theflashnews.blogspot.com

Tuesday, 12 May 2026

'പുത്തൻചന്തയിലെ ഹജൂർ കച്ചേരി'

ഹജൂർകച്ചേരി എന്നതു ഇന്നത്തെ ഗവണ്മെൻ്റ് സെക്രട്ടറിയേറ്റാണു. കേരളത്തിൻ്റെ ഭരണസിരാ കേന്ദ്രം.  ഞങ്ങളുടെ തറവാട്ടിൽ നിന്നും ഏതാനും വിളിപ്പാടകലെയാണതു. സെക്രട്ട റിയേറ്റിനെ മെയിൻറോഡിൽ നിന്നും വേർതിരി ക്കാനായി പച്ച പെയിൻ്റ് ചെയ്ത കട്ടി കമ്പിവേ ലികൾ ഉണ്ട്. അതിനുംമുമ്പിലായ് ചുറ്റും ആളുക ൾക്ക് വിശ്രമി ക്കാനായി ഒരു പടവുണ്ടു. വൈകു ന്നേരങ്ങളിൽ സുഹൃത്തുക്കളോടൊപ്പം സായാ ഹ്നങ്ങൾ ഞാനവിടെ ചിലവഴിക്കാറുണ്ടു. അവി ടെയല്ലെങ്കിൽ ചന്ദ്രശേഖരൻ നായർ പൊലീസ് സ്റ്റഡിയത്തിനു ചുറ്റുമുള്ള റെയിലിംഗ്സിലാവും, ഞാനും സുഹൃത്തുക്കളും ഉണ്ടാവുക. 

     2️⃣ പാളയം ജുമാമസ്ജിദിൽ നിന്നും ബാങ്ക് കേട്ടാൽ  നിസ്കരിച്ചുവന്നു  വീണ്ടും അവിടെ തുടരും.  ശരീരശുദ്ധി വരുത്തി കൂടെ വന്നു നമസ്കാരിക്കുന്നവരും, നമസ്കാരം കൗതുക ത്തോടെ കണ്ടു നിൽക്കുന്നവരുമായ  മറ്റു മതസ്ഥരായ ധാരാളം സുഹൃത്തുക്കൾ അന്നെനിക്കുണ്ടായിരുന്നു. നിസാർ അഹമ്മ ദിനെ  വീട്ടിൽ തിരക്കി വരുന്നവർക്കു  'ഇന്ന സ്ഥലത്ത്' അവൻ കാണും എന്ന് മാതാപിതാക്ക ൾക്കു കൃത്യമായി പറഞ്ഞു  വിടാനും കഴിയുമാ യിരുന്നു. ഐജി ചന്ദ്രശേഖരൻനായർ  പൊലീസ്സ്  സ്റ്റേഡിയത്തിൻ്റെ  അന്നത്തെ റെയിലിംഗ്സ്  ഇരിക്കാനായി തിരഞ്ഞെടുക്കു ന്നതിനു പ്രധാന കാരണം എൻ്റെ മാതാവിൻ്റെ  പിതാവായ അസ്സനാരുപിള്ള പീർ മുഹമ്മദ് ഗസ്സാലിയുടെ ഹോട്ടലായ പ്രസിദ്ധമായ താജ് ഹോട്ടൽ(Taj Hotel)  സ്ഥിതി  ചെയ്യുന്നതു പാളയത്തെ ഈ ജംഗ്ഷനിലാണു.  ഭരണസിരാ കേന്ദ്രത്തിലേയും, ക്രമസമാധാന പാലനത്തി ലേയും ഉന്നതർ, വിശ്രമത്തിനും, വിനോദത്തി നുമായി വൈകുന്നേരങ്ങളിൽ, അന്നൊക്കെ  ഒത്തു കൂടുന്നതു  താജ്ഹോട്ടലിൻ്റെ  മുകൾ നിലയിൽ ആയിരുന്നു.  തലസ്ഥാനത്തെ പല  കേസ്സ്കെട്ട്കൾക്കും, തീരുമാനം ഉണ്ടാകുന്നതും താജ് ഹോട്ടലിൻ്റെ മുകൾ നിലയിൽ തന്നെ.    സെക്രട്ടറിയേറ്റ് പരിസരം മറ്റൊരു രീതിയാണു. സ്റ്റാച്ചൂ കടന്നു പോകുന്ന ബസ്സുകളൊക്കെ നിൽക്കുന്നതു ദിവാൻ സർ മാധവറാവു പ്രതിമക്കു മുന്നിലും, അതിനു നേരെ എതിരെയുമാണു. പരിചയക്കാർ ധാരാളമുണ്ടവിടെ. നടന്നു പോകുന്നവരും, ബസ്സിറങ്ങുന്നവരുമായ പരിചയക്കാർ ഏറേ നേരം  വന്നു നിന്നു സംസാരിച്ചു പോകും.

    3️⃣ സെക്രട്ടറിയേറ്റിനകത്തിരുന്നു സംസാരി ച്ചിട്ടും അവസാനിക്കാത്ത ഉദ്യോഗസ്ഥരുടെ വിവിധ തരം ചർച്ചകൾ തുടരുന്നതും, വേലിക്കെ ട്ടിലെ ഈ പടവുകളിലായിരുന്നു................എൻ്റെ പിതാവിൻ്റെ മാമിയുടെ മകനായിരുന്നു P A മുഹമ്മദ് കണ്ണു MLA. (തേങ്ങാപ്പട്ടണം) തിരുവനന്തപുരം വെസ്റ്റ് നിയോജക മണ്ഡല ത്തിൽ നിന്നും രണ്ടു വട്ടം മുസ്ലിം ലീഗിൻ്റെ നിയമസഭാ സാമാജികനായിരുന്നു അദ്ദേഹം. വീട്ടിൽ മിക്കപ്പോഴും വരും. പെരിങ്ങമ്മല ഇക്ബാൽ കോളേജിൻ്റെ ചെയർമാൻ  ആയിരുന്നു. എൻ്റെ കുടുംബാംഗങ്ങൾ  എല്ലാവരും  ഇലക്ഷൻ തുണ്ട് എഴുതാനും, വിതര ണം ചെയ്യാനും, ആളുകളെ കണ്ടു ക്യാൻവാസ്  ചെയ്യാനും അഹോരാത്രം പ്രവർത്തിച്ചിരുന്നു. രാഷ്ട്രീയമായല്ല. ബന്ധുത്വം കൊണ്ടായിരുന്നു അതൊക്കെ. 1990കൾ മുതൽ തദ്ദേശ സ്വയം ഭരണം, (കോർപ്പറേഷൻ) വിദ്യാഭ്യാസം, പൊതുമ രാമത്ത് , വ്യവസായം അങ്ങനെ പല തസ്തിക യിലും, ഗവണ്മെൻ്റ് സെക്രട്ടറിയേറ്റിൽ  ഉന്നത പദവിയിൽ ഉണ്ടായിരുന്ന ബന്ധുകളും, സുഹൃ ത്തുക്കളും ആയവർ മുസ്ലിം മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായും, പേഴ്സണൽ സ്റ്റാഫായും പ്രവർത്തിച്ചിരുന്നു. അങ്ങനെ  വിവിധ ആവശ്യങ്ങൾക്കായി പലരും എന്നെ  അന്വേഷിച്ച് വരാറുണ്ട്. ചിലതൊക്കെ നടക്കും. ചിലത് മന്ത്രി എന്നല്ല, ദൈവം വിചാരിച്ചാലും നടക്കുകയില്ല എന്നതു അനുഭവത്തിൽ നിന്നും വ്യക്തമായി  അറിയാം. അതിനു വേറെ വഴിയു ണ്ട്.  എല്ലാവരും അറിഞ്ഞു പബ്ലിക് ആയ കാര്യമാണെങ്കിൽ  നടക്കുകയേയില്ല. വ്യക്തി ബന്ധങ്ങളും, മിടുക്കും ഇതിനെക്കാളൊക്കെ പ്രാധാന്യം ഉള്ളതാണു.

      4️⃣തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ഇ.പി. ഈപ്പൻ മുതൽ,മേയർ ജയൻ ബാബു, മേയർ ചന്ദ്ര, മേയർപത്മനാഭൻ, മേയർ കൊസലരാമദാസ്, അടുത്ത ബന്ധുവായ മേയർ ബേക്കർ വരെയുള്ള  അടുത്തറിയുന്ന എത്രയോ മഹാരഥന്മാർ തിരുവനന്തപുരം കോർപ്പറേഷൻ ഭരിച്ചിരിക്കുന്നു. ഇതിനു പുറമേയാണു ഡെപ്യൂട്ടി മേയർമാർ, കൗൺസി ലർമാർ, അടുത്ത ബന്ധുവായ പാളയം കൗൺ സിലർ ആയിഷാ ബേക്കർ(മുൻ മേയർ പാളയം ബേക്കറിൻ്റെ ഭാര്യ) ഉൾപ്പെടെ ഉള്ളവർ കോർപ്പ റേഷൻ ഭരണത്തിൽ ഉണ്ടായി രുന്നു.  ഈ റോഡ് നാളെ ടാർ ചെയ്തിരിക്കണം എന്ന് പറഞ്ഞാൽ, ഇവിടെ വഴി വിളക്ക് നാളെ ഇടണം എന്ന് പറഞ്ഞാൽ, കാഴ്ച മറയ്ക്കുന്ന വൃക്ഷ ങ്ങൾ വെട്ടിമാറ്റണം എന്നു പറഞ്ഞാൽ അതു അതുപോലെ നടക്കും.  ഒരു മെമ്മോറാ ണ്ടവും തയ്യാറാക്കി, നിവേദനവും എഴുതി, ഇവിടുത്തു കാരല്ലാത്തവർക്കു വെറുതെ ആശയും നൽകി, കമ്മിറ്റി അംഗം എന്നു കൈ വീശി നടന്നു കാണി ച്ചാൽ കാത്തിരിപ്പ്  'ഫണ്ട്'  വരുന്ന കാല്പാന്ത കാലത്തോളം  നീളുകയേയു ള്ളൂ. എങ്ങനെയൊ ക്കെ തുള്ളിയാലും ഇതിനൊക്കെ അതിൻ്റേ തായ വഴികളുണ്ടു.  ഇതിനാണു കോർപ്പറേഷ നുകളെയും, പഞ്ചാത്തുകളേയും  ഭരിക്കുന്നതി നായി  തദ്ദേശസ്വയം ഭരണവകുപ്പ്  എന്നൊരു സാധനം കേരളത്തിൽ ഉള്ളതു.  ഒരിക്കൽ  അപരിചിതനായ ഒരു ചെറുപ്പക്കാരൻ, എന്നെ അറിയുന്ന ഒരു സുഹൃത്തിനേയും കൂട്ടി എൻ്റെ  അടുക്കൽ വന്നു . ആഗതൻ മെഡിക്കൽ  കോളേജിനു നേരേ മുന്നിൽ 18 വർഷമായി ഒരു ഹോട്ടൽ നടത്തുകയാണെന്നു സ്വയം പരിചയ പ്പെടുത്തി.

                5️⃣ അവിടെ അത്രയും സർജിക്കൽ എക്യുപ്മെൻ്റു വിൽക്കുന്ന കഴുത്തറുപ്പൻ മാരുടെ കടകളല്ലേള്ളൂവെന്നു ഞാൻ ചോദിച്ചു. അയ്യാൾ പറഞ്ഞു: 'അതെ' അതിനിടയിൽ  ആണത്രേ ഈയ്യാളുടെ ഹോട്ടൽ. ഹോട്ടലിനു പിന്നിലായാണു ഇവർ താമസിക്കന്നതെന്നും ആഗതൻ പറഞ്ഞു.  ഇപ്പോൾ എന്താണു   പ്രശ്നം എന്നായി ഞാൻ.  അഞ്ച് വർഷം മുമ്പ് ഹോട്ടലിന് മുകളിൽ വളരെ ചെറിയ ഒരു റൂം കെട്ടിയത്രേ. കോർപ്പറേഷനിലുള്ളവർ വന്നു അതു പൊളിച്ചു നീക്കാൻ നോട്ടീസ് നൽകി.  ഇയ്യാൾ കോടതിയിൽ പോയി സ്റ്റേ വാങ്ങി... 
കോർപ്പറേഷൻ സ്റ്റേ വെക്കേറ്റ് ചെയ്തു. ഏതു സമയവും പൊളിക്കാൻ  ആളുവരും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി. സ്റ്റേ വാങ്ങാൻ ഹിയറിങ്ങിനു കാത്തിരിക്കുക യാണു. ഈ ആഴ്ചയാണു മന്ത്രിയുടെ ഹിയറി ങ്ങ്. എന്തും ചെയ്യാം.  സാർ സഹായിക്കണം. ഇതാണു ആഗതൻ്റെ ആവശ്യം.  ഈ കേസ്സിലെ ഫയലിൽ എന്താണുള്ളതെന്നു ഞാൻ  തിരക്കി.   മെഡിക്കൽ കോളേജിനു മുന്നിലെ ഏറ്റവും തിരക്കേറിയ ഹോട്ടലാണിതു. സമ്പന്നത ഏറിയപ്പോൾ,  ഹോട്ടൽ വികസിപ്പിക്കാനായി ഒരു അനുവാദവും വാങ്ങാതെ മുകളിൽ ഒരു നിലകൂടി പണിതു. ചെറിയ റൂം അല്ല. സാമാന്യം വളരെ വലിയ മുറി തന്നെ. അടുത്ത കടക്കാർ ക്കു പാചക ചൂട് ഏൽക്കാൻ തുടങ്ങിയപ്പോൾ അവർ പരാതി എഴുതി നൽകി. അതാണീ ഹോട്ടലിലേക്കു കോർപ്പറേഷൻ്റെ ശ്രദ്ധ പതി ഞ്ഞതു. പണം കൊണ്ടൊന്നും ചില കാര്യങ്ങ ളിൽ ഒന്നും ചെയ്യാൻ ആവില്ല.  ഞാൻ ആഗത നോട് പറഞ്ഞു. എനിക്കിതിൽ ഒന്നും ചെയ്യാൻ ആവുകയില്ല. 

   6️⃣എന്തെന്നാൽ  സമീപത്തെ കടക്കാർ    ഹൈക്കോടതിയിൽ കേസ്സുമായി പോകാം. അപ്പോഴും താങ്കളുടെ ഹോട്ടലിലെ മുകൾ നില ഇടിച്ചു മാറ്റാത്തതിനു  ശിക്ഷ കിട്ടുമെന്ന് ഞാൻ പറഞ്ഞു.  എന്നാൽ അയ്യാൾ ഹിയറിംഗ് ദിവസം വൈകിട്ട്,  മന്ത്രി അനുവദിച്ച സമയം മന്ത്രിയെ കാണാൻ പോയി. ഹിയറിംങ് സമയമല്ലേ മന്ത്രി സകലതും ക്ഷമാ പൂർവ്വം കേട്ടിരുന്നു. എന്നിട്ട് അടുത്തിരുന്ന വകുപ്പ് തലവനോട് എന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്ന് മന്ത്രി ചോദിച്ചു.  വകുപ്പ് തലവൻ പരാതിക്കാരൻ കേൾക്കേ മന്ത്രിയോട് ഉറക്കെ പറഞ്ഞു. "സർ, ഇതു നിയമമാണു.  നമുക്കു ഇതിൽ ഒന്നും ചെയ്യാൻ കഴിയുകയില്ല.. ആ ബിൽഡിംഗ് എത്രയും വേഗം പൊളിച്ചു മാറ്റുക  തന്നെ വേണം."  ദു:ഖഭാര ത്തോടെ  ആ മുസ്ലിം മന്ത്രിക്കു നമസ്തേയും പറഞ്ഞു ആ ഹോട്ടൽ ഉടമ  ഇറങ്ങി നടന്നു. അഞ്ചുആറ് വർഷമായി അയ്യാൾ കൊണ്ടു നടന്ന ആ കേസ് കെട്ടു അവിടെ അവസാനിച്ചു. മെഡിക്കൽ  കോളേജ് എന്നത്   ഏതെങ്കിലും ഒക്കെ  ആവശ്യങ്ങൾക്കു എല്ലാവരും ചുറ്റി സഞ്ചരിക്കുന്ന പ്രമുഖ സ്ഥലമായതിനാൽ പ്രമുഖമായ ആ ഹോട്ടലിൻ്റെ പേരും, ആ ഉടമയുടെ  പേരും ഞാൻ ഇവിടെ ഒഴിവാക്കുന്നു.
പാളയം നിസാർ അഹമ്മദ് 
Copyright© all rights reserved
                                  Author 
Palayam Nizar Ahamed (M.Nizar Ahamed) Writer| Journalist |Blogger| Poet| Editor-in-Chief | Flash News-Breaking News Bulletindaily |for investigative reports & editorial writings. 

TIPS ARE HIGHLY APPRECIATED                  Pyatm +9194476 88232      



ചീഫ് മിനിസ്റ്റർ കരയരുത്.... സുലേഖ.( G. കാർത്തികേ യൻ്റെ ഭാര്യ)15-5-26 വെള്ളി


No comments:

Post a Comment