2️⃣ ശിവാജി ഗണേശൻ, എംജി. രാമചന്ദ്രൻ, എം.എൻ നമ്പ്യാർ, ശാരദ, ഷീല അങ്ങനെ നൂറു കണക്കിന് പ്രശസ്ത താരങ്ങൾ അതിൽ പങ്കെടുത്തിരുന്നു. സി. എച്ചു മുഹമ്മദ് കോയ, ഇ. എം.എസ് നമ്പൂതിരിപ്പാട്, ഗവർണർ കേരള മന്ത്രിസഭയും വി.ഐ.പികളുമെല്ലാം ചടങ്ങിനു എത്തിയിരുന്നു. കനക്കുന്നു കൊട്ടരവും പരിസരവും നടീനടന്മാരെ കാണാനുള്ള അഭൂതപൂർവമായ ജനത്തിരക്കു കാരണം പോലീസ് ബന്തവസ്സിലായിരുന്നു📍
പെണ്ണിന്റെയും ചെറുക്കൻ്റെയും വീടായതു പട്ടം പ്ളാമൂട്ടിലെ എൻ്റെ അമ്മാവൻ്റെ വീടായിരുന്നു. ഇവരൊക്കെ വളർന്നതും അവിടെ തന്നെ യായിരുന്നു. മാതാപിതാ ക്കളോടൊപ്പം അന്നു യുവാവായിരുന്ന ഞാനും ആർഭാടമായി വിവാഹത്തിൽ മുൻപന്തിയിൽ തന്നെ പങ്കെടുത്തിരുന്നു. മറ്റു കുടുബ ചടങ്ങുകളിലും. വിവാഹതലേന്നിനു രണ്ടു ദിവസം മുൻപു മുതൽ ബന്ധുക്കൾ പങ്കെടുത്തിരുന്നു.
വധുവും, വരനും ഒരു കുടുബത്തിലെ അടുത്ത സ്വന്തക്കാർ ആയിരുന്നതിനാൽ എല്ലാ ചടങ്ങുകൾക്കും ഞങ്ങളുടെ സാന്നിധ്യം വേണ്ടിയിരുന്നു. പോക്കറ്റടിക്കാരേയും, കള്ളന്മാരെയും, ക്ഷണിക്കപ്പെടാതെ വരുന്ന പൊതു ജനത്തെയും, വാഹനവുമായി വരുന്ന ഡ്രൈവർ മാരേയും ചടങ്ങിൽ നിന്നും അകറ്റി നിർത്താൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വലിയ ബറ്റാലിയൻ പൊലീസ് സംഘം തന്നെ അന്നു കനകക്കുന്ന് കൊട്ടാരത്തിനു ചുറ്റും വിന്യസിച്ചിരുന്നു.
3️⃣അന്നൊക്കെ കാർ ഡ്രൈവറായി നമ്മൾ ഒരാളെ ജോലിക്കായി വയ്ക്കുമ്പോൾ, അയ്യാൾ കാറു കഴുകണം, പള, പള ആക്കി മഞ്ഞടൗവൽ കൊണ്ടു നന്നായി തുടച്ചു മിനുക്കണം, കാറിൻ്റെ ഉടമസ്ഥനു കാറിൻ്റെ ഡോർ തുറന്നു കൊടുക്കണം, വീട്ടിലെ ചെറിയ കുട്ടികൾ വരെ എത്ര വയസ്സ് മുതിർന്ന ആളെ ആയാലും ഡ്രൈവർ, എന്നാണു യാതൊരു മര്യാദയും ഇല്ലാതെ വിളിക്കുക. മാർക്കറ്റിൽ പോയി കാറിൻ്റെ ഉടമസ്ഥന്റെ വീട്ടിലേക്കു ആവശ്യമുള്ള മീൻ, മലക്കറി അങ്ങനെ സകലതും വാങ്ങി കൊടുക്കണം. വീടിൻ്റെ മുറ്റത്ത് മാത്രമേ ഡ്രൈവറെ അന്നൊക്കെ നിർത്തുകയുള്ളൂ. തലസ്ഥാനത്തു ആദ്യത്തെ അംബസ്സിഡർ കാർ താജ് സൈനുല്ലാബ്ദ്ദീനു മാത്രം ആയിരുന്നു. അന്നൊക്കെ അംബാസഡർ കാറിൻ്റെ കേരളത്തിലെ ഏക വിതരണക്കാർ ഹസ്സൻമരക്കാറിൻ്റെ ഉടമസ്ഥതയിൽ നടത്തിവന്ന സ്റ്റാച്ച്യൂ വിലെ മരക്കാർ മോട്ടോഴ്സ് മാത്രമാണു. ഇന്നും ആ സ്ഥാപനം ഗവൺമെന്റ് സെക്രട്ടറിയേറ്റിനു മുന്നലെ സ്റ്റാച്ചൂ ജംഗ്ഷനിൽ പ്രവർത്തനം നടത്തുന്നു.. പാളയത്തെ ജുമുഅ മസ്ജിദ് പണിയുന്നതിൽ പ്രമുഖരായിരുന്നു സെയ്നുല്ലാബ്ദീനും, ഹസ്സൻമരക്കാറും.അതു ചരിത്രമാണു. പ



No comments:
Post a Comment