theflashnews.blogspot.com

Tuesday, 7 December 2021

ഭാര്യയായാലും ഭർത്താവായാലും എതു പ്രായത്തിൽ മരണപ്പെട്ടാലും തീവ്രദു:ഖിതർ തന്നെ


                  ഭാര്യയുടെ നടുവേദന പല്ലവി കേട്ടു കൊണ്ടാണു ഞാനുറക്കമുണർന്നതു🌂 ഈ വേദനയുടെ കഥ കേൾക്കാൻ തുടങ്ങിയിട്ടു രണ്ടു മൂന്നു വർഷമായതുകൊണ്ട് പ്രത്യേകിച്ചൊരു പതുമയൊന്നും തോന്നിയില്ല🌂പതിവുപോലെ ഞാനും പറഞ്ഞു, നമുക്ക് ഹോസ്പിറ്റലിൽ പോകാമെന്ന്🌂 അതോടെ അവളുടെ വേദനാഭിനയം മാറുമെന്നു എനിക്കറിയാം🌂കാരണം എൻെറ കയ്യിൽ കാശില്ല എന്നവൾക്ക് അറിയും🌂മുൻപ് ഒരിക്കൽ കലശലായ വേദന പറയുന്നതു കേട്ടു ഹോസ്പിറ്റലിൽ കൊണ്ടുപോയതാ🌂 അന്ന് ഡോക്ടർ പറഞ്ഞു ഒരു MRI സ്കാൻ വേണമെന്ന്🌂

                       2️⃣ഓ!അതിന് ഇനി പത്തായിരം രൂപ വേണം എന്ന് പറഞ്ഞ് അവളാണ് ആദ്യം വിസമ്മതിച്ചതു🌂നടുവേദനിക്കുന്നേ എന്ന അവളുടെ സ്ഥിരം പല്ലവിയും ഹോസ്പിറ്റലിൽ പോകാം എന്ന എന്റെ സ്ഥിരം ഉത്തരവും ദിനചര്യയുടെ ഭാഗമായി മാറി🌂ഇന്നെന്തോ അവൾ കേട്ട പാതി കേൾക്കാത്ത പാതി കൂടെ വരാനായി  ഒരുങ്ങിയിറങ്ങി🌂അവിടെ ചെന്നപ്പോൾ ഡോക്ടർ കുറെ ടെസ്റ്റ്കൾക്ക് എഴുതിത്തന്നു• അവസാനം റിസൾട്ട് വന്നപ്പോൾ ഒരു പതർച്ചയോടെ ഡോക്ടർ പറഞ്ഞു, അവക്ക് നട്ടെല്ലിനുള്ളിൽ ക്യാൻസറാണെന്ന്🌂എന്തണു കേട്ടതെന്നു  ആദ്യം എനിക്ക് മനസ്സിലായില്ല🌂 ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവൾക്കു പ്രത്യേകിച്ചു ഭാവഭേദം ഒന്നും കണ്ടില്ല🌂 അവൾ ഇത്‌ പ്രതീക്ഷിച്ചിരുന്ന പോലെ തോന്നി🌂അവിടെനിന്നും വീട്ടിലേക്കു തിരിച്ചപ്പോൾ എന്റെ കാലുകൾക്കും, ശരീരത്തിനും തളർച്ചയേറി🌂അവൾക്കാണെങ്കിൽ നട്ടെല്ലിൽ ക്യാൻസർ മൂന്നാം സ്റ്റേജിൽ ആണെന്നറിഞ്ഞ ഒരു ഭാവവും ഇല്ല🌂 ഒരു വിധമാണ് വീടെത്തിയത് 🌂എൻെറ ഹൃദയത്തിൽ ഒരു സങ്കടക്കടൽ ഇരമ്പുന്നുണ്ടു. കുറ്റബോധം കാരണം അവളുടെ മുഖത്തുനോക്കാൻ കഴിയുന്നില്ല🌂അവസാനം ഒരു പതർച്ചയോടെ RCC യിൽ പോകുന്നതിനെക്കുറിച്ചു പറഞ്ഞപ്പോൾ..ഏട്ടന് ഒരു പണിയും ഇല്ലേ,ഈ സ്റ്റേജിൽ ഇനി ചികിത്സക്ക് ഇറങ്ങി, എല്ലായിടത്തൂന്നും സകല കടവും വാങ്ങി ചികിൽസിക്കാൻ പോയാൽ,ഞാൻ പോകാനുള്ളത് പോകുകയും ചെയ്യും, ഏട്ടന് വീട്ടാൻ കഴിയാനാകാത്ത കടവും ബാക്കിയാകും🌂 ഞാൻ എങ്ങോട്ടും ഇല്ല എന്ന അവസാന വാചകവും പറഞ്ഞു അവൾ അടുക്കളയിലേക്കു നടന്നു🌂

                           3️⃣എനിക്കാണെങ്കിൽ നെഞ്ചിൽ ഒരു ഭാരം കയറ്റി വച്ച പോലെ🌂 അലറി വിളിച്ചു പൊട്ടിക്കരയാൻ മനസ്സ് വെമ്പുന്നു🌂 അവൾ തിരിച്ചു മുറിയിലേക്കു വന്നപ്പോൾ ഞാൻ ചെന്ന് അവളെ ചേർത്തുപിടിച്ചു🌂 എൻെറ കൈ പതിയെ വിടുവിച്ചുകൊണ്ട് അവൾ പറഞ്ഞു,ഇന്നെന്താ ഒരു പുതുമ'🌂 ഇതുപോലെ എന്നെ ഒന്ന് ചേർത്തു നിർത്തിയിരുന്നേൽ എന്നാഗ്രഹിച്ച എത്രയോ സമയങ്ങൾ ഉണ്ടായിരുന്നു🌂 അന്നൊക്കെ നിനക്കിതെന്തിൻ്റെ അസുഖമാണു എന്നും പറഞ്ഞു മാറ്റി നിർത്തിയ ആളാണോ ഇപ്പൊ ചേർത്തു പിടിക്കാൻ വരുന്നത്🌂ഇനി അതിന്റെയൊന്നും ആവശ്യമില്ല🌂 ഞാൻ ആ ആഗ്രഹമൊക്കെ എന്നേ കുഴിച്ചുമൂടി എന്നുപറഞ്ഞു ഒരു പുഞ്ചിരിയോടെ അവൾ അവിടെനിന്നും എണീറ്റു പോയി🌂എന്നിട്ടും എനിക്ക് പറയാൻ കഴിഞ്ഞില്ല, എനിക്കുവേണ്ടിയാണ് ഞാൻ അവളെ ചേർത്തു പിടിച്ചതെന്നു🗡️ എനിക്കവളെ എൻെറ അവസാന കാലം വരെ വേണമെന്നു🌂 എനിക്കു അവളെ വളരെ ജീവനായിരുന്നു     വെന്നു, ഒരോ ദിവസവും ജീവിതം മുൻപോട്ടു കൊണ്ടു പോകുന്ന തത്രപ്പാടിൽ അവളോടുള്ള ഇഷ്ടം പ്രകടിപ്പിക്കാൻ സാഹചര്യങ്ങൾ ഉണ്ടാവാതെ പോയതാണെന്നു🌂അവൾക്കാണെങ്കിൽ എപ്പോഴും പരാതിയും, താറ്റലും, അതുകൊണ്ട് അവളെ ശ്രദ്ധിക്കാതെ പോയതാണെന്നു🌂 പിന്നെപ്പിന്നെ പരാതി പറയുന്നത് അവളും നിർത്തി🌂വീടിന്റെ ഏതൊക്കെയോ മൂലകളിൽ എന്തൊക്കെയോ ചെയ്തുകൊണ്ട് അവളും ഒഴിഞ്ഞു മാറി 🌂 മിണ്ടാട്ടവും അങ്ങനെ ഇത്രടം വരെ നിലച്ചു🌂  എനിക്ക് അതു ഒരു സ്വാതന്ത്ര്യവുമായി🌂 പക്ഷെ ഇപ്പോൾ-ഇന്നു ഞാനവളെ ഒരുപാട്‌ അവഗണിച്ചു എന്ന തോന്നൽ എന്നിൽ ശക്തമായി വളരുന്നു🌂

                                  4️⃣ഇന്ന് ഞാൻ ഉറങ്ങാൻ കിടന്നപ്പോൾ എന്റെ കട്ടിലിന്റെ അരികു ചേർന്ന് അവൾ ഇല്ല🏌️അവൾ എല്ലാ പരാതികളും, പരിഭവങ്ങളും ഉപേക്ഷിച്ചു, അവൾ ഇനി ഒരിക്കലും ഒരു വാക്കുകൊണ്ട് പോലും എന്നെ ശല്യം ചെയ്യാൻ വരാത്തയിടത്തേക്കു പോയി🌂ഇന്നെന്തോ ഈ കട്ടിലിൽ ഒരു വലിയ ശൂന്യത എനിക്ക് അനുഭവപ്പെടുന്നു🔥 അവൾ എന്റെ ജീവിതത്തിൽ ഒരു വലിയ ഭാഗമായിരുന്നു വെന്നു ഇന്നെനിക്കു മനസിലാക്കാൻ അവൾ ഇല്ലാതെയാകേണ്ടി വന്നു🔥അവൾ അധികം സംസാരിക്കാതിരിക്കാൻ വേണ്ടി വെറുതേ കണ്ണടച്ചു കിടന്നിരുന്ന എന്റെ കണ്ണിന്റെ വിടവിൽ കൂടി  കണ്ണുനീർ തുള്ളികൾ ഒഴുകുന്നു🔥 ഒന്നുമാത്രം ഇപ്പോൾ എനിക്കറിയാം, അവളെ ഒരുപാടു സ്നേഹിക്കേണ്ടതായിരുന്നു എന്നു🔥നന്നായി അവളെ പരിഗണിക്കേണ്ടതായിരുന്നു എന്നു🔥 കാരണം അവൾ ഇല്ലാതെയായപ്പോൾ എന്റെ ജീവിതത്തിൽ ഉണ്ടായ വിടവ് ആ ശൂന്യത അത്‌ എന്നെ കൊല്ലാതെ കൊല്ലുന്നു🔥കഴിഞ്ഞ കാല ഓർമ്മകളും🔥ഇന്നു എനിക്കറിയാം, സ്നേഹിക്കുവാനുള്ള ഒരു അവസരത്തെയും ഒരിക്കലും നാളത്തേക്ക് മാറ്റിവെക്കരുതെന്നു📌 ഇതിൽ ഞാനെഴുതിയ കഥയും കഥാപാത്രങ്ങളും സത്യങ്ങളാണു🔥 ഭാര്യയായാലും ഭർത്താവായാലും  എതു പ്രായത്തിൽ മരണപ്പെട്ടാലും പരസ്പരം  തീവ്രദു:ഖിതർ തന്നെയാണു🔥

                       5️⃣ 35ഓ-40ഓ വർഷം മാത്രം കിട്ടുന്ന ഒരു ദാമ്പത്യ ജീവിതത്തിൽ കലഹങ്ങളില്ലാതെ വിട്ടു വീഴ്ചയോടെ സ്നേഹിച്ചു കഴിയാൻ ഭാഗ്യമുണ്ടാവട്ടേ എന്ന പ്രാർത്ഥനയോടെ🔥ഈ കഥ വായിച്ചവർക്ക് നന്മയും, സകല ദൈവാനു ഗ്രഹങ്ങളും പ്രാർത്ഥിക്കുന്നു💧                         പാളയം നിസാർ അഹമ്മദ്                          Copyrights ©all rights reserved                           23-3-2016ൽ പ്രസിദ്ധീകരിച്ചതു.                          ഗൂഗിൾ StatCounter Weekly Analytics Report പ്രകാരം വിവിധ രാജ്യങ്ങളിൽ വളരെ ഏറെ വായനക്കാരുള്ളതു.


Monday, 6 December 2021

കഥാകാരനായും,പാട്ടുകാരനായുംഅലഞ്ഞനാൾ

🌹"പാട്ടുകാരനായി അലഞ്ഞ നാളുകൾ"🌹

                           വളരെ മുൻപു ബേബി മാമൻ  എന്നും വീട്ടിൽ വരുന്ന കാലം ...... 🚶(എസ്റേററ്റു ബേബി - പ്രഭാ യേശുദാസിന്റെ പിതാവു, വളരെ വലിയ ധനാഢ്യനും ഉന്നത ക്രിസ്ത്യൻ കുടുംബ മഹിമയുമുള്ള ആളുമായിരുന്നു).  സാമ്പത്തിക സാമുദായിക  കാരണങ്ങളാൽ പ്രഭയെ ദാസിനു വിവാഹം ചെയ്തു കൊടുക്കാൻ വിമുഖനായിരുന്നു ബേബിമാമൻ. ബന്ധുക്കളുടെയും ,സുഹൃത്തുക്കളുടെയും അഭിപ്രായവും, ദാസ്സിന്റെ സ്വഭാവവും ബേബിമാമൻ അന്വേഷിച്ചു നടക്കുന്ന കാലം. രണ്ടു പ്രമുഖ സിനിമാ നടന്മാർ ഞങ്ങളുടെ ബന്ധുക്കളായതിനാൽ യേശുദാസിനെ കുറിച്ചു അന്വേഷിക്കാൻ  ബേബി മാമൻ മിക്കപ്പോഴും വീട്ടിൽ വരുമായിരുന്നു.  തിക്കുറിശ്ശി സുകുമാരൻ നായരും, ബേബിമാമനും, ചിറയിൻകീഴിലെ നടൻ GK.പിള്ളയും പിൽക്കാലത്ത് പ്രേംനസീർ ആയ അബ്ദുൽ ഖാദറും, പ്രേംനവാസ് ആയി അറിയപ്പെട്ട അബ്ദുൽ വഹാബും, ആക്കോട്ടെ അഡ്വക്കറ്റു  ചിറയിൻകീഴ്  Y അബ്ദുൽ സലാം,
മിയാൻ മുതലാളി,  ഖദീജ ടാക്കീസ് ഉടമയും  ഒക്കെ ഏതു രഹസ്യങ്ങളും പരസ്പരം കൈമാറുന്ന തരത്തിലുള്ള എൻ്റെ  പിതാവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരുമായിരുന്നു.   ഇവരൊക്കെ ചിറയിൻകീഴ്  റയിൽവേ  സ്റ്റേഷൻ മാസ്റ്റർ  ഓഫീസിലും, സ്റ്റേഷൻ മാസ്റ്റർ ക്വാട്ടേഴ്സുകളിലെയും
നിത്യ സന്ദർശകരായിരുന്നു.   അക്കാലത്ത്   ടിക്കറ്റ്കളും, റിസർവേഷൻ ടിക്കറ്റ്കളും , കുറ്റിവക്കാനാണു ഈ എന്നുമുള്ള അറട്ടയടി സന്ദർശനങ്ങൾ.   നന്നേ ചെറിയ പ്രായത്തിൽ തന്നെ പിതാവിനു ബ്രിട്ടീഷ് ഗവൺമെന്റ് റയിൽവേയിൽ ജോലികിട്ടി -16 ആം വയസ്സിൽ. രണ്ടു വർഷ റെയിൽവേ ട്രെയിനിംഗും, മോഴ്സ് കോഡ് ട്രെയിനിംഗും കഴിഞ്ഞു ജോലിയിൽ പ്രവേശിച്ചു... വളരെ വർഷങ്ങൾ കഴിഞ്ഞും   ഖാദറിനും, വഹാബിനും യാതൊരു ജോലിയും ഇല്ലാതിരുന്നു. സിനിമകൾ എന്ന ഒരു കാര്യം പോലും ഇല്ലാതിരുന്നു. ഇവർ ചെറിയ നാടകങ്ങളിൽ വേഷങ്ങൾ ചെയ്തിരുന്നു. മാമാടെ വാപ്പയും (ആക്കോട് ഷഹുൽ ഹമീദ്)  നാടകാഭിനയങ്ങൾക്കു അക്കാലത്ത് പോകുമായിരുന്നു. അദ്ദേഹം പിന്നെയും വിവാഹം ചെയ്തിരുന്നു. എൻ്റെ  പിതാവിൻ്റെ ഏറ്റവും അടുത്ത സൗഹൃദ മായിരുന്നു അദ്ദേഹവും.   ആദ്യ വിവാഹബന്ധത്തിൽ ഉള്ളതായിരുന്നു  സുലേഖ കുഞ്ഞും, പ്രേംനസീറും, പ്രേംനവാസും.  തിക്കുറിശ്ശി സുകുമാരൻ നായരുടെ മൂത്ത സഹോദരി യായ ഓമനക്കുഞ്ഞമ്മ അന്നു, തിരുവനന്തപു രം ഡിസ്ട്രിക്ട് കളക്ടറായിരുന്നു. അവരും മിക്ക ദിവസവും എൻെറ അമ്മയെ കാണാൻ  വീട്ടിൽ വരുമായിരുന്നു. പ്രേംനസീറിന്റെയും, പ്രേംനവാസിൻ്റെയും മൂത്ത സഹോദരി സുലൈഖ കുഞ്ഞു എൻെറ മാതാവിന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയായിരുന്നു. ലോക മഹായുദ്ധം നടന്ന കാലഘട്ടത്തിൽ സുലൈഖ കുഞ്ഞി നു ഏറെ ആശ്വാസം നൽകിയിരുന്നതു എൻെറ മാതാവായിരുന്നു.  ലോകമഹായുദ്ധം കൊടുംബിരി കൊണ്ടിരുന്ന നാളിൽ വളരെക്കാലം  അവരുടെ ഭർത്താവിനെ കാണാതെയായി. മരിച്ചുപോയി എന്നാണു അറിയപ്പെട്ടതു.  ഏഴു വർഷം കഴിഞ്ഞു അദ്ദേഹം മലേഷ്യയിൽ  നിന്നും മടങ്ങി വന്നു. അതുവരെ സുലേഖ കുഞ്ഞു  ചിറയിൻകീഴ് തന്നെയായിരുന്നു താമസിച്ചിരുന്നതു. ഭർത്താവ്  മരിച്ചുപോയ സ്ത്രീയായി സമൂഹത്തിൽ  നിന്നും ഒറ്റപ്പെട്ടു കഴിഞ്ഞ അവർക്ക്  ആ കാലത്തു സുഹൃത്തും, താങ്ങും തണലുമായി നിന്നതു എൻ്റെ  മാതാവായ P . ഹാജറാബീവി ആയിരുന്നു  എന്ന സത്യം  എൻ്റെ കുടുംബത്തിലെ  ഇന്നത്തെ  കുട്ടികൾക്ക്  അറിയില്ല. സുലേഖ കുഞ്ഞു  എൻ്റെ  മാതാവിൻ്റെ മരണം വരെ കത്തെഴുതുമായിരുന്നു🪗 ഈ സുലേഖകുഞ്ഞിൻ്റെ മകളെ  നസീർമാമാ ടെ മകൻ പിൽക്കാലത്തു വിവാഹം ചെയ്തു.

ഗാനമേള പാട്ടുകാർക്കു, പുതിയ സിനിമാപ്പാട്ടുകളുടെ വരികള്‍ തെറ്റു കൂടാതെ പാടിക്കൊടു ക്കുന്നതു  മുൻപൊക്കെ ഞാൻ  ഹോബിയാ ക്കിയിരുന്നു . വീടിനു അല്പം അകലെ വെള്ളയമ്പലത്തെ തരംഗണി  സ്റ്റുഡിയോക്കു അടുത്തുള്ള ആൽത്തറ യക്ഷിയമ്മന്‍ ദേവീ ക്ഷേത്രത്തില്‍ യേശുദാസും- ഗാനമേളാ ട്രൂപ്പും ഒരു തപസ്യ പോലെ എല്ലാക്കൊല്ലവും ഗാനമേള നടത്തിയിരുന്നു.  സ്റ്റേജില്‍ ഇരിക്കുന്ന യേശുദാസ് ദാഹ ശമനത്തിനായി ഒരു കുപ്പിയില്‍ നിന്നും മഞ്ഞ വെള്ളം പകര്‍ന്നു കുടിക്കുന്നതു ദാഹത്തോടെ സ്റ്റേജില്‍ നിന്നു പലപ്പോഴും ഞാൻ കണ്ടിട്ടുണ്ട്. യേശുദാസിനെക്കുറിച്ച്  കലാനിലയം കൃഷ്ണനനായരുടെ  തനിനിറം  രാപത്രത്തിൽ നല്ല തല്ലാത്ത വാർത്തകൾ   നിരന്തരം   വരുന്ന സമയമായിരുന്നു അതു.  അർദ്ധ രാത്രികളിൽ ഗാനമേള കേൾക്കാൻ വരുന്ന 'ആഡിയൻസ് '  നിസ്സാര കാര്യങ്ങൾക്കു പൊരിഞ്ഞ അടി നടത്തുന്ന കാലഘട്ടവും കൂടി ആയിരുന്നു അന്നൊക്കെ.  ആ സ്ഥിതിയിൽ വീട്ടിൽ പറയാതെ   ഈ വക പരിപാടിക്ക്പോകുന്നത് പാത്തും പതുങ്ങിയും ആയിരുന്നു.  പല ഗാനമേളകള്‍ക്കും സ്റ്റേജ്കള്‍ "സഹൃദയര്‍" കൈ വയ്ക്കുമായിരുന്നു .
കൂവലും നന്നേ കിട്ടും. എങ്കിലും ആ പാട്ടുകള്‍ വീട്ടില്‍ വന്നു ഞാനും പാടുമായിരുന്നു ... അല്പം ഉറക്കെ തന്നെ. അവിടെ ഒരു മാര്‍ക്കറ്റ്‌ അടുത്തുണ്ടു.  പാളയം കന്നി മാരാ മാര്‍ക്കറ്റ്‌.  എല്ലാ അലിപിലീസു ജനങ്ങളും അതിലേയാണു കടന്നു പോകുന്നതു. അവർ എൻെറ പാട്ടു  നിന്ന് കേള്‍ക്കും. ചിലര പ്രോത്സാഹി പ്പിക്കും.   ഒരു പാടു പേര്‍ പറഞ്ഞു "നിസാര്‍ നന്നായി പാടുമെന്നു "!!!!! ഞാൻ അതു കേട്ടു തൊള്ള തുറന്നു പാടി. ഞാനറിയാതെ എന്നെ ആരാധിച്ച പെണ്ണിന്റെ മുന്നിൽ, ഏകാന്തമായ രാവുകളിൽ,വിജനമായ അമ്പല പറമ്പുകളിലെ ആല്‍തറ വട്ടങ്ങളിൽ, എന്നെ കാണാന്‍ ആവുന്ന സ്ഥലങ്ങളില്‍ ഒക്കെ ഇരുന്നു കൊണ്ട് പാടി.  താടി വളര്‍ത്തി, വെള്ള ഷര്‍ട്ടും, പാന്റ്സും ,ചെരിപ്പും ,വെള്ള സ്ട്രാപ്പുള്ള വാച്ചും ധരിച്ചു. ആകെ ഒരു വെള്ള മയം. കുപ്പിയില്‍ നിന്നും മഞ്ഞ വെള്ളം ധാരാളം വലിച്ചു കുടിച്ചു.  പക്ഷെ ....ഞാന്‍ ഒരു കെ .ജെ  മാത്രം ആയില്ല .... എന്നെ ആരാധിച്ച പെണ്ണിനെ സ്വന്തമാക്കിയുമില്ല . 👶അതോടെ ആ ഗാനപ്പണിയും ഞാനങ്ങു നിർത്തി.   ജീവിതത്തില്‍ ദുഃഖങ്ങള്‍ മാത്രം ബാക്കിയായി.
🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻🎻

      🌹കഥാകാരനായി കുറച്ചു നാൾ🌹
             
   പണ്ട് ഞാന്‍ മൂന്നു നോവലും , ഏഴു കഥകളും എഴുതി. ഒരു നോവല്‍ സിനിമാക്കാര്‍ കൊണ്ട് പോയി.അഞ്ഞൂറ് റുപ്പിക തന്നു.  കഥകള്‍ക്ക് ബാലകൃഷ്ണന്‍ ചേട്ടനും, കാമ്പിശ്ശേരി ചേട്ടനും (കൗമുദി,ജനയുഗം ) ഉൾപ്പടെ 25 ഉം 30 ഉം വേറെ തന്നു.സിനിമാക്കാര്‍ക്ക് നല്ല കോളടിച്ചു. അവർ വീണ്ടും വന്നപ്പോള്‍, ഈ നച്ച പിച്ച പണി ഇനി നടപ്പില്ലെന്നു സിനിമാ ക്കാരെ ഞാൻ ഓട്ടിച്ചു വിട്ടു🕶️ ഇത്തിരി സമ്പന്നന്‍ ആയപ്പോള്‍, ഒരു പെണ്ണും കെട്ടി. പെണ്ണും പിള്ളക്ക് അന്ന് വായനാ ശീലം തീരെ ഇല്ലായിരുന്നു. ഒരു സഹൃദയയും അല്ലായിരുന്നു. ഇന്നിപ്പോൾ രംഗമൊക്കെ മാറി എഴുത്തിനു പിന്നിലെ മുഖ്യ ചാലക ശക്തി ഭാര്യയും മക്കളുമാണേ. ചൂലിന്റെ മൂട്ടിലെ തട്ടു കിട്ടാറേയില്ല. സ്വധികൾ അങ്ങനെയാണു! ഭർത്താവിന്റെ ഇഷ്ടം എന്താണോ അതുതന്നെയാണു ഭാര്യയുടെയും ഇഷ്ടം. കഥ എഴുത്ത് എന്ത് മിനക്കെട്ട പണിയാണെന്ന് അറിയുമോ നിങ്ങള്‍ക്ക്‌. അര്‍ദ്ധ രാത്രിയുടെ നിശബ്ദതയില്‍ ഉണര്‍ന്നിരിക്കണം.   ചിന്തിക്കണം,  ആലോചിച്ചുകൊണ്ടേ നടക്കണം. വാക്കുകൾ, വാക്യങ്ങളാക്കി മനസ്സിൽ അടുക്കി പെറുക്കി ആദ്യം വയ്ക്കണം.  ഒരുപാട്  തവണ എഴുതിയും, അഴിച്ചും മനസ്സിൽ  ഒരു സ്കെച്ച്  ഉണ്ടാക്കി  യാലേ കടലാസിൽ  അതു പകർന്നു വരൂ. ഒരു പക്ഷേ ആഴ്ചകളോ മാസങ്ങളോ  എടുത്തേക്കാം  ഒരു കഥ മെനഞ്ഞു  വരാൻ.  

                    കുഞ്ഞു, തൊട്ടിലില്‍ കിടന്നു കരയുമ്പോള്‍ ആട്ടി കൊടുക്കണം, സ്വയം കട്ടന്‍ ഇട്ടു കുടിക്കണം. എന്നും അർദ്ധ രാത്രി കൊറിക്കാനായി ടബ്ബയിൽ മിക്ച്ച റോ, പഴുത്ത വറ്റലോ കരുതി  വയ്ക്കണം.   ഇടയ്ക്കിടയ്ക്ക് ഹീറോ പേനയില്‍ മഷി നിറക്കണം. നേരം വെളുക്കാറാകുമ്പോള്‍ കിടന്നുറങ്ങണം.  കെട്ടിയ കാലത്ത്, അതു കാരണം  പെണ്ണും പിള്ളക്ക് എന്നെ ഒട്ടും പിടുത്തമില്ല.   എന്റെ മുറി ചുരുട്ടി ഇട്ട കടലാസ്സു കഷണങ്ങളും,സിഗരെട്ടു കുറ്റിയും ചാരവും കൊണ്ട് പെട്ടെന്ന് നിറയും. രണ്ടു പാക്കറ്റ് സിഗരറ്റിനു അക്കാലത്ത് തന്നെ  എഴുപതു രൂപയാകും. വീട്  നിറച്ചും പുകമയം.    ഒരു നാള്‍ മുറി വൃത്തിയാക്കാന്‍ വന്ന അവള്‍, എൻ്റെ കൈയെഴുത്ത്പ്രതികളുടെ ആദ്യ പേജുകള്‍ മറിച്ച്‌ നോക്കി . ഉറങ്ങി കിടന്ന എന്റെ പിന്നില്‍ ചൂല് കൊണ്ട് ഒരു തട്ട് . തട്ട് കിട്ടിയ പാടെ ഞാന്‍ കട്ടിലിൽ എഴുന്നേറ്റിരുന്നു. എന്നെ നോക്കി അവള്‍ അലറി; "ഫ !മനുഷ്യാ.......! കമല ചേച്ചീനെ പോലെ (കമലസുരയ്യ) അശ്ലീലം എഴുതുന്നോ .  കൊച്ചു പുസ്തകം ഇറക്കലാണോ നിങ്ങടെ പണി " അതിവിടെ വേണ്ട. കലഹം മൂത്ത് അടിയും , വക്കാണവും ആയി. അവള്‍ എല്ലാം വലിച്ചു കീറി തീയില്‍ ഇട്ടു. ഇനി മേലാല്‍ ഞാന്‍ കൂടെ വേണേല്‍ ഈ എഴുത്ത്കണ്ടു പോകരുത് .നിബന്ധനയും വച്ചു. ആ പണിയും ഞാന്‍ അതോടെ നിര്‍ത്തി. അല്ലായിരുന്നുവെങ്കില്‍ ഞാനും
ഒരു M T ആയിപ്പോയേനെ .............(empty)


🌹ഖദർവാലാ ആയും കുറേനാൾ.🌹

🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉🥉
ഏറെക്കാലം ഞാന്‍ ഖദര്‍ ധരിച്ചിരുന്നു. ഇല്ലായ്‌മയാലാണതു... ഒന്നു മതി ഒരു വര്‍ഷത്തേക്ക് ......എന്നും രാവിലെ കഴുകണം , പശയും നീലവും മുക്കണം.
അതിരാവിലെ ഉണര്‍ന്നു വടിപോലെ ഇസ്തിരിക്കിടണ്ണം. ആ ഖദറില്‍ കിഴുത്ത വീണു തുടങ്ങിയപ്പോള്‍ ജനം എന്നെ ബഹുമാനിച്ചു തുടങ്ങി. വടിയും കുത്തി നടന്നു നീങ്ങുന്ന മഹാത്മാവിനെ പിടിച്ചു എൻെറ അലമാരയിൽ കൂട്ടി വക്കാനുള്ള മഹത്വം അറിയതെ വന്നപ്പോൾ~ വീടിനുള്ളിൽ നിന്നും പെണ്ണും പിള്ളയുടെ പഞ്ച പാട്ടും കേട്ടു തുടങ്ങി. ഖദറൊന്നു മാറി വാങ്ങാന്‍
പഴുതില്ലാതെ വന്നപ്പോള്‍ ആ പരിപാടിയും ഞാന്‍ അങ്ങു നിര്‍ത്തി.
മോളും മോനും മറ്റൊന്ന് വാങ്ങി തരുന്നത് വരേക്കു ഞാനും അര വസ്ത്ര ധാരിയായ
സാക്ഷാല്‍ മഹാത്മാവായി മാറി..❣
💝ഏവർക്കും എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു പ്രാർഥിക്കുന്നു💝
പാളയം നിസാർ അഹമ്മദ്‌ .
Copyright (c) All Rights Reserved.
07-2-2011. 8.30 am ൽ പ്രസിദ്ധീകരിച്ചതു.
💎  StatCounter Weekly Analytics report പ്രകാരം ഏറെ റീഡർഷിപ്പുള്ളതു⛑️


My profile : 

I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Tvm. Government Intermediate College, Thycaud, Tvm. H.H the Maharaja Government University College, Tvm. My professors(HODs) are Sarvasree:- O.N.V. Kurup ,Jagathy Velayudhan Nair, Panmana Ramachandran and Namboothiri.

Working for various print,visual and website medias in India and abroad.


ഗവേഷണം :
ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ.





🚩പ്രതിഫലമില്ലാതെ ഭാവി പ്രവചിക്കുന്നവർ🚩


        1️⃣പ്രഭാതത്തിൽ അഞ്ചു മണി ആവുമ്പോഴേക്കു പാളയം  സെൻറു ജോസഫ്സ് കത്തീഡ്രൽ എന്ന ക്രിസ്റ്റ്യൻ പള്ളിയിൽ നിന്ന് തലസ്ഥാന നഗരിയാകെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് വളരെ ഉച്ചത്തിലുള്ള മണി മുഴക്കം ഉയരും🚶 മൃഗശാലയിൽ നിന്നു സിംഹം,കടുവ,പുലി സകല വന്യ മൃഗങ്ങളുടെ ഒച്ചകളും കേട്ടു തുടങ്ങും, ഗവണ്മെന്റു പ്രസ്സിൽ നിന്ന് സൈറനും,  പോലീസ് കമ്മിഷണർ ഓഫീസ്സിൽ നിന്നു പീരങ്കി ഒച്ചയും കാതിൽ വന്നു അലയ്ക്കും🧑‍🦯

         2️⃣അപ്പോഴേക്കും പാളയം മുസ്ലിം പള്ളിയിൽ നിന്നു   സുബഹി പ്രാർത്ഥനക്കുള്ള  ബാങ്ക് വിളി ഉയരും ......."അസ്സലാത്തു കൈറുൻ മിനൻ നൗം" മെന്നു (ഉറക്കത്തേക്കാൾ ശ്രേഷ്ടമാണ് പ്രാർത്ഥന)  എന്നാണതിനർതഥം🕺പ്രാർത്ഥനക്ക്‌ ശേഷം വീട്ടിൽ എത്തിയാലും നേരം വെളുത്തിട്ടുണ്ടാവില്ല🏃എനിക്കായി ഒരു മുറിയുണ്ട് 🚶അത് അടച്ചു ഒറ്റയിരിപ്പാണ് ഞാൻ ....ഒരു മണിക്കൂറോളം നല്ല നിശബ്ദതയിൽ യാതൊരു വെളിച്ചവും ഇല്ലാതെ! ഗവേഷണ മാണു 🙏ഹിപ്നോട്ടിസത്തിൽ, മെസ്മരിസത്തിൽ, ടെലിപ്പതിയിൽ, മെൻറലിസത്തിൽ🙏പ്രപഞ്ച സൃഷ്ടി കർത്താവിൽ സകല വിശ്വാസങ്ങളും അർപ്പിച്ചു കൊണ്ടു അതി കഠിനമായ പ്രാർത്ഥനയിലിരിക്കും ഞാൻ 👁️‍🗨️അപ്പോൾ ....ആ കാലം മുതൽ ....മനസ്സിൽ തെളിഞ്ഞു വരുന്ന ഒരു രൂപമുണ്ടു👁️ഒരു നായയോടൊപ്പം ഇരിക്കുന്ന ഷിർദ്ദി സായി ബാബയുടെ 👁️മനസ്സ് എങ്ങോട്ടു മാറ്റിയാലും അതു വരും-ഇന്നും അതേ👁️ വർഷങ്ങൾക്കു ശേഷം ഒരുനാൾ പിതാവ് ഇതു കണ്ടു പിടിച്ചു👀 സ്നേഹ ബുദ്ധിയാ ഉപദേശിച്ചു👣ഗുരു ശിക്ഷണത്തിലല്ലാതെ ഇവ കൈ വരിക്കാൻ ശ്രമിച്ചാൽ മനോനില തെറ്റുമെന്നു💕 അന്നു ചില  ബന്ധങ്ങളുടെ കാലമായിരുന്നു🧑‍🦽 സകലതും ത്യജിച്ചു ഏകാന്തതയിൽ ലയിച്ചു ചേരാനും, ഹിമാലയ സാനുക്കളിൽ പോയി ശിഷ്യപ്പെടാനും എനിക്കാകുമായിരുന്നില്ല😭

      3️⃣💗മാർച്ചിന്റെ വെറി, വെയിൽച്ചൂട് കാരണം കണ്ണു പുറത്തേക്ക് തുറക്കാനാവാതെ ഓഫീസ്സിൽ ഒതുങ്ങിയിരിക്കുമ്പോൾ ഒരു അപരിചിതൻ കടന്നു വന്നു🧑‍🦯നല്ല തടിയുണ്ട്, വെളുത്തിട്ടാണ്‌🧑‍🦯കൈവിരലുകൾ നിറയെ കട്ടി മോതിരങ്ങൾ🧑‍🦯ഓരോ പവൻ വീതം ഉണ്ടാവാം , കഴുത്തിൽ കട്ടി സ്വർണ്ണമാല അഞ്ചു പവനെങ്കിലും വരും, നെറ്റിയിലും കഴുത്തിലും ചന്ദന കുറി വാരി പൂശീട്ടുണ്ട് 🚶നല്ല വീതിയുള്ള കസവിന്റെ തൂവെള്ള വേഷ്ടിയും തൂവെള്ള ഹാഫ് ഷർട്ടും,  കൈയ്യിൽ രാഖിയും , തോളിൽ ഒരു മാറാപ്പുമുണ്ടു 🚶ആഗമന ലക്ഷ്യം അറിയാനായി ഞാൻ അയ്യാളുടെ മുഖത്തേക്ക് നോക്കി🧑‍🦽'കൈ രേഖ നോക്കണോ സർ' എന്നായി അയ്യാൾ🧑‍🦽'കൈ നീട്ടു ഞാൻ ഫലം പറഞ്ഞു തരാം 'എന്നായി ഞാൻ🧑‍🦽 "മുഖലക്ഷണം പറയട്ടേ?' എന്നായി അയ്യാളുടെ അടുത്ത ചോദ്യം🧑‍🦯 'ഈയ്യാളുടെ മുഖം നോക്കി ഞാനും പറയാമല്ലോ കാര്യങ്ങൾ' എന്നു ഞാനും പറഞ്ഞു🚶 അയ്യാൾ അതിനു മറപടിയായി ഇങ്ങനെ പറഞ്ഞു ....🧚
"സ്വാമിൻ! അങ്ങു എന്നെ  കളിയാക്കുകയല്ലാ എന്നു എനിക്കു നന്നായി അറിയാം, അങ്ങക്കു ഷിർദ്ദി സായി ബാബയുടെ ദൃഷ്ടിയുണ്ടു, അതിനാൽ നല്ല സമയം, കാര്യങ്ങൾ നന്നായി പറഞ്ഞാൽ നടക്കാതെ പോകാത്ത ഒന്നുമില്ല🧑‍🦯 കൗമാരത്തിലെ അതു അങ്ങയുടെ കൂടെ ഉണ്ടല്ലോ!🗣️ ശിവശക്തി ആണു അതു🧑‍🦯വച്ചു പൂജയില്ലാത്തതിനാൽ പൂർണമല്ല എന്നേള്ളൂ🧑‍🦯അങ്ങക്കു നുണി മൂക്കും, വലിയ കാതുകളുമാണു🧑‍🦯 അതു ഇതിനെയാണു ലക്ഷ്യം വക്കുന്നത്............ 
എന്നെ  വിട്ടേക്ക് സ്വാമിൻ"🗣️

       4️⃣സ്തബ്ദനായി ഞാൻ അയ്യാളുടെ മുഖത്തേക്ക് നോക്കിയിരുന്നു🧑‍🦯അയ്യാൾ  പറഞ്ഞതിൽ ശരിയുണ്ടു🧑‍🦯എന്റെ മുന്നിൽ നിന്നു ഭാണ്ഡവും എടുത്തു അയ്യാൾ പുറത്തേക്ക് പെട്ടെന്നു ഇറങ്ങിപ്പോയി 💧
അപ്പോഴാണ് ഓഫീസ് സ്റ്റാഫുകളും, കുട്ടികളും, ബന്ധുക്കളും, വിദ്യാർത്ഥികളും, സുഹൃത്തു ക്കളുമെല്ലാം പണ്ടു മുതൽ എന്നോടു പറയുന്നത് ഓർമ്മയിൽ വന്നതു🧑‍🦯"ആ നാവു എടുത്തു വളക്കാതെ, ഒന്നു മിണ്ടാതിരിക്കാമോ സർ എന്നു"🥺ആഗതൻ ആരാണ് എന്നായി എന്റെ ചിന്ത🌞 തമിഴ് നാട്ടിലെ തേനി ജില്ലയിൽ നിന്നുള്ള കോടങ്കി ആണു അയ്യാൾ👁️ ഞാൻ അയ്യാളെ തിരയുബോഴേക്കും അയ്യാൾ എന്നിൽ നിന്നും ഏറെ കാതം അകലേക്ക്‌ പൊയ്ക്ക ഴിഞ്ഞിരുന്നു♦️('കോടങ്കികൾ" എന്നാൽ അർദ്ധ രാത്രികളിൽ ചുടു കാടുകളിൽ പോയി മനുഷ്യ എല്ലുകളും കടിച്ചു പിടിച്ചു പ്രാർത്ഥനയോടെ, വീട് വീടാന്തരം ഉടുക്കും കൊട്ടി ഉറഞ്ഞു തുള്ളി പ്രതിഫലം വാങ്ങാതെ ഭാവി ഫലം പ്രവചിച്ചു നടക്കുന്ന ആൾക്കാരാണിവർ) ഇവരുടെ പ്രവചനങ്ങൾ കിറു കൃത്യമായിരിക്കും🗣️
പാളയം നിസാർ അഹമ്മദ്‌ .
Copyright (c) All Rights Reserved.
 23-3-2016ൽ പ്രസിദ്ധീകരിച്ചതു.
**💎വായനക്കാരുടെ GOOGLE Stat Counter Weekly Analytics report പ്രകാരം ഏറെ റീഡർഷിപ്പുള്ളതു.
             





,

Saturday, 23 May 2020

യഥാർത്ഥ മഹിളാരത്നം ആരെന്നു അറിയുമോ നിങ്ങൾക്കു❤❤❤❤



യഥാർത്ഥ മഹിളാ രത്നം ആരാണെന്നു അറിയുമോ നിങ്ങൾക്കു......

അതെ,പറഞ്ഞു വരുന്നതു അബ്ദുൾ ഖാദർ(പ്രേംനസീർ) എന്ന മനുഷ്യൻെറ മൂത്ത സഹോദരിയെ കുറിച്ചാണു🚶  ഒരുമ്മയുടെ വയറ്റിൽ പിറന്ന മൂന്നു സന്താനങ്ങളിൽ (സുലേഖകുഞ്ഞു, പ്രേംനസീർ,പ്രേംനവാസ്) തല മുതിർന്നവർ ആയിരുന്നു സുലേഖകുഞ്ഞു🚶കൂടെപിറന്ന സഹോദരങ്ങളുടെ അതേ രൂപ ലാവണ്യമായിരുന്നു അവർക്കും 👋 അവർ എൻെറ മാതാവിന്റെ ആത്മസുഹൃത്തും, അടുത്തബന്ധുവുമായിരുന്നു🚶വവാർത്തകളടെ  കൈ മാറ്റത്തിനും, സുഖവിവരങ്ങൾ അറിയാനും ഏറെ ബുദ്ധപ്പാടുള്ള ആ കാലഘട്ടത്തിലും കോലാലംപൂർ എന്ന മഹാ നഗരത്തിൽ നിന്നും മാസത്തിൽ ഒരു പ്രാവശ്യമെങ്കിലും അവർ എൻെറ മാതാവിനു വളരെ വലിയ അക്ഷരത്തിൽ മലയാളത്തിൽ കത്തയക്കുമായിരുന്നു🚶അന്നത്തെ മഹാ നഗരമായ "മദ്രാസിൽ പോയി അവനെ ,(അബ്ദുൽഖാദറിനെ) കാണുവാൻ നിങ്ങൾക്കെങ്കിലും മനസ്സ് തോന്നിയല്ലോ എന്ന രീതിയിൽ പോലും..🚶 
അതു അന്നത്തെ കാലം... 🚶
പുറം രാജ്യത്തു നിന്നും വളരെ റെയർ ആയി ഇന്ത്യയിലേക്കു അക്കാലത്ത് വരുന്ന 
കത്തുകളായിരുന്നതിനാൽ ആ സ്ററാബുകൾ ഇളക്കി ശേഖരിച്ച് വക്കുവാൻ ഞനാണു തിടുക്കം കാണിച്ചിരുന്നതു.....🚶 പിൽക്കാലത്ത് അതു ഹോബിയായി മാറി🚶
ഇന്നത്തെ നസീർ ബന്ധുക്കൾക്കോ മറ്റാർക്കുമോ അറിയാത്ത ഒരു കാര്യ മുണ്ടു സുലേഖകുഞ്ഞു എന്ന പ്രേംനസീറിൻെറ മൂത്ത സഹോദരിയെ പറ്റി
രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന കാലത്തു ആരൊക്കെ അറുതലിയായി (വിധവ) , വീടിനു പ്രാരാബ്ധമായി എന്നു പുച്ഛത്തോടെ പറഞ്ഞു നടന്നിട്ടും, അബ്ദുൽ ഖാദറിന്റെ വിവാഹ ചടങ്ങിൽ നിന്നു വരെ "വിധവ" എന്ന പേരിൽ അക്കാലത്തു മാറ്റി നിർത്തപ്പെടുകയും, മറ്റൊരു വിവാഹ ബന്ധത്തിനു നിർബന്ധിച്ചിട്ടും, മഹായുദ്ധം കഴിഞ്ഞു ഭർത്താവ് മടങ്ങി വന്ന ഏഴു വർഷക്കാലം നിസ്കാരപ്പായയിൽ നിന്നും ഒഴിയാതെ സുജൂതുമായി കഴിഞ്ഞു , ഭർത്താവിനെയും കാത്തിരുന്ന മഹിളാ രത്നമായിരുന്നു സുലേഖകുഞ്ഞു. (പിൽക്കാലത്തു ഭർത്താവ് മടങ്ങി എത്തിയ ശേഷം എല്ലാവരും....."എല്ലാവരും" അടുപ്പക്കാരായി മാറി എന്നതു ചരിത്രം). അക്കാലത്ത് എഴുത്തുകളില്ല, കമ്പിയില്ല ഭർത്താവിനെ കുറിച്ചുള്ള യാതൊരു അറിവുമില്ലാതെ അവർ 
"അന്ത ഏഴു വർഷക്കാലം " തപസ്യയിൽ ഇരുന്ന ചരിത്രം ഞങ്ങൾ പറഞ്ഞു കേട്ടിട്ടുണ്ട്👋ചിറയിൻകീഴും സമീപ ജില്ലകളിലും അവർ മറ്റു സ്ത്രീകൾക്കു "ഈ കഥ" എത്രയോകാലം മാതൃകയും ഉദാഹരണവുമായിരുന്നു എന്നു പഴമക്കാർ പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്👋

Wednesday, 29 April 2020

തലസ്ഥാനത്തെ വലിയ ജനക്കൂട്ടം ഞാൻ കാണുന്നതും ഓർമ്മകളിലുള്ളതും. രണ്ടു പേരുടേ ശവമഞ്ചയാത്രയാണു🔻


GOOD MORNING 

തലസ്ഥാനത്തെ വലിയ ജനക്കൂട്ടം ഞാൻ കാണുന്നതും ഓർമ്മകളിലുള്ളതും. രണ്ടു പേരുടെ ശവയാത്രയാണു🔻

എൻെറ വായനക്കു 6 ആം ക്ളാസ് മുതൽ കൈയ്യിൽ കിട്ടിയിരുന്നതു പ്രമുഖ രായ എഴുത്തുകാരുടെ ഏറെ പ്രസിദ്ധമായ കൃതികളായിരുന്നു...🏸 തിരുവനന്തപുരത്തെ ഗവണ്മെന്റ് സ്റ്റേറ്റ് പബ്ലിക് ലൈബ്രററിയിൽ നിന്നും നിരവധി പുസ്തകങ്ങൾ ലഭിച്ചിരുന്നൂ.... അവിടെ ഇരുന്നുള്ള വായനക്കു🚼 ആ കാലഘട്ടങ്ങളിൽ കേരളാ ഗവർണ്ണർ ആയിരുന്ന സർ വി.വി ഗിരി അവിടത്തെ നിത്യ സന്ദർശകനായിരുന്നു....🥊 കുട്ടികളായിരുന്ന ഞങ്ങൾക്കു പരിചയപ്പെടാനും സംസാരിക്കാനും സന്ദർഭം ഉണ്ടായിട്ടുണ്ടു🥊പിൽക്കാലത്ത് അദ്ദേഹം ഇന്ത്യൻ രാഷ്ട്രപതിയായി🥊അവിടെ വളരെ പ്രമുഖമായിരുന്ന ചിൽഡ്രൻസ് ലൈബ്രറി ഉണ്ടായിരുന്നു🏸 അന്നൊക്കെ ഒഴിവു ദിവസങ്ങളിൽ രാവിലെ അവിടെ വന്നാൽ വായനയുമായി അവിടെ കഴിയുന്ന കുട്ടികൾ വൈകുന്നേരം 7മണിക്കാണു മടങ്ങുക.... 🏸എന്നോടൊപ്പം വായനക്കു അന്നു വന്ന വരിൽ പലരും പിൽക്കാലത്ത്... ചീഫ് സെക്രട്ടറി മുതൽ അത്യുന്നത പദവികളിൽ എത്തി യിരുന്നു.....🥊 അതാണു. തലസ്ഥാനത്തെ ആകാലം🥊.
വീടിനു അൽപ്പം അകലെയായിരുന്നു ഈ പറഞ്ഞ കേരള സ്റ്റേറ്റ് സെൻട്രൽ ലൈബറി.... 🥊സ്റ്റേറ്റ് കമ്മിറ്റി (മാർക്സിസ്റ്റ്)പാർട്ടി ഓഫീസും വീടിൻെറ തൊട്ടരികിൽ ആയിരുന്നു.....🥊 ഇന്നതു AKG centre ആയി ദൂരേക്ക് മാറിപ്പോയി🥊 കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ സത്യ പ്രതിഞ്ജകൾ കഴിഞ്ഞാൽ മുഖ്യമന്ത്രി യും മന്ത്രിമാരും ആദ്യം ഈ ഓഫീസിൽ വരും......🥊 ഓടി കളിക്കാൻ വരുന്ന ഞങ്ങൾ ചെറിയ കുട്ടികൾക്കു ഒരു വലിയ കാഴ്ച യായിരുന്നു അതു🥊 യാതൊരു വിധ പ്രെട്ടക്ഷനും അന്നു മന്ത്രിമാർക്ക് വേണ്ടി യിരുന്നില്ല......🥊പല ഘട്ടങ്ങളിലായി E.M.S, A.K.G, സുശീലഗോപാലൻ, ഗൗരിയമ്മ, TV തോമസ്, എം.എൻ ഗോവിന്ദൻ നായർ , പികെ വാസുദേവൻ നായർ, വർക്കല രാധാകൃഷ്ണൻ, ദാമോദരൻ പോറ്റി, അങ്ങനെ അങ്ങനെ ഭരണയന്ത്രം തിരിച്ചവരെ അടുത്തു നിന്നു കാണാനും സംസാരിക്കാനും കഴിഞ്ഞിരിക്കുന്നു, മുസ്ലിം ലീഗിന്റെ യും, കോൺഗ്രസ് ൻെറയും മന്ത്രി മാരെയുമതേ🥊 അന്ന് തലസ്ഥാനത്തു ജന സംഖ്യ വളരെ കുറവായിരുന്നു🥊 തീരെ ഇല്ല എന്നുതന്നെ പറയാം🥊 ഭരണ കൂടത്തിലും, പോലീസിലും ഒരു വിധം നല്ല സ്വാധീനം ഉളളവർ തന്നെയായിരുന്നു തലസ്ഥാനത്തെ പല പല ആളുകളും🥊 രാവിലെയും, ഉച്ചയ്ക്ക് ഉം രാത്രി യിലും പരസ്പരം. "പല പല കൂടി കാഴ്ചകൾ" നടത്തുന്നവർക്കു സ്വാധീനം ഇല്ലാതെ പോയാലേ അത്ഭുത പെടേണ്ടതുള്ളൂ🥊 സിറ്റിക്കുള്ളിൽ ജനിച്ചു വളരാത്തവർക്കു അതൊന്നും അറിയില്ല......🥊 പൃഥ്വിരാജും ജഗതി യും ചേർന്നു അഭിനയിച്ച ഒരു ചലച്ചിത്രത്തിൽ ഇതിൻെറ അൽപം ഘട്ടമേയുള്ളൂ🥊"സെക്രട്ടറിയേറ്റിൽ നിന്നാണു, ഐജി ഓഫീസിൽ നിന്നാണു" എന്നു ഒരു കാൾ പോയാൽ തന്നെ ഒരുത്തൻെറ കഥ കഴിഞ്ഞൂ 🥊 തോട്ടക്കാരനാണോ, പ്യൂണാണോ, അറ്റൻഡറാണോ, ഐജിയാണോ, ചീഫ് സെക്രട്ടറിയാണോ മന്ത്രിയാണോ എന്നു തിരിച്ചു ചോദിക്കാൻ ലാൻഡ്ഫോണിൽ വകുപ്പൊന്നുമില്ല......🥊.അഥവാ ചോദിച്ചു പണികളയാൻ അന്നത്തെ സ്റ്റാഫുകൾക്കു കഴിയുമില്ല🥊
തലസ്ഥാനത്തെ വളരെ വലിയ ജനക്കൂട്ടം ഞാൻ കാണുന്നതും ഓർമ്മകളിലുള്ളതും. രണ്ടു പേരുടേ ശവമഞ്ചയാത്രയാണു🥊 ....എൻറെ ചെറിയ വയസ്സിൽ..... അതിനു ശേഷം അത്രയും വലിയ ജന പ്രളയം കണ്ടിട്ടുമില്ല...🥊ഒന്നു..... മുഖ്യമന്ത്രി യും ഗവർണ്ണറുമായിരുന്ന സാക്ഷാൽ പട്ടം താണുപിള്ളയുടെ🥊
രണ്ടാമത്തേതു....സത്യനേശൻ നാടാരുടേതു🥊 അതായതു സിനിമാ നടൻ സത്യൻസാർ തന്നെ🥊
ഇന്നു ഇതല്ല അവസ്ഥ🥊1


🌴പാളയം നിസാർ അഹമ്മദ്🌴

Copyright©all rights reserved.


BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ 29~4~2015ൽ പ്രസിദ്ധീകരിച്ചതു.
**💎വായനക്കാരുടെ Stat Counter Weekly Analytics report പ്രകാരം ഏറെ റീഡർഷിപ്പുള്ളതു







Monday, 9 April 2018

കുറച്ചു കഴിഞ്ഞു നമുക്കു എന്താ സംഭവിക്കുക എന്ന് അറിയാൻ പറ്റ്വോ






...................നല്ല ജോതിഷർക്കു തെറ്റുവരില്ല..............
പെട്ടെന്ന് മഴമേഘങ്ങൾ ഉരുണ്ടു കൂടും പോലെയാണു കുറച്ചു വിഭാഗം കുടുംബങ്ങളുടെയെങ്കിലും ജീവിത ക്രമങ്ങൾ. എപ്പോഴാണു എന്താണു സംഭവിക്കുക എന്നു പറയാനാവില്ല. ദു:ഖവും സന്തോഷവും വരാം.
എന്നാൽ നന്നായി മനനം ചെയ്തു പഠിച്ച ഒരു ജോതിഷിക്കു കൃത്യമായി ഇനിയും എന്താ സംഭവിക്കാൻ പോവുക എന്നു മുൻകൂട്ടി പ്രവചനം നടത്താനാവുമെന്നാണു ഞാനെൻെറ ജീവിത അനുഭവത്തിൽ നിന്നും മനസ്സിലാക്കിയിട്ടുള്ളതു.
ഇസ്ലാം മതവിശ്വാസികൾക്കു ജോതിഷം കേൾക്കുന്നതും, അതിൽ വിശ്വസിക്കുന്നതും നിഷിദ്ധമാക്കിയ കാര്യമാണു.......എങ്കിലും പല പല കാരണങ്ങളാലും കാര്യ ങ്ങളാലും അതിലെ അഭിപ്രായങ്ങൾ
പലരും സ്വീകരിച്ചു കാണാറുണ്ട്....
ഞങ്ങൾക്കു ഏറെക്കാലമായി അടുത്ത ബന്ധമുണ്ടായിരുന്നൂ ഒരു ജോതിഷ കുടുബവുമായിട്ടു. ഒരു വീടുപോലെ. പ്രശസ്തനായ ഒരു ചലച്ചിത്ര ബന്ധുവിൻെറ അടുപ്പംകൂടി അതിൽ സ്വാധീനമായിരുന്നിട്ടുണ്ടു.
തിരുവനന്തപുരം ജില്ലയിൽ തലസ്ഥാനനഗരിയോടുചേർന്ന ചിറയിൻകീഴ് എന്ന പ്രദേശത്ത്, അന്നത്തെ പുകഴ്പെറ്റ പ്രമുഖ നടൻെറ വീടിനു സമീപം ആയിരുന്നു ആ ജോത്സ്യരുടെ വീടും.
കൂന്തള്ളൂർ എന്ന സ്ഥലത്ത്. കുഞ്ഞുകൃഷ്ണൻ എന്നായിരുന്നു പേരു. അൽപ്പം വിക്കു ഉണ്ടായിരുന്നതിനാൽ ആ പേരിൽ " വിക്കൻ കണിയാൻ" എന്നു കൂടി അറിയപ്പെട്ടിരുന്നു.
ജോതിഷത്തിൽ ഊഹാപോഹങ്ങൾ പറയാതെ .... കിറു കൃത്യമായി കവടി നിരത്തി പറയുന്ന അമാനുഷിക ചിന്തകൾ ഉള്ളവർ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു.
ഒരു കാര്യം നടക്കുമോ ജോൽസ്യരേ എന്നു ചോദിച്ചാൽ.........

അതിനുള്ള മറുപടി കൃത്യമായി പ്രവചിക്കപ്പടുക തന്നെ ചെയ്യും......കാര്യ കാരണങ്ങളോടെ......

ജീവൻ പോയിട്ട് മടങ്ങി വന്നാൽ .... എന്താ അവസ്ഥ അറിയ്യോ.....? ഇഹത്തിലും........ പരത്തിലും.... വായിച്ചു നോക്ക്

44കളുടെ മദ്ധ്യേ ഹൃദയം നിലക്കുക, ശ്വാസം നിലക്കുക,മരണത്തെ മുഖാമുഖം കാണാനാവുക,സർവ്വശക്തൻ നമുക്ക് അനുവദിച്ച സ്വർഗ്ഗത്തേയും ഉറുമാൻ പഴത്തിന്റെ തോട്ടങ്ങളേയും ദർശിക്കാനും, സ്പർശിക്കാനുമാവുക, നമുക്കായ് പടച്ചവൻ സൂക്ഷിച്ചു വച്ച മാണിക്യം പോലെയോ, പവിഴം പോലെത്തെയോ സുന്ദരികളെ ദർശിക്കാനാവുക.......
തലസ്ഥാന നഗരിയിലെ
Dr. ദിനേശ് പ്രഭു എന്ന ഭിഷഗ്വരനാൽ 48മണിക്കൂറിനു ശേഷം ഇഹലോകത്തിലേക്കു ജീവൻെറ തുടിപ്പും, ഓർമ്മകളുമായി മടങ്ങിയെത്തുക......
എന്നതൊക്കെ....മനസ്സിൽ നന്മയുള്ളവർക്കു മാത്രം, കരുണാമയനായ
സർവ്വശക്തൻ അനുവദിച്ചു തരുന്ന സൗഭാഗ്യമാണു.
അതിനെ "ഖുദറത്തു" എന്നോ "കറാമത്തു" എന്നോ നമുക്കു വിശേഷിപ്പിക്കാനാവും...
ചികിത്സിക്കുന്നവരുടെ കൈകളിലും മനസ്സിലും ,പുണ്യവും ദൈവവും ഉണ്ടാവണം......
ആ നേരം.....
ആ സമയത്തു...
അപ്പോഴേ ഏതൊരു ചികിത്സയും വിജയിക്കൂ.
ഒരാളെ മരണത്തിൽ നിന്നും മടക്കി വിളിക്കാനാവൂ.
43കളുടെ തുടക്കം മുതൽ ദശാസന്ധി യുടെ തുടക്കം സൂക്ഷിക്കണം എന്നൊക്കെ പറഞ്ഞു കേട്ടിരുന്നു...
ഇത്ര പെട്ടെന്ന് അതു വന്നണയുമെന്നു തോന്നിയിരുന്നില്ല...
അന്ന് ഒരു ശനിയാഴ്ചയായിരുന്നൂ. പൊതുവേ ഓഫീസിൽ തിരക്ക് കുറഞ്ഞ നാൾ. പലരും സമയം ചിലവിടാൻ എന്നെ ഓർക്കുക അപ്പോഴാണു.
യൂണിവേഴ്സിറ്റി കോളേജ് പ്രൊഫസർമാരോ, സെക്രട്ടറിയറ്റിലെ ഉയർന്ന ഉദ്യോഗസ്ഥരിൽ ആരെങ്കിലുമോ ഒക്കെ ഫ്രീടൈം സ്പെൻഡ് ചെയ്യാൻ വരുന്ന ദിവസമാണതു.....ശനി.
അന്ന് അതിഥിയായി എത്തിയതു സെൻെറർ ഫോർ ഡവലപ്‌മെന്റ് ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ വേണു വാണു.
ഭാര്യ കാനറ ബാങ്ക് കൊല്ലം മെയിൻ ബ്രാഞ്ചിൽ സീനിയർ മാനേജറാണന്നു. അവരെ ഓഫീസിലേക്ക് ട്രെയിൻ കയറ്റി വിട്ടിട്ടുള്ള വരവാണു. ..
ഏറെ നേരം ധാരാളം കാര്യങ്ങൾ സംസാരിച്ചിരുന്നു. സംഖ്യാ ജോതിഷത്തിൽ വിശ്വസിക്കുന്ന ആളാണു വേണൂ.
പോകാനായി എണീക്കുബോൾ പറഞ്ഞു....13എന്ന മോശം നമ്പറിനെ കുറിച്ച് പഠിച്ചു കൊണ്ടു ഇരിക്കുകയാണെന്നു...
പെട്ടെന്ന് എന്നോടു ചോദിച്ചു.......
നിസാറിൻെറ ഡേറ്റു ഓഫ് ബർത്ത് എത്രയാ?
April 26......
ഞാനും ചോദിച്ചു വേണുവിന്റെയോ?
കൈ നീട്ടാൻ ആവശ്യപെട്ടു കൊണ്ടു അയ്യാൾ എൻെറ കൈവെള്ള യിൽ ഡോട്ട് പെൻകൊണ്ടു എഴുതി April 26 .. എന്നെക്കാൾ 2വർഷം മൂപ്പുമുണ്ടു ജനനത്തിനു.
വേണുവിന്റെ മകളുടെ എഞ്ചിനീയറിംഗ് പാസ്സായ സ്പ്നങ്ളും പങ്കു വച്ചു
അയ്യാൾ യാത്ര പറഞ്ഞിറങ്ങി......
അടുത്ത ഒരുനാൾ രാവിലെ വീട്ടിലെ ലാൻഡ് ലൈൻ നിർത്തില്ലാതെ മുഴങ്ങണൂ..
ഓടിപ്പോയി എടുത്തൂ.
എൻെറ ഓഫീസിലെ സ്റ്റാഫാണു വിളിക്കുന്നതു......
"സാർ,
നമ്മുടെ ഓഫീസിൽ വരണ വേണു സാറില്ലേ, ഭാര്യയെ റെയിൽവേ സ്റ്റേഷനിൽകൊണ്ട് വിട്ടിട്ടു മടങ്ങും വഴി K.S.R.T.C bus അദ്ദേഹത്തിന്റെ ബൈക്കിലിടിച്ചു ആക്സിഡൻറായി....മരണപ്പെട്ടു"😢
എൻെറ മനസ്സ് തളർന്നു,
ആശുപത്രിയിലെ പതിനഞ്ചു ദിവസത്തെ എൻെറ ICUവാസശേഷം ഞാൻ പൂർവ്വാധികം കരുത്തനായി വീട്ടിലെത്തിയപ്പോൾ ,കേരളത്തിലെ അതിപ്രഗത്ഭനായ തിരക്കുള്ള ഹൃദയ ചികിത്സാവിദഗ്ദ്ധൻെറ appointment മായി ആദ്യം വീട്ടിലോടിയെത്തിയ സുഹൃത്തിൻെറ മരണ വിവരമാണു ഫോണിലൂടെ എന്നെ തളർത്തുന്നതു.............
🌏

പാളയം നിസാർ അഹമ്മദ്‌ .

Copyright (c) All Rights Reserved.

BLOGGER,TWITTER,WORDPRESS, FACEBOOK എന്നിവയിൽ 07-2-2014ൽ പ്രസിദ്ധീകരിച്ചതു.

**💎വായനക്കാരുടെ Stat Counter Weekly Analytics report പ്രകാരം ഏറെ റീഡർഷിപ്പുള്ളതു⛑️

Tuesday, 3 April 2018

ജീവിത ദുരിതം നൽകിയ അവളുടെ മനശക്തിയെ ഞാൻ മനസ്സാ പുകഴ്ത്തി🏅

ഇന്നലെ രാവേറെയായി തുടങ്ങിയ ട്രെയിൻ യാത്രയാണു. എമർജൻസി ലോവർ ബർത്ത് ക്വട്ടയിൽ ടിക്കറ്റു കിട്ടാൻ CMൻെറ ഓഫീസിൽ നിന്ന് കത്ത് വാങ്ങി കൊടുത്തിട്ടും സംശയമാ യിരുന്നു.അത്രയും തിരക്കാർന്ന തീവണ്ടിയാണു . സെക്രട്ടറിയേറ്റിനുള്ളിൽ ഉയർന്ന ഉദ്യോഗസ്ഥർ സൗഹൃദവലയത്തിൽ ഉള്ളതിനാൽ പല കാര്യ ങ്ങളും പെട്ടെന്ന് നടക്കും. ഗുരുതരമായ രോഗ ങ്ങൾക്കുള്ള ചികിത്സാ രേഖകൾ  ഉള്ള വരെ കഴിഞ്ഞേ മറ്റുള്ളവരുടെ EQ(എമർജൻസി ക്വാട്ടാ)പരിഗണിക്കപ്പെടുകയുള്ളൂ.
                                    
      2️⃣പിതാവിനു സതേൺ റെയിൽവേയിൽ 45വർഷത്തെ സർവ്വീസ് ഉണ്ടായിരുന്നു. സ്റ്റേഷൻ സൂപ്രണ്ട് ആയി തിരുവനന്തപുരം സെൻട്രലിൽ നിന്നും റിട്ടയർ ചെയ്തതു കൊണ്ട് പിൽക്കാലത്തു തീവണ്ടി യാത്രകളിൽ ആ അറിവും, സേവനവും എനിക്കും ഉപകാര പ്പെട്ടിരുന്നു. നസീർമാമാ മദ്രാസിൽ താമസി ച്ചിരുന്ന കാലത്തു ഞങ്ങളുടെ അടുത്ത സ്വന്തക്കാർ സിനിമകളുടെ ആദ്യ കാലത്ത്  അവിടേക്ക്  യാത്ര പോകാൻ പിതാവിന്റെ സൗജന്യ യാത്രാ രേഖകളായി രുന്നു ഉപയോഗി ച്ചിരുന്നതു--അതൊരു കാലം...... വിവിധ തരത്തിൽ ഒരുപാട് ബന്ധുക്കൾ അവർ ക്ക് ആയപ്പോൾ പലരും കിടന്ന കിടപ്പേ മറന്നു... ഈ ഞങ്ങളേയും• പഴയ പെട്ടികൾ ചികയുമ്പോഴാ ണു ഈരേഖകൾ ഞങ്ങളുടെ കണ്ണുകളിൽ കാണുക• അങ്ങനെ ഒന്ന് പണ്ടു സംഭവിച്ചിട്ടേയി ല്ലെന്നു ഇപ്പോൾ മലക്കം മറിയുന്ന ബന്ധുജന ങ്ങളും ഞങ്ങൾക്ക്  ഉണ്ടേ• പ്രത്യേക അസുഖ ത്തിൻെറ ചികിത്സക്കായി വടക്കൻ ജില്ലകളിൽ നിന്നും തലസ്ഥാന നഗരിയിലെ ശ്രീ ചിത്രാ മെഡിക്കൽ സെൻറ റിലും, റീജിയണൽ കാൻ സർ സെൻററിലും മാസങ്ങളായി വന്നു നിന്നു ചികിത്സ നടത്തി മടങ്ങുന്ന ദമ്പതികളുടേയും കുട്ടികളുടേയും തിരക്കാണു ഈ ട്രെയിൻ നിറയെ.ഒരുവയസ്സും നാലു വയസ്സുമൊക്ക പ്രായമുള്ള ചന്തമുള്ള അതിമനോഹര ഓമനത്തമുള്ള കുട്ടികൾ. പത്തു വയസ്സിനു കീഴേയും മേലേയും ഉള്ള കുട്ടികളുമുണ്ടു. ഘനീഭവിച്ച ദു:ഖത്തോടു കൂടിയ മാതാപിതാ ക്കളുടെ ഒക്കത്തും മടിയിലുമിരുന്നു വേദന കൊണ്ടു ചിണുങ്ങുന്ന കൈകളിലെടുത്തു കൊഞ്ചാൻ കൊതിയൂറുന്ന കിടാങ്ങൾ.....
 
                     3️⃣മൂക്കിൽ നിന്നു തലയിലേക്കും, ശരീരത്തിൻെറ മിക്ക ഭാഗത്തേക്കും ഒട്ടിച്ചു വച്ചിരിക്കുന്ന ആശുപത്രി കുഴലുകൾ.  തലയിൽ നിന്നു തുരന്നു എടുത്ത കുഴലുകൾ ഇട്ടിരിക്കുന്ന പിഞ്ചു കൈകുഞ്ഞുങ്ങളേം ഞാൻ കണ്ടു.. .. ശ്വസനത്തിനാവാം.....അല്ലെങ്കിൽ ഭക്ഷണ വും,മരുന്നും സമയാസമയം നൽകുന്നതിനു മാവാം .നാൽപ്പതു നാൽപ്പത്തിയഞ്ചു വയസ്സിന കത്തുള്ള മാതാപിതാക്കളാണു പലരും. അവരുടെ തന്തയോ തള്ളയോ ഒക്കെ കൂടെ ഉണ്ട് ചിലർക്കു. വിവാഹ ശേഷവും പെൺമക്ക ളുടെ വിധിയോർത്തു കേഴുന്നവർ. അങ്ങനെ അല്ലാത്തവരും ഉണ്ട്. ഞാൻ കിടക്കുന്ന ബോഗി നിറയെ പർദ്ദയും മഫ്തയും ധരിച്ചവരാണു കൂടുതൽ. 🐦 വർഷങ്ങളായി കരഞ്ഞു കല ങ്ങിയ ദയനീയ മുഖമുള്ള ദമ്പതികളാണു എനിക്കു എതിരേയുള്ള സീറ്റിൽ.🐦പുരുഷനും സ്ത്രീക്കും കൈയിൽ ഇരിക്കുന്ന കുഞ്ഞിനും നല്ല മുഖശ്രീയുണ്ടു. കുഞ്ഞിനു 4 വയസ്സ് വരാം. ഓമനത്തമുള്ള ഒരു പൊടി പെൺകുഞ്ഞു. നാസികയിൽ നിന്നു ഒരു കുഴൽ തലയിലേക്ക് കേറ്റി ഒട്ടിച്ചു വച്ചിരിക്കുന്നു. ആശുപത്രി കിടക്ക യിൽ ട്രിപ്പ് നൽകിയ ഇഞ്ചക്ഷൻ സിറിഞ്ചിൻെറ ബാക്കി വലതു കൈയ്യിൽ ഒട്ടിച്ചു വച്ചിരിക്കുന്നു. ഇതിൻെറ ഒക്കെ അസ്വസ്ഥത മാതാവിനോടു അവൾ ചിണുങ്ങി കാണിക്കുന്നു. മാതാവിനു 40 വയസ്സ് വരാം. ഭർത്താവിന് ഒരു 45 ഉം ഞാൻ ഊഹിച്ചു. മെലിഞ്ഞ ആളാണു. ഒരു പ്രൈമറി അദ്ധ്യാപകൻ ആവാനുള്ള ലുക്ക് ഒക്കെ ഉണ്ടു അയ്യാളിൽ.  ഊശാൻ താടിക്കാരൻ• ഞാൻ കിടക്കുന്ന സീറ്റിലേക്കാണു മാതാവു കാലുകൾ നീട്ടിവച്ചിരിക്കുന്നതു.  കുഞ്ഞിനെ മടിയിൽ നേരെ ഇരുത്താനുള്ള അവളുടെ ശ്രമത്തി നിടയിൽ എൻെറ ശരീരത്തിൽ മൂന്നു നാലു ചവിട്ടേറ്റു. 
             
              4️⃣ രോഗിയായ കുഞ്ഞിൻെറ മാതാവല്ലേ അസ്വസ്ഥമായ മനസ്സാവുമെന്നോർത്തു ഞാൻ മിണ്ടാതെകിടന്നു. രാത്രി മുഴുവൻ ഈ ചവിട്ടേൽക്കണമല്ലോ. ഒന്നു പരിചയപെടണം . കുരുന്നു കുട്ടിയുടെ അസുഖവും അറിയാൻ ആശ തോന്നി• ബ്രയിൻ ട്യൂമറോ,കാൻസറോ, ഹൃദയ ചികിത്സയോ ആവാം•ഇത്രയും അകലേക്കുള്ള, തിരക്കുള്ള ട്രെയിനിൽ priority ticket കിട്ടാൻ അവർക്കു മറ്റു വഴിയൊന്നുമില്ല• ട്രെയിൻ അതിൻെറ മാക്സിമം വേഗതയിലാ ണു. ബോഗിക്കുള്ളിലെ സുഖമുള്ള ചാഞ്ചാട്ടവും രസിച്ചു ആ കുഞ്ഞിൻെറ ചിണുങ്ങലും നോക്കി ഞാൻ കിടന്നു. ..5മിനിറ്റ് പോലും കണ്ണു അട ഞ്ഞിട്ടു ഉണ്ടാവില്ല കുഞ്ഞിൻെറ വേദനയോടെ യുള്ള അലറി കരച്ചിൽ കേട്ടാണു ഞാൻ കണ്ണു തുറന്നതു. എന്താ സംഭവമെന്ന അമ്പരപ്പോടെ ആ സ്ത്രീയുടെ മടിയിലേക്കു നോക്കി. ആ കുഞ്ഞിനെ നിശബ്ദമാക്കാൻ അവൾ കിണ ഞ്ഞു ശ്രമിക്കണൂ. ഊശാൻ താടിക്കാരനെ കാണാനില്ല. hus എവിടെ എന്നു ഞാൻ ചോദിച്ചു. ബോഗിക്കു എൻഡിലെ ബർത്താണു അയ്യാൾക്കു കിട്ടിയതത്രേ. 'പാവം' ക്ഷീണിച്ചു ഉറങ്ങുന്നുണ്ടാവും എന്നുകൂടി അവൾ മറുപടി തന്നൂ. പാവം എന്നു കേട്ടപ്പോൾ എനിക്കും 'പാവം' തോന്നി. തലക്കു കൈ ഊന്നി അവളെ നോക്കി ഞാൻ ചരിഞ്ഞു കിടന്നു... അപ്പോഴേ ക്കും കുഞ്ഞു നിശബ്ദമായി ഉറങ്ങാൻ തുടങ്ങിയിരുന്നു. എന്തോ മിണ്ടാനുള്ള പോലെ അവളെന്നെ നോക്കി•                                
ഏതിനും ഞാൻ ചോദിച്ചു:  
പോരെന്താ?                                                                സജ്ന
വീടോ?
മേലാറ്റൂർ, മലപ്പുറത്ത്•

                               (5️⃣)
Husൻെറ?
സിറാജുദ്ദീൻ.
മോളോ?
ആയിഷാ ഫസ്ന.
ഇനി ഒരാൾ കൂടി ഉണ്ടു മുകളിലെ ബർത്തിൽ കിടക്കണൂ... സൈഫുന്നിസ..
ഉവ്വോ
ഞാൻ തലപൊന്തിച്ചു ആ കുഞ്ഞിനെ നോക്കി. പത്തു വയസ്സുവരും, അതും നല്ല മുഖശ്രീയുള്ള കുട്ടി . പാവംപോലെ തളർന്നു ഉറങ്ങുന്നു. മാതാപിതാക്കളെ ശല്ല്യം ചെയ്യാതെ.!!
husനു എവിടാ പണി?
വണ്ടൂർ L.PSൽ.HM ആയിരുന്നു , മോൾടെ ചികിത്സയ്ക്കായ് ഏറെ ലീവെടുത്തു പണി എടങ്ങേറായി. അവൾ നെടുവീർപ്പിടുന്നതു എനിക്കു കേൾക്കാനായി.
എൻെറ മനസ്സും അസ്വസ്ഥമായി.
വിധി ചിലപ്പോൾ ഇങ്ങനെ ഒക്കെയാണു ചിലരിൽ വിളയാടുക. രോഗം, ദുരിതം,ഉപജീവനമാർഗം അടയുക....പലർക്കും പല രൂപത്തിൽ.🐦
സാർ എങ്ങോട്ടാ?
ഞാൻ സ്ഥലം പറഞ്ഞു.
പേരു?
നിസാർ അഹമ്മദ്
ഉടൻ അവളുടെ മറുപടി വന്നു.
ഞാൻ കേട്ടിട്ടു ഉണ്ടു.
എനിക്കു അത്ഭുതമായി.
മുൻപ് മാതൃഭൂമി, മനോരമ,ദേശാഭിമാനി അങ്ങനെ സകല പത്രങ്ങളിലും ചാനലുകളിലും ചിത്രങ്ങൾ വരുമായിരുന്നു അതാവും-----ഞാനോർത്തു🐦
ഞാനതിനു പ്രസിദ്ധനൊന്നുമല്ലല്ലോ സജ്നാ!
ഒരുനിമിഷം സകല ദുഖങ്ങളും മറന്നപോലെ അവൾ കുലുങ്ങി ചിരിച്ചു•

                  6️⃣അതിനു ഇക്ക പ്രസിദ്ധനാവണ്ടല്ലോ. വൈക്കം മുഹമ്മദ് ബഷീറിൻെറ കുഞ്ഞു പാത്തുമ്മയുടെ പുത്യായാപ്പളയെ അറിയാത്ത ആരേലുമുണ്ടോ ഇക്കാ.   ഞാനും ചിരിച്ചു. .... ക്ഷണനേരത്തേക്കു എങ്കിലും ഒരാളുടെ മനസ്സിലെ ദു:ഖമിറക്കികളയാൻ എനിക്കവസരം തന്ന കരുണാമയനായ എൻെറ സർവ്വശക്തനെ ഞാൻ  സ്തുതിച്ചു.
"ഹസ്ബു നള്ളാഹു ന അമൽ വക്കീൽ വ ന അ'മൽ മൗലാ വന അ'മന്നസീർ"
("Hasbun Allahu wa ni’mal wakeel; Ni’mal maula wani’mannazir................!!!!!!!!!!!
Allah is Sufficient for us,
and He is the Best Guardian;
What an excellent Protector
and what an excellent Helper." )-
കുറച്ചു നേരം അവൾ ഒന്നും ഉരിയാടിയില്ല. എൻെറ മുഖത്ത് തന്നെ നോക്കിയിരുന്നു....
എനിക്കെന്തോ ജാള്യത തോന്നി. വിഷയം മാറ്റാനായി ഞാൻ ചോദിച്ചു.
വീട്ടിൽ ആരൊക്കെ ഉണ്ട്?
ശഠേന്നു മറുപടി വന്നു. ഉമ്മ,വാപ്പ ,8സഹോദരങ്ങളും. മുത്തയാൾ ഞാനാ. ബാക്കി 6പെണ്ണും 2 ആണും..
"ഊം" ഞാൻ മൂളി.
ഏതുവരെ പഠിച്ചു.?
പത്തു.
എന്നിട്ടവൾ ഭർത്താവ് കടന്നു വരുന്നുണ്ടോ എന്നു ബോഗിക്കു അകലേക്കു നോക്കി. തലയിലെ ഷാളിൻെറ തുമ്പു നേരെയാക്കിയിട്ടു എൻെറ അടുത്ത ചോദ്യത്തിനായ് അവൾ കാതോർത്തു. പത്താം തരത്തിൻെറ നിഷ്കള ങ്കതയോടെ എടുത്തു അടിച്ച പോലെ അവൾടെ ചോദ്യം വന്നു.
നിസാറിക്ക ഭാര്യ വീട്ടലേക്കാണോ?.


            7️⃣ഞാനൊന്നു ചൂളി.  നല്ല വെള്ള വീതിയും നീളവുുമുള്ള മല്ലിൻെറ രണ്ടു മീറ്റർ ഒറ്റ മുണ്ടു, ക്രീം കളർ ഫുൾ സ്ളീവ് ഷർട്ട്, ചെവിയി ലും, തലയിലും തണുപ്പ് അടിക്കാതിരിക്കാൻ 20റുപ്പിക തോർത്തിൻെറ തലേക്കെട്ട്... ഇതന്നെ വീട്ടിൽ നിൽകുബോഴും രാത്രി ഉറക്ക യാത്ര യിലും വേഷം. ഇത്രേംകണ്ടാൽ ആർക്കാ തോന്നുക അച്ചി വീട്ടിലേക്കുള്ള ഗമനമാണെന്നു.
പെണ്ണിനു തലക്കു ഭ്രാന്താവും, ഞാൻ മനസ്സിൽ പറഞ്ഞു.
"അല്ല, ദേശാടനം...."
"ദേശാടനമോ?"
ഈ പ്രായത്തിലോ?..
അവൾ അൽഭുതം കൂറി.
"ഊം........."
പാലക്കാട്ട് പോണം. വെള്ളിനേഴി, ചേർപ്പുള ശ്ശേരി, കൊങ്ങാട് വഴി പുഞ്ചപ്പാടത്തു പോണം.
പ്രസിദ്ധമായ പഴയണം പറ്റ ഭഗവതിയമ്പലം കാണണം. ശ്രീകുഷ്ണപുരത്തും, മണ്ണാർകാട്ടും, പട്ടാമ്പിയിലും, കടാം പഴിപുറത്തും, തിരുവില്വാ മലയിലും ,തിരുമന്ധാംകുന്നിലും പോകണം🎄
"നിസാറിക്ക മുസൽമാനല്ലേ.?"....
"ഉവ്വല്ലോ...! തൊഴാൻ പോണെന്നു പറഞ്ഞില്ലല്ലോ ഞാൻ." അനേക സുഹൃത്തു ക്കൾ ഉണ്ടവിടെ ചാരിറ്റി സേവനങ്ങൾ ക്കും,റിപ്പോർട്ടിങ്ങിനുമായി🐦ഞാൻപറഞ്ഞു നിർത്തി. വർദ്ധിത കിതപ്പോടെ തീവണ്ടി ചൂളംവിളിച്ചു നിന്നു. എനിക്കു ഇറങ്ങേണ്ട സ്ഥലം ആയിരിക്കണൂ........
ഞാനവളെ തിരിഞ്ഞു നോക്കി ചോദിച്ചു "ഇറങ്ങണില്ലേ".
മുകൾ ബർത്തിൽ കിടക്കുന്ന മൂത്ത കുട്ടിയെ നോക്കി ഇറങ്ങാൻ ഭാവത്തിലവളൊന്നനങ്ങിയമർന്നിരുന്നു!!!


                            8️⃣പിന്നെ പറഞ്ഞു:"നിസാറിക്ക ഇറങ്ങിക്കൊള്ളൂ.  രണ്ടു സ്റ്റേഷൻ കഴിഞ്ഞു വേണം എനിക്കിറങ്ങാൻ.....മേലാറ്റൂർ! മോളുടെ നന്മക്കായ് ദ്വാ ചെയ്യണേ.."അവളെ നോക്കാതെ ഞാൻ പറഞ്ഞു.................
"നിശ്ചയമായും പ്രാർത്ഥിക്കും"....... നമ്പർ തരൂ ഞാൻ വിളിക്കാം.  ഫോണിൽ നമ്പർ  അടിച്ചു  ചേർക്കുമ്പോൾ ചുറ്റിലും  എൻ്റെ  കണ്ണുകൾ ആ ഊശാൻ താടിക്കാരനെ തിരയുന്നുണ്ടായിരുന്നു  യാത്ര ചൊല്ലാൻ•
ദുരിത കാലം നൽകിയ അവളുടെ മന:ശക്തി യെ ഞാൻ സർവ്വാത്മനാ പുകഴ്ത്തി!!!
🔥പരമനസ്സുകളെ മുന്നമേ വായിക്കാൻ നമുക്കാകണം...അതാണു മെസ്മരിസം.... അല്ലെങ്കിൽ ടെലിപ്പതി.... അതുമല്ലെങ്കിൽ മെൻറലിസം........🔥
"ഹസ്ബനള്ളാഹു ന അ' മൽ വക്കീൽ വ ന അ'മൽ മൗലാ വന അ'മന്നസീർ"  നന്മയുള്ള നല്ല മനുക്ഷ്യർക്കു എല്ലാ നന്മയും ഉണ്ടാകട്ടെ എന്നു ആത്മാർഥമായി പ്രാർത്ഥിക്കുന്നു🌹പാളയം നിസാർ അഹമ്മദ്                        Copyright © All Rights reserved       പകർപ്പവകാശം പ്രസാധകനു മാത്രം ©          🚨Stat Counter Weekly Analytics report പ്രകാരം വിവിധ വിദേശ രാജ്യങ്ങളിൽ ധാരാളം വായനക്കാരെ നേടിയതു.