theflashnews.blogspot.com

Saturday, 11 December 2021

ഒരു നിലമ്പൂർ യാത്രയിൽ


കഴിഞ്ഞനാളിൽ ഒരു ദിവസം വളരെ അത്യാവശ്യമായി മലബാറിലേക്കു എനിക്കു പോകണമായിരുന്നു 🚶തിരുവനന്തപുരത്തു അന്നു സ്കൂൾ യുവജ നോത്സവം നടക്കന്ന സമയമാണു🚶 വടക്കൻ ജില്ലയിൽനിന്നും ഏറെ കഷ്ട പ്പെട്ടാണു മാഷ്മാരും കുട്ടികളും ഇവിടെ വന്നു തങ്ങുക, കലയോടുള്ള ആത്മാർഥത കൊണ്ടാണ് കുട്ടികളേയും കൊണ്ട് ആ മാഷ്മാർ തെക്കൻ ജില്ലയിലേക്ക് വരുന്നതു 🚶എനിക്കു വടക്കോട്ട് പോകണ മെങ്കിൽ ട്രെയിൻ ടിക്കറ്റിനു സ്ലീപർ റിസർ വേഷനു ഒരു ടിക്കറ്റ് പോലും ഒഴിവില്ല🚶 അക്രഡിറ്റഡ് പത്രക്കാരായ  സുഹൃത്തു ക്കളോടൊക്കെ വിളിച്ചു ചോദിച്ചു🕴️ ഇത്രയും തിരക്കുള്ള ട്രെയിനിനു ഇന്നു തന്നെ ടിക്കറ്റ് വേണമെ ന്നു ആവശ്യ പ്പെട്ടാൽ കിട്ടാൻ ഒരു വഴിയുമില്ലെന്നു എല്ലാവരും കൈ മലർത്തി🚶
                       
2️⃣അപ്പോഴാണു ഓർമ്മവന്നതു മിനിസ്റ്റർ ഓഫീസിലെ പേഴ്സണൽ സ്റ്റാഫ് ആയ എൻ്റെ ഒരു സുഹൃത്തിനെ🚶 അയ്യാൾക്ക് എന്നോടു വലിയ ബഹുമാന മൊക്കയാണു ആണ്🚶ഫേരുപേരു രാജേഷ് 🧍    നമ്പർ തപ്പി എടുത്തു വിളിച്ചു 🚶കൈയ്യോ ടെ മറുപടിയും കിട്ടി, സെക്രട്ടറിയേറ്റിൻെറ മെയിൻ ഗേറ്റിലേക്കു സാർ വന്നാൽ  എമർജൻസി ക്വാട്ടോക്കുള്ള കത്തു  നമുക്കു സംഘടിപ്പിക്കാമെന്നു അയ്യാൾ ഏറ്റു🤾 എന്തായാലും ടിക്കറ്റു എനിക്കിന്നു തന്നെ കിട്ടണം🚶 ഞാൻ വണ്ടി എടുത്തു സെക്രട്ടറിയേറ്റിലെ മെയിൻ ഗേറ്റിലേക്കു പാഞ്ഞു പോയി🚶  PA എന്നേം കാത്ത് ഗേറ്റിൽ നില്പുണ്ട് 🚶കുശലങ്ങൾക്ക് ശേഷം സാറു വരൂ എന്നു പറഞ്ഞു, എന്നേം കൂട്ടി Chief Minister ൻെറ ഓഫീസിലേക്ക് കേറി🚶 പത്തു മിനിട്ടിനകം എമർജൻസി ടിക്കറ്റിനുള്ള ഒരു കത്തുമായി എന്നെ യാത്രയാക്കി❣️ സെക്രട്ടറിയേറ്റിനുള്ളിൽ ഇങ്ങനെ കയറിയിറങ്ങി നടക്കാൻ ഇതുപോലെ ഒരാളുടെ സഹായമോ, ഉദ്യോഗസ്ഥരുടെ സഹായമോ ഇല്ലാതെ പറ്റില്ല 🌶️ അല്ലെങ്കിൽ വൈകിട്ട് മൂന്നു മണിക്കു  എൻക്വയറി കൗണ്ടറിൽ ക്യു നിന്നു മാത്രമേ സാധിക്കുകയുള്ളൂ 🧯      ൻെറ പിതാവു 42 വർഷത്തോളം റെയിൽവേയിൽ നല്ല പദവി അലങ്കരിച്ചി രുന്നു 🚶എങ്കിൽ പോലും ഒരു റിസർവേ ഷൻ സ്ലീപർ ടിക്കറ്റ് അനുവദിച്ചു കിട്ടാനായി പണ്ടും ദിവസങ്ങളുടെ കാത്തിരിപ്പു വേണമായിരുന്നു🚶 ഇപ്പോൾ കാര്യങ്ങൾ വളരെ എളുപ്പമാണ് 🕺 സൗകര്യപ്രദമായ ഒരു   ലോവർ ബർത്ത് ആണ് പോകാനും, മടങ്ങി വരാനുമുള്ള യാത്രക്കായി എനിക്കു കിട്ടിയതു     

                       3️⃣മടക്കയാത്രയിൽ അസഹ്യമായ തോരാത്ത മഴയായിരുന്നു 💃ഏറെ വൈകിയ നിശബ്ദമായ തണുത്തു വിറങ്ങലിച്ച രാത്രി 💃ഞാൻ ട്രെയിനിൽ കയറി സീറ്റു കണ്ടുപിടിച്ചു വന്നപ്പോഴേക്കും  നാലഞ്ചു ആജാനു ബാഹുക്കൾ എൻ്റെ ലോവർ സീറ്റു കൈയടക്കി വച്ചിട്ടുണ്ട്🚶 ഉടനെ ഒന്നും ഒഴിഞ്ഞു തരാനുള്ള മനസ്സും അവരിൽ കണ്ടില്ല🚶 സ്വന്തം അച്ഛനമ്മമാരെ ബഹു മാനിച്ചിട്ടു വേണ്ടേ ... മുതിർന്ന ആളാണ്‌ എന്ന പരിഗണന എങ്കിലും എനിക്കു ഇവന്മാർ തരാൻ🤾 പരസ്പരമുള്ള അവരുടെ സംഭാഷണത്തിൽ നിന്നും അവർ നിലമ്പൂർ ടൗൺ പോലീസ് സ്റ്റേഷനിലെ അഞ്ച് പോലീസുകാരാ ണെന്നു എനിക്കു മനസിലായി 💃അതാണു ഇത്ര അഹങ്കാരമായി എൻ്റെ താഴത്തെ സീറ്റ് കയ്യേറി സൊറ പറഞ്ഞിരിക്കുന്നത്💃 ചിലർ ശരിക്കും വീശിയിട്ടുമുണ്ടു💃 ഇത്തരം സന്ദർഭങ്ങളിൽ ഉടക്കാൻ പോയാൽ അവന്മാർ എന്നെ ചുരുട്ടിക്കൂട്ടി സീറ്റിനടിയിലിടും💃 ടി .ടി ക്കായി ഞാൻ അല്പം നേരം കാത്തിരുന്നു 🤾TTE (Traveling Ticket Examiner) കടന്നു വന്നപ്പോഴേക്കും   ഞാൻ അയ്യാളുടെ ചെവിയിലോട്ട് വിഷയം അവതരിപ്പിച്ചു 🚶അയ്യാൾ ആ ആജാനു ബാഹുക്കളായ  മഫ്തി പോലീസ്കാരെ അപ്പർ ബർത്തുകളിലേക്കു ഓടിച്ചു വിട്ടിട്ടു എന്നെ സ്വസ്തനാക്കി, ലോവർ ബർത്തിൽ കിടക്കാൻ സഹായിച്ചു 🚶ഉറങ്ങാനായി ഷീറ്റ് വിരിച്ചു തിരിയുംബോഴേക്കും , എതിരേ ഉള്ള അപ്പർ ബർത്തിൽ നിന്നു ഒരു സ്ത്രീ നാദം കാതിൽ വന്നു അണഞ്ഞു🚶.
സാറു എവിടെക്കാന്നു ....?
ഞാൻ എവിടേക്ക് ആയാൽ അവൾക്കു എന്താ ...എന്നാണ് പെട്ടന്നു മനസ്സിൽ ഉത്തരം വന്നതു ...🚶എങ്കിലും ഞാൻ  സ്ഥലം പറഞ്ഞു🧯അപ്പോൾ വന്നു അടുത്ത നാദം 🦕7,8 മണിക്കൂർ യാത്രയുണ്ടല്ലോ ചേട്ടാ🦜സീറ്റു വച്ചു മാറാമോന്നു🦜

                                                 4️⃣സ്ത്രീ അല്ലേ? എന്തെങ്കിലും അസൌകര്യം വന്നിട്ടാവണം ദയനീയമായി ഈ ആവശ്യം എൻ്റെ മുന്നിൽ അവൾ വക്കുന്നതു എന്നു എനിക്കു തോന്നി🚶നല്ല ആഡ്യത്വമുള്ള മുഖമാണ് ,സുമുഖിയും, വെളുത്തു സുന്ദരിയുമാണു🌺 കാണാൻ നല്ല ചന്തമുണ്ടു. 7, 8 മണിക്കൂർ കമ്പനി കൂടി സംസാരിച്ചിരിക്കാൻ നല്ല അവസരമാണ് 🚶 എന്നിലെ ഊഷ്മളമായ നല്ല മനസ്സു പെട്ടന്നുണർന്നു🚶ഒരുനിമിഷം പോലും മറുപടി പറയാൻ എനിക്കു താമസം ഉണ്ടായില്ല 🚶ഉറക്കെ, കൃത്യമായി തന്നെ ഞാൻ അവരോടു പറഞ്ഞു..." പറ്റില്ലാ !  അവരവർക്കു അനുവദിച്ച സ്ഥലങ്ങളിൽ കിടന്നാൽ മതീന്നു "🏃അവർ ഒന്നു ഞെട്ടിയപോലെ എനിക്കു തോന്നി , രൂക്ഷമായി എന്നെ തുറിച്ചു നോക്കി പറയണതു എന്റെ കാതിൽ വീണൂ 🏃താനൊക്കെ ഏതു കോത്താഴത്തെ ആണുങ്ങളാടോ , ഈനയിരക്കമില്ലാത്ത വർഗങ്ങൾ ...🏃അവൾ അത് ആത്മഗതം പോലെ പറഞ്ഞതാ 🏃പക്ഷെ എന്റെ ചെവി അല്പം പവർ ഫുൾ ആയിപ്പോയി🏃 ഞാനും മറുപടി അവളെ നോക്കാതെ തന്നെ പറഞ്ഞു🏃നിന്നെ സുഖിപ്പിച്ചിട്ടു എനിക്കീ  യത്രയിൽ ഒരു പിണ്ണാക്കും കിട്ടാൻ പോണില്ല എന്ന്🏃CM ൻ്റെ ഓഫീസ് വഴി എമർജൻസി ക്വാട്ടാ സീറ്റ് വാങ്ങിയ മിനക്കേട് എനിക്കേ അറിയൂ🧍 അങ്ങനെ 
ഒന്നും രണ്ടും പറഞ്ഞു കുറേ സ്റേറഷ നുകൾ പിന്നിട്ടപ്പോൾ കോഫിയും കൊണ്ടു വന്ന പയ്യനിൽ നിന്ന് രണ്ടു കോഫി വാങ്ങി അവൾ എനിക്കൊന്നു ഓഫർ ചെയ്തു 🏃ഞാൻ താങ്ക്സ് പറഞ്ഞു ഒരു കപ്പു കയ്യിൽ വാങ്ങി പണം കൊടുക്കാൻ ഒരുങ്ങിയപ്പോൾ ,അവൾ തന്നെ അതു കൊടുത്തു കഴിഞ്ഞിരുന്നു 🏃

               5️⃣എന്റെ മനസ്സ് എന്നോട്  പറഞ്ഞു അസൗകര്യം കൊണ്ടു സീറ്റു വച്ചു മാറാൻ അനുകമ്പ കാണിക്കാത്ത ഞാൻ അവളുടെ കാപ്പി ഓഫർ സ്വീകരിച്ചതു ഒട്ടും ഉചിതമായില്ലായിരുന്നു എന്ന്🏃ഒരു യാത്രയിൽ എന്തിരിക്കുന്നു 🏃അല്പം കഴിഞ്ഞു പിരിഞ്ഞു പോകേണ്ടവരാണു   നമ്മളെല്ലാം🏃ചില ബന്ധങ്ങൾ സ്ഥാപിക്ക പെടുന്നു 🏃ചില ബന്ധങ്ങൾ ക്ഷണനേരം കൊണ്ടു തുടച്ചുനീക്കപ്പെടുന്നു 🏃ഒരാളും ഒരാളുടേതും ആവണില്ല്യ 💃 കുറച്ചു കൂടി മാർദ്ദവമായി സംസാരിക്കാമായിരുന്നല്ലോ  എന്നു  ട്രയിനിൽ  നിന്നും ഇറങ്ങുമ്പോൾ മനസ്സിൽ തോന്നി🧯 പൊലീസ്കാരോടുള്ള അമർഷമാണു ആ സ്ത്രീയോട് ഞാൻ തീർത്തതു💃 ചിലനേരം ചില മനുഷ്യർ അങ്ങനെയാണു, മൂക്കിൻ്റെ തുമ്പത്താവും ഇഞ്ചി 💃അതു കഴിഞ്ഞാൽ കഴിഞ്ഞു 😍
പാളയം നിസാർ അഹമ്മദ്‌
Copyright (c) All Rights Reserved. 
Stat Counter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ റീഡർഷിപ്പുള്ളതു⛑️ 

 R 21-9-24 sat







ബോറിസ്ക ക്രിപ്രിയാനോവിച്ചു എന്ന റഷ്യൻ കുട്ടി


ബോറിസ്ക കിപ്രിയാനോവിച്ച്  (11 January 1996 ഇപ്പോൾ 29 വയസ്സ്, ജനിച്ച സ്ഥലം: Volzhskiy, Russia)  ചൊവ്വയിൽ നിന്നുള്ള പുനർജന്മമാണോ?  ചുവന്ന ഗ്രഹത്തിലെ ഒരു മുൻകാല ജീവിതത്തിൻ്റെ  ഓർമ്മകൾ ഉണ്ടെന്ന് അവകാശപ്പെടുന്ന  ആൺകുട്ടിയുടെ കഥയാണിത്. ചൊവ്വയുടെ പൈലറ്റ്, ചൊവ്വയിലെ നഷ്‌ടമായ നാഗരികത, എന്നിവ ഭൂമിയിൽ അവനെ പുനർജനിക്കാൻ അവനെ നിർബന്ധിതനാക്കി🏃 

            2️⃣ ചൊവ്വാ ഗ്രഹത്തിൽ ഉണ്ടായ ഒരു ആണവ ദുരന്തം കാരണമാണത്രേ ഭൂരിഭാഗം ആളുകളും ചൊവ്വയിൽ മരിച്ചതെന്ന  ബോറിസ്കയുടെ അവകാശവാദങ്ങളെക്കു റിച്ചു  റഷ്യൻ സർക്കാർ കൂലം കക്ഷമായി അന്വേഷിക്കാൻ രഹസ്യാന്വേഷണ ഏജൻസി കളെ ഏർപ്പെടുത്തി. റഷ്യയിലെ വോൾഗോ ഗ്രാഡിൽ നിന്നുള്ള ഇപ്പോൾ 30 വയസ്സുള്ള ബോറിസ്ക കിപ്രിയാനോവിച്ച്,  ചൊവ്വയിലെ തൻ്റെ മുൻകാല ജീവിതത്തെക്കുറിച്ചും, ഭൂമിയിലെ തൻ്റെ ദൗത്യത്തെക്കുറിച്ചും അസാധാരണമായ ചില അവകാശവാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്, സൺ ന്യൂസ് (യുകെ) റിപ്പോർട്ട് ചെയ്തതുപോലെ, ബോറിസ്കയുടെ അഭിപ്രായത്തിൽ, അദ്ദേഹം ചൊവ്വയിൽ നിന്നുള്ള ഒരു ജീവിവർഗത്തിൻ്റെ ഭാഗമായിരുന്നു.  ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ഒരു ആണവ സംഘർഷ ത്താൽ നശിപ്പിക്കപ്പെട്ടു.  ഭൂമിക്ക് സമാനമായ ഒരു വിധിയെ ഭയന്ന്, നമ്മുടെ ഗ്രഹത്തിൽ ഒരു ന്യൂക്ലിയർ അപ്പോക്കലിപ്സ് തടയാൻ അദ്ദേഹം ഒരു മനുഷ്യനായി ഇവിടെ പുനർജന്മം ചെയ്തു.'ഇൻഡിഗോ ചൈൽഡ്' എന്ന് സ്വയം തിരിച്ചറിയുന്ന ബോറിസ്‌ക പറയുന്നത്, ഭൂമിയിൽ പുനർജനിച്ചതിൽ താൻ തനിച്ച ല്ലെന്നും ചൊവ്വയിലെ സംഘർഷത്തെ അതി ജീവിച്ചവർ തന്നെപ്പോലെ വേറെയുമുണ്ടെന്നും അയ്യാൾ പറയുന്നു.  

                            3️⃣ചൊവ്വയെ നക്ഷത്രാന്തര യാത്രയ്ക്ക് കഴിവുള്ള ഉയരമുള്ള, സാങ്കേതി കമായി പുരോഗമിച്ച ജീവികളെന്ന് വിശേഷിപ്പിച്ച ബോറിസ്‌ക, ചുവന്ന ഗ്രഹത്തിലെ യുദ്ധങ്ങളി ലും വ്യോമാക്രമണങ്ങളിലും പങ്കെടുത്തതിൻ്റെ ഓർമ്മകൾ പങ്കുവെക്കുന്നു. ഞാൻ ഓർക്കുന്നു  "എനിക്ക് 14-15 വയസ്സുള്ളപ്പോൾ ചൊവ്വക്കാർ എപ്പോഴും യുദ്ധങ്ങൾ നടത്തിയിരുന്നു.  അതു കൊണ്ട് പലപ്പോഴും എൻ്റെ ഒരു സുഹൃത്തിനൊ പ്പം എനിക്കും വ്യോമാക്രമണത്തിൽ പങ്കെടുക്കേ ണ്ടി വന്നു.        " വൃത്താകൃതിയിലുള്ള ബഹിരാകാശ കപ്പലുകളിൽ ഞങ്ങൾക്ക് ഏതു സമയത്തിലും സ്ഥലത്തും സഞ്ചരിക്കാം.  എന്നാൽ ത്രികോ ണാകൃതിയിലുള്ള വിമാനങ്ങളിൽ ഭൂമിയിലെ ജീവനെ ഞങ്ങൾ നിരീക്ഷിക്കും.  ചൊവ്വയിലെ ബഹിരാകാശ കപ്പലുകൾ വളരെ സങ്കീർണ്ണ മാണ്," ബോറിസ്ക പറയുന്നു. ചൊവ്വയിൽ വസിക്കുന്ന വിവിധ ഗ്രൂപ്പുകൾ തമ്മിലുള്ള സംഘർഷത്തിൻ്റെ ഫലമായി ചൊവ്വയിലെ ഒരു ദാരുണമായ ആണവ ദുരന്തം ബോറിസ്ക വിവരിക്കുന്നു. നാശം ഉണ്ടായിട്ടും, അതിജീവിച്ച ഏതാനും പേർക്ക് പുനർനിർമിക്കാനും നിലനിർത്താനും കഴിഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെടുന്നു.  പ്രത്യേകിച്ച് കൗതുകകരമായ ഇ അവകാശവാദത്തിൽ, എല്ലാ മനുഷ്യജീവിതത്തെയും മനസ്സിലാക്കുന്ന തിനുള്ള താക്കോൽ മഹത്തായതിനുള്ളിലാ ണെന്ന് ബോറിസ്ക നിർദ്ദേശിക്കുന്നു. (Boriska suggests that the key to understanding all human life lies within the Great Sphinx of Egypt) 

            4️⃣ ഈജിപ്തിലെ  പിരമിഡ് സ്ഫിങ്ക്സിൻ്റെ ചെവിക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന ഒരു സംവിധാനം അൺലോക്ക് ചെയ്യ്താൽ മനുഷ്യൻ്റെ അസ്തിത്വത്തിൽ കാര്യമായ മാറ്റം കൊണ്ടു വരാമെന്ന് അദ്ദേഹം പറഞ്ഞു. പിരമിഡ്ൻ്റെ ഈ "സ്ഫിങ്ക്സ്" തുറക്കുമ്പോൾ മനുഷ്യജീവിതം മാറും, ചെവിക്ക് പിന്നിൽ എവിടെയോയാണു ഈ തുറക്കൽ സംവിധാനം; എനിക്ക് കൃത്യമായി അതു ഓർമ്മയില്ലെന്നു ബോറിസ്ക പറഞ്ഞു. അദ്ദേഹത്തിൻ്റെ വാദങ്ങളുടെ അസാധാരണ സ്വഭാവം ഉണ്ടായിരുന്നിട്ടും, ബോറിസ്കയുടെ  ബഹിരാകാശത്തെക്കുറിച്ചു ള്ള അഗാധമായ അറിവും അസാധാരണമായ ജ്ഞാനവും ശാസ്ത്രജ്ഞരെയും വിദഗ്ധരെയും അമ്പരപ്പിച്ചു. ചെറുപ്പം മുതലേ, ബോറിസ്ക അസാധാരണമായ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു. രണ്ടാഴ്ച പ്രായമുള്ളപ്പോൾ തന്നെ ആരുടെയും പിന്തുണയില്ലാതെ തല ഉയർത്തിപ്പിടിക്കുക, കുറച്ച് കഴിഞ്ഞ് സംസാരിക്കുക എന്നിവ ചെയ്തു വന്നു. ചൊവ്വയിലും ബഹിരാ കാശത്തിലും ആഴത്തിലുള്ള താൽപ്പര്യത്തിനൊപ്പം വായന, എഴുത്ത്, പെയിൻ്റിംഗ് എന്നിവയിലെ അദ്ദേഹത്തിൻ്റെ വിപുലമായ കഴിവുകൾ മാതാപിതാക്കൾ ശ്രദ്ധിച്ചു.  തൻ്റെ സ്കൂൾ വർഷങ്ങളിൽ, ബോറിസ്കയുടെ സൗരയൂഥത്തോടുള്ള ആകർഷണം ചൊവ്വാ എന്ന ചുവന്ന ഗ്രഹത്തിലെ തൻ്റെ മുൻകാല ജീവിതം വെളിപ്പെടുത്തിയതു ലോകം ശ്രദ്ധിച്ചു🕺

                              5️⃣  ഇപ്പോൾ ബോറിസ്ക എവിടെയുണ്ടെന്നു റഷ്യൻ ഗവണ്മെന്റ് വെളിവാക്കാൻ ഇഷ്ടപ്പെടുന്നില്ല. ബോറിസ്ക പറയുന്നതിൽ  ചില യാഥാർത്ഥ്യം ഉണ്ടെന്നാൽ റഷ്യൻ സർക്കാർ അതീവ ശ്രധ്ധയും സുരക്ഷിതവുമായ ഒരു സ്ഥലത്തു പാർപ്പിച്ചിരിക്കുന്നു എന്നാണു പറയപ്പെടുന്നത്.
പാളയം നിസാർ അഹമ്മദ് 
Copyrights allrights reserved 
Weekly StatCounter report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറേ വായനക്കാരെ നേടിയത് 


പുരുഷന്മാർ സ്വയം വരുത്തിവയ്ക്കുന്ന ബദ്ധപ്പാടുകൾ


 

പുരുഷന്മാർ സ്വയം വരുത്തി വയ്ക്കുന്ന         ബദ്ധപ്പാടുകൾ               (ആരോഗ്യ രംഗം)         

 സിഫിലിസ്' (Syphilis) എന്ന ലൈംഗികമായി പകരുന്ന രോഗങ്ങളെ (sexually transmitted infection) കുറിച്ച് പലർക്കും ഒരു ധാരണയുമില്ല🗼 ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗങ്ങൾ പലപ്പോഴും വന്ധ്യതയ്ക്ക് കാരണമാകാറുണ്ടെന്നു വിദഗ്ദ ഡോക്ടർമാർ കണ്ടു പിടിച്ചിട്ടുണ്ട🗼

പുരുഷന്മാർ സ്വയം വരുത്തി വയ്ക്കുന്ന ഇത്തരം ലൈംഗിക രോഗങ്ങൾ ഉദ്ധാരണശേഷിക്കുറവ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് വിദ​​ഗ്ധർ പറയുന്നത്🗼
ലൈംഗിക രോഗത്തെ തടയാൻ പ്രയാസമാണെങ്കിലും അവയുടെ വ്യാപനം പടരാതിരിക്കാൻ ചില മുൻ കരുതലുകൾ സ്വീകരിക്കാവുന്നത് നല്ലതാണ്🗼 ലൈംഗിക ബന്ധ സമയത്ത് ഗർഭനിരോധന ഉറ ഉപയോ​ഗിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം🗼 ഇടയ്ക്കിടെ ലൈംഗിക രോഗങ്ങളില്ലെന്ന് ഉറപ്പാക്കാൻ പരിശോധനകൾ നടത്തേണ്ടതാണു🗼 പങ്കാളിക്കും ഇത്തരം ലെെം​ഗിക രോ​ഗങ്ങളില്ലെന്ന് ഉറപ്പ് വരുത്താൻ പ്രത്യേകം ശ്രദ്ധിക്കണം🗼 ലെെം​ഗിക രോ​ഗങ്ങളിലെ പടരുന്ന തീവ്രമായ ഒരു ബാക്റ്റീരിയൽ രോഗമാണു 'സിഫിലിസ്' (syphilis)🗼

ട്രെപോണെമാ പല്ലിഡം (Treponema pallidum) എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന ലൈംഗികരോഗമാണ് സിഫിലിസ്🗼 അടുത്ത സമ്പർക്കത്തിലൂടെ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് സിഫിലിസ് പകരും🗼 2016-ൽ അമേരിക്കയിൽ 88,000-ലധികം സിഫിലിസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കുന്നതു🗼ലൈംഗിക അവയവങ്ങളിൽ കൂടിയോ മലാശയത്തിൽ കൂടിയോ ആണ് ബാക്ടീരിയ പ്രധാനമായും പകരുക🗼 വ്രണങ്ങൾ, പുണ്ണുകൾ, തടിപ്പുകൾ, മുറിവുകൾ തുടങ്ങിയവയാണ് സിഫിലിസ് ബാധയുടെ പ്രാരംഭ ലക്ഷണം ലൈംഗിക ഭാഗങ്ങൾ, വായ്ക്കുൾവശം, കൈപ്പത്തി എന്നിവിടങ്ങളിലാണു ആദ്യം വ്രണങ്ങൾ ഉണ്ടാവുന്നതു🗼

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിൽ നിന്ന് വിട്ട് നിൽക്കുന്നതാണ് രോഗബാധ തടയാനുള്ള ഫലപ്രദമായ മാർഗം🗼 ഗർഭനിരോധന മാർഗങ്ങളുടെ ഉപയോഗത്തിലൂടെ രോഗവ്യാപനം തടയാം🗼രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ തുടക്കത്തിൽ തന്നെ ചികിത്സിക്കുക🗼
സെക്സിനോടുള്ള താൽപര്യക്കുറവിനു ഈ രോഗവും ഒരു പ്രധാന കാരണം തന്നെ.


BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ 07-2-2014ൽ പ്രസിദ്ധീകരിച്ചതു.

**💎വായനക്കാരുടെ Stat Counter Weekly Analytics report പ്രകാരം ഏറെ റീഡർഷിപ്പുള്ളതു⛑️


picture courtesy:  Google










Friday, 10 December 2021

ഇസ്ലാമിൽ മുരീദു നേടിയവരും, ആ പാരമ്പര്യത്തിൽ ജനിച്ച വരും

ഈ ചിത്രത്തിലുള്ളതു 1959ൽ മരണപ്പെട്ട എന്റെ ഉമ്മയുടെ ഉപ്പ - ഹസ്രത്ത് ഇമാം ഗസാലി യുടെ (റ) പിൻഗാമിയായ പാളയത്തെ  അസ്സനാരുപിള്ള പീർമുഹമ്മദ് ഗസ്സാലി എന്ന എൻെറ അമ്മയുടെ അച്ഛനാണു🌹അദ്ദേഹവും, മുൻ തലമുറയും തിരുവിതാംകൂർ മഹാരാജാ വിൻ്റ മുഖ്യ അംഗരക്ഷകരായിരുന്നു (ADC Aid-de-Camp). കന്യാകുമാരി ജില്ലയിലെ കോട്ടാർ എന്ന സഥലത്തു നിന്നുള്ള ഈ പൂർവ്വികർ 400 വർഷ ങ്ങൾക്ക് മുമ്പ് തിരുവനന്തപുരം പാളയം മസ്ജി ദിന് സമീപം താമസമാക്കി•  മുൻ തലമുറ യിലെ കുടുംബാംഗങ്ങളെല്ലാം തിരുവിതാംകൂർ കൊട്ടാരത്തിൽ "ഇരട്ട കുതിരകളെ കെട്ടിയ രഥം"(Two horse chariot)  ഉപയോഗിക്കാൻ അധികാരമുള്ള ഉയർന്ന സൈനിക പദവികൾ വഹിച്ചിരുന്നു• കുടുംബാംഗങ്ങൾ തിരുവിതാം കൂറിലെ ഹിസ് ഹൈനസ് ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ADC (മുഖ്യ അംഗരക്ഷകൻ) എന്ന പദവിയും വഹിച്ചിരുന്നു •  

   2️⃣ഈ ഫോട്ടോ എടുത്തത് എന്റെ പിതാവ്   എ. മുഹമ്മദ് ഖാൻ, സ്റ്റേഷൻ സൂപ്രണ്ട്, സതേൺ റെയിൽവേ, ട്രിവാൻഡ്രം സെൻട്രൽ 1950 ലെ ജപ്പാൻയാഷിക ക്യാമറയിൽ എടുത്തു സ്വയം പ്രിൻറു ചെയ്തു ഡവലപ്പു ചെയ്ത നേർ ചിത്രമാണിതു🌹 1950ലൊക്ക തലപ്പാവിൻ്റെ പിന്നിൽ നീളത്തിൽ തുണിവാലിട്ടു ടർബൻ തലക്കെട്ട് കെട്ടിയല്ലാതെ അധികാരവും, ആഢ്യത്വവും, ആത്മീയതയുമുള്ള മുരീദ് നേടിയ സുന്നി-സൂഫി കുടുബങ്ങളിലെ സമ്പന്ന രെ തിരുവിതാംകൂറിൽ കാണാനാവില്ല. മഹാരാ ജാവിൻ്റെ മുന്നിലും ആ തലക്കെട്ട് അവർ അഴിക്കില്ല🌹🤲1955ൽ അസ്സനാരുപിള്ളപീർ മുഹമ്മദ്  ഗസ്സാലി പാളയം ജുംങ്ഷനിൽ Taj Hotel തുടങ്ങി. 1959ൽ അദ്ദേഹത്തിൻ്റെ മരണശേഷം എൻ്റെ അമ്മയുടെ ഏക സഹോദ രനായ സൈനുല്ലാബ്ദ്ദീൻ ഗസ്സാലി  ആ ഹോട്ടൽ തുടർന്നു  നടത്തിവന്നു🤲 മുരീദ് നേടിയ പാരമ്പ ര്യത്തിൽ ജനിച്ചവർ, സാധാരണയായി അവരു ടെ പൂർവ്വികരുടെ ആത്മീയപാരമ്പര്യം പിന്തുടരു ന്നു. അവർക്ക് സൂഫി പാതയിലെ അറിവും പരിശീലനവും പാരമ്പര്യമായി ലഭിക്കുന്നു. എന്നാൽ ഇത് അവർക്ക് ആത്മീയ പരിപൂർ ണ്ണത ഉറപ്പു നൽകുന്നില്ല. അവർക്കും സ്വന്തം ആത്മീയ പരിശീലനം ആവശ്യമാണ്. മുരീദ് നേടുന്നതു ഒരു വ്യക്തിയുടെ സ്വന്തം ഇച്ഛാശ ക്തി കൊണ്ടാണു. പാരമ്പര്യം എന്നതു ഒരു വ്യക്തിക്ക് സ്വയം ലഭിക്കുന്നതാണ്. രണ്ട് വിഭാഗത്തിലുള്ളവർക്കും ആത്മീയപരിശീലനം ആവശ്യമാണ്. എന്നാൽ മുരീദുകൾക്ക് ഒരു ഗുരു മുഖത്തു നിന്നും നേരിട്ടാണ് മാർഗ നിർദേ ശങ്ങൾ ലഭിക്കുക.ഇസ്‌ലാമിക സൂഫിസത്തിൽ, മുരീദാകുന്നതും പാരമ്പര്യത്തിൽ ജനിച്ചതും രണ്ട് വ്യത്യസ്ത സാഹചര്യങ്ങളാണ്. രണ്ടിനും അതിൻ്റേതായ പ്രാധാന്യമുണ്ട്.
പാളയം നിസാർ അഹമ്മദ്‌ . 
Copyrights (c) All Rights Reserved.
 Stat Counter Weekly  Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു







🌷എല്ലാർക്കും സ്നേഹനിധിയായ എൻെറ അമ്മ 🌷


About My Own Mother,  Beloved Late P.Hajira beevi❤️
റംസാന്റെ പുലർകാല രശ്മിക്കു പൊന്നിന്റെ തിളക്കം. വൃതം അനുഷ്ടിച്ച സഹോദരങ്ങളുടെ മനസ്സും,ശരീരവും പോലെ നല്ല തെളിമയുള്ള പ്രഭാതം . നിസ്കാരം കഴിഞ്ഞു മടങ്ങുമ്പോൾ പിന്നിൽ നിന്ന് കുഞ്ഞേന്നു വിളി.  തിരിഞ്ഞു നോക്കി.  രണ്ടു സ്ത്രീകളാണ് വിളിക്കുന്നത്‌ . എവിടെയോ കണ്ടു മറന്നപോലെ .രണ്ടാളും വെളുവെളുക്കെ ചിരിച്ചു അടുത്തു വന്നു. പരിചയപ്പെടുത്തി .അംബികയും ,വസന്തയും .രണ്ടാളും കേരള യൂണിവെഴ്സിറ്റി ഓഫീസ്സിലെ.ജൂനിയർ സൂപ്രണ്ടാത്രേ. എനിക്കു ഒരു പിടിയും കിട്ടിയില്ല. ഒർക്കാനായി അവരുമായി അടുത്ത കാലത്ത്‌ കണ്ട ഒരു പരിചയവും എനിക്ക് ഇല്ല. പീഡനക്കേസ്സിൽ പെടുത്താനാണോ പിടിച്ചു നിർത്തിയതെന്നു പേടി തോന്നി. അതാണു ഇന്നത്തെ കാലം. അപ്പോഴേക്കും ഇങ്ങോട്ടു ചോദ്യമായി. ഞങ്ങളെ ഒർക്കിണില്ലെ ! നിങ്ങടെ വീട്ടിൽ അടുക്കള പണിക്കു നിന്ന വസന്തയും അംബികയുമാ ഞങ്ങൾ. ഹോ !എന്റെ ശ്വാസം നേരേ വീണു .ഹൃദയമിടിപ്പ്‌ നേരേ ആയി . ഇപ്പോ കക്ഷികളെ പുടികിട്ടി . അന്നിവർക്ക് പത്തിരുപതു വയസ്സേ കാണുള്ളൂ .അടുത്ത മാസം അടുത്തൂണ്‍ പറ്റുന്ന ഇവരെ ഇപ്പൊ കണ്ടാൽ ഞാൻ എങ്ങനെ അറിയാനാണു. എന്റെ ഉമ്മായെ കുറിച്ച് വാതോരാതെ സംസാരിക്കുകയാണവർ. ഉമ്മാക്ക് കാഞ്ജീപുരത്തിൻ്റെയും , ചിന്നാളപട്ടിന്റേയും, അക്കാലത്തെ അമേരിക്കൻ ജോർജെറ്റിൻ്റെയും നൂറുകണക്കിന് സാരികൾ ഉണ്ടായിരുന്നു. പ്രേംനസീർ മാമാടെ മദ്രാസ്സിലെ വീട്ടിൽ പത്തു ദിവസം താമസിക്കാൻ പോയപ്പോൾ   നസീർമാമയും, ഹബീബാമാമിയും ഞങ്ങളുടെ കൂടെ അന്നത്തെ മൂർമാർക്കറ്റിൽ വൈകിട്ട് മുതൽ രാത്രി വൈകിയും അവിടെ സ്റ്റാളുകൾ നോക്കി ചുറ്റി തിരിഞ്ഞിരുന്നു.  അങ്ങനെ വാങ്ങിയ ഏറ്റവും ലേറ്റസ്റ്റ് ആയവയും അവയിൽ ഉണ്ടായിരുന്നു.  അന്നു  ബാലാജി സാറിന്റെ (മോഹൻ ലാലിന്റെ ഭാര്യാ പിതാവ്) ഫിയറ്റ് കാറിലായിരുന്നു   ഷൂട്ടിംഗ് ലൊക്കേഷനുകൾ കണ്ടതൊക്കെ💠           
         
   2️⃣ആ സമയങ്ങളിൽ പുറത്തിറങ്ങുന്ന തമിഴ് സിനിമകളുടെ പേരുള്ള വളരെയധികം വോയിൽ സാരികളും ഉണ്ടായിരുന്നു. -അവക്കൊക്കെ നല്ല പിച്ചിപ്പൂവിൻ്റെ മണമായിരുന്നു. അന്നവും ,വസ്ത്രവും പണവും ഒക്കെ ചോദിച്ചു വരുന്ന എല്ലാർക്കും ഒരു ലോപവുമില്ലാതെ അവർ അതൊക്കെ കൊടുക്കുകയും ചെയ്തിരുന്നു. അർഹതയില്ലാത്തവർക്കു കൊടുത്താലും ക്ഷയിച്ചു പോവുമെന്നു ഖുറാനിൽ പറയുന്നുണ്ടു. സൗദിയിൽ യാചന നിരോധിച്ചതു പത്രത്തിൽ കണ്ടപ്പോൾ ഉമ്മായെ ആണ് എനക്ക് ഒർമ്മ വന്നത്. നോമ്പ് കാലം തുടങ്ങിയാൽ  അകലെ ഉള്ള ഒരു പുണ്യ ഖബറുസ്ഥാൻ പള്ളിയിൽ നിന്നും പലവിധ നാട്യവുമായി ഇരക്കാനായി നാട്ടിലേക്ക് ഇറങ്ങുന്ന ഒരു കൂട്ടം ആളുകൾ പണ്ടു ഉണ്ടായിരുന്നു. മരക്കാത്തികൾ എന്നാണവരെ എല്ലാവരും പറയുക.പുതിയ ഒറ്റരൂപ തുട്ടു ധാരാളം കൂട്ടിയിട്ടു അവർക്ക് വാരിക്കോരി കൊടുക്കുവാൻ ഉമ്മാക്ക് വലിയ ഉത്സാഹമായിരുന്നു. 
വൈകിട്ട് ആവുമ്പോഴേക്കും ആ പണം കഴിയും.  അടുത്ത ദിവസം വരാൻ പറഞ്ഞാൽ, തെറിയും, പിരാക്കും പിറുപിറുക്കും. അതാണീ മരക്കാത്തികൾ! സ്മഗ്ലിങ്ങ് ചെയ്തും, ദർഗ്ഗപണംപങ്കിട്ടെടുത്തും,ദർഗ്ഗയെ ദുരുപയോഗം ചെയ്തു, ഇവരൊക്കെസമ്പന്നരായി.പണ്ടത്തെക്കാലത്ത് അടുക്കള പണിക്കും ,പുറം പണിക്കും രണ്ടുപേർ വീട്ടിൽ എപ്പോഴും ഉണ്ടായിരുന്നു .ഒരു നിവർത്തിയുമില്ലാത്ത പാവത്തുങ്ങൾ.
തലയ്ക്കു എണ്ണയും കുളിക്കാൻ സോപ്പും ,വിശപ്പിനു അന്നവും, ഉടുക്കാൻ വസ്ത്രവും ,കൂലിയായി തെറ്റില്ലാത്ത കാശും കൊടുത്താൽ മതി .....പാട്ടും പാടി അവരൊക്കെ നിൽക്കും . ആത്മാർഥമായി തന്നെ വീട്ടുപണിയും എടുക്കും. ഓണത്തിനും ,റംസാനും കുട്ടികളായ ഞങ്ങൾക്ക് പുതുവസ്ത്രം എടുക്കുമ്പോൾ അവർക്കും എടുത്തു കൊടുത്താൽ മതി ..ഇപ്പോ ..അങ്ങനെയാണോ വീട്ടുപണിക്ക് വരുന്നവർക്ക് 10000 രൂപയും ആദ്യം പറഞ്ഞവയൊക്കെ വേറെയും കൊടുക്കണം. നമുക്കു ഭാഗ്യം കത്തി നിൽക്കുകയാണെങ്കിൽ പീഡനക്കേസ്സിൽ ഗൃഹനാഥനോ, മക്കളോ പെട്ടും പോയേക്കാം. അത് അന്തക്കാലം ..ഇതു ഇന്തക്കാലം അങ്ങനെ സമാധാനിക്കാം🟡    

                3️⃣നാം എത്രകാലം ജീവിക്കുമെന്നു സർവ്വശക്തനേ അറിയൂ. ഏതു നിമിഷവും മരിച്ചെന്നിരിക്കും. മരണ സമയം മാത്രം ദൈവം മറച്ചുവച്ചിരിക്കുന്നതു എന്തു കൊണ്ടെന്നു എനിക്കു അറിയാൻ കഴിയുന്നില്ല .എന്റെ മാതാവും പിതാവും, സഹോദരനും, അളിയനും, അമ്മാവനും, ഉപ്പുപ്പമാരുടെ ഒരുപാട് മുൻതലമുറകളും  മരണപ്പെട്ടുപോയി. അവരെയൊക്കെ ഖബർ അടക്കിയിട്ടുള്ളതും പാളയം മുസ്ലീം ജുമാമസ്ജിദിലെ ഇത്തിരിപ്പോന്ന സ്ഥലത്തു തന്നെ. അവർക്കൊന്നും സർവ്വശക്തനായ തമ്പുരാൻ ഒരുപാടു ആയുസ്സ് നീട്ടിക്കൊടുത്തിരുന്നില്ല. വിറച്ചു വിറച്ചു വടിയും കുത്തി നടക്കാനും ഇടവന്നിരുന്നില്ല.🧚 സ്വർഗ്ഗം അതാണ്‌. അതാണു നാം ചെയ്യുന്ന നല്ല കർമ്മത്തിനു കിട്ടുന്ന ഏറ്റവും നല്ല പ്രതിഫലം❤️ 1969കളിൽ താജ്മഹൽ പോയപ്പോൾ വാപ്പ എടുത്ത എൻ്റെ ഉമ്മാടെ ചിത്രം. പിന്നിൽ ആഗ്രയിലെ താജ്മഹൽ❤️
 പാളയംനിസാർ അഹമ്മദു,
Copyrights © allrights reserved,
 GOOGLE Analytics Weekly Report പ്രകാരം വിവിധ രാജ്യങ്ങളിൽ വളരെഏറെ ലീഡർഷിപ്പ് നേടിയതു.
****************************************
❣️ 1965 കളിലെ ചിത്രം❣️ 
മാതാവ്, പിതാവ്, മൂത്ത സഹോദരി(കൂളിംഗ് ഗ്ളാസ്-1972 ലെ MA റാങ്ക് ഹോൾഡറാണേ) 🏃മൂത്ത സഹോദരൻ (കൂളിംഗ് ഗ്ളാസ് )🏃 ഇളയ അനിയൻ, 🏃പിന്നെ ഞാൻ (വെള്ളഗ്ളാസ് കണ്ണട).💃 തിരുവനന്തപുരത്തെ Muzeum & Zoo പാർക്കിൽ നിന്നുമുള്ള സ്ഥിരം സായാഹ്ന വേളകളിൽ ഒരു നാൾ💙💚💛💜❤️❤️❤️❤️                     



My profile : 

I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Tvm. Government Intermediate College, Thycaud, Tvm. H.H the Maharaja Government University College, Tvm. My professors(HODs) are Sarvasree:- O.N.V. Kurup ,Jagathy Velayudhan Nair, Panmana Ramachandran and Namboothiri.

Working for various print,visual and website medias in India and abroad.


ഗവേഷണം :
ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ.

Thursday, 9 December 2021

THE FLASH NEWS - THE BREAKING NEWS

        

       cryptocurrency, including bitcoin, may face severe legal action.

 ●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●●

Indications are that those who do any business using cryptocurrency, including bitcoin, may face severe legal action.   Reports  from reasonable sources says that the new legislation that India intends to bring in could provide for arrests without warrant or imprisonment without bail for any transaction using cryptocurrency.  There are reports that the government has decided to ban all private cryptocurrencies.  According to Reuters, India's fight against the cryptocurrency system, which began in September in neighboring China, will be similar.
 The bill, which is expected to be tabled in parliament soon, seeks to ban the general public from mining, producing, possessing, selling or trading cryptocurrency.  Violation of any of these laws will be considered a cognizable offense directly by the police.  That said, arrests without a warrant are possible.  Bail may not be granted.  The  informations from various sources   not  admit this news  and not willing to speak anything to any media. The Finance Ministry of India did not respond to queries.


image courtesy..google

THE FLASH NEWS◆THE BREAKING NEWS


             രാജ്യം ദു:ഖാചരണത്തിൽ

◆◆◆◆◆◆◆◆◆◆◆◆◆

 സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. ഹെലികോപ്റ്റർ അപകടത്തിൽ തൃശൂർ പുത്തൂർ സ്വദേശിയായ വ്യോമസേന വാറന്റ് ഓഫിസർ എ. പ്രദീപും  ഊട്ടിക്ക് അടുത്തെ ഈ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. അടിയന്തര സന്ദേശം എയർ ട്രാഫിക് കണ്ട്രോളിനു ലഭിച്ചതുമില്ല. ഡേറ്റ റെക്കോർഡർ ഇന്നു കണ്ടെത്താൻ കഴിഞ്ഞു. അപകടത്തിൻെറ തൊട്ടു മുൻപത്തെ അവസാന ആകാശ ദൃശ്യങ്ങൾ എന്ന പേരിൽ തമിഴ് നാട്ടിൽചില ദൃശ്യങ്ങൾ         പ്രചരിക്കുന്നു.

ബുധനാഴ്ച ഉച്ചയ്ക്കാണ് ഊട്ടിക്കു സമീപമുള്ള കുനൂരിൽ സൈനിക വിമാനം തകർന്നുവീണത്. സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും ഭാര്യയും ഉൾപ്പെടെ 13 പേർ മരിച്ചതു. അപകടത്തിൽപ്പെട്ടവരിൽ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് മാത്രമാണ് രക്ഷപ്പെട്ടതെന്ന് വ്യോമസേന അറിയിച്ചതു. അദ്ദേഹം ഗുരുതര ചികിത്സയിലാണു.

കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടമുണ്ടായത്. കോയമ്പത്തൂരിലെ സുലൂർ വ്യോമസേന താവളത്തിൽനിന്ന് ഊട്ടിയിലെ വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രാമധ്യേയാണ് ഹെലികോപ്റ്റർ തകർന്നത്. വ്യോമസേനയുടെ റഷ്യൻ നിർമിത എംഐ 17വി5 ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്.

രാത്രി ഈണത്തിൽ ചൊല്ലി കിടന്നാൽ-ഉറക്കം ഉറപ്പ്

    💖എൻെറ പേരക്കുട്ടി💖


"എൻ കുഞ്ഞേ നിന്നെ കാണാൻ
ആവലോടിരിക്കുന്നു ഞാൻ

ഇന്നു താണ്ടി നാളേ യായാൽ

എന്നടുത്തണയും നീ 🦝
നിനക്കായ് കാത്തു വച്ചൊരാ-
പൊന്നുമ്മ തന്നീടാം ഞാൻ
ഓടി വന്നടുക്കുമോ,
എടുത്താൽ കരഞ്ഞീടുമോ?
അപ്പൂപ്പനെന്നു വിളിച്ചീടാൻ
ആകിലും ശ്രമിക്കുബോൾ,
യൂറോപ്പിൻ ഉച്ചാരണം
നിന്നെ തടയുന്നു🐎


കരയാനും, ചിരിക്കനും,
ഭാഷയൊന്നും വേണ്ടതില്ല,
കുറുമ്പിനും മലയാളമേ വേണ്ടതില്ല🦓
🎻"എന്നുണ്ണീ,നിന്നേം കാത്തു
ആവലോടിരിക്കുന്നു ഞാൻ ."🎻

copy rights (c) reserved ---പാളയം നിസാർ അഹമ്മദു.

,,,🏅WordPress,Twitter,Blogger,Facebook എന്നിവയിലെ വായനക്കാരുടെ stat counter weekly Analytic report പ്രകാരം 2015ൽ ഏറെ വായനയുള്ളതു📢

**********************************************


  യാത്ര പറയുന്നു ഞാൻ


കുളിർ കാറ്റെത്തി എന്നോടു മന്ത്രിച്ചു,
നാളത്തെ പ്രഭാതം വിടരുമ്പോൾ വന്നെത്തും
മംഗളാശംസയതിൻ പിന്നിൽ മകളാവാം പെങ്ങളാവാം, ആശംസ
ആത്മാർത്ഥമായാൽ ഇദ്ദിനം കേമം തന്നെ,
അമ്മയായും പെങ്ങളായും മകളായും കണാമവളെ ഞാൻ !

❤️ഇന്നീ ചുണ്ടുകൾ മന്ത്രിക്കുന്നു
കേൾക്കുവാൻ ആവുന്നീല്ല ചൊല്ലുന്നതു മുഴുവനും
എൻ മനം അറിയുന്നു നിൻ മനോ വ്യഥ എല്ലാം
എൻ കണ്ണനു അറിയില്ലേ നിൻ വ്യഥ നീക്കീടുവാൻ !

❤️മേലാട ചാർത്തുന്നു മഴമേഘം കിഴക്കതിൽ
പ്രതീക്ഷിക്കാം കാറും കോളും നാളെയോ മറ്റന്നാളോ !
ആശയായ് കാത്തിരുന്നാൽ യാതൊന്നും നടക്കില്ല
കൈവന്ന ഭാഗ്യത്തെ ഞാനല്ലേ തച്ചുടച്ചു !

❤️പോകുന്നു ഞാനിപ്പോൾ ,കാത്തിരിക്കാം നാളേക്കായി ,
അകലേ കാണും കിരണം ചാരത്തായണഞ്ഞീടാൻ.

🖤ഇന്നു ഞാൻ മറഞ്ഞീടുകിൽ കേഴരുതൊരിക്കലും,
ഓർമ്മക്കായി പകർന്നവ ഇവിടെ ഞാൻ വിട്ടേ പോവൂ !!🖤

Copyright © 2014, All Rights Reserved


Tuesday, 7 December 2021

മരണത്തെ മുഖാമുഖം കാണാനായാൽ സൽകർമ്മഫലംഅറിയാനാവും

 

തിരുമന്ധാംകുന്നു ഭഗവതിയെ തൊഴുതുവണങ്ങാൻ സാധിച്ച ആത്മ നിർവൃതിയോടെയാണു, ആട്ടോക്കാരനോടു ഫ്ളൈഓവറിനു സമീപം വണ്ടി നിർത്താൻ ആവശ്യപെട്ടതു🐀 ആട്ടോയിലിരുന്നു തന്നെ ചുറ്റും പരതി 🐀 നല്ല ഹോട്ടൽ ഏതെങ്കിലും ഉണ്ടാവുമോ ഇവിടെ🐀 ഹോട്ടൽ ആര്യഭവൻ ആണു തേടുന്നതു🐀ഓട്ടോക്കാരനോടു ചോദിച്ചിട്ടു കാര്യമില്ല. തുടക്കത്തിൽ നിന്നു യാത്രാദുരം പിന്നിടുബോൾ തന്നെ അവൻ വലിയവായിലെ ഡൈവിംങ്ങ്‌ മിടുക്കു എന്നെ ബോദ്ധ്യ പെടുത്താൻ കിണഞ്ഞു ശ്രമിക്കണുണ്ടു🐦അവൻെറ വിടുവായത്തം എൻെറ ചിന്തകളെ വല്ലാതെ അലോസരപെടുത്തുന്നു🐦 
മുമ്പെനോക്കി വണ്ടി ഓട്ടിക്കടാ എന്നു ആവശ്യപെട്ടു ചെപ്പാകുറ്റിക്കു രണ്ടു പൊട്ടിക്കാൻ കൈ തരിച്ചതാ.
പ്രായം ഏറീരിക്കുന്നു🐦 നാടും നഗരവും വേറെ ആണു🐦
ആട്ടോയിൽ രണ്ടു മിററുണ്ടു🐦പിന്നിൽ നിന്നും വരണ വാഹനങ്ങളെ കാണാനാണെന്നാണു വയ്പ്പു.
കൂടെ ഇരിക്കുന്ന സ്വന്തം തള്ളമാരുടെ പ്രായമുള്ള സ്ത്രീകളെപ്പോലും വെറുതെവിടാനല്ല ആ മിറർ എന്നു നാം മനസ്സിലാക്കിതുടങ്ങുബോഴാണു കൈതരിച്ചു തുടങ്ങുക🐦
ഇടതുകാൽ നിലത്തൂന്നി വണ്ടിക്കു പുറത്തിറങ്ങി കൊഴിഞ്ഞു പോയ ഒക്ടോബറുകളെ ഓർത്തെടുക്കുകയായിരുന്നൂ അയ്യാൾ🐀
ഈ ഭൂമുഖത്തു അയ്യാൾക്കു ആരോരുമില്ലാതിരുന്ന ജന്മ ദിനങ്ങളേയും...🐀 ആ നാളുകളിൽ മാറാപ്പും തോളിൽ തൂക്കി ഒരു മുസ്ലീം ഫക്കീറായ് വടിയും കുത്തി, ആയകളും, ദിക്കീറുകളും 🐀സൂറാകളുമായ് ദർഗ്ഗകൾ തോറും രാപ്പാർക്കൻ ഒരുങ്ങുകയായിരുന്നൂ മനസ്സും ശരീരവും🐦
ഒരു പക്ഷേ ഇന്നീ തോളിൽ തൂങ്ങുന്ന ലാപ്ടോപ് ബാഗിനോളം ഭാരം വരുമായിരുന്നില്ലല്ലോ ഫക്കീർ മാറാപ്പിനെന്നു ഓർത്തപ്പോൾ അയ്യാൾടെ മനസ്സിൽ ദുഖം പടർന്നു.
ഊരു തെണ്ടിയായി ഇറങ്ങുന്ന മുസ്ലിം ഫക്കീറിൻെറ മാറാപ്പിനു ഇസ്ലാമിൽ പുണ്യതയുണ്ടു.
ഒന്നുമുണ്ടാവില്ല അതിൽ. അന്നന്നത്തെ അന്നത്തിനുള്ളവകയല്ലാതെ. നീക്കിയിരിപ്പും,കൂട്ടിവയ്പ്പും ഒന്നും കാണില്ല അതിൽ....ഒരു പുരുഷായുസ്സിൽ ചൈതുകൂട്ടിയ പാപക്കറയുമുണ്ടാവില്ലതിൽ. അവനവൻെറ കർമ്മ ഫലങ്ങളേ കാണൂ.....
ഒരു ചിലപ്പോൾ , യാത്രാ വഴിയിൽ വഴിവക്കിൽ നിന്നും ഒരുതുണയായ് ഒരു ഇണയെ കിട്ടിയാലായീ.....
ഒരു കൈ താങ്ങിനു.....
ഒരു പോലെ ജീവിക്കാനായി.....
ഒരു പോലെ മനസ്സ് പങ്കിടാനായി.
                     .                         തുടരും........................       

പാളയം നിസാർ അഹമ്മദ്‌ .

Copyright (c) All Rights Reserved.

BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ  പ്രസിദ്ധീകരിച്ചതു.

**💎വായനക്കാരുടെ Stat Counter Weekly Analytics report പ്രകാരം ഏറെ റീഡർഷിപ്പുള്ളതു⛑️