4️⃣1959ൽ എൻ്റെ അമ്മയുടെ അച്ഛൻ മരിക്കുന്നതു വരെ അദ്ദേഹത്തെ എതിർത്തു സംസാരിക്കാൻ, ഒരു വാക്കുരിയാടാൻ, ആർക്കും ധൈര്യമുണ്ടായിരുന്നില്ല~ മുതിരുമായിരുന്നില്ല~ഒരു രംഗത്തും🩸 എന്തെന്നാൽ കവടിയാർ കൊട്ടാരത്തിലെ മുൻ മഹാരാജക്കന്മാരുടെ അംഗരക്ഷകരായിരുന്നു (ADC) Aide-de-Camp ഞങ്ങളുടെ കുടുംബത്തിൽ നിന്നുമുള്ളവർ🩸പാളയത്തെ ഈ പള്ളിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിവന്നവരിൽ കുട്ടിയാമു സാഹിബ്, ഡോക്ടർ ആദംഖാൻ ഉൾപ്പടെ നിരവധി ആളുകളുണ്ട് 🏌️ പേരുകൾ വിട്ടുപോയെങ്കിൽ സദയം അറിയിച്ചാൽ ഇവിടെ എഴുതാം🩸💧ആ കാലഘട്ടത്തിൽ സൂപ്പർസ്റ്റാർ ആയിരുന്ന സിനിമാതാരത്തെ ഒരു നോക്കു കാണാനും, സിനിമയിൽ ഒരു Chance നേടാനുമായി പിൽക്കാലത്ത് സൂപ്പർതാരങ്ങൾ ആയ എത്രയോ നടന്മാർ മണിക്കൂറുകൾ ആ ഹോട്ടൽ ഉടമയുടെ ഹോട്ടലിലും., വീട്ടുപടിക്കലും കാത്തു, കാത്തു നിന്നിട്ടുണ്ടു...... ഒരു ശുപാർശക്കായി.........അന്നത്തെ സൂപ്പർസ്റ്റാറിനെ ഒരു നോക്കു കാണാനായി...... അവരൊന്നും..........ഈ വഴിത്താര മറന്നു പോകാൻ ഇടയില്ല🩸അതു ഒരു കാലഘട്ടം🚇 പ്രകാശ പൂരിതമായ ഒരു കാലഘട്ടം!!! ✒️പാളയം നിസാർ അഹമ്മദ് Copy ©rights all rights reserved📍 2011ൽ പാളയം പള്ളിയുടെ ജംഗ്ഷനിൽ നിന്ന് ഞാൻ ഈ ചിത്രം എടുത്തു ഈ ആർട്ടിക്കിൾ എഴുതി 2011ൽ പ്രസിദ്ധീ കരിച്ചു ⭕ Google StatCounter weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരെ നേടിയത് ⭕
theflashnews.blogspot.com
Sunday, 22 December 2024
എൻ്റെ ജന്മനാട് എത്ര സുന്ദരം
🌹എന്റെ ജന്മനാട് എത്ര മനോഹരമാണു.....
തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗമായ പാളയം ജങ്ഗ്ഷൻ• Photo copyrights© reserved🌹🌹350 വർഷത്തെ എങ്കിലും പഴക്കമുള്ള നിസ്കാര പള്ളി പുതിയതായി കെട്ടുകയും, 1967 ൽ അന്നത്തെ ഇന്ത്യൻ രാഷ്ടപതിയായിരുന്ന ഡോക്ടർ സാക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തതും, എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയതും, എൻെറ ഏറ്റവും അടുത്ത ബന്ധുക്കൾ പള്ളി പരിപാലന ഭരണസമിതിയിൽ ഉണ്ടായിരുന്നപ്പോഴാണു. ഇപ്പോഴും അതേ!! 2️⃣🌹കേരളത്തിലെ സ്ത്രീകൾക്കു ആദ്യമായി പള്ളിയിൽ നമസ്കാരത്തിനു 1967 മുതൽ അനു വാദം നൽകിയതു വിശാല ചിന്താഗതി പുല ർത്തി വന്ന അന്നത്തെ ഭരണസമിതി തന്നെ💧 മലയാള ഭാഷ സംസാരിക്കുന്ന തലസ്ഥാനത്തെ ഹൃദയഭാഗമായ പാളയത്തെ ഈ ജുമുഅ മസ്ജിദിൽ 30 വർഷക്കാലം വെള്ളിയാഴ്ച ഖുതുബ പ്രസംഗം തമിഴ് ഭാഷയിലാണു നടത്തിയിരുന്നതു.....💧ഞങ്ങളുടെ കുടുംബം തമിഴ് സംസാരിക്കുന്ന മുസ്ലിംസ് ആയിരുന്നതിനാൽ തമിഴ് നാട്ടിലെ തെങ്കാശിയിൽ നിന്നും അബുൾ ഹസൻ അലി എന്ന ഒരു ഇമാമിനെ ഇവിടെ കൊണ്ടു വന്നു 20 വർഷക്കാലം ഇമാമായി നിലനിർത്താൻ ഞങ്ങളുടെ കുടുംബത്തിനു കഴിഞ്ഞിരുന്നു💧
കാലാകാലമായി ഇമാം ആയിരുന്നവരിൽ ആർക്കും, പാളയം മുസ്ലീം ജുമാമസ്ജിദ് പള്ളിയുമായി ബന്ധപ്പെട്ട നിർമാണ പ്രവർത്തനങ്ങളിലോ, ഭരണ നിർവ്വഹണ കാര്യത്തിലോ, റോൾ ഒന്നുമില്ല..🩸ഈ മുസ്ലിം പള്ളിക്കു മുന്നിലായി എൻ്റെ മാതാവിന്റെ പിതാവായ അസ്സനാരുപിള്ള പീർ മുഹമ്മദ് ഗസ്സാലി 1955 കളിൽ സ്ഥാപിച്ച പ്രസിദ്ധമായ ഒരു ഹോട്ടൽ ഉണ്ടായിരുന്നു~Taj Hotel 🩸തലസ്ഥാനത്തു അന്നു വളരെയധികം പ്രസിദ്ധവും, പ്രമുഖവുമായിരുന്നു ഈ താജ് ഹോട്ടൽ🩸 1959ൽ അപ്പൂപ്പൻ മരണപ്പെട്ട ശേഷം മൂത്ത മകനായ സൈനുല്ലാബ്ദീൻ ആ ഹോട്ടൽ തുടർന്ന് നടത്തി വന്നു🩸ഗുസ്തിയിൽ അക്കാലത്തെ വലിയ ചാമ്പ്യനായിരുന്നു സൈനുല്ലാബ്ദ്ദീൻ🕺സൈക്കിളുകൾ വളരെ കുറച്ചു മാത്രമുണ്ടായിരുന്ന അക്കാലത്ത്, പാളയം ജംഗ്ഷനിൽ സൈനുല്ലാബ്ദീനു ഒരു സൈക്കിൾ റിപ്പയർ ഷോപ്പും നടത്തിയിരുന്നു
3️⃣MLAമാരെ ചാക്കിലാക്കി പല മന്ത്രിസഭകളെ മറിച്ചിടാനും, നില നിർത്താനും, സ്വധീനമുണ്ടായിരുന്നവരായിരുന്നു ആ ഹോട്ടലിൻെറ ഉടമയായിരുന്ന താജ് അസ്സനാരുപിള്ള പീർ മുഹമ്മദ് ഗസ്സാലി💧"താജ് മുതലാളി" എന്നാണു തലസ്ഥാന നഗരിയിലെ ജനങ്ങൾ എൻ്റെ മാതാവിന്റെ പിതാവിനെ വിളിക്കുക💧താജ് മുതലാളിയുടെ മകൾ എന്നു കേട്ടാൽ പാളയത്തെയും സമീപ പ്രദേശങ്ങളിലേയും ഒരാളും എൻെറ മാതാവിൻെറ മുന്നിൽ പഞ്ചപുഞ്ചമടക്കി ബഹുമാനത്തോടെയല്ലാതെ നിൽക്കുകയില്ല💧 മേയർ ആയിരുന്ന പാളയം ബേക്കറും, ഇപ്പോഴത്തെ കൗൺസിലർ ആയിഷ ബേക്കറുമൊക്കെ ഏറ്റവും അടുത്ത സ്വന്തക്കാർ ആയിരുന്നുവെങ്കിലും എൻെറ മാതാവിന്റെ അടുത്തെത്തുമ്പോൾ 'ചാച്ചീമ്മാ' എന്നാണു അവരൊക്കെ എൻെറ മാതാവിനെ വിളിക്കുക💧"ചാച്ചീമ്മാ" എന്നാൽ തമിഴിൽ ചെറിയമ്മ എന്നാണർത്ഥം💧 ഞാൻ നേരത്തെ പറഞ്ഞുവല്ലോ, വളരെ നൂറ്റാണ്ടുകളായി തിരുവനന്തപുരം പട്ടണത്തിൻെറ ഹൃദയ ഭാഗത്താണു ഞങ്ങൾ താമസിക്കുന്നതെങ്കിലും തമിഴ് ഭാഷ സംസാരിക്കുന്നവരാണു ഞങ്ങൾ അടുത്ത ബന്ധുക്കളെല്ലാം💧
🩸 പളയം ജുമാ മസ്ജിദ് നിർമ്മാണത്തിൽ ഹസ്സൻ മരയ്ക്കാറോടൊപ്പം (സ്റ്റാച്യു ജംഗ്ഷനിലെ മരയ്ക്കാർ മോട്ടഴ്സിൻെറ ആദ്യകാല ഉടമ) അപ്പൂപ്പൻ താജ് പീർ മുഹമ്മദ് ഗസ്സാലിയുമാണു മുന്നിൽ നിന്നു നിർമ്മാണ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നതു🩸
N,R, A, M seen 24-12-24
.
Subscribe to:
Post Comments (Atom)


No comments:
Post a Comment