ഇന്നലെ വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ ഒരു സുഹൃത്തിനോടൊപ്പം പോയി🧑🦯ആശാൻ നല്ലൊരു പ്രാസംഗികനാണ് 🚶 ഞാനാണു അദ്ധ്യക്ഷൻ🧑🦯 കേൾവിക്കാരായി നിറയെ പെണ്‍കുട്ടികൾ ഭൂരിഭാഗത്തിനും കണ്ണടയുണ്ടു. ചിലർക്ക് അത് നന്നേ ഇണങ്ങുന്നു🧑🦽മുഖത്ത് അതിന്റെ ഗർവ്വും,ഗാംഭീര്യവും ഉണ്ട് 🚶എന്തിനാ കണ്ണട ധരിച്ചിരിക്കുന്നതു എന്ന് ചോദിച്ചാൽ തല വേദനക്കാണെന്ന നുണയാണു മറുപടി തരിക.
2️⃣ പെൺകുട്ടികൾ കണ്ണടവക്കുന്നതു മഹാന്യൂനതയായാണു വിവാഹ കമ്പോളത്തിൽ പെൺകുട്ടികളെ അന്നും ഇന്നും മാറ്റി നിർത്തുക🧑🦯കണ്ണടവയ്ക്കാത്ത ലക്ഷക്കണക്കിന് പെൺകുട്ടികൾ കമ്പോളത്തിൽ ഉള്ളപ്പോൾ , ന്യൂനതകൾ ഉള്ളവളെ എന്തിനു കെട്ടണം എന്നാണു പലരുടെയും ചിന്ത🧑🦯 അതു മറികടക്കാനാണു പെൺകുട്ടികൾ ഇങ്ങനെ പൊളി പറയുന്നതു🧑🦯 തലവേദനക്കായി ഒരു കണ്ണടയില്ല എന്നു കണ്ണട വച്ചിട്ടുള്ള സകല മനുഷ്യർക്കും അറിയാം👩🚒 കാഴ്ചക്കുറവു വരുബോൾ കണ്ണു ചുഴിച്ചു, ചുഴിച്ചു നോക്കേണ്ടി വരുന്നു, അപ്പോൾ തലവേദന വരും🧑🦯അല്ലേൽ ഫാഷൻ ഭ്രമം🧑🦯ഇപ്പൊ പഴയ പഴഞ്ചൻ 1969ടൈപ്പ് കണ്ണട ഫ്രേം വേണമെങ്കിൽ 2000 റുപ്പികക്കു മുകളിലോട്ട് കൊടുക്കണം🚶ഗ്ലാസ്സിനു പണം വേറെയും🧑🦯ടെസ്റ്റിംഗ് ചാർജ് ഫ്രീ എന്നൊക്കെ പറയും 🚶തുക്കട ഫ്രേമിനാണ്റുപ്പിക 2000🕺കണ്ണാടി കച്ചവടം കള്ള കച്ചോടമാ ! മനുക്ഷ്യന്റെ കണ്ണു വച്ചാകളി 🧑🦯അതൊന്നു ഫീസ്സായീന്നു നിരൂപിക്ക🚶 അതോടെ തീർന്നു നമ്മുടെ അഹങ്കാരം! പിന്നെ തിമിരം (കാറ്ററാക്ട്ടു ) വന്നിട്ടു ഒരു കണ്ണു ഫീസ്സയോ ഓടി ചെന്നു ലാപ്രോസ്കോപ്പി ചെയ്താൽ റുപ്പിക 35000 ഡിം 🚶 ഒന്നോർക്കണേ....മറ്റേ കണ്ണും അടിച്ചു പോവാറായി എന്ന സത്യം🚶അപ്പൊ രൂഫാ ഒരുലക്ഷം കീറിക്കിട്ടും 🚶 മിടുക്കുള്ള ഭിഷഗ്വരൻ അല്ലെങ്കിൽ രണ്ടു കണ്ണും കുരുടായി വീട്ടിലേക്കു മടങ്ങാൻ ആവും വിധി👮 രണ്ടു ദശകങ്ങൾക്കു മുൻപ്, ഓപ്പറേഷൻ ചെയ്ത കണ്ണുകളിൽ ഫംഗസ് ബാധയുണ്ടായി ആയിരക്കണക്കിനാളുകൾക്കു കാഴ്ച പോയ സംഭവം ഉണ്ടായിട്ടുണ്ടേ👩🏫
3️⃣വളരെ മുൻപ് തിരുവനന്തപുരം സിറ്റിയിൽ ഒന്നോ രണ്ടോ കണ്ണാടി കടകളെയുള്ളൂ 🧑🦯 ഗവണ്മെന്റ് സെക്രട്ടറിയേറ്റിനു അര കിലോമീറ്റർ അപ്പുറത്ത് ഒരു സർക്കാർ കണ്ണാസ്പത്രിയുണ്ട്🧑🦯അതാണ് അന്നത്തെ ഏക ടെസ്റ്റിംഗ്-കണ്ണു ചികിത്സകേന്ദ്രം🧑🦯രാവിലെ എട്ടുമണിക്ക് മുൻപ് ചെന്ന് ഒ.പി റ്റിക്കറ്റും എടുത്തു ഒരു ഭാഗത്തു കുത്തിയിരിക്കണം🧑🦯അപ്പോഴേക്കും രണ്ടു കണ്ണിലുമായി നല്ല നീറ്റലുള്ള തുള്ളി മരുന്ന് ഇറ്റിച്ചു തരും 🧑🦯ഒരു മണിക്കൂറെങ്കിലും കണ്ണും പൂട്ടിഅങ്ങനെ ഇരിക്കണം 🧑🦯എന്നാലേ ഡോക്ടറിൻ്റെ മുൻപിലോട്ടു വിടൂ 🧑🦯അപ്പോഴേ അയ്യാൾക്ക് കണ്ണിലെ ഞരംമ്പുകളൊക്കെ തെളിഞ്ഞു കണാനാവൂത്രേ🧑🦯പിന്നെ ഒരു ഇരുട്ടു മുറിയിലേക്ക് തള്ളിവിടും 🧑🦯അവിടെ കണ്ണിനകത്തോട്ടു ടോർച്ചു അടിച്ചു ഉരുട്ടി ഉരുട്ടി നോക്കലുണ്ട് 🧑🦯അതൊക്കെ കഴിഞ്ഞു മാത്രമേ അക്ഷരം വായിക്കാനും ധരിക്കേണ്ട ലെൻസ്സിന്റെ പവ്വറും ചെക്കു ചെയ്യൂ 🧑🦯അപ്പോഴേക്കും ഉച്ചയൂണിനു സമയം കഴിഞ്ഞിരിക്കും ....🧑🦯അപ്പോഴേക്കും ഏറെക്കുറേ മനസ്സിലാവുകയും ചെയ്യും,ഇനി മരണം വരെ നമ്മടെ കണ്ണ് അടിച്ചു പോവില്ലാന്നു🧑🦯കണ്ണട വച്ചു കുറേക്കാലം കഴിഞ്ഞു ,പോയ പവ്വറു തിരിച്ചു കിട്ടുമെന്ന് ആരും കരുതേണ്ട🧑🦯പോയത് പോയത് തന്നെ 🧑🦯ഉള്ളത് കൂടെ പോവാണ്ടിരിക്കാൻ പടച്ചോനോട് ചോദിക്കണതാ നല്ലത്🧑🦯പിന്നെ ഒരു ഗുണം ഉണ്ട് ..🧑🦯കേട്ടോ.. ...ഷോർട്ട് സൈറ്റ്കാരനു വെള്ളെഴുത്ത് കണ്ണട ഒരിക്കലും വയ്ക്കേണ്ടി വരില്ല കേട്ടൊ🧑🦯
4️⃣പത്തുമുപ്പത്തിഅഞ്ചു വയസ്സ് കഴിയുമ്പോ പേപ്പറു വായിക്കാൻ കഴിയാതെ വരുമ്പോ വയ്ക്കണ ആ കെളവൻ കണ്ണട ഇല്ലേ, ങാ ...! ആ കണ്ണട തന്ന്യാ വെള്ളെഴുത്ത് കണ്ണട ! നമ്മടെ നാട്ടില് ;അതിനു പറേണ പേരാണ് 'കെളവൻ കണ്ണട ' പിന്നെ വേറെ ഒരുതരം കണ്ണടയുണ്ടു് 'പുളിച്ചം കണ്ണട മനസ്സിലായില്ലേ ചില ഏഭ്യന്മാര് രാത്രീലും അതു വച്ചോണ്ട് നടക്കും🧑🦯പുത്തൻ പണക്കാരനും , വിദ്യാഭ്യാസവും,സംസ്കാരവും ഇല്ലാത്തവനാണ് അതു രാത്രീലും ധരിക്കുക ,പകലു ധരിക്കണതു ദോഷൈക ദൃക്കുകളും കുരങ്ങന്മമാരും ആയ ഞരമ്പുരോഗികളാണ് ! .അതെ അതു തന്നെ കൂളിങ്ങ്ഗ്ലാസ്സു🥊നന്നേ ചെറുപ്പത്തിലേ കണ്ണട വച്ചതാ ഞാൻ 💃 അന്നെനിക്ക് പന്ത്രണ്ട് വയസ്സുണ്ടാവും 🕺എന്റെ പ്രദേശത്തും ഇസ്കൂളിലുമൊക്കെ അന്നത്തെ ഏക കണ്ണടക്കാരനും ഞാനായിരുന്നു💃സാഹിത്യ സമജങ്ങളിലൊക്കെ പ്രസംഗത്തിനും പാട്ടിനുമൊക്കെ അതുകൊണ്ടു തന്നെ പ്രഥമ പരിഗണനയും, അദ്ധ്യാപകരുടെ പ്രത്യേക ശ്രദ്ധയും കിട്ടിയിരുന്നു🧑🦯കണ്ണിനു കാഴ്ച ഇല്ലാതെ കണ്ണാടി വച്ചിരിക്കുന്നവൻ എന്നു കരുതീട്ടാണോ, അതോ ഇവൻ ആളൊരു ബുജി എന്നു വിചാരിച്ചിട്ടാണോ ഈ പരിഗണന എന്നു ഞാൻ അന്വേഷിച്ചിട്ടില്ല 🧑🦯അക്കാലത്തു കണ്ണാശുപത്രീലു ഒരു പരിചയവും ഇല്ലാതിരുന്ന ഒരു റീഫ്രാക്ഷനിസ്ട്ടു പോലും എന്നെ ഹോസ്പിറ്റൽ കാര്യങ്ങളിൽ നന്നേ സഹായിച്ചിരുന്നു💃
5️⃣ആ സമയത്തെ സിനിമ താര രാജാവിന്റെ പെൺകുട്ടികളിൽ രണ്ടു പേർക്കു അയ്യാൾ ഓടി ചാടി നടന്നു കാര്യങ്ങൾ ചെയ്തു തന്നിരുന്നു🧑🦯കുടുംബത്തിലെ പ്രഥമ കുട്ടി കണ്ണടക്കാരനായതു കൊണ്ടു നസീർമാമാടെ മൂത്ത രണ്ടു പെൺ മക്കളേയും, എൻ്റെ മൂത്ത സഹോദരിയേയും ഗവ :കണ്ണാസ്പത്രിയിൽ കൂട്ടി കൊണ്ടു പോയി കണ്ണ് ടെസ്റ്റ് ചെയ്യിപ്പിച്ചതിന്റെ ക്രെഡിറ്റും എനിക്കുള്ളതാ! പാളയം കന്നിമാറാ മാർക്കറ്റ് വഴി നടന്നു, ഗ്യാസ് ഹൗസ്(ഇന്നത്തെ AKG സെൻ്റർ) ജംഗ്ഷൻ, ഞാൻ പഠിച്ച St.Joseph's High School നും General Hospital Junction നു മുന്നിലുടെ യാണു ഞങ്ങൾ നാലു പേരും റോഡിലൂടെ കാൽനടയായി അന്നു നടന്നു പോയതു💃 ഒ പി ടിക്കറ്റിലെ അവരുടെ പേരിന്റെ കൂടെ ആ താരത്തിന്റെ "പ്രേംനസീർ" എന്ന പേരു ഓ.പി ടിക്കറ്റിൽ കണ്ട റിഫ്രാക്ഷനിസ്റ്റിനു ഒരു സംശയം........ സിനിമാ താരം പ്രേംനസീർസാറിന്റെ മക്കളല്ലേ ഇവർ എന്നു അയ്യാൾ എന്നോട് പതിയെ ചോദിച്ചു 💃 ഒന്നു എൻ്റെ മൂത്ത സഹോദരിയും, മറ്റേ രണ്ടു പെൺകുട്ടികൾ എൻ്റെ മാമാടെ മക്കളുമാണെന്നു ഞാൻ അവർ കേൾക്കേ അത് സ്ഥിരീകരിച്ചു💃 അയ്യാൾ ഉടനെ ഡോക്ടർമാരോട് ഒക്കെ ചെന്നു പറഞ്ഞു, ഓടിനടന്നു വേണ്ട സഹായങ്ങളൊക്കെ നിമിഷം കൊണ്ടു ചെയ്തു തന്നു💃ഒന്നു രണ്ടു വർഷം കഴിഞ്ഞു അയ്യാൾ ഗൾഫിലേക്ക് പോയി 🥊എപ്പോഴോ ഗൾഫീന്നു മടങ്ങിവന്നു . തിരുവനന്തപുരം പട്ടണം മുഴുവനും അനവധി, അനവധി കണ്ണാടി കടകളെ കൊണ്ടു കുത്തി നിറച്ചു .........! 🙏 പാളയം നിസാർ അഹമ്മദു . Copyright All Rights Reserved, you Published on 07-05-2014
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings Author
Palayam Nizar Ahamed(M.Nizar Ahamed) writer| Journalist |Blogger| Editor-in-Chief |Flash News Bulletindaily|Flash news, investigative reports & editorial writings
Analytics weekly report പ്രകാരം വിവിധ രാജ്യങ്ങളിൽ വായനക്കാരെ നേടിയത്
കണ്ണട ഉണ്ടാക്കുന്ന വിധം
വീട് മഴ ജൂണിലെ


~2.jpg)

No comments:
Post a Comment