( 2)ഇത് കേവലം വിനോദത്തെയോ ആശയവിനിമയത്തെയോ മാത്രമല്ല ബാധിക്കുന്നത്; ബാങ്കിംഗ് മേഖലയും സാമ്പത്തിക ഇടപാടുകളും തകരാറിലാ കുന്നതോടെ ആഗോള വിപണി കൂപ്പുകു ത്തും. എടിഎമ്മുകൾ പ്രവർത്തിക്കാതാ വുകയും വിദേശ നാണയ വിനിമയം അസാധ്യമാവുകയും ചെയ്യും.ഈ തകർച്ച തൊഴിൽ മേഖലയിൽ ഉണ്ടാക്കുന്ന ആഘാതം സങ്കൽപ്പിക്കാവുന്നതിലും അപ്പുറമാണ്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് നിമിഷനേരം കൊണ്ട് തൊഴിൽ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. ഓൺലൈൻ സേവനങ്ങളെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ബാങ്കിംഗ്, ഇ-കൊമേഴ്‌സ് മേഖലകളിലെ ജീവനക്കാരുടെ ജോലിയെയും ഇത് നേരിട്ട് ബാധിക്കും. വീട്ടിലിരുന്ന് ജോലി ചെയ്യുന്നവ ർക്കും വിദേശ കമ്പനികളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും ആശയവിനിമയം അസാധ്യമാകുന്നതോടെ വരുമാന മാർഗ്ഗങ്ങൾ പൂർണ്ണമായും അടയും. വ്യോമ ഗതാഗതവും ചരക്കു നീക്കവും പൂർണ്ണമായും താറുമാറാകും. വിമാനങ്ങളുടെ ഗതിനിർണ്ണ യവും ടിക്കറ്റ് ബുക്കിംഗും ഇന്റർനെറ്റിനെ ആശ്രയിച്ചായതിനാൽ ഗതാഗത മേഖല സ്തംഭിക്കും. ലോകത്തിന്റെ ഒരു കോണിൽ നിന്നും മറ്റൊരു കോണിലേക്ക് സന്ദേശങ്ങൾ അയക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ടി വന്നിരുന്ന പഴയ കാലത്തിലേക്ക് നാം തിരിച്ചുപോയേക്കാം.
(3)വൈദ്യുതി വിതരണ ശൃംഖലകളും ആശുപത്രി സേവനങ്ങളും ഡിജിറ്റൽ സംവിധാനങ്ങളെ അടിസ്ഥാനമാ ക്കിയുള്ളതിനാൽ വലിയൊരു മാനുഷിക ദുരന്തത്തിനും ഇത് വഴിതെളിക്കും. ശാസ്ത്രം പടുത്തുയർത്തിയ ഈ നൂറ്റാണ്ടിലെ സകല നേട്ടങ്ങളും ഇല്ലാതാവുകയും ലോകം ഇരുളട ഞ്ഞ ഒരു പഴയ ശിലായുഗത്തിലേക്ക് പിൻ വാങ്ങുകയും ചെയ്യും. സാങ്കേതികമായി നമ്മൾ എത്രത്തോളം മുന്നിലാണെങ്കിലും അവ നിലനിൽക്കുന്നത് ഈ മെലിഞ്ഞ കേബിളുകളിലൂടെയാണെന്ന യാഥാർത്ഥ്യം ഏറെ ഭീതിജനകമാണ്. സർവ്വശക്തൻ മനുഷ്യർക്ക് നല്ല മനസ്സും നല്ല ചിന്തകളും മാത്രം നൽകട്ടെ എന്നു പ്രാർത്ഥനപാളയം നിസാർ അഹമ്മദ്, Copyright© allrights reservedAuthor:Palayam Nizar Ahamed (M.Nizar Ahamed) Writer| Journalist |Blogger| Poet| Editor-in-Chief | Flash News-Breaking News Bulletindaily | for investigative reports&editorial writings. 


~2.jpg)
No comments:
Post a Comment