പ്രശസ്ത നടൻ അർനോൾഡ് ഷ്വാസ്‌നെഗർ തൻ്റെ പ്രശസ്തമായ വെങ്കല പ്രതിമയ്‌ക്ക് കീഴിൽ തെരുവിൽ ഉറങ്ങുന്ന ഒരു ഫോട്ടോ പോസ്റ്റ് ചെയ്തു, "കാലം എങ്ങനെ മാറി" എന്ന് സങ്കടത്തോടെ എഴുതി.അദ്ദേഹം ഈ വാചകം എഴുതാൻ കാരണം അദ്ദേഹത്തിന് പ്രായമായതുകൊണ്ടല്ല, കാലിഫോർണിയ ഗവർണറായിരിക്കുമ്പോൾ അദ്ദേഹം തൻ്റെ പ്രതിമയുള്ള ഒരു ഹോട്ടൽ ഉദ്ഘാടനം ചെയ്തു.
2️⃣ ഹോട്ടൽ ജീവനക്കാർ അർനോൾഡിനോട് പറഞ്ഞു, "എപ്പോൾ വേണമെങ്കിലും താങ്കൾക്ക് വരാം, ഞങ്ങൾ താങ്കൾക്കായി ഒരു മുറി റിസർവ് ചെയ്തിരിക്കും."അർനോൾഡ് ഷ്വാസ്‌നെഗർ ഗവർണർ സ്ഥാനം ഒഴിഞ്ഞ് ഒരു നാൾ ആ ഹോട്ടലിലേക്ക് പോയപ്പോൾ, അവർക്ക് വലിയ ഡിമാൻഡുള്ളതിനാൽ മുറിക്കു അതിനുള്ള പണം നൽകണമെന്ന് വാദിച്ച് ആ ഹോട്ടൽ ഭരണകൂടം അദ്ദേഹത്തിന് മുറി നൽകാൻ വിസമ്മതിച്ചു. അർനോൾഡ് ഷ്വാസ്‌നെഗർ ഒരു സ്ലീപ്പിംഗ് ബാഗ് കൊണ്ടുവന്ന് പ്രതിമയുടെ ചുവട്ടിൽ ഇട്ടു കിടന്നു കൊണ്ട് താൻ എന്താണ് അറിയിക്കാൻ ആഗ്രഹി ക്കുന്നതെന്ന് വിശദീകരിച്ചു: "ഞാൻ ഒരു പ്രധാന സ്ഥാനത്ത് ആയിരിക്കുമ്പോൾ, അവർ എന്നെ എപ്പോഴും അഭിനന്ദിച്ചു, എനിക്ക് ആ സ്ഥാനം നഷ്ടപ്പെട്ടപ്പോൾ, അവർ എന്നെ മറന്നു, അവരുടെ വാക്ക് അവർ പാലിച്ചില്ല. നിങ്ങളുടെ സ്ഥാനത്തെയോ നിങ്ങളുടെ പക്കലുള്ള പണത്തെയോ നിങ്ങളുടെ ശക്തിയെയോ നിങ്ങളുടെ ബുദ്ധിയെയോ വിശ്വസിക്കരുത്, അത് നിലനിൽക്കില്ല.ആളുകളുടെ ദൃഷ്ടിയിൽ നിങ്ങൾ "പ്രധാനി" ആയിരിക്കുമ്പോൾ, എല്ലാവരും നിങ്ങളുടെ "സുഹൃത്തുക്കൾ" ആണെന്ന് അഭിനയിച്ചു കാണിക്കും. എന്നാൽ നിങ്ങൾ അവരുടെ താൽപ്പര്യങ്ങൾക്ക് പ്രയോജനം ഉണ്ടാകുന്ന ആളല്ല എന്നാകുന്ന സമയം, നിങ്ങൾക്കുള്ള സ്ഥാനം അവരുടെ ചവറ്റു കുട്ടയിൽ ആണു. അർനോൾഡ് ഉപദേശിക്കുന്നു "ഒന്നും ശാശ്വതമായി നിലനിൽക്കില്ല" നിസാർഅഹമ്മദ്🎈GOOGLE ൻെറ Stat Counter Analytic weekly report പ്രകാരം ധാരാളം വായനക്കാരുള്ളതു 🍒
എങ്ങനെ യാണു ഒരു എയർകണ്ടീഷൻ പ്രവർത്തിക്കുന്ന തു
കാഴ്ച
തയ്യൽ മെഷീനുള്ളിൽ
pulse oximeter

No comments:
Post a Comment