താണു അയ്യാൾക്കു കിട്ടിയതത്രേ. പാവം ക്ഷീണിച്ചു ഉറങ്ങുന്നുണ്ടാവും എന്നുകൂടി അവൾ മറുപടി തന്നൂ. പാവം എന്നു കേട്ടപ്പോൾ എനിക്കു സമാധാനമായി.
തലക്കു കൈ ഊന്നി അവളെ നോക്കി ഞാൻ ചരിഞ്ഞു കിടന്നു... അപ്പോഴേക്കും കുഞ്ഞു നിശബ്ദമായി ഉറങ്ങാൻ തുടങ്ങിയിരുന്നു.അവളെന്നെയും ഞാൻ അവളേയും നോക്കി....
എന്തൊക്കെയോ മിണ്ടാനും പറയാനുമുള്ള പോലെ.

ഏതിനും ഞാൻ തന്നെ ചോദ്യമെറിഞ്ഞൂ .
പോരെന്താ?
സജ്ന
വീടോ?
മേലാറ്റൂർ, മലപ്പുറത്ത്.
husൻെറ?
സിറാജുദ്ദീൻ.
മോളോ?
ആയിഷാ ഫസ്ന.
ഇനി ഒരാൾ കൂടി ഉണ്ടു മുകളിലെ ബർത്തിൽ കിടക്കണൂ... സൈഫുന്നിസ..
ഹ..ഹ.
ഉവ്വോ
ഞാൻ തല പൊന്തിച്ചു ആ കുഞ്ഞിനെ നോക്കി. പത്തു വയസ്സുവരും, അതും നല്ല ഐശ്വര്യമുള്ള കുട്ടി തന്നെ.
അയ്യോപാവം പോലെ തളർന്നു ഉറങ്ങുന്നു. അമിതമായ  ക്ഷീണം കാരണം മാതാപിതാക്കളെ ശല്ല്യം ചെയ്യാതെ ഉറങ്ങുന്നു.

 

hus നു എവിടാ പണി?
വണ്ടൂർ L.PSൽ.HM ആയിരുന്നു , മോൾടെ ചികിത്സയ്ക്കായി ഏറെ ലീവെടുത്തു പണി എടങ്ങേറായി. അവൾ നെടുവീർപ്പിടുന്നതു എനിക്കു കേൾക്കാനായി.
എൻെറ മനസ്സും അസ്വസ്ഥമായി.
വിധി ചിലപ്പോൾ ഇങ്ങനെ ഒക്കെയാണു ചിലരിൽ കളിക്കുക, രോഗം, ദുരിതം,ഉപജീവനമാർഗം അടയുക....പലർക്കും പല രൂപത്തിൽ.

സാർ എങ്ങോട്ടാ?
ഞാൻ സ്ഥലം പറഞ്ഞു.
പേരു?
നിസാർ അഹമ്മദ്
ഉടൻ അവളുടെ മറുപടിവന്നു.
ഞാൻ കേട്ടിട്ടുണ്ടു.
ഞാൻ ഞെട്ടി. ...എന്താ ഈ പറയണേ. ഞാനതിനു പ്രസിദ്ധനൊന്നുമല്ലല്ലോ സജ്നാ!
ഒരുനിമിഷം സകല ദുഖങ്ങളും മറന്നപോലെ അവൾ കുലുങ്ങി ചിരിച്ചു.
അതിനു ഇക്ക പ്രസിദ്ധനാവണ്ടല്ലോ. വൈക്കം മുഹമ്മദ് ബഷീറിൻെറ കുഞ്ഞു പാത്തുമ്മയുടെ പുത്യായാപ്പളയെ അറിയാത്ത ആരേലുമുണ്ടോ ഇക്കാ.
ഞാനും ചിരിച്ചു. .... ക്ഷണനേരത്തേക്കു എങ്കിലും ഒരാളുടെ മനസ്സിലെ ദു:ഖമിറക്കികളയാൻ എനിക്കവസരം തന്ന കരുണാമയനായ എൻെറ സർവ്വശക്തനെ ഞാൻ സ്തുതിച്ചു.

("Hasbun Allahu wa ni’mal wakeel; Ni’mal maula wani’mannazir................!!!!!!!!!!!

Allah is Sufficient for us,
and He is the Best Guardian;
What an excellent Protector
and what an excellent Helper." ) ഞാൻ മനസ്സിൽ ഉരുവിട്ടു 💧

കുറച്ചു നേരം അവൾ ഒന്നും ഉരിയാടിയില്ല. എൻെറ മുഖത്ത് തന്നെ നോക്കിയിരുന്നു....എനിക്കെന്തോ ജാള്യത തോന്നി ആ നോട്ടത്തിൽ. വിഷയം മാറ്റാനായി ഞാൻ ചോദിച്ചു.
വീട്ടിൽ ആരൊക്കെ ഉണ്ട്?
ശഠേന്നു മറുപടി വന്നു. ഉമ്മ,വാപ്പ ,8സഹോദരങ്ങളും. മുത്തയാൾ ഞാനാ. ബാക്കി 6പെണ്ണും 2 ആണും..
"ഊം" ഞാൻ മൂളി.
ഏതുവരെ പഠിച്ചു.?
പത്തു.
എന്നിട്ടവൾ ഭർത്താവ് കടന്നു വരുന്നുണ്ടോ എന്നു ബോഗിക്കു അകലേക്കു നോക്കി. തലയിലെ ഷാളിൻെറ തുമ്പു നേരെയാക്കിയിട്ടു എൻെറ അടുത്ത ചോദ്യത്തിനായി അവൾ കാതോർത്തു.
പത്താം ക്ളാസ്സിൻെറ നിഷ്കളങ്കതയോടെ എടുത്തു അടിച്ച പോലെ അവൾടെ ചോദ്യം വന്നു.
നിസാറിക്ക ഭാര്യ വീട്ടിലേക്കാണോ?
ഞാനൊന്നു ചൂളി.
നല്ല വെള്ള വീതിയും നീളവുമുള്ള മല്ലിൻെറ രണ്ടു മീറ്റർ ഒറ്റ മുണ്ടു, 
ക്രീം കളർ ഫുൾ സ്ളീവ് ഷർട്ട് , 
ചെവിയിലും, തലയിലും തണുപ്പ് അടിക്കാതിരിക്കാൻ 20റുപ്പിക തോർത്തിൻെറ തലേക്കെട്ട്... ഇതന്നെ വീട്ടിൽ നിൽക്കുമ്പോഴും രാത്രി ഉറക്ക യാത്രയിലും വേഷം. ഇത്രേം കണ്ടാൽ ആർക്കാ തോന്നുക ഞാൻ അച്ചി വീട്ടിലേക്കുള്ള ഗമനത്തിലാണെന്നു.

 പെണ്ണിനു തലക്കു ഭ്രാന്താവും, 
ഞാൻ  മനസ്സിൽ പറഞ്ഞു.
"അല്ല, ദേശാടനം...."
"ദേശാടനമോ?"
ഈ പ്രായത്തിലോ?..അവൾ അൽഭുതം കൂറി.
"ഊം........."
പാലക്കാട്പോണം. വെള്ളിനേഴി, ചേർപ്പുളശ്ശേരി, അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന്, കൊങ്ങാട് വഴി പുഞ്ചപ്പാടത്തു പോണം.
പ്രസിദ്ധമായ പഴയണംപറ്റ ഭഗവതിയമ്പലം കാണണം. ശ്രീകുഷ്ണപുരത്തും, മണ്ണാർകാട്ടും, പട്ടാമ്പിയിലും, കാടാംപഴി പുറത്തും ,തിരുവില്വാമലയിലും പോണം......
"നിസാറിക്ക മുസൽമാനല്ലേ.?"....
"ഉവ്വല്ലോ...! തൊഴാൻ പോണെന്നു പറഞ്ഞില്ലല്ലോ ഞാൻ." അനേക സുഹൃത്തുക്കൾ    എനിക്കായുണ്ടിവിടെ  ചാരിറ്റബിൾ സേവനങ്ങൾക്കായി....ഞാൻ പറഞ്ഞു നിർത്തി.
വർദ്ധിത കിതപ്പോടെ തീവണ്ടി ചൂളംവിളിച്ചു നിന്നു.            എനിക്കു ഇറങ്ങേണ്ട സ്ഥലം ആയിരിക്കുന്നു........
ഞാനവളെ തിരിഞ്ഞു നോക്കി ചോദിച്ചു- -"ഇറങ്ങണില്ലേ".
മുകൾ ബർത്തിൽ കിടക്കുന്ന മൂത്ത കുട്ടിയെ നോക്കി ഇറങ്ങാൻ ഭാവത്തിലവളൊന്നനങ്ങിയമർന്നിരുന്നു!!!
പിന്നെ പറഞ്ഞു------
"നിസാറിക്കാൻെറ കൂടെ വരാൻ ആരുമുണ്ടാവുമീ  ലോകത്തു.
രണ്ടു സ്റ്റേഷൻ കഴിഞ്ഞുവേണം എനിക്കിറങ്ങാൻ.....മേലാറ്റൂർ! മോളുടെ നന്മക്കായ് ദ്വാ ചെയ്യണേ.."
അവളെ നോക്കാതെ ഞാൻ പറഞ്ഞു....
"നിശ്ചയമായും പ്രാർത്ഥിക്കും"....................
ദുരിത കാലം നൽകിയ അവളുടെ മന:ശക്തിയെ ഞാൻ സർവ്വാത്മനാ പുകഴ്ത്തി!!!
പര മനസ്സുകളെ മുന്നമേ വായിക്കാൻ നമുക്കാകണം...
അതാണു.........................മെസ്മരിസം............ .......  ടെലിപ്പതി.... മെൻറലിസം❤️

"ഹസ്ബി അള്ളാഹു ന അമൽ വക്കീൽ വ ന അ'മൽ മൗലാ വന അ'മന്നസീർ"


നന്മ യുള്ള നല്ല മനുക്ഷ്യർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു ആത്മാർഥമായി
 പ്രാർത്ഥിക്കുന്നു
🌹
 

പാളയം നിസാർ അഹമ്മദ് 
Copyright (c) All Rights reserved  

BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ  പ്രസിദ്ധീകരിച്ചതു.

🚨Google ൻെറ Stat Counter Weekly Analytics report പ്രകാരം ഏറെ വായനക്കാരെ നേടിയതു















നിലത്തു നിന്നും വലിയ കല്ലുകൾ എടുത്തു മുഖത്തേക്ക് വലിച്ചെറിഞ്ഞു

 

നോക്കൂ  ..നീ എനിക്കായി ഒരു കവിത പാടാമോ....
പറ്റില്ലയെങ്കിൽ നിനക്കായ് ഞാനതു പാടാം


       വളരെ മുൻപു തിരുവനന്തപുരം മഹാരാജാസ് യുണി വേഴ്സിറ്റി കോളേജിൽ പഠിക്കുന്ന കാലത്തു അവിടെ പഠിച്ച എല്ലാ പിള്ളേർക്കും ഉണ്ടായിരുന്ന പോലെ എനിക്കും ഉണ്ടായിരുന്നു ഒരു "കാതലി ". അവളെ മെെനേ എന്നു ചെല്ലപ്പേരിട്ടണ് ഞാൻ വിളിച്ചിരുന്നതു. അവൾ എൻറെ ഡിപ്പാർട്ട് മെന്റിലെ കുട്ടി അല്ലായിരുന്നു . കെമിസ്റ്റ്രിയോട് ആയിരുന്നു അവൾക്കു താൽപര്യം .എന്നെ കണ്ടാൽ ഉടൻ ഒക്സിജനും ,ഹൈഡ്ര ജനും കൂടിചേരുമ്പോൾ ഉള്ള കാര്യങ്ങൾ ആവും ഉച്ചത്തിൽ വായിക്കാൻ തുടങ്ങുക . എന്റെ നിമിഷ കവിതകളെ ഉറക്കെ ചൊല്ലി അവളുടെ വായനയെ തടയാനാവും ഞാനും സുഹൃത്തുക്കളും ശ്രമിക്കുക .
ഒരുനാൾ ഞാനും സുഹൃത്തുക്കളുമായി മഹാഗണിയുടെ ചോട്ടിലെ തിട്ടയിൽ മെയിൻ റോഡും നോക്കി കളിപറഞ്ഞു ഇരിക്കുമ്പോൾ കോളേജു ഗേറ്റുകടന്നു അവളും കൂട്ടുകാരികളും വരുന്നത് കാണാനായി . സുഹൃത്തുക്കൾ കൂടെ ഉള്ള ബലത്തിൽ അവളെ അടുക്കലേക്കു വിളിച്ചൂ..വിളിച്ച ഉദ്ദേശം അറിയാൻ അവൾ അരികിലേക്ക് വന്നു . ഞാൻഅവളെ അല്പം മാറ്റിനിർത്തി സീരിയസ് ആയിത്തന്നെ പറഞ്ഞൂ .......ദാ നോക്ക് ....എല്ലായ് പ്പോഴും നിനക്കായ് ഞാൻ നിമിഷനേരം കൊണ്ടാണ് കവിതകൾ ഉണ്ടാക്കുക ......ഇന്നലെ രാവുമുഴുവൻ നിൻെറ ഓർമ്മകളുമായ് ഇരുന്നു ഒരു കവിത ഉണ്ടാക്കിയിട്ടുണ്ട് ...നിനക്കായ് ഞാനത് പാടട്ടെയോ ?
ചോദ്യം കേട്ടതും പാടാനായ് സന്തോഷത്തോടെ അവൾ തലകുലുക്കി .
കിട്ടിയ സൗകരിയത്തിനു ഈ കവിത ഞാൻ തൊണ്ട പൊട്ടെ അലറി പാടി .


പാട്ടു ഞാൻ നിർത്തിയതും അവൾ എന്നെ തീക്ഷ്ണ മായി നോക്കി .
താഴേക്കു എന്തോ പരതുന്നപോലെ തോന്നി . ഞാൻ ഓർത്തു ...........
ഹോ
എൻറെ പാട്ടിൽ നാണം പൊട്ടിവിരിഞ്ഞിട്ടു ,കാൽവിരൽ കൊണ്ടു തറയിൽ വരവരക്കാനുള്ള ശ്രമം ആവുമെന്നു .
പെട്ടെന്നു തന്നെ സംഗതി എനിക്കു ഗ്രഹിക്കാനായി .....അവൾ നിലത്തു നിന്നും വലിയ കല്ലുകളെടുത്തു എൻെറ നേർക്കു വലിച്ചെറിഞ്ഞു.
 സുഹൃത്തുക്കളുടെ നിലവിളിയും ഒപ്പം എത്തി.
ഓടിക്കോടാ .......അവൾ നമ്മളെ എറിയാനുള്ള പുറപ്പാ ടാഡാ ന്നു . കോളേജ് ലൈഫ് ഓർമ്മവരുന്ന സന്ദർങ്ങളിൽ
ഇന്നും       ഞാൻ       ഓർക്കാറുണ്ട്    പലതും.
എന്തിനാണവൾ  എൻെറ നേർക്കു വലിയ കല്ലുകൾ വലിച്ചെറിഞ്ഞതെന്നു.. ......................................സുഹൃത്തുക്കൾക്കായതു  ഞാനിവിടെ  പകർത്താം.   വരികളിൽ മാറ്റം ഒന്നും ഉണ്ടായിട്ടില്ല എന്നാണു എൻെറ ഓർമ്മ !!!!!!!!!

നയാപൈസയില്ലാതെ സകലമായ ജനങ്ങളും തെണ്ടി തിരയുന്നു,






 അഫ്ഗാനിൽ കമ്പനികൾ പൂട്ടി, ബാങ്കുകൾ കാലി; നയാപൈസ ഇല്ലാതെ ജനം; താലിബാന് ശത്രു പണം
സെൻട്രൽ ബാങ്കിന്റെ റിസർവിലുള്ള ഒൻപത് ബില്യൺ ഡോളർ ഭരണകൂടത്തിന് തൊടാൻ പോലും കഴിഞ്ഞിട്ടില്ല. താലിബാൻ  നിയന്ത്രണത്തിലായ അഫ്ഗാനിസ്ഥാനിൽ  സമ്പദ്‌വ്യവസ്ഥ തകർന്നു. ഭൂരിഭാഗം ജനങ്ങളുടെയും പക്കൽ നയാപൈസ പോലും എടുക്കാനില്ലാത്ത സ്ഥിതിയായി. പണം പൊടിക്ക് പോലും കാണാനില്ലാത്ത നിലയിലാണ് സമ്പദ് വ്യവസ്ഥ. തൊഴിലാളികൾക്ക് കൂലി നൽകാൻ പണമില്ലാതെ (Money) കമ്പനികൾ പൂട്ടി. ആവശ്യത്തിന് പണം ഇല്ലാതെ വന്നതോടെ പണം പിൻവലിക്കുന്നതിന് ബാങ്കുകൾ നിയന്ത്രണം ഏർപ്പെടുത്തി. കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കാണ് രാജ്യം പോകുന്നത്. അവശ്യസാധനങ്ങൾക്ക് തീവിലയാണ്. അമേരിക്കയോ മറ്റ് രാജ്യങ്ങളോ താലിബാൻ ഭരണത്തെ അംഗീകരിക്കാത്തത് മറ്റൊരു വെല്ലുവിളിയാണ്. സെൻട്രൽ ബാങ്കിന്റെ റിസർവിലുള്ള ഒൻപത് ബില്യൺ ഡോളർ ഭരണകൂടത്തിന് തൊടാൻ പോലും കഴിഞ്ഞിട്ടില്ല. ലോകബാങ്കിൽ നിന്നും അന്താരാഷ്ട്ര മോണിറ്ററി ഫണ്ടിൽ നിന്ന് പോലും രാജ്യത്തിന് പണം കിട്ടുന്നില്ല.
ജനം വീട്ടുസാധനങ്ങൾ വിറ്റാണ് അത്യാവശ്യ കാര്യത്തിന് പണം കണ്ടെത്തുന്നത്. വീട്ടിലെ അലമാരകളും കസേരകളും മേശകളും വരെ ചന്തകളിൽ എത്തിച്ച് വിൽക്കുകയാണ് ജനം. കാബൂളിലാണ് ജനത്തിന്റെ നരകയാതന നേരിട്ട് കാണാനാവുന്നത്.  താലിബാൻ ഡോളറിന്റെ ഉപയോഗം നിയന്ത്രിച്ചും ബാങ്കുകളിൽ നിന്ന് പിൻവലിക്കാവുന്ന പണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയും സമ്പദ് വ്യവസ്ഥയുടെ ശ്വാസം പിടിച്ചുനിർത്താൻ കഠിനാധ്വാനം ചെയ്യുകയാണിപ്പോൾ.



Monday, 13 December 2021

ചുരുളിയിലെ പള്ളൊക്കെയെന്തു, ഇങ്ങട്ടു വാ, ചെവി പൊട്ടണതു വേറേ 100 പഠിപ്പിച്ചു തരാം.

 ചുരളിയിലെ പള്ളൊക്കെയെന്തു, ഇങ്ങട്ടു വാ,ചെവി പൊട്ടണതു വേറെ               100 പഠിപ്പിച്ചു തരാം  

നീ എന്താടെ പെണ്ണു കെട്ടാത്തേ ? കൂടെ ജോലി ചൈതിരുന്ന സുഹൃത്ത്തിന്റെതാണ് ചോദ്യം. അവനാണെങ്കിൽ 18 വയസ്സിൽ മുറപ്പെ ണ്ണിനെ വിളിച്ചു കൂടെ താമസിപ്പിച്ച വിരുതനാണു . അതിൽ പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ടു കുട്ടികളും ഉണ്ടു . ആരും ബഹുമാനിക്കുന്ന ബാലരാമപുരത്തെ ഒരു നായർ തറവാടിയാണ് . അതിന്റെ ഡംഭും ഉണ്ടു . സകലവനെയും വാടാ പോടാ എന്നേ വിളിക്കൂ. എന്നോടും ഒരിക്കൽ സെയിം നമ്പർ ഇട്ടു നോക്കി. തിരുവനന്തപുരത്തെ പാളയം കണ്ണി മാറാ മാർക്കറ്റിൽ നിന്നും കുഞ്ഞിലേ കേട്ടും കണ്ടും പഠിച്ച മുഴുത്ത, പുഴുത്ത  പത്തു  ചീത്ത നാട്ടുകാർ കേൾക്കെ അവനിട്ടു ചെവിപൊട്ടുന്നപോലെ കൊടുത്തപ്പോൾ അതോടെ അവൻെറ പത്തി അടങ്ങി. അവൻെറ മുഖമാകെ വിളറി വെളുത്തു.  ആളുകൾ കേട്ടു നാണക്കേട് ആയപ്പോൾ എങ്ങനെ എങ്കിലും സ്ഥലം കാലിയാക്കിയാൽ മതി എന്നായി  അവൻെറ വെപ്രാളം..    അങ്ങനത്തെ ജപ്പാൻ സാധനം ആണു കഷി. എന്നെക്കാൾ അവനു 7 വയസ്സും അന്ന് മൂപ്പുണ്ട് . ഈ ചോദ്യവും ഉത്തരവും വരുന്ന സമയം എനിക്കു 26 കഴിയുന്നതെയുള്ളൂ .
വിവാഹ ജീവിതം വേണ്ട എന്നു ഞാൻ തീരുമാനിച്ചിരിക്യാടേ.....!     അവനു ഞാൻ ഉത്തരം കൊടുത്തു . ...ആ ഉത്തരത്തിൽ അവൻ കൈയ്യോടെ തൂങ്ങി.....എന്നെ വിടുന്ന മട്ടില്ല ...അതെന്താ അങ്ങനെ ....
ഞാൻ കാരണം പറഞ്ഞു.  നീ എന്താ സന്ന്യസിക്കാൻ പോവ്വാ..........നീ എന്റെ കൂടെ വാ ,എന്റെ നാട്ടിൽ ഒരു നല്ല  പെണ്ണ് ഇരുപ്പുണ്ട്‌ . അവളുടെ സഹോദരൻ എന്നും എന്റെ കൂടെ ബസ്സിലാ വരിക . ഒരു പയ്യനെ കണ്ടുപിടിക്കാൻ അവൻ എന്നും എന്നോടു പറയുന്നു . നീ  വന്നു ഒന്നു കാണു . പെണ്ണിനെ ഇഷ്ട്ടായീച്ചാ നീ സമ്മതിച്ചാ മതീ . അന്നു വൈകിട്ടു ജോലി കഴിഞ്ഞ് പെണ്ണു കാണാൻ പോകാം എന്നു ഞാൻ ഏറ്റു . പക്ഷേ കൂടുതൽ ചിന്തിച്ചപ്പോൾ എന്റെ തീരുമാനം മാറ്റാൻ മനസ്സ് അനുവദിച്ചില്ല . 

മനസാക്ഷി പറയുന്നതു പോലെ പ്രവർത്തിക്കണം എന്ന് പഴമക്കാർ പറയുന്നതു വെറുതെ അല്ല . മനസാക്ഷി പറയുന്നതു കേള്ക്കാതിരുന്നാൽ അതിനുള്ള ഫലം നാം അനുഭവിച്ചു തന്നെ തീർക്കണം . ഇന്നല്ലെങ്കിൽ നാളെ!!!

അടുത്തനാൾ അയ്യാളെ ഓഫീസ്സിൽ കണ്ടപ്പോൾ എന്നെ ശരിക്കും വഴക്കു പറഞ്ഞു. .സഹോദരനെ പോലെ ശാസിച്ചു . പെണ്ണുകാണാൻ വരാം എന്നു ഏറ്റിട്ടു പോകാതെ ഇരുന്നാൽ ആ കുടുംബത്തിനു വരുന്ന മന:പ്രയാസം , ആ പെണ്‍കുട്ടിക്ക് വരുന്ന മനോവ്യഥ ...അങ്ങനെ പലതിനെ കുറിച്ചും അയ്യാൾ വാചാലനായി..ആ പെണ്‍കുട്ടിയുടെ സഹോദരങ്ങളുടെ സ്വഭാവങ്ങളെ കുറിച്ച് പറഞ്ഞു ...അകാലത്തിൽ മരിച്ചുപോയ ആ പെണ്‍കുട്ടിയുടെ പിതാവിന്റെ നന്മകളെ കുറിച്ചു പറഞ്ഞു. കുടുംബത്തിന്റെ  ഇപ്പോഴത്തെ   ദാരിദ്രാവസ്ഥയും ,സഹോദരങ്ങളുടെ പെരുമാറ്റ വൈകല്യങ്ങളെ കുറിച്ചും എണ്ണി എണ്ണി പറഞ്ഞു .....
ഞാൻ ഏറ്റു അടുത്ത നാൾ ആ വീട്ടിൽ എത്താമെന്നു ..അതുവേണ്ട എന്നോടൊപ്പം വാ എന്നായി അവൻ .....
അടുത്തനാൾ സായാം സന്ധ്യയിൽ അയ്യാളുമായി ഞാൻ ആ വീട്ടിലേക്കു ഗമിച്ചു ..
ഉമ്മറ വാതിൽ കടന്നതോടെ എന്നെ കണ്ട സ്ത്രീ ജനങ്ങൾ എല്ലാം നാലുവഴിക്കു വീടിനുള്ളിലേക്ക് മറഞ്ഞു.
ഒരുഗ്ലാസ് ചായ , ഒരു മുട്ട ഓംലെറ്റ്‌ ഞാൻ ഇരുന്ന ഭാഗത്തെ റ്റീ പോയിലേക്ക് വന്നു. ടി പൊയ് ആകെ ചായ കറകളും പൊടിയും നിറഞ്ഞു വല്ലാതെ ആയിട്ടുണ്ട്‌ .....ഉമ്മറത്തെ ഇരിപ്പിടങ്ങളും വൃത്തി ഹീനം. നരച്ചു പഴകിയ ഉടു ലുങ്കികൾ കർട്ടൻ പോലെ വെട്ടി തച്ചിട്ട ജനാലകൾ. വീടിന്റേ ഭിത്തികൾ ആകെ ചളിപുരണ്ടിരിക്കുന്നു.
പെണ്ണിനെ വിളിക്കാൻ സുഹൃത്തു സഹോദരനോട് പറഞ്ഞു. 2 സെക്കണ്ടിനകം പെണ്ണു വാതിൽക്കൽ എത്തി .. ഞാൻ തല ഉയർത്തി മുഖത്തേക്ക് നോക്കി ചപ്പകണ്ണുകൾ , ചപ്പവായ മുഷിഞ്ഞു നിറം മങ്ങിയ ഒരു കോട്ടൻ സാരി ..സാരിക്ക് തന്നെ വർഷങ്ങളുടെ പഴക്കം ഉണ്ടു .
എന്റെ പ്രതീക്ഷകൾ അവിടെ നിന്നു , പിന്നെ അറിയിക്കാം എന്നു പറഞ്ഞു ഞാൻ സുഹൃത്തുമായി യാത്ര പറഞ്ഞിറങ്ങി ..ഇനി ഒരു വിവാഹ ജീവിതം വേണ്ട എന്നു മനസ്സിൽ ഉറപ്പിച്ചു കൊണ്ട് തന്നെ . 

നന്മ യുള്ള നല്ല മനുക്ഷ്യർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ എന്നുതന്നെ ഞാൻ ആത്മാർഥമായി
 പ്രാർത്ഥിക്കട്ടേ
🌹
   
Copyright (c) All Rights Reserved.

BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ  പ്രസിദ്ധീകരിച്ചതു.

**💎ഗൂഗിളിൻെറ Stat Counter Weekly Analytics report പ്രകാരം ഏറെ വായനക്കാരുള്ളതൂ⛑️













Sunday, 12 December 2021

കണ്ടുവോ തലസ്ഥാന നഗരിയിലെ സ്ഥിതി വിശേഷം



 കണ്ടോ തലസ്ഥാനത്തെ സ്ഥിതി ... ..കണ്ടെഴുതിയും ,തുണ്ടുകൊണ്ടുവച്ചും, വല്ലോനും സിന്ദാബാദു വിളിച്ചും ഒരു സർക്കാർ ഗുമസ്ത പണി ഒപ്പിച്ചു ഏതെങ്കിലും നാട്ടിൽ നിന്നു ശ്രീ പത്മനാഭന്റെ നാട്ടിൽ ചേക്കേറും.●പിന്നെ ഒരു പെണ്ണു കെട്ടും● ഏവന്റേം വിറകുപുരയിൽ മുടിഞ്ഞ വാടകയ്ക്ക് ചേക്കേറും● പിന്നെ പെണ്ണും പുള്ളക്ക് പണി കിട്ടാനായി നെട്ടോട്ടം●  പെണ്ണും പിള്ളക്കു  വേറേ വഴിയിൽപണി കിട്ടണ ചില കേസ്സു കെട്ടുകളേം ഭരണ സിരാകേന്ദ്രത്തിനടുത്തെ തലമുറകളായുള്ള ജീവിതത്തിനിടയിൽ ഞാൻ കണ്ടിട്ടുണ്ടേ ●. പച്ച നോട്ടിൽ വീഴണ എത്രയോ എണ്ണത്തിനെ തലസ്ഥാനം എന്നും കാണുന്നു● .അതുകൊണ്ടു കണ്ട കാര്യം പറയുന്നതു തന്നെയാണു● ഒരു കാലഘട്ടത്തിൽ  സബ്ബ് ഇൻസ്പെക്ടറായി ജോലി നേടിയ ആളുകളുടെ  പല വഴികളും  വീടിനു തൊട്ടരികിൽ നിന്നു ഞാൻ കാണേണ്ടതായും വന്നിട്ടുണ്ട്● 

തൻെറ സർവീസ് കാലഘട്ടത്തിൽ ജോർജ്  ജോസഫിനെ പോലെയുള്ളവർക്കു (റിട്ടയേഡ്  SP) ആ കാര്യങ്ങൾ അറിയാതിരിക്കാൻ ഒരു സാധ്യതയും ഇല്ല● ചാനലുകളിൽ അദ്ദേഹം അതു വിളിച്ചു പറയുന്നില്ലാ എന്നേയുള്ളൂ●  സർക്കാരിന്റെ നാല് ചക്രം വാങ്ങാൻ എങ്ങനെയെങ്കിലും സർവീസിൽ കേറിക്കഴിഞ്ഞാൽ പിന്നെ അഴിമതിയായി ...കൈക്കൂലിയായി...വല്ല ആറിന്റെയോ , വയലിന്റെയോ കരയിൽ  മൂന്നു,നാലു സെന്റിൽ വീട് ഒപ്പിക്കാൻ  തൻെറ മുന്നിൽ വരുന്ന പാവം വോട്ടറിൻെറ പോക്കറ്റിൽ കൈയ്യിട്ടു വാരലായി ●പിന്നെ പിള്ളാർക്കു പഠിത്തം കിടിലം, കിടിലം ഇംഗ്ളീഷ്  മീഡിയം സ്കൂളിലായി● സകലവിധ ആധുനിക സൗകര്യങ്ങൾ വീട്ടിൽ വേറെയായി●  പണം തികയ്ക്കണ്ടേ●അപ്പോപിന്നെ കണ്ണും പൂട്ടി തന്നെ സകല ഏഭ്യനും പിടിച്ചു പറിതുടങ്ങും● എല്ലാവരുമല്ല കേട്ടോ● പൊതു ജനങ്ങളുമായി സമ്പർക്കം പുലർത്തേണ്ടിവരുന്ന   ഒരു  വിഭാഗം  ലാവണങ്ങളിലെ ചിലരെകുറിച്ചാണു ഞാൻ ഈ പറയുന്നതു●

വയസ്സാം കാലത്തു ഒരു മഴ പെയ്യുമ്പോ  ഈ പറഞ്ഞ സകലോന്റെം വീടിന്റെ ഒന്നാം നിലക്കും മേളിൽ വെള്ളപൊക്കം കേറും● നല്ലൊരു മഴ പെയ്താൽ മതി● ഇതാണു കഴിഞ്ഞ മഴയിലും സ്ഥിതി ● ഇത്തരം കൈക്കൂലി, പിടിച്ചുപറിക്കാർക്കു വേണ്ടിയാണോ ദൈവം ഇപ്പോൾ മഴപെയ്യിക്കുന്നതെന്നു പോലും എനിക്കു മനസ്സിൽ തോന്നിയിട്ടൊണ്ടു●അത്രയും ശക്തമാണുതാനും തലസ്ഥാനത്തെ ഇപ്പോഴത്തെ മഴനാളുകൾ●              കഴിഞ്ഞ ദിവസം ആറിന്റെ ബണ്ടു പൊട്ടിയപ്പോ ഓഡിയും ,സ്ക്കോടയും ,ബി .എം .ഡബ്ല്യൂ വും ,ലിമോസിനും, റേഞ്ച് റോവറും  അഴുക്കു  മഴവെള്ളത്തിൽ മുങ്ങി കുളിച്ചു ഒഴുകി നടക്കണത്‌ കാണാൻ നല്ല ചേലായിരുന്നു ●.പിന്നല്ലേ കുഞ്ഞു കാറുകളുടെ അവസ്ഥ....●അലറി ;വിളിച്ചു കരഞ്ഞിട്ടു എന്താകാര്യം● ജീവൻ നിലനിർത്താൻ കഴിഞ്ഞാൽ അതന്നെ ചെയ്ത കർമ്മത്തിൻെറ പ്രതിഫലം●പണം കൂന കൂട്ടുന്നതു നേർമാർഗ്ഗത്തിൽ തന്നെ ആയിരിക്കണം● ●ഇല്ലെങ്കിൽ വെള്ളം കൊണ്ടു പോകും എന്നു പഴമക്കാർ പറയണതു കേട്ടിട്ടില്ലേ

 ●കഴിഞ്ഞ ദിവസത്തെ മഴയിൽ സിറ്റിയിൽ ഞാൻ പലതും കണ്ടു●
അഗതികൾക്കും അനാഥർക്കും അർഹതപെട്ട ബന്ധു ജനങ്ങൾക്കും പോക ബാക്കി കൂട്ടിയാൽ അതവിടെ ഉണ്ടാവും ..ഇല്ലെങ്കിൽ വെള്ളം കൊണ്ടുപോകും●അല്ലെങ്കിൽ രോഗം കൊണ്ടു പോകും ● ഇല്ലെങ്കിൽ ക്യാൻസർ പോലെയോ, കരൾ രോഗങ്ങൾ പോലെയോ മക്കൾക്കോ, പൊണ്ടാട്ടിക്കോ വന്നു പണചിലവുകളും കഷ്ടതയും അനുഭവിക്കും●  ആഢംബര വാഹനങ്ങളിൽ സഞ്ചരിച്ചു മക്കൾ  ദുർമരണങ്ങളിൽപെട്ടു ചിതറുന്നതും നാമൊക്കെ നിത്യവും കാണാറുണ്ട്●   പെരുമ കാണിക്കാനും ,നാട്ടാരെ കാണിക്കാനും ഹജ്ജു കർമ്മത്തിനും, ക്ഷേത്ര ദർശനത്തിനും തിടുക്കം കൂട്ടല്ലേ ..●  അതിന്റെ ശിക്ഷ വേറെ കിട്ടും ......●സർവ്വശക്തന് നന്നായി അറിയാം● ആർക്കു എന്തു നൽകണമെന്നു● ........നമുക്ക് അർഹതപെട്ടതു നമ്മെ തേടി എത്തി കൊള്ളും ....●   ഇരിക്കുന്ന ഇരിപ്പിടത്തിൽ കൊണ്ടു പ്രപഞ്ച നാഥൻ എത്തിച്ചുതരും● ജഗദിശ്വരനെ വിളിക്കേണ്ട രീതിയിൽ വിളിക്കണം●ഏതു ഭാഷയിൽ എന്തു പേരിട്ടുവിളിച്ചാലും  ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചവനു കേൾക്കാനാകും●  നാം ചെയ്യുന്ന കർമ്മങ്ങളുടെ ഫലമേ നമുക്കു കിട്ടൂ●  അതാണ്‌ അനുഭവം●
എല്ലാർക്കും നന്മയുണ്ടാകട്ടെ......🌹🌹
Copyright (c) All Rights Reserved.BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ  പ്രസിദ്ധീകരിച്ചതു.

**💎വായനക്കാരുടെ Stat Counter Weekly Analytics report പ്രകാരം  ഇന്നു ഏറെ വാർത്താ പ്രാധാന്യം നേടിയതു⛑️


















Saturday, 11 December 2021

മനസ്സമാധാനം കിട്ടില്ല..ആഹാരം കഴിച്ചാൽ മാത്രം.

 ഈ ചിത്രം എന്നിൽ ഉണർത്തുന്ന സ്മരണ മാതാവിന്റേതാണ് ,സ്നേഹമയിയും വാത്സല്ല്യ നിധിയുമയ ഒരു അമ്മയുടെ. .അതോടൊപ്പം സ്നേഹ പൂർവ്വം വാത്സല്യത്തോടെ ചേർത്ത് അണക്കുന്ന കാമിനിയുടേയും. നിങ്ങള്‍ നല്ലതെന്ത്‌ ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിപോക്കന്‍മാര്‍ക്കും വേണ്ടിയാണത്‌ ചെയ്യേണ്ടത്‌. നല്ലതെന്ത്‌ നിങ്ങള്‍ ചെയ്യുകയാണെങ്കിലും ദൈവം അതറിയുന്നു. അതിനുള്ള പ്രതിഫലം ലഭിക്കാതെ വരികയുമില്ല. 


നാലു നേരത്തെ തീറ്റയും കുടിയും കൊണ്ടു ആർക്കും ഒന്നും ലഭിക്കുക ഇല്ല. മനസ്സമാധാനം എന്നുള്ളതു ആഹാരം ലഭ്യമായി എന്നുള്ളതു കൊണ്ട് മാത്രം നേടാൻ ആർക്കും ആവില്ല . സ്നേഹം പങ്കു വൈയ്ക്കപ്പെടുക എന്നതു മാത്രമാണ് കരണീയം ആയിട്ടുള്ളത്‌ .അത് ലഭ്യമല്ലാതെ ആയി തീരുമ്പോൾ ആണ് ലോകത്ത് അശാന്തി പടരുന്നത്‌ .ഗൃഹാന്തരങ്ങളിൽ തന്നെ അതിനുള്ള വേരു ഉറപ്പിക്കപ്പെടുകയാണു ചെയ്യേണ്ടതു !!!

നിങ്ങള്‍ അനുവാദം തേടുകയും ആ വീട്ടുകാര്‍ക്കു "വന്ദനം" പറയുകയും ചെയ്തിട്ടല്ലാതെ  നിങ്ങളുടെതല്ലാത്ത വീടുകളില്‍ നിങ്ങള്‍ കടക്കരുത്‌; അന്ന്യ വീടുകളിലേക്ക് കടക്കുകയും അരുത്. നിങ്ങള്‍ അവിടെ ആരെയും കണ്ടെത്തിയില്ലെങ്കില്‍ നിങ്ങള്‍ക്ക്‌ സമ്മതം കിട്ടുന്നത്‌ വരെ നിങ്ങള്‍ അവിടെ കടക്കരുത്‌. നിങ്ങള്‍ തിരിച്ചുപോകൂ എന്ന്‌ നിങ്ങളോട്‌ പറയപ്പെട്ടാല്‍ നിങ്ങള്‍ തിരിച്ചുപോകണം. അതാണ്‌ നിങ്ങള്‍ക്ക്‌ ഏറെ പരിശുദ്ധമായിട്ടുള്ളത്‌. . മത ഗ്രന്ഥങ്ങളിൽ അവയെ കുറിച്ചു നന്നായി വിശദീകരിക്കുന്നു ണ്ടു. ഈശ്വര ചിന്ത ഇല്ലാതെ ദുർമാർഗത്തിൽ നടക്കുന്നവർക്കു വരാനിരിക്കുന്ന ദുരന്തത്തിന്റെ ഭീകരതയെയാണ് എല്ലാ മതങ്ങളും ഉദ്ഘോഷിപ്പിക്കുന്നതു.

എല്ലാം നിയന്ത്രിക്കുന്ന ഒരു നിയതി നമുക്കും മുകളിൽ ഉണ്ടെന്നു കരുതി ജീവിക്കുന്നവർക്ക് എല്ലാം നല്ലതായി ഭവിക്കും എന്നുതന്നെ വിശ്വസിക്കാം. നേർമാർഗത്തിൽ കൂടി ജീവിച്ചവർക്ക് കിട്ടുന്ന സൗഭാഗ്യങ്ങളെ കുറിച്ചും അതിൽ പറയുന്നുണ്ട് .സൗഭാഗ്യങ്ങൾ വന്നണയുക രണ്ടു തരത്തിൽ ആണു. അതു ഇപ്പോൾ ഇവിടെ വിസ്തരിച്ചു പറയാൻ സ്ഥലം പോരാതെ ഉണ്ടു .
എന്തായാലും ആ പറഞ്ഞതു ഈ എഴുതുന്ന ആളിനും ലഭ്യമാകുന്നു എന്നതു മൂന്നരത്തരം.

അതാണു "പൊളവ " എന്നു നാടൻ ഭാഷയിൽ വിളിക്കപ്പെടുന്ന കാൻസർ രോഗം സംശയിക്കപ്പെട്ടു ജിവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചു, മെഡിക്കൽ കോളേജിലെ ഏറെ പ്രസിദ്ധനായ യൂണിറ്റ്‌ ചീഫ് ഡോക്ടർ വാസുദേവന്റെ ഓപ്പറേഷൻ ടേബിളിൽ ചെന്നു കിടന്നിട്ടു ,ജീവനും  കൈയ്യിൽ എടുത്തു പിടിച്ചു   കൊണ്ട് ഞാൻ ഓടി പോയതു. അല്ലെങ്കിൽ എൻെറ ശിഷ്ഠ ജീവിതം കോഞ്ഞാട്ടപോലെ ആയിപ്പോയേനേ. ചികിത്സയ്ക്കുള്ള ഭീമമായ  പണത്തിന്റെ ആവശ്യത്തിനായി  പിച്ച ചട്ടിവരെ വിൽക്കേണ്ടിവരുന്ന ഒരു ഗതികേടിൽ എൻെറ ഭാവികാലം എന്നെ കൊണ്ടു  പോയി ചേർക്കുമായിരുന്നേനേ.  കാവലായി നിന്നു നിത്യവും പ്രാർത്ഥനകളോടെ

അതിനു പിന്നിൽ പ്രവർത്തിച്ച ശക്തിയോട് ഏറെ കടപ്പാട് ഉണ്ടാവുക സ്വാഭാവികം.

എല്ലാർക്കും ഇതു ഒരു പാഠം . ഇവിടെ
സ്വന്ത ബന്ധങ്ങൾക്കല്ല  സ്ഥാനം. ഇബാദത്തുകളോടെ-പ്രാർത്ഥനകളോടെ - ദിക്റുകളോടെ,  ദ്വാകളോടെ  ഉയരുന്ന കരങ്ങൾ ആണു   ജീവിതത്തിൽ പ്രധാനം.

നന്മയുള്ള നല്ല മനുക്ഷ്യർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു ആത്മാർഥമായി
 പ്രാർത്ഥിക്കുന്നു
🌹
 
Copyright (c) All Rights Reserved.

BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ  പ്രസിദ്ധീകരിച്ചതു.

**💎വായനക്കാരുടെ Stat Counter Weekly Analytics report പ്രകാരം ഏറെ റീഡർഷിപ്പുള്ളതു⛑️