theflashnews.blogspot.com

Wednesday, 10 September 2025

സിനിറേറിയമാറിറ്റൈമാ

ബ്രിട്ടീഷ്കാർ ഇന്ത്യ വിടുന്നതിനു മുമ്പു തമിഴ് നാട്ടിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ ആയിരുന്നു ആദ്യ കുറച്ചു കാലം എൻ്റെ അച്ഛന് ജോലി. സ്റ്റേഷനു തൊട്ടു അടുത്ത് തന്നെ  ക്വാട്ടേഴ്സു ഉണ്ടായിരുന്നു.  സ്റ്റേഷൻ വൃത്തിയാക്കുന്ന സ്വീപ്പർ മാരും, സ്കാവഞ്ചേ ഴ്സും, പോർട്ടർമാരുമൊക്കെയാണു ക്വട്ടേഴ്സും വൃത്തിയാക്കുക.  ബ്രിട്ടീഷ്കാർ പണിത ക്വാട്ടേഴ്സുകളൊക്കെ മനോഹരവും അന്നത്തെ ആധുനിക സുഖസൗകര്യങ്ങൾ ഉള്ളവയും ആയിരുന്നു. എന്നാൽ അസുഖം വന്നാൽ ചികിത്സാ സൗകര്യങ്ങൾ വളരെ കുറവാണ്. ഒരു ഡോക്ടറിനെ കാണണമെങ്കിൽ പത്തു കിലോമീറ്റർ അകലെ വരെയെങ്കിലും പോകേണ്ടിവരുമെന്നാണു പിതാവ് പഴയ കാലത്തെ ജീവിതത്തിൽ പറഞ്ഞിട്ടുള്ളതു. അക്കാലത്ത് തീരെ കുഞ്ഞായിരുന്ന ചേച്ചിക്കും, ചേട്ടനും, അസുഖം വന്നാൽ ചികിത്സാ സൗകര്യങ്ങൾ നന്നേ കുറവായിരുന്നു.  

      2️⃣വരുന്ന ട്രെയിനുകളെ ഹാൾട്ട് ചെയ്തിട്ടു  ബോഗികളിൽ ഡോക്ടർമാരുണ്ടോ എന്നു തിരക്കി അവരെ കൊണ്ട് ചികിത്സ നേടിയ ശേഷം  ട്രെയിൻ  വിടേണ്ട ചില സന്ദർഭങ്ങൾ വരെ ഉണ്ടായതായി അച്ഛൻ  എഴുതിയിട്ടുണ്ടു. റെയിൽവേ ജോലിക്കിടയിൽ  അങ്ങനെയാണു അച്ഛൻ ഹോമിയോപ്പതി പഠിക്കാൻ ഇടയായതു.  കൽക്കട്ടയിൽ നിന്നാണു അതു പഠിച്ചതു. അങ്ങനെ   British Government ൻ്റെ Ist class Homeopathy Registered Medical Practitioner ആയെങ്കിലും ബ്രിട്ടീഷ് സർക്കാരിൽ ജോലി എടുക്കുന്നതിനാൽ  പുറത്തു ഒരു ചികിത്സ നടക്കുകയില്ല. പക്ഷേ നാട്ടിലും വീട്ടിലും ബന്ധുക്കൾ, സുഹൃത്തുക്കൾ എല്ലാർക്കും അതു പ്രയോജനപ്പെട്ടു. ലോകത്തിൽ കിട്ടാവുന്നതിലും, വരുത്താവുന്നതിലും  മികച്ച ഹോമിയോപ്പതി പുസ്തകങ്ങളുടെ വൻ ശേഖരവും, അത്യാവശ്യ ഹോമിയോ മരുന്നുകളും എൻ്റെ പിതാവിൻ്റെ പക്കൽ ഉണ്ടായിരുന്നു. അതിനാൽ പുസ്തകങ്ങളുടെ  'ഇരവ' വായനക്കായി  അനേകായിരം പ്രസിദ്ധരായ ഹോമിയോപ്പതി ഡോക്ടർമാർ വീട്ടിൽ എന്നും വരുമായിരുന്നു.  ഇംഗ്ലീഷ് അക്ഷരങ്ങൾ  കൂട്ടി വായിക്കാൻ തുടങ്ങിയ ചെറിയ ക്ലാസ്സു മുതൽ മനുഷ്യശരീര പ്രവർത്തനം മുതൽ അനാട്ടമി വരെ ഞാനും  ഓർമ്മകളിൽ സൂക്ഷിച്ചു. മരുന്നുകൾ അവയുടെ ചേരുവകൾ,  ഒരു മരുന്നു എന്തിൽ നിന്നും എടുത്തു, ആ മരുന്നുകൾ വായ, കണ്ണു, മൂക്ക് , മനസ്സ്, യൂറിൻ, സ്റ്റൂൾ അവയെ എങ്ങനെ ബാധിക്കുന്നു, ഒരു രോഗ ലക്ഷണം എന്താണു എന്നു വരെ ഏഴാം ക്ലാസ് അടുപ്പിച്ചു തന്നെ എൻ്റെ ഓർമ്മയിൽ സൂക്ഷിച്ചു.

  3️⃣ഒന്നിനും അല്ല......ഒരു ലക്ഷ്യത്തിനും വേണ്ടിയുമല്ല.....ചെറുപ്പത്തിൽ ഒരു നേരവും വെറുതെ  ഇരിക്കുന്ന പ്രകൃതമയിരുന്നില്ല എൻ്റേത്. വായന തന്നെ പ്രധാന ഹോബി.   ആ ചെറിയ  പ്രായത്തിൽ  ഒരു മരുന്നിൻ്റെ കവറും അതിൻ്റെ  നിറവും എന്നെ വളരെ ആകർഷി ച്ചിരുന്നു. ഹോമിയോപ്പതി ഡിസ്പെൻസറിയിൽ  പോയാലും ഈ കവർ കണ്ടാൽ അതെന്നെ ഇന്നും വല്ലാതെ ഒരു നൊസ്റ്റാൾജിയ പോലെ ആകർഷിക്കാറുണ്ടു.  അച്ഛൻ മരുന്നുകൾ സൂക്ഷിച്ചിരുന്ന,  ചെമ്പുകെട്ടും , ചെമ്പുപിടികളും, ഉള്ളിൽ  നൂറോളം കള്ളികളുമുള്ള തടികൊണ്ടുള്ള ചെറിയ മരുന്നു പെട്ടിയിൽ ഈ മരുന്നും കവറോടു കൂടി എപ്പോഴും കാണാം.  എനിക്കു ആ മരുന്നു വാങ്ങേണ്ട ഒരു അവസരം ഇതു വരെ വന്നിട്ടില്ല.  'സിനിറേറിയമാറിറ്റൈമ' എന്ന ജർമ്മൻ തുള്ളി മരുന്നിൻ്റെ കവറാണതു. കാറ്ററാക്റ്റിനുള്ള   (തിമിരം) അതി വിശിഷ്ടമായ ഹോമിയോപ്പതി മരുന്നാണെന്നാണു പറയുക. കണ്ണിൽ തുള്ളി യായി ഒഴിക്കുമ്പോൾ ഒന്നു രണ്ടു  സെക്കൻ്റിലേ ക്കു നല്ല നീറ്റലായിരിക്കുമെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.... പിന്നെ നല്ല സുഖവും. വിദഗ്ധനും, പരിചയസമ്പന്നനും, പ്രായവും, പക്വതയും ഉള്ള  ഭിഷഗ്വരന്മാരെ കണ്ട് ഉപദേശം സ്വീകരിച്ചല്ലതെ ഏതു  മരുന്നു ശാഖയിലെ മരുന്നുകളും ഉപയോഗിക്കരുതു.  ഒരു രോഗം വന്നാൽ ഒന്നിൽ കൂടൂതൽ ഭിഷഗ്വരന്മാരുടെ ഉപദേശം വാങ്ങുന്നതാണു ഏറെ നല്ലതെന്നേ ഞാൻ പറയൂ. 

4️⃣കഴിഞ്ഞ ദിവസം അൻവർ M.LA യുടെ പഴയ പേഴ്സണൽ സ്റ്റാഫ്  നിയമസഭയിലെ  തിരുവോണ പരിപാടിയിൽ അത്യാഹ്ളാദമായി  സ്റ്റേജിൽ  തുള്ളിക്കളിക്കുകയായിരുന്നു. പെട്ടെന്ന്  മുന്നോട്ടു മറിഞ്ഞു വീണു. മരിച്ചു. പെട്ടെന്നു ഹൃദയം നിലച്ചതാണു. പ്രധമ ശുശ്രൂഷക്കു പോലും സമയം  കിട്ടാതെയാണു   ജനങ്ങൾ മരിച്ചു വീഴുന്നതു. ലോകം മുഴുവനുമുള്ള സകല വാർത്തകളും എൻ്റെ മുന്നിൽ വരുന്നതിനാൽ ഇത്തരം മരണ വാർത്തകളുടെ വലിയ ഒരു ശേഖരം തന്നെ എൻ്റെ പക്കൽ ഉണ്ടു. കോവിഡ് അസുഖം വന്നു മാറിയവരും, ചത്തകോവിഡ് വാക്സിൻ  എടുത്തവരും മാത്രമാണു പെട്ടെന്നുള്ള മറിഞ്ഞു വീണു മരണത്തിൻ്റെ ഇരകളത്രേ. ദൈവമേ !!! എന്നു വിളിക്കാനേ എനിക്കു ആവണുള്ളൂ. എല്ലാർക്കും എല്ലാ നന്മക്കുമായി പ്രാർത്ഥന. 
പാളയം നിസാർ അഹമ്മദ്,
കോപ്പിറൈറ്റ്സ്©ആൾറൈറ്റ്സ്റിസർവ്ട്
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings  
Author
 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    


 .StatCounter Weekly Analitics report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു.                                       TIPS ARE APPRECIATED                 

 Pyatm +9194476 88232       


⚡📍📍📍📍📍📍📍⚡📍📍📍📍📍⚡📍📍nThis post shares a tip jar graphic soliciting donations via Indian payment app Paytm (+919447688232) to aid freelance journalism and writing, underscoring economic pressures in a field where Indian journalists earn an average starting salary of INR 20,000-25,000 monthly.

Posted by @bulletindaily, a Kerala-based account blending news bulletins, blog promotions, and quirky videos on topics like tsunamis and live seafood, yet it attracts negligible traction with just 8 views and zero interactions.The appeal aligns with broader freelance media trends, as a 2024 Reuters Institute report highlights shrinking paid gigs worldwide, prompting over 60% of surveyed journalists to pursue side income through direct reader support.





 10-9-2025

No comments:

Post a Comment