ഞാൻ ഇന്നു സെയ്ഫ് അലിഖാനും അദ്ദേഹത്തിൻ്റെ ആദ്യവിവാഹത്തിലെ മകൾ സാറാ അലി ഖാനും ഒരുമിച്ചുള്ള ഇൻ്റർവ്യൂ കാണുകയായിരുന്നു 💃അവതാരകൻ സാറയോട് ചോദിക്കുന്നു, 'താങ്കളുടെ അബ്ബ , കരീന കപൂറിനെ വിവാഹം കഴിക്കുകയാണ് എന്നറിഞ്ഞപ്പോൾ വിഷമം തോന്നിയോ..? 🎤 എന്തിന് ? .... ഏത് നിമിഷവും പൊട്ടിത്തെറിക്കാവുന്ന അൺ കംഫർട്ടബിൾ ആയ ഒരു വീടിന് പകരം എനിക്കും അനിയനും സന്തോഷത്തോടെ ജീവിക്കാനും കയറിച്ചെല്ലാനുള്ള രണ്ട് വീടുകളാണ് ആ വിവാഹമോചന തീരുമാനത്തോടെ ഉണ്ടായത്. അതിൽ എന്തിനാണ് വേദനിക്കുന്നത്.?" സാറ ചിരിയോടെ തിരിച്ച് ചോദിക്കുന്നു..🤼പിന്നേം ചോദിക്കുന്നു.
2️⃣🎤"അബ്ബയുടെ വിവാഹ ദിവസത്തെക്കുറിച്ച് നിങ്ങൾക്ക് അത്ര നല്ല ഓർമ്മയായിരിക്കില്ല അല്ലേ..?" "അതൊരു മനോഹരമായ ദിവസമായിരുന്നു. അമ്മയാണ് ബോളിവുഡിലെ ഏറ്റവും നല്ല ഫാഷൻ ഡിസൈനറെക്കൊണ്ട് ലഹങ്ക തുന്നിപ്പിച്ച് ഇട്ടുതന്ന് എന്നെ അബ്ബയുടെ കല്യാണത്തിന് പറഞ്ഞയച്ചത്. അവിടെ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രം ഞാനും അനിയനും ആയിരിക്കുമെന്നും, ഏറ്റവും നന്നായി സന്തോഷത്തോടെ പെരുമാറണം, അബ്ബയെ ശല്യം ചെയ്യരുത് എന്നും അമ്മ പറഞ്ഞിരുന്നു.."🎤കരീനയെ അമ്മ എന്നാണോ ആൻ്റീ എന്നാണോ വിളിക്കുന്നത്?" അവതാരകൻ്റെ അടുത്ത ചോദ്യം. "എനിക്ക് സ്വന്തമായി അമ്മയുള്ളപ്പോൾ ഞാനെന്തിനാ ണവരെ അമ്മ എന്ന് വിളിക്കുന്നത്? പിന്നെ, അത്രയും യംഗ് ആയ അവരുടെ മുഖത്ത് നോക്കി ആൻ്റി എന്ന് വിളിക്കാൻ മാത്രം മോശക്കാരിയാണോ ഞാൻ. എല്ലാവരും വാത്സല്യത്തോടെ വിളിക്കുന്ന ചെല്ലപ്പേരായ ബേബോ എന്ന് തന്നെയാണ് ഞാനും വിളിക്കുന്നത്. ഷീ ഈസ് മൈ ബെസ്റ്റ് ഫ്രണ്ട്. അമ്മയും അബ്ബയും കഴിഞ്ഞാൽ ഞങ്ങളുടെ കുടുംബ കാര്യങ്ങൾ സംസാരിക്കാൻ എനിക്ക് പറ്റുന്ന മികച്ച സുഹൃത്ത്. ഞങ്ങൾ രണ്ടും ഒരുമിച്ച് യാത്രകൾക്കും ഷോപ്പിംഗിനും പോവാറുമുണ്ട് അവതാരകൻ ആ ചോദ്യം ചോദിക്കുന്നു .
3️⃣🎤"അമ്മ ഇപ്പോഴും അബ്ബയെ വിളിക്കാറുണ്ടോ?" "പരസ്പരം മടുത്ത് ഇനിയൊരു നിമിഷം ഒരുമിച്ച് ജീവിക്കണ്ട എന്ന് തോന്നി പിരിഞ്ഞവർ പിന്നെന്തിനാണ് പരസ്പരം വിളിക്കുന്നത്? "സാറ ചിരിയോടെ തിരിച്ച് ചോദിക്കുന്നു. പിന്നെ കൂട്ടിച്ചേർക്കുന്നു.🧑🦼 "മറ്റൊരു സ്ത്രീ അബ്ബയുടെ ജീവിതത്തിൽ വരുമ്പോൾ അമ്മ വീണ്ടും അബ്ബയെ വിളിക്കുന്നത് ആ സ്ത്രീയ്ക്ക് ബുദ്ധിമുട്ടാവും എന്ന് തിരിച്ചറിയാനുള്ള വിവേകം അമ്മയ്ക്കു ണ്ടു .. അങ്ങനെയല്ലല്ലോ കാര്യങ്ങൾ വേണ്ടത് എന്ന നിലയ്ക്ക് അവതാരകൻ്റെ അടുത്ത ചോദ്യം. "അബ്ബയുടെ വിവാഹത്തെ പറ്റി അമ്മ എന്തെങ്കിലും സ്വകാര്യ വേദനകൾ മക്കളായ നിങ്ങളോട് പങ്കു വെച്ചിരുന്നോ...?"
🎤"എന്തിനാണ് അമ്മ വേദനിക്കുന്നത്? അമ്മയ്ക്ക് വേണ്ടാഞ്ഞിട്ടല്ലേ ബന്ധം അവസാനിപ്പിച്ചത്. പിരിഞ്ഞ ആ നിമിഷം തൊട്ട് അബ്ബ അമ്മയ്ക്ക് മറ്റേതൊരു വ്യക്തിയും പോലെ ഒരു സാധാരണ ആൾ ആണ്. ആ ആൾ പിന്നെ എന്തു ചെയ്താൽ അമ്മയ്ക്ക് എന്താണ്.. എന്നാൽ ഞങ്ങൾ മക്കൾക്ക് അബ്ബയോടും അബ്ബയ്ക്ക് തിരിച്ചു ഞങ്ങളോടു ള്ള ബന്ധത്തെ അമ്മ ബഹുമാനിക്കുകയും അതിൽ ഞങ്ങൾക്ക് സർവ്വസ്വാതന്ത്ര്യവും അനുവദിക്കുകയും ചെയ്തു. "
4️⃣ സെയ്ഫിൻ്റെ അമ്മയായ ഷർമ്മിള ടാഗോറിനോടു "മകൻ്റെ വിവാഹമോചനത്തിൽ വിഷമം തോന്നിയോ ?" എന്ന് അഭിമുഖത്തിൽ ചോദിക്കുന്നു. 🎤"തീർച്ചയായും . എങ്കിലും ഞാനതിൽ ഇടപെട്ടിട്ടില്ല. പ്രായപൂർത്തിയായ രണ്ട് വ്യക്തികൾ ജീവിച്ച ജീവിതം അവർക്കല്ലേ അറിയൂ. നമുക്കതിൽ പങ്കില്ല. അവരുടെ തീരുമാനത്തെ ബഹുമാനിക്കുക എന്നതുമാത്രമേ നമുക്ക് ചെയ്യാനുള്ളൂ. ജീവിതം മനോഹരമായി ജീവിക്കാൻ ഏതാണോ നല്ലത് അത് ചെയ്യുക എന്നതാണ് ശരി. " അവരും ഒരു ഞൊടിപോലും ആലോചിക്കാതെ മനോഹ രമായ ഉത്തരം നൽകുന്നു.
അവർ പിരിയാനുള്ള കാരണം എന്ത്? അമൃതാ സിംഗ് വീണ്ടും വിവാഹം കഴിക്കാതിരുന്നത് എന്തുകൊണ്ട്? ഇത്യാദി ചോദ്യങ്ങൾ ഒക്കെ വരുന്നുണ്ട്..അതിന് ഉത്തരം സെയ്ഫ് അലി ഖാനാണ് നൽകുന്നത്" 🎤അത് വ്യക്തിപരമായ ഒന്നാണ്. എൻ്റെയും അമൃതയുടേയും തീരുമാനങ്ങളിലും കാഴ്ച്ചപ്പാടുകളിലും ജീവിതത്തിലും വിയോജിപ്പുകളും അകൽച്ചയും പ്രകടമായത് കുടുംബാന്തരീക്ഷത്തെ മുറുക്കമുള്ളതാക്കി. കുട്ടികൾ പിരിമുറുക്കമുള്ള അന്തരീക്ഷത്തിൽ വളരേണ്ട എന്ന് ഞങ്ങൾക്ക് തോന്നി🧑🦼അമൃത വീണ്ടും വിവാഹം കഴിക്കാത്തതിനെ കുറിച്ച് ചോദിച്ചപ്പോൾ സാറ പറയുന്നു 🦸"അമ്മ യാത്രകളും വായനയും ചിത്രംവരയും ഇഷ്ടപ്പെടുന്ന സ്ത്രീയാണ്. സമയത്തിനും സ്വാതന്ത്ര്യത്തിനും വലിയ വിലകൊടുക്കുന്ന ഒരാളാണു.. അതായിരിക്കാം കാരണം..
5️⃣ നാളെ അവർക്ക് മറ്റൊരാളോട് ഹൃദയ ബന്ധം തോന്നിയാൽ ഏറ്റവും സന്തോഷിക്കുന്നതും ഞാനായിരിക്കും."ഒരു കുടുംബം രണ്ടായി പിരിഞ്ഞ നേരത്ത് ആ കുടുംബങ്ങളിലെ നാല് സ്ത്രീകൾ തുറന്ന മനസ്സോടെ ജീവിതത്തെ കൈകാര്യം ചെയ്തപ്പോൾ എത്ര മനോഹരമായി തീർന്നു അവർ ഓരോരുത്തരുടേയും വ്യക്തി ജീവിതങ്ങൾ എന്നാണ് ഞാൻ ആലോചിച്ചത്. എത്ര പേർക്ക് ഇത്ര വിശാലത ഹൃദയത്തിൽ ഉണ്ടാകുമെന്ന് അറിയില്ല. യാത്രയും വായനയും തരുന്ന തുറന്ന മനസ്സ് ഈ സ്ത്രീകൾ ജീവിതത്തിനകത്തും കൊണ്ടു വന്നപ്പോൾ ജീവിതവും ഒരു യാത്രപോലെ അവർക്ക് ആസ്വദിക്കാൻ കഴിയുന്നുണ്ടു🧎എന്നാൽ അന്തരിച്ചുപോയ actress ശ്രീദേവി തൻ്റെ ഭർത്താവ് ബോണി കപൂറിൻ്റെ ആദ്യ വിവാഹത്തിലെ മക്കളെ അവരുടെ പിതാവിനെ കാണാൻ പോലും അനുവദിച്ചിരുന്നില്ലത്രേ. തൻ്റെ മക്കൾ അവരുമായി കൂട്ടു ചേരുന്നതും വിലക്കി.. കുട്ടിക്കാലത്ത് അനുഭവിച്ച ആ ഒറ്റപ്പെടലിൻ്റെ ട്രോമയാണ് തൻ്റെയും അനുജത്തിയുടേയും ജീവിതം തകർത്തത് എന്ന് അർജ്ജുൻ കപൂർ പറയുന്നു🏋️ പൊതു വിൽ കണ്ടു വരുന്ന രീതിയും ഇതാണ്.ഒരു ഭാര്യയും ഭർത്താവും വിവാഹ മോചനം നടത്തിയാൽ ആരാണ് തെറ്റുകാർ എന്ന് നമ്മുടെ കാഴ്ചപ്പാടിന് അനുസരിച്ച് വിധിക്കാഞ്ഞാൽ നമുക്ക് ഉറക്കം വരില്ല എന്നതാണ് മറ്റൊന്ന്🧜
6️⃣ആ വ്യക്തികൾ നയിച്ച ദാമ്പത്യ ജീവിത ത്തെക്കുറിച്ച് യാതൊരു വിധ ധാരണയും ഇല്ലെങ്കിലും സർവ്വമാന ബന്ധുക്കളും, നാട്ടുകാരും, അയൽക്കാരും പരിചയക്കാ രും തുടങ്ങി അതിൽ ഇടപെടാത്ത ,അഭിപ്രായം പറയാത്ത കാക്കയും പൂച്ചയും പട്ടിയും വരെ ഉണ്ടാവില്ല..🧜സ്വന്തം വീട്ടിലെ പ്രശ്നങ്ങളിൽ പതുങ്ങി നടക്കുന്നവനൊക്കെ കണ്ടവൻ്റെ പ്രശ്നത്തിൽ പുലിയായി ഇടപെടും.🧜തമ്മിൽ പിരിഞ്ഞ ഭാര്യാഭർത്താക്ക ന്മാരാവട്ടെ പരസ്പരം കുറ്റം പറഞ്ഞും ആരോ പണങ്ങൾ ഉന്നയിച്ചും മതിയാവാതെ ശ്വാസം മുട്ടും.🧜"അവൻ/ അവൾ ഒരിക്കലും നന്നാവില്ല മുടിഞ്ഞ് പോവേ ഉള്ളൂ എന്ന പരസ്പര പ്രാക്ക് വേറെ. "🧜മക്കളെ അന്യോനം വിട്ടുകൊടുക്കില്ല, കാണിച്ചു കൊടുക്കില്ല തുടങ്ങിയ കലാപരിപാടികൾ വേറെയും.. വേർപിരിഞ്ഞാലും നരകം വേർപിരിഞ്ഞില്ലെ ങ്കിലും നരകം എന്ന മട്ടിൽ.🧜തലയ്ക്കകത്ത് തുറസ്സും പ്രാക്റ്റിക്കാലിറ്റിയുടെ വെളിച്ചവും ഉള്ള ചില മനുഷ്യർ ഡിവോഴ്സിന് ശേഷം മുൻ പങ്കാളിയുടെ കാര്യങ്ങളിൽ ഇടപെടാതെ കഴിഞ്ഞകാലം മായ്ച്ചിട്ട് ജീവിതത്തിൽ ഒന്നൂടെ പുനർജനിച്ച് ബാക്കിയുള്ള ജീവിതം സുഖ സുന്ദരമായി ജീവിക്കുന്നുണ്ട് 🧜ഒരു ജീവിത നരകം കഴിഞ്ഞ് , കൊതിയോടെ നാം വീണ്ടെടുക്കുന്ന പുതിയ ജീവിതത്തെ പിന്നീട് നമ്മൾ എങ്ങനെ ഉപയോഗിക്കുന്നു എന്നിടത്താണ് അതിജീവനത്തിൻ്റെ ആനന്ദം🧎 അതു പ്രാക്റ്റിക്കലായി ജീവിച്ച് കാണിച്ചു തരുന്ന, സാറയ്ക്കും, കരീനയ്ക്കും, അമൃത യ്ക്കും, ഷർമിളടാഗോറിനും ഒത്തൊരുമ🧜
7️⃣ബന്ധങ്ങളുടെ അവസാന ലാപ്
പ്രശസ്ത ഹിന്ദി സിനിമാനടി ഷർമിള ടാഗോറി ന്റെയും(81 വയസ്സ്), പ്രശസ്ത ക്രിക്കറ്റ് കളിക്കാരനായ പട്ടൗടി നവാബിൻ്റെയും മകനാണു സെയ്ഫ് അലിഖാൻ എന്ന ഈ നടൻ 🦸സെയ്ഫ് അലി ഖാനും അമൃത സിംഗും 13 വർഷം ഒന്നിച്ചു ⛹️ 2004-ൽ വിവാഹ മോചനം നേടി🧎അവർക്ക് സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ എന്നിങ്ങനെ രണ്ട് മക്കളുണ്ട്🏋️ സെയ്ഫ് പിന്നീട് 2012 ൽ കരീന കപൂറിനെ വിവാഹം കഴിച്ചു⛹️അവർക്ക് രണ്ട് ആൺ മക്കളുണ്ട്, തൈമൂർ അലി ഖാൻ, ജെഹ് അലി ഖാൻ🧎സെയ്ഫും അമൃതസിങ്ങും സൗഹാർദ്ദ പരമായി വേർപിരിഞ്ഞു⛹️പരസ്യമായി പരസ്പരം കുറ്റപ്പെടുത്താതെ സഹ പാരൻ്റിംഗിൽ അവർ ശ്രദ്ധിച്ചു 🏋️ കരീന കപൂറും അമൃതയും അവരുടെ കുട്ടികളുമായും കരീന എല്ലായ്പ്പോഴും മാന്യമായ ബന്ധം കാത്തു സൂക്ഷിക്കുന്നു⛹️ സാറയും കരീനയും നല്ല ബന്ധമാണ്⛹️ പലപ്പോഴും ഒരുമിച്ച് കാണാറുണ്ട് ⛹️ മക്കളോടുള്ള സ്‌നേഹവും അവരുടെ ജീവിതത്തിൻ്റെ ഭാഗ മാകാനുള്ള തൻ്റെ ആഗ്രഹവും സെയ്ഫ് വെളിപ്പെടുത്തി യിട്ടുണ്ട്🧑🦼 താൻ സാറയെ എല്ലായ്‌പ്പോഴും മിസ് ചെയ്യുന്നുവെന്നും, തൻ്റെ വാലറ്റിൽ മകൻ ഇബ്രാഹിമിൻ്റെ ഫോട്ടോ യുണ്ടെന്നും അദ്ദേഹം പറഞ്ഞു⛹️ താൻ സെയ്ഫിൻ്റെ മുൻ അമൃത സിങ്ങിൻ്റെ ആരാധികയാണെന്ന് കരീന കപൂർ വെളിപ്പെടുത്തി🧜നാട്ടിലെ ആചാരത്തിനു വിരുദ്ധമായി, കരീന കപൂർ ഇവരുമായൊക്കെ നല്ല ബന്ധം നിലനിർത്തുന്നു ... അവസാനിച്ചു
R,M,N,A 09-1-2025
💈💈💈💈💈💈💈💈💈💈💈💈💈💈💈💈💈💈
അമേരിക്കയിലെ ഏറ്റവും വിലകൂടിയ, സെലിബ്രിറ്റികൾ താമസിക്കുന്ന സ്ഥലമാണു Malibu.. സകലതും അഗ്നി കൊണ്ടു പോയി... ഇനി ചാരം മാത്രം. ഇതു ഇഹത്തിലെ ദൃഷ്ടാന്തങ്ങളിൽ ഒന്ന്. മതിമറന്നു ജീവിക്കാതിരിക്കുക 07-1-2025
#Jetplane ബ്രസീലിലെ ഉബതുബ എയർപോർട്ടിൽ ലാൻഡ് ചെയ്യുമ്പോൾ റൺവേ മറികടന്ന് തീപിടിച്ചു.രണ്ട് മരണങ്ങൾക്ക് കാരണമായി, അവരിൽ ഒരാൾ പൈലറ്റും മറ്റ് ആറ് പേർക്ക് പരിക്കേറ്റു.8-1-2025
No comments:
Post a Comment