അമേരിക്കയും, ഇസ്രായേലും ഇറാനിലെ ചില കേന്ദ്രങ്ങളിൽ സൈനിക നടപടി നടത്തിയ തിനെത്തുടർന്ന് മേഖലയിലെ അമേരിക്കൻ സൈനിക സാന്നിധ്യമുള്ള താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ മിസൈൽ-ഡ്രോൺ ആക്രമ ണങ്ങൾ നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി കുവൈറ്റിലെ അലി അൽ സേലം വ്യോമതാവളം ഉൾപ്പെടെയുള്ള തന്ത്രപ്രധാന മായ കേന്ദ്രങ്ങൾക്ക് നേരെ പത്തു ദിവസം മുൻപ് വരെ ഇറാൻ പതിനഞ്ചിലധികം തവണ നിരന്തരം ആക്രമണം നടത്തുകയും, വലിയ നാശനഷ്ടങ്ങളും പരിഭ്രാന്തിയും, സൃഷ്ടിക്ക പ്പെടുകയും ചെയ്തു. ഇപ്പോഴും യുദ്ധസമാ നമായ സാഹചര്യം അയവില്ലാതെ തുടരുന്നു ണ്ടെങ്കിലും, പ്രശ്നങ്ങൾ പരിഹരിക്കാനായി അന്താരാഷ്ട്ര തലത്തിൽ നയതന്ത്ര ചർച്ചകൾ പുരോഗമിക്കുകയാണു. ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ആണ് ഇപ്പോൾ കുവൈത്തിന്റെ അമീർ അഥവാ ഭരണാധികാരി.
2️⃣ ഇറാനെ തിരിച്ചു ആക്രമിക്കാൻ കുവൈത്തിനു കഴിയാത്തതും, കുവൈത്തി ലുള്ള അമേരിക്കൻ താവളങ്ങൾ കാരണമാണു. ഇതിൽ ധാരാളം അന്തർധാരകൾ അടങ്ങിയിരി ക്കുന്നു. ഇറാനു, കുവൈത്തുമായുള്ള എന്തെ ങ്കിലും പ്രശ്നങ്ങളോ, ഒന്നുമല്ല ഇതിനു കാരണം. അമേരിക്ക, ഇറാനെ ആക്രമിക്കുമ്പോൾ അതിനു, പകരമായി അമേരിക്കൻ സൈനിക രേയും, അമേരിക്കൻ താവളങ്ങളേയും ഇറാനും ആക്രമിക്കുന്നു എന്നു മാത്രം. അപ്പോൾ അതിൽ ചില ഉപകരണങ്ങൾ ലക്ഷ്യം തെറ്റുന്നു എന്നതുമാത്രം. എങ്കിലും പരസ്പരമുള്ള ആക്രമണങ്ങളുടെ ശക്തി പത്തു ദിവസമായി കുറവു വന്നിട്ടുണ്ട്. ചർച്ചകൾ പുരോഗമിക്കുന്നു എന്നതിനാൽ യുദ്ധസമാന സാഹചര്യം ഇന്ന് തീരെ ഇല്ല എന്നു തന്നെ പറയാം.1991-ലെ ഗൾഫ് യുദ്ധസമയത്ത് ഇറാഖ് അധിനിവേ ശത്തെത്തുടർന്ന് പേർഷ്യൻ ഉൾക്കടലിലേക്ക് ഒഴുക്കിവിട്ട ദശലക്ഷക്കണക്കിന് ബാരൽ എണ്ണ പേർഷ്യൻ ഉൾക്കടലിലൂടെ നീങ്ങി പ്രധാനമായും സൗദി അറേബ്യയുടെ തീരങ്ങളിലേക്കും അബു അലി ദ്വീപിന്റെ പരിസരങ്ങളിലേക്കുമാണ് ഒഴുകിയെത്തിയത്. അതിൽ വലിയൊരു പങ്ക് സൂര്യതാപമേറ്റ് ബാഷ്പീകരിച്ചു പോകുകയും ബാക്കി വന്നവ അന്താരാഷ്ട്ര ശുദ്ധീകരണ ദൗത്യങ്ങളിലൂടെയും കടൽത്തീരങ്ങളിൽ അടിച്ചുകയറിയും നീക്കം ചെയ്യപ്പെടുകയും ചെയ്തു. വലിപ്പത്തിന്റെ കാര്യത്തിൽ കുവൈറ്റ് കേരളത്തേക്കാൾ വളരെ ചെറിയൊരു രാജ്യമാണ്.
3️⃣കേരളത്തിന്റെ വിസ്തൃതി ഏകദേശം മുപ്പത്തെട്ടായിരത്തി എണ്ണൂറിലധികം ചതുരശ്ര കിലോമീറ്ററാണെങ്കിൽ കുവൈറ്റിന്റെ വലിപ്പം പതിനേഴായിരത്തി എണ്ണൂറോളം ചതുരശ്ര കിലോമീറ്റർ മാത്രമാണ്. അതായത് കേരളത്തിന്റെ പകുതിയിൽ താഴെ മാത്രമാണ് കുവൈറ്റിന്റെ ഭൂവിസ്തൃതി. കുവൈറ്റിലെ ജനസംഖ്യയും വാഹനങ്ങളുടെ എണ്ണവും താരതമ്യം ചെയ്താൽ വളരെ ഉയർന്ന അനുപാതമാണ് കാണാൻ കഴിയുന്നത്. ഏകദേശം ഇരുപത്തിയഞ്ചു ലക്ഷത്തോളം ചെറുതും വലുതുമായ വാഹനങ്ങൾ കുവൈറ്റിലെ റോഡുകളിൽ സർവീസ് നടത്തുന്നുണ്ട്. കുവൈറ്റിൽ വ്യക്തിഗത ആദായനികുതിയോ മറ്റ് വലിയ രീതിയിലുള്ള നേരിട്ടുള്ള നികുതികളോ സാധാരണ ജനങ്ങളിൽ നിന്ന് ഈടാക്കാറില്ല. എന്നാൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്കും ചില നിശ്ചിത ഉൽപ്പന്ന ങ്ങൾക്കും കുറഞ്ഞ നിരക്കിൽ കസ്റ്റംസ് തീരുവ അഥവാ ചുങ്കം ഈടാക്കുന്നുണ്ട്. അതുപോലെ രാജ്യത്തെ പ്രമുഖ റോഡുകളും പാലങ്ങളും നിർമ്മിക്കുന്നതിനും ഉപയോഗിക്കുന്നതിനുമായി ടോൾ അഥവാ ചുങ്കം പിരിവ് സമ്പ്രദായങ്ങളും നടപ്പിലാക്കി വരുന്നു.ഇസ്ലാമിക നിയമസംഹി തയും സിവിൽ നിയമങ്ങളും സമന്വയിപ്പിച്ചുള്ള ശക്തമായ നിയമവ്യവസ്ഥയാണ് കുവൈറ്റിൽ നിലവിലുള്ളത്. ഗുരുതരമായ കുറ്റകൃത്യങ്ങൾ, രാജ്യദ്രോഹം, കൊലപാതകം, വൻതോതിലുള്ള മയക്കുമരുന്ന് കടത്ത് എന്നിവയ്ക്ക് വധശിക്ഷ യോ ജീവപര്യന്തം തടവോ ആണ് ശിക്ഷ രീതി.
4️⃣ചെറിയ രീതിയിലുള്ള കുറ്റകൃത്യങ്ങൾക്കും ഗതാഗത നിയമലംഘനങ്ങൾക്കും വലിയ തുക പിഴയും തടവുശിക്ഷയും ലഭിക്കാറുണ്ട്. കൂടാതെ വിദേശികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയാണെങ്കിൽ ശിക്ഷാകാലാവധിക്ക് ശേഷം അവരെ സ്വന്തം രാജ്യത്തേക്ക് നാടുകടത്തുകയും കുവൈറ്റിലേക്ക് തിരികെ വരുന്നത് വിലക്കുകയും ചെയ്യുന്ന കർശനമായ ശിക്ഷാ രീതികളാണ് അവിടെ നടപ്പിലാക്കി വരുന്നത്. മദ്ധ്യവേനൽ അവധിക്കു നാട്ടിലേക്കു മടങ്ങിയവർക്കു നാലഞ്ചു ദിവസം മുമ്പുവരെ, ദുബായ് , അബുദാബി, സൗദിഅറേബ്യ വഴിയുള്ള യാത്രകളിൽ വളരെയധികം തമസം നേരിട്ടിരുന്നതായി പറയുന്നു. ഹോർമൂസ് വഴിയുള്ള ചരക്കു നീക്കം തടസ്സപ്പെട്ടിരുന്നു. അവയ്ക്കും സമാധാന ശ്രമങ്ങൾ താല്ക്കാ ലിക ശമനം ഉണ്ടാക്കിയിട്ടുണ്ട് 🦎 സൈനിക ശേഷിയും സാങ്കേതികവിദ്യയും നോക്കിയാൽ അമേരിക്ക ഇപ്പോഴും ലോകത്തിലെ ഏറ്റവും ശക്തമായ സൈനിക ശക്തിയാണു. എന്നാൽ, ഇറാനെപ്പോലുള്ള ഒരു രാജ്യത്തെ പൂർണ്ണമായി കീഴടക്കുകയോ അവിടുത്തെ ഭരണകൂടത്തെ അട്ടിമറിക്കുകയോ ചെയ്യുക എന്നത് അമേരി ക്കയ്ക്ക് എളുപ്പമല്ല. ദീർഘകാലം നീണ്ടുനിൽ ക്കുന്ന ഒരു നേരിട്ടുള്ള യുദ്ധത്തിലേക്ക് കടന്നാൽ ഉണ്ടാകുന്ന വൻ സാമ്പത്തിക നഷ്ടവും സ്വന്തം സൈനികരുടെ ജീവഹാനിയും കണക്കിലെടുത്ത് അമേരിക്ക കടുത്ത സൈനിക നടപടികളിൽ നിന്ന് പിന്മാറുകയോ ജാഗ്രത പാലിക്കുകയോ ചെയ്യുന്നു. പാളയം നിസാർ അഹമ്മദ്, Copy rights© all rights reserved Author Palayam Nizar Ahamed (M.Nizar Ahamed) Writer| Journalist |Blogger| Poet| Editor-in-Chief | Flash News-Breaking News Bulletindaily |for investigative reports & editorial writings.


~2.jpg)

No comments:
Post a Comment