ഏറെ വൈകിയാണു ഉറങ്ങാൻ കിടന്നതു. കിടക്ക പുൽകുന്നതു ഒൻപതു മണിക്കു മുൻപേയാണെങ്കിലും, വായനയും, വാർത്താ ചികയലും, യൂട്യൂബിലെ ശാസ്ത്ര വായനയും (Science 4 Maths) കഴിഞ്ഞു 'തഹ്ജ്ജുദ്' നമസ്കാരവും കഴിഞ്ഞു ഉറങ്ങുമ്പോൾ ഏകദേശം അർദ്ധരാത്രി ഒന്നരമണി കഴിയും.
*(ഇശാഅ് എന്ന രാത്രി നമസ്‌കാരം കഴിഞ്ഞതിന് ശേഷം രാത്രിയുടെ അവസാനം വരെയാണ് തഹജ്ജുദ് നമസ്‌കാരത്തിന്റെ സമയം.)
( 2) പ്രവാചകൻ പറഞ്ഞു : രാത്രിയുടെ മൂന്നിലൊന്ന് അവശേഷിക്കുമ്പോൾ, ദൈവം ഭൂമിക്ക് സമീപസ്ഥമായ ആകാശത്തിലേക്ക് ഇറങ്ങി വരുമത്രേ. അപ്പോൾ ആര് വിളിച്ചോ, അവന് ദൈവം ഉത്തരം നല്‍കും. ആര് എന്തു ചോദിച്ചുവോ അതും നല്‍കും. ആര് പാപമോചനം തേടിയോ അവർക്ക് മാപ്പ് നല്‍കും. പ്രാര്ത്ഥന ക്ക് ഉത്തരം നല്‍കപ്പെടുന്ന സമയമാണിത്. പ്രാര്‍ത്ഥനക്ക് ഉത്തരം നല്‍കുമെന്ന് സർവ്വ ശക്തൻ വാഗ്ദാനം ചെയ്ത രാത്രിയുടെ അവസാന യാമത്തിൽ ഉണര്‍ന്ന് നമസ്‌ക രിക്കലണ് ഏറ്റവും ശ്രേഷ്ഠം. ചില ദിവസങ്ങ ളിൽ ക്ഷീണവും, അസ്വസ്ഥതയുമായി നേരത്തേ ഞാൻ മയങ്ങിപ്പോകാറുണ്ടു. അല്ലെങ്കിൽത്തന്നെ, ഏതു മനുഷ്യനാണു, എന്നും, കുന്നും പയറുപോലെ ഇരിക്കാൻ പറ്റുക. എൻ്റെ വായനയെ അസ്വസ്ഥത പ്പെടുത്തിക്കൊണ്ട്, ഭാര്യയുടെ ഫോണിലേക്ക് ബെൽ. രാത്രി ഏറെ വൈകിവരുന്ന ഫോൺ വിളികൾ ഏറ്റവും അടുത്ത ബന്ധുക്കളാകാനാണു ഏതു വീട്ടിലും സാദ്ധ്യത. ഭാര്യ ഫോൺ അറ്റൻഡ് ചെയ്യുന്നതു കിടന്നു കൊണ്ട് ഞാനും ശ്രദ്ധിച്ചു. പണ്ടത്തെ ലാൻഡ്ലൈൻ പോലെ, ലൈറ്റനിംഗ് STD കാൾ പോലെ, അലറി വിളിച്ചാണു അങ്ങേതലയ്ക്കൽ നിന്നും സംസാരം. "നിൻ്റെ മോനോട് വിശേഷം വിളിച്ചു പറഞ്ഞിരുന്നല്ലോ, നീ അറിഞ്ഞില്ലേ"? - ഇതാണ് സംഭാഷണസ്റ്റൈൽ.
(3) ഭാര്യ മറുപടി പറഞ്ഞു, "ഇല്ല", പിള്ളാര് വന്നില്ല, തിരക്കിലാവാം, അവർ അല്പം കഴിഞ്ഞേ വരുള്ളൂ, വരുമ്പോൾ പറയും."
മറുതലയ്ക്കൽ നിന്ന്:- "ഓഹോ, എങ്കിൽ കേട്ടോ, എൻ്റെ മകൻ്റെ ഭാര്യ പ്രസവിച്ചു - ആൺകുട്ടി!!!" എൻ്റെ വീട്ടിൽ അയ്യാൾക്കു വരാൻ കഴിയാത്ത തിൻ്റ വയ്യായ്കയും, വാഹനമോട്ടിച്ചു എൻ്റെ വീട്ടിലേക്കു വരാൻ കഴിയാത്ത രോഗങ്ങളുടേയും ഭാണ്ഡക്കെട്ട് അഴിക്കുകയാണു, മറുതലയ്ക്കൽ നിന്നും വിളിച്ച കക്ഷി. ഞാനോർത്തു..... അവനവൻ്റെ ആവശ്യം വരുമ്പോൾ ബന്ധുക്കളെ എല്ലാം കൂട്ടിക്കാണിക്കാൻ, തൽക്കാലം അയ്യാൾ നൂറു എക്സ്ക്യുസ്സുകൾ പറയണൂ.. സംഭാഷണം ഇങ്ങനെ നീണ്ടപ്പോൾ എൻ്റെ ചിന്തകൾ പഴയ കാലത്തേക്ക് പോയി.... ഈ വിളിച്ച കക്ഷി, ബന്ധത്തിലെ സ്ത്രീകൾ
പെൺകുട്ടിയെ പ്രസവിച്ചതായി കേട്ടാൽ ഉടൻ ചെന്നു പറയും, "പട്ടിയും, പന്നിയും,പൂച്ചയും പെറ്റു കൂട്ടുമ്പോലെ നീയും പെറ്റു കൂട്ടിക്കോ എന്ന്." ഈയ്യാൾ അങ്ങനെ അധിക്ഷേപിച്ച് നടന്ന ഇരപ്പാളി ആയിരുന്നു എന്നതു ഞാൻ ഇന്നും ഓർക്കുന്നു. ഇപ്പോൾ ഫോണിലൂടെ വിശേഷം പറയുമ്പോഴും, അവൻ്റെ വാക്കിലെ ആഹ്ളദ പ്രകടനം മുഴങ്ങുകയാണു. ആൺകുട്ടിയാണെന്നു. ഇതൊക്കെ ശിക്ഷ കിട്ടുന്ന മഹാപാപമാണു. പെൺകുട്ടി ജനിക്കുന്നതു വീടിൻ്റെ ഐശ്വര്യമാണു., വെളിച്ചമാണു, മറ്റൊരാൾക്കു ഏല്പിക്കേണ്ട 'അമാനത്ത്' ആയതിനാൽ പൊന്നുപോലെ നോക്കി കൈ പിടിച്ച് കൊടുക്കേണ്ട കടമയുണ്ടെന്നു പരിശുദ്ധ ഗ്രന്ഥങ്ങ ൾ ഉദ്ബോധിപ്പിക്കുന്നു. പ്രവാചക വചനവും, കണ്വമഹർഷിയുടെ വചനവും കേൾക്കൂ....
(4) വിശുദ്ധ ഖുർആൻ (സൂറഃ അന്നുഹ്ൽ 16:58-59)
"വഇദാ ബുശ്ശിറ അഹദുഹും ബിൽഉൻസാ|
ദല്ല വജ്ഹുഹു മുസ്‌വദ്ദൻ വഹുവ കദീം.| യതവാറാ മിനൽഖൗമി മിൻ സൂഇ മാ ബുശ്ശിറ ബിഹി, അയുംസികുഹു അലാ ഹൂനിൻ|
അം യദുസ്സുഹു ഫിത്തുറാബ്, |
അലാ സാഅ മാ യഹ്കുമൂൻ."|
അർത്ഥം ഇങ്ങനെ പറയാം:-"അവരിൽ ഒരാൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചുവെന്ന സന്തോഷവാർത്ത ലഭിച്ചാൽ, കോപം കടിച്ചമർ ത്തി, അവന്റെ മുഖം കറുത്തിരുളുന്നു. തനിക്ക് ലഭിച്ച വാർത്തയിലെ സങ്കടം കാരണം, അവൻ ജനങ്ങളിൽ നിന്ന് ഒഴിഞ്ഞു നടക്കുന്നു. അപമാനം സഹിച്ചു അതിനെ ജീവനോടെ നിലനിർത്തണ മോ, അതോ മണ്ണിൽ കുഴിച്ചുമൂടണമോ എന്ന് അവൻ ചിന്തിക്കുന്നു. ഓർക്കുക, അവരുടെ ആ തീരുമാനം എത്രയോ മോശവും പാപവുമാണു" മുഹമ്മദ് നബി(സ) ഖുറാനിലൂടെ സ്വന്തം ദൃഷ്ടാന്തങ്ങൾ കാണിച്ചു പറയുന്നു പെൺകുട്ടികളെ സ്നേഹ ത്തോടും സന്തോഷത്തോടും കൂടി പരിപാലിക്കു ന്നവർക്ക്, ആ മക്കൾ നരകാഗ്നിയിൽ നിന്ന് സംരക്ഷണം നൽകുന്ന മറയായി തീരുമെന്ന് ഇസ്ലാം വ്യക്തമാക്കി.പെൺമക്കൾ സർവ്വശക്ത നായ ദൈവത്തിൻ്റെ പ്രത്യേക കാരുണ്യവും, അനുഗ്രഹവുമാണ് (റഹ്മത്ത്). പെൺ ജനന ത്തോട് സ്‌നേഹവും, ദയയും എപ്പോഴും ഉണ്ടായിരിക്കണം. മക്കൾക്കിടയിൽ വിവേചനം അരുത്. ഭക്ഷണത്തിലും, സമ്മാനങ്ങളിലും സ്‌നേഹം പ്രകടിപ്പിക്കുന്നതിലും ആൺകുട്ടിക ളെന്നോ, പെൺകുട്ടികളെന്നോ വ്യത്യാസമില്ലാ തെ സമത്വം പാലിക്കണമെന്ന് പ്രവാചകൻ കൽപ്പിച്ചു.
(5) പെൺമക്കളെ സ്നേഹത്തോടും ആദര വോടും കൂടെ വളർത്തുന്നതും, നല്ല വിദ്യാഭ്യാസ വും, ധാർമ്മിക ശിക്ഷണവും, മുൻഗണനയും നൽകണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. കണ്വമഹർഷി പറയുന്നു:-
അർത്ഥോ ഹി കന്യാ പരകീയ ഏവ|
താമദ്യ സബ്രേഷ്യ പരിഗ്രഹീതുഃ |
ജാതോ മമായം വിഷദഃ പ്രകാമം| പ്രത്യർപിതന്യാസ ഇവാന്തരാത്മാ | അർത്ഥം:-
"പെൺകുട്ടി എന്നാൽ ഒരു ധനമാണ്. അത് മറ്റൊരാൾക്ക് (ഭർത്താവിന്) ഉള്ളതാണു. അവളെ ഭർത്താവിൻ്റെ അടുത്തേക്ക് ഇന്ന് പറഞ്ഞയച്ചിട്ട്,ഏൽപ്പിച്ച ഒരു നിധി തിരിച്ചു കൊടുത്തതുപോലെ മനസ്സിന് അങ്ങേയറ്റത്തെ ആശ്വാസം (പ്രസന്നത) എനിക്ക് ഇതാ ഉണ്ടായി രിക്കുന്നു" ഈ ശ്ലോകത്തിന്റെ പശ്ചാത്തലം ഇതാണു. പെൺമക്കളെ വളർത്തി വിവാഹം കഴിപ്പിച്ചു വിടുക എന്നത് ഒരു പിതാവിൻ്റെ വലിയ ഉത്തരവാദിത്തമാണ്. കണ്വമഹർഷി ഒരു സന്യാസിയായിരുന്നിട്ടുകൂടി, വളർത്തു മകളായ ശകുന്തളയെ ഭർത്താവിന്റെ വീട്ടിലേക്ക് അയച്ചപ്പോൾ അദ്ദേഹത്തിന്റെ മനസ്സ് ശാന്തമായി. തന്റെ ചുമതല ഭംഗിയായി പൂർത്തിയാക്കിയ ഒരു പിതാവിന്റെ കടമയും, മകളെ സുരക്ഷിതമായ കൈകളിൽ ഏൽപ്പിച്ച തിലുള്ള ആശ്വാസവുമാണ് ഈ ശ്ലോകത്തിന്റെ കാതൽ. ഓരോ പെൺകുട്ടികളുടെയും പിതാ വിനുണ്ടാകുന്ന സായൂജ്യമാണു ഇതെഴുതാനു ള്ള നിമിത്തമായതു. പെൺകുട്ടികളെ ഒരു പ്രായം കഴിഞ്ഞു, മാമനായാലും, മച്ചാനാ യാലും, വല്യച്ഛനായാലും, ഇളയച്ഛനായാലും കെട്ടിപ്പിടിച്ച് വാത്സല്യ പ്രകടനം നടത്തുന്നതു. നിഷിദ്ധമാണ്. അത് ഞരമ്പ് രോഗവുമാണു.
പാളയം നിസാർ അഹമ്മദ്
പകർപ്പവകാശം പ്രസാധകനു മാത്രം.
Author Palayam Nizar Ahamed (M.Nizar Ahamed) Writer| Journalist |Blogger| Poet| Editor-in-Chief | Flash News-Breaking News Bulletindaily |for investigative reports & editorial writings.
.jpg)

~2.jpg)




No comments:
Post a Comment