theflashnews.blogspot.com

Wednesday, 23 February 2022

എല്ലായ്പ്പോഴും ശല്യമായി മാറുന്നവർ


കാക്കയെ എങ്ങനെ ഓടിക്കാമെന്നത് ഇനിയും കാര്യക്ഷമമായ പരിഹാരം കിട്ടിയിട്ടില്ലാത്ത വളരെ പഴക്കം ചെന്ന ഒരു പ്രശ്നമാണ്. കാക്കയെക്കൊണ്ട് നിരവധി ഉപകാരങ്ങളുണ്ടാകാമെങ്കിലും  ഇതുണ്ടാക്കുന്ന അസ്വസ്ഥത വളരെ വലുതാണ്. കാക്കയെ വംശനാശം വരുത്തി രക്ഷ നേടാമെന്നു ഒരാളും കരുതേണ്ടതില്ല. അങ്ങേയറ്റത്തെ അതിജീവനശേഷിയുണ്ട് കാക്കകള്‍ക്ക്. എങ്ങനെയാണ് കാക്കയെ അകറ്റി നിര്‍ത്തുക? 

2️⃣കാക്കകൾ കദളിയിലല്ല പൂവമ്പഴകൊമ്പിലിരുന്നു വിരുന്നു വിളിച്ചാൽ കൂടി വിരുന്നു കാരൻ എന്നല്ല ഒരു കാലൻ കൂടി വരികയില്ല. അനുഭവങ്ങളില്‍ നിന്നുരുത്തിരിഞ്ഞ പരിഹാരങ്ങള്‍ ഇവിടെ വിവരിക്കാം.വീടിനു ചുറ്റും വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രാഥമികമായി ചെയ്യേണ്ട കാര്യം. മാംസം കഴുകിയ വെള്ളവും മീന്‍ കഴുകിയ വെള്ളവും അലക്ഷ്യമായി പറമ്പിലേക്കു ഒഴിക്കരുത്. കുടിവെള്ളം ഒരു നിമിഷം പോലും തുറന്നു വക്കരുതു.   ദാഹ ജലം ഉള്ള സ്ഥലം വിട്ടു കാക്കകൾ പോകില്ല. കഞ്ഞിവെള്ളവും അലക്ഷ്യമായി പുറത്തേക്ക് ഒഴിക്കുന്ന ശീലം ചിലര്‍ക്കുണ്ട്. ഇതോടൊപ്പം പുറന്തള്ളപ്പെടുന്ന വറ്റുകള്‍ കാക്കകളെ ആകര്‍ഷിക്കും.  സ്വന്തം വീട് വൃത്തിയായി സൂക്ഷിച്ചാല്‍ കാക്ക വരാതിരിക്കുമോ? ഇല്ല. അടുത്തുള്ള വീട്ടുകാരും സമാനമായ ജാഗ്രത പുലര്‍ത്തണം. ഇത് എപ്പോഴും പ്രായോഗികമല്ല. അയല്‍വീട്ടുകാരെ വൃത്തി പഠിപ്പിക്കാന്‍ പോയാല്‍ അത് കലഹങ്ങളില്‍ അവസാനിക്കാനും സാധ്യതയുണ്ട്. വൃത്തി പാലിക്കേണ്ട സന്ദര്‍ഭങ്ങളെ മനുഷ്യര്‍ എപ്പോഴും പ്രതിരോധിച്ചു കൊണ്ടിരിക്കും. നമുക്കി ടയില്‍ ഏറ്റവുമധികം പരിഹസിക്കപ്പെടു ന്ന കഥാപാത്രങ്ങളിലൊരാള്‍ വൃത്തിയു ള്ളയാളായിരിക്കുമെന്നതും നിങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടാവും. കാക്കയെ പേടിപ്പിക്കുന്ന രൂപങ്ങള്‍ ഉണ്ടാക്കി വെക്കുക എന്നതും ഒരു വഴിയാണ്.  മിററർ കഷണം സൂര്യനെതിരെ പിടിച്ചു കാക്കയിലേക്കു സ്ഥിരമായി പ്രകാശമടിപ്പിച്ചാലും കാക്ക ഓടിപ്പോകും. പൈപ്പു കുഴൽ കൊണ്ട്   വെടിയൊച്ച സ്ഥിരമായി കേൾപ്പിച്ചാലും കാക്കകൾ താമസിയാതെ അകന്നു പോകും🧍

          3️⃣വയലുകളിലും മറ്റും കാണാറുള്ളതു പോലത്തെ സാധനം. പക്ഷെ, ഇവയുടെ ഒരു പ്രശ്നം, കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ കാക്കകള്‍ ഇവയോട് സൗഹൃദം സ്ഥാപിക്കും.   കാസറ്റിന്റെ ഉള്ളിലെ  ടേപ്പ് കാക്ക വരുന്നിടത്ത് ചുറ്റി വെക്കുന്ന രീതി പണ്ടു നിലവിലുണ്ടായിരുന്നു. ഇപ്പോള്‍ ഇതു ഓണ്‍ലൈന്‍ സ്റ്റോറുകളില്‍ കാക്കകളെ ഓടിക്കുക എന്ന ഉദ്ദേശ്യം മുന്‍നിര്‍ത്തി  വില്‍പ്പനയ്ക്കുണ്ട്. മറ്റൊന്ന് അനങ്ങിക്കൊണ്ടിരിക്കുന്ന കിളികളുടെ രൂപങ്ങള്‍ തൂക്കിയിടുക എന്നതാണ്. പ്രത്യേകിച്ച്‌ മൂങ്ങയുടെ രൂപം. ഇവ കാക്കകളെ പേടിപ്പിക്കും. അടുക്കാന്‍ മടിക്കും. കെട്ടിടങ്ങളിൽ അവിടവിടെ കണ്ണാടികള്‍(മിറർ) വെക്കുന്നതും ഉപകാരപ്രദമാണ്. സിഡികളും ഇതിനായി ഉപയോഗിക്കാം. പലയിടങ്ങളില്‍ കെട്ടി തൂക്കിയിടുക. കാക്കകള്‍ക്ക് തിളക്കമുള്ള യാതൊന്നിനെയും ഇഷ്ടമല്ല. ഇത് കാക്കകളുടെ എക്കാലത്തെയും പ്രശ്നമാണ്. ഇത് മുന്നില്‍ക്കണ്ട് നടത്തുന്ന പ്രതിരോധപ്രവര്‍ത്തനം ഫലം കാണും. ഇതിന് സിഡികളും, കണ്ണാടികളും മാത്രം പോരാ. തിളങ്ങുന്ന മാലകളും മറ്റും അലങ്കാരപ്പണികള്‍ക്കായി നാം ഉപയോഗിക്കാറുണ്ടല്ലോ. ഇവ വാങ്ങി പലയിടങ്ങളിലായി തൂക്കിയിടണം. കാക്ക അടുക്കില്ല, കട്ടായം. ശ്രദ്ധിക്കുക, പലയിടങ്ങളില്‍ തൂക്കണം. കൂടാതെ ഒരു രണ്ട് മാസം കൂടുമ്പോഴെങ്കിലും പുതിയ തിളങ്ങുന്ന മാലകള്‍ വാങ്ങി തൂക്കുകയും വേണം. കാക്കകള്‍ സാഹചര്യങ്ങളോട് എളുപ്പത്തില്‍ ഇണങ്ങുന്നവയാണ്. 

          4️⃣അതുകൊണ്ട്, സൗഹാര്‍ദ്ദരഹിതമായ സാഹചര്യങ്ങള്‍ നമ്മള്‍ പുതുതായി സൃഷ്ടിച്ചു കൊണ്ടേയിരിക്കണം.   കാക്കകളെ പെട്ടെന്ന് തന്നെ തുരത്തിയില്ലെങ്കിൽ അവ നിങ്ങളുടെ തലയിൽ തന്നെ കൂട്ടമായി വന്നു കൊത്താൻ തുടങ്ങും. കുട്ടികളെയും ഉപദ്രവിക്കാൻ തുടങ്ങും, റെസ്റ്റ് വാച്ചും, കാഴ്ചക്കുള്ള കണ്ണടയും, സ്വർണ്ണമാലയുൾപ്പടെ വീട്ടിലെ കൗതുകമുള്ള സാധനങ്ങൾ കാക്ക കൂട്ടിനെ മോടിപിടിപ്പിക്കാൻ റാഞ്ചികൊണ്ടുപോകുന്ന  ധാരാളം അനുഭവങ്ങൾ ഉണ്ടു. എന്തെങ്കിലും ഒരു കാര്യം റെക്കോർഡ് ചെയ്യാൻ പോലും കാക്കകളുടെ ശബ്ദകോലാഹലം കൊണ്ട് സാധിക്കാറേയില്ല. കാക്കകളുടെ കൂട്ടമായുള്ള ശബ്ദകോലാഹലം ദുരന്തത്തിൻ്റെയും, ദു:ഖത്തിൻ്റെയും മുന്നറിയിപ്പാണെന്നു പഴമക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇക്കാലത്ത് അതെല്ലാം ന്യൂജെൻ പിള്ളേർക്ക് ഇന്നത്തെ യുഗത്തിൽ നോ പ്രോബ്ലം🦅 അല്ലെങ്കിൽ തന്നെ പെൺകുട്ടികൾ വീട് തൂത്തും, തുടച്ചും, വൃത്തിയാക്കിയും, എച്ചവലയടിച്ചും,  ത്രിസന്ധ്യക്കു വെള്ളം തളിച്ചും മൂധേവിയെ അടിച്ചോട്ടിച്ചുവിട്ടിട്ടു, പ്രാർത്ഥിച്ചു,  ഐശ്വര്യം വരാനായി എവിടെയാണു മിഴിയുംനട്ടു കാത്തിരിക്കുക... പിന്നല്ലേ ഒരു കാക്ക.                   പാളയം നിസാർ അഹമ്മദ്      
© copyright all rights reserved stat counter daily report പ്രകാരം വിവിധ രാജ്യങ്ങളിൽ വായനക്കാരുള്ളതു.






Tuesday, 22 February 2022

കളഞ്ഞു കിട്ടിയ തങ്കം

 

ആസ്സാമിലെ 'തിൻ സുക്കിയാ' ജില്ലയിൽ,ഒരു പാവപ്പെട്ട പച്ചക്കറി കച്ചവടക്കാരൻ ഉണ്ടായിരുന്നു🙅 സോബറാൻ എന്നായിരുന്നു അയാളുടെ പേര്.

ഒരു ദിവസം അയാൾ പച്ചക്കറി നിറച്ച തൻ്റെ ഉന്തുവണ്ടി തള്ളിക്കൊണ്ട് പോകുമ്പോൾ വിജനമായ സ്ഥലത്ത് ഒരു കുട്ടിയുടെ കരച്ചിൽ കേട്ടു .അതിനടുത്ത് ചെന്ന് നോക്കുമ്പോൾ ഒരു പെൺകുഞ്ഞ് കരഞ്ഞുകൊണ്ടു് കിടക്കുന്നത് അയാൾ കണ്ടു.അയാൾ കുറച്ചു നേരം ചുറ്റും നോക്കിയെങ്കിലും ആരേയും കണ്ടില്ല. അല്പദൂരെ നായ്ക്കളും, കുറുനരികളും ഓരിയിടുന്നതു കേൾക്കാനാവും🚶

             2️⃣ആ അവസ്ഥയിൽ  ആ കുഞ്ഞിനെ ഉപേക്ഷിച്ചു പോകാൻ 30 വയസ്സുള്ള അവിവാഹിത നായ അദ്ദേഹത്തിൻ്റെ കാരുണ്യം നിറഞ്ഞ മനസ്സിന് കഴിഞ്ഞില്ല. മനുഷ്യ ഗന്ധം മണത്തു ആ മൃഗങ്ങൾ അടുത്ത് വന്നാൽ, കുഞ്ഞിനെ അവ തീറ്റയാക്കിയേക്കാം🧎  ആ കുഞ്ഞിനേയും എടുത്ത് കൊണ്ട്  തൻ്റെ വീട്ടിലേക്ക് പോകാൻ തന്നെ അയ്യാളുടെ മനസ്സ് അയ്യാളെ പ്രേരിപ്പിച്ചു 🧎 അയ്യാൾ അതന്നെ ചെയ്തു🧎 കുളിപ്പിച്ചു അടുത്ത വീടുകളിൽ നിന്നും നല്ല വസ്ത്രങ്ങൾ ശേഖരിച്ച് ആ കുഞ്ഞിനെ  സ്വന്തമായി വളർത്തി🏃 വീട്ടിൽ ആരും ഇല്ലാത്തതു കൊണ്ട് തൻ്റെ ഉന്തുവണ്ടിയിൽ ഇരുത്തി പച്ചക്കറി കച്ചവടം അയ്യാൾ എന്നും തുടർന്നു കൊണ്ടേയിരുന്നു⛹️ആ കുഞ്ഞിനെ അന്വേഷിച്ചു യാതൊരാളും വന്നുമില്ല. അതായിരുന്നു വലിയൊരു ഭാഗ്യം🤾 അല്ലെങ്കിൽ പെലീസ് കേസ്സും, കുട്ടി മേഷണവും ഒക്കെ കൊണ്ടു അയ്യാൾ അഴിയെണ്ണിയേനേ🌹നോക്കൂ, ഏതൊ രാളുടേയും  മനസ്സ് പവിത്രമുള്ളതാണു🧍 ഒരാൾ അഹങ്കാരത്തോടെ പെട്ടെന്നു പ്രവർത്തിക്കുമ്പോലെയല്ല മനസ്സാക്ഷി നമ്മെ ഉപദേശിക്കുക🌹ദൈവ ഭയം ഏതൊരാളുടെയും മനസ്സിനുള്ളിൽ ഉണ്ടാവും🧑‍🦯 മനസ്സ് പറയുമ്പോലെ പ്രവർത്തിച്ചാൽ ഒരിടത്തും ഒരു പരാജയം  നേരിടേണ്ടി വരികയും ഇല്ല 💃അയ്യാൾ ആ കുഞ്ഞിനു "ജ്യോതി "എന്ന പേരു നൽകി🧑‍🦽എല്ലാ ഭാഷയിലും ഇങ്ങനെയൊരു വാക്കുണ്ടു⛹️ജ്വാല, വിളക്ക്, മുരുകൻ്റെ വേൽ എന്നൊക്കെ അർത്ഥമുണ്ട്🏃        

                           3️⃣പാർവ്വതി ദേവിയുടെ നെറ്റിയിൽ നിന്നു പുറപ്പെട്ട തീപ്പൊരിയാണു വേൽ എന്നും, ദേവി അതു മുരുകനു നൽകിയെന്നുമാണു തമിഴ് ഐതിഹ്യം🧑‍🦼ഒരു  പേരു നൽകുമ്പോൾ  മനസ്സിൽ ആദ്യം ഉദിക്കുന്നതോ, numerology  (സംഖ്യാ ജ്യോതിഷ)പ്രകാരമോ വേണം പേരു നൽ കേണ്ടത് എന്നാണു പൊതുവേ പറയുക🧍അതു ഒരാളുടെ ജീവിത ഗതിയെ സ്വാധീനി ക്കുമത്രേ🤾എന്നാൽ ആരാധനാ മൂർത്തി കളുടെയും, സർവ്വശക്തൻ്റെയുമൊക്ക പേരുകൾ ഒരു കുഞ്ഞിനു നൽകുന്നതു തികഞ്ഞ അജ്ഞതയാണു. ഇതെഴുതുന്ന  യാളിൻ്റെ വിവിധ തലത്തിലുള്ള ധാരാളം അളുകളുമായുള്ള നിരന്തരമായ ഇടപഴക ലിലും, വായനാ അറിവിലും, അക്ഷന്തവ്യ മായ അപരാധമണതു🤸 നമുക്കാ കുഞ്ഞിൻ്റെ കഥയിലേക്ക് തന്നെ വരാം🧑‍🦽അവൾ വളർന്നു🧎സ്കൂളിൽ പോകാറായപ്പോൾ അയാൾ സ്കൂളിൽ ചേർത്തു പഠിപ്പിച്ചു🧑‍🦽 ദരിദ്രനായ അദ്ദേഹം കഠിനാദ്ധ്വാനം ചെയ്ത് ആ കുട്ടിയെ ഡിഗ്രി വരെ പഠിപ്പിച്ചു🧎2013-ൽ ജ്യോതി കമ്പ്യൂട്ടർ സയൻസിൽ  ബിരുദം നേടി🚶2014 ൽ പബ്ലിക് സർവ്വീസ് കമ്മീഷന്റെ ടെസ്റ്റിൽ അവൾ ഉന്നത റാങ്ക് ലിസ്റ്റിൽ എത്തി🚶അങ്ങനെ ജ്യോതി അസ്സിസ്റ്റൻറ് ഇൻകം ടാക്സ് കമ്മീഷണ റായി നിയമിക്കപ്പെട്ടു⛹️വളരെ കുറച്ചു ദിവസങ്ങൾക്കകം നല്ലൊരു താമസ്ഥലവും, പുത്തൻ വീട്ടു സാധനങ്ങളും, വീട്ടു ജോലി കൾക്കായി സഹായികളെയും, യാത്ര കൾക്കായി പുതിയ വാഹനങ്ങളും സ്വരുക്കൂട്ടി വച്ചു🧑‍🦼          

                 4️⃣തൻ്റെ അച്ഛനായ വളർത്തച്ഛൻ്റെ പ്രയാസങ്ങളും, കണ്ണുനീരും, കടങ്ങളും എന്നെന്നേക്കുമായി തുടച്ചു മാറ്റി🏃 ഇന്നദ്ദേഹം സ്വന്തം അച്ഛനായി തന്നെ സ്വസ്ഥമായി വിശ്രമ ജീവിതം നയിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കി കൊടുത്ത്, അവർ ഒരുമിച്ചു ആഹ്ളാദമായി ജീവിക്കുന്നു🤸ജോതിയുടെ മംഗല്യത്തി നായി കാടിളക്കിത്തന്നെ വാത്സല്യ നിധി യായ ആ പിതാവ് വരനെ ത്തേടുന്നു🧯 മോളുടെ ഉദ്യോഗ പദവിക്കനുസരിച്ച വിധമുള്ള വരനെയാണല്ലോ  ഇക്കാലത്ത് എല്ലാവരും തേടുക⛹️ നന്മമാത്രം ആഗ്രഹി ക്കുന്നവരുടെ നെഞ്ചിൽ നന്മമാത്രം നിറയ ട്ടേയെന്നു പ്രാർത്ഥന🙏
പാളയം നിസാർ അഹമ്മദ് .
Copyrights (c) All Rights Reserved.
GOOGLE StatCounter Weekly Analytics Report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരുള്ളതു📿
 ഈ ചക്രം ഹിപ്നോട്ടിസത്തിൽ ഉപയോഗി ക്കുന്നവയാണ്. അക്കങ്ങൾ കണ്ടുപിടിക്കൂ

താൽക്കാലിക വളർത്തു രക്ഷിതാക്കൾ...






    




 ആരോരുമില്ലാത്ത ഒരു കുട്ടി നമ്മുടെ കുട്ടിയായി നമ്മുടെ വീട്ടിൽ അതിഥിയായി താമസിക്കുന്നത് ഓർത്താൽ മാത്രം മതി,  സർവ്വശക്തൻെറ മാലാഖമാർ നമ്മുടെ നെറ്റിയിൽ മുത്തമിടാൻ ക്യൂ നിൽക്കും🌶️വെക്കേഷനു വീട്ടിൽ വന്ന കൊച്ചു അതിഥി ഇന്നലെ തിരിച്ചു പോയി🌶️അവധിക്കാലത്തു രണ്ടു മാസം അനാഥാലയത്തിലെ കുട്ടികളെ വീട്ടിൽ താമസിപ്പിക്കുന്ന സർക്കാർ പ്രോഗ്രാമുണ്ട്🌶️ അതിന്റെ ഭാഗമായി ഞങ്ങൾക്ക് കിട്ടിയ സമ്മാനമായിരുന്നു ഈ പെൺകുട്ടി🍅

             2️⃣ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ സ്നേഹവീട് പദ്ധതിയിൽ ഞങ്ങൾ അപേക്ഷ സമർപ്പിച്ചു🥕 DCP യൂണിറ്റ് വീട് സന്ദർശിച്ചു, ഞങ്ങളുമായി സംസാരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിലാണു   തെക്കൻ ജില്ലയിലെ എട്ട് കുടുംബങ്ങളിൽ  ഒരംഗമായി ഞങ്ങളേയും തെരഞ്ഞെ ടുത്തതു🌶️അങ്ങനെ ഞങ്ങൾ ഫോസ്റ്റർ പാരന്റ് ആയി 🌶️ അതായതു~ വളർത്തു രക്ഷിതാക്കൾ🥬ആരോരു മില്ലാത്ത കുട്ടി നമ്മുടെ വീട്ടിൽ വന്നു നിൽക്കുക, കുട്ടികൾക്കും നമുക്കും തീൻ മേശയിലിരുന്നു ഭക്ഷണം കഴിക്കാനാവുക.

 വീട്ടിലെ 2 കിടപ്പു മുറികളിൽ ഒന്ന് അവൾക്കായി നൽകുക, അവളുടെ കൊച്ചു കൊച്ചു ആവശ്യങ്ങൾ നിറവേറ്റുക, വേണ്ട അത്യാവശ്യ സാധനങ്ങൾ വാങ്ങി കൊടുക്കുക🌶️ ഇടക്കിടെ അവളുടെ അച്ഛാ അമ്മേ വിളികൾക്ക് ചെവികൊടുക്കുക, ഇടക്ക് ആർദ്രമായി അവളെ മോളെ എന്ന് വിളിക്കുക.5 വയസുകാരിയെ ചോദിച്ചിട്ട് 15 വയസ്സുകാരിയെയാണ് ഞങ്ങൾക്കു കിട്ടിയത്🥬 അതോടെ കാര്യബോധമുള്ള ടെൻഷനുള്ള രക്ഷിതാക്കളായി ഞങ്ങൾ🌶️ഒരു പെൺകുട്ടിയുള്ള കുടുംബം ഏറ്റവും ശ്രദ്ധയാലുവാകണം എന്ന ബോധം ആർജിച്ചു, കാലം മോശമാണെന്ന് അറിഞ്ഞവർ ഓർമ്മപ്പെടുത്തി. സമ്മാനവുമായി എത്തിയ കൂട്ടുകാരു മുണ്ടു🧎


                3️⃣ തൊട്ടടുത്തു ബിൽഡിംഗ് പണി നടക്കുന്നിടത്തുള്ള അണ്ണന്മാരുടെയും ഹിന്ദിക്കാരുടെയും കഴുകൻ കണ്ണുകളിൽ നിന്നും കോഴി കുഞ്ഞിനെ ചിറകിലൊ തുക്കുന്ന പോലെ എന്റെ ഭാര്യ അവളെ കാത്തു🥒 യഥാർത്ഥത്തിൽ അപേക്ഷ കൊടുക്കുന്നതു മുതൽ കുട്ടിയെ കൊണ്ടുവരാൻ മുന്നിട്ടിറങ്ങിയത് അവളായിരുന്നു 🌶️കുട്ടികളാടൊപ്പം പാട്ടു പാടി കളിച്ചും ടി വി കണ്ടും സിനിമക്ക് പോയും തേയിലക്കാട്ടിൽ കളിച്ചു രസിച്ചും ഈസ്റ്റർ ആഘോഷിച്ച് പള്ളിയിൽ പോയും രാത്രി പഠനത്തിൽ മുന്നിലെത്തിക്കാൻ എളിയ ശ്രമങ്ങൾ ചെയ്തും,ഭാര്യ അവളുടെ ഇഷ്ടത്തിനനുസരിച്ചായി വീട്ടിൽ ഭക്ഷണം തയ്യാറാക്കുന്നതു പോലും🥕 പ്രായത്തിനനുസരിച്ച് മാർഗ്ഗ നിർദേശ ങ്ങളും ഉപദേശങ്ങളും നൽകി അമ്മയായി🥕കുട്ടിക്ക് മധുരം ഇഷ്ടമല്ലായിരുന്നു, ജീവിതത്തിൽ അത്ര മാത്രം കയ്പ്പ് കുടിച്ചു ശീലമായിരുന്നു അവൾക്കെന്ന് തോന്നി🥒

അവൾ പതിയെ മധുരം ഇഷ്ടപ്പെടാൻ തുടങ്ങി🥕 നിഷ്ക്കളങ്കമായാണ് അവൾ മനസ്സ് തുറന്നതു🥕 ഭാര്യ തുടർച്ചയായ താൽക്കാലിക അദ്ധ്യാപനത്തിന് ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുള്ളതിനാൽ ഒരാഴ്ച നേരത്തെ കുട്ടിയെ തിരിച്ചയച്ചു എന്ന സങ്കടമുണ്ട്    ആ വകയിൽ 2 ദിവസം ഞാൻ ലീവുമെടുത്തു🥒ശരിക്കും    ഞങ്ങളുടെ പുതിയ വീട്ടിൽ ദൈവം വന്നു താമസിച്ച അനുഭവമായിരുന്നു 🥕 ഈ കുട്ടി തന്നതു🧎


           4️⃣ഒരു പെൺകുട്ടി, നമ്മുടെ മകളായി  അതിഥിയായി താമസിക്കുന്നത് ഓർത്താ ൽ മതി🥕 സ്കാനിംഗ്   റിപ്പോർട്ടിൽ പെൺകുട്ടിയാണെന്നു അറിഞ്ഞാൽ വയറു ഞെരിച്ചു എങ്ങനെയും ഗർഭാവസ്ഥയിൽ കൊന്നു കളയുന്ന നാടുകൾ ഇന്നും പല സംസ്ഥാനങ്ങളിലും ഉണ്ടു🌶️പരിസര ബന്ധു ക്കളിൽ പെൺകുട്ടികൾ കൂടുതലുണ്ടെ ങ്കിൽ  ജനിക്കുന്ന പെൺകുട്ടിയെ  സുരക്ഷിതയായി വളർത്തി കൊണ്ടു പോകാൻ ഒരു പാടുപെടേണ്ട അവസ്ഥ ഇന്നും നിലനിൽക്കുന്നു എന്നതും ദു:ഖകരമായ സത്യമത്രേ. പെണ്ണായി ജനിച്ചാൽ "എടീ, പെണ്ണേ" എന്നല്ലാതെ വായിൽ  വിളി വരാത്ത സംസകാര രഹിതമായ കുടുംബങ്ങളേയും നാം ഫേസ്ചെയ്യണ്ട അവസ്ഥ ഇന്നുമുണ്ടു🌶️ അവനൊരു പെണ്ണല്ലേയിരിക്കുന്നതു  കെട്ടിച്ചയക്കാറാവുബോൾ തന്ത നമ്മുടെ കാൽക്കൽ വന്നു വീഴുമെന്നു ദിവാസ്വപ്നം കണ്ടു കഴിയുന്ന കാരണവന്മാരെന്നു പറഞ്ഞു നടക്കുന്ന ധാരാളം അമ്മാവ ന്മാരും  നമ്മുടെ നാട്ടിലുണ്ടേ🧎 തരം കിട്ടിയാൽ കെട്ടിപ്പിടിക്കാൻ നടക്കുന്ന      ഇത്തരം ഒറ്റ ഹിമാറുകളേയും വീട്ടിൽ കയറ്റരുതു🧎എങ്കിലും സുഹൃത്തെ, ഈ സന്തോഷം നിങ്ങളോടും പറയാതെ വയ്യ🥒സ്നേഹത്തോടെ നിർത്തുന്നു✒️

20-2-2022ൽ പ്രസിദ്ധീകരിച്ചതു.

പാളയം നിസാർ അഹമ്മദു💧

വായനക്കാരുടെ Stat Counter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ റീഡർഷിപ്പുള്ളതു💧

 




Thursday, 17 February 2022

ഇതൊക്കെ തന്നെയാണു ഒരു തലമുറ കഴിയുമ്പോൾ നമുക്കും കിട്ടുക🥈

  ഇന്ത്യ  ഭരിച്ചിരുന്ന  മുഗൾ സാമ്രാജ്യത്തിലെ ഷാജഹാൻ ചക്രവർത്തിയുടെ (ജനനം: 5 January 1592~മരണം: 22 January 1666 , 74 വയസ്സ് വരെ ജീവിച്ചിരുന്നു) വംശ പരമ്പരയിലെ  ചക്രവർത്തിയായിരുന്ന ബഹാദൂർ ഷാ സഫറിന്റെ കൊച്ചു മകൻ്റെ ഭാര്യയാണു സുൽത്താനാ ബീഗം എന്ന ഈ സ്ത്രീ ഇവർ ക്ക് എഴുപത് വയസ്സിലധികം വരും. 300 വർഷത്തോളം ഇന്ത്യ ഭരിച്ച ഇംഗ്ലീഷുകാർ, 1857-ൽ ബഹദൂർഷാ സഫറിനെ ബർമ്മയിലേക്കു നാടുകടത്തുകയും, രാജ കുടുംബാംഗങ്ങളെ ഇന്ത്യയിൽ നിന്നും ഓടിച്ചു വിടുകയും ചെയ്തു

                     
                             2️⃣അവസാനത്തെ മുഗൾ ചക്രവർത്തിയുടെ പിൻഗാമികൾക്കു ബ്രിട്ടീഷ് കാർ പെൻഷനായി 60പൗണ്ട് നൽകി.  ഇവരിൽ പലരും ജീവിക്കുന്നത് കൽക്കത്തയിലെ  ഇരുളടഞ്ഞ രണ്ട് മുറി കുടിലുകളിലാണു ഇന്നു ജീവിക്കുന്നതു.  ഇവരുടെ പൂർവ്വികർ വിശാലവും സമ്പന്നവുമായ ഇന്ത്യൻ സാമ്രാജ്യം ഭരിക്കുമ്പോൾ ആഡംബര കൊട്ടാരങ്ങളിൽ പണ്ടത്തെക്കാലത്തു രാജകീയമായി താമസിച്ചു വന്നിരുന്നവരാണു 🧨ആ രാജഭരണം ഇന്നും നിലനിന്നി രുന്നുവെങ്കിൽ ഇന്നും ഇവരൊക്കെ ആർഭാടമായിത്തന്നെ അന്തപ്പുരങ്ങളിൽ കഴിഞ്ഞിരുന്നേനേ🧨മുഗൾ ട്രസ്റ്റ് കൽക്ക ത്തയിലും, ഔറംഗബാദിൽ നിന്നും ഈ വംശ പരമ്പരയിലെ 500 പേരെ കണ്ടെത്തി യിട്ടുണ്ടു. പലരും പലായനം ചെയ്തതായി വിശ്വസിക്ക പ്പെടുന്നു. മറ്റുള്ളവർ പാകിസ്ഥാ നിലും ബർമ്മയിലും താമസിക്കുന്നതായി  അറിയുന്നു 🔬 അവരെല്ലാം കടുത്ത ദാരിദ്ര്യത്തിലാണ് കഴിയുന്നതു.   ഒരു നേരത്തെ ആഹാരത്തിനു പോലും നിവർത്തിയില്ലാതെ.. സൈക്കിൾ റിക്ഷ ചവിട്ടിയും, ചായത്തട്ടുവച്ചും , താജ്മഹലും, റെഡ്ഫോർട്ടും കാണാൻ വരുന്നവരുടെ ചെരുപ്പ് സൂക്ഷിച്ചും, അതിൽനിന്നു കിട്ടുന്ന ചില്ലറകൾ കൊണ്ടു കഴിയുന്നു.അതൊക്കെ തന്നെയാണു കാലം നമുക്ക്  നൽകുന്ന പാഠം🔬 നമ്മുടെ പിൻതുടർച്ചയായി വരുന്ന മക്കളും, അവരുടെ മക്കളും എന്നും ഉന്നതിയിൽ കഴിയുമെന്നും സങ്കല്പിക്കാനാവില്ല.
പാളയംനിസാർ അഹമ്മദ് 
Copy right © all rights reserved 
 12-2-2022ൽ പ്രസിദ്ധീകരിച്ചതു.💧വായനക്കാരുടെ Stat Counter Weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ റീഡർഷിപ്പുള്ളതു💧

Tuesday, 15 February 2022

ഭീതിതമായ ഒരു ദൃശ്യ വിരുന്നു..... വ്യായാമരൂപത്തിൽ


 12–ാം നിലയിലെ ബാൽക്കണിയിൽ തൂങ്ങിക്കിടന്ന് വ്യായാമം ചെയ്യുന്ന ഒരു മനുഷ്യൻ🧨 ഫരീദാബാദിലെ ഗ്രാൻഡുര സെക്ടറിലാണ് സംഭവം.

ഏകദേശം 56 -60 വയസ്സ് തോന്നിക്കുന്ന ഒരാൾ കെട്ടിടത്തിൻെറ 12ആം നിലയിലെ  വലിയ സുരക്ഷയൊന്നും ഇല്ലാത്ത  ഫ്ളാറ്റിൻെറ  കമ്പികളിൽ  പിടിച്ചു നിന്നു കൊണ്ടു വ്യായാമം ചെയ്യുകയാണു🧨  

തികച്ചും ഭീതിതമായ ഈ ദൃശ്യം കാണുക അരോചകമായി തന്നെ നമുക്കു തോന്നാം🧨 ഒരു പക്ഷെ    മാനസിക നില തെറ്റിയ ഒരു മനുഷ്യൻ വീട്ടിലെ മറ്റു അംഗങ്ങൾ ശ്രദ്ധിക്കാത്ത സമയത്ത് ചെയ്യുന്നതുമാവാം🧨 ഫാളാറ്റുകളിലെ ഇത്തരം കമ്പിവേലികൾക്കു തൂങ്ങിനിന്ന് ആടുവാൻ തക്കവണ്ണം ഉള്ള ബലമൊന്നും കാണുകയില്ല🧨 അൽപം കൂടി ബലമൊക്കെ കൊടുത്താൽ ആ ആളിനേയും കൊണ്ടു താഴേക്കു പോകാനുള്ള സകല സാദ്ധ്യതകളും ഉണ്ടുതാനും🧨    അയൽ ഫ്ളാറ്റിലെ ആരോ ഒരാൾ എടുത്തു ഷെയർചെയ്ത ദൃശ്യമാണതു🧨 ഈയ്യാളുടെ വീട്ടിലെ മറ്റു അംഗങ്ങളെ ഇതു അറിയിക്കുകയും, മേലാൽ ഇത്തരം പ്രവർത്തികൾ  ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ അടുത്ത പോലീസ് സ്റ്റേഷനിൽ നിന്നും ഉണ്ടാവുകയും ചെയ്യേണ്ടതു തന്നെയാണു🧨 മറ്റുള്ളവരുടെ കണ്ണുകൾക്കും ഹൃദയത്തിനും അരോചകമായ അപകടകരമായ പ്രവർത്തികൾ സുരക്ഷയും, മുൻപരിചയങ്ങളും ഇല്ലാതെ  ഒറ്റ തിരിഞ്ഞു ചെയ്യുന്നതും അനുവനദീയമല്ലതന്നെ🧨


BLOGGER,TWITTER, WORDPRESS, FACEBOOK എന്നിവയിൽ 12-2-2022ൽ പ്രസിദ്ധീകരിച്ചതു.
💧വായനക്കാരുടെ Stat Counter Weekly Analytics report പ്രകാരം ഏറെ റീഡർഷിപ്പുള്ളതു💧