theflashnews.blogspot.com

Thursday, 8 September 2022

ഒഴിഞ്ഞു മാറുന്നവരേയും, നിഴലാട്ടം കണ്ടാൽ മുഖം കുനിഞ്ഞു നടക്കുന്നവരേം കണ്ടാൽ മനസ്സിലാക്കാനാവും.

                   

കോവിഡും, മങ്കി പനി ഉൾപ്പെടെയുള്ള മഹാവ്യാധികൾ ലോകത്തു നിന്നും വിട്ടൊഴിഞ്ഞിട്ടില്ല🐛 നിശേഷം ലോകത്തു നിന്നും, തുടച്ചു നീക്കപ്പെട്ട പോളിയോ അണുബാധ വീണ്ടും വെള്ളം വഴി എത്തിയത്രേ🐛ചൈനയുടെ മുക്കാൽ പങ്കു പ്രദേശവും കർശനമായ ലോക്ഡൗണിലാണു. പിന്നെ ശിക്ഷയും. അതിനിടെ ഭൂമികുലുക്കം, ഭീകരമായ വെള്ളപ്പൊക്കം അങ്ങനെ ദുരിതം പലവിധം🕸️അതിനിടെയാണു മാസങ്ങളായി തമ്മിൽ കാണാതിരുന്ന വിദേശരാജ്യങ്ങളിൽ തൊഴിലെടുക്കുന്ന അടുത്ത ബന്ധുക്കൾ കിട്ടിയ ലീവിനു കുടുബത്തിലേക്കു വരിക🦗 പതിവില്ലാത്ത ഉയർന്ന വിമാന ചാർജ്ജും മറ്റു ആരോഗ്യ സുരക്ഷാ മുൻ കരുതലുമെടുത്താണു ഓടി വരുന്നതു🐡 


 ചെറിയ ശംബളത്തിൽ ഏർപ്പെടുകയും,  കൂട്ടമായി തൊഴിലിടങ്ങളിൽ തൊഴിലെടുത്തു, കൂടുതൽ ആളുകളോടൊപ്പം ഒന്നിച്ചു താമസിക്കുന്നവർ ഒരു വയ്യായ്ക ശരീരത്തിലും  മനസ്സിലും തോന്നുബോൾ നാട്ടിലെ വീട്ടുകാരെ കാണാൻ  വേണ്ടെത്ര ആരോഗ്യ സുരക്ഷാ മുൻകരുതൽ ഇല്ലാതെ  ഇങ്ങോട്ടു ഓടിവരും🦑 അങ്ങനെയുള്ളവരാണു ആശുപത്രിയിൽ ചെന്നു ചാടുക📣കയ്യോടെ പത്രവാർത്തകൾ ആവും 🎸 വിദേശത്തു നിന്നും വന്നയാൾ അസുഖങ്ങളും കൊണ്ടു വന്നേ എന്ന ധാരണയും പരക്കുന്നു🕸️ ഇന്ത്യയിൽ നല്ല മിടുക്കും, സോഫ്റ്റ്‌വെയർ രംഗത്തു ഇന്ത്യയിൽ തന്നെ ഉയർന്ന ശംബളം വാങ്ങുന്ന എഞ്ചിനീയർമാർക്കു    ഉയർന്ന പദവിയും, ഏറ്റവും ഉയർന്ന ശംബളവുമാണു വിദേശത്തു ലഭിക്കുന്നതു🎸 തൊഴിൽ രംഗത്തെ മിടുക്കും, ഇന്ത്യയിലെ ഉയർന്ന ശംബളവും, പ്രായക്കുറവും (age), English ഭാഷയിലെ കഴിവും പരിഗണിച്ചാണു വിദേശത്തേക്കു highly skilled work Visa നൽകി വിദേശരാജ്യം ക്ഷണിക്കുന്നതു🎸 അപ്പോൾ ആ രാജ്യം മികച്ച  പരിഗണനയും, ചികിത്സാ സൗകര്യവും, സ്വന്തമായി വീടും, സഥലങ്ങളും വാങ്ങാനും അനുവാദം നൽകി സോഫ്റ്റ്‌വെയർ എഞ്ചിനിയർമാർക്കു ഗൈഡൻസ് നൽകി നിയന്ത്രിക്കുന്ന പ്രോജക്റ്റ് മാനേജർ, ആർക്കിട്ടെക്റ്റു തസ്തികകളിൽ, കോടികൾ വാർഷിക ശംബളം നൽകി നിയമിക്കും🎸


 നിയമനത്തിന് മുൻപ് എഞ്ചിനീയറിംഗ് പഠിച്ച സഥാപനത്തിലും, ജോലിചെയ്തിരുന്ന സഥാപനത്തിലും  back ground verification  വരെ നടത്തും🎤 ഇവിടെയുള്ള കമ്പനികൾ രണ്ടോ മൂന്നോവർഷത്തേക്ക് വിദേശ രാജ്യത്തേക്ക് അയക്കുന്ന പോലെ അല്ലിതു 🎻 കഴിവു തെളിയിക്കണം🦑വെറുതെ "കുഞ്ചിനീയർ"എന്നു പറഞ്ഞു നാട്ടിൽ അസൂയപ്പെട്ടു ലവ,ലവ നടന്നെന്തു കാര്യം🦑
  എൻെറ അടുത്ത ബന്ധുക്കൾ ടെക്നോപാർക്കിലും, ഇൻഫോപാർക്കിലും ലോകപ്രസിദ്ധമായ സോഫ്റ്റ്‌വെയർ കമ്പനികൾ നടത്തുന്നതു അറിയാമല്ലോ🦌 അവർക്കും നല്ല കഴിവുള്ളതിനാലാണു നല്ല ശംബളം നൽകി എഞ്ചനീയർമാരെ "മേക്കാൻ" കഴിയുന്നതു🎻 ഇവിടുത്തെ ആളുകൾ ഗൂഗിളിൽ reviews English ൽ എഴുതി വക്കുന്നതു ഞാൻ വായിക്കാറുണ്ട്🎸 പലരുടെയും  കുഗ്രാമത്തിലെ പഠന സ്റ്റാൻഡേർഡ്  അതു വായിച്ചാൽ അവരുടെയൊക്കെ  സ്റ്റാൻഡാർഡും  ഇംഗ്ലീഷ്    ഭാഷ കൈകാര്യം ചെയ്യുന്ന അയോഗ്യതയും മനസ്സിലാവും🎤മറ്റുള്ളവരോട് പെരുമാറേണ്ട മര്യാദ, സംസകാരം, കുഞ്ഞുങ്ങളെ ശൈശവത്തിലേ പറഞ്ഞു മനസ്സിലാക്കി വളർത്തേണ്ട രീതി   എന്നിവ ഒക്കെ കുടുംബത്തിൽ നിന്നാണു ലഭിക്കേണ്ടതു🎸 ഇടച്ചു കേറി സംസാരിക്കുന്ന ശൈലി  മാന്യതയുടെ ലക്ഷണമല്ല🎻 തിരുവനന്തപുരംത്തുകാരൊക്കെ അത്തരം ആളുകളെ തറട്ടികറ്റു എന്നാണു വിളിക്കുക🦗ഇങ്ങനെ ഇവരൊക്കെ മുക്കാൽ ചക്രത്തിനു ഇന്ത്യയിൽ തൊഴിലെടുത്തിട്ടു കാര്യമെന്തെന്നു ചിന്തിച്ചു പോയിട്ടുണ്ട്🎸


മാനേജ്‌മെന്റ് പോസ്റ്റിൽ പ്രതിമാസം പതിനഞ്ചും,ഇരുപതും ലക്ഷം രൂപയും, ആധുനിക ചികിത്സ സൗകര്യങ്ങളും, ബിസിനസ് ക്ളാസ് വിമാന യാത്രയും, ഒരു വർഷം കോടികളും ശംബളം വാങ്ങുന്ന ധാരാളം അടുത്ത ബന്ധുക്കൾ എനിക്കുണ്ടു🐛 എൻെറ കുട്ടികളുമതേ🐛 വിദേശ രാജ്യങ്ങളിൽ നിന്നും അവരൊക്കെ വന്നു നിന്നപ്പോഴും , മടങ്ങിപ്പോയപ്പോഴും അവരെയൊന്നും ഒരു രോഗവും ബാധിച്ചില്ല🦐 എന്താണു സോഫ്റ്റ്‌വെയർ ഡവലപ്പർ എന്നു 1998ൽ വിജയരാഘവൻ  ടെക്നോപാർക്കു CEO ആയിരുന്ന കാലം മുതൽ ഞാനറിയും🕸️അക്കാലത്ത് അവിടെ ജോലിയാണെന്നു പറഞ്ഞാൽ  ആണിനും, പെണ്ണിനും കല്യാണം കൂടി നടക്കില്ല. ലിഫ്റ്റിലും, ടോയിലറ്റിലും പെണ്ണും ആണും കെട്ടി മറിയലാണു പണിയെന്നാ കഴക്കൂട്ടത്തും, തിരുവനന്തപുരം ത്തമുള്ള ഉദ്യോഗസ്ഥർ പറയുക🦑 പലതും ശരിയുമാണു🦈 വീടുപോലും വാടകക്കു കിട്ടില്ലായിരുന്നു🕷️ജയിലിൽ കിടക്കുന്ന അനുശ്രീ കൊലക്കേസ്സും, മറ്റു പല കേസ്സു കെട്ടുകളും ഉദാഹരണം തന്നെ🦗 അന്നും, ഇന്നും. എല്ലാവരും നന്നായിരിക്കട്ടേ. മനസ്സുകളും നന്നായിരിക്കട്ടേ.  ഈശ്വരാധീനവും ഉണ്ടായിരിക്കണമെന്നു നമുക്കു പ്രാർത്ഥിക്കാം

These are not my opinions, this information is authentically told by many people and directly obtained information. The perspective of our society is described here, not an individual



കീഴ്ജീവനക്കാർ താണുവണങ്ങി നിൽക്കുന്ന ഉന്നതഉദ്യോഗസ്ഥരുടെ, ഭരണാധികാരികളുടെ താമസ സ്ഥലമാണു സിറ്റി🔥



അയലോക്കകാരൻ വസ്തുവും വീടും വിറ്റു ജീവനും കൊണ്ടു ഓടണമെങ്കിൽ, പണ്ടൊ ക്കെ തിരുവനന്തപുരം സിറ്റിയിലുള്ള സുപ്ര സിദ്ധരായ ജന്മികൾ ചെയ്യുന്നതു, ലവനെ നിരന്തരം ശല്യംപ്പെടുത്തുക എന്നതാണു🦌അതു പല വിധത്തിലായിരിക്കും🦌

               2️⃣ഇന്നും ആ ശല്യം ചെയ്യൽ യാതൊരു മാറ്റവുമില്ലാതെ ഹോൾഡുള്ള    -വർ ചെയ്യുന്നുണ്ടു🦌 ഇത്തരി പോന്ന സ്ഥലത്ത് സദാ കുരച്ചുകൊണ്ടിരിക്കുന്ന രണ്ടുമൂന്നു പട്ടികളെ  വളർത്തും, ശബ്ദ ശല്യം കാരണം അടുത്ത വീട്ടുകാരൻ നരകിക്കും🦌 ഇല്ലെങ്കിൽ ഇത്തിരി പോന്ന സ്ഥലത്ത് ഒരു ദിവസം അരമണിക്കൂർ പോലും കത്തിക്കാൻ കിട്ടാത്ത തീട്ടത്തിനേക്കാൾ പരിസരത്തു നാറ്റം വമിക്കുന്ന ഗോബോർ ഗ്യാസ് പ്ളാൻറു വക്കും🦌 നാറ്റവും, ഈച്ചയും, ഉറുമ്പും കാരണം അടുത്ത വീട്ടുകാരനു പൊറുതി മുട്ടും🦌മാവ്, പ്ളാവ് തുടങ്ങി സദാ ഇല പൊഴിയുന്ന വൃക്ഷങ്ങൾ മതിലിനു ഉള്ളിൽ വച്ചു വഴിയിലേക്കു ശിഖ രം പടർത്തി കാർ യാത്രക്കുള്ള കാഴ്ച മറച്ച് യാത്രാ തടസ്സം സൃഷ്ടിക്കും🦌സാബ്രാണി ചട്ടിയിൽ ചിരട്ട കനലിട്ടു വറ്റൽ മുളകും, കുരുമുളകും കുന്തിരിക്കവും അതിൽ വിതറി സദാ കത്തിക്കും🦌 അലർജിയുള്ള അടുത്ത വീട്ടുകാരൻ തുമ്മി തുമ്മി അവൻെറ അടപ്പെളകും🦌അറക്കപ്പൊടി പാറിപ്പറക്കുന്ന തടിമില്ല്, അരി, മുളക്, പൊടിക്കുന്ന മില്ലു, വീടിന്റെ മുൻവശത്തെ ഭിത്തി ഇടിച്ചു പപ്പടപ്പരുവത്തിലാക്കാനായി കുട്ടികൾക്കു കളിപ്പാട്ട സൈക്കിൾ, ബൈ ക്ക് എന്നിവ നൽകി യാതൊരു നിയന്ത്ര ണവുമില്ലാതെ അഴിച്ചു വിടും🦌പശുത്തൊ ഴുത്തു, ആട്ടോ റിക്ഷാ റിപ്പയർ ഷോപ്പു
സ്പ്രേപെയിന്റ്  പാച്ച് വർക്കു കേന്ദ്രം എന്നിവ തുടങ്ങുന്നതു ഒരുത്തനെ വീട് വിറ്റിട്ടു ഒട്ടിക്കാൻ ധാരാളം മതി🦌 

        3️⃣ഇതിനൊക്കെ കോർപ്പറേഷൻ അനുമതി തരുമോന്നല്ലേ!!! ഒരു താൽ കാലിക ഓലപ്പുര കെട്ടാനാണോ അനുമ തിക്കു പ്രയാസം!🐎ഇവയൊന്നും തുടങ്ങാ തിരിക്കാനുള്ള സ്റ്റേ വാങ്ങാൻ കേസ്സു കൊടുക്കാമെന്നാണോ?🧑‍🍼കച്ചയും മുറുക്കി ഇറങ്ങുന്നവൻ്റെ  മുന്നിൽ അതൊന്നും നടക്കുകേല🧑‍🍼 സ്റ്റേ നിസ്സാരം പോലെ വെക്കേറ്റു ചെയ്തു കിട്ടും 🧑‍🍼കേസ്സ് അവിടെ കിടക്കും🧑‍🍼 ആരംഭിച്ച ബുദ്ധിമുട്ടിക്കൽ പരിപാടി ഗംഭീരമായി തുടരുകയും ചെയ്യും 🧑‍🍼കോടതി കേസ്സായതു കൊണ്ടു പോലീസ്  ആ പ്രദേശത്തേക്കു അടുക്കുക കൂടിയില്ല 🧑‍🍼അതിനാണല്ലോ നാം തലസ്ഥാന ത്തിൻെറ ഹൃദയഭാഗത്തു ജനിക്കേണ്ടത്👌 പിന്നെയും വിളച്ചിലെടുക്കുന്നവനുള്ളതാണു ലവൻെറ അണ്ണാക്കു വരെ അറുത്തെടുക്കാനുള്ള കൂലി ഗുണ്ടാപ്പണി🧑‍🦽സിറ്റിയിൽ പേരെടുത്ത ഗുണ്ടകൾ ഏതു വീട്ടിലും കേറി മേയും, ബലാത്സംഗം ചെയ്യുന്ന മൊണ്ടി ഗോപൻ, ഗുണ്ടുകാട് സാബു, ഓംപ്രകാശ്,പുത്തമ്പാ ലം രാജേഷ്, പല്ലൻ മൊറായിസ്, കാള സുകു  ഒക്കെ മതി, അടുത്ത പരിപാടിക്കു🦄 ഒന്നു ചെവിയിൽ പറയുകയേ വേണ്ടു -പൈസയും.🦄 പട്ടാപ്പകൽ ഏതു വലിയ വൻെറ വീട്ടിലും കേറി ഒരു ഞരങ്ങു ഞരങ്ങും- നിരത്തു നിരത്തും🦄 പെണ്ണുങ്ങ ളെ പിടിച്ചോണ്ടു പോവും🦄 പിന്നെ പോലീസ്, പട്ടാളം, അസ്സോസിയേഷൻ എന്നൊക്കെയല്ലേ പറയാൻ പോണതു🦄

                  4️⃣നാലഞ്ചു കൂട്ടായ്മക്കാരു വേറെ കൈയ്യിലിരിക്കുമ്പോൾ എന്തു അചോചി യേഷൻ🐎 അതിനെയൊക്കെ വടക്കൻ ജില്ലയിലെ കുഗ്രാമങ്ങളിൽ നിന്നും വന്നു പാർക്കുന്നവൻ തലയിൽ ചുമന്നു കൊണ്ട് നടക്കും🦄നമുക്ക് വ്യക്തിപരമായി വന്നേർ പ്പെടുന്ന പ്രശ്നങ്ങളിൽ നാം മത്രമേ കാണുകയുള്ളൂ🦄നമ്മുടെ കൈ മാത്രമേ നമ്മുടെ തലക്കു മുകളിൽ കാണുകയുള്ളൂ🐎 പിന്നെ പോലീസ് പട്ടാളം...... അതിനല്ലേ വഞ്ചിയൂർ കോടതിയും അവിടെ പ്രാക്ടീസ് ചെയ്യുന്ന പ്രമുഖരായ അഭിഭാഷകരും........
പാളയം നിസാർ അഹമ്മദ്‌ .
Copyrights©All Rights Reserved.
Listen on YouTube......
🦎GOOGLE STATCOUNTER ANALYTICS WEEKLY   REPORT പ്രകാരം വിവിധ ലോകരാഷ്ട്രങ്ങളിൽ ഏറെ വായനക്കാരുള്ളതു.........                                    2019ൽ പ്രസിദ്ധീകരിച്ചതു....

                        SpecialCourtesy:
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's ¶


Saturday, 13 August 2022

FLASH FLOODSഅമേരിക്കയിലെ, സ്കോഡ്സ്ഡേലിലെ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ കാറിൽ നിന്നും അഗ്നിശമന സേന ഇന്നലെ രാത്രി ഒരാളെ ആളെ രക്ഷിച്ചു, കാർ നഷ്ടപ്പെട്ടു. E McCormick Parkway, Scottsdale, USA,car stuck in the flood waters. Fire rescue had to save the individual, who was helped out shortly after getting stuck.

jiഅമേരിക്കയിലെ, സ്കോഡ്സ്ഡേലിലെ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ കാറിൽ നിന്നും അഗ്നിശമന സേന ഇന്നലെ രാത്രി ഒരാളെ ആളെ രക്ഷിച്ചു, കാർ നഷ്ടപ്പെട്ടു. E McCormick Parkway, Scottsdale, USA,car stuck in the flood waters. Fire rescue had to save the individual, who was helped out shortly after getting stuck.

അമേരിക്കയിലെ, സ്കോഡ്സ്ഡേലിലെ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ കാറിൽ നിന്നും അഗ്നിശമന സേന ഇന്നലെ രാത്രി ഒരാളെ ആളെ രക്ഷിച്ചു, കാർ നഷ്ടപ്പെട്ടു. E McCormick Parkway, Scottsdale, USA,car stuck in the flood waters. Fire rescue had to save the individual, who was helped out shortly after getting stuck.


 

പ്രകാരം ഏറെ വായനക്കാരുള്ളതു🍒🍎BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു

ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"
SpecialCourtesy:
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social
 media's  ¶ 


Sunday, 24 July 2022

🐾സർവ്വേശ്വരൻെറ ചൈതന്യം നമ്മിലുണ്ടെങ്കിൽ, സകലതും ചാരത്തണയുക തന്നെ ചെയ്യും🐾



തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കിഡ്നി മാറ്റി വയ്ക്കൽ മരണവുമായി സസ്‌പെന്റു ചെയ്യപ്പെട്ട ഡോക്ടർ വാസുദേവൻ പോറ്റിയുടെ പോങ്ങുംമൂട്ടിലു
ള്ള വീട്ടിൽ 2012ൽ
കൺസൾട്ടേഷനു ഞാനും പോയിട്ടുണ്ടു⛹️ പേഷ്യൻസിൻെറ വലിയൊരു കൂട്ടമുണ്ട് അന്നും അദ്ദേഹത്തിൻെറ വീടിന്റെ മുറ്റത്തു ⛹️ഗവണ്മെന്റ് ജനറൽ ആശുപത്രിയിലെ പ്രഗത്ഭ സർജ്ജനും, എൻെറ അടുത്ത സുഹൃത്തുമായ
ഡോക്ടർ വേണുഗോപാലിൻെറ ഫോൺ വിളിയും, ശുപാർശ കത്തുമായാണു കൺസൾട്ടേഷനു വാസുദേവൻ പോറ്റിയുടെ അടുത്തേക്കു ഞാൻ പോകുന്നതു🏌️ പഠന കാലത്ത്
വേണുഗോപാലിൻെറ ക്ളാസ്മേറ്റും , റൂംമേറ്റുമായിരുന്നു
പോങ്ങുംമൂട്ടെ ഈ ഭിഷഗ്വരൻ🏌️

2️⃣
ഞാൻ ഭാര്യയോടൊപ്പമാണു കൺസൾട്ടേഷനു പോയതു🏌️സുഹൃത്തായ ഡോക്ടറിൻെറ ഫോൺ വിളി ഉണ്ടായിരുന്നുതിനാൽ ആദ്യം തന്നെ എൻെറ പേരു വിളിച്ചു🧗 ഞാൻ കൊണ്ടുപോയ ലാബ് റിപ്പോർട്ടുകൾ ഒന്നും ശരിയല്ല സകലതും ആദ്യം മുതൽ വീണ്ടും ടെസ്റ്റ് ചെയ്യാൻ കുറിച്ചു തന്നു🏌️അതും വാങ്ങി നല്ലൊരു സംഖ്യ കൺസൾട്ടേഷനും നല്കിയിട്ടു ഡോക്ടർ പ്രത്യേകം നിഷ്കർഷിച്ച ലാബിലേക്ക് ആ രാത്രി തന്നെ ഞാൻ ചെന്നു🐎 ടെസ്റ്റ്കൾ റിപ്പോർട്ടുകളുമായി അടുത്ത നാൾ രാവിലെ മെഡിക്കൽകോളേജിൽ ചെക്കപ്പിനു എത്തണമെന്നു പറഞ്ഞു🏌️ ടെസ്റ്റ് എടുത്തു റിപ്പോർട്ട് വാങ്ങേണ്ട ലാബിൻെറ പേരും നിർബന്ധമായി നിർദ്ദേശിച്ചു🏌️ അസുഖം ക്യാൻസറിലേക്കു മാറിയേക്കുമെന്നൊക്കെ പറഞ്ഞു ഭയപ്പെടുത്തിയതിനാൽ രാത്രിതന്നെ കാറെടുത്തു
ആ ലാബ് തിരക്കിപ്പിടിച്ചു പോയി എല്ലാ ടെസ്റ്റ്കളും ചെയ്തു രാത്രി വളരേ സമയം കാത്തിരുന്നു റിപ്പോർട്ടുകൾ കയ്യോടെ വാങ്ങി🏌️ അതി രാവിലെ മെഡിക്കൽ കോളേജിലെത്തി. മറ്റൊരു പരിചയക്കാരൻ സ്റ്റാഫ്‌ വഴി ഓപി ടിക്കറ്റുമെടുത്തു യൂണിറ്റ് ചീഫ് ആയ വാസുദേവൻ ഡോക്ടറിനേയും കാത്തു ഞാനിരുന്നു🏌️ ആയിരക്കണക്കിന് രോഗികൾ ഉണ്ടായിരുന്നു മെഡിക്കൽ കോളേജിലെ ഈ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിൽ🐎 ആധുനിക സ്വകാര്യ ആശുപത്രികളെ വെല്ലുന്ന വൃത്തിയും,വെടിപ്പും, സൗകര്യങ്ങളും ഇരിപ്പിടങ്ങളുമായിരുന്നു അന്നവിടെ ഞാൻ കണ്ടതു🐎 അവിടെ അതിലൊരാളായി ഞാനും ഡോക്ടറിനെ കാത്തിരുന്നു🏌️

3️⃣
ഒന്നാം നമ്പർ ഒപി ടിക്കറ്റ് എൻേറതു ആയതിനാൽ ടോക്കൺ ഡിസ്പ്ലേയിൽ എൻെറ പേരുതന്നെ വിളിച്ചു🏌️മുറിയിൽ ഡോക്ടറിനു മുന്നിലെത്തിയ എൻെറ കൈയ്യിൽ നിന്നും ഓപി ടിക്കറ്റ് വാങ്ങി നോക്കിയ ശേഷം 'ഉൾ' പരിശോധനക്കായി പച്ച കർട്ടൻ കൊണ്ടു മറച്ച സ്ട്രച്ചറിൽ കിടക്കാൻ പറഞ്ഞു🐈 അതിനകം തന്നെ ഡോക്ടറിൻെറ മേശക്ക് ചുറ്റും നീട്ടിപ്പിടിച്ച ഓപി ടിക്കറ്റുകളുമായി 100 കണക്കിനു അത്തപ്പാടി രോഗികൾ കുമിഞ്ഞു കൂടിക്കഴിഞ്ഞിരുന്നു🐎 സകലരും തലേന്നു സന്ധ്യക്കു വീട്ടിൽ പോയി ഈ ഡോക്ടറിനു ആയിരം രൂപക്കു മുകളിൽ കൺസൾട്ടേഷൻ ഫീ നൽകി എന്നെപ്പോലെ വന്നു നിൽക്കുന്നവർ തന്നെ🐎 പുതിയ ഗ്ളൗസ് വലതു കൈകളിൽ വലിച്ചു കേറ്റിയിട്ടു 'ഉൾ' പരിശോധന നടത്തി🐎 ഉള്ളിൽ  ഒരാറഞ്ചിനേക്കാൾ വലിയ ഒരു മുഴയിൽ ഡോക്ടർ സ്പർശിക്കുന്നതും , അതിന്റെ വലിപ്പം തഴുകി നോക്കുന്നതും എനിക്കു ആ സമയം തിരിച്ചറിയാൻ കഴിഞ്ഞിരുന്നു🐵 പരിശോധന കഴിഞ്ഞു കൈകളിൽ നിന്നും ഗ്ളൗസ് മാറ്റുന്ന ഡോകടറിൻെറ മുഖത്തേക്കു ഞാൻ നോക്കി🐈 വെളുത്തു നരച്ച മുടികൾ തലയിൽ ഏറെ ഉണ്ടായിരുന്നുവെങ്കിലും സുമുഖനായ വെളുത്തുതുടുത്ത ഡോക്ടറിനു അതു സൗന്ദര്യം കൂട്ടിയിരുന്നൂ🐎 ആ മുഖം ചുവന്നുതുടുത്തു ഗൗരവഭാവത്തിലായിട്ടുണ്ടു🐵
എന്തോ പന്തിക്കേടു എനിക്കു തോന്നി.... ഞാൻ ചോദിച്ചു എന്തുപറ്റി ഡോക്ടറെന്നു🐵 

4️⃣
എണീറ്റു വരാൻ ആവശ്യപ്പെട്ടു കൊണ്ടു എൻെറ ഓപി ടിക്കറ്റിൽ അദ്ദേഹം എഴത്തു തുടങ്ങി🐄 ഞാൻ വീണ്ടും അദ്ദേഹത്തോടു ചോദിച്ചു എന്തു പറ്റി ഡോക്ടർ എന്നു🐎 വേഗം ഓപ്പറേഷൻ ചെയ്തു ബയോപ്സി ടെസ്റ്റിൻെറ റിപ്പോർട്ട് വാങ്ങണം🐎 എത്രയും വേഗം അനസ്തേഷ്യ ഡിപ്പാർട്ട്‌മെ ൻ്റിൽ പോയി ഓപ്പറേഷനുള്ള ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ഇപ്പോ തന്നെ മടങ്ങി വരൂ എന്നു സ്നേഹപൂർവ്വം ആവശ്യപ്പെട്ടു🐎 ഇന്നു തന്നെ ഓപ്പറേഷനുള്ള ഒരുക്കങ്ങൾ നടത്താമെന്നും ഉറപ്പു പറഞ്ഞു🐎തുടക്കം മുതലുള്ള സീറ്റീ സ്കാൻ ഹിസ്റ്ററിയും, വളർച്ചയും പരിശോധിച്ചപ്പോൾ അതു നമ്മൾ സംശയിക്കുന്ന പോലെ നീങ്ങുമോ എന്ന സംശയമുണ്ടെന്നും നൂറു കാര്യങ്ങൾ വേറേയും പറഞ്ഞു. ബയോപ്സി ടെസ്റ്റ് റിപ്പോർട്ട് കിട്ടാതെ ഇപ്പോൾ ഒന്നും പറയാനാവില്ലെന്നു സമാധാനിപ്പിക്കാനും ഡോക്ടർ മറന്നില്ല🐄 അപ്പോൾ തന്നെ ഞാൻ അനസ്തേഷ്യ ഡോക്ടറിൻെറ അടുത്തേക്ക് വച്ചു പിടിച്ചു🐆 സർക്കാർ മെഡിക്കൽ കോളേജ് അല്ലേ🐵 എല്ലാ സ്ഥലത്തും നമുക്ക് അങ്ങനെ ഓടിപ്പോകാൻ മനുഷ്യത്വം തീരെയില്ലാത്ത സെക്യൂരിറ്റി ജോലിക്കാർ അനുവദിക്കില്ല🐵 എങ്കിലും ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിലെ ഉന്നതരായ സുഹൃത്തുക്കളുടെ പേരുകൾ പറഞ്ഞും മറ്റും മയക്കു ഡോക്ടറിൻെറ മുന്നിൽ ചെന്നു നിന്നു🐴 ഭംഗിയായി ഡോക്ടർ എന്നെ പരിശോധന നടത്തി.. എന്നിട്ടു മൊഴിഞ്ഞു🐈 ഹൃദയമിടിക്കുന്നതു അത്ര പോര🐆  ഒന്നു, രണ്ട് മൂന്നു പിന്നെ സ്തെതസ്കോപ്പിൽ  ഹൃദയതാളം കേൾക്കാനില്ല 💃 അല്പം ഒരു ഡിലേ വന്നിട്ടാണു നാല് അഞ്ച്, ആറ് എന്നു ഹൃദയതാളം വരുന്നതു, മാത്രമല്ല നെഞ്ചിൽ ഒരു കിർ കിർ സൗണ്ടും (മർമറിംഗ് സൗണ്ട്) കേൾക്കുന്നു അതു കൊണ്ടു കാർഡയോളജി ഡോക്ടർറിനു എഴുതിത്തരാം അവിടെ നിന്നും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വാങ്ങി വരൂ എന്നു മയക്കുഡോക്ടർ പറഞ്ഞു നിർത്തി🐴

5️⃣
അപ്പോഴേക്കും മണി ഉച്ചയ്ക്ക് ഒന്നര കഴിഞ്ഞിരുന്നു🦓ഓപി ടിക്കറ്റുമായി അകലെയുള്ള കാർഡിയോളജി വകുപ്പ്‌ ഇരിക്കുന്ന മറ്റൊരു കെട്ടിടത്തിലേക്കു ഞാൻ പാഞ്ഞു🐆
      കാർഡിയോളജി വകുപ്പ് തേടിപ്പിടിച്ച് ചെന്നു നോക്കി. അവിടെയും പത്തഞ്ഞൂറു സ്ത്രീപുരുഷ അത്തപ്പാടി ഹൃദയരോഗികൾ  ഓപി ടിക്കറ്റ് അകത്തേക്ക് നൽകി കമഴ്ന്നു വീണു കിടപ്പുണ്ടു🐴 കവറുകളും പിടിച്ചു നിൽക്കുന്ന സകലരുടേയും കൈകളിൽ ഈ സീ ജി, എക്സ്റേ, എക്കോ, ട്രഡ്മിൽ ടെസ്ററു, സീറ്റീസ്കാൻ അങ്ങനെ സകല ടെസ്റ്റ് റിപ്പോർട്ടുകളും കൈകളിലേന്തി ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ കിട്ടാതെ സൂര്യനുദിക്കും മുൻപേ വന്നു നിൽക്കുന്നവരാണു സകലരും🐴 ഈ കൂട്ടത്തിൽ ഇന്നു ഞാൻ നിന്നിട്ടു കാര്യമില്ല🐴 എല്ലാവരുടേയും കൈകളിൽ നിന്നും വാങ്ങി ഉള്ളിൽ വച്ചിരിക്കുന്ന ഓപി ടിക്കറ്റ് തീരും വരെ മാത്രമേ ഇന്നിനി നോക്കുകയുള്ളത്രേ🐴
എന്നിലെ പത്രക്കാരനുണർന്നു.. ആ കൂടി നിൽക്കുന്നവരോടു റൂമിലിരിക്കുന്ന ഭിഷഗ്വരന്മാരേയും , അവിടുത്തെ ചിട്ടവട്ടങ്ങളേയും കുറച്ചു ചോദിച്ചു🐴 ആ കൂടി നിന്ന സകലരോഗികളും പറഞ്ഞതൊക്കെ ഒരേ സംഗതികൾ തന്നെ🐴 മുരളീധരൻനായരും, കൃഷ്ണൻ നായരും, ഗിരിജയും, ജോർജ് കോശിയുമൊക്കെ ഉണ്ട് ഡോക്ടർമാരായി അതിനകത്തു 🐆 


  6️⃣വീടുകൾ എല്ലാം മെഡിക്കൽ കോളേജിനു ചുറ്റുമുള്ള, ഉള്ളൂർ, പൊങ്ങുംമൂടു പ്രദേശങ്ങൾ തന്നെ🐴 കൺസൾട്ടേഷനും, ഓപ്പറേഷനും കെട്ടുക്കണക്കിനു പണവുമായി വീട്ടിൽ ചെന്നു കണ്ടിട്ടു, ഓപി ടിക്കറ്റും പിടിച്ചു ഇവിടെനിന്നാലേ ഡോക്ടർമാർ പേരെങ്കിലും വിളിക്കൂ🧍എൻെറ ഹൃദയതാളം പിഴക്കുന്നതു എന്തുകൊണ്ടെന്നു എൻെറ സ്വന്തക്കാർക്കും, പണ്ടേ ചികിത്സി ക്കുന്ന സകല ഭിഷഗ്വരന്മാർക്കും അറിയാം🧑‍🦽ആർക്കും ഒന്നും അറിവില്ലാത്ത പോലെ പലരും അഭിനയിച്ചു തള്ളുന്നുവെന്നതു ഞാനറിയും.❤️ഒരാൾക്കു ഒരു രോഗമുണ്ടായിപ്പോയാൽ, രോഗിയോട് തന്നെ, രോഗിയെക്കാൾ അസഹി ഷ്ണുത കാണിക്കുന്ന വരാണു നമുക്കു ചുറ്റു മുള്ളതു❤️ ഓപ്പറേഷനു വേണ്ടി ഇവനൊ ന്നും ഒരു ഫിറ്റ്നസ് സർട്ടിഫിക്കറ്റും എനിക്കു എഴുതി ത്തരാൻ പോണില്ല, എന്നാലും നാളെ അതി രാവിലെ വീണ്ടും വരാമെന്നു തീരുമാനിച്ചു 🐅അപ്പോഴേക്കു മണി രണ്ടര കഴിഞ്ഞിരുന്നു🐈 ചുറ്റും ഒരാളും-ഒരുത്തരും സ്നേഹത്തോടെ ഒരാശ്വാസം പറയാനില്ലാത്ത മരണമെത്തുന്ന നേരത്തു കട്ടിലിനരികിലിരുന്നു സമാധാനം പറയാനും,സ്നേഹം പങ്കിടാനും ഒരാളുമില്ലാത്ത ദുർദ്ദിനങ്ങളാണു കടന്നു പോകുന്നതു🦒പ്രായം ഇനിയുമേറെ ബാക്കി നിൽക്കെ, അസുഖം അങ്കലാപ്പുണ്ടാക്കുന്നു🦒എന്തുചെയ്യും? ഏറേ കാതങ്ങൾ ഒറ്റക്കു ഇനിയും പിന്നിടണമല്ലോ എന്ന ചിന്തയോടെ, ശൈശവം മുതൽ പാടിയ Robert Frost ൻെറ പ്രീയമുള്ള വരികളും പാടി ഞാൻ പതിയെ മുന്നോട്ടു നടന്നു. "The woods are lovely, dark and deep. But I have promises to keep, and miles to go before I sleep"   പാളയം നിസാർ അഹമ്മദ്‌ All Rights reserved 2015ഏപ്രിലിൽ പ്രസിദ്ധീകരിച്ചതു🦎


My profile : 

I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Tvm. Government Intermediate College, Thycaud, Tvm. H.H the Maharaja Government University College, Tvm. My professors(HODs) are Sarvasree:- O.N.V. Kurup ,Jagathy Velayudhan Nair, Panmana Ramachandran and Namboothiri.

Working for various print,visual and website medias in India and abroad.


ഗവേഷണം :
ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ.



















Thursday, 21 July 2022



'ളുഹർ' നമസ്കാരത്തിനായ് ബാങ്ക് കേൾക്കണൂ.  മെയിൻ റോഡ്‌ ആകെ തിരക്കിന്റെ പ്രളയം.  ഒരു വാഹനത്തിനും ഒരിഞ്ചു മുന്നോട്ടു നീങ്ങാൻ ആവണില്ല. ഹോണിന്റേം, എഞ്ചിന്റേം ശബ്ദം കൊണ്ടു പള്ളിയും പരിസരവും ശബ്ദമുഖരിതം.  തൊട്ടടുത്തു വലതു ഭാഗത്തായി രക്തസാ ക്ഷികളുടെ ഓർമ്മക്കായി സ്ഥാപിച്ച ഒരു മണ്ഡപം ഉണ്ട്. ഇപ്പോ രാഷ്ട്രീയ പാർട്ടിക ളുടെ ഗോദ അവിടെയാണ്. ഏതോ ചുവപ്പു  പാർട്ടി പന്തലിട്ടു മൈക്ക് കെട്ടി ഗ്വാ ഗ്വാ വിളിക്കുന്നുണ്ടു. ഇടതുഭാഗത്തു പള്ളിയോ ടു ചേർന്ന് സിദ്ധി വിനായക ക്ഷേത്രമാണു.  ശാന്തമാണവിടം.  ബാങ്ക് ഇടുന്ന ആൾ വല്ലാതെ വലിച്ചു നീട്ടുന്നു...

        2️⃣ക്യാൻസർ   വന്നു അതി കഠിനമായ വേദനയാൽ നരകിക്കുന്ന ഒരാളുടെ മോർഫിൻ മരുന്നിനുള്ള വിലാപം പോലെ ആയിട്ടുണ്ട്‌ അയ്യാളുടെ ബാങ്കുവിളി.  സ്ഥിരം ജീവന ക്കാരുണ്ട്.   അവരല്ല നിസ്കാരത്തിനായ് വന്നു മൈക്ക് കൈയ്യിൽ കിട്ടിയ ഏതോ ഒരാളുടെ വിളി. ചെറുപ്പത്തിൽ പള്ളിക്കു അടുത്ത് താമസിക്കുമ്പോൾ. ബാങ്ക് കേൾ ക്കുമ്പോഴേക്കും എണീറ്റു പള്ളീലേക്ക് നിസ്കരത്തിനായ് ഓടി പോവും. പ്രഭാത ങ്ങളിൽ എത്ര തണുപ്പുണ്ടെങ്കിലും, എത്ര മടി പിടിച്ചു കിടന്നാലും ആ ബാങ്കുകൾ എന്നെ സർവശക്തന്റെ സാമീപ്പ്യത്തിലേക്ക് എത്തിക്കുകയാണ് ചെയ്യുക. ചിലരുടെ ബാങ്കുകൾ എന്നെ വല്ലാതെ ആകർഷി ക്കുമായിരുന്നു. തെങ്കാശിക്കാരനായ ഒരു ഇമാം പണ്ടു അവിടെ ഉണ്ടായിരുന്നു. ഇരുപത്തിഅഞ്ചു മുപ്പതു  വർഷം ഇമാം പദവിയിൽ ആയിരുന്നു അവിടെ. പ്രൗഡ ഗംഭീരമായിരുന്നു ആ ശബ്ദം . പലപ്പോഴും ബാങ്ക് വിളിക്കുക അദ്ദേഹം ആയിരുന്നു. വല്ലാത്ത ഒരു മാസ്മരിക ശബ്ദത്തിനു ഉടമയായിരുന്നു അദ്ദേഹം. ഗൾഫിൽ  നമ്മുടെ നാട്ടുകാർ പോയി തുടങ്ങും മുമ്പേ, ഗൾഫ് രാജ്യങ്ങളിലും, സൗദിഅറേബ്യ, മലേഷ്യ, ബ്രൂണോ  ഭരണാധികാരികൾ  പാളയം പള്ളിയിൽ  നമസ്കാരത്തിനു എത്തി  അവരുമായി നല്ല അടുപ്പമുണ്ട് ഇമാമിനു. അക്കാലത്ത് തന്നെ  നന്നായി  അറബി സംസാരിക്കുകയും,  ട്രാൻസിലേ ഷൻ ജോലികൾ വരെ ഇമാം ഭംഗിയായി ചെയ്യുമായിരുന്നു.  എൻ്റെ  മാതാവിൻ്റെ പിതാവും, സഹോദരനും, മറ്റ് ബന്ധുക്കളും  പള്ളി ഭാരവാഹികൾ ആയിരുന്ന സമയ ത്താണു, ഞങ്ങൾ തമിഴ്  സംസാരിക്കുന്ന  മുസ്ലീസ്  ആയിരുന്നതിനാൽ   തിരഞ്ഞെ ടുത്തു നിയമിച്ചതാണു  ഈ ഇമാമിനെ.⭐ അദ്ദേഹത്തിൻ്റെ വെള്ളിയാഴ്ച  ഖുത്തുബ പ്രസംഗം തമിഴിൽ അതി മനോഹരമായി രുന്നു.  തലസ്ഥാന നഗരിയുടെ  ഹൃദയ ഭാഗമായ പാളയം ജുമുഅ മസ്ജിദ്  ജംഗ്ഷനിൽ  അപ്പോഴേക്കും  പൂർണ്ണ നിശബ്ദത ആയിരിക്കും ആ സമയത്ത്.  അദ്ദേഹത്തിൻ്റെ തമിഴ് 'ഖുതുബ'  പ്രസംഗം  കേൾക്കാൻ  വിവിധ  മതസ്ഥർ  പള്ളിക്കു പുറത്ത്  കാത്തു നിൽക്കുന്നതു അന്നു കാണാമായിരുന്നു⭐ 

           3️⃣നിസ്കാരത്തിനു ഒരു നേരം കണ്ടില്ലെകിൽ കൂടി തിരഞ്ഞു പിടിച്ചു കാരണം അന്വേഷിക്കും. അതായിരുന്നു ആ ഇമാം. ഇസ്മെഴുത്തു, പിഞ്ഞാണ മെഴുത്തു, അറബി മന്ത്രവാദം അങ്ങനെ ഒരുപാട്  വികൃതികൾ അല്പ സ്വല്പം ഉണ്ടായി രുന്നുവെങ്കിൽ കൂടി നല്ല സ്നേഹമുള്ള മനുഷ്യനായിരുന്നു ആ ഇമാം   രാത്രി ഇഷ  നമസ്കാരം കഴിഞ്ഞു എന്റെ വീടിന്റെ മുന്നിലൂടെ വേണം അദ്ദേഹത്തിന് കടന്നു പോകാൻ. എന്റെ വീടിന്റെ പിന്നി ലാണ് പുള്ളിക്കാരന്റെ  വാസസ്ഥലം. എൻ്റെ വീടിന്റെ ഭാഗത്തു എത്തുമ്പോൾ തന്നെ അദ്ദേഹം  നിൽക്കും.  അന്നു രാവിൽ ഇഷാ നമസ്കാരത്തിനു എന്നെ കണ്ടില്ല.  അതി ന്റെ കാരണം തിരക്കനാണ് ആ നില്പു.  ഉള്ളിലേക്ക് നോക്കി നിസാാാർ എന്നു നീട്ടി ഒരു വിളിയും ഉണ്ടാവും, ,ചോദ്യവും പിന്നാലെ വരും . "നിസാർ ,ഇഷാക്കു കാണല്ല്യേ ? "- "അലിംസ മാമാ ,അതു വന്തു ,അതു വന്തു " എന്തേലും ടൂപ്പ് പറഞ്ഞു തലയൂരാൻ നോക്കും ഞാൻ.  തമിഴിലെ ചോദ്യങ്ങൾക്ക് തമിഴിൽ തന്നെ ഉത്തരം. മിക്കപ്പോഴും ഹോം വർക്കോ പഠിക്കാനോ ഉണ്ടാവും അതാവും കാരണ മായി പറയുക. ഞാൻ 'ആലിംസാ മാമ' എന്നാണു അദേഹത്തെ വിളിക്കുക.  എന്റെ ബന്ധുവോ സ്വന്തക്കാരനോ ഒന്നും ആയിരുന്നില്ല. ഞങ്ങൾക്കു ദൗലത്ത് ഉണ്ടായിരുന്ന സമയങ്ങളിൽ , വെള്ളി യാഴ്ചകളിൽ ഖുതുബ  കഴിഞ്ഞു വീട്ടിൽ ഊണിനു വന്നിട്ടുണ്ട്. പത്തു മുപ്പതു വർഷത്തെ പാളയം ഇമാം ആയുള്ള പരിചയം.  അത്രേള്ളു.  വിവിധ ജില്ലകളിൽ നിന്നും തലസ്ഥാനത്തു ജോലിക്കു എത്തു ന്നവരും, മന്ത്രിമാരും, സിനിമാ നടന്മാരും ഉൾപ്പെടെ 4000 പേരെങ്കിലും കൂടുന്ന വെള്ളി യാഴ്ച ഖുതുബ നമസ്കാരം കഴിഞ്ഞു  ഞങ്ങളുടെ വീട്ടിൽ പാളയം പള്ളിയിലെ ഇമാമുമാർ ഊണിനു വരുന്ന പതിവുണ്ടാ യിരുന്നു🚶നന്നായി തമിഴ് മുനാജാത്ത് പാട്ടുകളും ഇമാം പാടും. പുള്ളിക്കാരനു ഒരു ഹൊർമൊണിയം പെട്ടിയൊക്കെ ഉണ്ടു . അതു മീട്ടിയാ പാടുക. വെറുതെ ഇരിക്കുന്ന സമയങ്ങളിൽ ഞാനും അതിലെ കട്ടകളിൽ വിരൽ ഓടിച്ചു നോക്കും.  ആ കാറ്റു വീശണ സൂത്രത്തിൽ പിടിച്ചു ആട്ടിനോക്കും. എന്തൊക്കെയോ ട്യൂണ്‍ വരും.  വരുന്ന ട്യൂണിനു ഒപ്പിച്ചു ഒരു പാട്ടും മൂളിനോക്കും "യേ ദുനിയാ യേ മെഹഫിൽ മേരേ കാം കീ നഹീം"....... ഞാൻ ഒന്നു പാടും ....പെട്ടിയിൽ നിന്നു വരുന്ന ട്യൂണ്‍ വേറെ ഒന്നും ! 

       4️⃣അന്നൊക്കെ എന്നാലാവതു ശ്രമിച്ചു നോക്കീട്ടുണ്ട്. റ്റ്യൂണും പാട്ടും ഒത്തു പോകാനായി. പക്ഷെ നടന്നില്ല!!!!!ഇപ്പോഴും അതേ !!🌹നന്മയുള്ള നല്ല മനുഷ്യർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു🌹 NB: ചിത്രത്തിൽ പാളയം ജംങ്ങ്ഷൻ. പാളയം സിദ്ധി വിനായക ക്ഷേത്രം, സെൻ്റ് ജോസഫ്സ് ലാറ്റിൻ കത്തീഡ്രൽ ഒക്കെ കാണാം.
*പാളയം നിസാർ അഹമ്മദ്
Copyright (c) All Rights reserved
 മാദ്ധ്യമങ്ങളിൽ നേരത്തെ പ്രസിദ്ധീകരിച്ചതു🚨Google ൻെറ Stat Counter Weekly Analytics report പ്രകാരം ഏറെ വായനക്കാരെ നേടിയതു.                                                          Author 
 
 Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Breaking news, investigative reports & editorial writings    

           TIPS ARE HIGHLY APPRECIATED                  Pyatm +9194476 88232       


🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔷🔹🔹🔹🔹🔹




                                  

 R-N-A-M-06-01-2025 Monday