2️⃣ഈശ്വരൻ വിളങ്ങുന്നിടമാണു നല്ല അമ്മമാരു ള്ള ഭവനം. ഭവനത്തിലെ ഐശ്വര്യ ദേവതയാ കുന്നു അമ്മയെന്നറിയുക. പിതാവ് ഏറ്റവും വലിയ ഗുരു ആകുന്നു. പിതാവായ ഗുരു ഭവന ദേവാലയത്തിലെ പരമശിവനാകുന്നു. പിതൃപാദ ങ്ങളിൽ രണ്ടോ മൂന്നോ കൂവളദളം അർപ്പിച്ച് "നമഃശിവായ" മന്ത്രം ചൊല്ലി അവിടെ നമസ്ക്ക രിച്ചാൽ പിന്നെ ദേവാലയത്തിൽ പോകേണ്ട തില്ല. അതുകൊണ്ടാണ് ഭവനത്തെ ദേവാല യമായി കാണുന്നത്. കാലം തെറ്റി സംഭവിക്കു ന്നതിനെ നാം"അകാലത്തിൽ" എന്ന് പറയും.. ഓരോന്നിനും ഓരോ സമയം നിശ്ചയിച്ചിട്ടുണ്ട്. ആ സമയം തെറ്റിച്ചാൽ ഫലം വിപരീത മായിരി ക്കും. മരണത്തിനുപോലും ഒരു സമയ മുണ്ട്. അല്ല അത് മറിച്ചാണ് സംഭവിക്കുന്നതെ ങ്കിൽ അതിന് അകാലമരണമെന്ന് പറയും. നല്ല സമയ ത്താണ് ആരംഭിയ്ക്കുന്നതെങ്കിൽ ഒരു കാര്യം ഭംഗിയായും മറിച്ചായാൽ,വിപരീത ഗുണമായും ഭവിക്കും. കാലം തെറ്റി സംഭവിയ്ക്കുന്ന എന്തി നെയും മോശ സമയം എന്നേ പറയാനാകൂ🌻 അകാലത്തിൽ അപമൃത്യു സംഭവിച്ച ബ്രാഹ്മണ ന്റെ ആത്മാവിനെയാണ് ബ്രഹ്മരക്ഷസ്സ് എന്ന് പറയു ന്നത്. ഇത് കറുത്ത പക്ഷത്തിലെ അഷ്ടമി, പഞ്ചമി എന്നീ നാളുകളിൽ മറ്റുള്ള വരെ ബാധിക്കുമെന്നു വിശ്വാസം. ബ്രഹ്മരക്ഷ സ്സുകളെ പ്രതിഷ്ഠിക്കാതിരുന്നാൽ അത് മറ്റുള്ളവർക്ക് ഉപദ്രവം ഉണ്ടാക്കുമെന്ന് കരുതു ന്നതിനാൽ മന്ത്രവാദികളെ കൊണ്ടുവന്ന് എവിടെയങ്കിലും പ്രതിഷ്‌ഠിക്കുകയാണ് പതിവ്. വെളുത്തവാവ് ദിവസമാണ് ബ്രഹ്മരക്ഷസ്സിനായി പൂജയും നിവേദ്യവുമൊക്കെ നടക്കുക🌻
3️⃣അതുപോലെ ഭിക്ഷാടനത്തിലൂടെ ഉപജീവനം നടത്തുന്നയാളാണ് ഭിക്ഷു. ദാരിദ്രം മൂലമോ മറ്റോ മറ്റുള്ള വരിൽ നിന്നും സ്ഥിരമായി യാചിച്ചു വിശപ്പടക്കുന്നവൻ യഥാർത്ഥ ഭിക്ഷുവല്ല. എന്തെന്നാൽ ലൗകികജീവിതത്തോട് പരമാത്മാവിൽ യഥാർത്ഥ ഭിക്ഷു വിരക്തനായവനും,അയ്യാൾ ഈശ്വരനിൽ ലയിക്കാൻ വേണ്ടി ആഗ്രഹിക്കുന്ന വനുമായിരിക്കും. സ്വന്തം ശരീരം നിലനിർത്താൻ മാത്രമാണ് അയ്യാൾ ഭിക്ഷാടനം നടത്തുന്നത്🌻നവഗ്രഹങ്ങളിൽ ഭൂമിയുടെ ഗർഭത്തിൽ ജനിച്ചവനും മിന്നൽക്കൊടിയുടെ ശോഭ വിതറുന്നവനും ശക്തി ആയുധമായി ധരിച്ചിരുന്നവനുമായ ചൊവ്വയെ പ്രീതിപ്പെടുത്തുവാനാണ് ചൊവ്വാഴ്ച വ്രതം ആചരിക്കുന്നത്. ആഴ്ചകളിലായി ഇരുപ ത്തിയൊന്ന് വ്രതം തുടർച്ചയായി അനുഷ്ടി ച്ചാൽ ഗുണകരമത്രേ. ദിവസങ്ങളിൽ ഭൂമി കുഴി ക്കരുതെന്ന് പഴമക്കാർ പറയുന്നു. ഭൂമീപുത്ര നായ ചൊവ്വയ്ക്ക് അത് അനിഷ്ടമാകുമെന്നാ ണ് കരുതി വരുന്നത്.ദേവീപൂജയ്ക്കും ഹനുമാ ൻ ആരാധനയ്ക്കുമാണ് ചൊവ്വാഴ്ച്ചവ്രതം ആച രിക്കുന്നത്. ഈ ദിവസം സിന്ദൂരം ചാർത്തി ഭക്തർ ഹനുമാൻ ചാലീസ് സ്തോത്രം ചൊല്ലാറു ണ്ട്. ഈ വ്രതദിവസത്തെ മംഗലവാരവ്രത മെന്നു അറിയപ്പെടുന്നു.മലർഹോമം വിവാഹ ചടങ്ങുകളിലെ ഒരു പ്രധാന ഇനമാണ്. മലർ വധുവിന്റെ കൈയ്യിൽ വാരി കൊടുക്കാനു ള്ള അവകാശി സഹോദരനാണ്. വധുവിന്റെ നീട്ടി പ്പിടിച്ച കൈയ്യുടെ കൈവയ്ക്കേണ്ടത്. ചുവട്ടിലാ ണ് വരൻ ആചാര്യന്റെ നിർദ്ദേശമനു സരിച്ച് മന്ത്രം ചൊല്ലി രണ്ടുപേരും എഴുന്നേറ്റു നിന്ന് അഗ്നിയിൽ ഹോമിക്കണം🌻
4️⃣പിതൃഗൃഹ ത്തിൽ നിന്നും ഭർതൃഗൃഹത്തി ലേയ്ക്കുള്ള മാറ്റം ദേവന്മാർ അനുവദിക്കട്ടെ യെന്നും യാതൊരു അപായവും വരാതിരിക്കാൻ അനുഗ്രഹിക്കട്ടെയെന്നും പ്രാർഥിക്കുന്നുവെന്നാണു മന്ത്രസാരം. ഹോമത്തിനുള്ള മലർ വറുക്കു ന്നതിനും ചടങ്ങുകളുണ്ട്. പുതിയ കലത്തി ലായിരിക്കണം. മുമ്പിൽ നെയ്‌വിളക്ക് കത്തി ച്ചുവയ്ക്കണം. കലത്തിന് മുകളിൽ കുടന്ന യായി പിടിച്ച വധുവിൻ്റെ കൈയിൽ എല്ലാ മംഗല്യ സ്ത്രീകൾക്കും മലർ വാരിയിടാം. ആ മലർ കലത്തിലിട്ട് വധു വാൽകണ്ണാടി കൊണ്ട് ഇളക്കിപൊരിച്ചെടുക്കണം. മലർഹോമത്തിന് "ലാജഹോമം" എന്നു പറയും. പ്രധാന ചടങ്ങു കൾ നടക്കുമ്പോഴും ആർപ്പുവിളികളും വായ്ക്കു രവയുമുണ്ടാകും. പണ്ടു കേരളത്തിൽ നില വിലിരുന്ന ഒരാചാരം. ഋതുമതിയാ കാത്ത പെൺ കുട്ടികൾക്ക് നടത്തുന്ന ആഘോഷ മാണു കെട്ടുകല്യാണം. വിവാഹവും കെട്ടുകല്യാ ണവും, രണ്ടും രണ്ടു ചടങ്ങുകളാണ്. കെട്ടു കല്യാണം വളരെ ആർഭാടമായി നടത്തുമ്പോൾ, പുടമുറിക്കല്യാണം അനാർഭാടമായാണ് നടത്താറുള്ളത്. വരൻ വധുവിന് നാലാൾ കാൺകെ പുടവ കൊടുത്താൽ വിവാഹ മായി.വിവാഹദിവസം നീണ്ടുനിൽക്കു ന്ന ആഘോഷമാണ് കെട്ടുകല്യാണം. നാലു ദിവസം ആഘോഷം പരമകാഷ്ടയിലെത്തും. മരുമക്ക ത്തായം നിലനിന്ന ജാതികളിലാണ് ഈ ചടങ്ങു കൾ നടത്തിയിരുന്നത്. പെൺകുട്ടികൾ ഋതുമതിയാകുന്നതിനു മുമ്പേ ഇതു നടത്തി യിരിക്കണമെന്നാണ് നിയമം. ഇല്ലെങ്കിൽ കുടുംബത്തിന് ഭ്രഷ്ട് കൽപിക്കും🌻
മൂർഖനും അണലിയും ഒക്കെ റോഡിൽ പാർക്കു ചെയ്യുന്ന കാറിൽ കയറിയതായി വാർത്തകൾ വരാറുണ്ട്. ഇതാരാ ആളു കയറുന്നതെന്നു നോക്കൂ. ആളെകണ്ടാൽ ഉയിരുതന്നെ പോകും






























