theflashnews.blogspot.com

Tuesday, 4 March 2025

മറ്റുള്ളവർ മന:പ്പൂർവ്വം പറയുന്ന കാര്യങ്ങളിൽ നല്ലവർ കെട്ടവരായി മാറും

   കഴിഞ്ഞ ദിവസം ഗവൺമെന്റു സെക്രട്ടറി യേറ്റിലും എൻ്റെ ഓഫീസ് പ്രവർത്തിച്ചിരുന്ന കോംപ്ലക്സിലും, ടെലഗ്രാഫ് ഓഫീസിലും, ട്രഷറിബാങ്കിലുമൊക്കെ ചില ആവശ്യങ്ങ ൾ ഉണ്ടായിരുന്നു🏌️ സെൻട്രൽ ടെലഗ്രാഫ് ഓഫീസിൽ നിന്നും  സബ്സ്ക്രൈബർ ഐഡന്റിറ്റി മോഡ്യൂളും (SIM) വാങ്ങണ മായിരുന്നു🧑‍🦼 അവിടെ നിന്നു വാങ്ങുമ്പോ ൾ അപ്പോൾ തന്നെ സിം പ്രവർത്തനക്ഷമ മാക്കിത്തരും🧑‍🦼അതിനുള്ള അധികാര കേന്ദ്രമാണിതു🏌️കണിയാപുരം, കഴക്കൂട്ടം പോത്തൻകോട് BSNL സിം വിതരണ സ്ഥലങ്ങളിൽ പോയിട്ടുണ്ടു ഞാൻ 🏋️25 വർഷത്തോളം പഴക്കമുള്ള സിം നമ്പർ ഇന്നും ഞാൻ ഉപയോഗിക്കുന്നു💃

2️⃣ സബ്സെന്ററുകളിൽ ഒരു പിണ്ണാക്കും അറിഞ്ഞൂടാത്ത സ്ററാഫുകളുണ്ടു. രണ്ട് ദിവസം കഴിഞ്ഞാലും  വാങ്ങിയ സിം പ്രവർത്തനക്ഷമമാകില്ല. എഴുത്തു കുത്തുകൾ കഴിഞ്ഞു സിം കൈയ്യിൽ തരണമെങ്കിലും കൗണ്ടറിൽ രണ്ട് മണിക്കൂർ കാക്കണം. സറ്റാ ഫുകളുടെ സൊറ പറച്ചിലും, സൊള്ളലും നടപടി ക്രമങ്ങളെക്കുറിച്ചുള്ള അവരുടെ അജ്ഞത യും കാണുമ്പോൾ ചൊറിഞ്ഞു വരും. ചില സർക്കാർ ഒഫീസുകളിൽ അതിരൂക്ഷമായി ഞാൻ പ്രതികരിച്ചിട്ടുണ്ട് . അതുകാരണം പത്രപ്രവർത്തക പെൻഷൻ പോലും എനിക്കു വലിച്ചെറിയേണ്ടി വന്നു. അന്നത്തെ കേരള യൂണിവേഴ്സിറ്റി  വൈസ് ചാൻസലറും പിതാവിൻ്റെ  ഏറ്റവും അടുത്ത സുഹൃത്തും, കുടുംബ സുഹൃത്തു മായ ബാലമോഹൻ തമ്പി ഇടപെടലുകൾ നടത്തിയിട്ടും വാശിക്ക് വാശിക്ക് നീ പോടാ..പുല്ലേ..നിൻ്റെ  'മൈത്താണ്ടി' സംഘടനാ ഉടായിപ്പും കൊണ്ടെന്നു സെക്രട്ടറിയേറ്റിനു പിന്നിലെ പ്രസ് ക്ലബ്ബിൽ വച്ച് ഉറക്കെ  സംസാരിക്കേണ്ടി വന്നിട്ടുണ്ടു. നിസാർ അഹമ്മദ് ഇങ്ങനെയൊക്കെയാണ് പ്രോട്ടോക്കോൾ  പ്രകാരം വൈസ്ചാൻ സലർ എന്നതു മന്ത്രിക്കു തുല്യമായ  പദവിയാണു. കർക്കശക്കാരനായ വൈസ്ചാൻസലർ ശ്രീ. ബാലമോഹൻ തമ്പി ആർക്കു വേണ്ടിയും, ഇടപെടൽ നടത്തുന്ന ആളല്ല എന്നതു ഓർക്കണം. സറ്റാച്ചുവിലെ ഓഫീസിൽ സിം അഡ്രസ്സ് വെരിഫിക്കേഷനു എടുത്തതു അഞ്ച് മിനിറ്റിനു താഴെ.   മര്യാദയോടെയുള്ള പെരു മാറ്റമാണു. എനിക്കേറെ അടുപ്പമുള്ള സുഹൃത്തിൻ്റെ മരുമകൾ BSNL ൻ്റെ പ്രധാന officeൽ സൂപ്രണ്ടായി ജോലി ചെയ്യുകയാ ണു. അവരുടെ സഹായം പോലും എനിക്കു തേടേണ്ടി വന്നില്ല.  കമ്പിത്തപാൽ ഓഫീസി ന്റെ മുന്നിലായി ബസ്സിനു ഞാൻ കാത്തു നിന്നു.

                       3️⃣സിറ്റി ലോഫ്ലോർ ബസ്സിലെ നീളമുള്ള ലാസ്റ്റ് സീറ്റാണു എനിക്കു ലഭിച്ചതു. അതിൽ ഇനിയും സീറ്റുകൾ ഒഴി വുണ്ട് .എൻ്റെ വീടിന് സമീപത്തിറങ്ങാവുന്ന ബസ്സാണു. അവിടെയിറങ്ങി 750 മീറ്റർ ഒരു ഇടവഴിയിലൂടെ കഠിന വെയിലത്തു വിയർത്തൊലിച്ചു ഞാൻ വീണ്ടും നടക്കണം.  വീടിനുള്ള വസ്തു നോക്കി നടന്നതിൽ ഇതൊരു മഹാ തോൽവിയാ യാണു എനിക്കിപ്പോൾ അനുഭവപ്പെ ടുന്നതു. അങ്ങനെ ആലോചിച്ചിരിക്കു മ്പോൾ എൻ്റെ സീറ്റിനരികിലെ സീറ്റിൽ ഒരു സ്ത്രീ ഓടി വന്നിരുന്നു. ബസ്സ് നീങ്ങി ബാലൻസ് തെറ്റാതിരിക്കാൻ അവരോടി വന്നിരുന്നതാണു. അവരുടെ ഓടിയുള്ള ആ വരത്തു കണ്ടാൽ എൻ്റെ മടിയിലേക്കാ ണോ അവർ മറിഞ്ഞു വീഴുക എന്നേ ആ കാഴ്ച ആരു കണ്ടാലും ശങ്കിക്കൂ.  എൻ്റെ ഭാഗ്യമോ, ദൗർഭാഗ്യമോ യാതൊന്നും  സംഭവിച്ചില്ല അത്രേന്നെ.  കണ്ടക്ടറും ഭിക്ഷാടകനെപ്പോലെ ടിക്കറ്റിനായി കൈ നീട്ടി അവരുടെ പിന്നാലെ ഉടൻ എത്തി.  'കഴക്കൂട്ടം ടിക്കറ്റ് ഒരാൾക്ക്' എന്നുറക്കെ പറഞ്ഞു കൊണ്ടു 100രൂപ നോട്ടെടുത്തു കണ്ടക്ടറിൽ നിന്നും ആ സ്ത്രീ ഒരു ടിക്കറ്റ് വാങ്ങുന്നതു കണ്ടു. ഇത്രയുമാ യപ്പോൾ ഞാനവരുടെ മുഖത്തേക്ക് നോക്കി. അവർ ചിരിച്ചു. ഞാനും ചിരിച്ചു. സാറെവിടെ പ്പോയതാന്നു അവർ ചോദിച്ചു. ഞാൻ മറുപടി പറഞ്ഞു. എവിടിറങ്ങാനാണെന്നാ യി അവരുടെ അടുത്ത ചോദ്യം.  സൈനിക സ്കൂളിനടുത്തിറങ്ങണമെന്നു ഞാൻ മറുപടി പറഞ്ഞു.  

       4️⃣ഇവിടെ വന്നനാൾ മുതൽ സ്ഥലം പറയാൻ എനിക്കു വിമ്മിഷ്ടമേർപ്പെടാറു ണ്ടു🧎വീടിരിക്കുന്ന പ്രദേശത്തെ രാജീവ്  നഗർ, മഹാത്മാനഗർ അതു പോലെയുള്ള പേരിട്ടൊക്കയാണു അറിയ പ്പെട്ടിരുന്നതെ ങ്കിൽ പറയാനൊരു ഗറ്റപ്പൊക്കെ ഉണ്ടാർ ന്നു🧎പാളയത്തെ ഞങ്ങളുടെ വീടിൻ്റെ സമീപത്ത് ഗവണ്മെന്റ് സെക്രട്ടറിയേറ്റിനു 
പിന്നിൽ, വളരെ അകലെയായി  ചെങ്കൽ ച്ചൂള കോളനിയുണ്ടാർന്നു🧎തലസ്ഥാന ത്തെ നടുക്കുന്ന ഗുണ്ടകളുടെയും,ചാരായം വാറ്റു, കഞ്ചാവ് വില്പന, വ്യഭിചാരം അങ്ങനെ സകല അനാശാസ്യത്തിൻ്റെയും കേന്ദ്രമായിരുന്നു അന്നാ സ്ഥലം🧎അതു പോലെ വള്ളക്കടവിലെ ബംഗ്ലാദേശ്, ചാലയിലെ കരിമഠം, കുന്നുകുഴിയിലെ ഗുണ്ടുകാട്, പേരൂർക്കടയിലെ കുടപ്പന ക്കുന്നു, പാങ്ങോട് മിലിട്ടറി ബാരക്സിനു  പിന്നിലുള്ള കുറേ സ്ഥലങ്ങളൊക്കെ പേരു കേട്ടാൽ തന്നെ ആളുകൾക്ക് ഒരാളെ കുറിച്ച് 'നല്ലധാരണ' കിട്ടും🧎അതുപോലെ യാണു ഒരു'ചന്ത'യും ഒരു 'വെള'യും🧎സ്കൂളിലോ കോളേജിലോ, ജോലിസ്ഥല ത്തോ കൂടെയുള്ളവരോട് താമസിക്കുന്ന വീടിന്റെ ഏരിയ പറഞ്ഞാൽ അവർ മനസ്സി ൽ ചിരിക്കും🧎വന്നനാളിൽ ആരൊക്കെ യോ കൂടി ഈ പേരിൽ ഒരു ഗ്രൂപ്പുണ്ടാക്കി🧎സെവൻ ഹൗസ് എന്നൊക്കെ ആ ഗ്രൂപ്പിനു പേരിട്ടിരുന്നെങ്കിൽ എന്നു എൻ്റെ മനസ്സു ആശിച്ചു🧎പിന്നെ ഫോൺ എനിക്കു മാറ്റേ ണ്ടിവന്നപ്പോൾ ആ ഗ്രൂപ്പുകാരെല്ലാം കൂടി എന്നെ പുറത്താക്കി 🧎അതും ഭാഗ്യമാ🧎ഒരു 'ചന്ത'യും അതിനു വടക്കുമ്പുറത്തൊ രു 'വെള'യുമെന്ന ഖ്യാതി ഇനി കേൾക്കണ്ട ല്ലോ🧎വല്ലഉടപ്പച്ചാം കുഴിയിലും മലയടിവാ രത്തിലും കിടക്കുന്നവനൊക്കെ 'ചന്തവിള' എന്ന് പറയുന്നതു തന്നെ തിരുമധുരമാണു.
 
               5️⃣ നമുക്കു ബസ്സിലെ സ്ത്രീ യിലേക്ക് മടങ്ങാം🧑‍🦯 ഞാനും തിരിച്ചു ചോദിച്ചു എവിടെപ്പോയതാന്നു💃ഉടനെ  മറുപടി വന്നു🧑‍🦯സാറേ, എൻ്റെ മകൾ കല്ല്യാണം കഴിഞ്ഞതാ🧑‍🦯മരുമകനും, എൻ്റെ  ഭർത്താവിനും ഗൾഫിലാപണി🧑‍🦯 ചെറിയ പണികളാണേ⛹️ അതുകൊണ്ട് പൈസക്ക് ഒരു സഹായമായിക്കോട്ടേന്നു കരുതി ആ ലുലുമാളിൽ ജോലിക്കു വിട്ടതാ⛹️ പതിനായിരം രൂപ ശമ്പളം പറഞ്ഞേ റ്റിരുന്നു⛹️പിന്നെ, പിന്നെ അതു ഒൻപതി നായിരത്തഞ്ഞൂറു രൂപയും ഒൻപതിനാ യിരം രൂപയുമൊക്ക ആയി⛹️ രാത്രി പത്തു മണിവരെയൊക്കെ ജോലിയുണ്ടു⛹️ രാത്രി ഏറെ വൈകാൻ തുടങ്ങിയപ്പോൾ  ലുലു മാളിനടുത്തു ഹോസ്റ്റൽ എടുക്കേണ്ടി വന്നു⛹️അതിനും കൊടുക്കണം മൂവായിരം രൂപ⛹️ ബസ്സുകൂലി വേറെ⛹️ അപ്പോ പിന്നെ ശംബളത്തിൽ ബാക്കി  എന്തോ കിട്ടാനാ ⛹️ അതുകൊണ്ട് ലുലുമാളിലെ പണിയങ്ങു കളഞ്ഞു🧎 ഇപ്പോ ഞാനവളെ കൊണ്ടു ട്രാവൻകൂർ എന്നൊരു സ്ഥലത്ത് ഇന്റർവ്യൂ വിനു വിട്ടിട്ടു വന്നിരിക്കുവാ🧎വീട്ടിലേക്കു പോകുവാ🧎അവർ ഒറ്റ ശ്വാസത്തിൽ  പറഞ്ഞു നിർത്തി🧎ഞാൻ നല്ലൊരു കേൾവിക്കാരനായതു കൊണ്ടു  ഇടക്കു കേറി സംസാരിച്ചില്ല 🧎ചെവി കൂർപ്പിച്ചു ശ്രദ്ധയോടെ എല്ലാം കേട്ടിരുന്നു🧎ഈ പറഞ്ഞതു ട്രാവൻകൂർമാളിനെക്കുറിച്ചാ ണോ,അതു പൂട്ടിക്കെട്ടി എന്നാണല്ലോ കേട്ട തു~ എന്നായി ഞാൻ🧎അതെ സാർ, എങ്കി ലും ലുലുവിനെക്കാൾ ശംബളം തരാമെന്ന്  അവർ പറയുന്നു, പണിയും കുറവ isണത്രേ*     
   
      6️⃣യൂസഫലി എല്ലാർക്കും അഴിച്ചു മലർത്തി വാരിക്കോരി പണം കൊടുക്കുമെന്നൊക്കയല്ലേ എല്ലാവരും പാടിപ്പു കഴ്ത്തി നടക്കുന്നതെന്നു ഞാനവരോട് ചോദിച്ചു. അവർ മലർക്കെ ചിരിച്ചിട്ട് പറഞ്ഞു അതിനു അങ്ങേരല്ല ഇതൊക്കെ നോക്കുന്നതു. കോഴിക്കോട്ട്കാ രനൊരു പ്രണവാണിതിൻ്റെ ആള്.  അയ്യാളാണു പെമ്പിള്ളാരുടെ പൈസയൊക്ക ഓരോന്നു പറഞ്ഞു പിടിച്ചെടുക്കുന്നതെന്നു അവർ വിഷമത്തോടെ പറഞ്ഞു. പെൺ കുട്ടികളുടെ പണം അനാമത്തായി ആന്തുന്നവന്മാരും, വസ്തു വാങ്ങിയാൽ  അപ്പൊ തന്നെ  കാറിൻ്റെ  അടി ഇടിക്കുന്നു അതുകൊണ്ട് ഇൻ്റർലോക്ക് തന്നിഷ്ടം പോലെ ചെയ്തു കുഴിയിലാക്കുന്നവ ന്മാരും, ഒന്നു ഭരിച്ചേക്കാമെന്ന മോഹവു മായി നടക്കുന്നവന്മാരെയും കുറിച്ച് ഞാൻ ഓർത്തപ്പോൾ എനിക്ക്, മനസ്സിൽ നല്ല ദേഷ്യവും, സങ്കടവും വന്നു. പെൺകുട്ടി കളെ 'ആസാ' ക്കാ മെന്നു കരുതുന്നവർ ക്കാണു തെറ്റിയതു. ഇപ്പോ  കിട്ടിയില്ലെ ങ്കിൽ 'ഭലം' അല്പം കൂടി  കഴിഞ്ഞു കിട്ടുമെ ന്നു ഇവന്മാരുണ്ടോ അറിയുന്നു.  എനിക്കു    ഏതെങ്കിലും രീതിയിൽ ഈ സ്ത്രീയുടെ ബുദ്ധിമുട്ട് പരിഹരിച്ചു സഹായിക്കാനാവു മോന്നു ഞാൻ ചിന്തിച്ചു. അപ്പോഴേക്കും അവർക്കിറങ്ങേണ്ട സ്റ്റോപ്പുമെത്തി🙏 പിന്നെ ഞാനാക്കാര്യം തന്നെ മറന്നു 🙏
പാളയം നിസാർ അഹമ്മദ് ,
 Copyrights©allrights reserved 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    
Author 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    


According to Analytics weekly report, this writing has a large readership in various foreign countries
TIPS ARE HIGHLY APPRECIATED         🌐 Pyatm +919447688232       
 
             
🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑























11-3-2025 
A Ayisha          Today, 12:43 pm
Nissi bombay Today, 10:51 am
A Moin              Today, 10:29 am
Ashahar Khan Today, 9:35 am
നസീമ                Yesterday, 10:15 pm
മുസ്ത‌ഫസലീം Yesterday, 9:00 pm
A Ashik Nizar     Yesterday, 8:30 pm
രമ്യാ പൂരം           Yesterday, 8:24 pm

No comments:

Post a Comment