theflashnews.blogspot.com

Tuesday, 27 May 2025

ആട്, മാഞ്ചിയം തേക്കു പണം ഇൻവെസ്റ്റ്മെന്റ്

 മുകളിൽ സൂചിപ്പിച്ച പോലെ വളരെ വർഷങ്ങ ളുടെ പിന്നിലേക്കു ചിന്തകൾ പോകുന്നു . കേരള കൗമുദിയൊഴിച്ച് മറ്റു പത്രങ്ങൾ തിരുവനന്ത പുരത്തല്ല അന്നു  പ്രിന്റ് ചെയ്യുന്നതു.  ഏറ്റവും കൂടുതൽ  പ്രചാരത്തിൽ  നിൽക്കുന്നതും, സത്യ സന്ധമായ വാർത്തകൾ വരുന്നതും,  തലസ്ഥാ നവാസികളിൽ കൂടുതൽ പേർ വരുത്തുന്നതും കേരളകൗമുദിയാണു. പരസ്യവും, പരസ്യ ചാർജു വളരെ കുറവാണു.

           2️⃣വാർത്തകൾ വേഗം വായിച്ചറിഞ്ഞിട്ടു  പത്രം  വീട്ടിലെ മറ്റംഗങ്ങൾക്കു വായനക്കായി കൊടുത്തിട്ട്,  നമ്മുടെ ജോലികൾ നോക്കി പോകാനും കേരളകൗമുദിയായിരുന്നു മെച്ചം.   അച്ചും (font) കണ്ണുവേദനിക്കാതെയുള്ള വായനക്കു കേരളകൗമുദി നല്ലതായിരുന്നു.  മറ്റു പത്രങ്ങൾ മറ്റു ജില്ലകളിൽ നിന്ന് ഇവിടെ എത്തുമ്പോൾ ഒരു നേരമാവും.  ഒടുക്കത്തെ പരസ്യങ്ങളും അതിലുണ്ടാവും. ഏജന്റുമാർ കയറ്റിവിടുന്ന നോട്ടീസ്സ് പരസ്യങ്ങളും ആ പത്രങ്ങൾക്കുള്ളിൽ ധാരാളമുണ്ടായിരുന്നു.  ഇത്തരം പത്രങ്ങളാണു  ആട്, മാഞ്ചിയം, തേക്കിൽ പണം ഇൻവെസ്റ്റ്മെന്റ്  ചെയ്യാൻ  ഒരോ ജനത്തിനേയും പ്രേരിപ്പിച്ചതു. വായന ക്കാരെ വഴിതെറ്റിച്ചു ബ്ലേഡ്കാരെ പനപോലെ വളർത്തി ജനങ്ങളെ കബളിപ്പിച്ചതിൽ പ്രധാന പങ്കുകാർ. ഇത്തരം പത്രങ്ങൾ ഇതിലൂടെ സ്വന്തം പള്ളയും വീർപ്പിച്ചു. അവരൊക്കെ തലസ്ഥാനത്തും അങ്ങനെ പ്രസ്സും കോപ്പും ആരംഭിച്ചു.  ഈ പത്രങ്ങളിൽ, ഇന്നും ഫ്രണ്ട് പേജിൽ ഒരു ഫുൾ പേജ് പരസ്യം കണ്ടാൽ ഓർക്കുക, നിങ്ങളെ  കുഴിയിലാക്കാൻ അടുത്ത ഉടായിപ്പുമായി പത്രക്കാരൻ ഇറങ്ങിക്കഴിഞ്ഞു വെന്നു. ഉടനുടൻ വാർത്തകൾ തരുന്ന ധാരാളം ഓൺലൈൻ മാധ്യമങ്ങൾ ഫോണിന്റെ വിരൽ തുമ്പിലുണ്ടു. നമുക്കു പറയാനും, അറിയാനും, എഴുതാനും, നമുക്കു തനിയെ പ്രക്ഷേപണം ചെയ്യാനും, അവ ആയിരക്കണക്കിന്  ജനങ്ങ ളിൽ വായനക്കു എത്തിക്കാനും  കഴിയുന്ന സാമൂഹ്യ മാദ്ധ്യമങ്ങൾ നമുക്കോരോരുത്തർക്കു മുണ്ടു. Blogger, YouTube, Twitter, Face book, wordPress മുതലായ പല പേരുകളിൽ  പണം കിട്ടാൻ  വഴിയൊരുക്കുന്ന ധാരാളം മാദ്ധ്യമങ്ങൾ നമുക്കിന്നുണ്ട്.      

         3️⃣ ഇലക്ട്രോണിക് സമൂഹ മാദ്ധ്യമങ്ങൾ  ഇല്ലാതിരുന്ന കാലത്ത്, ഞാനിടഞ്ഞിട്ടുള്ള ചില സന്ദർഭങ്ങളിൽ ഒന്ന് എൻ്റെ ഓർമ്മയിൽ വരുന്നു.  കരുണാകരൻ  മുഖ്യമന്ത്രിയായിരുന്ന കാലം.  പടിക്കൽ എന്നൊരു ആശ്രിത വത്സലൻ പെലീസ് ചീഫായി ഭരിക്കുന്ന കാലം. നിരന്തരം എൻ്റെ  ചിത്രങ്ങളും, പരസ്യങ്ങളും എല്ലാ  പത്രങ്ങളും പ്രസിദ്ധീകരിച്ചു വരുന്ന കാലം.  വഴുതക്കാട്ടെ ശ്രവ്യ അഡ്വർട്ടൈ സ്മെൻ്റ് എന്ന പ്രമുഖ പരസ്യകമ്പനിയായിരുന്നു പ്രമുഖ പത്രങ്ങളിൽ അന്നു എനിക്കു വേണ്ടി പരസ്യം നൽകിയിരുന്നതു. പരസ്യം കൊടുക്കുന്ന എല്ലാ പത്രങ്ങളുടെയും കോപ്പികൾ എനിക്കു  വീട്ടിൽ സൗജന്യമായി തപാലിൽ കിട്ടുമായിരുന്നു. അങ്ങനെ മറ്റു പത്രങ്ങളും ഞാൻ  വായിച്ചിരുന്നു. പണം നിക്ഷേപിച്ചാൽ 5000 രൂപക്കു 500രൂപ വച്ചു പ്രതിമാസം  ആദായം കിട്ടുമെന്ന ഫ്രണ്ട് പേജ്  വലിയ പരസ്യങ്ങൾ എല്ലാ ദിവസവും  വരുന്നതു കാണാം.  ആശ്രിതവത്സലനായ ആ പൊലീസ് ഉദ്യോഗസ്ഥൻ ഒരു ധനകാര്യ സ്ഥാപനം ഉദ്ഘാടനം ചെയ്യുന്ന ചിത്രവും വാർത്തയും എൻ്റെ  ശ്രദ്ധയിലും  വന്നു. പഴവങ്ങാടി മഹാ ഗണപതിക്കോവിലിൻ്റെ അരികിലാണാ സ്ഥാപനം. ആ ഭാഗത്തുള്ള ധാരാളം പേരെ എനിക്കറിയാം. പലവഴിക്കും ഞാൻ  അന്വേഷിച്ചപ്പോൾ, ആ സ്ഥാപനം, ഉദ്ഘാടനം ചെയ്തവൻ്റേതാണെന്നും, ബിനാമി പേരിൽ അയ്യാളുടെ അളിയൻ നടത്തുകയാണെന്നും, വിശ്വാസയോഗ്യമായ സ്ഥാപനമാണെന്നും ബോദ്ധ്യമായി.  ഒരാൾ നിക്ഷേപിക്കുന്ന പണം ആടിലോ, തേക്കിലോ ഈ സ്ഥപന ഉടമകൾ മുടക്കും. അതിലൂടെ വർദ്ധിക്കുന്ന പണം നിക്ഷേപകനു തരും. സ്ഥാപനത്തിൽ ചെന്നു എല്ലാ മാസവും വാങ്ങണം. പാസ് ബുക്ക്, ബോണ്ടു,  പണം നിക്ഷേപിച്ച രേഖ ഒക്കെ തരും.  
      
                             4️⃣ഇതിൽ പരം ഖുഷിക്കും, വിശ്വാസ്യതക്കും വേറെ കാരണം വേണോ. ഞാൻ ഭാര്യയുമായി ദിവസങ്ങൾ കൂടി ആലോ ചിച്ചു.  5000ഇട്ടാൽ 500മാസം കിട്ടും. പതിനാ യിരം നിക്ഷേപിച്ചാൽ1000 പ്രതിമാസം കിട്ടും.  ഇരുപതിനായിരം നിക്ഷേപിച്ചാൽ പ്രതിമാസം രണ്ടായിരം രൂപ വച്ച് കിട്ടും. അന്നു  ഒരു പവനു 4000 രൂപ വിലയുള്ള കാലം. ഭാര്യ പറഞ്ഞു പതിനായിരം, പതിനായിരം വീതം രണ്ടു പേർക്കും പ്രത്യേകം പ്രത്യേകം  നിക്ഷേപിക്കാം.   നമുക്കതു ഒരു എക്സ്ട്രാ വരുമാനമായല്ലൊ.  പഴവങ്ങാടി മഹാ ഗണപതി കോവിലിനു മുന്നിലേക്കു ഞങ്ങൾ പോയി.  ഓർമ്മ വച്ച കാലം മുതൽ അറിയുന്ന അമ്പലം. പാങ്ങോട് മിലിട്ടറി ബാരക്സിൻ്റെ വകയാണതു.  മദ്രാസ്  റെജിമെൻ്റാണു അവിടെ ആരാധനകൾ നടത്തുന്നതു.   പ്രാർത്ഥനകളും, ആശകളും നിറവേറ്റുന്ന വിഘ്നേശ്വരനാണു അവിടുള്ള തെന്നാണു ചെറുപ്രായത്തിലേ കേട്ടിട്ടുള്ളതു. തേങ്ങയുടക്കലും, വിഗ്രഹങ്ങളെ ആരാധി ക്കലും ഇസ്ലാമിൽ നിഷിദ്ധമാണ്🧑‍🦼 ആരെങ്കിലും ചെന്നു പള്ളിയിൽ പറഞ്ഞാൽ അഞ്ചംഗ കമ്മിറ്റിയെ അവർ രഹസ്യമായി അന്വേഷണ ത്തിനു നിയമിക്കും.  കൈയ്യോടെ ഊരു വിലക്കി ഇസ്ലാമിൽ നിന്നു പുറത്താക്കും. പെണ്ണെടു ത്തവർ, വിവാഹം  കഴിപ്പിച്ചുവിട്ട പെൺമക്ക ളുടെ കുടുബത്തിലെ പള്ളികൾ, അങ്ങനെ സകലരുടേയും പള്ളികളിൽ അറിയിച്ച് സമുദാ യത്തിൽ ഭ്രഷ്ട് കല്പിച്ച് ഒട്ടിച്ചു വിടും. മരണം, കല്ല്യാണം, അന്ത്യനാളു കളിലൊന്നും ഒരാളും സഹകരിക്കുകയില്ല. മറ്റേതു സമുദായത്തേ ക്കാളും അതീവ തീവ്രമാണു ഇസ്ലാം നിയമം. ആദ്യം മര്യാദക്കു പറയും, സംസാരിക്കും, കേൾക്കാതെ വന്നാൽ 'ആ കൈവെട്ട്,  അദ്ധ്യാ പകൻ്റെ അവസ്ഥയിലേക്കാവും ഒരാളുടെ കുടുംബത്ത തള്ളിയിടുക.  

            5️⃣പഴവങ്ങാടി ഗണപതി അമ്പലത്തിനു സൈഡിലുള്ള ആ സ്ഥപനത്തിൽ ഞാനും ഭാര്യയും ചെന്നു. വലിയൊരു പുരുഷാര മുണ്ടവിടെ പണം നിക്ഷേപിക്കാൻ.  ഞങ്ങളും കാത്തിരുന്നു . കുടിക്കാൻ സർബത്തുമായി ജോലിക്കാരെത്തി.  എൻ്റെയും  ഭാര്യയുടേയും അപേക്ഷകൾ ഫിൽ ചെയ്തു വാങ്ങി.  പാസ് ബുക്ക് , ചെക് ബുക്ക്,  പണം നിക്ഷേപിച്ചതി നുള്ള രേഖകൾ, ബോണ്ടുകൾ ഒക്കെ മേനിയുള്ള ഗംഭീരമൊരു  ബാഗിലാക്കി തന്നു.  ഒരു മാസം കഴിഞ്ഞു ആദായ പണം വാങ്ങാൻ പാസ്ബുക്ക്മായി വരേണ്ട  ദിവസം കുറിച്ചു തന്നു.  സന്തോഷത്തോടെ ഞങ്ങൾ മടങ്ങി.  സന്തോഷം നിറഞ്ഞു കവിഞ്ഞതിനാൽ ചാല ബസ്സാറിലെ ആസാദ് ഹോട്ടലിൽ കയറി ബിരിയാണിയും, ഫ്രൂട്ട്സ് സാലഡും കഴിച്ചാണു വീട്ടിലേക്കു മടങ്ങിയതു.  പറഞ്ഞ ദിവസം പാസ്ബുക്കുമായി സ്ഥാപനത്തിൽ ചെന്നു. എനിക്കും 1000കിട്ടി, ഭാര്യക്കും കിട്ടി 1000... അന്നും ആഹ്ളദം കരകവിഞ്ഞതിനാൽ ചാല ബസാറിലെ ഹോട്ടൽ ആസാദിൽ കയറി ഞങ്ങൾ ബിരിയാണി തട്ടിവിട്ടു.  അതങ്ങനെ രണ്ടു, മൂന്നു മാസം കൃത്യമായി നടന്നു.നാലാം മാസം  ആദായപ്പണം കിട്ടാൻ സമയമാകുന്ന തേയുള്ളൂ.  ഞാൻ എൻ്റെ ജോലിയുമായി കറങ്ങുന്നതിനിടെ  പൊലീസ് വിജിലൻസ് സെല്ലിൽ ചെന്നു.  ആ ഓഫീസിൽ ഞാനൊരു പരിചയക്കാരനെ യാദൃച്ഛികമായി കണ്ടുമുട്ടി.     DIG (Deputy  Inspector General of Police)യുടെ കാര്യങ്ങൾ നോക്കുന്ന ഒരു  എസ്.ഐ യ്യാണയ്യാൾ. ഞാൻ പണം നിക്ഷേപിച്ച ആ  സ്ഥപനത്തെ കുറിച്ചു യാദൃശ്ചികമായി  സംസാരിച്ചു.  ആ പരിചയക്കാരൻ ആ സ്ഥപനത്തെ കുറിച്ച് എന്നെ ഞെട്ടിക്കുന്ന വിവരങ്ങളാണു പറഞ്ഞു തന്നതു. 

              6️⃣ ഞാൻ ആ ഓഫീസിൽ നിന്നും വേഗം വീട്ടിലേക്ക് മടങ്ങി.  ഭാര്യയോട് വേഗം കൂടെ വരാൻ പറഞ്ഞു.  കുട്ടികൾ  രണ്ടും സ്കൂളുകളി ലല്ലേ പിള്ളേർ വന്നിട്ടു പോകാമെന്നായി ഭാര്യ.  അതൊന്നും സാരമില്ല, നിക്ഷേപ സ്ഥാപനത്തിൽ നിന്നും ലഭിച്ച രേഖകളും എടുത്തു കൂടെ വേഗമിറങ്ങിക്കോ അല്ലെങ്കിൽ നമ്മുടെ  പൈസ നഷ്ടപ്പെടുമെന്നു ഞാനാക്രോശിച്ചു. പഴവങ്ങാടിയിലെ ആ നിക്ഷേപ സ്ഥാപനത്തിലേക്ക് ഞങ്ങൾ പാഞ്ഞു 🚶അവിടെ പണം നിക്ഷേപിക്കാനുള്ള ജനങ്ങളുടെ തിരക്കോടു തിരക്കു തന്നെ. ആളുകളെ വകഞ്ഞു മാറ്റി ക്യാബിനിൽ മാനേജറെന്നോ, ഉടമസ്ഥനെന്നോ തോന്നിപ്പി ക്കുന്ന ഒരെമ്പോക്കിയുടെ അടുത്തേക്ക്  ഞങ്ങൾ ചെന്നു  പാസ്ബുക്കും രേഖകളും നീട്ടി നിക്ഷേപം  തിരികെ ചോദിച്ചു.  അതു പറ്റില്ലെ ന്നായി അയ്യാൾ.  ഒരു വർഷം കഴിഞ്ഞാലേ പണം പിൻവലിക്കാൻ പാടുള്ളു. അതാണു  ആ സ്ഥാപനത്തിന്റെ നിയമമത്രേ.  ഞങ്ങൾ ഒപ്പിട്ടു കൊടുത്ത രേഖകളിൽ അതുണ്ടത്രേ. അതു ന്യായം. ഞാനും സമ്മതിച്ചു. പക്ഷേ എനിക്കി പ്പോൾ പണം അത്യാവശ്യമാണ്. ഇപ്പോ തന്നെ പണം മടക്കി കിട്ടണം.   ഞാൻ സ്വരം കുറേശ്ശെ ഉയർത്താൻ തുടങ്ങി.  "നീ  ഒരു ന്യായവും പറയണ്ട,  പണം ഇപ്പോ മടക്കി തരുന്നോ ഇല്ലയോ എന്നായി ഞാൻ."   "ഇല്ലെങ്കിൽ  നീ എന്നെ എന്തു ചെയ്യു മെന്നായി അയ്യാൾ". അത്രയും  നേരം നിൽക്കുകയായിരുന്ന ഞാനും  ഭാര്യയും അയ്യാളുടെ മുന്നിലെ കസേരയിൽ ഇരിപ്പുറപ്പിച്ചു.  ഞാൻ പറഞ്ഞു: നിന്നെ ഞാൻ ഒന്നും ചെയ്യുകയില്ല, പക്ഷേ ഞങ്ങളുടെ പണം കിട്ടാതെ ഈ സ്ഥാപനം നിനക്കു അടക്കാനും കഴിയില്ല.  നിനക്കു  ഇവിടെ നിന്നും പുറത്തു പോകാനും കഴിയുകയില്ല.  
  
                                           7️⃣ പുറത്തു മെയിൻ റോഡിലൂടെ പോകുന്ന ജനങ്ങൾ, അമ്പല ത്തിൽ  ആരാധനക്കുവന്നവർ ഒക്കെ എൻ്റെ  ഒച്ച കേട്ട്  സ്ഥാപനത്തിന്റെ  മുന്നിൽ വന്നു കൂട്ടം കൂടുകയാണു. അതെനിക്കു  മനസ്സിലായി.   കൂട്ടം കൂടുതലായാൽ പെലീസെത്തും.  ന്യായം പൊലീസ് വേണം നിശ്ചയിക്കാൻ  അതു കഴിഞ്ഞാൽ കോടതി. പണം നിക്ഷേപിക്കാൻ വന്നവരും സ്ഥാപന ത്തിന്റെ ഉള്ളിൽ നിറഞ്ഞു നിൽക്കുകയാണു. ഞാൻ പണത്തിന്റെ എൻ്റെ അത്യാവശ്യവും, അയ്യാൾ പണം തരാതിരി ക്കാനുള്ള കാരണവും വാദിക്കുകയാണു• സമയം അഞ്ചര മണിയിലേക്കടുക്കുന്നു.  എന്നെയും ഭാര്യയേയും  അവിടെ നിന്നും ഇറക്കിവിട്ടാലേ ആ സ്ഥാപനം അടക്കാൻ കഴിയൂ.  രണ്ടര മണിക്കൂ റിലേറെയായി വാഗ്വാദം നടക്കുകയാണു. ഒടുവിൽ അവർ പരസ്പരം കൂടിയാലോചിച്ചു. നാളെ വന്നാൽ ക്യാഷ് തരാമെന്നായി.  അതു സൂത്രമാണെന്നു എനിക്കു മനസ്സിലായി.  അതു പറ്റില്ലെന്ന്  ഞാൻ തീർത്തു പറഞ്ഞു. തന്ന ആദായപ്പണം പിടിച്ചിട്ടു ബാക്കി തരാമെന്നായി  അടുത്ത ഓഫർ.  പൊലീസ്  വന്നാലും അതന്നെ പറയുമെന്ന് എനിക്കറിയാം.  ന്യായം അതാണു.   അല്പനേരം കൂടി ഞാൻ തർക്കിച്ചു നിന്നു നോക്കി.   മനസ്സ്  പറഞ്ഞു, കിട്ടണതു ഇപ്പോ വാങ്ങി സ്ഥലം കാലി യാക്കണതാ ബുദ്ധീന്നു.   അത്രക്കും ജനം സ്ഥാപനത്തിനു മുന്നിൽ കൂടിയിട്ടുണ്ടു.  റോഡും ബ്ലോക്കായി.  ചില കടും പിടുത്തങ്ങൾ ചില സന്ദർഭത്തിനു യോജിച്ചതല്ല.  ചില നേരം അതു വിപരീത ഫലങ്ങളിലാവും നമ്മെ കൊണ്ട് ചെന്നെത്തിക്കുക.  ആദായമായി തന്ന പണം കിഴിച്ചിട്ട്,  ബാക്കി പണം അവർ എണ്ണിത്തിരിച്ചു തന്നു.  

                       8️⃣ഞാൻ ഈ സ്ഥാപനത്തിൽ നിക്ഷേപിച്ച പണം ഒരു വർഷം അവിടെ  കിടന്നി രുന്നു വെങ്കിൽ  തിരിച്ചു കൊണ്ടു പോകാൻ ഒന്നുമേ കാണുകയില്ലായിരുന്നു.  ചില നേരം നമുക്കു തോന്നുന്ന മണ്ടു ബുദ്ധി അപരിഹാ ര്യമായ വലിയ നഷ്ടങ്ങൾ ഉണ്ടാക്കും.  രണ്ടു ദിവസം കഴിഞ്ഞപ്പോൾ കേരളകൗമുദി പത്ര ത്തിന്റെ  അവസാന പേജിലെ അപ്രധാന സ്ഥലത്ത്  ഒരു ചെറിയ വാർത്ത കണ്ടു. സതേൺ ഇൻവെസ്റ്റ്മെന്റ് ആൻഡ് ചിട്ടി ഫണ്ട് ഉടമകൾ സ്ഥാപനവും പൂട്ടി മുങ്ങിയെന്നു. ഞാനാ വാർത്ത അനേക വട്ടം ഉച്ചത്തിൽ വായിച്ചു പൊട്ടിച്ചിരിച്ചു.  അതെ,  ഇതു നിസാർ അഹമ്മദാണു, എന്നെ കാലത്തിനു ചതിക്കാൻ കഴിയില്ല.  *"അൽഹംദു ലില്ലാഹ്" എന്ന അറബി പദത്തിനർത്ഥം സർവ്വശക്തനു സ്തുതി എന്നാണു*  ഞാനോർത്തു അല്പം കൂടി വർഷങ്ങൾക്കു മുമ്പായിരുന്നുവെങ്കിൽ ഇതിലും വലിയ 'അലമ്പ്' ഞാനാസ്ഥാപനത്തിൽ കാട്ടിയേനേ. എന്തെന്നാൽ  അന്നു ഞങ്ങളുടെ വിളിക്കു കാതോർത്തു എപ്പോഴും ഓടി എത്തുന്ന ഒരു തായ്മാമൻ ഞങ്ങൾക്കുണ്ടാ യിരുന്നു -സൈനുല്ലാബ്ദീൻ ഗസ്സാലി - എന്നു എന്തിനും പോന്ന ഒരാൾ.  
പാളയം നിസാർ അഹമ്മദ്,
Copyright© all rights reserved,
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    
Author:
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    


Stat counter weekly analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ  ഏറെ വായനക്കാരുള്ളതു
TIPS ARE HIGHLY APPRECIATED            🌐 Pyatm +919447688232      
 







not for publication 







No comments:

Post a Comment