രാവിലെ ഏഴുമണിക്ക് വോട്ട് ചെയ്യാനായി എല്ലാവരും ഒന്നിച്ചിറങ്ങി. തെറ്റില്ലാത്ത തിരക്കുണ്ട്. മുമ്പൊന്നും ഇതു പതിവല്ല. വേട്ടു ചെയ്യാൻ ഇറങ്ങുക ഉച്ചകഴിഞ്ഞാണു. അപ്പോ നന്നേ തിരക്കൊഴിഞ്ഞിരിക്കും. ഉദ്യോഗസ്ഥർ ഈച്ചയാട്ടി ഇരിക്കയാവും എന്നാ അതിനെ സാധാരണ എല്ലാവരും പറയുക. ബൂത്തിലെത്തി കാത്തു നിന്നു. മുഖപരിചയമുള്ള പലരും വന്നു വോട്ട് ചെയ്തു പോകുന്നുണ്ട്. ഞാൻ സാധാരണ യായി വഴിയിൽ വച്ചു കാണുമ്പോഴൊക്കെ ചാടിത്തുള്ളി നടന്നു പോയിരുന്നവരൊക്ക സ്കൂൾ ഗേറ്റ് കടന്നു ഉള്ളിലേക്ക് കടക്കുമ്പോ ഴേക്കും ഭാര്യയുടെ കൈയ്യും പിടിച്ച് ഏന്തിയും, മുടന്തിയും, അവശത അഭിനയിച്ചും എൻ്റെ വരിയുടെ മുന്നിലൂടെ കടന്നു, വോട്ട് ചെയ്തു പോകുന്നതാണു.
2️⃣എനിക്കും മുന്നിൽ നിൽക്കു ന്നവർ ഒരു 10 പേർവരും. എൻ്റെ പിന്നിൽ ഒരാളും കഴിഞ്ഞാണു മകൻ നിൽക്കുന്നത്... ഈ അവസ്ഥ തന്നെയാണു ഭാര്യ നിൽക്കുന്ന വരിയിലും. ഇവന്മാരോടൊപ്പം വന്ന പൊണ്ടാട്ടി മാരല്ലേ വീട്ടിൽ നിന്നേ അഭിപ്രായം പറഞ്ഞുറ പ്പിച്ചു വന്നാൽ മറ്റൊന്നും ഉണ്ടാകില്ല. ഇണകളായ് ഒന്നിച്ചു വരുന്നു വോട്ട് ചെയ്തു മടങ്ങുന്നു.ഈ ഐക്യത വീട്ടിൽ കാണാനിടയി ല്ലെന്നു ഭാര്യ മാരുടെ മോന്തായം കണ്ടാൽ ത്തന്നെ ഊഹി ക്കാൻ പറ്റും. എങ്കിലും ഒന്നും മിണ്ടാതെ ഞങ്ങൾ കാത്തു നിന്നതു ഒന്നര മണിക്കൂർ ആണു. വേണമെങ്കിൽ ക്യൂവിൽ നിന്നു മാറി ഭാര്യയേയും വനിതാ ക്യൂവിൽ നിന്നും വിളിച്ചിറക്കി രണ്ടാൾ ക്കും ഒന്നിച്ചു വോട്ടിട്ടു മടങ്ങാം. പക്ഷേ പിന്നേം മകൻ ക്യൂവിൽ ബാക്കിയാവും. അതോർത്ത് ഞാനാശ്രമം ഉപേക്ഷിച്ച് ക്യൂവിൽ തുടർന്നു. ഒന്നര മണിക്കൂർ നിന്നപ്പോൾ ഹാളിലേക്ക് പ്രവേശി ക്കേണ്ട അടുത്തയാൾ ഞാനായി. അപ്പോഴേക്കും അതാണ്ടേ, ഒരു പരിചയ സ്ത്രീ മുഖം, ഓട്ടോയിൽ വന്നിറങ്ങി ഞൊണ്ടി, ഞൊണ്ടി ഓടി വരുന്നു.ഒരു പാർട്ടിക്കാരൻ ഓട്ടോ ഡ്രൈവർ വോട്ടർമാരെ പൊക്കി കൊണ്ടു വരികയാണു. ഈ സ്ത്രീയെ പറഞ്ഞു പഠിപ്പിച്ചു കൊണ്ടിറക്കി വിട്ടതാണു. തീരെ എണീക്കാൻ വയ്യാത്ത അവശത അവർ അഭിനയിച്ചു തള്ളുകയാണു. എന്നേയും, ഭാര്യ യേയും മകനേയുമൊക്കെ കണ്ട് വിശാലമായി ചിരിച്ചു കൊണ്ട് അവർ വോട്ടു ഹാളിലേക്ക് കടന്നു. രാവിലെ ഇവരെ വീട്ടിനു സമീപം വച്ച്, ഞാൻ കണ്ടപ്പോൾ അവരുടെ നടത്തത്തിനും, അവശതക്കും യാതൊരു പ്രശ്നവുമില്ലായിരു ന്നല്ലോ എന്ന് ഞാനോർത്തു. ഞാൻ മകൻ്റെ മുഖത്തേക്ക് നോക്കി. അവനു കാര്യം മനസ്സി ലായി. അവൻ ചിരിച്ചു. പിന്നെ വനിതാ ക്യൂവിൽ നിൽക്കുന്ന ഭാര്യയുടെ മുഖത്തേക്ക് ഞാൻ നോക്കി. അവളും ചിരിച്ചു... ഞാൻ ചിന്തിക്കുന്നത് എന്താണെന്നു അവർ രണ്ടു പേർക്കും ഒരു പോലെ മനസ്സിലായിരിക്കണൂ.
3️⃣ഇതാണു നമ്മുടെ നാട്ടിലെ റൂറൽ ഏരിയായിലെ യഥാർത്ഥ ചിത്രം.അഭിനയിച്ചു തള്ളാൻ ഏതറ്റവും പോകും പോത്തിൻ്റെ തൊലിക്കട്ടിയുള്ളവർ. സിറ്റി ക്കുള്ളിൽ ഇത്തരം അഭ്യാസങ്ങൾ ഇതുവരെ ഞാൻ കണ്ടിട്ടില്ല. ചീഫ് സെക്രട്ടറിയായാലും, മന്ത്രി യായാലും, പ്യുണോ, അറ്റൻഡറോ ആയാലും , സിനിമാസ്ററാർ ആയാലും ക്യൂവിൽ ഒന്നു പോലെ തന്നെ-അതു ഇലക്ഷൻ ക്യൂവിലായാലും അതെ. പരിഗണനയൊന്നും കിട്ടില്ല. ഒച്ചയിടാനും , എതിർപ്പ്പ്രകടിപ്പിക്കാനും ധാരാളം ആളുകൾ ഉണ്ടവും. അല്ലെങ്കിൽ കസേരയിൽ ഇരുത്തിയോ, കൈകളിൽ ചുമന്നോ കൊണ്ടു വരുന്നവരെ സ്വയമനസ്സാലെ തന്നെ എല്ലാവരും മാറിനിന്നു കൊടുക്കും. അതാണു വ്യത്യാസം.ഇത്തരം നാട്യങ്ങളുമായി തിരുവനന്തപുരം ജനറൽ ആശുപത്രിയിലോ, മെഡിക്കൽ കോളേജിലോ, പുത്തൻതോപ്പിലും, വണ്ടൂർകോണത്തെ കമ്മ്യൂണിറ്റി ആശുപത്രികളിലും പോയാൽ വയസ്സിനോ, വയ്യായികക്കോ, പ്രായാധിക്യത്തി നോ എന്തേലും പരിഗണന കിട്ടുമോ? ഇല്ല. ഒരിക്കലും കിട്ടില്ല... നിലവിളിച്ചു, ഒപ്പാരിയിട്ടു ഞൊണ്ടി, ഞൊണ്ടി ഓടിപ്പോയാൽക്കൂടി ഒരു പരിഗണനയും കിട്ടില്ല. ക്യൂനിന്നേ പറ്റൂ. ഇല്ലെങ്കിൽ ശുപാർശ്ശക്കായി ഹെൽത്ത് സർവീസസിൽ നമുക്കു ആരെങ്കിലും ഒക്കെ വേണം. അപ്പോഴും ക്യൂവിൽ നിൽക്കുന്ന മറ്റുള്ളവരുടെ മോന്തായവും, മുറുമുറുപ്പും, പ്രാക്കും, ചീത്തവിളിയും പതുക്കെയെങ്കിലും നാം കേൾക്കേണ്ടിവരും."ഞാൻ ശരീരമോ, മനസ്സോ മാത്രമല്ല, മറിച്ച് എൻ്റെ ഉള്ളിൽ തന്നെയാണു ഈശ്വരൻ കുടി കൊള്ളുന്നതു എന്ന ചിന്തയുള്ളവർ ഒരിക്കലും കപടത നടിക്കുകയില്ല." അതായതു "അഹം ബ്രഹ്മാസ്മി' യെന്നു🙏
പാളയം നിസാർ അഹമ്മദ്
Copyright©allrights reserved
Author:
Palayam Nizar Ahamed (M.Nizar Ahamed) Writer| Journalist |Blogger| Poet| Editor-in-Chief | Flash News-Breaking News Bulletindaily |for investigative reports & editorial writings.


~2.jpg)

No comments:
Post a Comment