theflashnews.blogspot.com

Wednesday, 8 July 2026

             തിരുവനന്തപുരത്തെ മ്യൂസിയം &  സൂ 
            വിനുള്ളിലെ തടാകക്കരയിൽ വച്ച് 
             എടുത്ത എന്റെ മൂത്ത സഹോദരി ആയിഷാ                             നസീമിൻ്റ  ചിത്രം. കാഞ്ചീപുരം പട്ടിൻ്റെ
             ഫ്ലീറ്റ് ഇട്ടു തയ്ച്ച ക്രീം കളർ പാവാടയും                                           റെഡ് കളർ ബ്ലൗസും, ക്രീം കളർ ഹാഫ്                                         സാരിയുമാണു ധരിച്ചിരിക്കുന്നത്. 
               കാതിൽ സ്വർണ്ണ ജിമിക്കിയും, മാലയും, 
               വളയും, വാച്ചും ഉണ്ട്. അന്നൊക്കെ ഇമ്റ്റേഷൻ                         സാധനങ്ങൾ പ്രചാരമല്ല. റാങ്ക്  വാങ്ങിയ 
               അവർ 1971 പാളയം യൂണിവേഴ്സിറ്റി കോളേജിലെ                 പോസ്റ്റ് ഗ്രാജ്വേറ്റ് ആണുനാട്ടിൽ കള്ളന്മാരും,                           കമ്മന്റടിക്കുന്നവരും, അന്നും ഉണ്ട്. എന്നാൽ 
               അവർ നമ്മുടെ ഏഴയലത്ത് വരികയില്ല.
                അവനെ തെങ്ങിൽ പിടിച്ചു കെട്ടിവച്ച് 
                ഒരിക്കലും എണീറ്റു നടക്കാൻ പറ്റാത്ത                                          രീതിയിൽ തല്ല് കൊടുക്കും. അതാണു                                          തലസ്ഥാനത്തെ രീതി











♥️വിത്ത്    
             പുഴയോരത്തൊരു വിത്തെറിഞ്ഞു,                               കുഞ്ഞു മുള പൊട്ടി വന്നു.                                 
              കാലം അതിനെ താലോലിച്ചു,                                        ചെറുനിലാവിനെ കാണിച്ചു.                   
ചെറുതായ് അവൾ വളർന്നു,
നല്ലൊരിലകൾ വിടർന്നു.      
പാറിവരും പൂമ്പാറ്റയോട്,  
   കഥയും മെല്ലെ മൊഴിഞ്ഞു.
❤️പൂവ്
     ഒരു നാൾ അവളിലൊരു പൂവിരിഞ്ഞു,
      രാവിന്റെ ഭംഗിയിൽ അവൾ വിരിഞ്ഞു.
     ഒരു തേൻ കുരുവിയുടെ മനസ്സിപ്പോൾ,
അവളുടെ സൗന്ദര്യത്തിൽ മയങ്ങി.
പ്രണയത്തിന്റെ രാഗങ്ങൾ പാടി,
കാറ്റിൽ മെല്ലെ അവൻ തഴുകി.
        തേൻ കുരുവി അവളെ മെല്ലെ തൊട്ടു,
        മറക്കാത്തൊരു പ്രണയം കൊടുത്തു.
♥️യാത്ര
വിധി ഒരു യാത്രയുടെ പാതയിൽ,
അവളെ മറ്റൊരു വഴിക്കയച്ചു.
കാത്തിരിപ്പിന്റെ വേദനയിലാഴുന്ന,
തേൻ കുരുവി തനിച്ചായി.
ഓർമ്മകളിൽ അവനലഞ്ഞു,
കണ്ണീർപ്പുഴയിൽ അവൻ നീന്തി.
അവളുടെ പേര് നെഞ്ചിൽ കോറി,
അവൻ അവന്റെ വഴിക്ക് നടന്നു
🖋️-പാളയം നിസാർ അഹമ്മദ്
           🖊️പകർപ്പവകാശം പ്രസാധകനു മാത്രം
      


               എന്റെ മൂത്ത സഹോദരിയാണു. 
         അവർ 1972 ൽ പാളയം H H മഹാ 
          രാജാസ് യൂണിവേഴ്സിറ്റി 
         കോളേജിൽ നിന്നും  പോസ്റ്റ് 
          ഗ്രാഡ്വേറ്റ് ഡിഗ്രി എടുത്ത
           വരാണു. കൊൺവൊക്കേഷൻ
           അന്നൊക്കെ ഉണ്ടായിരുന്നു. 
           പാളയത്തെ യൂണിവേഴ്സിറ്റി 
            സ്റ്റേഡിയത്തിൽ കേരള 
            ഗവർണറാണു, മനോഹരമായി 
           റെഡ് റിബൺ കെട്ടിയ ഡിഗ്രി 
            സർട്ടിഫിക്കറ്റ് നൽകുക. 
            വളരെ വലിയ ആഘോഷമാണതു. 
          സന്നത് എടുക്കാൻ നല്ല
             ചിലവും ഉണ്ടായിരുന്നു



No comments:

Post a Comment