theflashnews.blogspot.com

Thursday, 19 June 2025

ഗുഡ് മോണിംഗിൽ കിട്ടുന്ന ലഹരി ബന്ധങ്ങൾ.

ബ്രിട്ടീഷ്കാർ ഇന്ത്യ വിട്ടു പോയി വർഷങ്ങൾ കഴിഞ്ഞിരുന്നു എങ്കിലും അവരാണു നൂറ്റാണ്ടുകൾക്ക് മുമ്പു ഇംഗ്ലീഷ് വിദ്യാഭ്യാസവും സ്കൂളുകളും തുടങ്ങിയതു. അതിൻ്റ തുടർച്ച യായിരുന്നു ഈശോസഭാ വൈദികരുടെ സ്കൂളുകളും.  മുമ്പു ഞാൻ പഠിച്ച സ്കൂളു കളെപ്പോലെ  St.Joseph's School ലും (1857ൽ തുടങ്ങിയ സ്കൂളാണിതു) അഡ്മിഷൻ ഫീസ്  അടക്കുന്ന സമയത്ത് ഒരു കലണ്ടർ ഡയറി  തരുമായിരുന്നു.  അതിൽ പ്രവർത്തി ദിവസങ്ങ ളും, ടൈം ടേബിളും പ്രിൻ്റ് ചെയ്തിരിക്കും . 

                   
                    2️⃣അതിനും മുമ്പുള്ള പേജുകളിൽ അവിടെ അഡ്മിഷൻ നേടിയ വിദ്യാർത്ഥികൾ പാലി ക്കേണ്ട ധാരാളം കാര്യങ്ങളെ കുറിച്ച് അന്നു പ്രതിപാദിച്ചിരിക്കും. അതിലൊന്നാണു പ്രേയർ എന്ന പ്രാർത്ഥന. സ്കൂൾ ചട്ടങ്ങൾ പാലിക്കാ ത്തവർക്കു  കൈയ്യോടെ conduct and character എന്ന T C യുടെ  കോളത്തിൽ അൺ സാറ്റിസ്ഫാക്റ്ററി എന്നു ചുവന്ന മഷിയിൽ രേഖപ്പെടുത്തി വിദ്യാർത്ഥിയുടെ  തന്തയെ വിളിച്ചു വരുത്തി TC നൽകി കുട്ടിയെ പറഞ്ഞു  വിടും.   ഇതൊക്കെയാണു അന്നൊക്കെ കലണ്ടറിൽ ഉള്ളതു.  സഹപാഠികളോടും, ഇസ്കൂളിനു പുറത്തും, സമൂഹത്തിലും  വിദ്യാർ ത്ഥി പാലിക്കേണ്ട  മര്യാദകൾ പറഞ്ഞിരിക്കും. അതായതു മര്യാദ,അതിനെ അറബിയിൽ അദബ് എന്നു പറയും, വിനയം, സൽസ്വഭാവം, സംസ്കാരം, ശിക്ഷണം (Etiquette, Dining etiquette,Good manners, Discipline) എന്നിവ  കലണ്ടറിൽ  വിശദമായി പറഞ്ഞിരുന്നു.  
വിനയം/മര്യാദ: ആളുകളോട് ഇടപഴകുമ്പോൾ കാണിക്കേണ്ട ബഹുമാനവും നല്ല പെരുമാറ്റവും.സൽസ്വഭാവം: നല്ല ശീലങ്ങളും സ്വഭാവഗുണങ്ങളും.സംസ്കാരം: അറിവ്, കല, സാഹിത്യം എന്നിവയുമായി ബന്ധപ്പെട്ട ഉയർന്ന നിലവാരം പുലർത്തേണ്ട കാര്യങ്ങളെപ്പറ്റി.   ശിക്ഷണം/വിദ്യാഭ്യാസം: നല്ല പെരുമാറ്റ രീതികൾ പഠിപ്പിച്ചു തരുന്നത് ഇരിക്കുന്നതിലും, സംസാരിക്കുന്നതിലും, പെരുമാറേണ്ട രീതി. അദ്ധ്യപകരേയും,  വയസ്സിനു മുതിർന്നവരെ  എണീറ്റ്  ബഹുമാനിക്കേണ്ടതിനെ കുറച്ചും, അവരുടെ മുന്നിൽ ഇരിക്കേണ്ടതു എങ്ങനെ യെന്നും അതിൽ വിശദമായി എഴുതിയിട്ടുണ്ട്.   


                    3️⃣St.Joseph's Schoolൽ ഫാദർ പോൾ കുന്നങ്കൽ പ്രിൻസിപ്പൽ ആയിരുന്ന കാലഘട്ടത്തിൽ  ഇതിൽ ഒരു വിട്ടുവീഴ്ചക്കും അദ്ദേഹം തയ്യാറായിരുന്നില്ല.  അതിൽ ഒരു സ്ട്രിക്റ്റ്ന സ്സോ, പന്തികേടോ ഒന്നും ആർക്കും  തോന്നിയുമിരുന്നില്ല. എൻ്റെ പിതാവിനും തോന്നിയില്ല, ഞങ്ങളുടെ മതക്കാർക്കും  തോന്നിയിരുന്നില്ല. എന്തെന്നാൽ ഇതൊക്കെ  തന്നെയാണു ഇസ്ലാം മതഗ്രന്ഥത്തിലും, ബൈബിളിലും, ഗീതയിലും ഒക്കെ പറയുന്നത്.   കുറച്ചു കൂടി കർശന നിബന്ധനകൾ  ഇസ്ലാമിലാണുള്ളതു. എന്നും  രാവിലെ  ഉണർന്നാൽ മാതാപിതാക്കളോടും, സഹോദരങ്ങളോടും, പുറത്തു നിന്നുള്ളവരോ ടും  സലാം പൂർണമായും  പറയണമെന്ന്  കർശന  നിബന്ധനയുണ്ട്. വീട്ടിനു പുറത്തു പോകുമ്പോഴും, മടങ്ങി  വരുമ്പോഴും  സലാം പറയുക തന്നെ വേണം.  ഇതൊക്കെ മത ഗ്രന്ഥങ്ങളിൽ എഴുതി വച്ചിരിക്കുന്നതു മേൽഗതിക്കും, ഐശ്വര്യങ്ങൾക്കും വേണ്ടി  തന്നെയാണു. വഴക്കും, ക്രൃത്രിമവും, നുണയും,വിദ്വേഷവും, കളവു പറച്ചിലും  പരസ്പരം കുടുംബത്തിൽ തന്നെ സംഭവിച്ചു തുടങ്ങാതെയിരിക്കാനാണതു.*അസ്സലാമു അലൈക്കും വ റഹ്മത്തുള്ളാഹി വബറകാ ത്തു ഹു(നിങ്ങൾക്ക് സർവ്വശക്തൻ്റെ ശാന്തിയും, കാരുണ്യവും, അനുഗ്രഹങ്ങളും ഉണ്ടാകട്ടെ) എന്നു ഒരാൾ പറയുമ്പോൾ *വ അലൈകുമുസ്സലാം വ റഹ്മത്തുള്ളാഹി വബറകാത്തുഹു (നിങ്ങൾക്കും സർവ്വശക്തൻ്റെ ശാന്തിയും, കാരുണ്യവും, അനുഗ്രഹങ്ങളും ഉണ്ടാകട്ടെ)എന്നു കേട്ടയാൾ പ്രത്യഭിവാദനം ചെയ്യണം.                              


                 4️⃣ഒരാൾ നൂറുതവണ, അല്ലെങ്കിൽ  ഒരു ലക്ഷം തവണ നിന്നിൽ ശാന്തിയും, ദൈവത്തിൻ്റെ കാരുണ്യവും, അനുഗ്രഹവും, ഉണ്ടാകട്ടെ  എന്നു പരസ്പരം പറഞ്ഞാൽ, എങ്ങനെയാ ഒരാൾക്ക് ഐശ്വര്യം വരാതെ പോവുക. പരസ്പരം ഇതു നേരുന്ന ഒരാളുടെ  വായിലെങ്കിലും ഗുളികൻ നിൽക്കു കയില്ലന്നാരു പറഞ്ഞു. ഇതു മലയാളത്തിൽ പറഞ്ഞാലും മതിയല്ലോ. മതത്തിനെ അതിനെ ന്തിനു കൂട്ടു വിളിക്കുന്നു.  മലയാളത്തിൽ ഒരാളെ മറ്റൊരാൾക്ക് വാതുറന്നനുഗ്രഹിക്കാ ൻ വലിയ മടിയാണു, അസൂയയും, ഉളുപ്പും തന്നെ അതിനു കാരണം.  ഒരു അടുപ്പവുമില്ലാ ത്ത, നമ്മുടെ നന്മ ഒരിക്കലും ആഗ്രഹിക്കാത്ത ഏതോ ആളുകൾക്കൊക്കെയാണു ഇപ്പോ face bookലും whats appലു മൊക്ക കൂടി സകലരും Good morning വിടക്കം. അതു കൊണ്ട് എന്തു നേട്ടം കിട്ടണൂ.   ആർക്കെങ്കിലും  എഴുന്നേറ്റം കിട്ടിയോ?  ഇല്ല. നാടടക്കം മുടിഞ്ഞു മുള്ളു വച്ചു  പോണതല്ലാതെ എന്തു നേട്ടം കിട്ടി.      Moral Science (ധാർമ്മിക ശാസ്ത്രം) എന്നൊരു പീരീഡ് കൂടി ഞങ്ങൾക്കു അന്നുണ്ടായിരുന്നു.  ഹൈസ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞു പുറത്തേ ക്ക് വരുന്ന കുട്ടികൾക്ക് കഞ്ചാവടിക്കാനും, MDMA കഴിക്കനും, അതു വിൽപ്പന നടത്തി ധനം സമ്പാദിക്കാനും അന്നു നേരമെവിടെ.  ഇവിടെയാണു മൂല്ല്യച്ചുതിയുണ്ടായതു.  "താൻ പുറത്തേക്കിറങ്ങു, തന്നെ കൊന്നു കൊലവിളി ക്കുമെന്നു" പ്രിൻസിപ്പലിനോടും മാഷുമാരോടും പറയാൻ ഒരു വിദ്യാർത്ഥിക്ക് നാവു പൊന്തു ന്നതു വളർത്തു ദോഷമാണു.
പാളയം നിസാർ അഹമ്മദ്
copyright© all rights reserved
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    
Author 
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings    


StatCounter weekly report പ്രകാരം വിവിധ വിദേശരാജ്യങ്ങളിലും ഏറെ വായനക്കാരെ നേടിയതു.29-ജൂൺ-2025ൽ പ്രസിദ്ധീകരിച്ചു
 










No comments:

Post a Comment