450രൂപ ദൂരത്തേക്കു അത്യാവശ്യമായി യാത്ര പോകാൻ ഊബർ കാറിന് ഓർഡർ നൽകി കാത്തിരുന്നു. മൂന്നു മിനിറ്റിൽ വാഹനം എത്തി. ഒരു പുത്തൻ പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ. വീടിനു മുമ്പിൽ ബ്രേക്കിട്ടു. ഗേറ്റ് തുറക്കണോ പിന്നോട്ട് പോകുമോ ചോദിച്ചു ഞാൻ. ഡ്രൈവർ പ്രായമുള്ള ആളാണു. അകത്തു കേറ്റാൻ പാടാണു. പിന്നാക്കം പോകാമെന്നായി ഡ്രൈവർ. ഒരു യാത്രക്കു പിന്നാക്കമെടുത്തു പോകുന്നതു അശുഭമാണു. ശരി . ഞാനും ഭാര്യയും കാറിലേക്ക് കയറി PIN നൽകി. ഇലക്ട്രിസിറ്റി മീറ്റർ റീഡർ ഇന്ന് വരേണ്ട ദിവസമായി തോന്നി. ഗേറ്റ് ലോക് ചെയ്തില്ല. റീഡർ വന്നാൽ, വന്നപോലെ പോട്ടെ നിങ്ങൾക്കെന്താ നഷ്ടം. ഗേറ്റ് ലോക് ചെയ്യൂ എന്നു വീണ്ടും എൻ്റെ മനസ്സ് പറഞ്ഞു. എൻ്റെ മനസ്സ് പലപ്പോഴും അങ്ങനെയാണു. വരുന്ന കോടാലികളെ മുന്നമേ പറഞ്ഞു തരാറുണ്ട്. കരുണയും, സഹാനുഭൂതിയും തോന്നിയിട്ടു ചെയ്തവയും, സ്വാതന്ത്ര്യം കാണിച്ചവയും അസ്സൽ കോടാലി ആയതു വിരലിൽ എണ്ണാവുന്നതിലും അധികമുണ്ട്.
(2) കാറിനുള്ളിൽ നല്ല തണുപ്പ്. ഭാര്യ പിന്നിലാണു കയറിയതു. സീറ്റ് ബെൽറ്റ് ഇട്ടു മുന്നിൽ ഞാൻ ഇരുന്നിട്ടും നല്ല ജോളി. ഒരു അനക്കമോ കുടയലോ, ചാഞ്ചാട്ടമോ ഇല്ലാതെ ഡൈവർ വണ്ടി ഒട്ടിക്കുകയാണു. അതിൻ്റെ ഭദ്രത അനുഭവിച്ചു കൊണ്ട് ഞാൻ ചോദിച്ചു. വണ്ടി എവിടെ ഉള്ളതാ? എപ്പോഴെടുത്തതാ?
അയ്യാൾ പറഞ്ഞു ആറുമാസമായി സാർ. ഭാര്യയും മക്കളും അങ്ങ് അമേരിക്കയിലാ. ഇന്ത്യയിൽ കോവിഡ്സമയത്ത് ഞാൻ ഒരാവശ്യ ത്തിന് വന്നതാ, നാല്പത്തി അഞ്ച് ദിവസത്തിന കം മടങ്ങാനായില്ല. വിസ റദ്ദായി. മടങ്ങാനും കഴിഞ്ഞില്ല. ഇവിടെ പണിയുമില്ല. വെറുതെ നിൽക്കുന്നതു കൊണ്ട് പുതിയ വണ്ടി ഇറക്കി ഊബറോടുന്നു. സാറ് ബുക്ക് ചെയ്യ്തപ്പോൾ ഞാനതങ്ങെടുത്തു...അസുഖം ഉണ്ടായിരുന്നു പ്രോസ്റ്റേറ്റിൻ്റെ. ആയുർവേദ മരുന്നു കഴിച്ചു. അതങ്ങു മാറി. ഇപ്പൊ പ്രശ്നം ഒന്നും ഇല്ല. അയ്യാൾ പറഞ്ഞു നിർത്തി. ഞാൻ അയ്യാളെ സൂക്ഷിച്ചു നോക്കി. അറുപത്തി അഞ്ചു വയസ്സ് വരും. ഒരു ലാറ്റിൻ കാത്തലിക് ലുക്കും, സംഭാഷണ ശൈലിയുമാണയ്യാൾക്കു. ആരോഗ്യ ദൃഢഗാത്രൻ. എങ്ങനെയാ ഊബറിൽ ചേരുക എന്ന് ഞാൻ ചോദിച്ചു. സാർ, അതിനു പ്രത്യേക നിബന്ധനകൾ ഒന്നും ഇല്ല. വണ്ടിയുടെ പഴക്കമോ ഒന്നും കാര്യമല്ല, ഡ്രൈവിംഗ് ലൈസൻസ്, പുക ഉൾപ്പെടെ വണ്ടിയുടെ ഫിറ്റ്നസ് അപ്റ്റുഡേറ്റ് ആയിരിക്കണം. കമ്പനി, നമ്മുടെ സ്വഭാവം, മറ്റു പശ്ചാത്തലം ഒക്കെ കർശനമായ ബാക് ഗ്രൗണ്ട് പരിശോധന നടത്തി വിജയിച്ചാൽ ഊബർ ആപ് ഫോണിൽ സ്ഥാപിച്ചു തരും. ദിവസം ഒരു പത്തു ഓട്ടമെങ്കിലും കിട്ടാതെ വരില്ല.
( 3) ഞാൻ ചോദിച്ചു:- ഞാൻ ബുക്ക് ചെയ്ത ഈ 450 രൂപക്കു നിങ്ങൾക്ക് എന്താണ് ലാഭം? അയ്യാൾ അത്യധികം ഉത്സാഹത്തോടെ സംഭാഷണം തുടർന്നു...ഊബർ എൺപത്- നൂറ് രൂപ വരെ എടുക്കും. ബാക്കി തുക എനിക്കു. അതിൽ കൂലി, കാറിൻ്റെ മെയിൻ്റനൻസ് ഒക്കെ ഞാൻ നോക്കണം. പക്ഷേ നല്ലതാ സാർ... യാത്ര ക്കാരൻ വരുന്നതും കാത്ത് ഞാനിരിക്കേണ്ട. എനിക്ക് സൗകര്യം ഉള്ളപ്പോൾ ആപ്ലിക്കേഷൻ ഓൺ ചെയ്താൽ മതി. ഞാനാർക്കും കണക്കും പറയണ്ട. എനിക്ക് ഇഷ്ടമുള്ളപ്പോൾ ഓടിയാൽ മതി. കണിശമായും ഓട്ടം കിട്ടും. അപ്പോഴേക്കും ഞങ്ങൾക്ക് ഇറങ്ങേണ്ട സ്ഥലത്തേക്ക് അടുത്തു. അയ്യാൾ വിമാനം ലാൻഡ് ചെയ്യുന്ന തിനേക്കാൾ സൂഷ്മമായി വാഹനം കൊണ്ടു നിർത്തി. വഴിയിൽ അതി ഗംഭീരമായ തിരക്കാ യിരുന്നു. അമിതമായ തിരക്ക് കാരണം 45മിനി റ്റോളം എടുത്തു ഈ യാത്രാ ദൂരം പിന്നിടാൻ...... യാദൃശ്ചികമായി വഴിയിൽ കിട്ടുന്നവരും, മറ്റു ജില്ലകളിൽ നിന്നും വന്നു താമസിക്കുന്നവരും പറയുന്നതെല്ലാം സത്യമായിരിക്കും എന്ന്, പറയുന്നതു കേട്ടാലുടൻ ഞാൻ വിശ്വാസത്തി ലെടുക്കാറില്ല. ഏതെങ്കിലും ഒരു വിഷയവുമായി ഒരാളെ പരിചയപ്പെടുമ്പോൾ, അയ്യാളോട്, അയ്യാളുടെ നാട്ട് വിശേഷം നാം സ്വാഭാവിക മായും ചോദിക്കും, എൻ്റെ വീട്ടിനടുക്കലും, ഒരു തൃശൂര്കാരൻ താമസമുണ്ടല്ലോ എന്നു പറയുമ്പോഴാവും, അയ്യാൾ തിരിച്ചു ചോദി ക്കുക അവർ തൃശൂരിൽ എവിടെ ഉള്ളവരാ എന്നു തിരിച്ചും ചോദ്യം വരും......
(4) അപ്പോഴാവും ഈ പറയുന്ന "ഒടപ്പച്ചാം കുഴിയാണു" നൈബറിൻ്റ നാടെന്നും.. ഇവിട മാണു ഇവരുടെ ഒക്കെ ദൃഷ്ടിയിൽ സ്വർഗ്ഗ മെന്നും നമുക്കു മനസ്സിലാവുക. തീവണ്ടി യാത്രയിലും ചില പരിചയങ്ങൾ വരാറുണ്ട്. നാടെവിടെയാ ചോദിച്ചാൽ തിരുവനന്തപുര മാണെന്ന് മറുപടി വരും. തിരുവനന്തപുര ത്തെവിടെയാ എന്നു കൂടി ചോദിക്കുമ്പോഴാണു യാഥാർഥ്യം പുറത്തേക്കു വരിക. സംസ്കാരവും ജീവിതസാഹചര്യവും ഭാഷാസ്ലാങ്ങുമൊക്കെ പുറത്തേക്ക് വരിക. ബോണക്കാടും, വിതുരയും, പൊൻമുടിയും, കാഞ്ഞിരംകുളവും, മച്ചേലും ഓലത്താന്നിയും, കാച്ചാണിയും, ഓയൂരും, ആയൂരുമൊക്കെ തിരുവനന്തപുരം തന്നെ........ പോയ സ്ഥലത്തെ പരിചയക്കാരും, തിരക്കും കാരണം എൻ്റെ ഫോൺ എടുത്തു നോക്കാൻ കഴിഞ്ഞില്ല. നിരന്തരം അലർട്ട്കൾ വരുന്നു. ഫോൺ സൈലൻ്റ് മോഡിൽ ആയതിനാൽ നോട്ടിഫിക്കേഷനുകൾ എന്നെ അസ്വസ്ഥത പ്പെടുത്തുന്നുമില്ല. എങ്കിലും ഉച്ചയൂണ് കഴിഞ്ഞ പ്പോൾ ഫോണെടുത്തു ഞാൻ ക്യാമറ അലർ ട്ട്കൾ തിരഞ്ഞു. മീറ്റർ റീഡർ വന്നു പോയോ എന്നാണു ഞാൻ തിരഞ്ഞതു. എൻ്റെ വീട്ടിൻ്റെ, കാർഗേറ്റിനു മുന്നിൽ, ഒരു വെളുത്ത കാർ വന്നു നിൽക്കുന്നു. അല്പം കഴിഞ്ഞു ഡ്രൈവർ എന്നു തോന്നുന്ന ഒരു ചക്ക തടിമാടൻ പുറത്തേക്കി റങ്ങി പമ്മി പമ്മി വീടുകളുടെ സമീപമൊക്കെ ചെന്നു നോക്കിയിട്ട് എൻ്റെ വീട്ടിൻ്റെ വലിയ ഗേറ്റിൻ്റെ മുന്നിൽ വന്നു നിൽക്കുന്നു. ശരിക്കും ഒരു പെരുങ്കള്ളൻ്റെ ലക്ഷണമൊക്കെ ഉണ്ട് അയ്യാൾക്കു.
(5) വീട് കുത്തി തുറന്ന് വീട്ടിലെ പണ്ടങ്ങളൊ ക്കെ വാരിവലിച്ചു കാറിലിട്ട് പോകാനുള്ള ഒരുക്കത്തിലാണോ അയ്യാൾ എന്നു ഞാൻ സംശയിച്ചു സമയം നോക്കി.....ഈ നോട്ടിഫി ക്കേഷൻ വന്നു 45 മിനിട്ട് കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിൽ സൈറൻ ഇടാമായിരുന്നു. അല്ലെങ്കിൽ Police emergency യിലേക്ക് വിളിക്കാമായിരുന്നു. അല്ലെങ്കിൽ സ്പീക്കറി ലൂടെ, അവനോട് കാരണം തിരക്കാമായി രുന്നു. ഒന്നിനും കഴിഞ്ഞില്ല. മക്കൾ രണ്ടു പേരും CCTV ശ്രദ്ധിച്ചില്ലേ എന്ന് സംശയിച്ചു. വീട്ടുകാരു ടെ അല്പനിമിഷത്തെ അലക്ഷ്യത മതി പിഞ്ചു കുഞ്ഞുങ്ങളെ എന്നെന്നേക്കുമായി നഷ്ടപ്പെ ടാനോ കവർച്ച നടക്കാനോ, കൊച്ചു പെൺകു ട്ടികൾ പീഡിപ്പിക്കപ്പെട്ടു മരണപ്പെടാനോ ഒക്ക നിസ്സാര നിമിഷങ്ങൾ മതി... ഒരുത്തനേം നമ്പാൻ കൊള്ളില്ല. സാന്ദർഭികമായി ഇതുമായി ബന്ധ മില്ലാത്ത മറ്റൊരു കഥ പറയാം. ഒരു രാത്രി എട്ടരമണി സമയം. ഒരു ഫോൺ കോൾ. സുഹൃ ത്താണു. വാട്സ്ആപ്കാൾ ആണു. BSNL net 4Gയാണെങ്കിലും കിട്ടുന്നില്ല. ഞാൻ വീട്ടിൻ്റെ കാംപൗണ്ടു മതിലിൻ്റെ സമീപത്തേക്ക് നീങ്ങി. അങ്ങു ദൂരെ ഒരമ്പലമുണ്ടു. അവിടെ BSNL Tower ഉണ്ടത്രേ. കോംപൗണ്ട് വാളിനടുത്തു നിന്നാൽ, അല്പം നല്ല ക്വാളിറ്റിയിൽ സംഭാഷണം കിട്ടും. ഞാനവിടെ നിന്നു സംസാരിക്കുക യാണു. കുറച്ചകലെ മങ്ങിയ ഇരുട്ടിൽ ഒരു ആൾ രൂപം. ഒരു കൂതറ മുണ്ട് മടക്കി കുത്തി എല്ലാം കാണത്തക്ക രീതിയിൽ വലിച്ചു തെറുത്തു കേറ്റിയിട്ടുണ്ടു. പകലും അയ്യാളുടെ വേഷം ഇതു തന്നെ. ഇടക്കിടെ കൈയ്യിൽ ഇരിക്കുന്ന ടോർച്ച് സ്വന്തം ശരീരത്തിലേക്ക് തെളിക്കുന്നു അവൻ്റെ നഗ്നത കാണേണ്ടവർ കാണാൻ. എനിക്കു ആളെ മനസ്സിലായി.
(6 ) ആരെയോ അയ്യാൾ ലക്ഷ്യം വയ്ക്കുന്നു എന്നു മനസ്സിലായി. അവൻ്റെ ഭാര്യയുടെ കുടുംബ ബാക്ഗ്രൗണ്ടിനെക്കുറിച്ച് മുമ്പ് ചിലർ സൂചിപ്പിച്ചിരുന്നു. ഞാൻ ഫോൺ സംഭാഷണം തുടരുകയും ആ രൂപത്തെ ശ്രദ്ധിക്കുകയുമാണ് .ഈ 'പ്രദർശനം' കണ്ടിട്ടും ആരും പരാതി പറയാ ത്തതാണ് അവൻ ഇത് സൗകര്യമായി കാണുന്ന തെന്നു തോന്നുന്നു. പെട്ടെന്ന് ചികിത്സ നൽകേ ണ്ട മാനോരോഗി. ഞാൻ ഫോൺ കട്ട് ചെയ്തിട്ട് ടെറസ്സിൽ പോയി നോക്കി. അയൽവാസി തന്നെ. ഇതിനെ കുറിച്ചു വിശദമായി പിന്നീട് ഞാൻ എഴുതാം🤬.
ഇപ്പോൾ നമുക്ക് cctv യിൽ കണ്ട കാറുകാരനി ലേക്കു മടങ്ങി വരാം. ശ്വാസ മടക്കി ഞാൻ cctv വീഡിയോ നോക്കിയിരുന്നു. കാറിൽ വന്ന കള്ളൻ ശബ്ദമുണ്ടാക്കാതെ ഗേറ്റ് പതിയെ തള്ളി നീക്കുന്നു. കോംപൗണ്ടിനുള്ളിലേക്ക് കയറി ജന്നലുകൾക്കു സമീപം വന്നു, ആൾ താമസമില്ല എന്ന് ചെരുപ്പുകൾ നോക്കി ഉറപ്പു വരുത്തുന്നു. മടങ്ങി പോയി ഗേറ്റ്കൾ മലർക്കെ ശബദ്മുണ്ടാക്കാതെ തള്ളി നീക്കി തുറന്നു. മടങ്ങിപ്പോയി കാറ് സ്റ്റാർട്ടാക്കി വീട്ടിൻ്റെ ഉള്ളിലേക്ക് കയറ്റാനുള്ള ശ്രമത്തിലാണയ്യാൾ. ഒരാൾ നിന്നു സൈഡ് പറഞ്ഞു കൊടുത്തില്ലെ ങ്കിൽ ഭഗീരഥപ്രയത്നം തന്നെ വേണം എൻ്റെ വീട്ടിലേക്കു കാറ് കയറ്റാൻ. അല്ലെങ്കിൽ ഈ വീട്ടിനുള്ളിലേക്ക് രണ്ടു തവണയെങ്കിലും വാഹനം ഉള്ളിലേക്ക് കയറ്റിയുള്ള പരിചയമു ണ്ടെങ്കിൽ വളരെ ഈസി ആയി കയറ്റാനാവും. കാറിനു പെട്ടെന്നു വരുന്ന അപ്രതീക്ഷിതമായ ഒരു ചെറിയ ബ്രേക്ക് ഡിഫക്റ്റൊ, ക്ലച്ച് ഡിഫക്റ്റോ മതി, എൻ്റെ വീടിൻ്റെ ഭിത്തികളും, കാറിൻ്റെ പിന്നിലുള്ള വീടും, തകർത്തു കാറ് ഇടിച്ചു നിൽക്കാൻ. പുനർനിർമ്മിച്ചു തരും. 'ഒണ്ടാക്കി'ത്തരും എന്നൊക്കെ എല്ലാവനും പറയും. പെട്ടെന്നൊന്നും അതു നടക്കില്ല.
(7)ആദ്യ ഭംഗി പോലെ, പുനർ നിർമ്മിക്കുന്നവ യൊന്നും കുടിച്ചേരുകയില്ല എന്നതു ഓർക്കുക. ശരിയാക്കി കിട്ടും വരെ, നമ്മുടെ മനസ്സിൻ്റെ സ്വസ്ഥത നശിക്കും എന്നതാണു ഞാൻ കേട്ടിട്ടുള്ള അനുഭവപാഠങ്ങൾ. ഞാൻ വീഡിയോയിൽ തന്നെ നോക്കിയിരുന്നു. അയ്യാൾ തൻ്റെ കാറിനെ തീവ്രമായി വളക്കയും, ഒടിക്കയും, തിരിക്കയും ഒക്കെ ചെയ്യുന്നുണ്ട്. രണ്ടു തവണ വീട്ടിനുള്ളിൽ വച്ച് കാറ് ഓഫായി. ഏറെ പണിപ്പെട്ട് കാറിനെ അയ്യാൾ പുറത്തി റക്കി തിരിച്ചു പോകാൻ പാകത്തിലാക്കി ഓട്ടിച്ചു പോയി. പരിചയമില്ലാത്ത ആളുകളുടെ കാറും സ്കൂട്ടറും പത്തു മിനിട്ട് പോലും വീട്ടിൽ കേറ്റി ഇടാൻ പോലും അനുവദിക്കരുതെന്നാണു വാർത്താനുഭവങ്ങൾ. ഏതെങ്കിലും ക്രിമിനൽ കേസ്സിലോ, കഞ്ചാവ്, MDMA കടത്തു കേസ്സിലോ പൊലീസ് ചേസ് ചെയ്തു വരികയാവാം. പെട്ടെന്നു ഒളിപ്പിക്കാൻ നമ്മുടെ വീടാവും രക്ഷക്കായും, പൊലീസിൻ്റെ കണ്ണു വെട്ടിക്കാനുമായി ഒരുത്തൻ കണ്ടെത്തുക. നമ്മുടെ ദശാകാലം നല്ലതല്ലെങ്കിൽ സാക്ഷിയാ കാനോ, സഹായിച്ചതിനോ പ്രതി സ്ഥനത്താവാ നോ ഇതുമതി... പൊലീസ് സ്റ്റേഷനിലും, കോടതി യിലുമായി ശിഷ്ടകാലം കഴിയാനതുമതി. ഈ കാതുകൾ എത്രയോ കഥയും കണ്ണീരും കണ്ടിരിക്കുന്നു. ഒരു വാഹനം രണ്ടു മണിക്കൂറി ലധികം നമ്മുടെ പരിസരത്ത് പാർക്ക് ചെയ്ത് ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടാൽ അടുത്ത പൊലീസ് സ്റ്റേഷനിൽ പോയി പരാതി നൽകണ മെന്നാണു നിയമം. അതോടെ നാം അതിൽ പിടിച്ചു തൂങ്ങുകയായി. അതുമായി തേരാ പാരാ നടക്കാൻ ഒരു പണി കൂടി കിട്ടുകയായി.
Author:-Palayam Nizar Ahamed
Copyright©allrights reserved
Author Palayam Nizar Ahamed (M.Nizar Ahamed) Writer| Journalist |Blogger| Poet| Editor-in-Chief | Flash News-Breaking News Bulletindaily |for investigative reports & editorial writings.


~2.jpg)

No comments:
Post a Comment