theflashnews.blogspot.com

Tuesday, 14 March 2023

മാതാപിതാക്കൾ കാണിച്ചു കൊടുക്കുന്ന വഴി മക്കളും കാണിക്കുന്നു

 ❤️ഇന്നു മൂന്നു മാസം പ്രായമുള്ള ഒരു മൊട്ട കുട്ടിയെ പരിചയപ്പെടാം. എന്റെ ചിത്രം തന്നെയാണിത് വലതു ഭാഗത്ത് നിൽക്കുന്നതു എന്റെ ഉമ്മയാണു . ഇടതു ഭാഗത്ത് നിൽക്കുന്നതു എന്റെ ഉമ്മയുടെ ഒരേയൊരു ജേഷ്ഠനായ താജ് ഹോട്ടൽ സൈനുല്ലാബ്ദീന്റെ ഭാര്യയും, എൻ്റെ പ്രേംനസീർ മാമയുടെ ഭാര്യ ഹബീബമാമിയുടെ മൂത്ത സഹോദരിയുമായ എന്റെ നബീസ(നഫീസ) മാമിയാണിതു🚶 അവരുടെ ഒക്കത്തു ഇരിക്കുന്നതു ഞാനാണു🚶 എത്ര സ്നേഹമായും, സൂക്ഷ്മതയോടെ യുമാണു നബീസാ മാമി എന്നെ താഴെ വീഴാതെ ചേർത്തണച്ചു പിടിച്ചിരിക്കുന്നതെന്നു നോക്കൂ🚶 അവർ എന്റെ ഒരേഒരു മാമിയാണ്🚶

          2️⃣ അതായതു എന്റെ നബീസമാമി-പ്രേംനസീർ സാഹിബിന്റെ ഭാര്യയായ ഹബീബമാമിയുടെ മൂത്ത സഹോദരിയാണവർ-🚶ഹബീബ മാമിയുടെ ഇളയ സഹോദരങ്ങളായ അബ്ദുൽ ലത്തീഫ് കൊച്ചാപ്പായും, അബ്ദുൽ സലാം കൊച്ചാപ്പായും, ഹബീബമാമിയുടെ ഏറ്റവും ഇളയ സഹോദരിയായ നസീമാ മാമിയും ഒക്കെ പാളയം മാർക്കറ്റി നടുത്തുള്ള എന്റെ ഉമ്മയുടെ തറവാട്ടിൽ തന്നെ യായിരുന്നു വർഷങ്ങളായി ഒന്നിച്ചു താമസി ച്ചിരുന്നതു🤼1965 വരെ ഒക്കെ മരുമക്കത്തായ സമ്പ്രദായം രൂഢമായിരുന്നു തിരുവനന്തപുരം, തോന്നിക്കടവു, കഠിനംകുളം, ചിറയിൻകീഴ്, കൊല്ലം ഭാഗങ്ങളിൽ.  അന്നൊക്കെ ആകെ ഒരു മെഡിക്കൽ കോളേജ് , ഒരു എഞ്ചിനീയറിംഗ് കോളേജ്, ഞങ്ങൾ ക്കൊക്കെ അറിയാവുന്നർ ഒരു ഡോക്ടർ പൽപ്പു , ഡോ.തങ്കവേലു, ഡോ. അമ്പാടി, ഡോ.പൈ., ഡോ. ബാലകൃഷ്ണൻ, ഡോ. കൊച്ചുനാരായണൻ എന്നൊക്കെ ഏറെ  വയസ്സായ ഭിഷഗ്വരന്മാരെ മാത്രം. അന്നൊക്കെ എഞ്ചിനീയർ മാർക്കു ഒരു പ്രസക്തിയും ഇല്ല. സഹോദരിക്കോ, സഹോദരനോ കുഞ്ഞുങ്ങൾ ജനിച്ചാൽ.. കണ്ണും പൂട്ടി  പരസ്പരം  കല്ല്യാണം  ഒസ്യത്തു  പറഞ്ഞു വക്കുന്നതാണു തലസ്ഥാനത്തെ രീതി.ആ പോയ കാലങ്ങളിൽ നിത്യഹരിത നായകൻ എന്നു നിങ്ങ ളൊക്കെ ആരാധിച്ചിരുന്ന പ്രേംനസീറും, ഭാര്യയു മൊക്ക  ഞങ്ങളുടെ കൈ അകലത്തിൽ തന്നെ യായിരുന്നു🚶ഒരു കൂരക്കു കീഴേ ഒരു കുടുംബം പോലെ കഴിഞ്ഞവരാണു🚶 എല്ലാ വിശേഷ ങ്ങൾക്കും ഒത്തു കൂടുന്നവർ🚶നസീമാമാമിയെ പിൽക്കാലത്ത് നെടുമങ്ങാട് പനവൂരിലാണു വിവാഹം കഴിച്ചയച്ചതു🚶പിൽക്കാലത്ത് അബ്ദുൽ ലത്തീഫ് കൊച്ചാപ്പ, പ്രേംനസീർ മാമയുടെ ഇളയ സഹോദരിയെ വിവാഹം ചെയ്ത് ചിറയിൻകീഴിൽ താമസമാക്കി🚶ഹബിബ മാമിയുടെ മറ്റൊരു അനിയ നായ അബ്ദുൽ സലാം കൊച്ചാപ്പ പാളയത്തെ എൻ്റെ അപ്പുപ്പന്റെ ടാജ് ഹോട്ടലിൽ ജീവനക്കാര നായി വളരെ ഏറെക്കാലം ജോലിക്കു നിന്നു🚶

                  3️⃣എന്റെ ഉമ്മയുടെ പാളയത്തെ തറവാട്ടിൽ തന്നെയായിരുന്നു ഇവരൊക്കെ അന്നു ഒരു കൂട്ടമായി താമസിച്ചിരുന്നതു🚶അപ്പോൾ അറിയുമല്ലോ നിത്യ ഹരിത നായകനായിരുന്ന പ്രേംനസീറിനും, അദ്ദേഹത്തിന്റെ ഭാര്യക്കും കുടുംബത്തിലെ സകല അംഗങ്ങൾക്കും ഞങ്ങളെ പേരെടുത്തു വിളിക്കാനും ശ്രദ്ധിക്കാനും നബീസാ മാമിയെപ്പോലെ ഹബീബമാമിക്കും കഴിയുമാ യിരുന്നു 🚶എത്ര ഊഷ്മളമായിരുന്നു അന്നത്തെ സ്വന്ത ബന്ധങ്ങൾ എന്നു ഇന്നത്തെ കുട്ടികൾക്ക് ചിന്തിക്കാൻ പോലും ആവുകയില്ല🚶
കഴിഞ്ഞ ദിവസം ഒരു വിവാഹത്തിനു പോയിരുന്നു💐 ആർഭാടമായ വിവാഹം 🐪 അടുത്ത ബന്ധത്തിൽ പെട്ടതാ 🐪അടിപൊളി ബിരിയാനിയും അഡീഷ ണൽ സാധനങ്ങളും കൂട്ടിനുണ്ടേ🐪. ബിരിയാനി ഇഷ്ട ഭക്ഷണമല്ല 🐪വല്ലപോഴും ഉള്ള തീറ്റ ദിനചര്യ തെറ്റിക്കുന്നു 🐪ആ ആലസ്യത്തിൽ ഓഡിറ്റോറി യത്തിൽ ഒഴിഞ്ഞ ഒരു ഭാഗത്തു ഒറ്റയ്ക്ക് ഇരിക്കയാണ് ഞാൻ🐪വാമഭാഗം ഒരു ചെറുപ്പക്കാരി പെണ്കുട്ടിയെയും പിടിച്ചുകൊണ്ടു എന്റെ അരികി ലേക്കു വന്നു🐪 ആ പെണ്കുട്ടിയുടെ ഒക്കത്തു മൂന്നു നാലു വയസ്സ് പ്രായമുള്ള ശ്യാഠ്യം പിടിച്ചു നിലവിളി ക്കുന്ന ഒരു കുട്ടിയുണ്ടു🐪 ആർഭാടമാണ്‌ അമ്മയുടെ യും കുഞ്ഞിന്റെം വേഷം🐪 വെളുക്കെ ചിരിച്ചു കൊണ്ട് ആ ചെറുപ്പക്കാരി എന്നോടു ചോദ്യമായി "എന്നെ തെരിയുമാന്നു? 🐪 ഞാൻ ഓർമ്മയിൽ പരതി.ഇല്ല.  ഒരു ഓർമ്മയും കിട്ടണില്ല്യ.   മുൻപ്കണ്ടിട്ടുമില്ല. ഭാര്യയുടെ കമെന്റ് കൈയ്യോടെ വന്നു-🐪'ഇതൊക്കെ ആണു സ്വന്തക്കാർ🐪 ബന്ധുക്കൾ.'😜ഞാൻ നല്ലോണം  ചമ്മി🐫ഒട്ടും അറിയണില്ല്യാ എനിക്കതിനെ🐪. ചോദ്യ രൂപത്തിൽ ഭാര്യയുടെ മുഖത്തേക്ക് നോക്കി🐪 മറുപടി കൃത്യമായി വന്നു 🐪ഇതാണു നിങ്ങളുടെ പിതാവിന്റെ അനിയന്റെ നാലാമത്തെ മകളുടെ മകൾ .... 🐪 അതായത് എന്റെ ഇളയ അച്ചന്റെ മകളുടെ മകൾ 🐪അതിന്റെ കുട്ടിയാണ് ആ ഒക്കത്തു ഇരിക്കുന്നതു.

           4️⃣ഹോ !എന്തു ചെയ്യുന്നു എന്ന ചോദ്യത്തിനും ഫോൺ നമ്പർ അടക്കം വ്യക്തമായ മറുപടി അവൾ തന്നു 🐪 മൈക്രോസോഫ്റ്റിൽ പ്രോഗ്രാമർ ആണു- ഇംഗ്ളണ്ടിൽ 🐪 ഭർത്താവ് നാഗർകോവിൽ എന്ന സ്ഥലത്തിനു അടുത്തുള്ള തക്കല പള്ളിയിൽ ഇമാം ആണത്രേ 🐪മൈക്രോസോഫ്ടും ഇമാമും എങ്ങനെ യോജിച്ചു പോകും എന്നു ഞാൻ ചോദിച്ചപ്പോഴും ഉത്തരം തന്നു ....🐪അവർക്ക് (ഭർത്താവിനു ) മൂന്നു മണിക്കൂർ പ്രസംഗത്തിനു 3 ലക്ഷം രൂപയാണ് ഫീസ്സു🐪 അത്രയും വിലയുള്ള മത പ്രാസംഗികനോ എങ്കിൽ അതിന്റെ ഭർത്താവിനെ ഒന്നു കാണാൻ എനിക്ക് തിടുക്കമായി 🐪 നിറഞ്ഞ ആഹ്ലാദത്തോടെ ഉടനെ ഓടിപ്പോയി അവൾ ഭർത്താവിനേയും കൂട്ടി വന്നു🐪വെളുത്തു കൊലുന്നനെയുള്ള ഒരു കൊച്ചു പയ്യൻസ് 🐪 27,28 വയസ്സേ പ്രായം ഉണ്ടാവൂ🐪 എന്നെ അവൾ പരിചയപ്പെടുത്തിയ പാടെ അത്യധികമായ ബഹുമാനത്തോടെ ആ പയ്യൻസ് എന്നെ വണങ്ങി, ബന്ധം വിളിച്ചു പതിഞ്ഞ ശബ്ദത്തോടെ കുശലം അന്വേഷിക്കാൻ തുടങ്ങി 🐪 ഓരോ വാക്കിലും നോട്ടത്തിലും അയാൾ എനിക്കു തരുന്ന ബഹുമാനം എനിക്കു തിരിച്ചറിയാൻ കഴിയുമായിരുന്നു🐪 അറബിയിൽ എന്തോ വലിയ പുകഴൊക്കെ നേടിയിരിക്കുന്നു ഈ പ്രായത്തിൽ തന്നെ ആ പയ്യൻസ്🐪. ആ ആഢ്യമുണ്ടു ആ ആളിന്റെ മുഖ പ്രസാദത്തിലും🦒എന്റെ പിതാവിന്   ഏഴുണ്ടു സഹോദരങ്ങൾ, മാതാവിന് ഒരാളും🐪 ചിലർ തേങ്ങാപ്പട്ടണത്താണു താമസം✈️ അവരെ ഒക്കെ നന്നായി അറിയാം 🐪 അവരുടെ സന്താന ങ്ങളെയും അറിയും🐪 അവരുടെ കുട്ടികളിൽ പലരേം അറിയില്ല🐪 അതാണ്‌ വാസ്തവം🦒പലരും പല ദിക്കിലാണ്🐪 പോകാഞ്ഞിട്ടോ എവിടെയെ ങ്കിലും വച്ചു കണ്ടു മുട്ടാതെ ഇരുന്നിട്ടും അല്ല🐪
🦃ഇപ്പോഴത്തെ ആർഭാടത്തിൽ  ബന്ധുക്കളിൽ പല ചെറുപ്പക്കാരായ കുട്ടികളും മൈൻഡ് ചെയ്യാറില്ല🐿️ അതേ നാണയത്തിൽ നാമും തിരികെ കൊടുക്കും🛩️ അത്രേയുള്ളൂ കാര്യം🐾 വെറും സിമ്പിൾ തിരിച്ചടി 🐾


             5️⃣ദീനും ഇസ്ലാമിയത്തും നോക്കുന്ന കുട്ടികൾ എത്ര ഉന്നതിയിൽ എത്തിയാലും തിരഞ്ഞു പിടിച്ചു കാണാൻ ഓടി അടുത്തേക്ക് വരും🐪 തന്തക്കും- തള്ളക്കും,  അദബും, ഇസ്ലാമിയത്തും, ഗുരുത്വവും ഉണ്ടെങ്കിലല്ലേ മക്കളും അതുകണ്ട് പഠിക്കൂ✈️ ആണ്ടി, ആംക്കിൾ എന്ന  വിളികേൾക്കുമ്പോൾ തന്നെ അകലം നമുക്കും നന്നായി ഫീൽ ചെയ്യും💧മാമീ, മാമാ കുട്ടിയാപ്പാ, മൂത്താപ്പാ, മച്ചാ എന്നു 
വിളിക്കുമ്പോൾ തന്നെ നമ്മൾ ആ സ്നേഹത്തിൽ അലിഞ്ഞു പോകും🛩️   അങ്ങനെ ഉള്ളവരെ നാം അറിയാതെ മനസ്സു കൊണ്ടു അനുഗ്രഹിച്ചു പോകും 🐪 വില കുറഞ്ഞ ചെരിപ്പും, ബ്രാണ്ടഡ് അല്ലാത്ത, അത്യാർഭാടം ഇല്ലാത്ത വേഷവും കണ്ടു, അറിഞ്ഞിട്ടും അറിയാതെ മുഖം തിരിച്ചു പോകുന്നവരും കുടുംബത്തിൽ ഉണ്ടേ🐪 അതു വളർത്തു ഗുണം 🐪മാതാ പിതാക്കൾ കാണിച്ചു കൊടുത്ത വഴി മക്കൾ കാണിക്കുന്നു 🐪 ഈ കണ്ണ് ഇതൊക്കെ എത്ര കണ്ടതാ🐪 അത്രേള്ളു !!!🐪 അവസരം കിട്ടുമ്പോൾ നാമും നമ്മുടെ മക്കളെക്കൊണ്ട് അവരെ മൈൻറു ചെയ്യിക്കാതെ മാറി നിൽക്കാൻ പ്രേരിപ്പിക്കുന്നു🪰കാര്യം വെറും സിമ്പിൾ🪰{ഫോട്ടോയിൽ മുന്നിലുള്ളവർ എന്റെ സഹോദരങ്ങൾ, മാമാടെ മക്കൾ, അടുത്ത ബന്ധുവായ ആയിഷബേക്കറും (പാളയത്തെCPM കൗൺസിലർ) അവരുടെ സഹോദരിമാരുമാണു}
പാളയം നിസാർ അഹമ്മദ്,
copyright all rights reserved🕹️
 StatCounter weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരെ നേടിയത് 
 n, a, r, m 15-12-2024




SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു   സ്നേഹം,സന്തോഷം

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

No comments:

Post a Comment