St.Joseph's Boys High School,
General Hospital Jn: Trivandrum
മദ്രാസിലേയും, കേരളത്തിലെ വടക്കൻ ജില്ലകളിലേയും സതേൺ റെയിൽവേയിലെ സേവനങ്ങൾ കഴിഞ്ഞു തമ്പാനൂർ സെൻട്രൽ റെയിൽവെ സ്റ്റേഷനിൽ ഉന്നത പദവിൽ സ്വന്തം നാടായ തിരുവനന്തപുരത്ത് തന്നെ പിതാവ് നിയമിക്കപ്പെട്ടപ്പോൾ മക്കളുടെ സ്കൂൾ-കോളേജ് അഡ്മിഷനുകൾ വലിയ വിഷയമായി. അങ്ങനെയാണു തലസ്ഥാനത്തെ നമ്പർ ഒൺ കോളേജ്കളിൽ അഡ്മിഷൻ തിരക്കിയതു.
2️⃣ചേച്ചിക്കു നല്ല ഉയർന്ന മാർക്ക് ഉണ്ടായിരുന്നതിനാൽ വഴുതക്കാട്ടെ പ്രസിദ്ധമായ ഹിസ് ഹൈനസ് മഹാരാജാസ് വിമൻസ് കോളേജിൽ തന്നെ 'പ്രീ യൂണി വേഴ്സിറ്റി'ക്കു അഡ്മിഷൻ ലഭിച്ചു. നസീർ മാമയുടെ (പ്രേംനസീർ) റെക്കമൻഡേഷനും അതിനു ഒരു പങ്ക് വഹിച്ചു. എൻെറ സ്കൂൾ അഡ്മിഷനു വേണ്ടിയായി പിന്നീട് അന്വേഷ ണം. അന്നു SSLC ക്കു 1,2,3റാങ്കുകൾ വാങ്ങി പത്രത്തിന്റെ മുൻ പേജിൽ വലിയ വെണ്ടയ്ക്ക വലിപ്പത്തിൽ ഫോട്ടോയും ഇൻറർവ്യൂകളും വിവരണങ്ങളും വരുന്ന രണ്ടു സ്കൂളുകളേ അന്നു സംസ്ഥാനത്തുള്ളൂ. ഒന്നു ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനു സമീപത്തുള്ള ബോർഡിംഗ് സ്കൂൾ കൂടിയായ St.Joseph's Boys High School, മറ്റൊന്നു ആ സ്കൂളിനു തൊട്ടടുത്തുള്ള Holy Angels Convent Girls High School. എനിക്കു ഹൈസ്കൂൾ ക്ളാസ്സിലേക്കാ പ്രവേശനം വേണ്ടതു. സ്ക്ളിൻ്റേതായി ഒരു മത്സര എഴുത്തു പരീക്ഷയുണ്ടു. അതിൽ വിജയിക്കുന്നവരുടെ ലിസ്റ്റ് ബോർഡിലിടും. അതനുസരിച്ച് പ്രിൻസിപ്പൽ ഫാദർ ഇൻറർവ്യൂ വിനു വിളിക്കും. ഉയർന്ന നല്ലൊരു തുക ബിൽഡിംഗ് ഫണ്ടിലേക്ക് സംഭാവനയും നൽകണം. പുറമേ ഫീസും. അന്നു ഫാദർ പോൾ കുന്നങ്കൽ എന്നൊരു ഈശോസഭാ വൈദികനാണു സ്കൂൾ പ്രിൻസിപ്പൽ. ഇംഗ്ളീഷേ അദ്ദേഹം സംസാരിക്കൂ. മലയാളം അറിയാം. എങ്കിലും ഇംഗ്ലീഷ് തീരെ അറിയാത്ത കുട്ടികളോടും അതേ. ഗൗരവ മുഖവുമായി സദാ കൈൻ (ചുരൽ) കൂടെ കൊണ്ടു നടക്കും. ഓരോ ക്ളാസ്സിലും ക്ളാസ് സമയത്ത് കയറി നോക്കും.
3️⃣അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽ പെടുന്ന കുസൃതികൾക്കൊക്കെ തലങ്ങും വിലങ്ങും കാൽവണ്ണയിൽ അടികിട്ടും. കാക്കി നിക്കറും വെള്ള ഷർട്ടുമാണു സ്കൂൾ യൂണി ഫോം. യൂണിഫോം വൃത്തിയില്ലാതെ കണ്ടാലും അടി ഉറപ്പാണു. പരീക്ഷയിൽ പാസ്സാവുകയും ഇൻറർവ്യൂവിൽ നല്ല പെർഫോമൻസ് കാണിക്കയും ചെയ്തതിനാൽ, എൻെറ പിതാവിൽ നിന്നും ഉയർന്ന തുക ഡൊനേഷനും പിടിച്ചു വാങ്ങി എനിക്കു പ്രവേശനം തന്നു. ആറാം സ്റ്റാൻഡേർഡ് മുതൽ പത്താം സ്റ്റാൻഡേർഡ് വരെയാണു അവിടുള്ളതു. എനിക്കു അഡ്മിഷൻ എട്ടാം ക്ളാസിലേ ക്കാണു. സ്കൂളിൽ ആ കാലഘട്ടത്തിൽ ഞാൻ ഒരാൾ മാത്രമേ കണ്ണടയുള്ള കുട്ടിയായുള്ളൂ. അതുകൊണ്ടു എൻെറ പേരറിയാത്ത കുട്ടികൾ കണ്ണാടി എന്നു വിളിക്കാൻ ഉത്സാഹം കാണിച്ചു. ഞാനവരെ പ്രിൻസിപ്പലിനു കാണിച്ചു കൊടുക്കും. മേശയിൽ രണ്ടു കൈയ്യും പിടിച്ചു വച്ചിട്ടു കാൽ വണ്ണയിൽ പത്തു പതിനഞ്ചു അടി അത്തരം വിദ്യാർത്ഥികൾക്കു കൊടുത്തിട്ടു സ്വന്തം തന്തയെ അടുത്ത ക്ളാസ്സിൽ കൂട്ടികൊണ്ടു വരാൻ ആവശ്യപ്പെടും. പിന്നെ അസംബ്ലി സമയത്താണു തന്തമാർക്കു ഭേഷായികിട്ടുക. മാന്യത, പരസ്പരം ബഹുമാ നിക്കാൻ കുട്ടികളെ കുഞ്ഞിലേ പഠിപ്പിക്കേണ്ട രീതി, സംസ്കാരം പഠിപ്പിക്കേണ്ട ആവശ്യകത ഒക്കെ പറയും. എന്നിട്ട് അവസാനം ആ തന്ത യോടു ഒറ്റ ചോദ്യമാണു മോനു T C തന്നു വിടട്ടേന്നു. അതോടെ സകലവൻ്റെയും വിളി നിൽക്കും. മര്യാദ എന്നാൽ എന്തെന്നു തന്തയും ആ മോനും പഠിക്കും.
4️⃣ആ ഇടക്കു റോമിൽ നിന്നും അച്ഛൻപട്ടം നേടിയ ചെറുപ്പക്കാരനായിരുന്ന ഫാദർ ജോർജ്മുരിക്കൻ എന്ന അദ്ധ്യാപക നായിരുന്നു മൂന്നു വർഷവും എൻെറ ക്ളാസ് ടീച്ചർ.ഞങ്ങൾ 'ഫാദർ' എന്നാണു അദ്ദേഹത്തെ വിളിച്ചിരുന്നത്. ളോഹ ധരി ക്കാത്ത മറ്റു അദ്ധ്യാപകരെ 'സർ' എന്നും വിളിക്കും. ക്ളാസ് ടീച്ചറായ ഫാദർ മുരിക്ക നായിരുന്നു English വിഷയം മൂന്നു വർഷവും പഠിപ്പിച്ചിരുന്നതു. ഇംഗ്ളീഷ് ക്ളാസ്സിൽ English അല്ലാതെ മറ്റൊന്നും സംസാരി ക്കുകയില്ല. കഠിനമായ ഇംഗ്ലീഷ് പദങ്ങൾ ഉണ്ടെങ്കിൽ അതു ലളിതമായ ഇംഗ്ലീഷിൽ പറഞ്ഞു മനസ്സിലാക്കിത്തരാൻ അദ്ദേഹത്തിനു പ്രത്യേക സാമർത്ഥ്യമുണ്ടായിരുന്നു. എൻ്റെ പേരു എപ്പോഴും ഫാദർ പൂർണമായി പ്രത്യേക ഈണത്തിൽ നീട്ടിയാണു വിളിക്കുക .... NEEEEEEEEZAAAAAAAAR AHAMED എന്നു. നമ്പർ വിളിക്കാതെ, ഓരോ കുട്ടിയുടെയും പേരു വിളിച്ചാണു അദ്ദേഹം ഹാജർ എടുക്കുക. ഹാജർ വിളിക്കുമ്പോൾ കുട്ടികൾ എണീറ്റ് നിൽക്കണം. പ്രസൻ്റ്എന്നു പറയുകയും വേണം. ഈ പ്രക്രീയക്കു താമസമുണ്ടാക്കുന്ന കുട്ടികൾക്കു കൈ വെള്ളയിൽ നല്ല അടി കിട്ടും. ഇന്നു ക്ലാസ് ടീച്ചർക്കാണു അടി കിട്ടുക എന്ന ഒരു വ്യത്യാസമേയുള്ളൂ🚦സ്കൂൾ ജീവിതകാലം കഴിഞ്ഞു, റോഡിലും, ചർച്ച് കഴിഞ്ഞും അനവധി തവണ അദ്ദേഹത്തെ കാണ്ടിട്ടുണ്ടു 🚦 Good morning father എന്നു അഭിവാദനം ചെയ്തു അടുത്തേക്ക് ചെന്നാൽ ഊഷ്മളമായ പ്രത്യഭിവാദനവും, സ്നേഹവും കഴിഞ്ഞേ അദ്ദേഹം പോകുമായിരുന്നുള്ളൂ🪳
5️⃣ഗുരു വന്ദനം എല്ലാ നന്മയും, ഉയർച്ചയും തരും എന്നു തന്നെയാണു എല്ലാ വിദ്യാർത്ഥികളോടും എനിക്കു പറയാനുള്ളതു🪳വളരെ വർഷങ്ങൾക്കു ശേഷം അദ്ദേഹം പ്രിൻസിപ്പലായി. ഒരു പ്രവേശനവുമായി ബന്ധപ്പെട്ട് ഞാനദ്ദേഹത്തെ പോയി സ്കൂളിൽ കണ്ടു. എന്നെ തിരിച്ചറിഞ്ഞു ആ പഴയ ഈണത്തിൽ തന്നെ പേരു നീട്ടി വിളിച്ചു. ഞാൻ പറഞ്ഞ കാര്യം ഉടനെ സാധിച്ചു തന്നു. തൊട്ടടുത്തുള്ള Holy Angels Convent ൽ എൻെറ മുറപ്പെണ്ണു അന്നു ഏഴാം ക്ളാസിൽ പഠിക്കുകയാണു. അവളുടെ അനിയൻ എൻെറ സ്കൂളിൽ തന്നെ ആറാം ക്ലാസിലും പഠിക്കുകയാണു. സ്കൂളിലെ ഉച്ചയ്ക്കുള്ള ഇൻറർവെൽ സമയത്ത് അവളെ കാണാൻ ഞങ്ങൾ രണ്ടാളും പതിവായി ഹോളി ഏൻജൽസ്സ് കോൺവെന്റിലേക്കു പോകുമാ യിരുന്നു. ആ പോക്കിനു ഇംഗ്ലീഷിൽ കസിൻ സിസ്റ്ററെ കാണാൻ പോകുന്നു എന്നൊക്കെയാ അന്നു പറയുക. നട്ടുച്ചയ്ക്ക് ഊണു നേരം മുറപ്പെണ്ണിനെ കാണാനുള്ള പോക്കാണതു. ചലച്ചിത്ര താരം "പ്രേംനസീർ" എൻ്റേയും, കസിൻ അബ്ദുൽ നാസറിന്റെയും ഏറ്റവും അടുത്ത സ്വന്തക്കാരാണെന്നു സ്കൂളാകെയും, അദ്ധ്യാപകരുടെ ഇടയിലും പ്രസിദ്ധമായിരുന്നു. മുറപ്പെണ്ണ് തൊട്ടടുത്ത Holy Angels conventൽ പഠിക്കുന്നതിനാൽ അവളേയും കുട്ടികൾക്കറിയും. 'പയങ്കര പടിപ്പിസ്റ്റു' എന്നനിലയിൽ കുടുംബത്തിലെ വളരെ അകന്ന ബന്ധുക്കൾക്കു വരെ എന്നെ അടുത്തറിയാ മായിരുന്നു. ഞാനാകെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
6️⃣നിസാറിനെ നോക്കിപഠിക്കെന്നു വിരലുകൾ നീളുമ്പോൾ 'പയങ്കര പടിപ്പിസ്റ്റു' എന്നതു പഠിക്കണവർക്കു ഗമയൊക്കെ തന്ന്യാ. അറിയാതെ നാം ബഹുമാനിക്കപ്പെടും. ശൈശ വത്തിൽ തന്നെ ഒരു സീരിയസ്നസ്സും, റിസർവ്ഡ്മൈൻ്റും എന്നിൽ ഞാനറിയാതെ വന്നു ചേർന്നു. എൻ്റെ നബീസാമാമിയുടെ (നസീർ മാമയുടെ ഭാര്യാ സഹോദരി) സ്വരം ഞാനിന്നും കേൾക്കുന്നു "ഒന്നു ചിരി നിസാറേ എന്തിനിത്ര ഗൗരവമെന്നു"എത്രയോ തവണ അവർ എന്നോടു പറഞ്ഞിട്ടുണ്ട്. അവ എൻ്റെ പഠനത്തിന് കിട്ടുന്ന അംഗീകരമായാണു ഞാൻ കരുതിയിരുന്നതു. ഒരു ലെസ്സൺ ഒരു തവണ ക്ളാസിൽ എടുത്താൽ ഫൈനൽ എക്സാം വരെ അതു മനസ്സിൽ തറഞ്ഞു നിൽക്കും. ഏതു അർദ്ധ രാത്രി ഉണർത്തി ചോദിച്ചാലും ഉത്തരം റെഡി. വീട്ടിൽ വായിക്കയോ, പഠിക്കയോ വേണ്ട. അഥവാ അതിരാവിലെ മൂന്നുമണിക്ക് ഉണർന്നു പഠിക്കേണ്ടി വന്നാൽ പാളയത്തെ പത്തിരുപതു വീട്ടുകാർ പഠനോച്ച കേട്ടു ഉണരേണ്ടി വരും. ആ ഒച്ചക്കൊന്നും ഇന്നും കൂസലൊന്നുമില്ല. ഞാന ന്യായം പ്രവർത്തിക്കുന്നില്ല, അടുത്തവനു ജാക്കി വയ്ക്കണില്ല, എന്നോട് അന്യായം കാണിച്ചതു ബോദ്ധപ്പെട്ടാൽ ന്യായത്തിനു ഏതു ഉന്നതനെയും, നേരിട്ട് സമീപിക്കാൻ ഒരു മടിയുമില്ല.എന്തെന്നാൽ സർവ്വശക്തൻ സത്യസന്ധതയും നേരും, നെറിയുമുള്ളവരുടെ കൂടെയാണു. അവർ വിചാരിക്കുന്നതേ ഇഹ ത്തിൽ നടക്കു. രണ്ടു പേർ തമ്മിൽ സംസാ രിക്കുമ്പോൾ മൂന്നാമനെപറ്റി അസത്യമായ ഏഷണികൾ പറയരുതു. അതന്നെ പുണ്യം🌴
7️⃣സ്കൂൾ സാഹിത്യ സമാജം, ആനുവേഴ്സറി, പ്രസംഗം, ഉപന്യാസം, നാടകം, പാട്ടുപാടൽ എന്നിവക്ക് മുരിക്കൻഫാദർ എൻെറ പേരു എഴുതിവക്കും. സാമാന്യം മോശമല്ലാത്ത രീതിയിൽ ഞാൻ പാടും. ആ ഇടയ്ക്കു നസീർമാമ അഭിനയി ക്കുന്ന 'മുറപ്പെണ്ണ്' എന്ന സിനിമ റിലീസായി. അതിലെ പാട്ടായ "കരയുന്നോ പുഴ ചിരിക്കുന്നോ, കണ്ണീരുമൊലിപ്പിച്ചു കൈ വഴികൾ പിരിയുമ്പോൾ, മുറുകുന്നോ ബന്ധം അഴിയുന്നോ" എന്ന ഗാനം സ്റ്റേജിൽ പാടി സ്കൂളാകെ ശോകാദ്രമാക്കി നിശബ്ദമാക്കാൻ എനിക്കു കഴിഞ്ഞു. പൊരിഞ്ഞ കൈയ്യടി നേടി. പിൽക്കാലത്ത് എന്നെ കണ്ടുമുട്ടുന്ന സഹപാഠികൾ അതു ഇന്നും ഓർത്തു വച്ചു പറയും. എന്തെങ്കിലും കഴിവുകൾ കരഗതമാക്കാൻ കഴിഞ്ഞുവെങ്കിൽ അതു St.Joseph's Schoolലെ പഠനം കൊണ്ടു നേടിയവയാണു. ആ സ്കൂൾ ജീവിതം അതിമനോഹരമായിരുന്നു. ക്ളാസ് ആരംഭിക്കുമ്പോഴും അവസനിക്കുമ്പോഴും 'പ്രേയർ' എല്ലാ കുട്ടികളും കർശനമായി പാടണമായിരുന്നു. അവയിലെ ഊർജം പഠനത്തെ സഹായിച്ചിട്ടുണ്ട്. ആ പ്രാർത്ഥന നിങ്ങളുടെ കുഞ്ഞുങ്ങളേയും പഠിപ്പിക്കൂ. നേർമ്മയോടെ നെറിയോടെ ജീവിക്കാൻ കുട്ടികളെ അതു പ്രാപ്തമാക്കും.
"Father we thank thee for the night,
and for the pleasant morning light.
For rest and food and loving care,
and all that makes the day so fair.
Help us to do the things we should,
to be to others kind and good.
In all we do, in work or play,
to grow more loving every day."
പാളയം നിസാർ അഹമ്മദ്
Copyright © allrights reserved
2013 ൽ പ്രസിദ്ധീകരിച്ചതു. Stat counter Weekly report പ്രകാരം വിവിധ രാജ്യങ്ങളിൽ ഏറേ വായനക്കാരുള്ളതു.
തിരുവനന്തപുരം തൈയ്ക്കാട് ഗവണ്മെന്റ് H.H, The Maharaja's Intermediate College, Pre-Degreeക്കു പ്രിൻസിപ്പൽ ഒപ്പിട്ട കോളേജ് ID🦸 Pre Degree മാത്രം ഉള്ള തലസ്ഥാനത്തെ ഏക ഗവണ്മെന്റ് കോളേജ് ആയിരുന്നു ഇതു🦸ഏറ്റവും ഉയർന്ന മാർക്കും, ഉയർന്ന മെരിറ്റും നോക്കി മാത്രമേ അഡ്മിഷൻ കിട്ടൂ🧎അഡ്മിഷൻ കിട്ടിയവർ മെഡിസിൻ, എഞ്ചിനിയറിംഗ്,സിവിൾ സർവ്വീസൊക്കെ എത്തുമെന്നു സമൂഹം അന്ന് വിശ്വസിച്ചു.
പാളയം നിസാർ അഹമ്മദ്
Copyright © allrights reserved
My profile :
I'm NizarAhamed (known as PALAYAM NIZAR AHAMED) studied in :-Govt.LPS,Edava. Govt.UPS,Sasthamkotta. St.Joseph's High School, Genaral Hospital Jn: Tvm. Government Intermediate College, Thycaud, Tvm. H.H the Maharaja Government University College, Tvm. My professors(HODs) are Sarvasree:- O.N.V. Kurup ,Jagathy Velayudhan Nair, Panmana Ramachandran and Namboothiri.
Working for various print,visual and website medias in India and abroad.
ഗവേഷണം :
ഹിപ്നോട്ടിസത്തിൽ, മെസ്മെരിസത്തിൽ, ടെലിപ്പതിയിൽ, അതീന്ദ്രിയ ധ്യാനത്തിൽ, യോഗയിൽ, അസ്ട്രോളജിയിൽ, പാം ഹിസ്ട്രിയിൽ~കാരണം എന്ത് എന്നു അറിയോ? എനിക്കിട്ടു പണിയണമെന്നു മനസ്സിൽ കാണുന്നവരുടെ മനസ്സിനെ മുൻപേ അറിയുന്നതിനു~അതേ നാണയത്തിൽ, അതേ തൂക്കത്തിൽ തിരികെ കൊടുക്കുന്നതിനുള്ള കോപ്പുകൾ എൻെറ ആവനാഴിയിലും ശേഖരിച്ചു വക്കുന്നതിനു~ അത്രേള്ളൂ.

R- N-M 12-12-2024