theflashnews.blogspot.com

Monday, 2 January 2023

ഗോരോചന മെന്ന അത്ഭുത, മാസ്മരിക വസ്തു







                             



                   ഗോരോചനം
 പശുവില്‍നിന്ന് ലഭിക്കുന്ന അപൂര്‍വ്വ ഔഷധമാണിത്. ആരോഗ്യമുള്ള അപൂര്‍വ്വം പശുക്കളിലും കാളകളിലും  കാണുന്ന പിത്ത സഞ്ചിയിലെ (ഗാള്‍ ബ്ലാഡര്‍) കല്ലാണ് ഗോരോ ചനം. ഒരു ഗ്രാമിന് 5000 മുതല്‍ 10,000 രൂപവരെ യാണ് . അതിനാല്‍ പിത്തസഞ്ചിയിലെ ബൈല്‍ ശേഖരിച്ച് ലാബോറട്ടറികളില്‍ കല്ലുപോലെ യാക്കിയ വ്യാജ ഗോരോചനം ആണ്. ഇപ്പോള്‍ അധികമായും മരുന്നിനായി ഉപയോഗിക്കു ന്നത്.  തിലകം ചാര്‍ത്താനും ഗോരോചനം ഉപയോഗിച്ചുവരുന്നു. ഗോരോചനത്തിന്റെ ഉത്പത്തിയുമായി ബന്ധപ്പെട്ട കഥയിങ്ങനെ: ഒരിക്കല്‍ ദേവരാജനായ ഇന്ദ്രന്‍, സ്വര്‍ണ്ണം, വെള്ളി, മുത്ത്, പവിഴം, ഇന്ദ്രനീലം തുടങ്ങിയവ സമുദ്രത്തില്‍ നിക്ഷേപിച്ചു. ഇവ വിവിധ മൃഗങ്ങ ളുടെ ഉള്ളിലെത്തുകയും അങ്ങനെ പശുവിന്റെ ഉള്ളിലെത്തിയ കല്ലുകള്‍ അതിന്റെ പിത്ത സഞ്ചിയില്‍ ഗോരോചനമായി മാറുകയും ചെയ്തു. പനി, വിഷം, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയവയ്‌ക്കെതിരെ ഉത്തമ ഔഷധമായി ഗോരോചനം ഉപയോഗിക്കുന്നു. വശീകരണ മന്ത്രം ജപിച്ച് ഗോരോചനക്കുറി വരച്ചാല്‍ ആരെയും വശീകരിക്കാമെന്നൊരു വിശ്വാ സമുണ്ട്. ഗോരോചനക്കുറി ധരിച്ചാല്‍ തടസ്സങ്ങള്‍ അകലുമെന്നും പോസിറ്റീവ് ഊര്‍ജ്ജം ലഭിക്കുമെന്നും വിശ്വാസമുണ്ട്. പശുവിന്റെ പിത്താശയക്കല്ലാണ് യഥാര്‍ഥ ഗോരോചനം. എന്നാല്‍, ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്നത്, മഞ്ഞളും ചുണ്ണാമ്പും പശുവിന്റെ പിത്തനീരും ചേര്‍ത്തുണക്കിയ ഗുളികയാണു. 

                               3️⃣ അല്പം വര്‍ഷം മുമ്പ് തൃശ്ശൂർ വടക്കേചിറക്കു സമീപം അറ്റ്‌ലസ് രാമചന്ദ്രന്റെ സ്ഥലത്തു കെട്ടിയിരുന്ന കാളക്കൂറ്റന്റെ വയറ്റില്‍ നിന്ന് അമൂല്യമായ ഗോരോചനക്കല്ല് ലഭിച്ചു. അര കിലോ തൂക്കം വരുന്ന കല്ലിന് പത്ത് ലക്ഷം രൂപ വിലമതിക്കുമെന്നാണ് പറയുന്നത്.  രോഗം മൂലം ചത്ത കാളക്കൂറ്റനെ മണ്ണുത്തിയിലെ വെറ്ററിനറി ആശുപത്രിയില്‍ പോസ്റ്റ് മാര്‍ട്ടം നടത്തിയപ്പോഴാണ് പിത്തസഞ്ചിയില്‍ നിന്നും ഗോരോചന കല്ല് ലഭിച്ചത്. പശുക്കളില്‍ അത്യപൂർവ്വമായി മാത്രം കാണുന്ന പ്രതിഭാസ മാണ് ഗോരോചന കല്ലെന്ന് വെറ്ററിനറി ഡോക്ട ർമാർ പറഞ്ഞു. സമീപകാലത്തൊന്നും ഗോരോ ചനക്കല്ല് ലഭിച്ച അനുഭവമില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഏറെ ആയുര്‍വ്വേദ ഔഷധമൂല്യ മുള്ളതാണ് ഗോരോചനം. രക്തസമ്മര്‍ദ്ദത്തിനും അത്യുത്തമമാണ്. കണ്ണെഴുതാനും ഇതുകൊ ണ്ടുള്ള ഉപോല്പന്നം ഉപയോഗിക്കാറുണ്ട്. രണ്ട് വര്‍ഷം മുമ്പ്  കമ്പി കുടുക്കിട്ട് പിടികൂടിയ ഒരു കാള അവശനിലയിലായിരുന്നു. വെറ്ററിനറി ആശുപത്രിയിലെ ചികിത്സയാൽ രോഗം മാറി. അത്യപൂര്‍വ്വവും അമൂല്യവുമായ കല്ല് ഈ കാളയിൽ നിന്നും കിട്ടിയത്രേ. വെറ്ററിനറി മ്യൂസിയത്തില്‍ പ്രദര്‍ശനത്തിന് അതുണ്ടത്രേ.  സിനിമാപാട്ടില്‍ മാത്രം കേട്ട് പരിചയമുള്ള അമൂല്യമായ ഗോരോചനക്കല്ല് ലഭിച്ചതിന്റെ കൗതുകത്തിലാണ് മൃഗഡോക്ടര്‍മാരും മൃഗസ്‌നേഹികളും. ഗോരോചനക്കല്ല് സംരക്ഷിച്ച് പ്രയോജനപ്പെടുത്തുന്ന കാര്യത്തി ൽ ഇനിയും തീരുമാനമുണ്ടായിട്ടില്ല..




No comments:

Post a Comment