theflashnews.blogspot.com

Sunday, 11 March 2018

ബീമമാഹീൻ പള്ളിയിൽ തീർഥാടനം നടത്തിയാൽ ആഗ്രഹാസാഫല്ല്യം ഉണ്ടാകുമത്രേ. .ആയതിനു ഞാൻ തന്നെ ഒരു സാക്ഷ്യം♥.





                            ബീമമാഹീൻ പള്ളിയിൽ തീർഥാടനം നടത്തിയാൽ ആഗ്രഹാസാഫല്ല്യം ഉണ്ടാകുമത്രേ. .ആയതിനു ഞാൻ തന്നെ ഒരു സാക്ഷ്യം.
                                                            🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎫🎫🎟🎟🎟🎟🎟🎟🎟

എന്നാൽ.......
സമ്പത്തിൻെറ ഷോ കാണിക്കാൻ പോയാൽ ദർഗ്ഗക്കുള്ളിൽ നിൽക്കുന്ന മൂന്നു നാലു ഇരപ്പാളികളുടെ പിടിച്ചു പറി കണ്ണുകൾ നമ്മുടെ ലക്ഷ്യത്തിനെയും, കറയറ്റ പ്രാർത്ഥനകളേയും വിപരീത ഫലങ്ങളിലാണു എത്തിക്കുക.
പണം ഏതൊക്കെ രീതിയിൽ പിഴിയാം എന്ന കഴുകൻ കണ്ണുകളുമായി നിൽക്കുന്ന സംസ്കാര രഹിതരായ "എല്ലാം തികഞ്ഞവർ എന്ന് നടിക്കുന്ന ഉസ്താദ്മാരുടെ പിടിയിലാണു നാം പോയി വീഴുക"
കഴിഞ്ഞ നാളുകളൊന്നിൽ, ഭാര്യയും കുട്ടികളുമായി ശംഖുമുഖത്തിനടുത്തെ ദർഗ്ഗയിലേക്ക് പോയിരുന്നു.
വീടിനു 15 കി മീ ദൂരമുണ്ടു ദർഗ്ഗക്കു. എയർപോർട്ടും വളരെ അടുത്താണ്.
ബീമ മാഹീൻ പള്ളിയിൽ സിയാറത്ത് കഴിഞ്ഞു പുറത്തേക്കു ഇറങ്ങി ഷൂ തേടുമ്പോൾ കാണാനില്ല .ചുറ്റുവട്ടം പരതി, അതു സൂക്ഷിക്കാൻ വിധിക്കപ്പെട്ട ഒരുവിഭാഗം സാധു സ്ത്രീകൾ അതെടുത്തു ഭദ്രമായി വച്ചിട്ടു ണ്ട് .ചെരിപ്പ് സൂക്ഷിക്കാൻ ഫീ ഉണ്ടു . ഇത്ര എന്നില്ല . എന്തുകൊടുത്താലും വാങ്ങും. ദാരിദ്ര്യം കൊണ്ട് വന്നു ഇരിക്കുന്നവർ അല്ല . ദർഗ കൊണ്ടു ജീവിക്കുന്നു .....അന്ന്യന്റെ പാദുകങ്ങൾക്കു കാവൽ നിന്നു പുണ്യം തേടുന്ന സ്വാധികൾ.
ബീമമാഹീൻ പള്ളിയിൽ തീർഥാടനം നടത്തിയാൽ ആഗ്രഹാസാഫല്ല്യം ഉണ്ടാകുകതന്നെ ചെയ്യും. .തിരുവനന്തപുരം എയർ പോർട്ട് വഴി ഗൾഫിലേക്ക് പറക്കുന്നവർ പണ്ടു ദർഗ്ഗ സന്ദർശിക്കാതെ യാത്ര ചെയ്യുമായിരുന്നില്ല. " തിരുമുടി വിവാദവും ,തിരികൊളുത്തു വിവാദവും "പോലെ പലതും ഗംഭീരമായി ചർച്ച ചെയ്യപ്പെടുമ്പോൾ ഞാനീ നാട്ടുകാരൻ അല്ല എന്നു മിണ്ടാണ്ടിരിക്കുവാൻ ആണു എന്റെ മനസ്സു തുടിക്കുന്നതു.
ആഗ്രഹ സാഫല്ല്യത്തിനായും ,പ്രത്യേക ഉദ്ദേശ ലക്ഷ്യങ്ങൾ ലക്ഷ്യ പ്രാപ്തിയെത്തുവാനും , കഷ്ടകാലങ്ങൾ മാറിക്കിട്ടുവാനും ദർഗകളിൽ സിയാറത്ത് ചെയ്യുകയും ,ഭജനമിരിക്കുകയും ചെയ്യുന്നതു നല്ലകാര്യം ആണോ ,അനുവദനീയമയതു ആണോ എന്നൊന്നും ഇപ്പോൾ ഇവിടെ പറയാൻ ആഗ്രഹിക്കുന്നുമില്ല .പക്ഷെ അപ്പൻ അപ്പൂപ്പന്മാർ തലമുറകളായി പാലിച്ചും ശീലിച്ചും വന്ന കാര്യങ്ങൾ ഒരു രാത്രി കൊണ്ടു വേണ്ടാന്നു വക്കുവാൻ കുറച്ചു പേരുടെ അധര ജല്പ്പന്നങ്ങൾ എന്നെ ഒരു തരത്തിലും സ്വധീനിക്കുകയില്ല.*
11.03 2018  കളിൽ  എൻെറ അന്വേഷണത്തിലും , ആസമയം അവിടെ കൂടി നിന്ന  അനേകായിരം ഭക്ത ജനങ്ങൾക്കും ഏർപ്പെട്ടവ നേരിട്ടു കണ്ടു ബോദ്ധ്യമായതിൽ നിന്നും ഞാൻ  എഴുതിയ എനിക്കു നേരിട്ട അനുഭവിവരണം.   ദർഗ്ഗക്കു ഉള്ളിൽ നിൽക്കുന്ന മൂന്നു നാലു പേർ  പണം പിടുങ്ങി സ്വന്തം കീശയിൽ വക്കന്നതു  ആ ദർഗ്ഗയിൽ  അടങ്ങിയ വരോടും, ജമാഅത്തെ ഭാരവാഹികളോടും ചെയ്യുന്ന അവഹേളനമാണു. അതു അവസാനിപ്പിക്കുക തന്നെ വേണം.
  പള്ളിവാസൽ  പലവിധ ഹാജത്തുകളുമായി ഫലസിദ്ധിക്കായി വരുന്ന ഭക്ത ജനങ്ങൾക്കുള്ളതാണു. 
ഭക്തജനങ്ങളോട് ശാന്തമായും സമാധാനമായും, മര്യാദയോടെയും  ഇടപഴകാൻ  ഈ "ഇരപ്പാളികളെ"
പരിശീലിപ്പിക്കണം  ബൈത്തുൽ മാൽ പണം ബീമാ ഉമ്മാടെയും, മാഹീൻ ഒലി തങ്ങളിൻെറയും പേരിൽ നേരിട്ട് മോട്ക്കാ  വിട്ടു  കൂടാ.

No comments:

Post a Comment