theflashnews.blogspot.com

Tuesday, 15 March 2016

ബുദ്ധിമാന്ദ്യം വരാം-വിവിധ ചിന്തകൾ അലട്ടുമ്പോൾ




heart emoticon       കുറച്ചുനാളുകൾക്കു മുൻപു പേരകുട്ടിയുമായി ചെന്നൈ പട്ടണത്തിലേക്ക് ഒരു യാത്ര പോകേണ്ടിയിരുന്നു.  തീരെ ചെറിയ കുഞ്ഞാണ്. പ്രാം എന്ന കുട്ടികൾക്കുള്ള ഉരുട്ടു വണ്ടിയിൽ കുഞ്ഞിലേ ലണ്ടൻ നഗരി ആകെ ചുറ്റി കറങ്ങീട്ടാവാം , ഉച്ചത്തിൽ ശബ്ദം കേട്ടാലും അപരിചിതർ കൈ നീട്ടിയാലും,വലിയ വായിലെ ഉച്ചത്തിൽ നിലവിളിക്കുന്ന പ്രകൃതമാണ്.  മാതാപിതാക്കളുടെ അനുവാദമില്ലാതെ ചെറികുട്ടികളെ കൈയ്യിൽ എടുക്കുകയോ, കൈമാടി വിളിക്കുകയോ,കോക്രി കാണിക്കുകയോ,അടുത്തവർക്കു അലോസരമുണ്ടാക്കുന്ന യാതൊന്നും യൂറോപ്പിൽ പതിവല്ല. അവരൊട്ടു അതിഷ്ടപ്പെടുകയില്ല, അനുവദിച്ചു തരികയുമില്ല.
 ബ്രിട്ടീഷ്‌ എയർ വേയിസ്സു ആവുമ്പോൾ അല്പം മണിക്കൂർ ലാഭം ആവും.തിരുവനന്തപുരത്തു അതിനു പറ്റില്ല. രക്ഷിതാക്കൾ ചെന്നൈയിൽ എത്തുമ്പോൾ അവനെ ബ്രിട്ടീഷ്‌ എയർ വേയിസ്സിൽ കേറ്റിവിടണം.  അതിനയിട്ടയിരുന്നു യാത്ര.  ഞാനും ഭാര്യയും പത്തുനാൾ ചെന്നൈ പട്ടണം കണ്ടു നടന്നു.
അതിനിടക്കു ഫേസ് ബുക്കിലെ കുറേ ഫ്രെണ്ട്സ്സിനെ മീറ്റ് ചെയ്യാൻ ശ്രമിച്ചു നോക്കി. പഞ്ചാര പോലെ സംസാരിച്ചിരുന്ന പല കഴുതകളും  ഫേസ് ബുക്കും പൂട്ടി സ്ഥലം കാലി ആക്കി ....അവർക്കൊക്കെ എന്നെ കുറിച്ചു നല്ല മതിപ്പാണ് എന്നു അപ്പോഴാ ബോധ്യം വന്നതു. വ്യർഥവും അശ്രീകരവും ആയ കുറേ  കഥയില്ലാ   സൗഹൃദങ്ങൾ.    നേരത്തേ തന്നെ അറിയാം എങ്കിലും ആൾക്കാരെ വിലയിരുത്തീട്ടു വേണമല്ലോ എഴുതാൻ !!! ഞാൻ ഒരു സ്ത്രീ സുഹൃത്ത്‌ ആയിരുന്നു വെങ്കിൽ അത്തറും കൊണ്ട് വന്നു  ഇവനും, ഇവളുമാരുമൊക്കെ  ക്യൂ  നിന്നേനേ ...............
അതുപോട്ടെ !!!
എൻെറ ആവശ്യം കഴിഞ്ഞു .ഞാനും ഭാര്യയും ചെന്നൈ/ തിരുവനന്തപുരം സുപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിൽ തിരുവനന്തപുരത്തേക്കു തിരിചൂ.
ഉച്ചക്ക് മൂന്നു മണി സമയം ആണു . എഗ്മൂർ റെയിൽവേ സ്റ്റേഷൻ  ചുട്ടു പൊള്ളുന്നു.  അൽപ ദിവസത്തേക്കു എത്തുന്ന മലയാളിക്ക് ആ ചൂട് താങ്ങാൻ ആവില്ല.
കുറേ ഏറെ സ്റ്റേഷനുകൾ നിമിഷം കൊണ്ടു പിന്നിടുന്ന വേഗതയിലാണ് ട്രെയിൻ എങ്കിലും ജനാലയിലൂടെ ശക്തമായി വരുന്ന ആ കാറ്റിൽ പോലും ചൂടും വിയർപ്പും വിട്ടകലുന്നില്ല.  മണി രാത്രി പന്ത്രണ്ടോളം അടുത്തിട്ടുണ്ടാവാം ...
സേലം ഈറോട് അടുക്കുംബോഴേക്ക് അല്പം തണുത്ത കാറ്റു ബോഗിയിലേക്കു വന്നു തുടങ്ങി. എനിക്കു എതിരേ ഉള്ള ലോവർ ബർത്തിൽ ഭാര്യ സുഖസുഷുപ്തിയിൽ ആണു. എന്നെ എന്റെ പാട്ടിനു വിട്ടു
7 മണിക്ക് തുടങ്ങിയ പള്ളി ഉറക്കമാണ്.പാവം.
സ്നേഹം എന്തെന്നു അറിയാത്ത അവൾ ജീവിതത്തിൽ ആദ്യമായി ആണു പേരകുട്ടിയിൽ നിന്നു സ്നേഹം പങ്കിടുന്നതു. അവന്റെ കളിയിലും, ചിരിയിലും ആഹാരാദി ക്രമത്തിലും മതി മയങ്ങി കുറേ മാസങ്ങൾ ചിലവിട്ട അവൾക്കു അവന്റെ വേർപിരിയൽ കനത്ത അഘാതമായിരുന്നു. അവനും അതേ.
എയർ പോട്ടിലേ യാത്ര അയപ്പു പോലും എനിക്കു കണ്ടു നിൽക്കാൻ ആവുമായിരുന്നില്ല. അവൻെറ കണ്ണുകളിൽ നിന്നു ഉതിർന്നു വീണ കണ്ണുനീർ കണങ്ങൾ പോലും , തീവ്രമായ വിരഹ ദുഖം ഉണ്ടാക്കുന്നു .ഇപ്പോഴും .
ആ ക്ഷീണത്തിൽ ഉള്ള ഉറക്കം ആണു , ഞാനും പതിയെ നിദ്രയിലേക്ക് വീണൂ!
ട്രെയിനിനുള്ളിലെ ബഹളം കേട്ടാണു ഞാനുണർന്നതു.
യാത്രക്കാർ ഇറങ്ങാൻ തിരക്കു കൂട്ടുന്നു .
അപ്പർ ബർത്തിൽ നിന്നു ചാടി ഇറങ്ങിയ  ഒരു ആളോടു ഞാൻ ആരാഞ്ഞൂ "എവിടാ സ്ഥലം ". അയ്യാൾ പറഞ്ഞു "തിരുവനന്തപുരം ".
ഭാര്യയെ തട്ടി ഉണർത്തി ഞാൻ പറഞ്ഞു ,വേഗം ഇറങ്ങു തിരുവനന്തപുരം എത്തി.
ഉറക്കച്ചടവോടെ വിരിപ്പും ബാഗും കൈയ്യിൽ കിട്ടിയതുമായി ഞങ്ങൾ വാതിലിനു അടുത്തേക്ക് പാഞ്ഞൂ .സംശയ നിവർത്തിക്കു വേണ്ടി വാതിൽക്കൽ
നിന്ന മറ്റൊരാളോടും ആരാഞ്ഞൂ "എവിടാ സ്ഥലം ".അയ്യാളും പറഞ്ഞൂ "തിരുവനന്തപുരം".
ഭാര്യയുടെ കൈയ്യും വലിച്ചു ഫ്ലാറ്റ് ഫാമിലേക്കു ചാടി . ഫ്ളാറ്റ്ഫാം ഗേറ്റ് കടന്നു മെയിൻ റോഡിലേക്ക് ഞങ്ങൾ ചെന്നു. ഒരു auto മുന്നിലേക്ക്‌ വന്നു..അവനോടു പോകേണ്ട സ്ഥലം പറഞ്ഞു .ആ സ്ഥലം അവനു അറിയില്ലാത്രേ . അവനെ സൂക്ഷ്മം ആയി ഞാൻ നോക്കി......കുടിച്ചിട്ടുണ്ട്.
മറ്റൊരു auto അടുക്കലേക്കു വന്നു.അവനോടും ഞാൻസ്ഥലം പറഞ്ഞു .അവനും സ്ഥലം അറിയില്ലാത്രേ. അവനേം ഞാൻ സൂക്ഷിച്ചു നോക്കി ..ഊം ..അവന്റെം കണ്ണുകൾ ചുവന്നിട്ടാണ് ..കുടിച്ചിട്ടുണ്ട് . സമയം തിരഞ്ഞു വാച്ചില്ല . മൊബൈൽ ഓഫ് ആണു .വേറെ രണ്ടെണ്ണം ഉള്ളത് ബാഗിലാണു .തപ്പി എടുക്കണമെങ്കിൽ കൊറേ നേരം ആവും .ആ സമയം കൊണ്ടു അടുത്ത auto ക്കാരൻ മുന്നിൽ എത്തി.   അവനോടും പറഞ്ഞു എനിക്കു പോകാൻ ഉള്ള സ്ഥലം ...പക്ഷേ ..അവന്റെ വശം കെട്ട ദൃഷിടികൾ എൻെറ പിന്നിൽ നിൽക്കുന്ന ഭാര്യയിലാണ് . ഞാൻ ഒന്നു പകച്ചു. യൗവ്വനം ഓടി വന്നപോലെ അവന്റെ കരണ കുറ്റിക്ക് രണ്ടു പൊട്ടിക്കാൻ കൈ തരിച്ചു .അതാണു പ്രകൃതം.പക്ഷേ സമാധാനം എടുക്കാൻ മനസ്സുപദേശിച്ചു.
നിമിഷങ്ങൾക്കു ഉള്ളിൽ അവന്റെ ചോദ്യം വന്നു . എവിടാ മാഷേ നിങ്ങൾക്കു പോവേണ്ടത്‌ . കേറ് കൊണ്ട് വിടാം .ആ സംസാരം തുടരുംബോഴേക്കു അകലെ നിന്നു ഒരാൾ ഞങ്ങളുടെ അടുത്തേക്കു വേഗം വന്നു. വെള്ള മുണ്ടും ഷർട്ടുമാണു വേഷം. അയാൾ ഇത്രേം പറഞ്ഞു . "ഇതു തിരുവനന്തപുരം അല്ല .കോട്ടയം റയിൽവേ സ്റ്റേഷനാണു. മണി മൂന്നേ മുക്കാലേ ആയിട്ടുള്ളൂ , അടുത്തു മലബാർ എക്സ്പ്രസ്സ്‌ വരണുണ്ട് . അതിൽ കേറി പൊക്കൊള്ളൂ"- അയ്യാളും എന്നെ വഴി തെറ്റിക്കുകയാണെന്നു മനസ്സി കരുതി ഞാൻ ചോദിച്ചു.  "നിങ്ങൾ ആരാണ് ?"
അയാൾ ഉടൻ ഉത്തരം തന്നു "സ്പെഷ്യൽ ബ്രാഞ്ചു മഫിതി പൊലീസാണു".  ഓകെ, താങ്ക്യൂ പറഞ്ഞു തിരികെ ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്കു നടന്നു. അവിടെ ആ ആട്ടോറിക്ഷാക്കാരന്മാരുടെ പൊടിപോലും കാണാനുണ്ടായിരുന്നില്ല🗣️
എന്റെ ചോദ്യം ആണ് എന്നെ കുഴപ്പിച്ചത് ..എവിടാ സ്ഥലം എന്നു ഞാൻ ചോദിച്ചതു, കേട്ടവർ ധരിച്ചത് അവർക്കു ഇറങ്ങേണ്ട സ്ഥലം ഏതെന്നു ഞാൻ ചോദിക്കുന്നൂ എന്നു അവരൊക്കെ ധരിച്ചു .
ഇതു ഏതാ സ്റ്റേഷൻ എന്ന് ചോദിച്ചിരുന്നുവെങ്കിൽ അസമയത്തു ഉറക്കച്ചടവിൽ ഇങ്ങനെ ഒരു മിനക്കേട് വന്നു ഭവിക്കില്ലായിരുന്നു.  ഇശ്വരോ രക്ഷതു!!!!!
ബുദ്ധി വൈകി വന്നിട്ടു എന്താ കാര്യം . വിവിധ ചിന്തകൾ മനുക്ഷ്യ മനസ്സിനെ അലട്ടുമ്പോൾ ബുദ്ധി മാന്ദ്യം ഉണ്ടായില്ലെങ്കിലേ അത്ഭുതം ഉഉള്ളൂ .
ഒരാൾക്കും ഒരു അമളിയും ജീവിതത്തിൽ ഉണ്ടാവാണ്ടിരിക്കാൻ നമുക്കു    പ്രാർത്ഥിക്കാം .
എല്ലാ നന്മയും നേരുന്നു !!!!!!!!!






3 comments:

  1. നേരെത്തെ വായിച്ചിരുന്നു. നേരനുഭവം, നന്നായി പങ്കുവെച്ചു

    ReplyDelete
  2. നേരെത്തെ വായിച്ചിരുന്നു. നേരനുഭവം, നന്നായി പങ്കു വെച്ചു

    ReplyDelete