❤️ഇന്നു മൂന്നു മാസം പ്രായമുള്ള ഒരു മൊട്ട കുട്ടിയെ പരിചയപ്പെടാം. എന്റെ ചിത്രം തന്നെയാണിത് വലതു ഭാഗത്ത് നിൽക്കുന്നതു എന്റെ ഉമ്മയാണു .
ഇടതു ഭാഗത്ത് നിൽക്കുന്നതു എന്റെ ഉമ്മയുടെ ഒരേയൊരു ജേഷ്ഠനായ താജ് ഹോട്ടൽ സൈനുല്ലാബ്ദീന്റെ ഭാര്യയും, എൻ്റെ പ്രേംനസീർ മാമയുടെ ഭാര്യ ഹബീബമാമിയുടെ മൂത്ത സഹോദരിയുമായ എന്റെ നബീസ(നഫീസ) മാമിയാണിതു🚶 അവരുടെ ഒക്കത്തു ഇരിക്കുന്നതു ഞാനാണു🚶 എത്ര സ്നേഹമായും, സൂക്ഷ്മതയോടെ യുമാണു നബീസാ മാമി എന്നെ താഴെ വീഴാതെ ചേർത്തണച്ചു പിടിച്ചിരിക്കുന്നതെന്നു നോക്കൂ🚶 അവർ എന്റെ ഒരേഒരു മാമിയാണ്🚶
2️⃣ അതായതു എന്റെ നബീസമാമി-പ്രേംനസീർ സാഹിബിന്റെ ഭാര്യയായ ഹബീബമാമിയുടെ മൂത്ത സഹോദരിയാണവർ-🚶ഹബീബ മാമിയുടെ ഇളയ സഹോദരങ്ങളായ അബ്ദുൽ ലത്തീഫ് കൊച്ചാപ്പായും, അബ്ദുൽ സലാം കൊച്ചാപ്പായും, ഹബീബമാമിയുടെ ഏറ്റവും ഇളയ സഹോദരിയായ നസീമാ മാമിയും ഒക്കെ പാളയം മാർക്കറ്റി നടുത്തുള്ള എന്റെ ഉമ്മയുടെ തറവാട്ടിൽ തന്നെ യായിരുന്നു വർഷങ്ങളായി ഒന്നിച്ചു താമസി ച്ചിരുന്നതു🤼1965 വരെ ഒക്കെ മരുമക്കത്തായ സമ്പ്രദായം രൂഢമായിരുന്നു തിരുവനന്തപുരം, തോന്നിക്കടവു, കഠിനംകുളം, ചിറയിൻകീഴ്, കൊല്ലം ഭാഗങ്ങളിൽ. അന്നൊക്കെ ആകെ ഒരു മെഡിക്കൽ കോളേജ് , ഒരു എഞ്ചിനീയറിംഗ് കോളേജ്, ഞങ്ങൾ ക്കൊക്കെ അറിയാവുന്നർ ഒരു ഡോക്ടർ പൽപ്പു , ഡോ.തങ്കവേലു, ഡോ. അമ്പാടി, ഡോ.പൈ., ഡോ. ബാലകൃഷ്ണൻ, ഡോ. കൊച്ചുനാരായണൻ എന്നൊക്കെ ഏറെ വയസ്സായ ഭിഷഗ്വരന്മാരെ മാത്രം. അന്നൊക്കെ എഞ്ചിനീയർ മാർക്കു ഒരു പ്രസക്തിയും ഇല്ല. സഹോദരിക്കോ, സഹോദരനോ കുഞ്ഞുങ്ങൾ ജനിച്ചാൽ.. കണ്ണും പൂട്ടി പരസ്പരം കല്ല്യാണം ഒസ്യത്തു പറഞ്ഞു വക്കുന്നതാണു തലസ്ഥാനത്തെ രീതി.
ആ പോയ കാലങ്ങളിൽ നിത്യഹരിത നായകൻ എന്നു നിങ്ങ ളൊക്കെ ആരാധിച്ചിരുന്ന പ്രേംനസീറും, ഭാര്യയു മൊക്ക ഞങ്ങളുടെ കൈ അകലത്തിൽ തന്നെ യായിരുന്നു🚶ഒരു കൂരക്കു കീഴേ ഒരു കുടുംബം പോലെ കഴിഞ്ഞവരാണു🚶 എല്ലാ വിശേഷ ങ്ങൾക്കും ഒത്തു കൂടുന്നവർ🚶നസീമാമാമിയെ പിൽക്കാലത്ത് നെടുമങ്ങാട് പനവൂരിലാണു വിവാഹം കഴിച്ചയച്ചതു🚶പിൽക്കാലത്ത് അബ്ദുൽ ലത്തീഫ് കൊച്ചാപ്പ, പ്രേംനസീർ മാമയുടെ ഇളയ സഹോദരിയെ വിവാഹം ചെയ്ത് ചിറയിൻകീഴിൽ താമസമാക്കി🚶ഹബിബ മാമിയുടെ മറ്റൊരു അനിയ നായ അബ്ദുൽ സലാം കൊച്ചാപ്പ പാളയത്തെ എൻ്റെ അപ്പുപ്പന്റെ ടാജ് ഹോട്ടലിൽ ജീവനക്കാര നായി വളരെ ഏറെക്കാലം ജോലിക്കു നിന്നു🚶
3️⃣എന്റെ ഉമ്മയുടെ പാളയത്തെ തറവാട്ടിൽ തന്നെയായിരുന്നു ഇവരൊക്കെ അന്നു ഒരു കൂട്ടമായി താമസിച്ചിരുന്നതു🚶അപ്പോൾ അറിയുമല്ലോ നിത്യ ഹരിത നായകനായിരുന്ന പ്രേംനസീറിനും, അദ്ദേഹത്തിന്റെ ഭാര്യക്കും കുടുംബത്തിലെ സകല അംഗങ്ങൾക്കും ഞങ്ങളെ പേരെടുത്തു വിളിക്കാനും ശ്രദ്ധിക്കാനും നബീസാ മാമിയെപ്പോലെ ഹബീബമാമിക്കും കഴിയുമാ യിരുന്നു 🚶എത്ര ഊഷ്മളമായിരുന്നു അന്നത്തെ സ്വന്ത ബന്ധങ്ങൾ എന്നു ഇന്നത്തെ കുട്ടികൾക്ക് ചിന്തിക്കാൻ പോലും ആവുകയില്ല🚶
കഴിഞ്ഞ ദിവസം ഒരു വിവാഹത്തിനു പോയിരുന്നു💐 ആർഭാടമായ വിവാഹം 🐪 അടുത്ത ബന്ധത്തിൽ പെട്ടതാ 🐪അടിപൊളി ബിരിയാനിയും അഡീഷ ണൽ സാധനങ്ങളും കൂട്ടിനുണ്ടേ🐪. ബിരിയാനി ഇഷ്ട ഭക്ഷണമല്ല 🐪വല്ലപോഴും ഉള്ള തീറ്റ ദിനചര്യ തെറ്റിക്കുന്നു 🐪ആ ആലസ്യത്തിൽ ഓഡിറ്റോറി യത്തിൽ ഒഴിഞ്ഞ ഒരു ഭാഗത്തു ഒറ്റയ്ക്ക് ഇരിക്കയാണ് ഞാൻ🐪വാമഭാഗം ഒരു ചെറുപ്പക്കാരി പെണ്കുട്ടിയെയും പിടിച്ചുകൊണ്ടു എന്റെ അരികി ലേക്കു വന്നു🐪 ആ പെണ്കുട്ടിയുടെ ഒക്കത്തു മൂന്നു നാലു വയസ്സ് പ്രായമുള്ള ശ്യാഠ്യം പിടിച്ചു നിലവിളി ക്കുന്ന ഒരു കുട്ടിയുണ്ടു🐪 ആർഭാടമാണ് അമ്മയുടെ യും കുഞ്ഞിന്റെം വേഷം🐪 വെളുക്കെ ചിരിച്ചു കൊണ്ട് ആ ചെറുപ്പക്കാരി എന്നോടു ചോദ്യമായി "എന്നെ തെരിയുമാന്നു? 🐪 ഞാൻ ഓർമ്മയിൽ പരതി.ഇല്ല. ഒരു ഓർമ്മയും കിട്ടണില്ല്യ. മുൻപ്കണ്ടിട്ടുമില്ല. ഭാര്യയുടെ കമെന്റ് കൈയ്യോടെ വന്നു-🐪'ഇതൊക്കെ ആണു സ്വന്തക്കാർ🐪 ബന്ധുക്കൾ.'😜ഞാൻ നല്ലോണം ചമ്മി🐫ഒട്ടും അറിയണില്ല്യാ എനിക്കതിനെ🐪. ചോദ്യ രൂപത്തിൽ ഭാര്യയുടെ മുഖത്തേക്ക് നോക്കി🐪 മറുപടി കൃത്യമായി വന്നു 🐪ഇതാണു നിങ്ങളുടെ പിതാവിന്റെ അനിയന്റെ നാലാമത്തെ മകളുടെ മകൾ .... 🐪 അതായത് എന്റെ ഇളയ അച്ചന്റെ മകളുടെ മകൾ 🐪അതിന്റെ കുട്ടിയാണ് ആ ഒക്കത്തു ഇരിക്കുന്നതു.
4️⃣ഹോ !എന്തു ചെയ്യുന്നു എന്ന ചോദ്യത്തിനും ഫോൺ നമ്പർ അടക്കം വ്യക്തമായ മറുപടി അവൾ തന്നു 🐪 മൈക്രോസോഫ്റ്റിൽ പ്രോഗ്രാമർ ആണു- ഇംഗ്ളണ്ടിൽ 🐪 ഭർത്താവ് നാഗർകോവിൽ എന്ന സ്ഥലത്തിനു അടുത്തുള്ള തക്കല പള്ളിയിൽ ഇമാം ആണത്രേ 🐪മൈക്രോസോഫ്ടും ഇമാമും എങ്ങനെ യോജിച്ചു പോകും എന്നു ഞാൻ ചോദിച്ചപ്പോഴും ഉത്തരം തന്നു ....🐪അവർക്ക് (ഭർത്താവിനു ) മൂന്നു മണിക്കൂർ പ്രസംഗത്തിനു 3 ലക്ഷം രൂപയാണ് ഫീസ്സു🐪 അത്രയും വിലയുള്ള മത പ്രാസംഗികനോ എങ്കിൽ അതിന്റെ ഭർത്താവിനെ ഒന്നു കാണാൻ എനിക്ക് തിടുക്കമായി 🐪 നിറഞ്ഞ ആഹ്ലാദത്തോടെ ഉടനെ ഓടിപ്പോയി അവൾ ഭർത്താവിനേയും കൂട്ടി വന്നു🐪വെളുത്തു കൊലുന്നനെയുള്ള ഒരു കൊച്ചു പയ്യൻസ് 🐪 27,28 വയസ്സേ പ്രായം ഉണ്ടാവൂ🐪 എന്നെ അവൾ പരിചയപ്പെടുത്തിയ പാടെ അത്യധികമായ ബഹുമാനത്തോടെ ആ പയ്യൻസ് എന്നെ വണങ്ങി, ബന്ധം വിളിച്ചു പതിഞ്ഞ ശബ്ദത്തോടെ കുശലം അന്വേഷിക്കാൻ തുടങ്ങി 🐪 ഓരോ വാക്കിലും നോട്ടത്തിലും അയാൾ എനിക്കു തരുന്ന ബഹുമാനം എനിക്കു തിരിച്ചറിയാൻ കഴിയുമായിരുന്നു🐪 അറബിയിൽ എന്തോ വലിയ പുകഴൊക്കെ നേടിയിരിക്കുന്നു ഈ പ്രായത്തിൽ തന്നെ ആ പയ്യൻസ്🐪. ആ ആഢ്യമുണ്ടു ആ ആളിന്റെ മുഖ പ്രസാദത്തിലും🦒എന്റെ പിതാവിന് ഏഴുണ്ടു സഹോദരങ്ങൾ, മാതാവിന് ഒരാളും🐪 ചിലർ തേങ്ങാപ്പട്ടണത്താണു താമസം✈️ അവരെ ഒക്കെ നന്നായി അറിയാം 🐪 അവരുടെ സന്താന ങ്ങളെയും അറിയും🐪 അവരുടെ കുട്ടികളിൽ പലരേം അറിയില്ല🐪 അതാണ് വാസ്തവം🦒പലരും പല ദിക്കിലാണ്🐪 പോകാഞ്ഞിട്ടോ എവിടെയെ ങ്കിലും വച്ചു കണ്ടു മുട്ടാതെ ഇരുന്നിട്ടും അല്ല🐪
🦃ഇപ്പോഴത്തെ ആർഭാടത്തിൽ ബന്ധുക്കളിൽ പല ചെറുപ്പക്കാരായ കുട്ടികളും മൈൻഡ് ചെയ്യാറില്ല🐿️ അതേ നാണയത്തിൽ നാമും തിരികെ കൊടുക്കും🛩️ അത്രേയുള്ളൂ കാര്യം🐾 വെറും സിമ്പിൾ തിരിച്ചടി 🐾
5️⃣ദീനും ഇസ്ലാമിയത്തും നോക്കുന്ന കുട്ടികൾ എത്ര ഉന്നതിയിൽ എത്തിയാലും തിരഞ്ഞു പിടിച്ചു കാണാൻ ഓടി അടുത്തേക്ക് വരും🐪 തന്തക്കും- തള്ളക്കും, അദബും, ഇസ്ലാമിയത്തും, ഗുരുത്വവും ഉണ്ടെങ്കിലല്ലേ മക്കളും അതുകണ്ട് പഠിക്കൂ✈️ ആണ്ടി, ആംക്കിൾ എന്ന വിളികേൾക്കുമ്പോൾ തന്നെ അകലം നമുക്കും നന്നായി ഫീൽ ചെയ്യും💧മാമീ, മാമാ കുട്ടിയാപ്പാ, മൂത്താപ്പാ, മച്ചാ എന്നു വിളിക്കുമ്പോൾ തന്നെ നമ്മൾ ആ സ്നേഹത്തിൽ അലിഞ്ഞു പോകും🛩️ അങ്ങനെ ഉള്ളവരെ നാം അറിയാതെ മനസ്സു കൊണ്ടു അനുഗ്രഹിച്ചു പോകും 🐪 വില കുറഞ്ഞ ചെരിപ്പും, ബ്രാണ്ടഡ് അല്ലാത്ത, അത്യാർഭാടം ഇല്ലാത്ത വേഷവും കണ്ടു, അറിഞ്ഞിട്ടും അറിയാതെ മുഖം തിരിച്ചു പോകുന്നവരും കുടുംബത്തിൽ ഉണ്ടേ🐪 അതു വളർത്തു ഗുണം 🐪മാതാ പിതാക്കൾ കാണിച്ചു കൊടുത്ത വഴി മക്കൾ കാണിക്കുന്നു 🐪 ഈ കണ്ണ് ഇതൊക്കെ എത്ര കണ്ടതാ🐪 അത്രേള്ളു !!!🐪 അവസരം കിട്ടുമ്പോൾ നാമും നമ്മുടെ മക്കളെക്കൊണ്ട് അവരെ മൈൻറു ചെയ്യിക്കാതെ മാറി നിൽക്കാൻ പ്രേരിപ്പിക്കുന്നു🪰കാര്യം വെറും സിമ്പിൾ🪰{ഫോട്ടോയിൽ മുന്നിലുള്ളവർ എന്റെ സഹോദരങ്ങൾ, മാമാടെ മക്കൾ, അടുത്ത ബന്ധുവായ ആയിഷബേക്കറും (പാളയത്തെCPM കൗൺസിലർ) അവരുടെ സഹോദരിമാരുമാണു}
പാളയം നിസാർ അഹമ്മദ്,
copyright all rights reserved🕹️
StatCounter weekly Analytics report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറെ വായനക്കാരെ നേടിയത്
SpecialCourtesy:♨️
P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's ¶
"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം
🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈