theflashnews.blogspot.com

Saturday, 17 March 2018

ഭൂമി കറങ്ങുന്ന മൂരൾച്ച ഭയപ്പെടുത്തും




                  പണ്ട് അംബരചുംബിയായ ഒരു കെട്ടിടം കാണണമെങ്കിൽ ഇന്നത്തെ ചെന്നൈ ആയ പഴയ മദ്രാസ് പട്ടണത്തിൽ പോകണം.അന്നത്തെ LIC ബിൽഡിംഗ് കാണാൻ.

മോഹൻലാലിൻെറ ഭാര്യാ പിതാവായ, പ്രസിദ്ധ  തമിഴ്   നിർമ്മാതാവും,     നടനും, സംവിധായകനും ഒക്കെ ആയി  മദ്രാസ് ആകെ ജ്വലിച്ചു നിന്നിരുന്ന    ശ്രീ. കെ.  ബാലാജി യുടെ ഇറ്റാലിയൻ ഫീയറ്റു വണ്ടിയിലാണു ഞങ്ങളുടെ ഒക്കെ മുഴുവൻ ദിന യാത്രകൾ- അന്നു നടത്തിയതൊക്കെ.

ഷൂട്ടിംഗ് ലൊക്കേഷനുകൾ, അന്നത്തെ മൂർമാർക്കറ്റിലെ ഷോപ്പിങ് സോണുകൾ, വലിയ കടകൾ,വലിയ കെട്ടിടങ്ങൾ ഒക്കെ ചുറ്റി തിരിയാൻ വാഹനങ്ങൾ കുറവായ അന്ന് ഉപയോഗിക്കപെട്ടിരു ന്നു. അന്ന് പ്രമുഖനായിരുന്ന മാമൻെറ ഷൂട്ടിങ് തിരക്കു ആയിരുന്നു ബാലാജിസാർ ആ ദൗത്യം ഏറ്റെടുത്തിരുന്നതു.

ഇന്നു.....സാഹചര്യങ്ങൾ മാറി.....കേരളം വളർന്നു...ഏറേ.......

ഇന്ന് സ്പെഷ്യൽ ഇക്കണോമിക്സോണും, കർശന സെക്ക്യൂരിറ്റി പരിശോധനകളുമുള്ള തിരുവനന്തപുരം ടെക്‌നോ പാർക്ക് തന്നെ ലോകത്തെ ഏതൊരു ആധുനിക പട്ടണത്തേയും വെല്ലുന്നതരത്തിൽ രാവും...പകലും ആധുനികതയിൽ നിറഞ്ഞു നിൽക്കുന്നു നയന മനോഹരമായി.

             
             ...      ഈ ചിത്രം അമേരിക്കയിലെ കാലിഫോർണിയായിലെ അംബരചുംബിയായ ബിൽഡിംഗ് ആണെന്ന് ഞാൻ പറഞ്ഞുവച്ചാൽ മാളോകർ ചിരിക്കും....ഇതു സൗത്ത്‌ ആഫ്രിക്കൻ തീരത്തെ മെഡഗാസ്കറിൽ കണ്ടതു പോലെ ഉണ്ട്ല്ലോ എന്ന് പറഞ്ഞാലും ചിരിക്കാം ..... എന്തെന്നാൽ നമ്മുടെ നാട്ടിൽ പത്തു മുപ്പത് വർഷമായി ഇതിലും ബഡാ ബിൽഡിംഗ്കൾ ഉണ്ടു. കൂറ്റൻനിലകൾ...
പണ്ട് സർജാപ്പൂരിൽ ഏറെക്കാലം താമസിക്കേണ്ടി വന്നിരുന്നു. മകളോടൊപ്പം.......
അംബരചൂംബികളായ പത്തു മുന്നൂറു കെട്ടിടങ്ങൾ അടുത്ത്, അടുത്ത്.. ഓരോ കെട്ടിടത്തിനും 18 ലധികം നിലകൾ......
ചില സമയങ്ങളിൽ ഭയം തോന്നും
ഭൂമിക്കു ഒരു നിസ്സാര അനക്കം മതി.....
സകല ജനങ്ങളുടേയും സകല സ്വപ്നങ്ങളും വീണുടയാൻ⛔️
എഴുത്തുകാരൻെറ രേഖാമൂലമുള്ള അനുവാദം           വാങ്ങാതെ ഇതിലെ ചിത്രങ്ങളോ, എഴുത്തുകളോ     പുന:പ്രസിദ്ധീകരണം പാടുള്ളതല്ല. copyright©reserved



        

No comments:

Post a Comment