theflashnews.blogspot.com

Sunday, 10 April 2016

കാണാതെ പോയ എൻ്റെ ഡയറി കുറിപ്പുകൾ ....


 ഇന്നു ഒരു തിരക്കില്ലാത്ത ദിവസമാവണമെന്നു ദൈവത്തിനോട് ഉണർത്തി കൊണ്ടാണു ഞാനു ണർന്നതു ⛹️അനിയന്റെ കുട്ടിയുടെ ഡ്രൈവിംഗ് ടെസ്റ്റ്‌ ആണു ⛹️അവൾ ബാങ്ക് ഓഫ് ഇന്ത്യയിൽ മാനേജറാണു ⛹️തിങ്കൾ 12 മണിക്കു കുടപ്പനകുന്നു സിവിൾ സ്റ്റേഷനിൽ വച്ചു⛹️ഒരിക്കൽ തോറ്റതാ⛹️പിന്നെ ഒരിക്കൽ അവന്മാർ പറഞ്ഞ സമയത്തു പോകാനും ആയില്ല⛹️ പുതിയ ഒരു ഡേറ്റ് വാങ്ങണം . ഓൺ ലൈൻ നോക്കി ⛹️ഒരുമാസം പിന്നേം കഴിഞ്ഞാലേ ഡേറ്റുള്ളു⛹️കുട്ടിക്കാണേൽ  ടെസ്റ്റ് കഴിഞ്ഞിട്ടു വേണം അകലെപോകാൻ⛹️രണ്ടു നാൾക്കു അകം  ഡേറ്റ്കിട്ടി തന്നെ ആകണമത്രേ⛹️ നമ്മുടെ RTO  ഓഫീസല്ലേ⛹️ ഏതിനും നോക്കാമെന്നു ഞാൻ പറഞ്ഞു ⛹️ 

              2️⃣വണ്ടിയും എടുത്തു ഇന്നലത്തെ നട്ട വെയിലത്തു കുടപ്പനക്കുന്ന് ലക്ഷ്യം വച്ച് വണ്ടി കത്തിച്ചു വിട്ടു⛹️ മീന ചൂടേറ്റു റോഡു തിളക്കുന്നു⛹️ആ ചൂടിൽ ഒരു മനുക്ഷ്യ് ജീവിപോലും റോഡിൽ ഇല്ല ⛹️തിരുവനന്തപുരം പേരൂർക്കടയിലെ കുടപ്പനക്കുന്നിനു   ചില മഹിമയൊക്കെ ഉണ്ടു⛹️ ഒരു 25 വർഷം മുൻപൊക്കെ അതിലേ പോണവന് ചീത്തപ്പേരു കിട്ടാൻ അധിക ദൂരം പോകേണ്ട അവശ്യമില്ല⛹️പ്രോസ്റ്റിട്ട്യൂട്ടുകളുടെ വിഹാര ഭൂമിയാണ്‌ അവിടം⛹️ദൂരദർശൻ കേന്ദ്രം അവിടെ വന്നപ്പോൾ കുറെ ഏറെ മാറ്റം വന്നു ⛹️പിന്നെ അതിനകത്തായി അതിൻ്റെ കേന്ദ്രം⛹️ഒരു ന്യൂസ് വായിക്കാൻ സിലക്ഷൻ കിട്ടണമെങ്കിൽ, സീരിയലുകൾക്കു അനുമതി കിട്ടണമെങ്കിൽ പലരും പലർക്കും വഴങ്ങി കൊടുക്കണമെന്നു വരെ പണ്ടു ശക്തമായ ജന സംസാരമുണ്ടായിരുന്നു👯 ഇതു എൻ്റെ അഭിപ്രായം അല്ല⛹️ ഞാൻ അതൊന്നും കണ്ടിട്ടുമില്ല⛹️ സിറ്റിയിലെ ജനങ്ങൾ പണ്ടു പറയുന്നത് അങ്ങനെ ആയിരുന്നു ⛹️ വേറെകൊറേ ചാനലുകൾ വരാൻ തുടങ്ങിയപ്പോൾ .......ആ കാര്യങ്ങളൊക്കെ അവർ വീതം വച്ചെടുത്തൂ. ന്യൂസ് ആയും സീരിയലുകൾ ആയും മറ്റും, മറ്റും .................⛹️ കുടപ്പനക്കുന്നിനു ആ പഴയ പ്രതാപം പോയി ⛹️ ഇപ്പോ കലക്ടറേറ്റും മറ്റു  ഓഫീസ്സുകളും സിവിൽ സ്റ്റേഷൻ കൂടി വന്നു⛹️ അവിടേക്കാണ്  ഞാൻ കയറിചെല്ലേണ്ടതു⛹️വാഹനം ഒരുഭാഗത്ത്‌ പാർക്കു ചെയ്തു ഒഫീസ്സിലേക്ക് ചെന്നു ⛹️  നിറയെ പല പല ഓഫീസുകൾ ഉണ്ടതിനകത്തു⛹️എനിക്ക് പോകേണ്ട RTO  ഓഫീസ്സ് ഏറ്റവും മുകൾ  നിലയിലാണ് ⛹️ലിഫ്റ്റിനു ഞെക്കിയിട്ട് മാറിനിന്നു⛹️ 6 ആം നിലയിലെ  ഓഫീസിലേക്ക് കടന്നപ്പോൾ , കടുകു മണി വാരി എറിഞ്ഞാൽ വീഴാത്ത വിധം  നല്ല കൂട്ടമുണ്ടു ⛹️തിരക്കു മറികടന്നു, ഒരു കൗണ്ടറിൽ എത്തി⛹️വന്നകാര്യം പറഞ്ഞു⛹️കൗണ്ടറിൽ  മൊബൈലിൽ കിന്നരിച്ചുകൊണ്ടിരുന്ന  പെണ്ണു ധാർഷ്ട്യത്തോടെ  തന്നെ മൊഴിഞ്ഞു⛹️ 
 
                       3️⃣റീ ടെസ്റ്റിനുള്ള പണം അടച്ചിട്ടു,വെള്ള പേപ്പറിൽ അപേക്ഷ എഴുതി തന്നിട്ട് പോയി ക്യൂനിക്കു ന ⛹️ ആ രീതിക്ക് ഞാൻ പോയാൽ ഇന്നു വൈകിട്ടാവും വീട്ടിലേക്കുള്ള  എൻ്റെ തിരിച്ചു പോക്കു⛹️ഞാൻ കൗണ്ടറിനു  പിന്നിലേക്ക്‌ എത്തി നോക്കി⛹️ഉദ്യോഗ പദവി അനുസരിച്ച്  ഓരോ മേശയിലും ബോർഡു കെട്ടിത്തൂക്കി ഓരോരുത്തർ വലിയ ഗമയിൽ സൊറപറഞ്ഞി രിപ്പുണ്ട് ⛹️ കമ്പ്യൂട്ടർ ഉള്ളവരും ഇല്ലാത്തവരും, മൊബൈലിൽ കുത്തുന്നവരുമുണ്ടു 🧜മൊബൈലിൽ കുത്തി കൊണ്ടിരിക്കുന്നവർ എന്റെ ദൃഷ്ടിയിൽ വാടസാപ് -ഫേസ് ബുക്ക്‌ തൊഴിലാളിയാണ്⛹️സർക്കാർ ശമ്പളം അതിനു അവർ വാങ്ങുന്നൂ എന്നു മാത്രം⛹️രാവും പകലും മൊബൈലിൽ കുത്തീട്ടും സർക്കാരിന്റെ വകയായി എനിക്കു മുക്കാൽ ചക്രം തരുന്നില്ല⛹️ഞാൻ കൗണ്ടർ കടന്നു സീനിയർ സൂപ്രണ്ടു ( SS ) എന്ന ബോർഡ്‌ കണ്ട സ്ഥലത്തേക്കു നടന്നു ⛹️ ആരൊക്കെയോ ശൂ..ശൂ എന്നു എന്നെ വിളിക്കുന്നുണ്ട് ⛹️ ഞാൻ തിരിഞ്ഞു നോക്കാൻ പോയില്ല ⛹️സീനിയർ  സൂപ്രണ്ടിന്റെ  സീറ്റിൽ സ്ത്രീയാണു⛹️ സാധാരണ സ്ത്രീകളെ വെല്ലുന്ന പൊക്കം⛹️ ഇരുപ്പിൽ തന്നെ പൊക്കമറിയാനാവും⛹️ റോസ് മിൽക്ക് കള്ളർ സാരി ഫ്ലീറ്റിട്ടു അതിമനോഹരമായി ഞൊറിഞ്ഞുടുത്തൊരുങ്ങി യിട്ടുണ്ട്⛹️48 കഴിഞ്ഞിട്ടുണ്ടാവണമവർക്കു⛹️ എങ്കിലും പറയില്ല⛹️  ഉദ്യോഗ പദവി വച്ചു ആ പ്രായം ഞാൻ ഊഹിച്ചതാണു⛹️നെറ്റിയിൽ ചന്ദനവും, അതിൽ കുങ്കുമവും,  നിറ നെറ്റിയിൽ സിന്ദൂരവും തൊട്ടിട്ടുണ്ട് ⛹️അപ്പോ വിശ്വാസിയാണു⛹️എൻ്റെ കാര്യം പെട്ടെന്നു നടക്കുമെന്നു എൻ്റെ മനസ്സും അതു ഗണിച്ചു ⛹️നല്ല തിരക്കിലാണവർ⛹️
എന്നെ കണ്ടു അവർ  മുഖമുയർത്തി നോക്കി .......⛹️

             4️⃣ആഗമന ലക്ഷ്യം ഞാൻ അവരോടു പറഞ്ഞു ⛹️ മുൻ പരിചയമൊന്നുമില്ല⛹️ ആദ്യമായി  ഞാൻ അവരെ കാണുകയുമാണ്⛹️ മുന്നിലെ കസ്സാലയിൽ ഇരിക്കാൻ പറഞ്ഞു...⛹️മേശവലിപ്പിൽ നിന്നു ഒരു വെള്ളക്കടലാസ് എടുത്തു എന്തൊക്കെയോ എഴുതി⛹️ആ കടലാസ് എൻ്റെ നേരെ നീട്ടി പേരും ഒപ്പുമി ട്ടു കൊടുക്കാൻ⛹️അതു രണ്ടുമിട്ടു ആപേപ്പർ മടക്കി നൽകി⛹️മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എന്ന ഒരു ബോർഡ് വച്ച മുറിയിലേക്കു അവർ എന്നെയും കൂട്ടി കൊണ്ടു നടന്നു⛹️അവിടെ കാക്കി ഉടുപ്പിനുള്ളിൽ ഒരു കാലമാടനെ ഞാൻ കണ്ടു .... ⛹️ആളു വലിയ ഗമയിലാണ്⛹️ ചുറ്റും കൊറേ മനുക്ഷ്യർ പട്ടിണി പാവങ്ങളെ പോലെ കുനിഞ്ഞു വണങ്ങി അയ്യാളുടെ മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്നുണ്ട് ⛹️ഡ്രൈവിംഗ് സ്കൂളു കാരാവണം⛹️അവരുടെ ആ നില്പു കണ്ടാൽത്തന്നെ ആർക്കും മനസ്സിലാവും ⛹️എന്നേം കൊണ്ട് ആ മുറിയിലേക്കു വന്ന ആ സ്ത്രീയെ കണ്ടപ്പോൾ അയ്യാൾ അവരെ നോക്കി നന്നായി ചിരിച്ചു⛹️  പിന്നെ ബാക്കി ചിരി എനിക്കും പങ്കിട്ടു⛹️ആ കാക്കിയുടെ മുഖത്തെ ഗൗരവമൊക്കെ അലിഞ്ഞലിഞ്ഞു പോയി⛹️
അവർ കമ്പ്യൂട്ടറിൽ എന്തൊക്കെയോ എന്റർ ചെയ്തു ⛹️തൊട്ടു അടുത്ത വർക്കിങ്ങ് ഡേ   ആയ  ചൊവ്വാഴ്ചക്കു ദിവസം അനുവദിച്ചു കാക്കിക്കാരനെ കൊണ്ടു ഒപ്പും വാങ്ങി, ആ ഓർഡർ എൻ്റെ കൈയ്യിൽ തന്നു⛹️ ഇത്രയേയുള്ളൂ ഓഫീസ് ഫോർമാലിറ്റി⛹️
 
                                       5️⃣മുറിക്കു  പുറത്തേക്കു  ഇറങ്ങുമ്പോൾ  അവരെ  നോക്കി  " ഞാൻ പൊയ്ക്കോട്ടെ" ന്നു ചോദിച്ചു കൊണ്ടു  കൈ രണ്ടുമെടുത്തവരെ  തൊഴുതു⛹️ചിര പരിചിതനെ പോലെ    അതിയായ സന്തോഷത്തോടെ അവർ മന്ദഹസിച്ചു കൊണ്ടു തലകുലുക്കി  എന്നെ യാത്രയാക്കി⛹️താഴേക്ക്‌ പോകാൻ ലിഫ്റ്റിനു ഞെക്കിയിട്ട്   കാത്തു നിൽക്കുമ്പോഴും അവരുടെ മിഴികൾ എന്നെ പിന്തുടരുകയായിരുന്നു⛹️എവിടെയോ മുൻപു കണ്ടു മറന്ന മുഖം പോലെ⛹️
ഇതും കുടപ്പനക്കുന്ന് സിവിൾ സ്റ്റേഷനിലെ ഒരു സർക്കാർ ഓഫീസ്സാണ്⛹️ഒരിക്കൽ കൂടി അവരെ കാണാനായി എന്തെങ്കിലും ആവശ്യം പറഞ്ഞു  വീണ്ടും വരണമെന്നു വൃഥാ എന്റെ മനസ്സും മോഹിച്ചു🏌️ഇനിയും ആരുടേങ്കിലും ശുപാർശകളുമായി ഞാനവരെ സമീപിച്ചാൽ അവരതു കണിശമായും ചെയ്തുതരുമെന്നെനിക്കു റപ്പായിരുന്നു🐦 .......................................................
പാളയം നിസാർ അഹമ്മദ് 
Copyright   (c)  All Rights Reserved.
















Saturday, 19 March 2016

തീവിഴുങ്ങികളുണ്ടേ................സൂക്ഷിക്കണേ .

മഴക്കാറ് ആണു രാവിലെ മുതൽ. ബാംഗ്ലൂർ പോലത്തെ നുനുത്ത തണുപ്പുള്ള കാലാവസ്ഥ . ഒരാഴ്ചയായി അനന്തപുരിയുടെ അന്തരീക്ഷംഇങ്ങനെയാണു . മഴ പെയ്യുമോ ഇല്ലയോ എന്നു അറിയാൻ ആവണില്ല്യ . അതിനാൽ ഓഫീസിൽ തന്നെ ഒതുങ്ങി കൂടി .പ്രതീക്ഷിക്കാതെ ഒരു അപരിചിതൻ നമസ്കാരവും പറഞ്ഞു കടന്നു വന്നു . ഓർമ്മയുണ്ടോ ചോദ്യവും കൂടെ എത്തി . ഓർമയിൽ പരത്തി .ഉണ്ട് .ഓർമയുണ്ട് വളരെ മുൻപ് വന്നിട്ടുണ്ട് ഇവിടെ .സെക്രട്ടറിയേറ്റിൽ അഢീഷണൽ സെക്രട്ടറി ആയിരുന്നപ്പോൾ പലകുറി വന്നിട്ടുണ്ടിവിടെ .ഫിനാൻസ്സിലായിരുന്നു . കുറേ നാളായി കണ്ടിട്ടു .വേഷത്തിലും മാറ്റമുണ്ട് .തൂവെള്ള ജുബ്ബയും മുണ്ടും .അവിടവിടെയായി നന്നായി നരച്ച താടി നന്നായി ഡ്രിം ചെയ്തു ഒതുക്കിയിട്ടുണ്ട് . നല്ല ഭംഗിയുണ്ട് അതുകാണാൻ . ജുബ്ബൈക്കുള്ളിലൂടെ രുദ്രാക്ഷവും കാണാൻ ആവും. നല്ല ആഢ്യത്വവും കൂട്ടിനുണ്ട് .സുഖവിവരം ഞാൻ അന്വേഷിച്ചു .

പെട്ടെന്നു ആൾ മ്ലാന വദനനായി . മറുപടിയും വന്നു . സുഖമാണു .കഴിഞ്ഞ വർഷം അടുത്തൂണ്‍ പറ്റി. ആറു മാസം മുൻപു ഭാര്യയും മരിച്ചു . മരിക്കുമ്പോൾ ഭാര്യക്ക്‌ വയസ്സു നിൽപ്പത്തി എട്ടു. (എന്റെ നിഖണ്ടുവിൽ ഒരു സ്ത്രീക്കു ആ പ്രായം യൗവ്വനം തന്നെയാണ്) .ഇപ്പോൾ എനിക്കു ഊഹിക്കാനാവും ഇദ്ദേഹത്തിനു 57 ആവാം . ആ പ്രായം എന്തായാലും തോന്നുകയേ ഇല്ല !!!.
എന്തായിരുന്നു അസുഖം എന്ന എന്റെ ചോദ്യത്തിനു വളരെ ഫ്രീ ആയി ഉത്തരം വന്നു.......
ഒരസുഖവും ഉണ്ടായിരുന്നില്ല്യ . നാൽപ്പതാമത് വയസ്സിൽ അവൾക്കു ഒരു യൂട്രസ് റിമൂവൽ ഓപ്പറേഷൻ ഉണ്ടായിരുന്നതല്ലാതെ , 28 വർഷത്തെ ദാമ്പത്ത്യ ജീവിതത്തിനു ഇടയിൽ രണ്ടാൾക്കും ഒരു അലോപ്പതി മരുന്നും കഴിക്കേണ്ടി വന്നിരുന്നില്ലത്രേ . പനിയോ ജലദോഷമോ വന്നാൽ ചുക്കു കാപ്പി ഇട്ടു കുടിക്കും അത്രേന്നെ . പെട്ടെന്നു ഒരുദിവസം അവൾ കുളിമുറിയിൽ നിൽക്കെ വല്ലാതെ വരുന്നു ഒന്നു വരൂന്നു വിളിക്കുന്നതു കേട്ടു ഓടിച്ചെന്നു നോക്കിയപ്പോൾ അവൾ ബാത്രൂം ഭിത്തിയിൽ പിടിച്ചു തളർന്നു വീഴുന്നതാണ് കണ്ടത് . ഉടനെ മിലിട്ടറി ക്യാമ്പിനു അടുത്തുള്ള ഒരു സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ എത്തിച്ചു. അവർ
ഐ സി യുവിൽ കേറ്റി .അടുത്തനാൾ ബ്ലഡ്‌ ,യൂറിൻ സ്കാൻ മലമൂത്ര വിസർജനം ഒക്കെ പരിശോദിച്ചു ഡോക്ടർ മൊഴിഞ്ഞു എഞ്ചിൻ , ഗിയർ ബോക്സ്‌ ,ക്ലാച് സകലതും അടിച്ചു പോയിരിക്കുനൂന്നു ! എങ്കിലും പേടിക്കേണ്ട ..ഇപ്പൊ എല്ലാം ശരിയാക്കി തരാമെന്നു . വേണ്ട പൈസ ഒക്കെ കൌണ്ടറിൽ കൊണ്ടു അടച്ചാൽ മതീന്നു .

ആശാൻ പഴയ ഫിനാൻസല്ലെ , വേണ്ട കൂട്ടലും കിഴിക്കലും ഒക്കെ ഷണം കൊണ്ടു സ്വയം ചെയ്തു . ഐ സി യൂ വിലെ പേഷ്യന്റിനെ കൈയ്യോടെ ഡിസ്ചാർജ് ചൈതുവാങ്ങി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ടുപോയി അഡ്മിറ്റ്‌ ചെയ്തു .അവിടെയും ഉണ്ടു തീവിഴുങ്ങികൾ ...എങ്കിലും വിഴുങ്ങിയാലും വിഴുങ്ങിയാലും പ്രൈവറ്റ് പോലെ വരില്ലല്ലോ .അത്രേം സമാധാനം .
അവിടത്തെ പരിശോധനകൾ ഒന്നൊഴിയാതെ ചെയ്തു ,അടുത്ത നാൾ റിസൾട്ടും വന്നു . ഒന്നും ഭയക്കാനില്ല അസുഖം ഇത്രേള്ളൂ! " 'അവരുടെ കിഡ്നി ചുരിങ്ങി പോയിരിക്കുന്നൂ '...... കുറേ ഡയാലിസ്സുകൾ വേണംഅത്രേള്ളു .
പത്തോളം ഡയാലിസ്സു കഴിഞ്ഞപ്പോൾ അവരുടെ അസ്വസ്ഥതകൾ മാറി ആശ്വാസമായി വീട്ടിലേക്കും മടങ്ങി . ബാക്കി ഡയാലിസ്സു തുടരുകയും ചെയ്തു . അവരുടെ കൂട്ടത്തിൽ ഡയാലിസ്സുപേഷ്യന്റായി അന്നു പത്തുപേർ ഉണ്ടായിരുന്നു -അതിലിപ്പോൾ ജീവനോടെശേഷിക്കുന്നവർ രണ്ടു പേർ . 400 ഡയാലിസ്സു വരെ ചെയ്തവർ ആ കൂട്ടത്തിൽ ഉണ്ടായിരുന്നു . 40 ഡയാലിസ്സുആയപ്പോൾ തന്നെ ഇദ്ദേഹത്തിന്റെ ഭാര്യ മരണപ്പെട്ടു .

അവൾ എനിക്കു ഒരു തുണയായിരുന്നു ,28 വർഷം എനിക്കു പാചകം ചൈതുതന്നു , വസ്ത്രങ്ങൾ അലക്കി തന്നു ,എന്റെ കുഞ്ഞുങ്ങളെ ഗർഭം ധരിച്ചു വളർത്തി ..അവസാന സമയം (ഒരു വർഷം )അവളെ കൊണ്ടു നടന്നു നോക്കാൻ സർവ്വശക്തൻ എനിക്കും അവസരം തന്നതാവും . ആ ഓർമ്മക്കായി എല്ലാ ആഴ്ചയിലും ഒരുദിവസം ഞാൻ മെഡിക്കൽ കോളേജിൽ പോയി ഇതേ രോഗമുള്ള മറ്റു രോഗികൾക്ക് എന്നാൽ കഴിയുന്ന സഹായം ഞാൻ ചെയ്തു കൊടുക്കുന്നു --- ഇതു പറയുമ്പോൾ ആ മനുഷ്യന്റെ കണ്ഠം ഇടറുന്നുണ്ടായിരുന്നു . *(ബ്രെസ്റ്റ് കാൻസർ വന്നിട്ടു പല കുറി കീമോ ചെയ്തിട്ടും, ഇരു കൊങ്കകളും അറുത്തു കീറി ദൂരെ കളഞ്ഞിട്ടും തികഞ്ഞ അഹന്തയോടെയും ധാർഷ്ട്യ ത്തോടെയും പണ്ടേ പോലെ തന്നെ പണത്തിനോടു പഴയ ആർത്തിയോടെ സഹജീവി സ്നേഹമില്ലാതെ തന്നെ ജീവിക്കുന്ന ആളുകളേം നാം ഇപ്പോഴും കാണുന്നുണ്ടല്ലോ)*
ഈ സമയം ഞാൻ എന്റെ ഭാര്യയെയും മക്കളേം അവരുടെ നന്മകളെയും ഒരുനിമിഷം ഓർക്കുകയായിരുന്നു ഇതു വായിക്കുമ്പോൾ താങ്കളുടെ ചിന്തകളും കുടുംബ ബന്ധങ്ങളിലേക്ക് ഓടി വന്നുവെങ്കിൽ ഞാൻ കൃതാർഥനായി .
ഇവിടെ എവിടെയാണ് ഇതെഴുതുന്ന ആൾ ദുഖിക്കേണ്ടത് ... നോക്കൂ !.... 

സുഹൃത്തെ ജീവിതം ഇങ്ങനെ ഒക്കെയാണ് . അതി കഠിനമായ ആ സാഹചര്യങ്ങൾ അതി ജീവിക്കുക തന്നെ വേണം ... പെട്ടെന്ന് , നാം ഏറ്റവും അധികം ആരാധിക്കയും ,സ്നേഹിക്കുകയും , ബഹുമാനിക്കയും ചെയ്യുന്ന കുടുംബാംഗങ്ങളിൽ ഒരാളുടെ വേർപാട്‌ -"അതെ മരണം "- അങ്ങനെ ഒന്ന് ഉണ്ടാകുന്നു എന്ന് വക്കുക. നാം അതിനെ അതിജീവിക്കുകയില്ലേ. അങ്ങനെ ഒന്ന് വരുന്ന സമയം പ്രകൃതി തന്നെ അതിനു ഒരു പോംവഴി കണ്ടെത്തി നല്കിക്കൊള്ളും. കുറച്ചു ദിവസം അതീവ ദുഖം ഉണ്ടായിരിക്കും , ഒറ്റക്കിരുന്നു അലറി വിളിച്ചു കരഞ്ഞേക്കാം..ആരാധനാലയങ്ങളിൽ കയറി ഇറങ്ങി നടന്നേക്കാം , പിന്നെ പിന്നെ സാവധാനം നമ്മുടെ ഓർമ്മയിൽ നിന്ന് ആ വ്യക്തി മാഞ്ഞു പോകും ..ഓർക്കതിരുന്നാൽ മതി ...അതിനുള്ള കഴിവ് പ്രകൃതി തന്നെ ഒരാൾക്ക്‌ തന്നു കൊള്ളും. കഴിയുന്നതും സ്നേഹിക്കുന്നവർ ഇണ പീരിയാതെ തന്നെ ഇരിക്കുക ..വാഗ്ദാന ലംഘനം നടത്താതിരിക്കുക .
ഏവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു ഇന്നത്തേക്ക് വിട .
എല്ലാ നന്മയും നേരുന്നു .ശുഭദിനം---

പാളയം നിസാർ അഹമ്മദ്‌ .
Copyright©all rights reserved
BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ  പ്രസിദ്ധീകരിച്ചതു.
❣️GOOOGLE ൻെറ  Stat Counter  Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു❣️








അലറി ;വിളിച്ചു കരഞ്ഞിട്ടു എന്താകാര്യം . പണം കുന്നു കൂട്ടുമ്പോൾ നേര്മാർഗതോടെ വേണം ..ഇല്ലെങ്കിൽ വെള്ളം കൊണ്ടു പോകും

ശുഭ സായാഹ്നം പ്രിയ മിത്രമേ ...
കണ്ടോ തലസ്ഥാനത്തെ സ്ഥിതി ... ..കണ്ടെഴുതിയും ,തുണ്ടുകൊണ്ടുവച്ചും വല്ലോനും സിന്ദാബാദു വിളിച്ചും ഒരു സർക്കാർ ഗുമസ്ത പണി ഒപ്പിച്ചു ഏതെങ്കിലും നാട്ടിൽ നിന്നു ശ്രീ പത്മനാഭന്റെ നാട്ടിൽ ചേക്കേറും. പിന്നെ ഒരു പെണ്ണു കെട്ടും. ഏതവന്റേം വിറകുപുരയിൽ മുടിഞ്ഞ വാടകയ്ക്ക് ചേക്കേറും . പിന്നെ പെണ്ണും പുള്ളക്ക് പണി കിട്ടാനായി നെട്ടോട്ടം. വേറെ വഴിയിൽപണി കിട്ടണ ചില കേസ്സു കെട്ടുകളേം ഞാൻ കണ്ടിട്ടുണ്ടേ ... പച്ച നോട്ടിൽ വീഴണ എത്രയോ എണ്ണത്തിനെ തലസ്ഥാനം എന്നും കാണുന്നു ...അതുകൊണ്ടു പറഞ്ഞുപോയതാ ...പിന്നെ അഴിമതിയായി ...കൈക്കൂലി ആയി...വല്ല ആറിന്റെയോ , വയലിന്റെയോ മധ്യത്തു രണ്ടു മൂന്നു സെന്റില് വീട് ഒപ്പിക്കലായി.
പിന്നെ പിള്ളാർക്കു പഠിത്തം കിടിലം ഇസ്കൂളില് ..വീട്ടിലു സകലവിധ ആധുനിക സൌകരിയങ്ങൾ വേറെ .. പണം തികയണ്ടേ ...അപ്പോപിന്നെ കണ്ണും പൂട്ടി തന്നെ സകല ഏഭ്യനും പിടിച്ചു പറി .
വയസ്സാം കാലത്തു ഒരു മഴ പെയ്യുമ്പോ സകലോന്റെം വീടിന്റെ ഒന്നാം നിലക്കും മേളില് വെള്ളപൊക്കം ..ഇതാ സ്ഥിതി ..കഴിഞ്ഞ ദിവസം ആറിന്റെ ബണ്ടു പൊട്ടിയപ്പോ ഓഡിയും ,സ്ക്കോടയും ,ബി .എം .ഡബ്ല്യൂ വും വെള്ളത്തിൽ ഒഴുകി നടക്കണത്‌ കാണാൻ നല്ല ചേലായിരുന്നു .പിന്നല്ലേ കുഞ്ഞു കാറുകളുടെ അവസ്ഥ....അലറി ;വിളിച്ചു കരഞ്ഞിട്ടു എന്താകാര്യം .
പണം കുന്നു കൂട്ടുമ്പോൾ നേര്മാർഗതോടെ വേണം ..ഇല്ലെങ്കിൽ വെള്ളം കൊണ്ടു പോകും എന്നു പഴമക്കാർ പറയണതു കേട്ടിട്ടില്ലേ .
കഴിഞ്ഞ ദിവസത്തെ മഴയിൽ സിറ്റിയിൽ ഞാൻ പലതും കണ്ടു.
അഗതികൾക്കും അനാഥർക്കും അർഹതപെട്ട ബന്ധു ജനങ്ങൾക്കും പോക ബാക്കി കൂട്ടിയാൽ അതവിടെ ഉണ്ടാവും ..ഇല്ലെങ്കിൽ വെള്ളം കൊണ്ടുപോകും..അല്ലെങ്കിൽ രോഗം കൊണ്ടു പോകും . പെരുമ കാണിക്കാനും ,നാട്ടാരെ കാണിക്കാനും ഹജ്ജു കർമ്മത്തിനു തിടുക്കം കൂട്ടല്ലേ ..അതിന്റെ ശിക്ഷ വേറെ കിട്ടും ......സർവ്വശക്തന് നന്നായി അറിയാം ആർക്കു എന്തു നല്കണം എന്നു ........നമുക്ക് അർഹതപെട്ടതു നമ്മെ തേടി എത്തി കൊള്ളും ....അതാണ്‌ അനുഭവം .
എല്ലാർക്കും നന്മയുണ്ടാകട്ടെ ..


Wednesday, 16 March 2016

പണ്ട് പണ്ടു ഞാനും കണ്ടു ഒരു പെണ്ണിനെ


  പണ്ട് പണ്ടു ഞാനും കണ്ടു ഒരു പെണ്ണിനെ  
നീ എന്താടെ പെണ്ണു കെട്ടാത്തേ ? കൂടെ ജോലി ചൈതിരുന്ന സുഹൃത്ത്തിന്റെതാണ് ചോദ്യം. അവനാണെങ്കിൽ 18 വയസ്സിൽ മുറപ്പെ ണ്ണിനെ വിളിച്ചു കൂടെ താമസിപ്പിച്ച വിരുതനാണു . അതിൽ പത്തും പന്ത്രണ്ടും വയസ്സുള്ള രണ്ടു കുട്ടികളും ഉണ്ടു . ആരും ബഹുമാനിക്കുന്ന ബാലരാമപുരത്തെ ഒരു നായർ തറവാടിയാണ് . അതിന്റെ ഡംഭും ഉണ്ടു . സകലവനെയും വാടാ പോടാ എന്നേ വിളിക്കൂ. എന്നോടും ഒരിക്കൽ സെയിം നമ്പർ ഇട്ടു നോക്കി .തിരുവനന്തപുരത്തെ പാളയം കണ്ണി മാറാ മാർക്കറ്റിൽ നിന്നും കുഞ്ഞിലേ കേട്ടും കണ്ടും പഠിച്ച അഞ്ചാറു പുഴുത്ത ചീത്ത നാട്ടുകാർ കേൾക്കെ അവനിട്ടു കൊടുത്തപ്പോൾ അതോടെ അവൻറെ പത്തി മടങ്ങി. അങ്ങനത്തെ ജപ്പാൻ സാധനം ആണു കഷി. എന്നെ ക്കാൾ അവനു 7 വയസ്സും അന്ന് മൂപ്പുണ്ട് . ഈ ചോദ്യവും ഉത്തരവും വരുന്ന സമയം എനിക്കു 26 കഴിയുന്നതെ ഉള്ളൂ .
വിവാഹ ജീവിതം വേണ്ട എന്നു ഞാൻ തീരുമാനിചിരിക്കയാടെ .....!     അവനു ഞാൻ ഉത്തരം കൊടുത്തു . ...ആ ഉത്തരത്തിൽ അവൻ കൈയ്യോടെ തൂങ്ങി.....എന്നെ വിടുന്ന മട്ടില്ല ...അതെന്താ അങ്ങനെ ....
ഞാൻ കാരണം പറഞ്ഞു.  നീ എന്താ സന്ന്യസിക്കാൻ പോവ്വാ..........നീ എന്റെ കൂടെ വാ ,എന്റെ നാട്ടിൽ ഒരു നല്ല  പെണ്ണ് ഇരുപ്പുണ്ട്‌ . അവളുടെ സഹോദരൻ എന്നും എന്റെ കൂടെ ബസ്സിലാ വരിക . ഒരു പയ്യനെ കണ്ടുപിടിക്കാൻ അവൻ എന്നും എന്നോടു പറയുന്നു . നീ  വന്നു ഒന്നു കാണു . പെണ്ണിനെ ഇഷ്ട്ടായീച്ചാ നീ സമ്മതിച്ചാ മതീ . അന്നു വൈകിട്ടു ജോലി കഴിഞ്ഞ് പെണ്ണു കാണാൻ പോകാം എന്നു ഞാൻ ഏറ്റു . പക്ഷേ കൂടുതൽ ചിന്തിച്ചപ്പോൾ എന്റെ തീരുമാനം മാറ്റാൻ മനസ്സ് അനുവദിച്ചിbല്ല . 

മനസാക്ഷി പറയുന്നതു പോലെ പ്രവർത്തിക്കണം എന്ന് പഴമക്കാർ പറയുന്നതു വെറുതെ അല്ല . മനസാക്ഷി പറയുന്നതു കേള്ക്കാതെ വന്നാൽ അതിനുള്ള ഭലം നാം അനുഭവിച്ചു തന്നെ തീർക്കണം . ഇന്നല്ലെങ്കിൽ നാളെ .
അടുത്തനാൾ അയ്യാളെ ഓഫീസ്സിൽ കണ്ടപ്പോൾ എന്നെ ശരിക്കും വഴക്കു പറഞ്ഞു. .സഹോദരനെ പോലെ ശാസിച്ചു . പെണ്ണുകാണാൻ വരാം എന്നു ഏറ്റിട്ടു പോകാതെ ഇരുന്നാൽ ആ കുടുംബത്തിനു വരുന്ന മന:പ്രയാസം , ആ പെണ്‍കുട്ടിക്ക് വരുന്ന മനോവ്യഥ ...അങ്ങനെ പലതിനെ കുറിച്ചും അയ്യാൾ പറഞ്ഞു ..ആ പെണ്‍കുട്ടിയുടെ സഹോദരങ്ങളുടെ സ്വഭാവങ്ങളെ കുറിച്ച് പറഞ്ഞു ...അകാലത്തിൽ മരിച്ചുപോയ ആ പെണ്‍കുട്ടിയുടെ പിതാവിന്റെ നന്മകളെ കുറിച്ചു പറഞ്ഞു. കുടുംബത്തിന്റെ ദാരിദ്രാവസ്ഥയും ,സഹോദരങ്ങളുടെ പെരുമാറ്റ വൈകല്യങ്ങളെ കുറിച്ചും എണ്ണി എണ്ണി പറഞ്ഞു .....
ഞാൻ ഏറ്റു അടുത്ത നാൾ ആ വീട്ടിൽ എത്താമെന്നു ..അതുവേണ്ട എന്നോടൊപ്പം വാ എന്നായി അയ്യാൾ .....
അടുത്തനാൾ സായാം സന്ധ്യയിൽ അയ്യാളുമായി ഞാൻ ആ വീട്ടിലേക്കു ഗമിച്ചു ..
ഉമ്മറ വാതിൽ കടന്നതോടെ എന്നെ കണ്ട സ്ത്രീ ജനങ്ങൾ എല്ലാം നാലുവഴിക്കു വീടിനുള്ളിലേക്ക് മറഞ്ഞു.
ഒരുഗ്ലാസ് ചായ , ഒരു മുട്ട ഓംലെറ്റ്‌ ഞാൻ ഇരുന്ന ഭാഗത്തെ റ്റീ പോയിലേക്ക് വന്നു. ടി പൊയ് ആകെ ചായ കറകളും പൊടിയും നിറഞ്ഞു വല്ലാതെ ആയിട്ടുണ്ട്‌ .....ഉമ്മറത്തെ ഇരിപ്പിടങ്ങളും വൃത്തി ഹീനം. നരച്ചു പഴകിയ ഉടു ലുൻകികൾ കർട്ടൻ പോലെ വെട്ടി തച്ചിട്ട ജനാലകൾ. വീടിന്റേ ഭിത്തികൾ ആകെ ചളിപുരണ്ടിരിക്കുന്നു.
പെണ്ണിനെ വിളിക്കാൻ സുഹൃത്തു സഹോദരനോട് പറഞ്ഞു. 2 സെക്കണ്ടിനകം പെണ്ണു വാതിൽക്കൽ എത്തി .. ഞാൻ തല ഉയർത്തി മുഖത്തേക്ക് നോക്കി ചപ്പകണ്ണൂകൾ , ചപ്പവായ മുഷിഞ്ഞു നിറം മങ്ങിയ ഒരു കോട്ടൻ സാരി ..സാരിക്ക് തന്നെ വർഷങ്ങളുടെ പഴക്കം ഉണ്ടു .
എന്റെ പ്രതീക്ഷകൾ അവിടെ നിന്നു , പിന്നെ അറിയിക്കാം എന്നു പറഞ്ഞു ഞാൻ സുഹൃത്തുമായി യാത്ര പറഞ്ഞിറങ്ങി ....ഇനി ഒരു വിവാഹ ജീവിതം വേണ്ട എന്നു മനസ്സിൽ ഉറപ്പിച്ചു കൊണ്ട് തന്നെ .

നന്മ യുള്ള നല്ല മനുക്ഷ്യർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ എന്നുതന്നെ ഞാൻ ആത്മാർഥമായി
 പ്രാർത്ഥിക്കട്ടേ
🌹
   
Copyright (c) All Rights Reserved.

BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ  പ്രസിദ്ധീകരിച്ചതു.

**💎വായനക്കാരുടെ Stat Counter Weekly Analytics report പ്രകാരം ഏറെ റീഡർഷിപ്പുള്ളതു⛑️







Tuesday, 15 March 2016

വിശന്നു വലയുന്ന സമയം ഒരു കഷ്ണം അവിച്ച കിഴങ്ങ് കിട്ടിയാൽ കൂടി അതിൽ പരം പരമ ഭാഗ്യം ലോകത്തു വേറെ ഇല്ല.


ഇന്നു രാവിലെ അഞ്ചരയായി ഉണർന്നപ്പോൾ🥇 മൊബൈലിലെ അഞ്ചു മണിക്കുള്ള അലാറം ഡിലീറ്റിയി പ്പോയിരുന്നു🥈വേഗം കിടക്കയിൽ നിന്നും എണീറ്റു🥉ടോയ്‌ലറ്റിൽ പോയി🏅 ഒളുവെടുത്തു🎖️ഓടി അടുക്കളയിൽ പോയി സുലൈമാനി ഇട്ടു🎖️ ഒരു കുഞ്ഞു സ്റ്റീൽ കലം നിറയെ പുതിയ വെള്ളം പൈപ്പിൽ നിന്നും പിടിച്ചു ചൂടാക്കി വച്ചു🎖️

                  2️⃣അതിൽ നിന്നും ഒരു ഗ്ളാസ് ചൂടു വെള്ളവും, സുലൈമാനിയു മെടുത്തു, സോഫക്കടുത്തു തറയിൽ വന്നു പ്രാർത്ഥനക്കായി ഇരുന്നു🎖️തൂ വെള്ള ടൈൽസ് ആയതുകൊണ്ട്, കണ്ണുകൾ കൊണ്ടു എൻെറ നിസ്കാരത്തിനുള്ള അതിരു തിരിക്കുമെന്നല്ലാതെ നിലത്തു മുസല്ല വേറെ വിരിക്കാറേയില്ല🎖️ആദ്യം സുലൈമാനി ചൂടോടെ സിപ്പു സിപ്പായി കുടിച്ചു🎖️പിന്നെ ഞാൻ തന്നെ പയ്യെ ബാങ്ക് ഇടും🎖️ഇഖാമത്തും🎖️ പിന്നെ രണ്ടു റക്അത്ത് സുബഹിൻെറ ഫറുളു നിസ്കരിച്ചു🎖️പിന്നെ അടുത്തിരുന്ന ചൂടു വെള്ളം വേറെ കുടിച്ചു🎖️ പിന്നെ രണ്ടു റക്അത്ത് സുന്നത്തും നിസ്കരിച്ചു 🎖️അവിടെ തന്നെ ദിക്ഖുറുകൾ ഉരുവിട്ട്, ആയത്തുകൾ ഉരുവിട്ടു ഇരുന്നു🎖️ പറ്റുന്നിടത്തോളം 100കണക്കിനു അൽഹംദു ഫാത്തിഹയും, ദിക്റുകളും വേറെ അനേക തവണ ഒരുവിട്ടു സർവ്വശക്തനെ പുകഴ്ത്തി🎖️ അപ്പോഴേക്കു ദിന പത്രം വന്നു വീഴുന്ന ശബ്ദം ഉമ്മറത്തു കേൾക്കാനായി🎖️പത്രം പോയെടുത്തു കസേരയിൽ വന്നിരുന്നു വായന തുടങ്ങി🎖️അപ്പോഴേക്കും സഹ ധർമ്മിണി പാൽ ചായ ഇട്ടു കൊണ്ടു വന്നു🎖️5 മണിക്കു ഉണരുന്ന മോനും, ഭാര്യയും മുകളിലെ നിലയിലേക്ക് ജോലിക്ക് കേറി🏅 കോവിഡ് കാലം നാട്ടിൽ പടർന്നു കയറിയതു മുതൽ അവരുടെ
"വീട്ടാപ്പീസ് " മുകളിലെ നിലയിലാണു. മുകളിൽ നിന്നും കംപ്യൂട്ടർ ധ്വനി കേട്ടു തുടങ്ങി🥉ഇന്നു  പ്രഭാത ഭക്ഷണം പുട്ട്, പയർ, പപ്പടം, തൈരു മുളകു വറുത്തതു ആയിരുന്നു🥉ഇന്ന് ഞാൻ അതൊന്നും എടുത്തില്ല🥉പഞ്ചസാരയും പുട്ടും കഴിച്ചു🥉ഭാര്യയും, മോനും പുട്ടോടൊപ്പം മറ്റു ചേരുവകകൾ ചേർത്തു കഴിച്ചു🥉

             3️⃣കുഞ്ഞു കൊഴുക്കട്ടകൾ പോലെ പുട്ടു അടർത്തിയെടുത്തു കൈയ്യിൽ വച്ചു ഉരുട്ടും എന്നിട്ട് പഞ്ചസാരയിൽ മുക്കി കഴിക്കും🥉 പാളയൻ തോടൻ പഴം കൂടയിൽ പഴുത്തതു ഇരിക്കുന്ന കാര്യം ഭാര്യ ഓർമ്മയിൽപ്പെടുത്തി🥉 വേണേൽ അതും കൂടിയെടുത്തു കൊണ്ടുപോയി കഴിക്കൂ എന്നു വ്യങ്യം🥉 അവൾക്കു പണ്ടേ അറിയാം 🥉 ചിലനേരം, ചില സമയം പഴം എന്നെ അലർജി ക്കാരനായി മാറ്റുമെന്നു🥉 എനിക്കു ചില സമയം പഴം കഴിച്ചാൽ തലവേദന, ജലദോഷം, കഫക്കെട്ട്, തുമ്മൽ, മൂക്ക് ചീറ്റൽ ഒക്കെ വരാം 🥉 ചില സമയം കഴിച്ചാൽ ഒന്നും സംഭവിക്കാ റുമില്ല🥉 നാരങ്ങ വെള്ളം കുടിച്ചാലും , മഴ നനഞ്ഞാലും,വെയിലുകൊണ്ടാലുമൊക്കെ ഇതന്നെ അവസ്ഥ🥉ചില സമയം അസുഖ മൊന്നും വരികയുമില്ല🥇അതൊക്കെ ഓരോ കാലാവസ്ഥയും,അന്തരീക്ഷവു മനുസരിച്ചാണെന്നേ പറയേണ്ടൂ 🥉കുഞ്ഞിലേ ഇതൊന്നും ശീലമില്ലാ ഞ്ഞിട്ടാണേ🥇പണ്ടൊക്കെ മഴ പെയ്താൽ കുടയില്ലാതെ പുറത്തിറങ്ങാനോ, മഴ നനയാനോ,വെയിൽ കൊള്ളാനോ ഒന്നും വീട്ടിൽ അനുവാദമില്ല🥇അഥവാ അതിനൊ ക്കെ ഇറങ്ങിയാൽ രണ്ടു തല്ലു പിന്നാലെ വരും🥇അക്കാലത്തു തിരുവനന്തപുരത്തു  ഗവർണറുടെ കൊട്ടാരത്തിനടുത്തെ പ്രസിദ്ധ മായ "സ്വിമ്മിങ് പൂളിൽ" നീന്തൽ പഠിക്കാൻ വീട്ടിൽ നിന്നും എനിക്കു അനുവാദം കിട്ടാതെ , സ്വമ്മിംഗ് പൂളിൻെറ പടവുകളിലിരുന്നു കൊതി യോടെ സ്വിമ്മിങ് പ്രാക്ടീസ് നോക്കി നിന്ന കാലം ഇന്ന് ഞാൻ ഓർത്തുപോയി🎖️ വീട്ടു കാരെ പഴി പറഞ്ഞിട്ടു കാര്യമില്ല കേട്ടോ🏅 അക്കാലത്തു ആ സ്വിമ്മിങ് പൂളിൽ സമ്മർ സാൾട്ടു അടിച്ചു മുങ്ങി ചത്തു പോയ പിള്ളേർ നിരവധിയുണ്ടേ🔰    

                    5️⃣കാക്കക്കും, കഴുകനും, പൂച്ചക്കും, പട്ടിക്കും കൊടുക്കാതെ ഞങ്ങളുടെ ജനറേഷനെ മാതാപിതാക്കൾ ഇങ്ങനെ ചെല്ലത്തിലും, ദൗലത്തിലും നോക്കിയ കുഴ പ്പമാണേ ഇന്നും തൂമ്പാ ഉയർത്താനും, മരത്തിൽ പോലും കയറാനറിയാതെ പോയതും 🍄
🔷ഇന്നലെ ടി.വിയിൽ കണ്ടു🔷 
മാതാപിതാക്കൾക്കു വേണ്ടാതെ ജനിച്ച, നടുറോഡിലേക്കിറങ്ങി ഓടി ഫാസ്റ്റ് പാസ്സഞ്ചർ ബസ്സിനു മുന്നിൽ പെട്ട രണ്ടു വയസ്സ്കാരൻ പൊടി കുട്ടിയെ🔰 അതു ഇന്നത്തെ കാലം🔹പുരയിടത്തിൽ പണിയെടുക്കുന്ന പണിക്കാർ കൊണ്ടു വരുന്ന മൺവെട്ടിയും(തൂമ്പ), കുന്താ ലിയും തൊട്ടാൽ എൻെറ മാതാപിതാക്കൾ നല്ല ചുട്ട അടിതരും🧑‍🦼കാല് മുറിയുമെന്നാ അവരൊ ക്കെ മുന്നറിയിപ്പ് തരിക💠പിന്നെ ഒരു പരമമായ രഹസ്യം ഒണ്ടേ🤸എനിക്കു വിശപ്പു സഹിക്കാൻ ആവുകയില്ല🤸അതുകൊണ്ട് നുയമ്പും എടുത്തിട്ടില്ല🧑‍🦼 ഒരു കപ്പലണ്ടി മിഠായി കഷ്ണ മെങ്കിലും വിശപ്പ് വരുന്ന സമയത്ത് കഴിക്കാൻ കിട്ടിയില്ലെ ങ്കിൽ വലിയ പാടാണു🧎ഒരു 10 വയസ്സ് സമയത്ത് വീട്ടിൽ എല്ലാവരും റംസാൻ നുയമ്പാണു🧎എന്നെയും നുയമ്പു പിടിപ്പിച്ചു🧍ഉച്ചയായപ്പോൾ എൻെറ കാറ്റ് പോയി🧜 ഒരു മണി ഒക്കെ കഴിഞ്ഞു കാണും, വയറ്റിനക ത്തൊക്കെ വല്ലാത്ത ഒരു അസ്വസ്ഥത...🤼അതുവരെ അങ്ങനെ ഒരു ഫീലിങ്സ് ജീവിതത്തിൽ ഞാനനുഭവി ച്ചിട്ടേയില്ല💃 എന്നെക്കൊണ്ട് താങ്ങാൻ ആവണില്യ 🤸ഉറക്കം വരണൂ🚶തളർച്ച വരണു🚶 കരച്ചിൽ വരണു🚶 വീട്ടിൽ ആകെ ബഹളമായി🚶 

                        6️⃣നിലത്തിരുന്നു ഒപ്പാരിയിട്ടു ഭക്ഷണത്തിനായി ഞാൻ ഏങ്ങി ഏങ്ങി കരയാൻ തുടങ്ങി 🧘ഇനി ഏങ്ങി കരഞ്ഞാൽ ശരീരത്തിൽ തണുപ്പ് വരുമെന്നു ആരോ ഒക്കെ പറയുന്നതു കേട്ടു🚶എൻെറ പരിതാപകരമായ അവസ്ഥകണ്ടു ജോലിക്കാരെ കൊണ്ടു പുട്ടോ, ഇടിയപ്പമോ രണ്ടു കഷണം വീട്ടുകാർ ഉണ്ടാക്കി തന്നു🚶 അതോടെ ഞാൻ നിവർന്നിരുന്നു🚶ഹോ! എന്തൊരാ ശ്വാസം🚶 സംഗതി വിശപ്പാണെന്നു പിന്നെയാ എനിക്കു മനസ്സിലാവുന്നതു🚶 ലോകത്തു വിശന്നിരിക്കുന്നവനു ഭക്ഷണം എത്തിച്ചു നൽകുന്നതിൽ പരം പുണ്യം മറ്റൊന്നുമില്ല തന്നെ..🔴 വിശന്നു വലയുന്ന സമയം ഒരു കഷ്ണം അവിച്ച മരച്ചീനി (പൂളകിഴങ്ങു) കിട്ടാനായാൽ കൂടി അതിൽ പരം പരമ ഭാഗ്യം ഈ ലോകത്തു വേറെ ഉണ്ടാവാനില്ല എന്നു ജീവിതത്തിൽ അറിയുന്നവനാണു- അഭവിച്ചിട്ടുള്ളവനാണു മാഷേ ഈ ഞാനും....🔴 ഈ ലോകത്തെ ഒരു ജനതതിയും പട്ടിണി അനുഭവിക്കാനിടവരുത്താതെയിരിക്കട്ടേ എന്ന പ്രാർത്ഥനയോടെ🔴
പാളയം നിസാർ അഹമ്മദ്🔸
Copyright s all rights reserved©
GOOGLE Weekly Analytics Report പ്രകാരം വിവിധ രാജ്യങ്ങളിൽ ധാരാളം വായനക്കാരുള്ളതു

Repeated 09-12-24 R-A 

ബുദ്ധിമാന്ദ്യം വരാം-വിവിധ ചിന്തകൾ അലട്ടുമ്പോൾ




heart emoticon       കുറച്ചുനാളുകൾക്കു മുൻപു പേരകുട്ടിയുമായി ചെന്നൈ പട്ടണത്തിലേക്ക് ഒരു യാത്ര പോകേണ്ടിയിരുന്നു.  തീരെ ചെറിയ കുഞ്ഞാണ്. പ്രാം എന്ന കുട്ടികൾക്കുള്ള ഉരുട്ടു വണ്ടിയിൽ കുഞ്ഞിലേ ലണ്ടൻ നഗരി ആകെ ചുറ്റി കറങ്ങീട്ടാവാം , ഉച്ചത്തിൽ ശബ്ദം കേട്ടാലും അപരിചിതർ കൈ നീട്ടിയാലും,വലിയ വായിലെ ഉച്ചത്തിൽ നിലവിളിക്കുന്ന പ്രകൃതമാണ്.  മാതാപിതാക്കളുടെ അനുവാദമില്ലാതെ ചെറികുട്ടികളെ കൈയ്യിൽ എടുക്കുകയോ, കൈമാടി വിളിക്കുകയോ,കോക്രി കാണിക്കുകയോ,അടുത്തവർക്കു അലോസരമുണ്ടാക്കുന്ന യാതൊന്നും യൂറോപ്പിൽ പതിവല്ല. അവരൊട്ടു അതിഷ്ടപ്പെടുകയില്ല, അനുവദിച്ചു തരികയുമില്ല.
 ബ്രിട്ടീഷ്‌ എയർ വേയിസ്സു ആവുമ്പോൾ അല്പം മണിക്കൂർ ലാഭം ആവും.തിരുവനന്തപുരത്തു അതിനു പറ്റില്ല. രക്ഷിതാക്കൾ ചെന്നൈയിൽ എത്തുമ്പോൾ അവനെ ബ്രിട്ടീഷ്‌ എയർ വേയിസ്സിൽ കേറ്റിവിടണം.  അതിനയിട്ടയിരുന്നു യാത്ര.  ഞാനും ഭാര്യയും പത്തുനാൾ ചെന്നൈ പട്ടണം കണ്ടു നടന്നു.
അതിനിടക്കു ഫേസ് ബുക്കിലെ കുറേ ഫ്രെണ്ട്സ്സിനെ മീറ്റ് ചെയ്യാൻ ശ്രമിച്ചു നോക്കി. പഞ്ചാര പോലെ സംസാരിച്ചിരുന്ന പല കഴുതകളും  ഫേസ് ബുക്കും പൂട്ടി സ്ഥലം കാലി ആക്കി ....അവർക്കൊക്കെ എന്നെ കുറിച്ചു നല്ല മതിപ്പാണ് എന്നു അപ്പോഴാ ബോധ്യം വന്നതു. വ്യർഥവും അശ്രീകരവും ആയ കുറേ  കഥയില്ലാ   സൗഹൃദങ്ങൾ.    നേരത്തേ തന്നെ അറിയാം എങ്കിലും ആൾക്കാരെ വിലയിരുത്തീട്ടു വേണമല്ലോ എഴുതാൻ !!! ഞാൻ ഒരു സ്ത്രീ സുഹൃത്ത്‌ ആയിരുന്നു വെങ്കിൽ അത്തറും കൊണ്ട് വന്നു  ഇവനും, ഇവളുമാരുമൊക്കെ  ക്യൂ  നിന്നേനേ ...............
അതുപോട്ടെ !!!
എൻെറ ആവശ്യം കഴിഞ്ഞു .ഞാനും ഭാര്യയും ചെന്നൈ/ തിരുവനന്തപുരം സുപ്പർ ഫാസ്റ്റ് എക്സ്പ്രസ്സിൽ തിരുവനന്തപുരത്തേക്കു തിരിചൂ.
ഉച്ചക്ക് മൂന്നു മണി സമയം ആണു . എഗ്മൂർ റെയിൽവേ സ്റ്റേഷൻ  ചുട്ടു പൊള്ളുന്നു.  അൽപ ദിവസത്തേക്കു എത്തുന്ന മലയാളിക്ക് ആ ചൂട് താങ്ങാൻ ആവില്ല.
കുറേ ഏറെ സ്റ്റേഷനുകൾ നിമിഷം കൊണ്ടു പിന്നിടുന്ന വേഗതയിലാണ് ട്രെയിൻ എങ്കിലും ജനാലയിലൂടെ ശക്തമായി വരുന്ന ആ കാറ്റിൽ പോലും ചൂടും വിയർപ്പും വിട്ടകലുന്നില്ല.  മണി രാത്രി പന്ത്രണ്ടോളം അടുത്തിട്ടുണ്ടാവാം ...
സേലം ഈറോട് അടുക്കുംബോഴേക്ക് അല്പം തണുത്ത കാറ്റു ബോഗിയിലേക്കു വന്നു തുടങ്ങി. എനിക്കു എതിരേ ഉള്ള ലോവർ ബർത്തിൽ ഭാര്യ സുഖസുഷുപ്തിയിൽ ആണു. എന്നെ എന്റെ പാട്ടിനു വിട്ടു
7 മണിക്ക് തുടങ്ങിയ പള്ളി ഉറക്കമാണ്.പാവം.
സ്നേഹം എന്തെന്നു അറിയാത്ത അവൾ ജീവിതത്തിൽ ആദ്യമായി ആണു പേരകുട്ടിയിൽ നിന്നു സ്നേഹം പങ്കിടുന്നതു. അവന്റെ കളിയിലും, ചിരിയിലും ആഹാരാദി ക്രമത്തിലും മതി മയങ്ങി കുറേ മാസങ്ങൾ ചിലവിട്ട അവൾക്കു അവന്റെ വേർപിരിയൽ കനത്ത അഘാതമായിരുന്നു. അവനും അതേ.
എയർ പോട്ടിലേ യാത്ര അയപ്പു പോലും എനിക്കു കണ്ടു നിൽക്കാൻ ആവുമായിരുന്നില്ല. അവൻെറ കണ്ണുകളിൽ നിന്നു ഉതിർന്നു വീണ കണ്ണുനീർ കണങ്ങൾ പോലും , തീവ്രമായ വിരഹ ദുഖം ഉണ്ടാക്കുന്നു .ഇപ്പോഴും .
ആ ക്ഷീണത്തിൽ ഉള്ള ഉറക്കം ആണു , ഞാനും പതിയെ നിദ്രയിലേക്ക് വീണൂ!
ട്രെയിനിനുള്ളിലെ ബഹളം കേട്ടാണു ഞാനുണർന്നതു.
യാത്രക്കാർ ഇറങ്ങാൻ തിരക്കു കൂട്ടുന്നു .
അപ്പർ ബർത്തിൽ നിന്നു ചാടി ഇറങ്ങിയ  ഒരു ആളോടു ഞാൻ ആരാഞ്ഞൂ "എവിടാ സ്ഥലം ". അയ്യാൾ പറഞ്ഞു "തിരുവനന്തപുരം ".
ഭാര്യയെ തട്ടി ഉണർത്തി ഞാൻ പറഞ്ഞു ,വേഗം ഇറങ്ങു തിരുവനന്തപുരം എത്തി.
ഉറക്കച്ചടവോടെ വിരിപ്പും ബാഗും കൈയ്യിൽ കിട്ടിയതുമായി ഞങ്ങൾ വാതിലിനു അടുത്തേക്ക് പാഞ്ഞൂ .സംശയ നിവർത്തിക്കു വേണ്ടി വാതിൽക്കൽ
നിന്ന മറ്റൊരാളോടും ആരാഞ്ഞൂ "എവിടാ സ്ഥലം ".അയ്യാളും പറഞ്ഞൂ "തിരുവനന്തപുരം".
ഭാര്യയുടെ കൈയ്യും വലിച്ചു ഫ്ലാറ്റ് ഫാമിലേക്കു ചാടി . ഫ്ളാറ്റ്ഫാം ഗേറ്റ് കടന്നു മെയിൻ റോഡിലേക്ക് ഞങ്ങൾ ചെന്നു. ഒരു auto മുന്നിലേക്ക്‌ വന്നു..അവനോടു പോകേണ്ട സ്ഥലം പറഞ്ഞു .ആ സ്ഥലം അവനു അറിയില്ലാത്രേ . അവനെ സൂക്ഷ്മം ആയി ഞാൻ നോക്കി......കുടിച്ചിട്ടുണ്ട്.
മറ്റൊരു auto അടുക്കലേക്കു വന്നു.അവനോടും ഞാൻസ്ഥലം പറഞ്ഞു .അവനും സ്ഥലം അറിയില്ലാത്രേ. അവനേം ഞാൻ സൂക്ഷിച്ചു നോക്കി ..ഊം ..അവന്റെം കണ്ണുകൾ ചുവന്നിട്ടാണ് ..കുടിച്ചിട്ടുണ്ട് . സമയം തിരഞ്ഞു വാച്ചില്ല . മൊബൈൽ ഓഫ് ആണു .വേറെ രണ്ടെണ്ണം ഉള്ളത് ബാഗിലാണു .തപ്പി എടുക്കണമെങ്കിൽ കൊറേ നേരം ആവും .ആ സമയം കൊണ്ടു അടുത്ത auto ക്കാരൻ മുന്നിൽ എത്തി.   അവനോടും പറഞ്ഞു എനിക്കു പോകാൻ ഉള്ള സ്ഥലം ...പക്ഷേ ..അവന്റെ വശം കെട്ട ദൃഷിടികൾ എൻെറ പിന്നിൽ നിൽക്കുന്ന ഭാര്യയിലാണ് . ഞാൻ ഒന്നു പകച്ചു. യൗവ്വനം ഓടി വന്നപോലെ അവന്റെ കരണ കുറ്റിക്ക് രണ്ടു പൊട്ടിക്കാൻ കൈ തരിച്ചു .അതാണു പ്രകൃതം.പക്ഷേ സമാധാനം എടുക്കാൻ മനസ്സുപദേശിച്ചു.
നിമിഷങ്ങൾക്കു ഉള്ളിൽ അവന്റെ ചോദ്യം വന്നു . എവിടാ മാഷേ നിങ്ങൾക്കു പോവേണ്ടത്‌ . കേറ് കൊണ്ട് വിടാം .ആ സംസാരം തുടരുംബോഴേക്കു അകലെ നിന്നു ഒരാൾ ഞങ്ങളുടെ അടുത്തേക്കു വേഗം വന്നു. വെള്ള മുണ്ടും ഷർട്ടുമാണു വേഷം. അയാൾ ഇത്രേം പറഞ്ഞു . "ഇതു തിരുവനന്തപുരം അല്ല .കോട്ടയം റയിൽവേ സ്റ്റേഷനാണു. മണി മൂന്നേ മുക്കാലേ ആയിട്ടുള്ളൂ , അടുത്തു മലബാർ എക്സ്പ്രസ്സ്‌ വരണുണ്ട് . അതിൽ കേറി പൊക്കൊള്ളൂ"- അയ്യാളും എന്നെ വഴി തെറ്റിക്കുകയാണെന്നു മനസ്സി കരുതി ഞാൻ ചോദിച്ചു.  "നിങ്ങൾ ആരാണ് ?"
അയാൾ ഉടൻ ഉത്തരം തന്നു "സ്പെഷ്യൽ ബ്രാഞ്ചു മഫിതി പൊലീസാണു".  ഓകെ, താങ്ക്യൂ പറഞ്ഞു തിരികെ ഞങ്ങൾ റെയിൽവേ സ്റ്റേഷനിലേക്കു നടന്നു. അവിടെ ആ ആട്ടോറിക്ഷാക്കാരന്മാരുടെ പൊടിപോലും കാണാനുണ്ടായിരുന്നില്ല🗣️
എന്റെ ചോദ്യം ആണ് എന്നെ കുഴപ്പിച്ചത് ..എവിടാ സ്ഥലം എന്നു ഞാൻ ചോദിച്ചതു, കേട്ടവർ ധരിച്ചത് അവർക്കു ഇറങ്ങേണ്ട സ്ഥലം ഏതെന്നു ഞാൻ ചോദിക്കുന്നൂ എന്നു അവരൊക്കെ ധരിച്ചു .
ഇതു ഏതാ സ്റ്റേഷൻ എന്ന് ചോദിച്ചിരുന്നുവെങ്കിൽ അസമയത്തു ഉറക്കച്ചടവിൽ ഇങ്ങനെ ഒരു മിനക്കേട് വന്നു ഭവിക്കില്ലായിരുന്നു.  ഇശ്വരോ രക്ഷതു!!!!!
ബുദ്ധി വൈകി വന്നിട്ടു എന്താ കാര്യം . വിവിധ ചിന്തകൾ മനുക്ഷ്യ മനസ്സിനെ അലട്ടുമ്പോൾ ബുദ്ധി മാന്ദ്യം ഉണ്ടായില്ലെങ്കിലേ അത്ഭുതം ഉഉള്ളൂ .
ഒരാൾക്കും ഒരു അമളിയും ജീവിതത്തിൽ ഉണ്ടാവാണ്ടിരിക്കാൻ നമുക്കു    പ്രാർത്ഥിക്കാം .
എല്ലാ നന്മയും നേരുന്നു !!!!!!!!!






Saturday, 12 March 2016

...താനൊക്കെ ഏതു കോത്താഴത്തെ ആണുങ്ങളാടോ , ഈന ഇരക്കം ഇല്ലാത്ത വർഗങ്ങൾ ...അവൾ അത് ആത്മഗതം പോലെ പറഞ്ഞതാ


ശുഭാസായാഹ്നം പ്രിയ മിത്രമേ ............GOOD EVENING...........heart emoticon

കഴിഞ്ഞ നാൾ ഒരുദിനം വളരെ .പ്രധാന്യമായി വടക്കൻ ജില്ലയിലേക്ക് എനിക്കു പോകണമായിരുന്നു . തിരുവന്നന്തപുറത്തു ഇസ്കൂൾ യുവജനോത്സവം നടക്കന്ന സമയമാണ് . വടക്കാൻ ജില്ലയിൽനിന്നും ഏറെ പണിപ്പെട്ടു കഷ്ടപ്പെട്ട് മാഷുമാരും കുട്ടികളും ..ഇവിടെ വന്നു തങ്ങണൂ .കലയോടുള്ള ആത്മർതത കൊണ്ട്. 
എനിക്ക് വടക്കോട്ട്‌ പോണമെങ്കിൽ ട്രെയിന ടികെട്ടിനു സ്ലീപർ റിസർവേഷൻ ഒന്നുപോലും ഒഴിവില്ല. .അക്രഡിട്ടറ്റ് പത്രക്കാരെ സകലവനേം വിളിച്ചു നോക്കി ഒക്കെ കൈ മലർത്തുന്നു.
അപ്പോഴാണ്‌ പെട്ടന്ന് ഒർമവന്നതു മിനിസ്റ്റർ ഓഫീസിലെ പെർസൊനെൽ സ്റ്റാഫ്‌ ഒരു പാർടി പയ്യനെ . അയ്യാൾക്ക് വലിയ ബഹുമാനം ഒക്കെ ആണ് എന്നോട് . നമ്പർ തപ്പി പിടിച്ചു ;ഒന്ന് വിളിച്ചു . കൈയ്യോടെ മറുപടീം കിട്ടി " സെക്രട്ടറി യെട്ടു മെയിൻ ഗെട്ടിലോട്ടു പോയാൽ അയ്യാൾ കത്തുനിൽകാമെന്നു.
ടിക്കറ്റു എനിക്കു കിട്ടിതന്നെ ആകണം ഇന്നു . ഞാൻ വണ്ടി എടുത്തു സെക്രട്ടറി യെട്ടു മെയിൻ ഗെട്ടിലോട്ടു പാഞ്ഞുപോയീ . കഷി എന്നേം കത്ത് നില്പുണ്ട് . കുശലങ്ങൾക്ക് ശേഷം സാറു വരൂ എന്നോതി ,എന്നേം കൊണ്ടു ചീഫ് മിനിസ്ടരിന്റെ ഓഫീസിലേക്ക് കേറി പത്തു മിനിട്ടിനകം .എമർജൻസി ടിക്കറ്റിനുള്ള ഒരു ഇണ്ടാസ്സുംമായി എന്നെ മടക്കി .
എൻറെ പിതാവു 42 വർഷത്തോളം റയിൽ വേ യിൽ നല്ല പദവി അലങ്ക
രിച്ചിരുന്നു . എങ്കിൽ പോലും ഒരു റിസർവേഷൻ സ്ലീപർ ടിക്കറ്റ് അനുവദിച്ചു കിട്ടാനായി ദിവസങ്ങളുടെ കാത്തിരിപ്പു വേണമായിരുന്നു . ഇപ്പോൾ കാര്യങ്ങൾ വളരെ എളുപ്പമാണ് .
ലോവർ ബർത്ത് ആണ് എനിക്കു മടക്ക യാത്രയിലും ലഭിച്ചതു.
ഞാൻ ട്രെയിനിൽ കയറി സീറ്റു കണ്ടുപിടിച്ചു വന്നപ്പോഴേക്കും മൂന്നു നാലു ആജാനു ബാഹുക്കൾ ലോവർ സീറ്റു കൈയടക്കി വച്ചിട്ടുണ്ട് . ഉടനെ ഒന്നും ഒഴിഞ്ഞു തരാനുള്ള മനസ്സും അവരിൽ കാണാതെ ആയി .സ്വന്തം അച്ഛൻ അമ്മ മാരെ ബഹുമാനിച്ചിട്ടു വേണ്ടേ ....ഞാൻ മുതിർന്ന ആളാണ്‌ എന്നാ പരിഗണന എങ്കിലും നല്കുവാൻ.
ടി .ടി ക്കായി ഞാൻ അല്പം കാത്തു. അയാൾ കടന്നു വന്നപ്പോഴേക്കും ഞാൻ അയ്യാളുടെ ചെവിയിലോട്ട്  വിഷയം അവതരിപ്പിച്ചു .അയ്യാൾ ആ അജാനു ബാഹുക്കളെ അപ്പർ ബര്ത്തുകളിലേക്ക് ഓടിച്ചു വിട്ട്‌ എന്നെ സ്വസ്തനാക്കി .
ഉറങ്ങാനായി വിരിവച്ചു തിരിയുംബോഴേക്കും , എതിരേ ഉള്ള അപ്പർ ബർത്തിൽ നിന്നു ഒരു കിളി നാദം കാതിൽ വന്നു അണഞ്ഞത് .
സാറു എവിടെക്കാ എന്നു ....
ഞാൻ എവിടേക്ക് ആയാൽ അവൾക്കു എന്താ ...എന്നാണ് പെട്ടന്നു മനസ്സില് ഉത്തരം വന്നതു ...എങ്കിലും സ്ഥലം പറഞ്ഞു .
അപ്പോൾ വനൂ അടുത്ത നാദം ...7,8 മണിക്കൂർ യാത്രയുണ്ടല്ലോ സീറ്റു വച്ചു മാറാമോ എന്നു....
സ്ത്രീ അല്ലേ ...., എന്തെങ്കിലും അസൌകര്യം വന്നിട്ടാവും ദയനീയം ആയി ഈ ആവശ്യം എൻറെ മുന്നിൽ വക്കുന്നതു എന്നു എനിക്കു തോന്നി. നല്ല ആഡ്യ ത്വം ഉള്ള മുഖമാണ് ,സുമുഖി ആണു സുന്ദരിയും ആണു , 7,8 മണിക്കൂർ കമ്പനി കൂടാൻ നല്ലൊരു അവസരവും ആണു . എന്നിലെ ഊഷ്മളമായ നല്ല മനസ്സു പെട്ടന്ന് ഉണർന്നു.........
ഒരുനിമിഷം പോലും മറുപടി പറയാൻ എനിക്കു താമസം ഉണ്ടായില്ല ....ഉറക്കെ .കൃത്യം ആയി തന്നെ ഞാൻ അവരോടു പറഞ്ഞു..." പറ്റില്ലാ ! അവരവർ അവരവർക്കു അനുവദിച്ച സ്ഥലങ്ങളിൽ കിടന്നാൽ മതീ "
അവർ ഒന്നു ഞെട്ടിയപോലെ എനിക്കു തോന്നി , രൂക്ഷമായി തുറിച്ചു എന്നെ നോക്കി ..ഉറക്കെ പറയണതു എന്റെ കാതിൽ വീണൂ ...താനൊക്കെ ഏതു കോത്താഴത്തെ ആണുങ്ങളാടോ , ഈന ഇരക്കം ഇല്ലാത്ത വർഗങ്ങൾ ...അവൾ അത് ആത്മഗതം പോലെ പറഞ്ഞതാ പക്ഷെ എന്റെ ചെവി അല്പം പവർഫുൾ ആയി പോയീ. ഞാനും മറുപടി അവളെ നോക്കാതെ തന്നെ പറഞ്ഞു ....നിന്നെ സുഖിപ്പിച്ചിട്ടു എനിക്കീയത്രയിൽ ഒന്നും കിട്ടാൻ പോണില്ല എന്ന്...
ഒന്നും രണ്ടും പറഞ്ഞു കുറേ സ്റെഷനുകൾ പിന്നിട്ടപ്പോൾ കോഫ്ഫീയും കൊണ്ടു വന്ന പയ്യനിൽ നിന്ന് രണ്ടു കോഫി വാങ്ങി എനിക്കു ഓഫർ ചെയ്തു .ഞാൻ താങ്ക്സ് പറഞ്ഞു ഒരു കപ്പു കയ്യിൽ വാങ്ങി പണം കൊടുക്കാൻ ഒരുങ്ങിയപ്പോൾ അത് അവൾ തന്നെ കൊടുത്തു കഴിഞ്ഞിരുന്നു ....
എന്റെ മനസ്സ് എന്നോട് -പറഞ്ഞൂ അസൌകര്യം കൊണ്ടു സീറ്റു വച്ചു മാറാൻ അനുകമ്പ കാണിക്കാത്ത ഞാൻ അവളുടെ കാപ്പിക്കു കൈനീട്ടിയത് ഒട്ടും ഉചിതം ആയില്ലായിരുന്നു എന്ന്..........ഒരു യാത്രയിൽ എന്തിരിക്കുന്നു ....അല്പം കഴിഞ്ഞു ഇറങ്ങി പോകേണ്ടവർ തന്നെയാണ് നമ്മൾ എല്ലാം . ;ചില ബന്ധങ്ങൾ സ്ഥപിക്കപെടുന്നു ...ചില ബന്ധങ്ങൾ ക്ഷണനേരം കൊണ്ടു തച്ചുടക്കപ്പെടുന്നു . ഒരാളും ഒരാളുടെതും ആവണില്ല്യ ....പിന്നല്ലേ ഒരു റെയിൽവേ ;;;;;;;;;;;;;;;;;;;;;;;;;;;;;;;ബർത്ത് . ശുഭാശംസകൾ പ്രിയ മിത്രമേ !!!!!! 




ശുഭ സായാഹ്നം നല്ലമിത്രേമ......√
ആകാശത്തേക്കു കണ്ണും നട്ടു,
നാളയേ കിനാവുകാണും ,
ഹേ വൃദ്ധ വൃക്ഷമേ,
നീ അറിയുമോ നിൻ വസന്തം,
മടങ്ങീടില്ലിനി ഒരിക്കലും.













heart emoticon