theflashnews.blogspot.com

Wednesday, 28 March 2018

സ്വർണ്ണവും, രത്നവും, പവിഴവും കൈയ്യിലുണ്ടങ്കിൽ നഷ്ടപ്പെട്ടു പോകാതിരിക്കാൻ ഒരു മുൻകരുതൽ നല്ലതാ!!!


                                   സ്വർണ്ണവും, രത്നവും, പവിഴവും കൈയ്യിലുണ്ടങ്കിൽ നഷ്ടപ്പെട്ടു  പോകാതിരിക്കാൻ ഒരു   മുൻകരുതൽ നല്ലതാ🚶ചിപ്പിയിൽ നിന്നും എടുക്കുന്ന മുത്തും അതേ🕴️ ഏഴു അഴകാണു, മാലയായ് കോർത്താൽ അതി മനോഹരമാണു🕺 അതിശയിപ്പിക്കുന്ന തിളക്കമാർന്നതാണതു🚶പരൽ മീൻ കണ്ണുകളെപ്പോലെ വെട്ടി വെട്ടി തിളങ്ങുന്നവയാണു🚶ഈ പറഞ്ഞവയൊക്കെ ശരിയാട്ടോ🕺എന്നാലും കൈയ്യിൽ നിന്നും ഊർന്നു ആ ആഴിയിൽ തന്നെ അതു നഷ്പ്പെട്ടാൽ തിരഞ്ഞു കണ്ടു പിടിച്ചു എടുക്കുക മനുഷ്യപ്രയത്നം കൊണ്ടു അസാദ്ധ്യമാണു🚶ഏങ്ങലടിച്ചു കരഞ്ഞിട്ടും, അലമുറയിട്ടു, ഒപ്പാരിയിട്ടു നിലവിളി കൂട്ടിയിട്ടും കാര്യോന്നൂല്ല്യ🚶ചില സമയങ്ങളിൽ ചില കാര്യങ്ങളിൽ ഈശ്വരേച്ഛക്കു വളരെ വലിയ പ്രാധാന്യം ഉണ്ടു🚶മതവിശ്വസങ്ങൾ ഏതായിരുന്നാലും!!!🚶
വളരെ മുൻപ് high school classil പഠിക്കുന്ന കാലത്തു പൂച്ചകുട്ടികളോട് അതിയായ ഭ്രമമുണ്ടായിരുന്ന കാലം🦂 എന്തിനേം അദമ്മ്യമായി സ്നേഹിക്കാനും,  സ്വയം   സ്നേഹിക്കപ്പടാനും  കൊതിച്ചിരുന്ന കാലം🦂 ചലച്ചിത്രങ്ങളേയും, ചലച്ചിത്ര താരങ്ങളെയും അടുത്ത് നിന്നു കണ്ടിരുന്ന കാലം🦂
ചലച്ചിത്ര പ്രസിദ്ധരുടെ കൂടെ നിന്ന് ചിത്രങ്ങൾ എടുക്കുന്നതിൽ യാതൊരു പകിട്ടും തോന്നാതിരുന്ന കാലം🦂പൂച്ചകുട്ടികളോടായിരുന്നു ഭ്രമം 🦂
അതിനായി കൂടെ അന്നു പഠിച്ചിരുന്ന സകലവനോടും ചോദിച്ചു🦂 വീട്ടിലോട്ടു വന്നാൽ ചേലുള്ള ഒരു പൂച്ചകുഞ്ഞിനെ സംഘടിപ്പിച്ചു തരാവോന്നു🦂. ഒരുത്തൻെറ വീട്ടലും കുട്ടിപൂച്ചയില്ല....🦂
നല്ല അസ്സല് അൽസേഷ്യൻ പട്ടികുട്ടികളുണ്ടു🦂ക്രോസ്സു ആണു ഫ്രീ യായിട്ടു തരാം എന്നു സകലവനും ഏറ്റു🦂ഈ ക്രോസ്സിൻെറ അർത്ഥം അന്ന് അറിയുമായിരുന്നില്ല🦂
പിതാവിന്റെ തൊഴിൽ സ്റ്റേഷൻ മാസ്റ്റർ ഉദ്യോഗം ആയിരുന്നതു കൊണ്ടു ആകെ അറിയുന്ന ക്രോസ്സ് റെയിൽവേയുടെ ലെവൽ ക്രോസ്സ് മാത്രമായിരുന്നു🦂 ലെവൽ ക്രോസ് ഗേറ്റ് അടക്കാൻ പിതാവിന്റെ പക്കൽ നിന്നും ഗേറ്റ് കീപ്പർ വന്നു ഒപ്പിട്ടു ലെവൽക്രോസ് കീ വാങ്ങുമായിരുന്നു🦂തൊട്ടു മുൻപിലെ സ്റ്റേഷനിൽ ട്രയിൻ എത്തി എന്ന അറിയിപ്പ് വന്നാലുടനേ ഈ സ്റ്റേഷനിൽ സകലരും അലർട്ട് ആവുന്നത് ഞാൻ കണ്ടിട്ടുണ്ടു🦂
പിൽക്കാലത്താണു മനസ്സിലായതു   നായയുടെ ക്രോസ്സ്------അസ്സലു സമ്മന്തം കൂട്ടണ പണിയാണെന്നു🌴 അന്നു ആലോചിച്ചു നോക്കിയിട്ടുണ്ടു. 🌴മനുഷ്യർക്ക് എന്തു ചെയ്യുമെന്നു..🌴മനുഷ്യനിൽ നിന്നും വല്ല പൊമേറിയനേയോ, ലാബ്രഡോറിനേയോ,, ജർമ്മൻ ഷെപ്പേഡിനേയോ, പൂഡിലിനേയോ, ബുൾഡോഗിനേയോ സംഘടിപ്പിക്കുമായിരിക്കുമെന്നു🥀
കൂട്ടുകാരായ  കുട്ടികളുടെ വീടുകളൊക്ക  IG ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു പിന്നിലെ   പോലീസ് ക്വർട്ടഴ്സുകളിലാണു🥀 അതുവരെ പോയാൽ മതി🌴 ഇസ്ലാം മത വിശ്വാസികൾക്കു പട്ടിക്കാര്യം നടക്കില്ല🌴 നായയെ വളർത്തണതു അക്കാലത്ത് കടുത്ത ഹറാമാണു🌴നായയെ തൊട്ടാൽ നനയ്ക്കണം🌴 ഏഴു തവണ കുളിക്കണമെന്നാണു പ്രമാണം🌴. മലക്കുകളും മാലാഖമാരും ബറുക്കത്തും കൊണ്ടു നായയുള്ള വീടിന്റെ പടി ചവിട്ടില്ലാന്നു മതഗ്രന്ഥത്തിൽ എഴുതി വച്ചിട്ടുണ്ടത്ര🌷 എന്തായാലും വീട്ടിൽ നിന്നും സമ്മതം കിട്ടില്ല, പട്ടി വളർത്താൻ🦂 പോരാത്തതിന് മാമൻെറ ഏക മകളായ മുറപ്പെണ്ണിനോടൊപ്പം പട്ടം വാങ്ങാൻ മലിനി പെണ്ണിൻെറ വീടിന്റെ മതിലു ചാടിപ്പോയി നല്ലൊരു പട്ടികടി തുടയെല്ലിലും കാലിലും കിട്ടിയ മറ്റൊരു ചരിത്രം കഥയായി ദാണ്ടേ വേറേ കിടക്കണൂ....... .......🥀കറുത്ത പാടായി ശരീരത്തിൽ..........🥀 അപ്പോൾ അതും നടക്കില്ല🥀
സാധാരണ സൽമാ മാമിയുടെ ( അമ്മുമ്മയുടെ സഹോദരീ പുത്രൻെറ ഭാര്യ ) വീട്ടിൽ ഒന്നു രണ്ടു പൂച്ചകൾ കാണും🌴 വാപ്പാവഴിക്കും ഉമ്മാവഴിക്കും ഏറ്റവും അടുത്ത സ്വന്തക്കാരാണു അവർ🌴 അവർ വയ്ക്കുന്ന മീൻ കറിക്കു നല്ല സ്വാദാണു ആണു🌴 അവർക്കും ഹോട്ടലായിരുന്നൂ-സലീം ഹോട്ടൽ--.🌴
സലീം ഇപ്പോൾ പത്തു പതിനഞ്ചു വർഷമായി പാളയം മുസ്ലിം ജുമാമസ്ജിദിൻെറ നിയന്ത്രണമുള്ള ജനറൽ സെക്രട്ടറിയാണു🌴 വീടിന്റെ പിന്നിലാണു അന്നു അവർ താമസം🌴 ഒരു വീടുപോലെ🌴
സ്കൂൾ വിട്ടു ഉച്ച ഭക്ഷണത്തിനു എത്തുന്ന എൻെറ സ്വരം കേട്ടാൽ അവർ അപ്പോതന്നെ അവരുടെ വക മീൻകറിവച്ചതു വീട്ടിലെത്തിക്കുമായിരുന്നു🌴സൽമാ മാമി
എന്നോടു വളരെ ഏറേ പ്രിയമുള്ള മാമി ആയിരുന്നു🌴
അവർ ഓമനത്തമുള്ള ഒരു കുഞ്ഞു പൂച്ചയെ സംഘടിപ്പിച്ചു കൊണ്ടു തന്നു. പേപ്പർകഷണം ചുരട്ടി ബാൾ രൂപത്തിലാക്കി മുന്നിലിട്ടാൽ ഐ.എം വിജയനെ വെല്ലുന്ന സൂഷ്മതയോടെ തട്ടി കളിച്ചു മുന്നോട്ടു ഓടാൻ അവളെ ആരോ പഠിപ്പിച്ചിരുന്നു.....🌴
കുറേ ഏറെ നാൾ കഴിഞ്ഞപ്പോൾ അവൾക്കു എന്നെ ഇഷ്ടമാകാതെ എങ്ങോട്ടോ ചാടിപ്പോയി🌴 പലസ്ഥലത്തും തിരഞ്ഞു🌴കിട്ടിയില്ല, കണ്ടുമില്ല. സ്കൂൾ വിട്ടു വന്നാൽ പൂർണ്ണ സമയ കളിക്കൂട്ടുകാരി അവളായിരുന്നു.....🌴
ഒന്നിനോടു അടുത്തു ഇടപഴകുബോൾ നഷ്ടബോധമുണ്ടാകില്ല എന്ന ഉറപ്പുണ്ടാവണം🌴
സൽമാ മാമി സമാധാനിപ്പിച്ചു🌴
അറിയുന്ന വീടു വീടാന്തരമൊക്കെ കയറി അന്വേഷിച്ചു. റോഡുകളാകെ തിരഞ്ഞു🌴
പൂച്ചകളും , നായകളും , മനുഷ്യരും പെൺവർഗ്ഗമാണെങ്കിൽ ചാടി പോകുമത്രേ.... . 🥀ചില മനുഷ്യരുടെ ധാരണകൾ അങ്ങനെയാണു🌴 അല്ല എന്നു നാം സമർത്ഥിക്കാൻ പോയാൽ അവരുടെ ജീവിതാനുഭവങ്ങൾ തുറന്നു കാട്ടി നമ്മുടെ നാവടക്കും🌴
ഏറെ കാലത്തിനു ശേഷം പിന്നെയും കിട്ടി രണ്ടു പൂച്ച കുഞ്ഞുങ്ങളെ. 🌴എവിടെന്നോ ഗർഭിണിയായി രണ്ടു കുഞ്ഞുങ്ങളെയും കടിച്ചു പിടിച്ചു എൻെറ ടെറസിൽ കൊണ്ടിട്ടു രണ്ടിനും പാലൂട്ടുമായിരുന്നു🌴കാറ്റും മഴയത്തും ഒന്നു ചത്തു🌴 മറ്റേ കുട്ടിക്കു പാൽ കൊടുക്കുന്ന ചന്തം എന്നും ഞാൻ നോക്കി നിന്നതു സഹിക്കവയ്യാതെ തള്ളപ്പൂച്ച തന്നെ കുഞ്ഞിനെയും തൂക്കി എങ്ങോ മറഞ്ഞു🌴.

പാളയം നിസാർ അഹമ്മദ്,
എഡിറ്റർ-ഇൻ-ചീഫ്
ബുള്ളറ്റിൻ ന്യൂസ്, കേരള സ്റ്റേറ്റ്
copyright ©reserved,
 Blogger.com, Twitter.com,Wordpress.com, Facebook
എന്നിവയിൽ വായനക്കാരുടെ റീഡർഷിപ്പു നേടിയതു
     

Monday, 26 March 2018

സാമൂഹിക രംഗത്തും, തൊഴിൽ രംഗത്തും കലാരംഗത്തും മാന്യതയാർന്ന ജീവിതം നയിച്ച മഹാരഥന്മാർ മാതൃകയാവട്ടേ....


                           

                                           സാമൂഹിക രംഗത്തും, തൊഴിൽ രംഗത്തും   കലാരംഗത്തും മാന്യതയാർന്ന      ജീവിതം നയിച്ച മഹാരഥന്മാർ മാതൃകയാവട്ടേ...
                         🚮 🚮 🚮 🚮 🚮 🚮 🚮 🚮 🚮 🚮 🚮 🚮 🚮 🚮 🚮 🚮

                     

പ്രിയരേ ശുഭാശംസകൾ...... 

ലേഡീസ് ഹോസ്റ്റലിനു ജന്നലിനു എതിരെയുള്ള ഭിത്തിയിൽ കയറി നിന്ന് സ്വയം നഗ്നതാ പ്രദർശ്ശനം നടത്തുന്ന മനോരോഗികളായിരിക്കുന്നു മാന്യത പുലർത്തുന്ന പുരുഷൻമാർ എന്നു കരുതിയ പലരും. 

വാക്കിലും,നോക്കിലും സംസാരത്തിലും പൊതു ഇടങ്ങളിൽ മാന്യത പുലർത്തുന്ന താണു ഏതു മതവിഭാഗം ജനങ്ങളുടേയും സംസ്കാരം എന്നു ആണു മനസ്സിൽ ആക്കിയിട്ടുള്ളതു. 

ചില മതവിഭാഗങ്ങളിലെ സ്ത്രീകളെ ലക്ഷ്യം വച്ചാണു ഇപ്പോൾ പൊതു ഇടങ്ങളിൽ സഭ്യമല്ലാത്ത വാക്കുകൾ പ്രയോഗിച്ചു കാണുന്നതു..... ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടിയുള്ള ഇത്തരം കോമാളി എഴുത്തുകൾ അവനവൻെറ മനസ്സിൽ അടക്കിവച്ചിരിക്കുന്ന ലൈംഗിക തൃഷ്ണയുടെ ബഹിർസ്പുരണമാണെന്നു ഏതു പുരുഷപ്രജക്കും അറിയാം. അവൻെറ ഒലിപ്പീരു എന്നാണു നാം അതിനെ പറയുക. 

ആ വിഷയം അറിയാതെ ഫേക്ക് ഐഡികളോടൊപ്പം ചില വിഭാഗം സ്ത്രീകൾ കൂടി സ്വന്തം standard ഉം, അന്തസ്സും മറന്നു സഹകരിച്ചു കാണാറുണ്ട്. അവയെ അയ്യോ പാവം എന്നല്ലാതെ എന്തു വിശേഷിപ്പിക്കാൻ.

 തലസ്ഥാന നഗരിയിലെ കൊല്ലും കൊലക്കും,അറു വഷളൻ അസഭ്യ സംഭാഷണങ്ങൾക്കും, സകല അഴിഞ്ഞാട്ടങ്ങൾക്കും പുകഴ്പെറ്റ ഒരു ചന്തക്കു(market) സമീപമാണു ഏറെ വർഷങ്ങളോളം താമസിച്ചിരുന്നതു. വളരെ അകലെ അല്ലാതെ ഗവണ്മെന്റ് സെക്രട്ടറിയേറ്റിനു തൊട്ടു പിന്നിലായി അതിനെക്കാൾ കുപ്രസിദ്ധമായ ഒരു കോളനി(ചേരി) യും ഉണ്ടായിരുന്നു. എല്ലാർക്കും ആ മാർക്കറ്റു വയറ്റു പിഴപ്പിനുള്ള സ്ഥലമായിരുന്നു. ചീത്തവിളികളും, അസഭ്യ വർഷങ്ങൾക്കും , സകല വേണ്ടാപ്രവർത്തികൾക്കും പേരെടുത്ത സ്ഥലം. 

എങ്കിലും ഞങ്ങൾ ചന്തയിലേക്കു എന്തെങ്കിലും ആവശ്യത്തിന് കടക്കുബോൾ വളരെ വലിയ മാന്യത ലഭിച്ചിരുന്നു.. കുഞ്ഞുങ്ങൾ,സ്ത്രീകൾ നിൽക്കുന്നു എന്ന കാരണത്താൽ..തമ്മിൽ,തമ്മിലുള്ള അനാവശ്യ സംഭഷണവും, അസഭ്യവർഷവും അപ്പോൾതന്നെ നിൽക്കുമായിരുന്നു. സ്ത്രീകൾ ഉള്ള വീടിനു പരിസരത്ത് പോലും ഒഴിവാക്കേണ്ട വാക്കുകൾ ഒഴിവാക്കി സ്ത്രീകൾക്കും കീട്ടികൾക്കും പരമാവധി മാന്യത നൽകുന്നതു കണ്ടു വളർന്ന ആളാണു. 

ഒരു നോട്ടം കൊണ്ടോ, വാക്കു കൊണ്ടോ ഒരു ഡീസൻറായ ഞരമ്പുരോഗിയെ അകറ്റി ഇരുത്താൻ കഴിയും. എന്നാലും അടുത്തു വന്നിരുന്നവൻ പിച്ചി,നുള്ളി, തോണ്ടി എന്നൊക്കെ പിന്നീട് വീമ്പിളക്കി ലോക പ്രശസ്തരാവാനാണു ഇന്നു മത്സരം. അപ്ഡേറ്റുകൾക്കു അനാവശ്യ വാക്കുകൾടെ പ്രവാഹമാണു. സ്വന്തം ഭാര്യയെ കൊണ്ടു, സഹോദരിയെ കൊണ്ടു മകളെ കൊണ്ടു അതിൽ ആദ്യം Commentsവയ്പ്പിക്കാൻ,ലൈക്ക് ഇടുവിക്കാൻ ആവുമോ നോക്കൂ..പറ്റില്ല അല്ലേ. 

കുടുംബ പശ്ചാത്തലത്തിൽ പറയാൻ കഴിയാത്ത വാക്കുകൾക്കു ബഹുമാനിതരാവേണ്ട സ്ത്രീജനങ്ങളും ചെവി കൊടുക്കാതെ ഇരുന്നാൽ ആ update ൻെറ ആയുസ്സ് അവിടെ കഴിയും.

 "ഒടുവിലെൻ ദേഹി തളർന്നിടുമ്പോൾ, ആഗമന ബഹിർഗ്ഗമന യന്ത്രം ഞാനൂരി മാറ്റി," **** 

എന്നൊക്കെ സുഹൃത്ത് ലിസ്റ്റിലെ പെൺ പ്രജകളുടെ മനോനില അളക്കാൻ  ഞാൻ പാട്ട് എഴുതി വക്കുബോൾ ആദ്യം ചെയ്യേണ്ടത്..... 

സ്വന്തം മാതാവിൻെറയും സഹോദരിയുടെയും,മകളുടെയും ഒരു ലൈക്ക് വാങ്ങുക എന്നതാണു. .......പ്രദർശ്ശനങ്ങൾക്കും,പ്രഭാഷണങ്ങൾക്കും , യോഗങ്ങൾക്കും ആളുകുട്ടുബോഴും ആ ചിന്ത ഉണ്ടാവണം. അപ്പോൾ സംസ്കാരം താനേ വരും.  സമൂഹ മാദ്ധ്യമത്തിൻെറ വിശ്വാസ്യതപോലും  ഈ

 -ചളം-എഴുത്തുകാരന്മാരാൽ  പൂട്ടപ്പെട്ടേക്കും  ഒരു  നാൾ.  

 




   theflashnews.twitter.ലും
  the wordpress.com   എന്നിവയിലും
  പ്രസിദ്ധീകരിച്ചതു
   



GOOGLE ൻെറ Stat Counter Analytics report പ്രകാരം ഏറെ വായനക്കാരുള്ളതു🍒BLOGGER, TWITTER, WORDPRESS, FACEBOOK എന്നിവയിൽ പ്രസിദ്ധീകരിച്ചതു.

SpecialCourtesy:♨️

P:S Picture courtesy &Thanks to all the news media around the world, their journalists, activists, freelance journalists who took videos and posted on Twitter, Facebook, wordpress and other social media's  ¶ 

"ഈ ഇലക്ട്രോണിക് വായനക്കു സ്നേഹം,സന്തോഷം"








PEOPLE'S WELFARE COUNCIL

✴️സർവ്വശക്തൻനമ്മോടൊപ്പമാണു,   അവശത അനുഭവിക്കുന്ന ബന്ധുവിനും, അനാഥക്കും,അഗതിക്കും,വഴിയാത്രക്കാർക്കും, ദുരിതം അനുഭവിക്കുന്നവർക്കും, പരസഹായം അപേക്ഷിക്കുന്നവർക്കും, കൂടി ഒരു പിടി ആഹാരം നീക്കിവയ്ക്കൂ.

✴️Almighty is always with us, God also.        Leave a handful of food for the needy relative, the orphan, the wayfarer, the distressed,           the one who asks for help.

✴️If you can't feed a hundred people,try to     feed at least one person. Feed the orphans and the poor and enjoy the resulting peace of mind.
നൂറു ആളുകളെ ഊട്ടാൻ കഴിവില്ലെങ്കിൽ, ഒരാൾക്കെ ങ്കിലും ഭക്ഷണം നൽകാൻ ശ്രമിക്കൂ !! അനാഥർക്കും, അഗതികൾക്കും ആഹാരം നൽകി ആ കൈ വന്ന മന:സ്സമാധാനം ആസ്വദിക്കൂ✴️
         


             



















Saturday, 17 March 2018

ഭൂമി കറങ്ങുന്ന മൂരൾച്ച ഭയപ്പെടുത്തും




                  പണ്ട് അംബരചുംബിയായ ഒരു കെട്ടിടം കാണണമെങ്കിൽ ഇന്നത്തെ ചെന്നൈ ആയ പഴയ മദ്രാസ് പട്ടണത്തിൽ പോകണം.അന്നത്തെ LIC ബിൽഡിംഗ് കാണാൻ.

മോഹൻലാലിൻെറ ഭാര്യാ പിതാവായ, പ്രസിദ്ധ  തമിഴ്   നിർമ്മാതാവും,     നടനും, സംവിധായകനും ഒക്കെ ആയി  മദ്രാസ് ആകെ ജ്വലിച്ചു നിന്നിരുന്ന    ശ്രീ. കെ.  ബാലാജി യുടെ ഇറ്റാലിയൻ ഫീയറ്റു വണ്ടിയിലാണു ഞങ്ങളുടെ ഒക്കെ മുഴുവൻ ദിന യാത്രകൾ- അന്നു നടത്തിയതൊക്കെ.

ഷൂട്ടിംഗ് ലൊക്കേഷനുകൾ, അന്നത്തെ മൂർമാർക്കറ്റിലെ ഷോപ്പിങ് സോണുകൾ, വലിയ കടകൾ,വലിയ കെട്ടിടങ്ങൾ ഒക്കെ ചുറ്റി തിരിയാൻ വാഹനങ്ങൾ കുറവായ അന്ന് ഉപയോഗിക്കപെട്ടിരു ന്നു. അന്ന് പ്രമുഖനായിരുന്ന മാമൻെറ ഷൂട്ടിങ് തിരക്കു ആയിരുന്നു ബാലാജിസാർ ആ ദൗത്യം ഏറ്റെടുത്തിരുന്നതു.

ഇന്നു.....സാഹചര്യങ്ങൾ മാറി.....കേരളം വളർന്നു...ഏറേ.......

ഇന്ന് സ്പെഷ്യൽ ഇക്കണോമിക്സോണും, കർശന സെക്ക്യൂരിറ്റി പരിശോധനകളുമുള്ള തിരുവനന്തപുരം ടെക്‌നോ പാർക്ക് തന്നെ ലോകത്തെ ഏതൊരു ആധുനിക പട്ടണത്തേയും വെല്ലുന്നതരത്തിൽ രാവും...പകലും ആധുനികതയിൽ നിറഞ്ഞു നിൽക്കുന്നു നയന മനോഹരമായി.

             
             ...      ഈ ചിത്രം അമേരിക്കയിലെ കാലിഫോർണിയായിലെ അംബരചുംബിയായ ബിൽഡിംഗ് ആണെന്ന് ഞാൻ പറഞ്ഞുവച്ചാൽ മാളോകർ ചിരിക്കും....ഇതു സൗത്ത്‌ ആഫ്രിക്കൻ തീരത്തെ മെഡഗാസ്കറിൽ കണ്ടതു പോലെ ഉണ്ട്ല്ലോ എന്ന് പറഞ്ഞാലും ചിരിക്കാം ..... എന്തെന്നാൽ നമ്മുടെ നാട്ടിൽ പത്തു മുപ്പത് വർഷമായി ഇതിലും ബഡാ ബിൽഡിംഗ്കൾ ഉണ്ടു. കൂറ്റൻനിലകൾ...
പണ്ട് സർജാപ്പൂരിൽ ഏറെക്കാലം താമസിക്കേണ്ടി വന്നിരുന്നു. മകളോടൊപ്പം.......
അംബരചൂംബികളായ പത്തു മുന്നൂറു കെട്ടിടങ്ങൾ അടുത്ത്, അടുത്ത്.. ഓരോ കെട്ടിടത്തിനും 18 ലധികം നിലകൾ......
ചില സമയങ്ങളിൽ ഭയം തോന്നും
ഭൂമിക്കു ഒരു നിസ്സാര അനക്കം മതി.....
സകല ജനങ്ങളുടേയും സകല സ്വപ്നങ്ങളും വീണുടയാൻ⛔️
എഴുത്തുകാരൻെറ രേഖാമൂലമുള്ള അനുവാദം           വാങ്ങാതെ ഇതിലെ ചിത്രങ്ങളോ, എഴുത്തുകളോ     പുന:പ്രസിദ്ധീകരണം പാടുള്ളതല്ല. copyright©reserved



        

Sunday, 11 March 2018

ബീമമാഹീൻ പള്ളിയിൽ തീർഥാടനം നടത്തിയാൽ ആഗ്രഹാസാഫല്ല്യം ഉണ്ടാകുമത്രേ. .ആയതിനു ഞാൻ തന്നെ ഒരു സാക്ഷ്യം♥.





                            ബീമമാഹീൻ പള്ളിയിൽ തീർഥാടനം നടത്തിയാൽ ആഗ്രഹാസാഫല്ല്യം ഉണ്ടാകുമത്രേ. .ആയതിനു ഞാൻ തന്നെ ഒരു സാക്ഷ്യം.
                                                            🎟🎟🎟🎟🎟🎟🎟🎟🎟🎟🎟🎫🎫🎟🎟🎟🎟🎟🎟🎟

എന്നാൽ.......
സമ്പത്തിൻെറ ഷോ കാണിക്കാൻ പോയാൽ ദർഗ്ഗക്കുള്ളിൽ നിൽക്കുന്ന മൂന്നു നാലു ഇരപ്പാളികളുടെ പിടിച്ചു പറി കണ്ണുകൾ നമ്മുടെ ലക്ഷ്യത്തിനെയും, കറയറ്റ പ്രാർത്ഥനകളേയും വിപരീത ഫലങ്ങളിലാണു എത്തിക്കുക.
പണം ഏതൊക്കെ രീതിയിൽ പിഴിയാം എന്ന കഴുകൻ കണ്ണുകളുമായി നിൽക്കുന്ന സംസ്കാര രഹിതരായ "എല്ലാം തികഞ്ഞവർ എന്ന് നടിക്കുന്ന ഉസ്താദ്മാരുടെ പിടിയിലാണു നാം പോയി വീഴുക"
കഴിഞ്ഞ നാളുകളൊന്നിൽ, ഭാര്യയും കുട്ടികളുമായി ശംഖുമുഖത്തിനടുത്തെ ദർഗ്ഗയിലേക്ക് പോയിരുന്നു.
വീടിനു 15 കി മീ ദൂരമുണ്ടു ദർഗ്ഗക്കു. എയർപോർട്ടും വളരെ അടുത്താണ്.
ബീമ മാഹീൻ പള്ളിയിൽ സിയാറത്ത് കഴിഞ്ഞു പുറത്തേക്കു ഇറങ്ങി ഷൂ തേടുമ്പോൾ കാണാനില്ല .ചുറ്റുവട്ടം പരതി, അതു സൂക്ഷിക്കാൻ വിധിക്കപ്പെട്ട ഒരുവിഭാഗം സാധു സ്ത്രീകൾ അതെടുത്തു ഭദ്രമായി വച്ചിട്ടു ണ്ട് .ചെരിപ്പ് സൂക്ഷിക്കാൻ ഫീ ഉണ്ടു . ഇത്ര എന്നില്ല . എന്തുകൊടുത്താലും വാങ്ങും. ദാരിദ്ര്യം കൊണ്ട് വന്നു ഇരിക്കുന്നവർ അല്ല . ദർഗ കൊണ്ടു ജീവിക്കുന്നു .....അന്ന്യന്റെ പാദുകങ്ങൾക്കു കാവൽ നിന്നു പുണ്യം തേടുന്ന സ്വാധികൾ.
ബീമമാഹീൻ പള്ളിയിൽ തീർഥാടനം നടത്തിയാൽ ആഗ്രഹാസാഫല്ല്യം ഉണ്ടാകുകതന്നെ ചെയ്യും. .തിരുവനന്തപുരം എയർ പോർട്ട് വഴി ഗൾഫിലേക്ക് പറക്കുന്നവർ പണ്ടു ദർഗ്ഗ സന്ദർശിക്കാതെ യാത്ര ചെയ്യുമായിരുന്നില്ല. " തിരുമുടി വിവാദവും ,തിരികൊളുത്തു വിവാദവും "പോലെ പലതും ഗംഭീരമായി ചർച്ച ചെയ്യപ്പെടുമ്പോൾ ഞാനീ നാട്ടുകാരൻ അല്ല എന്നു മിണ്ടാണ്ടിരിക്കുവാൻ ആണു എന്റെ മനസ്സു തുടിക്കുന്നതു.
ആഗ്രഹ സാഫല്ല്യത്തിനായും ,പ്രത്യേക ഉദ്ദേശ ലക്ഷ്യങ്ങൾ ലക്ഷ്യ പ്രാപ്തിയെത്തുവാനും , കഷ്ടകാലങ്ങൾ മാറിക്കിട്ടുവാനും ദർഗകളിൽ സിയാറത്ത് ചെയ്യുകയും ,ഭജനമിരിക്കുകയും ചെയ്യുന്നതു നല്ലകാര്യം ആണോ ,അനുവദനീയമയതു ആണോ എന്നൊന്നും ഇപ്പോൾ ഇവിടെ പറയാൻ ആഗ്രഹിക്കുന്നുമില്ല .പക്ഷെ അപ്പൻ അപ്പൂപ്പന്മാർ തലമുറകളായി പാലിച്ചും ശീലിച്ചും വന്ന കാര്യങ്ങൾ ഒരു രാത്രി കൊണ്ടു വേണ്ടാന്നു വക്കുവാൻ കുറച്ചു പേരുടെ അധര ജല്പ്പന്നങ്ങൾ എന്നെ ഒരു തരത്തിലും സ്വധീനിക്കുകയില്ല.*
11.03 2018  കളിൽ  എൻെറ അന്വേഷണത്തിലും , ആസമയം അവിടെ കൂടി നിന്ന  അനേകായിരം ഭക്ത ജനങ്ങൾക്കും ഏർപ്പെട്ടവ നേരിട്ടു കണ്ടു ബോദ്ധ്യമായതിൽ നിന്നും ഞാൻ  എഴുതിയ എനിക്കു നേരിട്ട അനുഭവിവരണം.   ദർഗ്ഗക്കു ഉള്ളിൽ നിൽക്കുന്ന മൂന്നു നാലു പേർ  പണം പിടുങ്ങി സ്വന്തം കീശയിൽ വക്കന്നതു  ആ ദർഗ്ഗയിൽ  അടങ്ങിയ വരോടും, ജമാഅത്തെ ഭാരവാഹികളോടും ചെയ്യുന്ന അവഹേളനമാണു. അതു അവസാനിപ്പിക്കുക തന്നെ വേണം.
  പള്ളിവാസൽ  പലവിധ ഹാജത്തുകളുമായി ഫലസിദ്ധിക്കായി വരുന്ന ഭക്ത ജനങ്ങൾക്കുള്ളതാണു. 
ഭക്തജനങ്ങളോട് ശാന്തമായും സമാധാനമായും, മര്യാദയോടെയും  ഇടപഴകാൻ  ഈ "ഇരപ്പാളികളെ"
പരിശീലിപ്പിക്കണം  ബൈത്തുൽ മാൽ പണം ബീമാ ഉമ്മാടെയും, മാഹീൻ ഒലി തങ്ങളിൻെറയും പേരിൽ നേരിട്ട് മോട്ക്കാ  വിട്ടു  കൂടാ.