വളരെ വേഗതയിൽ ഒരു അംബാസിഡർ കാർ വീടിൻ്റെ മുന്നിൽ വന്നു നിന്നു ഡോറുകൾ തുറന്നു ശക്തമായി വലിച്ചടക്കുന്ന ശബ്ദം കേട്ടാണു ഞാൻ മുറ്റത്തേക്ക് ഓടിപ്പോയതു. അന്നു ഞാൻ വളരെ ചെറിയ കുട്ടിയാണു. ആറിലാണു പഠിക്കുന്നതു. വന്ന മൂന്നു പേരേയും കണ്ടപ്പോൾ മനസ്സിലായി. തേങ്ങാപട്ടണത്തു നിന്നും എൻ്റെ പിതാവിൻ്റെ രണ്ടു അനിയൻന്മാരും, മറ്റൊരാൾ പിതാവിൻ്റെ അച്ഛൻ്റെ അനിയനുമാണു. ആഹ്ലാദം കൊണ്ട് ഞാൻ തുള്ളിച്ചാടി. അത്രകണ്ട് ഇഷ്ടമാണയെനിക്കവരെ⭐
2️⃣വളരെ മൃദുവായും വളരെയധികം സ്നേഹ ത്തോടെയും, ഇസ്ലാമിയത്തിൻ്റെ എല്ലാ അദബോ ടെയും, ബഹുമാനത്തോടെയും തേനൂറുമ്പോ ലെയും മാത്രമേ ഒരു ചെറിയ കുഞ്ഞിനോടു പോലും അവരൊക്കെ തമിഴിൽ സംസാരിക്കു കയുള്ളൂ. അതിനുള്ളിൽ അച്ഛനും അമ്മയും പുറത്തേക്ക് ഓടിവന്നു. അവരെ സ്വീകരിച്ചു അകത്തേക്ക് കൊണ്ടു പോയിരുത്തി. അവർ വന്നതിൻ്റെ വിശേഷങ്ങൾ അമ്മയോടും, അച്ചനോടും പറയുന്നതു, ഞാനവിടെ ഒരു ഭാഗത്തിരുന്നു ശ്രദ്ധിച്ചു കേട്ടു. അച്ഛൻ്റെ രണ്ടു അനിയന്മാർക്കും ഗവണ്മെൻ്റ് സർവ്വീസിലാണു അന്നു ജോലി. ഒരാൾ KSRTCയിലും മറ്റേയാൾ ഹിന്ദി-അറബി അദ്ധ്യാപകനുമാണു. എൻ്റെ പിതാവിൻ്റെ അച്ഛൻ്റെ അനിയനെ ഞങ്ങൾ 'കണ്ണുപ്പാ' എന്നാണു വിളിക്കുക. അക്കാലത്ത് മുസ്ലിം പേരുകളോടൊപ്പം മുഹമ്മദ് കണ്ണു, നൂഹ്ക്കണ്ണു, അഹമ്മദ് കണ്ണു എന്നൊക്കെയാണു എഴുതുക. എൻ്റെ പിതാവിൻ്റെ അച്ഛൻ്റെ, അനിയൻ്റെ പേരിനു പിന്നിലും കണ്ണു (Khan) എന്നുണ്ട്. അതു കൊണ്ടാണു അദ്ദേഹത്തെ ഞങ്ങൾ "കണ്ണുപ്പാ"എന്നു വിളിക്കുന്നതു. എൻ്റെ അച്ഛൻ്റെ പിതാവിനെ "ഉപ്പുപ്പാ" എന്നാണു വിളിക്കുക. രണ്ടു പേർക്കും വലിയ ബിസ്സിനസ്സ് ആണു.ഇവിടെ ഇത്ര തിടുക്കപ്പെട്ട് ഇവർ വന്നതു കണ്ണാശുപത്രിയിൽ പോകാനാണു. അന്നു ഒട്ടും പകിട്ടില്ലാത്ത രണ്ടു കണ്ണാടി വില്പന കടകളും, ഗവൺമെൻ്റിൻ്റെ ഒരേയൊരു കണ്ണാശുപത്രിയു മേ തിരുവനന്തപുരത്തുള്ളൂ. അതു ജനറൽ ഹോസ്പിറ്റലിനു താഴെയുള്ള ഗവൺമെൻ്റ് ഒഫ്താൽമിക് ഹോസ്പിറ്റലാണ്.
3️⃣ഇവർ ഇവിടെ വരുന്നതിനു തലേ ദിവസം കണ്ണുപ്പ കുളിച്ചു വന്ന ശേഷം അദ്ദേഹത്തിൻ്റെ കണ്ണിൽ ചുവപ്പ് നിറം വന്നത്രേ. അതു ചൊറിച്ചി ലും നീറ്റലും ആയി മാറി. പാളയത്തു ഞങ്ങൾ താമസിക്കുന്നതു കാരണം അടുത്തുള്ള കണ്ണാശു പത്രിയിലെ ധാരാളം ജീവനക്കാരെ അറിയാം. പലരും ഞങ്ങളുടെ വീട്ടിൻ്റെ മുന്നിലൂടെ മാർക്കറ്റിലൂടെ കയറിയാണു ജോലിക്കു പോകുന്നതു. ധാരാളം പരിചയക്കാരും ഉണ്ടവിടെ. അപ്പോൾ തന്നെ ചിലരെ കണ്ണാശുപത്രിൽ വേണ്ട സഹായങ്ങൾക്കു ചട്ടം കെട്ടി. കണ്ണുപ്പായെ അവിടെ അഡ്മിറ്റ് ചെയ്തു. ഒരാഴ്ച കഴിഞ്ഞപ്പോൾ കണ്ണുപ്പായും, ഇളയച്ഛന്മാരും മടങ്ങി വീട്ടിൽ വന്നു. പക്ഷേ ഇളയച്ഛന്മാർ മാത്രമേ വീട്ടിലേക്ക് കയറി വന്നുള്ളൂ. വളരെ ശബ്ദം താഴ്ത്തി എന്തൊക്കെയോ എൻ്റെ പിതാവിനോട് ദു:ഖ ഭാവത്തിൽ പറഞ്ഞിട്ടു വേഗം മടങ്ങി ചെന്നു കാറിൽ കയറി. അതുവരെ കണ്ണുപ്പ കാറിൽ തന്നെ ഇരിക്കുകയായിരുന്നു. വാഹനം വേഗം പുറപ്പെട്ടു പോയി..... ഏറെ നേരം വീട്ടിൽ നിശബ്ദതയായിരുന്നു. എനിക്കു ഒന്നും മനസിലായില്ല. എൻ്റെ പിതാവിനോട് ഞാൻ ചോദിച്ചു എന്തു കൊണ്ടാണു കണ്ണുപ്പ വീട്ടിലേക്ക് ഇറങ്ങി വരാത്തതെന്നു? കണ്ണിൽ ചുവപ്പിറങ്ങിയതു കൊണ്ടു അദ്ദേഹത്തിൻ്റെ കാഴ്ചപോയി. അടുത്ത കണ്ണിലേയും കാഴ്ച നഷ്ടമായെന്നു അച്ഛൻ മറുപടി പറഞ്ഞു. എത്ര വയസ്സായി എന്നു ഞാൻ ചോദിച്ചു 45എന്നു മറുപടി... ഈ കുടുംബത്തിലെ വളരെ ഏറെ ദാന ധർമ്മഷ്ടനും, ആർക്കും എന്തും സഹാനുഭൂതി യോടെ കൊടുത്തു സഹായിക്കുന്ന ആളായിരുന്ന ത്രെ കണ്ണുപ്പ.
4️⃣ബ്രാഹ്മണനായി വന്ന ഇന്ദ്രനു കവച കുണ്ഡലങ്ങൾ ദാനം ചെയ്ത കർണ്ണനെപ്പോലെ മഹത്വമുള്ള ആളായിരുന്നത്രേ കണ്ണുപ്പ. അന്നു ചെറിയ കുട്ടിയായിരുന്ന ഞാൻ ഇതൊക്കെ കേട്ടു ഒരുഭാഗത്ത് മാറിപ്പോയിരുന്നു ചിന്തിച്ചു. എനിക്കു ഒന്നും മനസിലായില്ല. ഇത്രയും ദാന ധർമ്മിഷ്ട നായ കണ്ണുപ്പാക്കു ഈ ചെറുപ്രായ ത്തിലേ രണ്ടു കണ്ണിലേയും കാഴ്ച പോയതു ഓർത്ത് എനിക്കു മനസ്സിൽ ഏറെക്കാലം വിഷമം തോന്നി. അദ്ദേഹം എങ്ങനെ ഇനി ജീവിക്കുമെന്ന ചിന്ത ഏറെക്കാലം എൻ്റെ മനസ്സിൽ വിഷമമായി നില നിന്നിരുന്നു. ഞാൻ ആറിൽ പഠിക്കുമ്പോഴേ കാഴ്ച കുറവ് ഉണ്ടായിരുന്നു. വീട്ടുകാർക്കും അറിയില്ല എനിക്കും അതറിയില്ല. നന്നായി പഠിക്കുന്ന ആളായതിനാൽ ആരും അതു ശ്രദ്ധിക്കാതെ പോയി. ക്ലാസ്സിൽ നന്നായി ശ്രദ്ധിക്കുന്ന വിദ്യാർ ഥിയായതു കൊണ്ട് നല്ല ഉയർന്ന മാർക്കും ലഭിച്ചിരുന്നു. ഏഴാം ക്ലാസിൽ എത്തിയപ്പോൾ ബ്ലാക്ക് ബോർഡിൽ എഴുതിയിട്ട കണക്കിൻ്റെ ഉത്തരം, ഇരിക്കുന്ന ബഞ്ചിൽ ഇരുന്നു പറയാൻ അദ്ധ്യാപകൻ പറഞ്ഞപ്പോൾ ഞാൻ ബ ബ്ബ ബ്ബ യായി. ആ അധ്യാപകൻ എന്നെ ബോർഡിൻ്റെ അടുത്തേക്ക് വിളിച്ച് ഉത്തരമെഴുതാൻ പറഞ്ഞു. ഞാൻ എഴുതി. അങ്ങനെ അന്നു മുതൽ കണ്ണട വക്കാനും തുടങ്ങി. ദൂരക്കാഴ്ചക്കു കണ്ണാടി ഇല്ലെങ്കിൽ കാഴ്ച ദുഷ്കരമാണ് കണ്ണിലെ പ്രകാശം സന്ധ്യ പോലെ മങ്ങും. അകലെയുള്ള ആളെ തിരിച്ചറിയാനുമാവില്ല. അല്പം അകലെ നിൽക്കുന്ന ആളെ തിരിച്ചറിയാനായി കൺ പോളകൾ 'ചുഴിച്ചു' സൂക്ഷിച്ചു നോക്കിയാൽ സ്ത്രീകൾ അതു തെറ്റായി ധരിക്കാനും, തല്ലു കിട്ടാനും ഒരുപാട് ചാൻസുണ്ടു.
5️⃣S.S.L.C.കഴിഞ്ഞപ്പോൾ വിജയ വാർത്ത പറയാൻ കണ്ണുപ്പായെ ഞാൻ കാണാൻ പോയി. വീട്ടിൽ പോയ ഉടനെ പയ്യെ ഞാനദ്ദേഹത്തെ 'കണ്ണുപ്പാ' ന്നു നീട്ടി വിളിച്ചു. മോനേ നിസാറ്... വാ..... ഉക്കാര് ( ഇരിക്കൂ) എന്നു അരുമയോടെ മറുപടിയും വന്നു. കാഴ്ച ഇല്ലെങ്കിലും സ്വരവും, പാദസ്പർശവും കൊണ്ട് ഒരാളെ തിരിച്ചറി യാനാവും..എങ്കിലും കണ്ണുകളിലെ കാഴ്ച--- അതു-- പ്രാധാന്യമേറിയതാണു..ഒരാളെ വേദനിപ്പി ക്കുമ്പോൾ, അരുതാത്തത് ചെയ്യുമ്പോൾ, ബുദ്ധിമുട്ടുകൾ സൃഷ്ടിപ്പിക്കുമ്പോൾ ഒരാളുടെ ഒരേ ഒരു ഫ്യൂസേ ജഗദീശ്വരനു ഊരാനുള്ളൂ---കാഴ്ചയുടെ ✒️ അതോടെ നിങ്ങളുടെ ജീവിതം കഴിഞ്ഞു....അതു നിങ്ങളുടേതായാലും.... സന്തതി പരമ്പരകളിലുള്ളവരുടേതായാലും.... ഡിം.
ജന്മാന്തര കൃതം പാപം,
വ്യാധി രൂപേണ ജായതേ,
തച്ഛാന്തി രൗഷ ധൈർ
ദാനൈർ ജപ ഹോമാർച്ച നാദിഭി: (മുൻ ജന്മങ്ങളിലെ പാപങ്ങൾ രോഗങ്ങളായി ഈ ജന്മത്തിൽ ഉണ്ടാകുന്നു. അവയ്ക്ക് ഔഷധങ്ങൾ, ദാനങ്ങൾ, ജപം, ഹോമം, ആരാധനകൾ എന്നിവ കൊണ്ട് ശാന്തി വരുത്താമെന്നാണു ഈ ശ്ലോകത്തിൻ്റെ അർത്ഥം)
ഇതു കൊണ്ടൊന്നും ഭൂരിഭാഗം പേർക്കും രോഗ, ദുരിത, കാലങ്ങൾ മാറുകയില്ല. അപ്പോൾ മരണാന്ത്യം വരെ ഇങ്ങനെ ജീവിതം ജീവിച്ചു തീർക്കുകയേ കരണീയമുള്ളൂ.
പാളയം നിസാർ അഹമ്മദ്,
പകർപ്പവകാശം പ്രസാധകനിൽ മാത്രം നിക്ഷിപ്തമാണു.
Author :
⚡📍📍📍📍📍📍📍⚡📍📍📍📍📍⚡📍📍n❤️💕💕💕💕❤️❤️💕💕❤️💕💕❤️❤️💕💕❤️
This post shares a tip jar graphic soliciting donations via Indian payment app Paytm (+919447688232) to aid freelance journalism and writing, underscoring economic pressures in a field where Indian journalists earn an average starting salary of INR 20,000-25,000 monthly.
Posted by @bulletindaily, a Kerala-based account blending news bulletins, blog promotions, and quirky videos on topics like tsunamis and live seafood, yet it attracts negligible traction with just 8 views and zero interactions.The appeal aligns with broader freelance media trends, as a 2024 Reuters Institute report highlights shrinking paid gigs worldwide, prompting over 60% of surveyed journalists to pursue side income through direct reader support.
09-09-2025 Ay,As,R, കോട, കാട്ടാ, വിജ
Heart attack വരുമ്പോൾ09-09-2025
കഴുകൻ തീറ്റ
ഹൈജംബ് പിള്ളേർ
നിസ്കാരം നടത്തിയ വരെ ചവിട്ടുന്ന പൊ ലീസ്


~2.jpg)

It is a crime to download and distribute any image without the permission of the person who published it, under IT Act 66E, 67, and the Copyright Act 1957.
ReplyDelete