പണ്ടൊക്കെ റേഡിയോക്കും ടെലിവിഷൻ ഇറങ്ങിയ ആദ്യകാലത്തും 15രൂപയുടെ ലൈസൻസ് എടുക്കണമായിരുന്നു. 1978 മുതൽ സിറ്റിയിൽ ടെലിവിഷൻ പ്രക്ഷേപണം തുടങ്ങിയിരുന്നു. കെൽട്രോൺ എന്ന വെള്ളയമ്പലത്തെ ഒരു സ്ഥാപനമായിരുന്നു തിരുവനന്തപുരം സിറ്റിയിൽ മാത്രം കിട്ടുന്ന രീതിയിൽ തുടങ്ങിയിരുന്നതു. കെൽട്രോൺ ടിവി അസംബിൾ ചെയ്തു വിൽപ്പന നടത്തുകയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. കുറ്റം പറയരുതല്ലോ അവരുടെ ടിവി വളരെ നല്ലതായിരുന്നു. അതിനാൽ അതിനു വേണ്ടി ടിവിയിൽ സിനിമ കണിക്കുകയായിരുന്നു.
2️⃣ഡയാനാ രാജകുമാരിയുടെ കല്ല്യാണം പോലുള്ള കാസറ്റുകൾ കാണിക്കുക എന്നിവയായിരുന്നു അവരുടെ പ്രധാന രീതി. ചാല ബസ്സാറിലെ പ്രമുഖ വ്യാപാരികളിൽ നിന്നും ഇതിനൊക്കെ പരസ്യ പണവും സ്വീകരിച്ചിരുന്നു. ദൂരദർശൻ വരാറായപ്പോൾ അവർ ആ പരിപാടി നിർത്തി . ദൂരദർശൻ വരാറായപ്പോൾ ഇത്തരം പ്രക്ഷേപണക്കാർക്ക് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ചില മുന്നറിയിപ്പുകൾ നൽകി. അതോടെ അവരൊക്കെ ആ പ്രക്ഷേപണ പരിപാടി നിർത്തി. ദൂരദർശൻ തുടങ്ങിയപ്പോൾ കേബിൾ ശൃംഖലകൾ വന്നു. അങ്ങനെയാണു ബാറ്ററിയും, ഇൻവർട്ടറുകളും, വീടുകളിൽ വക്കാൻ ആരംഭിച്ചതു. അല്ലെങ്കിൽ ജനറേറ്റർ ആയിരുന്നു കറണ്ട് പോയാൽ ഒരു സഹായി. ഒരു മൂന്നു നാലു മണിക്കൂർ കറണ്ടില്ലാത്തപ്പോൾ ഉപയോഗിക്കാനുള്ള ഇൻവർട്ടറുകൾക്കും, ബാറ്ററികൾക്കും ഏകദേശം പന്ത്രണ്ടായിരം, പതിനാലായിരം രൂപ മുതൽ വില തുടങ്ങും. ഇൻവെർട്ടർ ബാറ്ററികൾ അപകടമുണ്ടാക്കുമോ എന്നു ചോദിച്ചാൽ, ചിലപ്പോൾ എന്നേ പറയാനാവു. അനേകായിരത്തിൽ ഒന്നോ രണ്ടോ എന്നു പറയാം. കുക്കിംഗ് ഗ്യാസ് പൊട്ടിത്തെറിച്ചും, മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചും, ഫ്രിഡ്ഞ്ച് ഷോക്കടിച്ചും, പ്രഷർ കുക്കർ പൊട്ടിത്തെറിച്ചും, എയർക്കണ്ടിഷൻ്റെ വിഷവാതകം ശ്വസിച്ചും മരണപ്പെട്ട വാർത്തകൾ വല്ലപ്പോഴും നാം കേൾക്കാറില്ലേ അതു പോലെ. ഞാൻ കുക്കിംഗ് ഗ്യാസ് ഉപയോഗിക്കാൻ തുടങ്ങി നാല്പതിലധികം വർഷമായി.
3️⃣അതിനും ഏറെ വർഷങ്ങൾക്ക് മുൻപ് മുതലേ എൻ്റെ സഹോദരിയും, മറ്റു ബന്ധുക്കളും കുക്കിംഗ് ഗ്യാസ്, ഫ്രിഡ്ജ്, ഇൻവെർട്ടർ എയർകണ്ടീഷനർ, പ്രഷർ കുക്കർ എന്നിവ ഉപയോഗിച്ച് വരുന്നു. ഒരപകടവും ഉണ്ടായിട്ടില്ല. അപകടങ്ങൾ ഉണ്ടാകുന്നതു അവ കൈകാര്യം ചെയ്യുന്നവരുടെ അറിവു കുറവും, അശ്രദ്ധയുമെന്നേ പറയേണ്ടു. അകലെക്കൂടി പോകുന്ന ദുരന്തം നമ്മുടെ ആലയത്തിൽ വാങ്ങി വയ്ക്കാതിരിക്കാൻ അല്പം അറിവ് നല്ലതാണു. പണ്ടൊരുനാൾ പാചകത്തിനിടയിൽ രണ്ടു മൂന്നു തവണ കുക്കിംഗ് ഗ്യാസ് ലീക്ക് ആയി എണ്ണയുള്ള ചീനച്ചട്ടിയിലേക്കു തീ പടർന്നു. ഗ്യാസ് കുറ്റി വിച്ഛേദിച്ചു പുറത്തു കൊണ്ടു അടച്ചു വച്ചു അത്രതന്നെ. ചീനച്ചട്ടിയും തീയോടെ എടുത്തു പുറത്തു തള്ളി. മിന്നൽ സമയത്ത് മെയിൻ സ്വിച്ച് ഓഫ് ചെയ്യാതെ ഇൻവെർട്ടർ ഉപയോഗിക്കുന്നതും നല്ലതല്ല. എന്റെ അറിവിൽ ആവശ്യമുള്ളപ്പോൾ ഇൻവെർട്ടൻ്റെ രണ്ടു പ്ലഗും കണക്റ്റ് ചെയ്യുക, കറണ്ട് വരുമ്പോൾ ഇൻവെർട്ടറിൽ ചാർജ് കേറ്റിയ ശേഷം പ്ലഗ്കൾ രണ്ടും മാറ്റിവയ്ക്കുക എന്ന രീതിയാണു ഏറെ നല്ലതു. അവിചാരിതമായ മിന്നലുകൾ, ഇലക്ട്രിസിറ്റി പവ്വർ സപ്ലേയിൽ നിന്നുള്ള ഓവർ വോൾട്ടേജുകൾ എന്നിവ നമുക്കു നഷ്ടം വരുത്താം. വീട്ടിലേക്കു വാങ്ങുമ്പോൾ ഏകദേശം ഇരുപതുരൂപയിലധികമെത്തി. ഓടിച്ചെന്നു റൂറൽ ഏരിയയിലെ ഒരു കടയിൽ വാങ്ങിയപ്പോൾ തീവിഴുങ്ങികൾ ഈടാക്കിയതാണതു.
4️⃣ടെക്നോളജി പാർക്കിലുള്ളവർ വാരിക്കോരി കൊടുക്കും അതിനാൽ കഴുത്തറുക്കാം എന്നാണു ചിലരുടെ ധാരണ. സാധാരണ വീട്ടിലേക്കുള്ള ഒരു ഇൻവെർട്ടർ പന്ത്രണ്ടായിരം രൂപ മുതൽ തുടങ്ങാം... നന്നായി പരിപാലിച്ചാൽ പത്തു വർഷം വരെ അവ ശല്ല്യം ചെയ്യുകയില്ല. ഇടിപ്പ്, പൊടിപ്പു, ആട്ടൽ, വെള്ളമടി ഇതൊന്നും നടക്കില്ലന്നേയുള്ളൂ. വല്ലപ്പോഴും പോകുന്ന കറണ്ടിനു അതൊരു സ്റ്റാൻഡ് ബൈ തന്നെ. ട്യൂബുലാർബാറ്ററി 110 Ah ഇൻവെർട്ടറിൽ ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, ഒരു ലാപ്ടോപ്, ഒരു 20W ട്യൂബ് ലൈറ്റ്, ഒരു പെഡസ്റ്റൽ ഫാൻ എന്നിവ എത്ര നേരം പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് നമുക്കു നോക്കാം. ഓരോ ഉപകരണത്തിന്റെയും ഏകദേശ വൈദ്യുതി ഉപഭോഗം (വാട്ടേജ്) ഇതാണു. ഇവയുടെ ആകെ വൈദ്യുതി ഉപഭോഗം: 150W (ഡെസ്ക്ടോപ്പ്) + 50W (ലാപ്ടോപ്) + 20W (ട്യൂബ് ലൈറ്റ്) + 70W (ഫാൻ) = 290W ബാറ്ററി 110 Ah ആണ്. ഇത് എത്ര ഊർജ്ജം സംഭരിക്കുമെന്ന് നോക്കാം: ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിനു 70W മുതൽ 200W വരെ വൈദ്യുതി ആവശ്യമാണ്. ഒരു മോണിറ്റർ ഉൾപ്പെടെ ഏകദേശം 150W ആകും. (ഗെയിമിംഗ് കമ്പ്യൂട്ടറുകൾക്ക് ഇതിലും കൂടുതൽ വേണ്ടിവരും). * ലാപ്ടോപ്നു 30W മുതൽ 70W വരെ മതി. ഏകദേശം 50W എന്ന് കണക്കാക്കാം. *20W ട്യൂബ് ലൈറ്റിനു നേരിട്ട് 20W ആണ്. * പെഡസ്റ്റൽ ഫാനുകൾ 50W മുതൽ 90W വരെ വൈദ്യുതി ആവശ്യമാണ്. എന്നാലും ശരാശരി 70W എന്ന് കണക്കാക്കാം
5️⃣ബാറ്ററി വോൾട്ടേജ് 12V ആണ്. ബാറ്ററി കപ്പാസിറ്റി (Wh) = Ah \times V 110 Ah \times 12V = 1320 Wh (വാട്ട്-അവർ) ഇൻവെർട്ടറുകളുടെ കാര്യക്ഷമത. സാധാരണയായി ഇത് 70% - 80% ആയിരിക്കും. 75% കാര്യക്ഷമത എടുക്കാം.ഇൻവെർട്ടർ വഴി ലഭിക്കുന്ന usable power = 1320 Wh \times 0.75 = 990 Wh-മേൽപ്പറഞ്ഞ ഉപകരണങ്ങൾ എത്രനേരം പ്രവർത്തിപ്പിക്കാൻ കഴിയുമെന്ന് നോക്കൂ. പ്രവർത്തിപ്പിക്കാൻ കഴിയുന്ന സമയം (മണിക്കൂറിൽ) = Usable power (Wh) / Total power consumption (W) 990 Wh / 290W \approx 3.41 മണിക്കൂർ. ഈ കണക്കു പ്രകാരം, 110 Ah ബാറ്ററിയിൽ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടർ, ലാപ്ടോപ്, 20W ട്യൂബ് ലൈറ്റ്, പെഡസ്റ്റൽ ഫാൻ എന്നിവ ഒരുമിച്ച് ഏകദേശം 3.41 മണിക്കൂർ പ്രവർത്തിപ്പിക്കാൻ കഴിയും. ഒരു എട്ടു മണിക്കൂർ പ്രവർത്തിപ്പിക്കണമെങ്കിൽ ഇതിലും വലിയ കപ്പാസിറ്റിയുള്ള ബാറ്ററി അവശ്യമാണ്.
6️⃣ഇവയെല്ലാം ഏകദേശ കണക്കാണു. ഉപകരണങ്ങളുടെ യഥാർത്ഥ വാൾട്ടേജ്, ഇൻവെർട്ടറിന്റെ കൃത്യമായ കാര്യക്ഷമത, ബാറ്ററിയുടെ പഴക്കം തുടങ്ങിയ ഘടകങ്ങൾ പ്രവർത്തന സമയത്തെ ബാധിക്കും. പുതിയ ബാറ്ററി മികച്ച പ്രകടനം തരും. ബാറ്ററിയുടെ ഉപയോഗം കൂടുമ്പോൾ അതിന്റെ കപ്പാസിറ്റി കുറയാൻ സാധ്യതയുണ്ട്. * ഡെസ്ക്ടോപ്പിനു പകരം പകരം ലാപ്ടോപ് ഉപയോഗിക്കുകയാണെങ്കിൽ കൂടുതൽ സമയം ലഭിക്കും. ഫാൻ കുറഞ്ഞ സ്പീഡിലാക്കി, വൈദ്യുതി ഉപഭോഗം പിന്നെയും കുറക്കാം. ലേഖകൻ്റെ ഇലക്ട്രിക്കൽ, ഇലക്ട്രോണിക് ആൻഡ് ടെലി കമ്യൂണിക്കേഷൻ രംഗത്തെ പരിചയവും, മാദ്ധ്യമരംഗത്തെ വായനാ അറിവും വച്ച് ആധികാരികമായി തയ്യാറാക്കിയ താണീ ലേഖനം. ടെക്നിക്കൽ തെറ്റുകൾ കടന്നു കൂടാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്.
പാളയം നിസാർ അഹമ്മദ്
Copyright©allright reserved
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings Author
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings
03-06-2025


~2.jpg)
No comments:
Post a Comment