2️⃣ അപ്പോഴേക്കും ഇങ്ങോട്ടു ചോദ്യമായി. ഞങ്ങളെ ഒർക്കിണില്ലെ ! നിങ്ങടെ വീട്ടിൽ അടുക്കള പണിക്കു നിന്ന വസന്തയും അംബികയുമാ ഞങ്ങൾ. ഹോ !എന്റെ ശ്വാസം നേരേ വീണു .ഹൃദയമിടിപ്പ് നേരേ ആയി . ഇപ്പോ കക്ഷികളെ പുടികിട്ടി . അന്നിവർക്ക് പത്തി രുപതു വയസ്സേ കാണുള്ളൂ .അടുത്ത മാസം അടുത്തൂണ്‍ പറ്റുന്ന ഇവരെ ഇപ്പൊ കണ്ടാൽ ഞാൻ എങ്ങനെ അറിയാനാണു. എന്റെ ഉമ്മായെ കുറിച്ച് വാതോരാതെ സംസാരിക്കുക യാണവർ. ഉമ്മാക്ക് കാഞ്ജീപുരത്തിൻ്റെയും , ചിന്നാള പട്ടിന്റേയും, അക്കാലത്തെ അമേരി ക്കൻ ജോർജെറ്റിൻ്റെയും നൂറുകണക്കിന് സാരി കൾ ഉണ്ടായിരുന്നു. പ്രേംനസീർമാമാടെ മദ്രാ സ്സിലെ വീട്ടിൽ പത്തു ദിവസം താമസിക്കാൻ പോയപ്പോൾ നസീർമാമയും, ഹബീബാമാമിയും ഞങ്ങളുടെ കൂടെ അന്നത്തെ മൂർമാർക്കറ്റിൽ വൈകിട്ട് മുതൽ രാത്രി വൈകിയും അവിടെ സ്റ്റാളുകൾ നോക്കി ചുറ്റി തിരിഞ്ഞിരുന്നു ഞങ്ങൾക്കായി സാധനങ്ങൾ വാങ്ങിത്തരാൻ. അങ്ങനെ വാങ്ങിയ ഏറ്റവും ലേറ്റസ്റ്റ് ആയവയും അവ യിൽ ഉണ്ടായിരുന്നു. അന്നു ബാലാജിയു ടെ (മോഹൻലാലിന്റെ ഭാര്യാ പിതാവ്) ഫിയറ്റ് കാറിലായിരുന്നു ഷൂട്ടിംഗ് ലൊക്കേഷനുകൾ കാണാനായി ഞങ്ങൾ പോയതൊക്കെ💠ആ സമയങ്ങളിൽ പുറത്തിറങ്ങുന്ന തമിഴ് സിനിമ കളുടെ പേരുള്ള വളരെയധികം വോയിൽ സാരികൾ ഉമ്മാക്ക് ഉണ്ടായിരുന്നു. അവക്കൊ ക്കെ നല്ല പിച്ചിപ്പൂവിൻ്റെ മണമായിരുന്നു. അന്ന വും, വസ്ത്രവും പണവുമൊക്കെ ചോദിച്ചു വരുന്ന എല്ലാർക്കും ഒരു ലോപവുമില്ലാതെ അവ ർ അതൊക്കെ കൊടുക്കുകയും ചെയ്തിരുന്നു. അർഹതയില്ലാത്തവർക്കു കൊടുത്താലും ക്ഷയിച്ചു പോവുമെന്നു ഖുറാനിൽ പറയുന്നുണ്ട്..
3️⃣ സൗദിയിൽ യാചന നിരോധിച്ചതു പത്രത്തിൽ കണ്ടപ്പോൾ ഉമ്മായെയാണ് എനക്ക് ഒർമ്മവന്നത്. നോമ്പ് കാലം തുടങ്ങിയാൽ അകലെ ഉള്ള ഒരു പുണ്യ ഖബറുസ്ഥാൻ പള്ളി യിൽ നിന്നും പലവിധ നാട്യവുമായി ഇരക്കാനാ യി നാട്ടിലേക്ക് ഇറങ്ങുന്ന ഒരു കൂട്ടം ആളുകൾ പണ്ടുണ്ടായിരുന്നു. മരക്കാത്തികൾ എന്നാണ വരെ എല്ലാവരും പറയുക. പുതിയ ഒറ്റരൂപ തുട്ടു ധാരാളം കൂട്ടിയിട്ടു അവർക്ക് വാരിക്കോരി കൊടുക്കുവാൻ ഉമ്മാക്ക് വലിയ ഉത്സാഹമാ യിരുന്നു.വൈകിട്ട് ആവുമ്പോഴേക്കും ആ പണം കഴിയും. അടുത്ത ദിവസം വരാൻ പറഞ്ഞാൽ, തെറിയും, പിരാക്കും പിറുപിറുക്കും. അതാണീ മരക്കാത്തികൾ! സ്മഗ്ലിങ്ങ് ചെയ്തും, ദർഗ്ഗ പണം പങ്കിട്ടെടുത്തും, ദർഗ്ഗയെ ദുരുപയോഗം ചെയ്തു, ഇവരൊക്കെ സമ്പന്നരായി. പണ്ടത്തെ ക്കാലത്ത് അടുക്കള പണിക്കും ,പുറം പണിക്കും രണ്ടുപേർ വീട്ടിൽ എപ്പോഴും ഉണ്ടായിരുന്നു. ഒരു നിവർത്തിയുമില്ലാത്ത പാവത്തുങ്ങൾ.തലയ്ക്കു എണ്ണയും കുളിക്കാൻ സോപ്പും, വിശപ്പിനു അന്നവും, ഉടുക്കാൻ വസ്ത്രവും, കൂലിയായി തെറ്റില്ലാത്ത കാശും കൊടുത്താൽ മതി..പാട്ടും പാടി അവരൊക്കെ നിൽക്കും. ആത്മാർഥമായി തന്നെ വീട്ടുപണിയും എടുക്കും. ഓണത്തിനും ,റംസാനും കുട്ടികളായ ഞങ്ങൾക്ക് പുതുവസ്ത്ര മെടുക്കുമ്പോൾ അവർക്കും എടുത്തു കൊടു ത്താൽ മതി. ഇപ്പോ അങ്ങനെയാണോ വീട്ടു പണിക്ക് വരുന്നവർക്ക് 10000 രൂപയും, ആദ്യം പറഞ്ഞവയൊക്കെ വേറെയും കൊടുക്കണം. നമുക്കു ഭാഗ്യം കത്തി നിൽക്കുകയാണെങ്കിൽ പീഡനക്കേസ്സിൽ ഗൃഹനാഥനോ, മക്കളോ പെട്ടും പോയേക്കാം. അത് അന്തക്കാലം• ഇതു ഇന്തക്കാലം അങ്ങനെ സമാധാനിക്കാം•
4️⃣ നാം എത്രകാലം ജീവിക്കുമെന്നു സർവ്വശക്തനേ അറിയൂ. ഏതു നിമിഷവും മരിച്ചെന്നിരിക്കും. മരണ സമയം മാത്രം ദൈവം മറച്ചുവച്ചിരിക്കുന്നതു എന്തു കൊണ്ടെന്നു എനിക്കു അറിയാൻ കഴിയുന്നില്ല. എന്റെ മാതാവും പിതാവും, സഹോദരനും, അളിയനും, അമ്മാവനും, ഉപ്പുപ്പമാരുടെ ഒരുപാട് മുൻ തല മുറകളും മരണപ്പെട്ടുപോയി. അവരെയൊക്കെ ഖബർ അടക്കിയിട്ടുള്ളതും പാളയം മുസ്ലീം ജുമാമസ്ജിദിലെ ഇത്തിരിപ്പോന്ന കബർ സ്ഥലത്തു തന്നെ. അവർക്കൊന്നും സർവ്വശക്ത നായ തമ്പുരാൻ ഒരുപാടു ആയുസ്സ് നീട്ടിക്കൊടു ത്തിരുന്നില്ല. വിറച്ചു വിറച്ചു വടിയും കുത്തി നടക്കാനും ഇടവന്നിരുന്നില്ല• സ്വർഗ്ഗം അതാണു അതാണു നാം ചെയ്യുന്ന നല്ല കർമ്മത്തിനു കിട്ടുന്ന ഏറ്റവും നല്ല പ്രതിഫലം❤️എൻ്റെ ഉമ്മ മരണപ്പെട്ട ദിവസം അവരെക്കാണാൻ പാളയ ത്തെ ബന്ധുക്കളും , പരിചയക്കാരും, പാളയം കന്നിമാറാ മാർക്കറ്റിലെ പണ്ടു അവരുടെ ആശ്രിതരായിരുന്ന ധാരാളം ആളുകളെയും കൊണ്ടു മരണ വീട് തിങ്ങി നിറഞ്ഞിരുന്നു. റോഡരികിൽ പാർക്ക് ചെയ്യാനുള്ള സ്ഥലം കിട്ടാതെ കാറുകളുടെ നീണ്ട നിര തന്നെ വീട്ടിനു മുന്നിൽ തിങ്ങി നിറഞ്ഞിരുന്നു 💦1969കളിൽ താജ്മഹൽ പോയപ്പോൾ വാപ്പ എടുത്ത എൻ്റെ ഉമ്മാടെ ചിത്രം. പിന്നിൽ ആഗ്രയിലെ താജ്മഹൽ❤️
പാളയംനിസാർ അഹമ്മദു,
2011 ഫെബ്രുവരി 10നു പ്രസിദ്ധീകരിച്ചതു• പകർപ്പവകാശം പ്രസാധകനും മാത്രം
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings Author:
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings
. Analytics Weekly Report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ റീഡർഷിപ്പുള്ളതു.
TIPS ARE HIGHLY APPRECIATED 🌐 Pyatm +919447688232


~2.jpg)





.jpg)

No comments:
Post a Comment