ചിത്രമാണിതു)📍
2️⃣📌1950ലൊക്കെ തലപ്പാവിന്റെ പിന്നിൽ നീളത്തിൽ തുണിവാലിട്ടു ടർബൻ തലക്കെട്ട് കെട്ടിയല്ലാതെ അധികാരവും, ആഢ്യത്വവും, ആത്മീയതയുമുള്ള 'മുരീദ്' നേടിയ സുന്നി-സൂഫി കുടുബങ്ങളിലെ സമ്പന്നരെ തിരുവിതാംകൂറിൽ കാണാനാവുകയില്ല. മഹാരാജാവിൻ്റെ മുമ്പിലും തലക്കെട്ട് അവർ അഴിക്കേണ്ടതില്ല📍1955ൽ അസ്സനാരുപിള്ള പീർ മുഹമ്മദ് ഗസ്സാലി പാളയം ജുംങ്ഷനിൽ Taj Hotel (താജ് ഹോട്ടൽ) തുടങ്ങി. 1959ൽ അദ്ദേഹത്തി ൻ്റെ മരണശേഷം എൻ്റെ അമ്മയുടെ ഏക ജേഷ്ഠനായ സൈനുല്ലാബ്ദ്ദീൻ ഗസ്സാലി ആ ഹോട്ടൽ തുടർന്നു നടത്തിവന്നു. 🤲മുരീദ് നേടിയ പാരമ്പര്യത്തിൽ ജനിച്ചവർ, സാധാരണയായി അവരുടെ പൂർവ്വികരുടെ ആത്മീയപാരമ്പര്യം പിന്തുടരുന്നു. അവർക്ക് സൂഫി പാതയിലെ അറിവും പരിശീലനവും പാരമ്പര്യമായി ലഭിക്കുന്നു. എന്നാൽ ഇത് അവർക്ക് ആത്മീയ പരിപൂർണ്ണതയ്ക്ക് ഉറപ്പു നൽകുന്നില്ല. അവർക്കും സ്വന്തം ആത്മീയ പരിശീലനം ആവശ്യമാണ്. മുരീദ് നേടുന്നതു ഒരു വ്യക്തിയുടെ സ്വന്തം ഇച്ഛാശക്തി കൊണ്ടാണു. പാരമ്പര്യം എന്നതു ഒരു വ്യക്തിക്ക് സ്വയം ലഭിക്കുന്നതാണ്. രണ്ട് വിഭാഗത്തിലുള്ളവർക്കും, ആത്മീയ പരിശീലനം ആവശ്യമാണ്. എന്നാൽ മുരീദുകൾക്ക് ഒരു ഗുരു മുഖത്തു നിന്നും നേരിട്ടാണ് മാർഗ നിർദേശങ്ങൾ ലഭിക്കുന്നത്. ഇസ്ലാമിക സൂഫിസത്തിൽ, മുരീദാകുന്നതും, പാരമ്പര്യത്തിൽ ജനിച്ചതും രണ്ട് വ്യത്യസ്ത സാഹചര്യങ്ങ ളാണ്. 🤲രണ്ടിനും അതിൻ്റേതായ പ്രാധാന്യമുണ്ട്🤲 പാളയം നിസാർ അഹമ്മദ് . Copyrights (c) All Rights Reserved. Author: Palayam Nizar Ahamed(M.Nizar Ahamed) Writer| Journalist |Blogger|Poet| Editor-in-Chief | Flash News Bulletindaily | Breaking news,investigative reports, editorial writings






No comments:
Post a Comment