പല നാടുകളിലെ പിതാവിന്റെ ഔദ്യോഗിക ക്വാർട്ടേഴ്സ് ജീവിതം കഴിഞ്ഞു ഞങ്ങൾ ജന്മനാടായ തിരുവനന്തപുരം പാളയത്ത് എത്തി💃 തമ്പാനൂർ റെയിൽവേ ക്വാർട്ടേഴ്സ് ആ സമയം ഒഴിഞ്ഞു കിട്ടിയിരുന്നില്ല🧚
2️⃣മഹാപൂജാരിമാരും, നമ്പിമാരും ഉദ്യോഗ സ്ഥരുമായ ബ്രന്മണർ മാത്രം താമസിക്കു ന്ന അഗ്രഹാരങ്ങളും, ശൂദ്രരുടെ നായർ തറവാടുകളും തിങ്ങി നിറഞ്ഞ ചെന്തിട്ട ഗ്രാമത്തിലെ വലിയശാലൈയിൽ ഞങ്ങൾ അല്പകാലം താമസിച്ചു. ചെന്തിട്ട ദേവീ ക്ഷേത്രം റോഡിൻ്റെ മദ്ധ്യത്തിൽ ആയിരുന്നു 💃നാലര ഏക്കറോളം വലിപ്പമുള്ള വലിയശാലൈ മഹാദേവർ ക്ഷേത്രവും വളരെ അടുത്താണു💃ശിവനാണു പ്രതിഷ്ഠ💃ബ്രന്മാവൊക്കെ ഉണ്ടെങ്കിലും പൂജയില്ല💃 ശ്രീ പത്മനാഭ സ്വാമിക്ഷേത്രം കഴിഞ്ഞാൽ പ്രാധാന്യം ഉള്ള രണ്ടാമത്തെ അമ്പലമാണിതു💃 തുടർച്ചയായി പ്രാർത്ഥന നടത്തിയാൽ ശിവ പ്രസാദം കൊണ്ട് അത്യുന്നതിയിൽ എത്തിച്ചേരുമെന്ന ദൃഢവിശ്വാസം മാർത്താ ണ്ഡവർമ്മയുടേയും എട്ടുവീട്ടിൽ പിള്ളമാ രുടെയും കാലം മുതൽ ഉണ്ടായിരുന്നു. കൊടിയേറ്റം,ഗജപൂജ, ആനയൂട്ടു, പള്ളി വേട്ട ഉത്സവ കാലവും മഹനീയ മായിരുന്നു🏃ആറ്റു കാലൊക്കെ പ്രസിദ്ധമായതു അടുത്ത കാലത്താണു🏃 തമ്പാനൂർ റെയിൽവേ സ്റ്റേഷനും തമ്പാനൂർ ബസ്സ്റ്റാൻഡിനും അടുത്താണു വലിയശാലൈ💃എല്ലാ മതസ്ഥരും ഒരു വീടുപോലെ തന്നെയായിരുന്നു അവിടെ താമസിച്ചിരുന്നതു💃ഒരു വീട്ടുകാരും ഒരു അയിത്തവും ഞങ്ങൾക്കു കല്പിച്ചിരു ന്നില്ല. ആഘോഷ കാലത്ത് പ്രസാദവും,
മറ്റുമായി വരുന്നവർ വീട്ടിനുള്ളിൽ കൊണ്ടു തന്നു, ഇരുന്നു സംസാരി ച്ചാണു മടങ്ങുക💃കൈമാറുന്ന പ്രസാദ ത്തിനു പവിത്രത കല്പിക്കാത്തവർ ഗേറ്റി ങ്കൽ നിന്നു തള്ളിയിട്ടുപോയാലും മതിയല്ലോ💃അവർക്കാണതിൻ്റെ പാപം കിട്ടുക💃
3️⃣ഏതാനും കിലോമീറ്റർ അകലെയുള്ള പാളയത്തെ കുടുബവീടിനു ആ സമയത്തു മെയിൻ്ററനൻസ്സിൻ്റെ അവശ്യം ഉണ്ടായി രുന്നു💃പണികൾ മാമൻ നിന്നു ചെയ്തു റെഡിയാക്കാമെന്നു ഏറ്റതിനാൽ വലിയശാലയിലെ താമസം ഞങ്ങൾക്കു സന്തോഷം നിറഞ്ഞതായി🏃എല്ലാക്കാലത്തും അടുക്കളപ്പണിക്കു നായർ സ്ത്രീകളെയാണു അമ്മ നിർത്തുക💃കല്ലിൽ ആട്ടി തുമ്പപ്പൂ ഇഡ്ഡലിയും ദോശയും, സാമ്പാറും, ഉഴുന്നു പൊടിയും ചുട്ടു കിട്ടും 💃 വൃത്തിയും, ഭക്തിയും ശുദ്ധിയും, 7ദിവസത്തെ മാറിയിരുപ്പും കൃത്യമായി ചെയ്യുന്നതിലും വീട് ശുദ്ധമായി തുടച്ചു വക്കുന്നതിലും ഇവരാണ് നല്ലതെന്നാ അമ്മ പറയുക💃 എൻ്റെ അമ്മയുടെ അച്ഛാച്ചൻ തിരുവിതാംകൂർ മഹാരാജാവിന്റെ മുഖ്യ അംഗരക്ഷക Aid-De-Camp(ADC) നായിരുന്നതിനാൽ അക്കാലം മുതൽ അമ്മക്കും ഏകജേഷ്ഠനും പാളയത്തു വലിയ ബഹു മാനം കിട്ടിയിരുന്നു💃അങ്ങനെയാണു സാമ്പത്തികനില കുറഞ്ഞ ശൂദ്രരെ എപ്പോഴും പണിക്കു കിട്ടുക💃കുടുംബാം ഗത്തെപ്പോലെ ഒന്നിനും കുറവില്ലാതെ അമ്മ നോക്കുന്നതിനാൽ ഒരുപാട് കാലം അടുക്കളപ്പണിക്കാരൊക്ക വീട്ടിൽ നിൽക്കും💃 ശൈശവം മുതൽ പത്ത് പതിനാലു വയസ്സുവരെ അമ്മയോടൊപ്പം ഇവരും ചേർന്നു തന്നെയാണു ഞങ്ങളെ നോക്കിതു💃അതിൽ എടുത്തു പറയേണ്ട പേരു B.മാധവൻനായർ MLAയുടെ ഭാര്യാ മാതാവിന്റേതാണു 🩸
4️⃣ റെയിൽവേ സ്റ്റേഷൻ ഭരിക്കുന്നവർക്കു നാടകം, സിനിമാ, സർക്കസ് എന്നിവക്ക് ഫ്രീ കുടുംബ പാസ്സുകൾ തരും,വളരെ വലിയ വില കൂടിയ വാർണ്ണിഷ് കലണ്ടറുകളും ഡയറികളും, ഫ്രഷ് മലക്കറികൾ, മീനുകൾ,സകലമായ വാർത്താപത്രങ്ങളും, ആഴ്ചപ്പതിപ്പുകളോം മാസികകൾ ഒക്കെ എന്നും വീട്ടിൽ കൊണ്ടു തന്നിട്ടു പോകും🤾സ്റ്റേഷൻ അധികാരിയെ പല അവശ്യങ്ങൾക്കും പ്രീണിപ്പിക്കാനാണു ഈ സൗജന്യങ്ങൾ വാരിക്കോരി വീട്ടിൽ ഇട്ടിട്ടു പോകുക🏃പരിസരത്തുള്ള സകല വീട്ടുകാർക്കും ഒരു ലോഭവുമില്ലാതെ അമ്മ വാരിക്കോരി കൊടുക്കും🤾അമ്മയെ അച്ഛൻ വിവാഹം ചെയ്യുന്ന നാൾ വരെ അപ്പൂപ്പൻ്റെ അരികിൽ ജീവിച്ചു വന്നിരുന്ന ശൈലി അങ്ങനെയായിരുന്നു🏃 കവടിയാർ രാജ കൊട്ടാരത്തിലെ മഹാരാജാവിന്റെ മുഖ്യ അംഗരക്ഷകൻ്റെ തറവാട് ആയതിനാൽ പരസ്പരം മുഴുത്ത ചീത്തയും വിളിച്ച് ഗുസ്തി കൂടുന്ന പാളയത്തെയും, ചെങ്കൽച്ചൂളയിലേയും, ഗുണ്ടുകാട് കോളനിയിലെയും കുപ്രസിദ്ധരായ ഊച്ചാളികളും, ഗുണ്ടകളും പാളയം വഴി പോവുകയാണെങ്കിൽ മുണ്ടിന്റെ മടക്കിക്കുത്തു അഴിച്ചു ആദരവോടെ അമ്മയുടെ അടുത്തു വന്നു "അക്കാ" എന്നു വിളിച്ചു അവരുടെ വീട്ടു വിശേഷങ്ങൾ പറഞ്ഞു പോകുന്നതു ഞാൻ കണ്ടിട്ടുണ്ട് 🏃അതു ആ ആഢ്യത്വ ത്തിൻ്റെ ഇനി ഒരിക്കലും മടങ്ങി വരാത്ത മോഹനകാലമായിരുന്നു🤾അമ്മ മരണ പ്പെട്ടപ്പോൾ കേട്ടറിഞ്ഞ് ഓടി യെത്തിയതു അനേകരായിരുന്നു🏃വാഹനങ്ങളുടെ നീണ്ട നിരയായിരുന്നു വീടിന് ചുറ്റും🧚
5️⃣വലിയശാലയിലെ താമസക്കാലത്തു MLA യും, ഡെപ്യൂട്ടി മേയറും, ദേവസ്വം ബോർഡ് പ്രസിഡൻ്റുമൊക്ക ആയിരുന്ന ബി. മാധവൻ നായർ MLAയുടെ ഭാര്യാ മാതാവായിരുന്നു എൻ്റെ അമ്മയെ അടുക്കളപ്പണിയിൽ സഹായിക്കാൻ വീട്ടുജോലിക്കു ഉണ്ടായിരുന്നതു🏃ഏഴ് വർഷത്തോളം അവർ കൂടെ ഉണ്ടായിരുന്നു💃എല്ലാ ദിവസവും വീടടക്കം നിൽക്കും, ചില നാൾ രാവിലെ ആറുമണിക്കു വന്നിട്ടു വൈകിട്ട് ആറുമണിക്കു വീട്ടിലേക്കുള്ള ആഹാരവുമായി അവർ മടങ്ങും💃അവർ ഞങ്ങളെ വളരെ നന്നായി നോക്കിയിരുന്നു എന്ന കാര്യം ഇവിടെ പറയാതെ വയ്യാ💃 അവർക്കു ഒരു മകൾ ഉണ്ടായിരുന്നു💃
വത്സലാദേവി എന്നായിരുന്നു പേരു💃 വത്സലചേച്ചി എന്നാണു ഞങ്ങൾ അന്നു വിളിക്കുക💃കാണാൻ വെളുത്തിട്ടു അതി മനോഹരിയായിരുന്നു വത്സല ചേച്ചി 💃 വത്സലചേച്ചിയും അവരുടെ അമ്മ യോടൊപ്പം ദിവസവും വീട്ടിൽ വന്നു നിൽ ക്കുമായിരുന്നു💃എൻ്റെ ചേച്ചിയേക്കാൾ എട്ട് വയസ്സെങ്കിലും വത്സല ചേച്ചിക്കു കുടുതൽ പ്രായം ഉണ്ടായിരുന്നു💃 മാധവൻനായർ ഞങ്ങൾ താമസിച്ചിരുന്ന വീടിന്റെ നാലു വീട് അകലെ ആയിരുന്നു താമസിച്ചിരുന്നതു💃 പൂച്ച മാധവൻനായർ എന്ന വലിയ തറവാട്ടുകാരും അദ്ദേഹത്തി ന്റെ മക്കളായ മോഹനനും, ഇന്ദ്രപാലനും പിൽക്കാലത്തും ഒരു കുടുബംപോലെ ഞങ്ങളുമായി കഴിഞ്ഞിരുന്നു. അന്യ ജില്ലക്കാരുടെ തള്ളിക്കയറ്റവും, താമസവും പത്മനാഭസ്വാമിയുടെ മണ്ണിനെ ഇന്നു ജാതി സ്പർദ്ധ കൊണ്ടു അകറ്റുന്നു⛑️
6️⃣പ്രേംനസീറും, പ്രേംനവാസും, പാളയം താജ് സൈനുല്ലാബ്ദ്ദീൻ മുതലാളിയും, അമ്മയുടെ അടുത്ത സ്വന്തക്കാർ ആണെന്നു ഇവരൊക്കെ നിരന്തരം വീട്ടിൽ വരുന്നതുകാരണം ആ പ്രദേശത്തെ സകലർക്കും അറിയാമായിരുന്നു 💃 തിരഞ്ഞെടുപ്പ് വരുമ്പോൾ എൻ്റെ അമ്മയുടെ വോട്ട് തിരുവനന്തപുരം ഒന്നാം നിയോജക മണ്ഡലത്തിലെ വോട്ട് പെട്ടിയിൽ ആദ്യം വീഴണമെന്നതിനായി ഏറെക്കാലം ബി.മാധവൻ നായർ M L A ശാഠ്യം പിടിച്ചിരുന്നു💃 യാദൃശ്ചികമായി ഞങ്ങളുടെ വീട്ടിൻ്റെ മുറ്റത്ത് വച്ച് ബി. മാധവൻ നായർ വത്സലചേച്ചിയെ കാണാനിടയാവുകയും, വിവാഹം കഴിക്കാനുള്ള താല്പര്യം എൻ്റെ അമ്മയോട് പറയുകയും ചെയ്തു💃 ഞ്ങ്ങളുടെ വീട്ടിലെ അടുക്കളപ്പണിക്കാരിയുടെ മകൾ എന്നറിഞ്ഞു കൊണ്ട് അദ്ദേഹം വത്സലചേച്ചിയെ വിവാഹം ചെയ്തു💃അതിനു ശേഷം ശ്രീ.ബി. മാധവൻ നായർക്കു ക്രമാതീതമായ ഉയർച്ച തന്നെ സംഭവിച്ചു 💃 വിവാഹം കഴിക്കുന്ന വാമഭാഗത്തിൻ്റ ജാതകവും, ഭാഗ്യവും പോലെയാണു വെച്ചടി വെച്ചടികേറ്റം ഭർത്താവിനുണ്ടാവുക എന്നു പറയുന്നതിൽ സത്യമുണ്ടു💃 വലിയശാല വാർഡ് കൗൺസിലർ ആയിരുന്ന മാധവൻ നായർ തിരുവനന്തപുരം ഡെപ്യൂട്ടി മേയർ ആയി, രണ്ടു വട്ടം MLA ആയി, തിരുവിതാംകൂർ മഹാരാജാവിന്റെ നോമിനിയായി ദേവസ്വം ബോർഡ് പ്രസിഡണ്ടായി🩸
പാളയം നിസാർ അഹമ്മദ്,
Copyrights©allrights reserved.
Stat Counter Analytics Weekly report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു 🍒.
My profile :
I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Tvm. Government Intermediate College, Thycaud, Tvm. H.H the Maharaja Government University College, Tvm. My professors(HODs) are Sarvasree:- O.N.V. Kurup ,Jagathy Velayudhan Nair, Panmana Ramachandran and Namboothiri.
Working for various print,visual and website medias in India and abroad.
ഗവേഷണം :
ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ.
ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ.





No comments:
Post a Comment