1️⃣ ചെറിയ ക്ളാസ്സു മുതൽ പ്രമുഖരായ എഴുത്തുകാരുടെ പ്രസിദ്ധമായ കൃതികൾ എനിക്കു മുടങ്ങാതെ വായിക്കാൻ ലഭിച്ചിരുന്നു🤾ഗവണ്മെന്റ് സ്റ്റേറ്റ് പബ്ലിക് സെൻട്രൽ ലൈബ്രററി വീടിന്റെ തൊട്ടടു ത്തായിരുന്നു🤾 അവിടെ നിന്നു നിരവധി പുസ്ത കങ്ങൾ വായനക്കു എടുക്കാം🤸
2️⃣ആ കാലഘട്ടത്തിൽ ഗവർണ്ണർ ആയിരുന്ന സർ വി.വി ഗിരി ലൈബ്രറിയിലെ നിത്യ സന്ദർശകനായിരുന്നു🥊 കുട്ടികളായിരുന്ന ഞങ്ങൾക്കു പരിചയപ്പെടാനും സംസാരിക്കാനും സന്ദർഭം ഉണ്ടായിട്ടുണ്ടു🥊പിന്നെ അദ്ദേഹം ഇന്ത്യൻ രാഷ്ട്രപതിയായി മാറി🥊അവിടെ ചിൽഡ്രൻസ് ലൈബ്രറി ഉണ്ടായിരുന്നു🏸 ഒഴിവു ദിവസങ്ങളിൽ രാവിലെ അവിടെ പോയാൽ വായനയുമായി കഴിയുന്ന കുട്ടികൾ എന്നെപ്പോലെ വൈകുന്നേരം 7മണിക്കാണു വീട്ടിലേക്ക് മടങ്ങുക🧚 ഞാനും അതെ🥊മാർക്സിസ്റ്റ് പാർട്ടി സ്റ്റേറ്റ് കമ്മിറ്റി ഓഫീസും വളരെ വർഷങ്ങൾ എൻെറ വീടിൻെറ മുന്നിലായിരുന്നു🥊വളരെ വർഷങ്ങൾക്ക് ശേഷം AKG സെൻറർ പണിതപ്പോൾ അതു അങ്ങോട്ട് മാറ്റി 🥊 കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ സത്യ പ്രതിഞ്ജ കഴിഞ്ഞാൽ മുഖ്യമന്ത്രിയും മന്ത്രിമാരും പാളയത്തു ഞങ്ങളുടെ വീടിന്റെ തൊട്ടു മുന്നിലുള്ള മാർക്സിസ്റ്റ് സ്റ്റേറ്റ് കമ്മിറ്റി ഓഫീസിലേക്കാണു ആദ്യം വരിക🥊 നിരവധി മുറികളുള്ള വലിയ ഒരു ഓടിട്ട കെട്ടിടമായിരുന്നു അതു🚶വീടിന്റെ മുൻപിൽ ആയിരുന്നതിനാൽ ഓഫീസ് സെക്രട്ടറിയുൾപ്പടെയുള്ളവരുമായി ഞങ്ങൾക്കു നല്ല അടുപ്പം അക്കാലത്ത് ഉണ്ടായിരുന്നു🥊 യാതൊരു നിയന്ത്രണവുമില്ലാതെ അവിടെ പ്രവേശിക്കാനും ചുറ്റിതിരിഞ്ഞു നടക്കുന്നതിനും, മുറ്റത്ത് ഓടിക്കളിക്കുന്നതിനും കഴിഞ്ഞിരുന്നു💃
3️⃣ഇന്നൊക്കെ കാണുന്നതു പോലെ പ്രൊട്ടക്ഷനൊന്നും മുഖ്യമന്ത്രി EMS നമ്പൂതിരിപ്പാടിനോ മറ്റു മന്ത്രിമാർക്കോ അന്ന് ഉണ്ടായിരുന്നില്ല🏃 ഏതു സമയത്തും ഇവരെയൊക്കെ ചെന്നു കാണാനും, സംസാരിക്കാനും ആർക്കും കഴിയുമാ യിരുന്നു കുട്ടികളായ ഞങ്ങൾക്കുമതേ🥊പല ഘട്ടങ്ങളിലായിE.M.S, A.K.G, സുശീല ഗോപാലൻ, ഗൗരിയമ്മ, TV തോമസ്, എം.എൻ ഗോവിന്ദൻ നായർ , മുൻ മുഖ്യമന്ത്രി പി.കെ വാസുദേവൻ നായർ, മുൻ കേന്ദ്രമന്ത്രി പനമ്പിള്ളി ഗോവിന്ദമേനോൻ, RSP പാർട്ടിയിലെ പ്രമുഖനായ N.ശ്രീകണ്ഠൻ നായർ, PSP പാർട്ടിയിലെ പ്രമുഖനായിരുന്ന മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് B. മാധവൻനായർ, അദ്ദേഹത്തിന്റെ ഭാര്യ വത്സലച്ചേച്ചി, വർക്കല രാധാ കൃഷ്ണൻ, കെ. അനിരുദ്ധൻ( മുൻ MP സമ്പത്തിന്റെ പിതാവു), കാട്ടായികോണം വി ശ്രീധർ, രമേശൻ കോൺട്രാക്ടർ (ബിജു രമേശിന്റെ പിതാവ്) സ്പീക്കർ ദാമോദരൻ പോറ്റി, TA മജീദ് MLA അങ്ങനെ അങ്ങനെ ഭരണയന്ത്രം തിരിച്ചവരെ അടുത്തു നിന്നു കാണാനും മിണ്ടാനും കഴിഞ്ഞിരുന്നു💃 അന്നു തലസ്ഥാനമായ തിരുവനന്തപുരത്തു തിരക്ക് വളരെ കുറവായിരുന്നു🥊 ഭരണ തലത്തിലും, പോലീസിലും നല്ല സ്വാധീനം ഉളളവർ തന്നെയായിരുന്നു തലസ്ഥാനത്തെ ഒരുവിധപ്പെട്ട ആളുകളെല്ലാം🥊
4️⃣രാവിലെയും, ഉച്ചയ്ക്കും, രാത്രിയിലും " കള്ളു കുടി സദസ്സുകൾ" നടത്തുന്നവർക്കു സ്വാധീനം ഇല്ലാതെ വരുമോ🥊 മിന്നൽ പരമേശ്വരൻ, ലംബോധരൻ നായർ, കടുവ കൃഷ്ണൻ കുട്ടി, ഭൂവനചന്ദ്രൻ നായർ, H.O അബ്ദുൽഖാദർ, യൂനുസ്കുഞ്ഞു, മുകുന്ദൻ, പടിക്കൽ, മാത്തുണ്ണിപ്പിള്ള, ഭഗവതിപ്പിള്ള, അങ്ങനെ എന്തിനും പോന്ന സെൻട്രൽ ജയിലിലെയും, പൊലീസിലെയും അത്യുന്നത ഉന്നത ഉദ്യോഗസ്ഥരെ വരെ ഒരാവശ്യത്തിനു ഓടിച്ചെന്നു കാണാൻ കഴിയു മായിരുന്നു... അത്തരം കള്ളുകുടി സദസ്സുകളെ വരെ ഞാൻ തൊട്ടടുത്ത് നിന്നു എൻ്റെ കണ്ണുകളാൽ കണ്ടിട്ടുണ്ട് 🇮🇲 പഠനത്തിന് മിടുക്കനായ ഒരു ചെറിയ കുട്ടിയായതിനാൽ ഇവരിൽ പലരും വാത്സല്യത്തോടെ കണ്ടിരുന്നു🇮🇲 ഇവരുടെ മറ്റു ശ്രദ്ധ എന്നിലേക്കു വരുമായിരുന്നില്ല🇮🇲
🔥പൃഥ്വിരാജും ജഗതി യും ചേർന്നു അഭിനയിച്ച ഒരു ചലച്ചിത്രത്തിൽ ഇതിൻെറ അൽപം കാര്യങ്ങളേ കാണിക്കുന്നുള്ളൂ, അതു സത്യം തന്നെ🔥"സെക്രട്ടറിയേറ്റിൽ നിന്നാണു, ഐജി ഓഫീസിൽ നിന്നാണു" എന്നു ഒരു ലാൻഡ് ഫോൺ കോൾ വിളിച്ചാൽ-അതു ഭരണസിരാ കേന്ദ്രത്തിലെ തോട്ടക്കാരനാണോ, പ്യൂണാണോ, അറ്റൻഡറാണോ,ഐജി യാണോ,ചീഫ് സെക്രട്ടറിയാണോ മന്ത്രിയാണോ എന്നു തിരിച്ചു ചോദിക്കാൻ ലാൻഡ്ഫോണിൽ അന്നു വകുപ്പൊന്നുമില്ല🥊
5️⃣സകലവനും ഭരണ സിരാകേന്ദ്ര ത്തിലുള്ള ആരെങ്കിലുമായിട്ടൊക്കെ അടുപ്പം ഉണ്ടാവും🥊മന്ത്രിമന്ദിരത്തിൽ മീൻ വിൽക്കുന്നവൻ വിചാരിച്ചാലും ന്യായാന്യായങ്ങൾ അവിടെ കിടക്കും🥊 ശുപാർശ പ്രകാരമുള്ള അന്യായമാണു നടക്കുക🥊 ന്യായം പ്രതീക്ഷിച്ചു പരാതിപ്പെടാൻ പോകുന്നവനു, നല്ല മുടുത്ത ഇടി പോലീസ് സ്റ്റേഷനിൽ നിന്നും കിട്ടുകയും ചെയ്യും....🥊 ഇന്നും ഇങ്ങനെയൊക്കെ തന്നെയാണു കാര്യങ്ങൾ നടക്കുന്നതു🥊
തലസ്ഥാനത്തെ വളരെ വലിയ ജനക്കൂട്ടം ഞാൻ കാണുന്നതും ഓർമ്മകളിലുള്ളതും, രണ്ടു പേരുടേ ശവമഞ്ചയാത്രയാണു....🥊 എൻെറ ചെറിയ വയസ്സിൽ ഞാൻ കണ്ടിട്ടുള്ളതു.....🥊 അതിനു ശേഷം അത്രയും വലിയ ജനപ്രളയം കണ്ടിട്ടുമില്ല...🥊ഒന്നു..... മുഖ്യമന്ത്രിയും ഗവർണ്ണറുമായിരുന്ന സാക്ഷാൽ പട്ടം താണുപിള്ളയുടേതു രണ്ടാമത്തേതു സത്യനേശൻനാടാരുടേതു അതായതു സിനിമാ നടൻ സത്യൻസാർ തന്നെ🥊
🌹🌹ഹോമിയോപ്പതിയെ കുറിച്ചു🌹🌹
ഈ ബാല്ല്യ കാലഘട്ടത്തിലാണു ഇന്ത്യൻ എക്സ്പ്രസ് എന്ന ഇംഗ്ലീഷ് ദിനപത്രത്തിലെ അവസാന പേജിൽ വരുന്ന ടാർസൻ കാർട്ടൂൺ ചിത്രകഥ ഇംഗ്ലീഷിൽ വായിച്ചു തുടങ്ങിയതു💃
6️⃣എനിക്കു മനസ്സിലാവാത്ത ഇംഗ്ലീഷ് വാക്കുകളുടെ അർത്ഥങ്ങൾ ഉപ്പാനോട് ചോദിച്ചു മനസ്സിലാ ക്കുകയും സ്പെല്ലിംങ്ങും, വക്കാബു ലറിയും പഠിച്ചു ഹൃദിസ്ഥമാക്കുകയും ചെയ്യുമായിരുന്നു💃മലയാളം മീഡയ ത്തിലെ അഞ്ചാം ക്ളാസ്സു വിദ്യാർത്ഥി യായിരുന്നു ഞാനന്നു💃 സതേൺ റെയിൽവേയിൽ തിരുവനന്തപുരത്തു ആയിരുന്നു പിതാവിന്റെ ഉദ്യോഗമെങ്കിലും, ഹോമിയോപ്പൊതി ചികിത്സയിൽ അഗാധമായ പാണ്ഡിത്യം അദ്ദേഹത്തി നുണ്ടായിരുന്നു💃 തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രമുഖരും, പ്രശസ്തരുമായ നിരവധി രെജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷണർ മാരുമായും, ഡോക്ടർമാരുമായി നല്ല സൗഹൃദവും, സുഹൃദ് ബന്ധവും, ഉണ്ടായിരുന്നു എന്നു മാത്രമല്ല പിതാവിൽ നിന്നും അവർ ഉപദേശം തേടുകയും ചെയ്തിരുന്നു💃 അങ്ങനെ ഒരു സൗഹൃദ ത്തിലായിരുന്നു വക്കം മൗലവിയുടെ അടുത്ത ബന്ധത്തിൽപ്പെട്ട അതി പ്രശസ്തനും ഹോമിയോഡോക്ടർ എന്ന നിലയിൽ വളരെയധികം രോഗികൾ കാത്തു കെട്ടി ക്യൂ നിൽക്കുമായിരുന്ന ഡോകടർ മുഹമ്മദ് എന്ന ആളുടെ മകളുമായി എൻ്റെ ജേഷഠനു വിവാഹബന്ധം പോലും നടന്നതു💃
7️⃣നൂറോളം വർഷം പഴക്കമുള്ള ഹോമിയോ ചികിത്സാവിധി കണ്ടെത്തിയ സാമുവൽ ഹാന്നിമാൻെറ The Chronic Diseases and their Peculiar Nature and their Homoeopathic Cure പുസ്തകം💃ഔഷധവിജ്ഞാനീയം എന്ന Meteriamedica പുസ്തകം💃 എച്ച് അലൻസ് കീ നോട്ടു എന്ന DR.ALLEN'S KEY NOTES AND CHARACTERISTICS എന്ന പുസ്തകവും, JOHN CLERKS ൻെറ ഹോമിയോപ്പതി പുസ്തകങ്ങളും അന്നു ആ ചെറിയ വയസ്സിൽ തന്നെ ഞാൻ ഹൃദിസ്ഥമാക്കി🥊 Abis nigra, Acconite എന്നിവ മുതൽ Zincum Sulphuricum, Zincum metalicum വരെയുള്ള നൂറുകണക്കിന് A to Z മരുന്നുകൾ, അവയുടെ ചേരുവകൾ, വിവിധ രോഗ ലക്ഷണങ്ങൾ, ഉപയോഗ രീതി, മനുഷ്യ ശരീരത്തിൻെറ അനാട്ടമി വരെ മെഡിക്കൽ രംഗത്തെ ആളുകളെക്കാൾ ഭംഗിയായി ഒരു രസത്തിനായി ആ ബാല്ല്യകാലത്തു തലമണ്ടയിൽ കേറ്റി വച്ചു💃 പിൽക്കാലത്ത് അവയൊക്കെ, യാതൊരു പ്രയോജനവും, ഉപയേഗ വുമില്ലാതെ പോയി എന്നത് വേദനാ ജനകമായ കാലത്തിന്റെ നിയതിയത്രേ💃
8️⃣വിവിധ രോഗങ്ങളാൽ അലയുന്ന രോഗികളെ വിവിധ രോഗങ്ങളെ കുറിച്ചുള്ള ഗ്രാഹ്യവും, ലക്ഷണവും ഒരാളെ കൃത്യ സമയത്തു പ്രഗത്ഭനും പ്രസിദ്ധനുമായ ഒരു ഭിഷഗ്വരൻ്റെ മുന്നിൽ കൊണ്ടെത്തിക്കാൻ സാധിച്ചിരുന്നു 💃 ഇതൊക്കെ കൊണ്ട് ഒരു ദൈവീക കൃപ ഉണ്ടായ തെന്തെന്നാൽ🔥മുന്നിൽ ഇരിക്കുന്ന ഒരു സാധാരണ വില്ലേജ് ഓഫീസർ ആയിക്കോട്ടെ, ഒരു മുഖ്യമന്ത്രിയായിക്കോട്ടെ, അല്ലെങ്കിൽ ശൗര്യം നിറഞ്ഞ അത്യുന്നത പൊലീസ് ഉദ്യോഗസ്ഥനായിക്കോട്ടെ, ഔന്നത്യത്തോടെ, കാര്യമാത്ര പ്രസക്തമായി സംസാരിക്കാനും, ആകർഷിക്കാനും എനിക്കു കഴിഞ്ഞിരുന്നു എന്നതു തന്നെ സർവ്വശക്തൻെറ കൃപ🔥 കറയറ്റ ജഗദീശ്വര ഭക്തിയും, യോഗയും, വായനയും, സത്യസന്ധതയും, മനസ്സാ വാചാ കർമ്മണാ ജീവിതത്തിലുട നീളം പുലർത്താൻ കഴിഞ്ഞതു തന്നെ ഈശ്വരാധീനം🔥
Copy Rights all right reserved ©
പാളയം നിസാർ അഹമ്മദ് .
Listen on YouTube......
പാളയം നിസാർ അഹമ്മദ് .