theflashnews.blogspot.com

Wednesday, 16 March 2016

പണ്ട് പണ്ടു ഞാനും കണ്ടു ഒരു പെണ്ണിനെ


  പണ്ട് പണ്ടു ഞാനും കണ്ടു ഒരു പെണ്ണിനെ  
നീ എന്താടെ പെണ്ണു കെട്ടാത്തേ ? കൂടെ ജോലി ചൈതിരുന്ന സുഹൃത്ത്തിന്റെതാണ് ചോദ്യം. അവനാണെങ്കിൽ 18 വയസ്സിൽ മുറപ്പെ ണ്ണിനെ വിളിച്ചു കൂടെ താമസിപ്പിച്ച വിരുതനാണു . അതിൽ പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ടു കുട്ടികളും ഉണ്ടു . ആരും ബഹുമാനിക്കുന്ന ബാലരാമപുരത്തെ ഒരു നായർ തറവാടിയാണ് . അതിന്റെ ഡംഭും ഉണ്ടു . സകലവനെയും വാടാ പോടാ എന്നേ വിളിക്കൂ. എന്നോടും ഒരിക്കൽ സെയിം നമ്പർ ഇട്ടു നോക്കി .തിരുവനന്തപുരത്തെ പാളയം കണ്ണി മാറാ മാർക്കറ്റിൽ നിന്നും കുഞ്ഞിലേ കേട്ടും കണ്ടും പഠിച്ച അഞ്ചാറു പുഴുത്ത ചീത്ത നാട്ടുകാർ കേൾക്കെ അവനിട്ടു കൊടുത്തപ്പോൾ അതോടെ അവൻറെ പത്തി മടങ്ങി. അങ്ങനത്തെ ജപ്പാൻ സാധനം ആണു കഷി. എന്നെ ക്കാൾ അവനു 7 വയസ്സും അന്ന് മൂപ്പുണ്ട് . ഈ ചോദ്യവും ഉത്തരവും വരുന്ന സമയം എനിക്കു 26 കഴിയുന്നതെ ഉള്ളൂ .
വിവാഹ ജീവിതം വേണ്ട എന്നു ഞാൻ തീരുമാനിചിരിക്കയാടെ .....!     അവനു ഞാൻ ഉത്തരം കൊടുത്തു . ...ആ ഉത്തരത്തിൽ അവൻ കൈയ്യോടെ തൂങ്ങി.....എന്നെ വിടുന്ന മട്ടില്ല ...അതെന്താ അങ്ങനെ ....
ഞാൻ കാരണം പറഞ്ഞു.  നീ എന്താ സന്ന്യസിക്കാൻ പോവ്വാ..........നീ എന്റെ കൂടെ വാ ,എന്റെ നാട്ടിൽ ഒരു നല്ല  പെണ്ണ് ഇരുപ്പുണ്ട്‌ . അവളുടെ സഹോദരൻ എന്നും എന്റെ കൂടെ ബസ്സിലാ വരിക . ഒരു പയ്യനെ കണ്ടുപിടിക്കാൻ അവൻ എന്നും എന്നോടു പറയുന്നു . നീ  വന്നു ഒന്നു കാണു . പെണ്ണിനെ ഇഷ്ട്ടായീച്ചാ നീ സമ്മതിച്ചാ മതീ . അന്നു വൈകിട്ടു ജോലി കഴിഞ്ഞ് പെണ്ണു കാണാൻ പോകാം എന്നു ഞാൻ ഏറ്റു . പക്ഷേ കൂടുതൽ ചിന്തിച്ചപ്പോൾ എന്റെ തീരുമാനം മാറ്റാൻ മനസ്സ് അനുവദിച്ചിbല്ല . 

മനസാക്ഷി പറയുന്നതു പോലെ പ്രവർത്തിക്കണം എന്ന് പഴമക്കാർ പറയുന്നതു വെറുതെ അല്ല . മനസാക്ഷി പറയുന്നതു കേള്ക്കാതെ വന്നാൽ അതിനുള്ള ഭലം നാം അനുഭവിച്ചു തന്നെ തീർക്കണം . ഇന്നല്ലെങ്കിൽ നാളെ .
അടുത്തനാൾ അയ്യാളെ ഓഫീസ്സിൽ കണ്ടപ്പോൾ എന്നെ ശരിക്കും വഴക്കു പറഞ്ഞു. .സഹോദരനെ പോലെ ശാസിച്ചു . പെണ്ണുകാണാൻ വരാം എന്നു ഏറ്റിട്ടു പോകാതെ ഇരുന്നാൽ ആ കുടുംബത്തിനു വരുന്ന മന:പ്രയാസം , ആ പെണ്‍കുട്ടിക്ക് വരുന്ന മനോവ്യഥ ...അങ്ങനെ പലതിനെ കുറിച്ചും അയ്യാൾ പറഞ്ഞു ..ആ പെണ്‍കുട്ടിയുടെ സഹോദരങ്ങളുടെ സ്വഭാവങ്ങളെ കുറിച്ച് പറഞ്ഞു ...അകാലത്തിൽ മരിച്ചുപോയ ആ പെണ്‍കുട്ടിയുടെ പിതാവിന്റെ നന്മകളെ കുറിച്ചു പറഞ്ഞു. കുടുംബത്തിന്റെ ദാരിദ്രാവസ്ഥയും ,സഹോദരങ്ങളുടെ പെരുമാറ്റ വൈകല്യങ്ങളെ കുറിച്ചും എണ്ണി എണ്ണി പറഞ്ഞു .....
ഞാൻ ഏറ്റു അടുത്ത നാൾ ആ വീട്ടിൽ എത്താമെന്നു ..അതുവേണ്ട എന്നോടൊപ്പം വാ എന്നായി അയ്യാൾ .....
അടുത്തനാൾ സായാം സന്ധ്യയിൽ അയ്യാളുമായി ഞാൻ ആ വീട്ടിലേക്കു ഗമിച്ചു ..
ഉമ്മറ വാതിൽ കടന്നതോടെ എന്നെ കണ്ട സ്ത്രീ ജനങ്ങൾ എല്ലാം നാലുവഴിക്കു വീടിനുള്ളിലേക്ക് മറഞ്ഞു.
ഒരുഗ്ലാസ് ചായ , ഒരു മുട്ട ഓംലെറ്റ്‌ ഞാൻ ഇരുന്ന ഭാഗത്തെ റ്റീ പോയിലേക്ക് വന്നു. ടി പൊയ് ആകെ ചായ കറകളും പൊടിയും നിറഞ്ഞു വല്ലാതെ ആയിട്ടുണ്ട്‌ .....ഉമ്മറത്തെ ഇരിപ്പിടങ്ങളും വൃത്തി ഹീനം. നരച്ചു പഴകിയ ഉടു ലുൻകികൾ കർട്ടൻ പോലെ വെട്ടി തച്ചിട്ട ജനാലകൾ. വീടിന്റേ ഭിത്തികൾ ആകെ ചളിപുരണ്ടിരിക്കുന്നു.
പെണ്ണിനെ വിളിക്കാൻ സുഹൃത്തു സഹോദരനോട് പറഞ്ഞു. 2 സെക്കണ്ടിനകം പെണ്ണു വാതിൽക്കൽ എത്തി .. ഞാൻ തല ഉയർത്തി മുഖത്തേക്ക് നോക്കി ചപ്പകണ്ണൂകൾ , ചപ്പവായ മുഷിഞ്ഞു നിറം മങ്ങിയ ഒരു കോട്ടൻ സാരി ..സാരിക്ക് തന്നെ വർഷങ്ങളുടെ പഴക്കം ഉണ്ടു .
എന്റെ പ്രതീക്ഷകൾ അവിടെ നിന്നു , പിന്നെ അറിയിക്കാം എന്നു പറഞ്ഞു ഞാൻ സുഹൃത്തുമായി യാത്ര പറഞ്ഞിറങ്ങി ....ഇനി ഒരു വിവാഹ ജീവിതം വേണ്ട എന്നു മനസ്സിൽ ഉറപ്പിച്ചു കൊണ്ട് തന്നെ .

നന്മ യുള്ള നല്ല മനുക്ഷ്യർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ എന്നുതന്നെ ഞാൻ ആത്മാർഥമായി
 പ്രാർത്ഥിക്കട്ടേ
🌹
   
Copyright (c) All Rights Reserved.

BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ  പ്രസിദ്ധീകരിച്ചതു.

**💎വായനക്കാരുടെ Stat Counter Weekly Analytics report പ്രകാരം ഏറെ റീഡർഷിപ്പുള്ളതു⛑️







No comments:

Post a Comment