ശുഭ സായാഹ്നം പ്രിയ മിത്രമേ ...
കണ്ടോ തലസ്ഥാനത്തെ സ്ഥിതി ... ..കണ്ടെഴുതിയും ,തുണ്ടുകൊണ്ടുവച്ചും വല്ലോനും സിന്ദാബാദു വിളിച്ചും ഒരു സർക്കാർ ഗുമസ്ത പണി ഒപ്പിച്ചു ഏതെങ്കിലും നാട്ടിൽ നിന്നു ശ്രീ പത്മനാഭന്റെ നാട്ടിൽ ചേക്കേറും. പിന്നെ ഒരു പെണ്ണു കെട്ടും. ഏതവന്റേം വിറകുപുരയിൽ മുടിഞ്ഞ വാടകയ്ക്ക് ചേക്കേറും . പിന്നെ പെണ്ണും പുള്ളക്ക് പണി കിട്ടാനായി നെട്ടോട്ടം. വേറെ വഴിയിൽപണി കിട്ടണ ചില കേസ്സു കെട്ടുകളേം ഞാൻ കണ്ടിട്ടുണ്ടേ ... പച്ച നോട്ടിൽ വീഴണ എത്രയോ എണ്ണത്തിനെ തലസ്ഥാനം എന്നും കാണുന്നു ...അതുകൊണ്ടു പറഞ്ഞുപോയതാ ...പിന്നെ അഴിമതിയായി ...കൈക്കൂലി ആയി...വല്ല ആറിന്റെയോ , വയലിന്റെയോ മധ്യത്തു രണ്ടു മൂന്നു സെന്റില് വീട് ഒപ്പിക്കലായി.പിന്നെ പിള്ളാർക്കു പഠിത്തം കിടിലം ഇസ്കൂളില് ..വീട്ടിലു സകലവിധ ആധുനിക സൌകരിയങ്ങൾ വേറെ .. പണം തികയണ്ടേ ...അപ്പോപിന്നെ കണ്ണും പൂട്ടി തന്നെ സകല ഏഭ്യനും പിടിച്ചു പറി .
വയസ്സാം കാലത്തു ഒരു മഴ പെയ്യുമ്പോ സകലോന്റെം വീടിന്റെ ഒന്നാം നിലക്കും മേളില് വെള്ളപൊക്കം ..ഇതാ സ്ഥിതി ..കഴിഞ്ഞ ദിവസം ആറിന്റെ ബണ്ടു പൊട്ടിയപ്പോ ഓഡിയും ,സ്ക്കോടയും ,ബി .എം .ഡബ്ല്യൂ വും വെള്ളത്തിൽ ഒഴുകി നടക്കണത് കാണാൻ നല്ല ചേലായിരുന്നു .പിന്നല്ലേ കുഞ്ഞു കാറുകളുടെ അവസ്ഥ....അലറി ;വിളിച്ചു കരഞ്ഞിട്ടു എന്താകാര്യം .
പണം കുന്നു കൂട്ടുമ്പോൾ നേര്മാർഗതോടെ വേണം ..ഇല്ലെങ്കിൽ വെള്ളം കൊണ്ടു പോകും എന്നു പഴമക്കാർ പറയണതു കേട്ടിട്ടില്ലേ .
കഴിഞ്ഞ ദിവസത്തെ മഴയിൽ സിറ്റിയിൽ ഞാൻ പലതും കണ്ടു.
അഗതികൾക്കും അനാഥർക്കും അർഹതപെട്ട ബന്ധു ജനങ്ങൾക്കും പോക ബാക്കി കൂട്ടിയാൽ അതവിടെ ഉണ്ടാവും ..ഇല്ലെങ്കിൽ വെള്ളം കൊണ്ടുപോകും..അല്ലെങ്കിൽ രോഗം കൊണ്ടു പോകും . പെരുമ കാണിക്കാനും ,നാട്ടാരെ കാണിക്കാനും ഹജ്ജു കർമ്മത്തിനു തിടുക്കം കൂട്ടല്ലേ ..അതിന്റെ ശിക്ഷ വേറെ കിട്ടും ......സർവ്വശക്തന് നന്നായി അറിയാം ആർക്കു എന്തു നല്കണം എന്നു ........നമുക്ക് അർഹതപെട്ടതു നമ്മെ തേടി എത്തി കൊള്ളും ....അതാണ് അനുഭവം .
എല്ലാർക്കും നന്മയുണ്ടാകട്ടെ ..




No comments:
Post a Comment