theflashnews.blogspot.com

Monday, 26 March 2018

സാമൂഹിക രംഗത്തും, തൊഴിൽ രംഗത്തും കലാരംഗത്തും മാന്യതയാർന്ന ജീവിതം നയിച്ച മഹാരഥന്മാർ മാതൃകയാവട്ടേ....


                           

                                           സാമൂഹിക രംഗത്തും, തൊഴിൽ രംഗത്തും   കലാരംഗത്തും മാന്യതയാർന്ന      ജീവിതം നയിച്ച മഹാരഥന്മാർ മാതൃകയാവട്ടേ...
                         🚮 🚮 🚮 🚮 🚮 🚮 🚮 🚮 🚮 🚮 🚮 🚮 🚮 🚮 🚮 🚮

                     

പ്രിയരേ ശുഭാശംസകൾ...... 

ലേഡീസ് ഹോസ്റ്റലിനു ജന്നലിനു എതിരെയുള്ള ഭിത്തിയിൽ കയറി നിന്ന് സ്വയം നഗ്നതാ പ്രദർശ്ശനം നടത്തുന്ന മനോരോഗികളായിരിക്കുന്നു മാന്യത പുലർത്തുന്ന പുരുഷൻമാർ എന്നു കരുതിയ പലരും. 

വാക്കിലും,നോക്കിലും സംസാരത്തിലും പൊതു ഇടങ്ങളിൽ മാന്യത പുലർത്തുന്ന താണു ഏതു മതവിഭാഗം ജനങ്ങളുടേയും സംസ്കാരം എന്നു ആണു മനസ്സിൽ ആക്കിയിട്ടുള്ളതു. 

ചില മതവിഭാഗങ്ങളിലെ സ്ത്രീകളെ ലക്ഷ്യം വച്ചാണു ഇപ്പോൾ പൊതു ഇടങ്ങളിൽ സഭ്യമല്ലാത്ത വാക്കുകൾ പ്രയോഗിച്ചു കാണുന്നതു..... ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയുള്ള ഇത്തരം കോമാളി എഴുത്തുകൾ അവനവൻെറ മനസ്സിൽ അടക്കിവച്ചിരിക്കുന്ന ലൈംഗിക തൃഷ്ണയുടെ ബഹിർസ്പുരണമാണെന്നു ഏതു പുരുഷപ്രജക്കും അറിയാം. അവൻെറ ഒലിപ്പീരു എന്നാണു നാം അതിനെ പറയുക. 

ആ വിഷയം അറിയാതെ ഫേക്ക് ഐഡികളോടൊപ്പം ചില വിഭാഗം സ്ത്രീകൾ കൂടി സ്വന്തം standard ഉം, അന്തസ്സും മറന്നു സഹകരിച്ചു കാണാറുണ്ട്. അവയെ അയ്യോ പാവം എന്നല്ലാതെ എന്തു വിശേഷിപ്പിക്കാൻ.

 തലസ്ഥാന നഗരിയിലെ കൊല്ലും കൊലക്കും,അറു വഷളൻ അസഭ്യ സംഭാഷണങ്ങൾക്കും, സകല അഴിഞ്ഞാട്ടങ്ങൾക്കും പുകഴ്പെറ്റ ഒരു ചന്തക്കു(market) സമീപമാണു ഏറെ വർഷങ്ങളോളം താമസിച്ചിരുന്നതു. വളരെ അകലെ അല്ലാതെ ഗവണ്മെന്റ് സെക്രട്ടറിയേറ്റിനു തൊട്ടു പിന്നിലായി അതിനെക്കാൾ കുപ്രസിദ്ധമായ ഒരു കോളനി(ചേരി) യും ഉണ്ടായിരുന്നു. എല്ലാർക്കും ആ മാർക്കറ്റു വയറ്റു പിഴപ്പിനുള്ള സ്ഥലമായിരുന്നു. ചീത്തവിളികളും, അസഭ്യ വർഷങ്ങൾക്കും , സകല വേണ്ടാപ്രവർത്തികൾക്കും പേരെടുത്ത സ്ഥലം. 

എങ്കിലും ഞങ്ങൾ ചന്തയിലേക്കു എന്തെങ്കിലും ആവശ്യത്തിന് കടക്കുബോൾ വളരെ വലിയ മാന്യത ലഭിച്ചിരുന്നു.. കുഞ്ഞുങ്ങൾ,സ്ത്രീകൾ നിൽക്കുന്നു എന്ന കാരണത്താൽ..തമ്മിൽ,തമ്മിലുള്ള അനാവശ്യ സംഭഷണവും, അസഭ്യവർഷവും അപ്പോൾതന്നെ നിൽക്കുമായിരുന്നു. സ്ത്രീകൾ ഉള്ള വീടിനു പരിസരത്ത് പോലും ഒഴിവാക്കേണ്ട വാക്കുകൾ ഒഴിവാക്കി സ്ത്രീകൾക്കും കീട്ടികൾക്കും പരമാവധി മാന്യത നൽകുന്നതു കണ്ടു വളർന്ന ആളാണു. 

ഒരു നോട്ടം കൊണ്ടോ, വാക്കു കൊണ്ടോ ഒരു ഡീസൻറായ ഞരമ്പുരോഗിയെ അകറ്റി ഇരുത്താൻ കഴിയും. എന്നാലും അടുത്തു വന്നിരുന്നവൻ പിച്ചി,നുള്ളി, തോണ്ടി എന്നൊക്കെ പിന്നീട് വീമ്പിളക്കി ലോക പ്രശസ്തരാവാനാണു ഇന്നു മത്സരം. അപ്ഡേറ്റുകൾക്കു അനാവശ്യ വാക്കുകൾടെ പ്രവാഹമാണു. സ്വന്തം ഭാര്യയെ കൊണ്ടു, സഹോദരിയെ കൊണ്ടു മകളെ കൊണ്ടു അതിൽ ആദ്യം Commentsവയ്പ്പിക്കാൻ,ലൈക്ക് ഇടുവിക്കാൻ ആവുമോ നോക്കൂ..പറ്റില്ല അല്ലേ. 

കുടുംബ പശ്ചാത്തലത്തിൽ പറയാൻ കഴിയാത്ത വാക്കുകൾക്കു ബഹുമാനിതരാവേണ്ട സ്ത്രീജനങ്ങളും ചെവി കൊടുക്കാതെ ഇരുന്നാൽ ആ update ൻെറ ആയുസ്സ് അവിടെ കഴിയും.

 "ഒടുവിലെൻ ദേഹി തളർന്നിടുമ്പോൾ, ആഗമന ബഹിർഗ്ഗമന യന്ത്രം ഞാനൂരി മാറ്റി," **** 

എന്നൊക്കെ സുഹൃത്ത് ലിസ്റ്റിലെ പെൺ പ്രജകളുടെ മനോനില അളക്കാൻ  ഞാൻ പാട്ട് എഴുതി വക്കുബോൾ ആദ്യം ചെയ്യേണ്ടത്..... 

സ്വന്തം മാതാവിൻെറയും സഹോദരിയുടെയും,മകളുടെയും ഒരു ലൈക്ക് വാങ്ങുക എന്നതാണു. .......പ്രദർശ്ശനങ്ങൾക്കും,പ്രഭാഷണങ്ങൾക്കും , യോഗങ്ങൾക്കും ആളുകുട്ടുബോഴും ആ ചിന്ത ഉണ്ടാവണം. അപ്പോൾ സംസ്കാരം താനേ വരും.  സമൂഹ മാദ്ധ്യമത്തിൻെറ വിശ്വാസ്യതപോലും  ഈ

 -ചളം-എഴുത്തുകാരന്മാരാൽ  പൂട്ടപ്പെട്ടേക്കും  ഒരു  നാൾ.  

 




   theflashnews.twitter.ലും
  the wordpress.com   എന്നിവയിലും
  പ്രസിദ്ധീകരിച്ചതു
   



GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"








PEOPLE'S WELFARE COUNCIL

✴️സർവ്വശക്തൻനമ്മോടൊപ്പമാണു,   അവശത അനുഭവിക്കുന്ന ബന്ധുവിനും, അനാഥക്കും,അഗതിക്കും,വഴിയാത്രക്കാർക്കും, ദുരിതം അനുഭവിക്കുന്നവർക്കും, പരസഹായം അപേക്ഷിക്കുന്നവർക്കും, കൂടി ഒരു പിടി ആഹാരം നീക്കിവയ്ക്കൂ.

✴️Almighty is always with us, God also.        Leave a handful of food for the needy relative, the orphan, the wayfarer, the distressed,           the one who asks for help.

✴️If you can't feed a hundred people,try to     feed at least one person. Feed the orphans and the poor and enjoy the resulting peace of mind.
നൂറു ആളുകളെ ഊട്ടാൻ കഴിവില്ലെങ്കിൽ, ഒരാൾക്കെ ങ്കിലും ഭക്ഷണം നൽകാൻ ശ്രമിക്കൂ !! അനാഥർക്കും, അഗതികൾക്കും ആഹാരം നൽകി ആ കൈ വന്ന മന:സ്സമാധാനം ആസ്വദിക്കൂ✴️
         


             



















No comments:

Post a Comment