theflashnews.blogspot.com

Saturday, 19 March 2016

തീവിഴുങ്ങികളുണ്ടേ................സൂക്ഷിക്കണേ .

മഴക്കാറ് ആണു രാവിലെ മുതൽ. ബാംഗ്ലൂർ പോലത്തെ നുനുത്ത തണുപ്പുള്ള കാലാവസ്ഥ . ഒരാഴ്ചയായി അനന്തപുരിയുടെ അന്തരീക്ഷംഇങ്ങനെയാണു . മഴ പെയ്യുമോ ഇല്ലയോ എന്നു അറിയാൻ ആവണില്ല്യ . അതിനാൽ ഓഫീസിൽ തന്നെ ഒതുങ്ങി കൂടി .പ്രതീക്ഷിക്കാതെ ഒരു അപരിചിതൻ നമസ്കാരവും പറഞ്ഞു കടന്നു വന്നു . ഓർമ്മയുണ്ടോ ചോദ്യവും കൂടെ എത്തി . ഓർമയിൽ പരത്തി .ഉണ്ട് .ഓർമയുണ്ട് വളരെ മുൻപ് വന്നിട്ടുണ്ട് ഇവിടെ .സെക്രട്ടറിയേറ്റിൽ അഢീഷണൽ സെക്രട്ടറി ആയിരുന്നപ്പോൾ പലകുറി വന്നിട്ടുണ്ടിവിടെ .ഫിനാൻസ്സിലായിരുന്നു . കുറേ നാളായി കണ്ടിട്ടു .വേഷത്തിലും മാറ്റമുണ്ട് .തൂവെള്ള ജുബ്ബയും മുണ്ടും .അവിടവിടെയായി നന്നായി നരച്ച താടി നന്നായി ഡ്രിം ചെയ്തു ഒതുക്കിയിട്ടുണ്ട് . നല്ല ഭംഗിയുണ്ട് അതുകാണാൻ . ജുബ്ബൈക്കുള്ളിലൂടെ രുദ്രാക്ഷവും കാണാൻ ആവും. നല്ല ആഢ്യത്വവും കൂട്ടിനുണ്ട് .സുഖവിവരം ഞാൻ അന്വേഷിച്ചു .

പെട്ടെന്നു ആൾ മ്ലാന വദനനായി . മറുപടിയും വന്നു . സുഖമാണു .കഴിഞ്ഞ വർഷം അടുത്തൂണ്‍ പറ്റി. ആറു മാസം മുൻപു ഭാര്യയും മരിച്ചു . മരിക്കുമ്പോൾ ഭാര്യക്ക്‌ വയസ്സു നിൽപ്പത്തി എട്ടു. (എന്റെ നിഖണ്ടുവിൽ ഒരു സ്ത്രീക്കു ആ പ്രായം യൗവ്വനം തന്നെയാണ്) .ഇപ്പോൾ എനിക്കു ഊഹിക്കാനാവും ഇദ്ദേഹത്തിനു 57 ആവാം . ആ പ്രായം എന്തായാലും തോന്നുകയേ ഇല്ല !!!.
എന്തായിരുന്നു അസുഖം എന്ന എന്റെ ചോദ്യത്തിനു വളരെ ഫ്രീ ആയി ഉത്തരം വന്നു.......
ഒരസുഖവും ഉണ്ടായിരുന്നില്ല്യ . നാൽപ്പതാമത് വയസ്സിൽ അവൾക്കു ഒരു യൂട്രസ് റിമൂവൽ ഓപ്പറേഷൻ ഉണ്ടായിരുന്നതല്ലാതെ , 28 വർഷത്തെ ദാമ്പത്ത്യ ജീവിതത്തിനു ഇടയിൽ രണ്ടാൾക്കും ഒരു അലോപ്പതി മരുന്നും കഴിക്കേണ്ടി വന്നിരുന്നില്ലത്രേ . പനിയോ ജലദോഷമോ വന്നാൽ ചുക്കു കാപ്പി ഇട്ടു കുടിക്കും അത്രേന്നെ . പെട്ടെന്നു ഒരുദിവസം അവൾ കുളിമുറിയിൽ നിൽക്കെ വല്ലാതെ വരുന്നു ഒന്നു വരൂന്നു വിളിക്കുന്നതു കേട്ടു ഓടിച്ചെന്നു നോക്കിയപ്പോൾ അവൾ ബാത്രൂം ഭിത്തിയിൽ പിടിച്ചു തളർന്നു വീഴുന്നതാണ് കണ്ടത് . ഉടനെ മിലിട്ടറി ക്യാമ്പിനു അടുത്തുള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തിച്ചു. അവർ
ഐ സി യുവിൽ കേറ്റി .അടുത്തനാൾ ബ്ലഡ്‌ ,യൂറിൻ സ്കാൻ മലമൂത്ര വിസർജനം ഒക്കെ പരിശോദിച്ചു ഡോക്ടർ മൊഴിഞ്ഞു എഞ്ചിൻ , ഗിയർ ബോക്സ്‌ ,ക്ലാച് സകലതും അടിച്ചു പോയിരിക്കുനൂന്നു ! എങ്കിലും പേടിക്കേണ്ട ..ഇപ്പൊ എല്ലാം ശരിയാക്കി തരാമെന്നു . വേണ്ട പൈസ ഒക്കെ കൌണ്ടറിൽ കൊണ്ടു അടച്ചാൽ മതീന്നു .

ആശാൻ പഴയ ഫിനാൻസല്ലെ , വേണ്ട കൂട്ടലും കിഴിക്കലും ഒക്കെ ഷണം കൊണ്ടു സ്വയം ചെയ്തു . ഐ സി യൂ വിലെ പേഷ്യന്റിനെ കൈയ്യോടെ ഡിസ്ചാർജ് ചൈതുവാങ്ങി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി അഡ്മിറ്റ്‌ ചെയ്തു .അവിടെയും ഉണ്ടു തീവിഴുങ്ങികൾ ...എങ്കിലും വിഴുങ്ങിയാലും വിഴുങ്ങിയാലും പ്രൈവറ്റ് പോലെ വരില്ലല്ലോ .അത്രേം സമാധാനം .
അവിടത്തെ പരിശോധനകൾ ഒന്നൊഴിയാതെ ചെയ്തു ,അടുത്ത നാൾ റിസൾട്ടും വന്നു . ഒന്നും ഭയക്കാനില്ല അസുഖം ഇത്രേള്ളൂ! " 'അവരുടെ കിഡ്നി ചുരിങ്ങി പോയിരിക്കുന്നൂ '...... കുറേ ഡയാലിസ്സുകൾ വേണംഅത്രേള്ളു .
പത്തോളം ഡയാലിസ്സു കഴിഞ്ഞപ്പോൾ അവരുടെ അസ്വസ്ഥതകൾ മാറി ആശ്വാസമായി വീട്ടിലേക്കും മടങ്ങി . ബാക്കി ഡയാലിസ്സു തുടരുകയും ചെയ്തു . അവരുടെ കൂട്ടത്തിൽ ഡയാലിസ്സുപേഷ്യന്റായി അന്നു പത്തുപേർ ഉണ്ടായിരുന്നു -അതിലിപ്പോൾ ജീവനോടെശേഷിക്കുന്നവർ രണ്ടു പേർ . 400 ഡയാലിസ്സു വരെ ചെയ്തവർ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു . 40 ഡയാലിസ്സുആയപ്പോൾ തന്നെ ഇദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ടു .

അവൾ എനിക്കു ഒരു തുണയായിരുന്നു ,28 വർഷം എനിക്കു പാചകം ചൈതുതന്നു , വസ്ത്രങ്ങൾ അലക്കി തന്നു ,എന്റെ കുഞ്ഞുങ്ങളെ ഗർഭം ധരിച്ചു വളർത്തി ..അവസാന സമയം (ഒരു വർഷം )അവളെ കൊണ്ടു നടന്നു നോക്കാൻ സർവ്വശക്തൻ എനിക്കും അവസരം തന്നതാവും . ആ ഓർമ്മക്കായി എല്ലാ ആഴ്ചയിലും ഒരുദിവസം ഞാൻ മെഡിക്കൽ കോളേജിൽ പോയി ഇതേ രോഗമുള്ള മറ്റു രോഗികൾക്ക് എന്നാൽ കഴിയുന്ന സഹായം ഞാൻ ചെയ്തു കൊടുക്കുന്നു --- ഇതു പറയുമ്പോൾ ആ മനുഷ്യന്റെ കണ്ഠം ഇടറുന്നുണ്ടായിരുന്നു . *(ബ്രെസ്റ്റ് കാൻസർ വന്നിട്ടു പല കുറി കീമോ ചെയ്തിട്ടും, ഇരു കൊങ്കകളും അറുത്തു കീറി ദൂരെ കളഞ്ഞിട്ടും തികഞ്ഞ അഹന്തയോടെയും ധാർഷ്ട്യ ത്തോടെയും പണ്ടേ പോലെ തന്നെ പണത്തിനോടു പഴയ ആർത്തിയോടെ സഹജീവി സ്നേഹമില്ലാതെ തന്നെ ജീവിക്കുന്ന ആളുകളേം നാം ഇപ്പോഴും കാണുന്നുണ്ടല്ലോ)*
ഈ സമയം ഞാൻ എന്റെ ഭാര്യയെയും മക്കളേം അവരുടെ നന്മകളെയും ഒരുനിമിഷം ഓർക്കുകയായിരുന്നു ഇതു വായിക്കുമ്പോൾ താങ്കളുടെ ചിന്തകളും കുടുംബ ബന്ധങ്ങളിലേക്ക് ഓടി വന്നുവെങ്കിൽ ഞാൻ കൃതാർഥനായി .
ഇവിടെ എവിടെയാണ് ഇതെഴുതുന്ന ആൾ ദുഖിക്കേണ്ടത് ... നോക്കൂ !.... 

സുഹൃത്തെ ജീവിതം ഇങ്ങനെ ഒക്കെയാണ് . അതി കഠിനമായ ആ സാഹചര്യങ്ങൾ അതി ജീവിക്കുക തന്നെ വേണം ... പെട്ടെന്ന് , നാം ഏറ്റവും അധികം ആരാധിക്കയും ,സ്നേഹിക്കുകയും , ബഹുമാനിക്കയും ചെയ്യുന്ന കുടുംബാംഗങ്ങളിൽ ഒരാളുടെ വേർപാട്‌ -"അതെ മരണം "- അങ്ങനെ ഒന്ന് ഉണ്ടാകുന്നു എന്ന് വക്കുക. നാം അതിനെ അതിജീവിക്കുകയില്ലേ. അങ്ങനെ ഒന്ന് വരുന്ന സമയം പ്രകൃതി തന്നെ അതിനു ഒരു പോംവഴി കണ്ടെത്തി നല്കിക്കൊള്ളും. കുറച്ചു ദിവസം അതീവ ദുഖം ഉണ്ടായിരിക്കും , ഒറ്റക്കിരുന്നു അലറി വിളിച്ചു കരഞ്ഞേക്കാം..ആരാധനാലയങ്ങളിൽ കയറി ഇറങ്ങി നടന്നേക്കാം , പിന്നെ പിന്നെ സാവധാനം നമ്മുടെ ഓർമ്മയിൽ നിന്ന് ആ വ്യക്തി മാഞ്ഞു പോകും ..ഓർക്കതിരുന്നാൽ മതി ...അതിനുള്ള കഴിവ് പ്രകൃതി തന്നെ ഒരാൾക്ക്‌ തന്നു കൊള്ളും. കഴിയുന്നതും സ്നേഹിക്കുന്നവർ ഇണ പീരിയാതെ തന്നെ ഇരിക്കുക ..വാഗ്ദാന ലംഘനം നടത്താതിരിക്കുക .
ഏവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു ഇന്നത്തേക്ക് വിട .
എല്ലാ നന്മയും നേരുന്നു .ശുഭദിനം---

പാളയം നിസാർ അഹമ്മദ്‌ .
Copyright©all rights reserved
BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ  പ്രസിദ്ധീകരിച്ചതു.
❣️GOOOGLE ൻെറ  Stat Counter  Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു❣️








1 comment:

  1. വായിച്ചു മനസ്സ് വല്ലാതെ നൊന്തു. വല്ലാതെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന എഴുത്ത്. മനസ്സിൽ ഇത്തിരി നന്മയുള്ളവരുടെ മനസ്സ് തുറക്കപ്പെടും, അവർ ചിന്തിക്കും , ജീവിതത്തിന്റെ നിസ്സാരതയെക്കുറിച്ചു , മാനസാന്തരപ്പെട്ടിരിക്കും ... തുടരുക നിസാർജി അങ്ങയുടെ ഈ തൂലിക മനുഷ്യ മനസ്സിന്റെ നിഗൂഡതയിലേക്ക് അപാരതയിലെയ്ക്ക് ... <3 :(

    ReplyDelete